ടിപിഎമ്മിൻ്റെ ഉപവാസം സംബന്ധിച്ച് ചില പ്രതികരണാത്ഥികളുമായി അഭിമുഖ സംഭാ ഷണം നടത്തുന്ന പ്രക്രിയയിൽ, പരീശന്മാരെക്കാൾ മെച്ചമായിത്തീരാനാണ് അവർ ഇത് ചെയ്യുന്നതെന്ന് വ്യക്തമായി. യേശു പറഞ്ഞത് എന്താണെന്ന് അവർ അറിയാതെ ഇത് ചെയ്യുന്നു. അതിനാൽ അവർ തീവ്രവാദികളായ പരീശന്മാരായി അവസാനിക്കും. ഈ തീവ്രവാദികളായ പരീശന്മാരെ നമ്മുക്ക് ടിപിഎം പരീശന്മാർ എന്നും വിളിക്കാം.
ടിപിഎം വൈദികന്മാരുടെ മസ്തിഷ്കങ്ങൾ എല്ലായ്‌പ്പോഴും ഒരു മത്സര മാനസികാവസ്ഥയി ൽ ചമഞ്ഞെടുത്തിരിക്കുന്നു. അവർക്ക് അത് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് കിട്ടിയതാണോ എന്നു ഞാൻ സംശയിക്കുന്നു. അവർ എപ്പോഴും മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യാനും ആഗ്രഹിക്കുന്നു. ഏറ്റവും ശ്രേഷ്ഠ സഭ എന്നവർ പറയുന്നതിൻ്റെ കാരണം ഇതാകുന്നു. അത്തരമൊരു മനോഭാവം തിരുവെഴുത്തനുസരിച്ച് മൗഢ്യമാകുന്നു.
2 കൊരിന്ത്യർ 10:12, “തങ്ങളെത്തന്നേ ശ്ളാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർ ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കു കയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.”
ഒരു പരീശനായിത്തീരുന്നതിനുള്ള ചുവടുകള്‍
ടിപിഎം വൈദികന്മാരുടെ വളച്ചൊടിച്ച തലച്ചോറിന് ലളിതമായ ചുങ്കക്കാരന് അറിയാ വുന്ന കാര്യം പോലും അറിയത്തില്ല. പഴയനിയമത്തിൽ ആകെ 613 നിയമങ്ങളുണ്ട്. ന മ്മുടെ ജഡത്തിൽ ദൈവനിയമം നിറവേറ്റുന്നത് അസാദ്ധ്യമായതിനാൽ ഈ നിയമങ്ങൾ നമുക്ക് നൽകിയിരിക്കുന്നു. എന്നാൽ പരീശന്മാർക്ക് വ്യത്യസ്തമായ പദ്ധതികൾ ഉണ്ടായി രുന്നു. അവർ ദൈവത്തെ വെല്ലുവിളിക്കാൻ ആഗ്രഹിച്ചു. അവർ ആ 613 നിയമങ്ങളും നിറവേറ്റാൻ കഴിയുമെന്ന് തെളിയിക്കാൻ ആഗ്രഹിച്ചു. അവർ ചെയ്തതെന്തും ജനങ്ങൾ പിന്തുടരുവാനായി അവർ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി എന്നതാണ് വാസ്തവം. ഇത് ഒരു ഉല്പാദന യൂണിറ്റിൻ്റെ ഗുണമേൻമ ഉറപ്പുവരുത്തുന്നത് പോലെയാകുന്നു.
ആത്മാവ് ഇല്ലാതെ ന്യായപ്രമാണം പിന്തുടർന്നാൽ, നിങ്ങ ൾ ആ ന്യായപ്രമാണം ലംഘിക്കുന്നു. നിങ്ങൾക്ക് ഉള്ളത്, കാതല്‍ ഇല്ലാത്തതോ കേടായ കാതല്‍ മാത്രം ഉള്ളതോ ആയ ഒരു ബാഹ്യ കവർ മാത്രം ആണ്.
പുറപ്പാട് 20:8-11, “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർ ക്ക. ആറ് ദിവസം അദ്ധ്വാനിച്ചു നിൻ്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിൻ്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്ന് നീയും നിൻ്റെ പുത്രനും പുത്രി യും നിൻ്റെ വേലക്കാരനും വേലക്കാരത്തിയും നിൻ്റെ ക ന്നുകാലികളും നിൻ്റെ പടിവാതിൽക്കകത്തുള്ള പരദേശി യും ഒരു വേലയും ചെയ്യരുത്. ആറ് ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സ മുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു.”
മുകളിലുള്ള വചനത്തെ ആത്മാവില്ലാതെ ഒരു സാങ്കേതിക അടിസ്ഥാനത്തിൽ വ്യാ ഖ്യാനിക്കുമ്പോൾ, പരീശന്മാർ ചെയ്തതുപോലെ നിങ്ങൾ കൃത്യമായി വ്യാഖ്യാനിക്കുന്നു.
എന്നാൽ യഥാർത്ഥ ആത്മാവിൽ നിങ്ങൾ കൽപ്പന മനസ്സിലാക്കുമ്പോൾ, സാങ്കേതികത എന്നത് മാത്രം പരിഗണനയല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും.
ലൂക്കോസ് 14:1-6, “പരീശപ്രമാണികളിൽ ഒരുത്തൻ്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മഹോദരമുള്ളോരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു. യേശു ന്യായശാസ്ത്രിമാരോടും പരീശന്മാ രോടും: “ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ അല്ലയോ” എന്നു ചോദിച്ചു. അവ രോ മിണ്ടാതിരുന്നു. അവൻ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു. പിന്നെ അവരോട്: “നിങ്ങളിൽ ഒരുത്തൻ്റെ മകനോ കാളയോ ശബ്ബത്തു നാളിൽ കിണറ്റിൽ വീണാൽ ക്ഷണ ത്തിൽ വലിച്ചെടുക്കയില്ലയോ ” എന്നു ചോദിച്ചതിന് പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.”
പരീശന്മാർക്ക് ഒരിക്കലും ഒരു രക്ഷകനെ ആവശ്യമില്ലായിരുന്നു. ടിപിഎം പരീശന്മാർ ക്കും ഒരു രക്ഷകനെ ആവശ്യമില്ല. സ്വയനീതിയുടെ പ്രവൃത്തികളാൽ ദൈവമുമ്പാകെ തങ്ങളെത്തന്നെ ന്യായീകരിക്കുകയും ജീവിക്കുകയും ചെയ്യാമെന്ന് അവർക്ക് അറിയാം.
ലൂക്കോസ് 5:32, “ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന് വിളി പ്പാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.”
ഒരു ടിപിഎം പരീശൻ്റെ പ്രവൃത്തി
ദൈവനിയമങ്ങൾ പിന്തുടരുന്നത് 500 കിലോഗ്രാം സ്വർണ്ണം ഉയർത്തുന്നതിൻ്റെ ആവശ്യക തകൾ പോലെ ആണെങ്കിൽ, പരീശന്മാർ 500 കിലോഗ്രാം മണൽ ചാക്ക് ഉയർത്തുന്നു. എ ന്നാൽ ടിപിഎം ചെയ്യുന്നത്, 550 കിലോഗ്രാം സ്വർണ്ണത്തിൻ്റെ ചാക്കിൽ പേപ്പർ നിറച്ചിട്ട് ലോ കത്തെ 550 കിലോ ഗ്രാം സ്വർണമായി പ്രദർശിപ്പിക്കുന്നു.
പരീശന്മാർ കുറഞ്ഞപക്ഷം പഴയനിയമത്തിലെ ന്യായപ്രമാണങ്ങൾ അക്ഷരം പ്രതി അനു സരിച്ചു. നിങ്ങൾ ആത്മാവില്ലാത്ത ന്യായപ്രമാണത്തിലെ അക്ഷരങ്ങൾ പിന്തുടരുകയാ ണെങ്കിൽ, നിങ്ങൾ മണൽ നിറച്ച ചാക്ക് ഉയർത്തുകയാകുന്നു.
2 കൊരിന്ത്യർ 3:4-6, “ഈ വിധം ഉറപ്പ് ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ട്. ഞ ങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എ ന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിൻ്റെ ദാനമത്രേ. അവൻ ഞങ്ങളെ പുതുനിയമത്തിൻ്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിൻ്റെ ശുശ്രൂഷകന്മാരല്ല, ആത്മാവി ൻ്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.”
ന്യായപ്രമാണത്തിൻ്റെ ഉദ്ദേശ്യം സാങ്കേതികമായി അത് പിന്തുടരുകയല്ല, മറിച്ച് ദൈവ ത്തിൻ്റെ നീതിയെ പ്രാപിക്കാൻ നാം പ്രാപ്തരല്ലെന്ന് മനസ്സിലാക്കുകയാകുന്നു. നമുക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് ന്യായപ്രമാണം നമ്മളെ മനസിലാക്കുന്നു.

ഗലാത്യർ 3:24, “അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രി സ്തുവിൻ്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.”
റോമർ 8:2-4, “ജീവൻ്റെ ആത്മാവിൻ്റെ പ്രമാണം എ നിക്കു പാപത്തിൻ്റെയും മരണത്തിൻ്റെയും പ്രമാണ ത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരു ത്തിയിരിക്കുന്നു. ജഡത്താലുള്ള ബലഹീനതനിമി ത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ (സാ ധിപ്പാൻ ) ദൈവം തൻ്റെ പുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിൻ്റെ നീതി നിവൃത്തിയാകേണ്ടതിനു തന്നേ.”
സംക്ഷിപ്‌തമായി ടിപിഎമ്മിൻ്റെ ഉപദേശം
ക്രിസ്തുവിൻ്റെ നീതി തോളത്തെടുത്തു കൊണ്ടു പോയി സ്വന്തം ഇഷ്ടപ്രകാരം പഴയനിയമ പ്രമാണങ്ങൾ തിരഞ്ഞെടുത്ത് ടിപിഎം പാസ്റ്റർമാർ ഒരു ഹൈബ്രിഡ് പുറത്തു കൊണ്ടുവ രുന്നു. അതുകൊണ്ട് രക്ഷാമാർഗ്ഗം എന്താണെന്ന് ടിപിഎം വിശ്വാസികൾക്ക് അറിയത്തി ല്ല. അവരെ സംബന്ധിച്ചടത്തോളം, രക്ഷ എന്നത് അവരുടെ പാസ്റ്റർമാർ പ്രസംഗത്തിലൂടെ പലപ്പോഴായി തരുന്ന ചെക്ക് ലിസ്റ്റ് പിന്തുടരുന്നത് ആകുന്നു. ടിപിഎമ്മിലെ രക്ഷയുടെ ചില ആവശ്യങ്ങൾ ചുവടെ ചേർക്കുന്നു.
- അവരുടെ ദൈവീക രോഗശാന്തിയിൽ വിശ്വസിക്കുക
- അവരുടെ വൈദികന്മാരെ അനുസരിക്കുക
- എപ്പോഴും വെള്ള വസ്ത്രം ധരിക്കുക
- എല്ലാ യോഗങ്ങളും കൺവെൻഷനുകളും സംബന്ധിക്കുക
- സ്ഥിരമായി സാമ്പത്തിക ദശാംശം കൊടുക്കുക
- വിവിധ കൺവെൻഷനുകൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുക
മുകളിൽ പറഞ്ഞ ലൗകികമായ ലിസ്റ്റുകൾ മൂലം, ക്രിസ്തു തരുന്ന രക്ഷയെക്കുറിച്ച് ഒരു ശ രാശരി ടിപിഎം വിശ്വാസിക്ക് അറിയില്ല എന്നതിൽ നിങ്ങൾ അതിശയപ്പെടരുത്.
പരീശൻ്റെ നീതിയെ കവിയുന്നു
സ്വർഗരാജ്യത്തിൽ പ്രവേശിക്കുവാൻ നിങ്ങൾ പരീശൻ്റെ നീതിയെ കവിയുന്നില്ലെങ്കിൽ എന്ന് യേശു പറഞ്ഞപ്പോൾ, ടിപിഎമ്മിൻ്റെ വളച്ചൊടിക്കൽ അതിനുള്ളിലും കടന്നു.
മത്താ. 5:20, “നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയു ന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
പരീശന്മാർ സ്വർണത്തിനു പകരം മണൽ കൊണ്ടുവരുന്നുവെന്ന് യേശുവിന് അറിയാമാ യിരുന്നു. മണലിൻ്റെ ഭാരം കൂട്ടുക എന്നതാണ് ടിപിഎം പാസ്റ്റർമാർക്ക് മനസ്സിലായത്.
ദൈവത്തിൻ്റെ സ്വർഗീയ നിലവാരം നേടിയെടുക്കാൻ കഴിയുന്ന ഒരേയൊരു വഴി മാത്ര മാണ് ഉള്ളത്, അത് ക്രിസ്തുവിലൂടെയുള്ളതാകുന്നു. ഗോൾഡ് സ്റ്റാൻഡേർഡ് മറ്റൊന്നിനും മാറ്റാനാവില്ല.
2 കൊരിന്ത്യർ 5:21, “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേ ണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി.”
റോമർ 10:3, “അവർ ദൈവത്തിൻ്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേ ഷിച്ചുകൊണ്ടു ദൈവത്തിൻ്റെ നീതിക്കു കീഴ്പെട്ടില്ല.”
പരീശൻ്റെയും ചുങ്കക്കാരെൻ്റെയും ഉപമ
ടിപിഎമ്മിൻ്റെ പരീശന്മാരുടെ നീതിയെ കവിയുന്ന ഉപദേശം താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തിൽ നിന്നും ഉരുത്തിരിഞ്ഞതാകുന്നു.
ലൂക്കോസ് 18:9-12, “തങ്ങൾ നീതിമാന്മാർ എന്ന് ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചില രെക്കുറിച്ച് അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈ വാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ട് തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊ ടുത്തുവരുന്നു എന്നിങ്ങനെ പ്രാർത്ഥിച്ചു.”
പരീശനും ചുങ്കക്കാരനും
അതുകൊണ്ട് ടിപിഎം പാസ്റ്റർമാർ, പരീശന്മാർക്ക് മുകളിൽ നില്കുവാനായി മൂന്നോ അതി ലധികമോ ദിവസങ്ങൾ ഉപവസിക്കുന്നതിനും 20% സാമ്പത്തിക ദശാംശം നൽകണമെ ന്നും ആവശ്യപ്പെടുന്നു. ഈ പ്രക്രിയയിൽ, മറ്റുള്ളവരെ മോശക്കാരായി അവർ കരുതുന്നു. ആ ഉപമയുടെ ഭാഗമായി അതിന് തൊട്ടുതാഴെ കൊടുത്തിരിക്കുന്ന ഈ രണ്ടു വാഖ്യങ്ങൾ അവർ എന്തുകൊണ്ട് വായിക്കുന്നില്ല എന്നതിനെ പറ്റി എനിക്ക് ഇപ്പോഴും ഒരു തുമ്പുമില്ല.
ലൂക്കോസ് 18:13-14, “ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണ മേ എന്നു പറഞ്ഞു. അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങ നെ യല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്ന വൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
ചുങ്കക്കാരൻ തിരിച്ചറിഞ്ഞ കാര്യം അഹങ്കാരിയായ പരീശന് മനസ്സിലായില്ല. പരീശൻ ത ന്നെത്തന്നെ കൊണ്ട് നിറഞ്ഞു, അതേസമയം ചുങ്കക്കാരന് പ്രശംസിക്കാൻ ഒന്നുമില്ലായി രുന്നു.
ഉപസംഹാരം
മോശെയുടെ ന്യായപ്രമാണം പിന്തുടരുന്നവർ അതിനാൽ ജീവിക്കുമെന്ന് റോമർ 10:5 പറ യുന്നു. മോശെയുടെ ന്യായപ്രമാണം പൂർണമായി പൂർത്തിയാക്കിയ ഒരേയൊരു വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യായപ്രമാണത്തെ ഇല്ലാതാക്കുവാനല്ല നിവർത്തിക്കാനായി അദ്ദേഹം വന്നു.
https://youtu.be/W2pk8SkrYyY
യേശു ജീവിച്ച അതേ ആത്മാവിൽ നമ്മളും ജീവിച്ചാൽ, യേശു നമുക്കു കാണിച്ചുതന്നതു പോലെ നമ്മൾ ന്യായപ്രമാണം തുടർന്നും നിറവേറ്റും.
- ലേവ്യനും പുരോഹിതനും ആക്ഷരീകമായി പിന്തുടർന്ന ന്യായപ്രമാണത്തിൻ്റെ ആ ത്മാവിനില്ലാത്ത ഒരു നല്ല ആത്മാവ് ശമര്യക്കാരന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കാണിച്ചുതന്നു.
- 99 നേയും വിട്ടിട്ട് ഒന്നിൻ്റെ പിന്നാലെ പോയ ഇടയൻ്റെ അതേ ആത്മാവിനെ അദ്ദേഹം കാണിച്ചുതന്നു.
- മന്ദിരത്തിൽ ദശാംശം വാങ്ങിയിരുന്ന പൊൻവാണിഭക്കാരെ എതിർത്ത അതേ ആ ത്മാവിനെ അദ്ദേഹം കാണിച്ചുതന്നു.
- അങ്ങനെ പലതും…..
എന്നാൽ നമുക്ക് വേറൊരു മാർഗ്ഗം ഉണ്ട്. അതാണ് പരീശന്മാരുടെ വഴി. നമ്മുക്ക് ന്യായപ്ര മാണം ആക്ഷരീകമായി പിന്തുടരുകയു ന്യായപ്രമാണത്തിൻ്റെ ആത്മാവിനെ അവഗണി ക്കുകയും ചെയ്യാം. തീരുമാനം നിങ്ങളുടേത് ആകുന്നു. നിങ്ങൾക്ക് ഉപമയിലെ ചുങ്കക്കാ രനോ ടിപിഎം ശുശ്രുഷകനോ ആകാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.