ക്രിസ്തുവിൻ്റെ എല്ലാ അപ്പൊസ്തലന്മാരോടും രക്ഷിക്കപ്പെടാത്തവരോട് സുവിശേഷം പ്ര ഘോഷിക്കാൻ കല്പിച്ചു. മറ്റു സഭകളുടെ രക്ഷിക്കപ്പെട്ടവരോട് അവരുടെ ശ്രേഷ്ഠ സ്വഭാവ സവിശേഷതകളിൽ പ്രസംഗിക്കാൻ കല്പിച്ചില്ല. അത്തരം ആത്മപ്രശംസ അഹങ്കാരത്തെ പൌലോസ് അപലപിച്ചു (1 കൊരിന്ത്യർ 4:6-7). “ഞങ്ങളുടേത് മാത്രമാണ് യഥാർത്ഥ സഭ” എന്ന് അഭിമാനിക്കുന്നു, “ഞങ്ങൾ മാത്രം അപ്പൊസ്തലന്മാരാണ്”, “ലൂക്കോസ് 14 പ്രകാരം ഞ ങ്ങൾ വിവാഹം കഴിക്കുന്നില്ല”, “ഞങ്ങൾ മാത്രം അപ്പൊസ്തലന്മാരാകുന്നു” മുതലായ ശ്രേഷ്ഠ പൊങ്ങച്ചം പറച്ചിൽ മറ്റ് സഭകളിലെ ഇടയന്മാരെ താഴ്ത്തിക്കൊണ്ട് ആ സഭകളിലെ നിന്ന് ആടുകളെ മോഷ്ടിക്കുന്നതിനാകുന്നു. ഇത് ഞങ്ങൾ മാത്രമാണ് സത്യമെന്ന് എല്ലാവരെ യും ബോധ്യപ്പെടുത്താനാണ്. ഇതാകുന്നു ലോകമെമ്പാടുമുള്ള ഒന്നാമത്തെ ആട് മോഷ ണ സംഘടനയുടെ സംവിധാനം – ടിപിഎം. “ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധി ച്ച് നിങ്ങളുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നത് കാണുക” എന്ന് അവർ പറയും. ടിപിഎമ്മിലെ ആട് മോഷണക്കാർ രക്ഷിക്കപ്പെടാത്തവരോട് സുവിശേഷം പ്ര സംഗിക്കത്തില്ല. സുവിശേഷപ്രഘോഷണം സാധാരണ സുവിശേഷകന്മാരുടെ വേലയാ ണെന്നാണ് അവരുടെ അടിസ്ഥാനപരമായ വിശ്വാസം. എല്ലായിടത്തും ഇത് കാണാം. ന മ്മുടെ (ടിപിഎം) ശുശ്രുഷ രക്ഷിക്കപ്പെട്ട ആളുകളെ പൂർണ്ണതയിലേക്ക് എത്തിക്കുക എന്ന താണ് (തെളിവ് പരിശോധിക്കുക). അതുകൊണ്ട് നേരത്തെ തന്നെ രക്ഷിക്കപ്പെട്ട ആടുകളെ അവയുടെ കുട്ടത്തിൽ നിന്നും പൊളിച്ചുമാറ്റി സ്വന്തം കുട്ടത്തിൽ ചേർക്കു ന്നതിൽ അവർ വിശ്വസിക്കുന്നു.
ടിപിഎമ്മിലെ ആട് മോഷണം
ടിപിഎമ്മിൻ്റെ കൺവെൻഷൻ യഥാർത്ഥത്തിൽ ആടിനെ മോഷ്ടിക്കുന്ന പ്രവർത്തനമാ കുന്നു. കൺവെൻഷനുകളിൽ അവരുടെ സാധാരണ പ്രാർഥന ദൈവം ഈ സത്യത്തിൽ ആളുകളെ കൊണ്ടുവരണം എന്നതാകുന്നു. അത്തരമൊരു പ്രസ്താവനയിൽ കൂടി, മറ്റു സ ഭകൾ സത്യം പ്രസംഗിക്കുന്നില്ലെന്നും, അതുകൊണ്ട് ദൈവം മറ്റു സഭകളിൽനിന്നുള്ള ആടുകളെ മോഷ്ടിക്കാൻ ടിപിഎമ്മിനെ സഹായിക്കണമെന്നും അവർ അർത്ഥമാക്കുന്നു. വാർഷിക കൺവെൻഷനുകൾക്ക് തൊട്ടുമുൻപുള്ള ഞായറാഴ്ചകളിൽ അവർ തങ്ങളുടെ വിശ്വാസികളോട് നഗരത്തിലെ മറ്റെല്ലാ സഭകളിലും പോയി ടിപിഎമ്മിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്ന് ആവശ്യപ്പെടും. എന്നാൽ, മറ്റു സഭകളിലെ സന്നദ്ധസംഘടന പ്രവർ ത്തകർ കൺവെൻഷന് ക്ഷണക്കത്ത് വിതരണം ചെയ്യാൻ ടിപിഎമ്മിൽ എത്തിയാൽ, ടിപിഎം ജനങ്ങൾ അവരെ ശാസിക്കുകയും മറ്റു സഭാ ആരാധനാ ക്ഷണക്കത്തുകൾ വിത രണം ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്യും. വേദപുസ്തക പഠനവും ആത്മീ യ ആരാധനയും എന്ന് ചിന്തിച്ചു ടിപിഎം കൺവെൻഷനുകളിൽ ആളുകൾ സംബന്ധി ക്കുമ്പോൾ, എന്തുകൊണ്ട് ടിപിഎം ശുശ്രുഷ അപ്പൊസ്തലിക ശുശ്രുഷയാണെന്നും, ടിപിഎ മ്മിൽ ചേരുന്നത് ഏറ്റവും മികച്ച സഭയിൽ ചേരുന്നതാണെന്നും അവരെ കേൾപ്പിക്കും.
ആട് മോഷണം ടിപിഎമ്മിലെ സഹോദരിമാരുടെ ഒരു ദിനചര്യയാണ്. ഇത് വൈകുന്നേ രം 5 മണിമുതൽ ആരംഭിക്കുന്നു. പണം ശേഖരിക്കാൻ വിശ്വാസികളെ സന്ദർശിക്കുമ്പോ ൾ, അവർ മറ്റു ചില ക്രൈസ്തവ ഭവനങ്ങളും സന്ദർശിക്കാൻ ശ്രമിക്കും. സ്വന്തം ആടുകളെ സന്ദർശിക്കാൻ അവർ മറ്റ് സഭകളിലെ പാസ്റ്റർമാരെ അനുവദിക്കത്തില്ല (അവർ മറ്റ് സഭ യിലെ കർത്തൃമേശയിൽ പങ്കെടുക്കരുത്, മറ്റു സഭാ സാഹിത്യങ്ങൾ വായിക്കാതിരിക്കു ക, മറ്റ് സഭാ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുക, മറ്റ് സഭ ക്രിസ്ത്യാനികളെ വിവാഹം കഴിക്കരുത്). എന്നാൽ മറ്റ് സഭകളിലെ പാസ്റ്റർമാരുടെ അഭാവത്തിൽ അവർ സ്വയം വേ റെ സഭയിലെ ആടുകളെ സന്ദർശിക്കും. “ഞങ്ങൾ അകത്ത് വന്ന് നിങ്ങൾക്കുവേണ്ടി പ്രാ ർത്ഥിക്കട്ടെ” എന്നു പറഞ്ഞ് അവർ തുടങ്ങും. മറ്റ് ക്രിസ്ത്യാനികൾ അവരെ അനുവദിക്കു മ്പോൾ, എന്തുകൊണ്ട് മറ്റ് സഭയിലെ പാസ്റ്റർമാർ യഥാർത്ഥ ശിഷ്യന്മാരല്ലെന്നും, അവർ സ്വയം സത്യസന്ധരായ അപ്പൊസ്തലന്മാരാണെന്നും പരസ്യപ്പെടുത്താൻ ആ അവസരം ഉപയോഗിക്കുന്നു. (ലൂക്കോസ് 14:26,33 ൻ്റെ വളച്ചൊടിച്ച വ്യാഖ്യാനം ഉപയോഗിച്ച്). അപ്ര കാരം വൈകുന്നേരം മറ്റു സഭകളിൽനിന്നുള്ള ആടുകളെ ടിപിഎമ്മിലേക്ക് ക്ഷണിക്കാൻ വൈകുന്നേരത്ത് സന്ദർശന പ്രവർത്തനം ഉപയോഗിക്കുന്നു.
പ്രവാചകന്മാരേയും അപ്പൊസ്തലന്മാരെയും ഉയർത്തുന്ന ദൈവത്തിൻ്റെ മാതൃക
നഷ്ടപ്പെട്ടവരെ തിരുത്തി ശാസിക്കുവാൻ ദൂതന്മാ രെ ഉയിർപ്പിക്കുന്നതാണ് എപ്പോഴും ദൈവത്തിൻ്റെ വഴി. വേറെ കൂട്ടത്തിൽ നിന്ന് ആടുകളെ മോഷ്ടി ക്കാനും ക്രിസ്തുവിൻ്റെ ശരീരത്തിൽ ഒരു വിള്ളൽ സൃഷ്ടിച്ച് പുതിയ പേരിൽ ഒരു പുതിയ വർഗ്ഗം തുട ങ്ങാനും ദൈവം ഒരിക്കലും മനുഷ്യരെ അയക്കുക യില്ല. വെളിപ്പാട് പുസ്തകത്തിൽ, എഫെസോസ് സഭയിലെ അംഗങ്ങൾ അവരുടെ ആദ്യ സ്നേഹം നഷ്ടപ്പെടുത്തിയതായി നാം കാണുന്നു (വെളിപ്പാട് 2:4). ക്രിസ്തുവിൻ്റെ പ്രാരംഭ സ്ഥാനത്തു നിന്ന് അവർ വീണുപോയി (വെളിപ്പാട് 2:5). എന്നാൽ എഫെസൊസിൽ “അന്തിപ്പാസ് പെന്തക്കോസ്തൽ മിഷൻ” ആരംഭിക്കാൻ ദൈവം അന്തിപ്പാസിനെ അയച്ചില്ല. പകരം, ശാസനകളുടെ സന്ദേശവും തിരുത്തലുകളും തൻ്റെ ദൂതൻ്റെ കൈകളാൽ അയയ്ക്കാൻ ദൈവം തീരുമാനിച്ചു. ഏഷ്യയിലെ മറ്റെല്ലാ സഭകളുടെയും മാതൃക അതുതന്നെയായിരുന്നു. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ (എബ്രായർ 13:8). ദൈവത്തിന് എല്ലാ സഭകളും അദ്ദേഹത്തിൻ്റെ ശരീരത്തിലെ അവയവങ്ങളാണ്. അദ്ദേഹത്തിൻ്റെ ശരീരം വേർതിരിച്ചെടുക്കുന്ന ഒരു സമുദായമില്ല.
യേശു തൻ്റെ ദൂതന്മാരെ രക്ഷിക്കപ്പെടാത്ത ജനങ്ങളിലേക്ക് അയയ്ക്കുന്നു. ദൈവദൂതൻ്റെ പ്രസംഗം വഴി രക്ഷപ്രാപിച്ച ജനങ്ങളെ പ്രാദേശിക ബിഷപ്പുമാർക്കോ ഡീക്കന്മാർക്കോ കൈമാറും. പിന്നീട്, മറ്റുള്ളവരുടെ രക്ഷയ്ക്കായി ദൂതൻ തൻ്റെ ശുശ്രൂഷ തുടരും. രക്ഷി ക്കപ്പെട്ട അംഗങ്ങളുടെ കൂട്ടായ്യയിൽ എന്തെങ്കിലും പ്രശ്‍നം വന്നാൽ, തൻ്റെ പ്രവാചകന്മാ രിലൂടെ ദൈവം ശാസനകളുടെയും ശിക്ഷകളുടെയും സന്ദേശം അയയ്ക്കുന്നു. കൊരി ന്ത്യ, റോമാ, കൊലോസ്യ മുതലായ സഭകളെ തിരുത്താനായി പരിശുദ്ധാത്മാവിനാൽ പ്ര ചോദനം പ്രാപിച്ച് അപ്പൊസ്തലന്മാർ കത്തുകൾ എഴുതുന്നു. കൊരിന്ത്യർ ഒരു അധാർമിക മായ ജീവിതം നയിച്ചിരുന്നതിനാൽ ബർണബാസ് മർക്കോസിനെ കൊരിന്തിൽ ഒരു പു തിയ സഭ ആരംഭിക്കാൻ അയയ്‌ക്കുന്നത് നാം കാണുന്നില്ല.
ഒന്നാം നൂറ്റാണ്ടിലെ ഓരോ സഭയ്ക്കും സ്വന്തം പേര് ഉണ്ടായിരുന്നു. കൊരിന്ത്യയിലോ എഫെസൊസിലോ “ഗലാത്യർ പെന്തക്കോസ്തൽ മിഷൻ” ഇല്ലായിരുന്നു. ഫിലദെൽഫിയ ക്രിസ്ത്യാനികൾ അവിവാഹിതരായ സാധാരണ വെളുത്ത വസ്ത്രം മാത്രം ധരിക്കാത്ത വരാകയാൽ ഫിലാഡൽഫിയയിൽ ഒരു പുതിയ ശാഖ തുറക്കാൻ ഫിലാഡൽഫിയയിലേ ക്ക് അവിവാഹിതരായ ഒരു കൂട്ടം നേതാക്കളെ അയച്ചില്ല. ആ പ്രത്യേക ഭൂമിശാസ്ത്രത്തി ൽ രക്ഷിക്കപ്പെടാത്തവരോട് സുവിശേഷം പ്രസംഗിക്കാൻ അപ്പൊസ്തലന്മാർ പ്രസംഗിച്ച സ്ഥലത്തിൻ്റെ പേരിൽ സഭ നിർമ്മിച്ചു. അവർ അവിടെ ഒരു പ്രാദേശിക നേതാവിനെ ഉയ ർത്തി. അവർ ഏതെങ്കിലും തെറ്റിനെക്കുറിച്ച് കേട്ടാൽ, അവർ അവരുടെ തെറ്റായ മാർഗ ങ്ങൾ തിരുത്താനായി അവർ കത്തുകൾ എഴുതി. അതുകൊണ്ടാണ് പുതിയ നിയമത്തിൽ നമുക്ക് ധാരാളം ലേഖനങ്ങൾ ഉള്ളത്. ഈ കത്തുകളിൽ ഒന്നിൽ പോലും, പൌലോസൊ പത്രോസൊ യാക്കോബോ യോഹന്നാനോ പഴയ സഭ തെറ്റായി പുതിയ ലേഖകർ തെറ്റിദ്ധ രിച്ചതായി കണ്ടതുകൊണ്ട് പുതിയ സഭ ആരംഭിക്കാൻ ചില നേതാക്കന്മാരെ അയയ്ക്കു ന്നതായി നാം കാണുന്നില്ല.
എന്നാൽ, ക്രൈസ്തവലോകത്തിൻ്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു അ പൂർവ സംഭവം 1923-ൽ ഉണ്ടായി. ശ്രീലങ്കയിലെ സഭകളിൽ തിരുത്തൽ സന്ദേശവുമായി അയയ്ക്കുന്നതിനു പകരം ടിപിഎമ്മിലെ ദൈവമെന്നു വിളിക്കപ്പെടുന്ന വ്യക്തിയായ പോൾ രാമൻകുട്ടിയെ പുതിയൊരു സഭ നിർമ്മിക്കാൻ ഉയർത്തി. യെശയ്യാവ്, യിരെമ്യാവ്, ഹോശേയ മുതലായവരെ തൻ്റെ ജനത്തെ തിരുത്താൻ പഴയനിയമ കാലങ്ങളിൽ പോലും ദൈവം അയച്ചിരുന്നു. എന്നാൽ, ദൈവത്തിൻ്റെ ശൈലി 1923-ൽ മാറി. എല്ലാ കൾട്ടുകളും സമാനമായ രീതിയിൽ ആരംഭിക്കുന്നു! ഒരു പുതിയ വിഭാഗം ആരംഭിക്കുന്നതിനായി ദൈ വദൂതൻ എന്ന് അവകാശപ്പെടുന്ന ഒരു പുതിയ നേതാവ് ഉയരുന്നു. കൾട്ട് ദൈവം പഴയ അ നുയായികളെ ഉപേക്ഷിച്ചതായി തോന്നുന്നു. എന്നാൽ വേദപുസ്തകത്തിലെ ദൈവം തെറ്റി പോയ ആട്ടിൻകൂട്ടം ദൈവത്തിലേക്ക് മടങ്ങി വരേണ്ടതിനു അവരെ ശാസിക്കേണ്ടതിനും തിരുത്തേണ്ടതിനും മനുഷ്യരെ എഴുന്നേല്പിക്കുന്നു.
യേശു ക്രിസ്ത്യാനികളുടെ ഒരു പുതിയഗോത്രം ആരംഭിച്ചതായി ഒരു പക്ഷെ നിങ്ങൾ പറയുമായിരിക്കും! യഹൂദന്മാരും ജാതികളും ഒരേ ഒലിവുമരത്തിൻ്റെ ഭാഗമാണെന്ന് റോമാ ലേഖനം വ്യക്തമാക്കുന്നു. ദൈവം യഹൂദന്മാരെ പുറത്താക്കിയിട്ടില്ല (റോമർ 11:1). ഒരേ വേരുകളുള്ള അതേ വൃക്ഷത്തിൽ ജാതികളെ ഒട്ടിച്ചേർക്കാനായി യഹൂദ ന്മാരെ അൽപ്പസമയത്തേക്ക് അന്ധരാക്കി (റോമർ 11:7). ദൈവത്തിന്, അത് ഒരു ഒലിവ് വൃക്ഷം തന്നേ. ദൈവദൃഷ്ടിയിൽ യഹൂദന്മാരും ജാതികളും തമ്മിൽ ഒരിക്കലും വ്യത്യാ സം ഉണ്ടായിരുന്നില്ല. (ഗലാത്യർ 3:28, 1 കൊരിന്ത്യർ 12:13).
ആട് മോഷണത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റ് (LITMUS TEST)
ദൈവത്തേക്കാൾ കൂടുതൽ സംഘടനയെ സ്നേഹിക്കുന്ന ടിപിഎമ്മിൻ്റെ അന്ധരായ ആരാധകർ, മർക്കടമുഷ്ടി കാണിച്ച് ടിപിഎം ജനങ്ങൾ ആടുകളെ മോഷ്ടിക്കാതെ ശരി യായ വഴിയിലൂടെ പ്രവർത്തിക്കുന്നുവെന്ന് വാദിച്ചേക്കാം. എന്നാൽ അത് നിങ്ങളുടെ വാദം ആണെങ്കിൽ, മോഷ്ടിച്ച ആടുകളെ കുറിച്ചുള്ള നിങ്ങളുടെ വാദത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റ് പരിശോധിക്കാം.
- രക്ഷിക്കപ്പെട്ട എല്ലാവരോടും കൂടെ ഏത് കൂട്ടായ്മയിലും ദൈവത്തെ ആരാധിക്കാൻ ടിപിഎം ജനങ്ങൾ പറഞ്ഞാൽ; നിങ്ങൾ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമു ട്ടിച്ചത്തത്, രക്തം എന്നിവ വർജ്ജിച്ചാൽ (പ്രവൃത്തികൾ 15:20) ഞാൻ നിങ്ങളുടെ അവകാശവാദം പരിഗണിക്കാം എന്ന് പറയണം. എന്നാൽ നിർഭാഗ്യവശാൽ, അവ ർക്ക് ഇത് പറയാൻ കഴിയില്ല! ടിപിഎമ്മിൽ നിന്ന് ഈ ആളുകൾ സ്വതന്ത്രരായാൽ അവർക്ക് എങ്ങനെ ദശാംശം കിട്ടും, അവർ എങ്ങനെ കൂടുതൽ പണം സമ്പാദിക്കും?
- പനിക്കോ തലവേദനക്കോ ആശ്വാസം ലഭിക്കുന്നതിനായി ടിപിഎം വൈദികരിൽ ഒരാൾ വന്ന് പ്രാർത്ഥിക്കാൻ നിഷ്കളങ്കനായ ഒരു വ്യക്തി ആവശ്യപ്പെട്ടെന്ന് കരുതുക. ടിപിഎം ശുശ്രുഷകൻ കുറച്ചു തവണ പ്രാർഥിച്ചതിനു ശേഷവും അവൻ സ്വന്തം സഭയിൽ പങ്കെടുക്കുന്നുവെന്ന് കരുതുക. ഈ പാസ്റ്റർ അസ്വസ്ഥനായി വീണ്ടും അവർക്കുവേണ്ടി ഒരിക്കലും പ്രാർത്ഥിക്കുകയില്ല. ടിപിഎമ്മിലേക്ക് അവർ വീണ്ടും പോകുകയാണെങ്കിൽ, നിങ്ങ ളുടെ പാസ്റ്റർമാരുടെ അടുത്തേക്ക് പോകുക, നിങ്ങ ളുടെ സഭായോഗത്തിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എന്തിനാ ണ് ഞങ്ങളുടെ അടുക്കൽ വരുന്ന തെന്ന് ടിപിഎം പ്രവർത്തകർ പറയും? “അവർ പ്രശ്നം പരിഹരിക്കാനായി മാത്രമാണ് ടിപിഎമ്മിൽ എത്തുന്നത്” എന്ന് അവർ തമ്മി ൽത്തമ്മിൽ സംസാരിക്കും. അത്തരം പ്രസ്താവനയിലൂടെ, തലവേദനയിൽ നിന്ന് സൌഖ്യം പ്രാപിച്ചതിനു ശേഷം അവർ ന മ്മുടെ അംഗങ്ങൾ ആയിരിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിച്ചത്, അവർ നമ്മുടെ പ്രതീ ക്ഷകൾ തകർത്തു ! ഇപ്പോൾ അവർ അ വരുടെ സഭയിൽ പോകട്ടെ! നാം അവർക്കു വേണ്ടി പ്രാർഥിച്ചാൽ അവരിൽ കൂടെ ന മ്മുക്ക് എന്ത് പ്രയോജനമാണ് കിട്ടുന്നത്?
പരിശോധന (TEST) ലളിതമാണ്! അവർ ആടുകളെ മോഷ്ടിക്കുകയാണോ പണം സമ്പാദി ക്കാനുള്ള ഏതെങ്കിലും ഗൂഢോദ്ദേശ്യം കൂടാതെ സുവിശേഷം പ്രസംഗിക്കുകയാണോ എന്ന് മനസ്സിലാക്കാനായി ചെയ്യേണ്ട പരിശോധന, അവർ ആട്ടിൻപറ്റം മോഷ്ടിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായുള്ള അച്ചടക്ക നടപടിയെടുക്കട്ടെ. നിങ്ങൾ പങ്കെടുത്തു കൊണ്ടിരിക്കുന്ന സഭയിൽ വീണ്ടും പങ്കെടുക്കണമെന്നും നിങ്ങൾ മുൻപ് ദശാംശം കൊ ടുത്തിരുന്ന സഭയ്ക്ക് തന്നെ വീണ്ടും കൊടുക്കണമെന്നും നിങ്ങൾ വാഗ്ദാനം നൽകിയാൽ മാത്രം ഞാൻ നിങ്ങളുടെ സ്ഥലത്ത് വന്ന് ബൈബിൾ സ്റ്റഡീസ് എടുക്കാം എന്ന് പറഞ്ഞ ഒരു പാസ്റ്ററിനെ എനിക്ക് അറിയാം. ഇതാകുന്നു സത്യസന്ധത. ടിപിഎമ്മിന് അത്തരം പോ ളിസികൾ ഉണ്ടാക്കാൻ കഴിയുമോ? നിയമങ്ങൾ ഉണ്ടാക്കുന്നതിൽ അവർ വിദഗ്ധരല്ലയോ? നിർഭാഗ്യവശാൽ ടിപിഎം ശുശ്രുഷകന്മാർക്ക് ഈ ടെസ്റ്റ് പാസാകാൻ കഴിയില്ല. അവരുടെ അംഗങ്ങളിൽ ഭൂരിഭാഗവും ഏകദേശം 80% ആളുകളും മോഷ്ടിക്കപ്പെട്ടവരാകുന്നു (ഇതി ൽ അഡ്മിൻ ടീം അംഗങ്ങളും ഉൾപ്പെടുന്നു).
താൻ ചുങ്കവും പണവും മോഷ്ടിച്ചതിനെപ്പറ്റി സക്കായി അറിഞ്ഞപ്പോൾ, അവൻ ആളുക ളിൽനിന്നും എടുത്തതിൻ്റെ നാലിരട്ടി മടക്കിനൽകാൻ തീരുമാനിച്ചു. പ്രായശ്ചിത്തത്തി ൻ്റെ പേരിൽ ടിപിഎം വിശ്വാസികളോട് നാല് മടങ്ങ് നൽകണമെന്ന് ആവശ്യപ്പെടുന്നു (മാ നസാന്തരത്തിൻ്റെ ചില ആദ്യ ഘട്ടങ്ങൾ). അവർക്ക് അത് പിന്തുടരുന്നതിന് സമയമായി. മറ്റു സഭകളിൽ നിന്ന് ആടുകളെ മോഷ്ടിക്കുന്നതിലൂടെ അവർ തിന്നുതീർത്തിരിക്കുന്ന ദശാംശം ടിപിഎം മടക്കി നൽകുമോ?
രക്തപാതകം കൊണ്ട് പട്ടണവും നീതികേടു കൊണ്ട് നഗരവും പണിയുന്നു
80% സ്വതന്ത്ര സഭകളിലെ (സുസ്ഥാപിതമല്ലാത്ത സഭകൾ) പാസ്റ്റർമാർക്കും സാമാന്യം ഭേദ മായ തൊഴിലുകളൊന്നും ഇല്ല. അവരുടെ പ്രധാന വരുമാന സ്രോതസ്സ്, സ്വന്തം ആട്ടിൻകൂ ട്ടത്തിൽ നിന്നുള്ള സംഭാവനയാണ്. തിയോളജിയിൽ ബാച്ചിലേഴ്സ് ഡിഗ്രി നേടിയ ശേഷം അവർ കഠിനമായി അദ്ധ്വാനിക്കാൻ തുടങ്ങുന്നു. അവർ മൂലം എങ്ങെയെങ്കിലും ഒന്നുര ണ്ട് കുടുംബങ്ങൾ രക്ഷിക്കപ്പെടുന്നു. അങ്ങനെ ദരിദ്രരായവരുടെ ഒരു പുതിയ സഭ തുട ങ്ങുന്നു. അപ്പോൾ ടിപിഎം ശുശ്രുഷകന്മാർ അവരുടെ മാർക്കറ്റിംഗ് ടെക്നിക്കുകളിലൂടെ, അവരുടെ വെള്ള വസ്ത്രങ്ങളിലൂടെ, മറ്റ് ലവ് ബോംബിംഗ് (LOVE BOMBING) പ്രവചനങ്ങളി ലൂടെ ഈ പുതിയതായി മതം മാറിയവരെ മോഷ്ടിക്കുന്നു.
ചെറിയ സഭകളിൽ നിന്ന് ടിപിഎം ആയിരക്കണക്കിന് ആടുകളെ വിഴുങ്ങിയെന്നത് ഒരി ക്കലും നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. അവർ അനേകം ചെറിയ സഭകളെ പൂർ ണ്ണമായി പിഴുതെറിഞ്ഞു. ഇത് ടിപിഎമ്മിൻ്റെ ഒരു വലിയ ദുഷ്ടതയല്ലേ? ആഹാബ് രാജാവാ യിരുന്നു, അദ്ദേഹത്തിന് ധാരാളം ഉദ്യാനങ്ങളും തോട്ടങ്ങളും ഉണ്ടായിരുന്നു. എന്നാൽ അ ദ്ദേഹം നാബോത്തിനെ കൊന്നിട്ട് നാബോത്തിൻ്റെ മുന്തിരിത്തോട്ടം ഏറ്റെടുത്തു (ഈസേ ബെലിൻ്റെ ഉദാരത നിമിത്തം). ടിപിഎമ്മും അതുതന്നെ ചെയ്യുന്നു. അവർക്ക് ലോകം മുഴു വൻ ഇഷ്ടംപോലെ ഭൂസ്വത്തും ആസ്തിയും ഉണ്ട്. എന്നിട്ടും, ദരിദ്രരായ സഭകളിൽനിന്ന് മോ ഷ്ടിച്ച ആടുകൾ അവരുടെ സമ്പത്ത് വർധിപ്പിക്കാൻ ഉപയോഗിക്കുന്നു. അതുകൊണ്ട്, ദൈ വം ഏലീയാവിനോട് അരുളിച്ചെയ്തു. ഏലീയാവ് ഈസേബെലിനോട് പറഞ്ഞു, “നീ അവ നോടു: നീ കോലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കു ന്നു. നായ്ക്കൾ നാബോത്തിൻ്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിൻ്റെ രക്തവും ന ക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.” 1 രാജാക്ക. 21:19.
അതുപോലെതന്നെ, ദാവീദിനു ധാരാളം ഭാര്യമാരുണ്ടായിരുന്നപ്പോൾ അവൻ ഊരിയായു ടെ ഏകഭാര്യയെ ഏറ്റെടുത്തു. ദൈവം നഥാനെ ദാവീദിൻ്റെ അടുക്കൽ അയച്ചു. നാഥാൻ ആടുകളുടെ ഉപമ പറഞ്ഞു. “അനന്തരം യഹോവ നാഥാനെ ദാവീദിൻ്റെ അടുക്കൽ അയ ച്ചു. അവൻ അവൻ്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞത്: ഒരു പട്ടണത്തിൽ രണ്ടു പു രുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അ നവധി ഉണ്ടായിരുന്നു. ദരിദ്രനോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാ ടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവൻ്റെ അടുക്കലും അവൻ്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവൻ്റെ മടിയിൽ കിടക്കയും ചെയ്തു; അവനു ഒരു മകളെപ്പോലെ യും ആയിരുന്നു. ധനവാൻ്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തൻ്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്‍വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രൻ്റെ കുഞ്ഞാടിനെ പിടിച്ചു തൻ്റെ അടുക്കൽ വന്ന ആൾ ക്കുവേണ്ടി പാകം ചെയ്തു (2 ശമുവേൽ 12:1-4).”
വളരെ ദരിദ്രരായ സഭകളുടെ ഒരേയൊരു ആടിനെ ടിപിഎം ധാരാളം പ്രാവശ്യം വിഴു ങ്ങിയിട്ടുണ്ട്. അവർ രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ട് ന ഗരം സ്ഥാപിക്കയും ചെയ്യുന്നു. (ഹബക്കൂക് 2:12). ഈസേബെലിന് സംഭവിച്ചതുപോലെ ടിപിഎമ്മിന് സംഭവിക്കാതിരിക്കട്ടെ! അവരുടെ പാപത്തെ അവർ മനസ്സിലാക്കുകയും, ദാവീദിനെപ്പോലെ അനുതപിക്കുകയും ചെയ്യട്ടെ. “അപ്പോൾ ദാവീദിൻ്റെ കോപം ആ മനു ഷ്യൻ്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇത് ചെയ്തവൻ മര ണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേ ണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. (2 ശമുവേൽ 12:5-6).”
ഉപസംഹാരം
ടിപിഎമ്മിൻ്റെ കണക്കെടുക്കുന്നതിനുള്ള സമയം അടുത്തിരിക്കുന്നു.
2 ശമുവേൽ 12:11-12, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിൻ്റെ സ്വന്തഗൃഹത്തിൽനി ന്നു ഞാൻ നിനക്ക് അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിൻ്റെ ഭാര്യമാരെ എടുത്ത് നിൻ്റെ കൂട്ടുകാരനു കൊടുക്കും; അവൻ ഈ സൂര്യൻ്റെ വെട്ടത്തു തന്നേ നിൻ്റെ ഭാര്യമാരോ ടുകൂടെ ശയിക്കും. നീ അത് രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊ ക്കെയും കാൺകെ സൂര്യൻ്റെ വെട്ടത്തു തന്നേ നടത്തും.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.