ടിപിഎമ്മിലെ ഉപവാസ സദ്യ

പുരാതന കാലം മുതൽ മാനവ സംസ്കാരങ്ങൾ “ഭൂമിയിൽ മനുഷ്യർ ഉപവസിക്കുന്നത് സ്വർ ഗത്തിലെ ദൈവങ്ങൾക്ക് ഇഷ്ടമാണെന്ന” വിചിത്രമായ ആശയത്തിൽ വിശ്വസിക്കുന്നു. പല വിധത്തിലുള്ള ഉപവാസം അനുഷ്ടിക്കാനായി മനുഷ്യർ അവരുടെ ശരീരത്തിന് വെ ള്ളം, ആഹാരം, സ്വന്തം ഉമിനീർ പോലും താല്കാലികമായി കൊടുക്കാതിരിക്കുന്നു. ചില പ്പോൾ ലൈംഗിക ബന്ധത്തിൽ നിന്നും (ബ്രാഹ്മചാരി വ്രതം) വിട്ടുനിൽക്കുന്നു (വ്രതം). ക്രിസ്തീയ ലിഖിതങ്ങളിലും ഈ പുരാതന ആചാരം രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ലിഖി തങ്ങളിലുള്ള ഭക്തന്മാർ കാലാകാലങ്ങളിൽ ഉപവാസം അനുഷ്ഠിച്ചിരുന്നതായി പറയപ്പെ ടുന്നു. മോശ (ആവർത്ത. 9:9-18), ദാവീദ് (2 ശമുവേ. 12:1-23), ദാനിയേൽ (ദാനിയേൽ 10: 1-3), ഏലിയാവ് (1 രാജാക്കന്മാർ 19:4-8), എസ്രാ (എസ്രാ 10:6-17) എസ്ഥേർ (എസ്ഥേർ 4:15-17), പൗ ലോസ് (അപ്പൊ.പ്രവ.9:1-9), അന്ത്യോക്യയിലെ മൂപ്പന്മാർ (അപ്പൊ.പ്രവ.13:1-3) എന്നിവർ കാലാകാലങ്ങളിൽ ഉപവാസം എടുത്ത ബഹുമാന്യരായ ക്രിസ്ത്യാനികൾ ആകുന്നു. ബൈബിളിലെ ദൈവം ജാതീയ ആചാരപ്രകാരമുള്ള അതേ ആശയത്തെ പ്രചരിപ്പിക്കു ന്നുണ്ടോ – “ഭൂമിയിൽ ഉപവസിക്കുമ്പോൾ സ്വർഗ്ഗത്തിൽ ദൈവം പ്രസന്നനാ കുന്നു?” ടിപിഎമ്മിലെ ഉപവാസം എന്താകുന്നു? അവർ അതേ ആശയം പ്രചരിപ്പിക്കു കയല്ലേ? നമുക്ക് ഈ പുരാതന മാനുഷിക ഉത്സവത്തിൻ്റെ വിശാലമായ സമുദ്രത്തിൽ മുങ്ങാം, അതിനു പിന്നിലുള്ള ആത്മീക യുക്തി കണ്ടെത്താൻ ശ്രമിക്കാം.

ഉപവാസത്തെ കുറിച്ചുള്ള ദൈവത്തിൻ്റെ വീക്ഷണം

Fasting Feasts of TPM

ഏഴാം മാസം പത്താം തിയ്യതി, പാപങ്ങൾ പരിഹരിക്കാനായി ദൈവം ഇസ്രായേല്യരോട് ഉപവസിക്കാൻ കല്പിച്ചു (ലേവ്യ. 23:27). ഇത് പാപപരിഹാരത്തി നായി വർഷംതോറും ചെയ്യേണ്ട സമൂഹ ഉപവാസമായിരുന്നു. പിന്നീട് പരീശന്മാരെ പോലെ ഉപവസിക്കാതിരിക്കാൻ യേശു ശിഷ്യന്മാരോട് ആവശ്യപ്പെടു ന്നത് നമ്മൾ കാണുന്നു (മത്തായി 6:16-18). എന്നിരുന്നാലും, യെശയ്യാവ് 58-ാം അധ്യായത്തിൽ ഉപവാസത്തെ കുറിച്ചുള്ള ഏറ്റവും മികച്ച ഉൾക്കാഴ്ച ലഭ്യമാണ്. ഇത് ഒരു ഉപവാസം എങ്ങനെ ആയിരിക്കണം, എ ങ്ങനെ ആയിരിക്കരുത് എന്നതിൻ്റെ ഒരു മികച്ച പ്രകടനമാണ്. ദൈവം ആഗ്രഹിക്കുന്ന ഒരു ഉപവാസത്തിനുവേണ്ടി സ്വയം ഹൃദയം ഒഴുക്കുന്നതാണയി നാം കാണുന്നു (യെശ. 58). യെശയ്യാവ് 58 ൻ്റെ കാതലായ ഭാഗം കൊടുക്കുന്നു.

യെശയ്യാവ്‌ 58:6-9, “അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; ഇത ല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന് നിൻ്റെ അപ്പം നുറുക്കിക്കൊടുക്കു ന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിൻ്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിൻ്റെ മാംസരക്തങ്ങളായിരിക്കുന്നവർ‍ക്ക് നിന്നെ ത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിൻ്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; ….അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും;…

ഉപവാസത്തെക്കുറിച്ചുള്ള ഈ വിശദീകരണം ഞാൻ മനുഷ്യ സാഹിത്യങ്ങളിൽ കണ്ട അനുഭവങ്ങളിൽ ഏറ്റവും മികച്ചതാണ്. ഭൂമിയിൽ മനുഷ്യർ, ദൈവം നിയോഗിച്ച തങ്ങ ളുടെ ജഡത്തിൻ്റെ ആവശ്യങ്ങളായ ഭക്ഷണം, പാനീയം, ഉമിനീർ, ലൈംഗികത എന്നിവ ഉപേക്ഷിക്കുമ്പോൾ ദൈവം പ്രസാദിക്കുന്നില്ല. മനുഷ്യർ തങ്ങളുടെ വസ്തുവകകൾ ഇല്ലാ ത്തവരുമായി പങ്കുവെക്കുമ്പോൾ ദൈവം സന്തോഷിക്കുന്നു. വിശുദ്ധ തിരുവെഴുത്തുക ളുടെ ആശയം സുഖാനുഭവ വര്‍ജ്ജനമല്ല, പിന്നെയോ പങ്കുവെയ്ക്കലും സ്നേഹവും കരു തലും ആകുന്നു.

ഉപവാസത്തെക്കുറിച്ചുള്ള ടിപിഎം പതിപ്പ്

ടിപിഎമ്മിലെ പരീശന്മാർ തങ്ങളുടെ ബൈബിളുകളിൽനിന്ന് യെശയ്യാവ് 58 പൂർണമായി മായ്ച്ചുകളഞ്ഞിരിക്കുന്നു. അവർ നിങ്ങളെ പുറകോട്ടു കൊണ്ടുപോയി മുന്ന് ദിവസത്തെ ശുദ്ധീകരണ യോഗങ്ങളിൽ നിങ്ങളുടെ ഭാര്യമാരെ തൊടരുതെന്ന് (പുറപ്പാട് 19:15) പഠിപ്പി ക്കുന്നു. ഈ ഭോഷ്ക്കിൻ്റെ യജമാനന്മാർക്ക് യെശയ്യാവ് 58 കാണാൻ കഴിയില്ല എന്നാൽ പുറപ്പാട് 19:15 ഉപയോഗിച്ച് സ്ത്രീയുടെ ഭാര്യ എന്ന അർത്ഥത്തെ വളച്ചൊടിക്കാൻ അവ രുടെ കാൽവിരലുകൾ ഒരുങ്ങിയിരിക്കുന്നു.

പുറപ്പാട് 19:15 എന്താണെന്നും അത് എന്ത് പറയുന്നില്ലെന്നും ഞാൻ ചർച്ച ചെയ്യുന്നില്ല. ഉപ വാസം സംബന്ധിച്ച് ഞാൻ മനസ്സിലാക്കുന്നിടത്തോളം, നിങ്ങളുടെ ശരീരത്തിൻ്റെ കഠിന മായ ആവശ്യങ്ങളിൽ നിന്നും നിങ്ങളുടെ ശരീരത്തെ അകറ്റിനിർത്തുന്നത് ദൈവമുൻ പാകെ ഉപവാസം അല്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഉമിനീർ ഇറക്കാതെയോ നഗ്ന പാദ ങ്ങളാലോ മന്ദിരത്തിലേക്ക് പോകുന്നത് ദൈവം ശ്രദ്ധിക്കുന്നില്ല. നിങ്ങൾ ഒരു ദിവസ മോ ഏഴ് ദിവസമോ നിരാഹാര സമരം നടത്തുമ്പോഴും ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നില്ല! ദൈവത്തെ സംബന്ധിച്ചിടത്തോളം ഉപവാസം നാം നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റു ള്ളവരെ സ്നേഹിക്കുന്നത് ആകുന്നു. ആവശ്യമുള്ളവരുമായി പങ്കിടുന്നതിനുവേ ണ്ടി ചെയ്യുന്ന വർജ്ജനം ആകുന്നു. നാം നമ്മെത്തന്നെ സ്നേഹിക്കുന്നതുപോലെ മറ്റു ള്ളവരെ സ്നേഹിക്കുന്നതിനായി പാപപൂർണമായ ആത്മബോധമായ “ഞാൻ” എന്ന പ്രകൃ തിയെ തള്ളിക്കളയുന്നു. നിങ്ങൾക്ക് ഒരു പിടി അരി ഉണ്ടെങ്കിൽ, വിശക്കുന്ന ഒരു വ്യക്തി ഭക്ഷണത്തിനായി ഭിക്ഷ യാചിക്കുമ്പോൾ, അരി കഴിക്കുന്നത് ഒഴിവാക്കി വിശന്നിരിക്കു ന്ന വ്യക്തിക്ക് അരി കൊടുത്താൽ, അതാകുന്നു ദൈവ ദൃഷ്ടിയിലുള്ള ഉപവാസം. നമ്മുടെ പ്രാർഥനകൾ ദൈവസന്നിധിയിൽ സൌരഭ്യവാസനയായി മാറുന്നത് നമ്മൾ മറ്റുള്ളവർ ക്കായി ശ്രദ്ധയോടുകൂടെ അത്തരം വർജ്ജനം നാം നിരീക്ഷിക്കുമ്പോൾ മാത്രമാണ്. ബൈ ബിളിലെ ദൈവം പ്രചരിപ്പിക്കുന്ന ഉപവാസം ഇതാകുന്നു, അല്ലാതെ ടിപിഎമ്മിൻ്റെ നിരാ ഹാര സമരം അല്ല.

3 ദിവസത്തെയോ 7 ദിവസത്തെയോ ഉപവാസം നടക്കുമ്പോൾ നിങ്ങൾ വിശ്വാസ ഭവന ങ്ങളിൽ എപ്പോഴെങ്കിലും ഒളിഞ്ഞുനോക്കിയിട്ടുണ്ടോ? ടിപിഎമ്മിൻ്റെ ഉപവാസ സദ്യാ വേളയിൽ അവരോടൊപ്പം പഴ വർഗ്ഗങ്ങൾ വിൽക്കുന്ന ചന്തകളിൽ ഷോപ്പിങ്ങിന് പോയി ട്ടുണ്ടോ? നൂറുകണക്കിന് കിലോ തണ്ണിമത്തൻ, ആപ്പിൾ, പഴം, ചിക്കു, മുന്തിരിപ്പഴം, മാങ്ങ, എന്നുവേണ്ട ഭൂമിയിലെ എല്ലാതരം പഴങ്ങളും ഫ്രൂട്ട് മാർക്കറ്റിൽ (FRUIT MARKET) നിന്നും വി രുന്നു ഭവനങ്ങളിലേക്ക് വിതരണം ചെയ്യപ്പെടും (നിങ്ങൾക്ക് ഇതിനെ ഉപവാസ ഭവനം (FAST HOMES) എന്ന് വിളിക്കാം, എന്നാൽ ഞാൻ അതിനെ ശാപ്പാട് ഭവനം (FEAST HOMES) എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു). സഹോദരിമാർ ചുമതലയിലുള്ള സഹോദരനോട് ചോദിക്കും, “ബ്രദർ, നിങ്ങൾക്ക് ഏത് പഴം വേണം? – ഒരു ഗ്ലാസ് നിറയെ ഓട്സ് വേണോ അതോ ഒരു ഗ്ലാസ് നിറയെ മിക്സറിൽ അടിച്ച ചിക്കു ജ്യൂസ് വേണോ അതോ ഒരു ഗ്ലാസ് നിറയെ “ബോൺ വിറ്റ” ഇട്ട പരിശുദ്ധ വെളുത്ത പാൽ മിശ്രിതം വേണോ?” വിശ്വാസ ഭവനങ്ങളിൽ ജോലി ചെയ്യുന്ന പാവപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും പട്ടിണി കിടക്കാൻ നിർബന്ധിതരാകുന്നു. ശാപ്പാട് ഭവനങ്ങളിൽ കഠിനമായി അധ്വാനിക്കുന്ന ഈ പാവപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സമ്പന്നരായ വിശുദ്ധന്മാരുടെ മേശയിൽ നിന്ന് വീഴുന്ന ഒരു സ്പൂൺ, തരി പോലും പങ്കുവെയ്ക്കാൻ കിട്ടത്തില്ല. ശാപ്പാട് ഭവനങ്ങളിലെ രാജാക്കന്മാരും രാജ്ഞിമാരും തങ്ങളുടെ സ്വകാര്യ മുറികളിൽ ഉറങ്ങു മ്പോൾ അവർ സാത്താൻ്റെ ഈ ദാസന്മാരുടെ വസ്ത്രം ഹിമം പോലെ വെളുപ്പിക്കുകയും തേക്കുകയും ചായ കപ്പുകൾ വൃത്തിയാക്കുകയും ചെയ്യണം. ടിപിഎമ്മിലെ ഉപവാസം ഒരു ഇതര ശൈലിയിലെ ആഹാര ക്രമത്തിലേക്ക് മാറുന്നതാകുന്നു, അത് ഖര ആഹാര ത്തിൽ നിന്നും ദ്രാവക പഴങ്ങളിലേക്ക് ആകുന്നു. പിന്നീട് ആഴ്ചയിലെ അവസാന ദിവസ ങ്ങളിൽ അവർ മുമ്പ് കഴിച്ചിരുന്നതിനേക്കാൾ ഏഴ് മടങ്ങ് വിഴുങ്ങുന്നതിനായി ചിക്കൻ, മട്ടൻ, മത്സ്യം, മുട്ട മുതലായവ അവർ ഉപേക്ഷിക്കുന്നു. അവരുടെ പഴ വർഗ്ഗങ്ങൾ, ചിക്കൻ, മട്ടൻ മുതലായവ തെരുവുകളിലെ പാവപ്പെട്ട ജനങ്ങളുമായി പങ്കുവെയ്ക്കുന്നത് അവരു ടെ പ്രതിഷ്ഠയ്ക്കെതിരാകുന്നു. ഡിടിടി (DDT) പ്രസിദ്ധീകരണങ്ങളിൽ യെശയ്യാവ് 58 കാ ണുകയില്ല.

തമ്പി ദുരൈ, ശ്യാം സുന്ദർ തുടങ്ങിയവർ അവരുടെ പട്ടിണി പരിപാടികളിൽ വലിയ കോ ലാഹലം പ്രദർശിപ്പിക്കുന്നു. പരീശന്മാർ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുമ്പോൾ സ്വന്തം നീതി പരീശന്മാരുടെ നീതിയെക്കാൾ ഒന്നര മൈൽ കൂടുതൽ ആണെന്ന് കാണിക്കുവാനായി തമ്പിദുരൈ ആഴ്ചയിൽ നാല് തവണ ഉപവസിക്കും. ആകാശം ഭൂമിയിൽ നിന്നും അകന്നിരിക്കുന്നതുപോലെ, ടിപിഎം ഉപവാസം തിരുവെഴുത്തുകൾ ആവശ്യപ്പെടുന്ന മാതൃകയിൽ നിന്ന് വളരെ ദൂരെയാകുന്നു. ടിപിഎമ്മിൽ ഉപവാസ സംബന്ധിയായ നൂറുകണക്കിന് വിചിത്രമായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. ഒരു വേലക്കാരൻ ഒരിക്കൽ അദ്ദേഹത്തെ അറിയിക്കാതെ ഞാൻ ഉപവാസം എടുത്തതിന് എന്നെ വിമർശിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഉപവസിക്കുന്നതിന് മുൻപ് എൻ്റെ അഭിപ്രായം ആരാഞ്ഞോ? ഇത് ഒരു മുന്നറിയിപ്പ് ആയി എടുക്കുക. ദൈവദാസന്മാരെ അറിയിക്കുന്നതിനുമുമ്പ് ഒരിക്കലും ഉപവാസം എടുക്കരുത്. അല്ലാത്തപക്ഷം സാത്താൻ നിങ്ങളെ ആക്രമിക്കും.”

Fasting Feasts of TPM

ടിപിഎം ഉപവാസത്തിൻ്റെ മറ്റൊരു സവിശേഷതയാണ് സ്വമേധയാ അല്ലാത്ത ഉപവാസം. പല വേലക്കാരി സഹോദരിമാരും ചെറിയ സഹോദരന്മാരും സെൻറ്റർ പാസ്റ്ററുടെ കല്പന പ്രകാരം പട്ടിണി കിടക്കേണ്ടി വരുന്നു. പാസ്റ്റർ ഏതാനും ദശലക്ഷം വിലയുള്ള ഒരു ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിലോ ഒരു കൺവെൻഷൻ സംഘടിപ്പിക്കാൻ ആഗ്രഹി ക്കുന്നുവെങ്കിലോ, തൻ്റെ കീഴിലുള്ള വേലക്കാരോട് മൂന്നു മുതൽ ഏഴു ദിവസം വരെ ഭ ക്ഷണം കഴിക്കാൻ പാടില്ലെന്ന് ആജ്ഞാപിക്കും. ഇത് ഭൂമിയിൽ സ്വത്ത് വാങ്ങുന്നതിനു വേണ്ടി സ്വർഗ്ഗത്തിൽ നിന്ന് നിധിയുടെ കുടങ്ങൾ വലിച്ചെടുക്കാൻ അദ്ദേഹത്തെ പ്രാപ്ത നാക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. വാസ്തവത്തിൽ ഈ ഉപവാസങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നുവോ എന്ന് ഈ വേലക്കാരോട് നിങ്ങൾ ചോദിച്ചാൽ,നമുക്ക് എന്തുചെ യ്യാൻ കഴിയും, ഞങ്ങൾക്ക് മറ്റൊരു മാർഗ്ഗവും ഇല്ല. വിശ്വാസ ഭവനത്തിൽ ആഹാരം പാ കം ചെയ്യുന്നില്ല?”എന്ന് അവർ പറയും.   അതുകൊണ്ട്, ചില സഹോദരന്മാർ വിശ്വാസ ഭാവനങ്ങൾക്ക് പുറത്ത് പോയി ഭക്ഷണശാലകളിലും വിശ്വാസികളുടെ വീടുകളിലും ഭക്ഷണം ആസ്വദിക്കുന്നു. മറ്റുള്ളവരെ പട്ടിണിക്കിടാൻ ആജ്ഞാപിച്ചിട്ട് പലയിടത്തും സെൻറ്റെർ പാസ്റ്റർ അദ്ദേഹം വയസ്സനും പ്രമേഹ രോഗിയുമാണെന്ന ഒഴികഴിവ് കാട്ടി ഭക്ഷണം വിഴുങ്ങുന്നു.

വേദപുസ്തകം വ്യക്തമായി പറയുന്നു, ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുവാനായി നാം ഉപവസിക്കുമ്പോൾ ആദ്യം നാം ദരിദ്രരുമായി നമ്മുടെ മേൽക്കൂര പങ്കുവയ്ക്കാൻ പഠിക്കണം.ഉപവാസം വിശപ്പുള്ളവന് നിൻ്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അല ഞ്ഞുനടക്കുന്ന സാധുക്കളെ നിൻ്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിൻ്റെ മാംസരക്തങ്ങളായിരിക്കുന്നവർ‍ക്ക് നിന്നെത്തന്നേ മ റെക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിൻ്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശി ക്കും;…. യഹോവയുടെ മഹത്വം നിൻ്റെ പിമ്പട ആയിരിക്കും.” (യെശയ്യാവ്‌ 58:7-8).

എന്നിട്ട്, ടിപിഎമ്മിലെ കഠിനജോലി ചെയ്യിക്കുന്നവർ ഞങ്ങൾ കെട്ടിടങ്ങൾ പണിയാനാ യി ഉപവസിച്ചപ്പോൾ ദൈവം അവർക്ക് ലോഡ് കണക്കിന് പണം തന്നുവെന്ന് നിങ്ങളെ പഠിപ്പിക്കും. സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർ വാടകയ്ക്കെടുത്ത് വീടുകളിൽ താമസിക്കുമ്പോൾ, അവരുടെ തലയ്ക്ക് മുകളിലുള്ള വിശുദ്ധ മേൽക്കൂര വർദ്ധിപ്പിക്കാൻ ദൈവം ദശലക്ഷക്കണക്കിന് തന്നുവെന്ന് അവർ അവകാശപ്പെടുന്നു. ഉപവാസ കാലാവ ധി തീർന്നതിനുശേഷം സഹോദരിമാർ തമ്മിലുള്ള അടിയാണ് ടിപിഎം ഉപവാസത്തിലെ പ്രതിഭാസം. ഉപവാസം കഴിഞ്ഞാലുടൻ യുദ്ധം തുടങ്ങും. പ്രകോപനമാണ് കാരണം! പട്ടി ണി മൂലം അവർ ഉടനടി പ്രകോപിതരാകുന്നു, എന്നിട്ട് അത് ഉപവാസമായി തെറ്റായി പ്ര ഖ്യാപിക്കപ്പെട്ടു! നിങ്ങൾക്ക് ആകാശത്തിലെ നക്ഷത്രങ്ങൾ എണ്ണാൻ കഴിയുമെങ്കിൽ, ഭൂമി യിലെ മണൽ തരികൾ എണ്ണാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ടിപിഎമ്മിലെ വേദപുസ്തക വിരുദ്ധമായ ഉപവാസ ആചാരങ്ങളും എണ്ണാൻ കഴിയും. അതിന് അവസാനമില്ല.

ഉപസംഹാരം

ഈ ജനം തങ്ങളുടെ ബൈബിളുകളിൽ യെശയ്യാവ് 58 പുനഃസ്ഥാപിക്കുകയും, അവരുടെ ഭക്ഷണവും, വെള്ളവും, വസ്ത്രവും, മേൽക്കൂരയും നിസ്സഹായരായ ജനങ്ങളുമൊത്ത്‌ പങ്കിടാൻ പഠിക്കുകയും ചെയ്തില്ലെങ്കിൽ, അവരുടെ ഉപവാസം താൽക്കാലിക പട്ടിണിയേ ക്കാൾ ഒന്നുമല്ല. നേരത്തെ പറഞ്ഞതു പോലെ, ഞാൻ ആവർത്തിക്കട്ടെ, നിങ്ങളുടെ ഭക്ഷണം, വെള്ളം, ഉമിനീർ, ലൈംഗികത എന്നിവയിൽ നിന്ന് നിങ്ങൾ എത്രമാത്രം കഠിനമായ ശാരീരിക വർജ്ജനം പുലർത്തുന്നുവെന്നത് ദൈവം ശ്രദ്ധിക്കുന്നില്ല. അത് ഇല്ലാത്തവരുമായി നിങ്ങളുടെ ഭാഗം പങ്കുവെക്കുന്നതിൽ ദൈവം കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നു. ടിപിഎം ഇത് പഠിക്കുന്നില്ലെങ്കിൽ ടിപിഎമ്മിൽ ഉപവാസത്തിന്‌ യാതൊരു അർത്ഥവുമില്ല. ഉടൻതന്നെ ദൈവം അവരോട് ആവശ്യപ്പെട്ടേക്കാം, “നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: നിങ്ങൾ ഈ എഴുപത് സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചത്?” (സെഖര്യാവ് 7:5).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *