നിങ്ങൾ രണ്ട് വിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ പൊരുത്തപ്പെടുത്താൻ ശ്രമിച്ച് നിങ്ങളുടെ മനസ്സിനെ പിളർത്തുന്നതിനെ DICHOTOMY എന്ന് പറയുന്നു. പരോക്ഷമായി യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുകയും, അതേ സമയം ഈ ലോകത്തിലെ ദൈവത്തെ പിന്തുട രുകയും ചെയ്യുന്ന ഈ കൾട്ട് നമ്മുക്ക് പരിശോധിക്കാം.
ടിപിഎം ദൈവം അവരുടെ ബിസിനസ്സിനെ എതിർക്കുന്നവരുടെ കണ്ണുകൾ പിഴുതെറിയു മെന്നുള്ള അഭിപ്രായം കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക.
യോഹന്നാൻ 9:1-11 വരെ വായിക്കുക, ആരാണ് യഥാർത്ഥ യേശുവെന്ന് അറിയുക.
അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. അവൻ്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവൻ്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. അതിന് യേശു: “അവൻ എങ്കിലും അ വൻ്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേ ണ്ടതിന്നത്രേ. എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകു ന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു; ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു” എന്ന് ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറ് അവൻ്റെ കണ്ണിന്മേൽ പൂശി “നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക” എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന് അ യക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു. അയൽക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരു ന്നു ഭിക്ഷ യാചിച്ചവൻ എന്ന് പറഞ്ഞു. അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോ ലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്ന് അവൻ പറഞ്ഞു. അവർ അ വനോട്: നിൻ്റെ കണ്ണു തുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ: യേശു എന്ന് പേരു ള്ള മനുഷ്യൻ ചേറുണ്ടാക്കി എൻ്റെ കണ്ണിന്മേൽ പൂശി: ശിലോഹാം കുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്ന് ഉത്തരം പറഞ്ഞു.
യഥാർത്ഥ യേശു കണ്ണുകൾ പിഴുതെടുക്കുന്ന ബിസിനെസ്സിൽ ആണെന്ന് നിങ്ങൾ ചിന്തി ക്കുന്നുണ്ടോ?
ടിപിഎം എഴുതിയ സുവിശേഷത്തിൽ കണ്ണുകൾ പറിച്ചെടുക്കാൻ കൂടുതൽ മനസ്സുള്ള ഒരു യേശു വുണ്ട്. “അവരുടെ യേശു” അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുന്ന ഒരു ജിന്നിനെ പോലെയാണ്. അതിൽ ഒന്ന് കണ്ണുകൾ പിഴുതെടുക്കുന്നതാകു ന്നു. അവരുടെ “യേശു” ഇപ്പോൾ തന്നെ അവരുടെ കൽപന നടത്തുകയാണെന്ന് അവർ മനസ്സിലാക്കുന്നില്ല, എന്നാൽ അവൻ്റെ ലക്ഷ്യങ്ങൾ ഗ്രഹിക്കാൻ അവന് കഴിയുന്നില്ല. അവരുടെ ശുശ്രുഷകന്മാരിൽ പലരും ഇതിനകം തന്നെ കുരുടന്മാരാണെന്നും അവർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നതും സത്യമല്ലേ? അതിൽ ഒരാൾ പ്രമുഖനായ സണ്ണി ജോർജ് ആകുന്നു.
ടിപിഎമ്മിൽ ഇരട്ടത്താപ്പ് നയം നേരിടേണ്ടി വന്ന ഒരു സഹോദരി എഴുതിയ സാക്ഷ്യ ത്തോടെ ഞങ്ങൾ ഇത് അവസാനിപ്പിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
പ്രിയ അഡ്മിൻ (ADMIN),
ഈ വർഷാരംഭത്തിൽ (2018) ഞാൻ സാന്ദര്‍ഭികമായി ഈ സൈറ്റ് കണ്ടെത്തി. 16 വർഷമാ യി ഞാൻ ഒരു ടിപിഎം വിശ്വാസിയായിരുന്നു, ഒരു സൺഡേ സ്കൂൾ അധ്യാപകയുമായി രുന്നു. ടിപിഎമ്മിൽ ധാരാളം വർഷങ്ങൾ ഉണ്ടായിരുന്നതിനാൽ അവരുടെ പല പഠിപ്പി ക്കലുകളെ പറ്റിയും അനുഷ്ടാനങ്ങളെ പറ്റിയും എനിക്ക് കുറേ ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എൻ്റെ മനസ്സിൽ ചോദ്യം ഉയരുന്ന ഓരോ നിമിഷവും, ഞാൻ ദൈവ ദാസന്മാരു ടെ (SOG) പഠിപ്പിക്കലുകൾക്ക് എതിരെ സംസാരിക്കുന്നു എന്ന ഭയവും എന്നെ ഭരിച്ചിരുന്നു. ഇപ്പോൾ ഞാൻ ഈ സഭയിൽ നിന്ന് പുറത്തു പോയതിനാൽ എൻ്റെ അനുഭവങ്ങളിൽ ചില ത് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.
1. കൺവെൻഷൻ പ്രാക്ടീസ്: ടിപിഎം കൺവെൻഷൻ ദിവസങ്ങളിൽ ഒരു ആത്മാവ് പോലും നേടാൻ കഴിയുന്നില്ല എന്ന കാഴ്ചപ്പാടുമായി ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരിക്കൽ ഞാൻ പങ്കെടുത്തിരുന്ന വിശ്വാസ ഭവനത്തിൻ്റെ ചുമതലയുള്ള മദറുമായി വളരെ അടുത്ത് പ്രവർത്തിക്കുവാൻ ഇടയായി. കൺവെൻഷൻ്റെ ഒരാഴ്ച മുൻപ് അവർ മറ്റു ഫെയ്‌ത്ത് ഹോമിൽ നിന്നും വരുന്ന ദൈവ ദാസന്മാർക്ക് (SOG) കൊടുക്കാനായി വാങ്ങു ന്നതിനാലും പായ്ക്ക് ചെയ്യുന്നതിനാലും വളരെ തിരക്കിലായിരുന്നു. SOG കളുടെ റാങ്ക് അനുസരിച്ച് സമ്മാനങ്ങൾ കൊടുത്തില്ലെങ്കിൽ നമ്മൾ അവരുടെ കൺവെൻഷനിൽ പോകുമ്പോൾ അവർ നമ്മളെ കൊച്ചാക്കി നമ്മളോട് മോശമായി പെരുമാറുമെന്ന് അവർ എന്നോട് പറഞ്ഞു. എന്നാൽ പാവപ്പെട്ട പുതിയ ആത്മാക്കളെ കണ്ടുപിടിച്ച് കർത്താവിങ്ക ലേക്ക് കൊണ്ടുവരാൻ യാതൊരു ശ്രമവും നടത്തുകയില്ല.
2. ഘടകഭാഗങ്ങള്‍ (ACCESSORIES): സ്വർണ്ണം ധരിക്കരുതെന്ന് അവർ പ്രസംഗിക്കുന്നു, എന്നാൽ അതേ സമയം അവർ സ്വർണ കാലുകളുള്ള കണ്ണാടികളും വിശ്വാസികൾ സ്വർണ വാച്ചുകളും ധരിക്കുന്നു. പുരികങ്ങള്‍ മേക്കപ്പ് ചെയ്യുന്ന എല്ലാ വിശ്വാസികളു ടെയും മേൽ ദൈവത്തിൻ്റെ കോപം വരാൻ വേണ്ടി ഒരു രാത്രി യോഗത്തിൽ ഒരു SOG പ്രാർത്ഥിച്ചു.
3. വിവാഹബന്ധം (ALLIANCE): വിവാഹത്തിന് തിരഞ്ഞെടുക്കുന്ന ജീവിത പങ്കാളിയെ പറ്റി നമ്മൾ ഒരു ജഡമാണെന്ന് ബാഹ്യമായി പറയുമെങ്കിലും, യഥാർത്ഥത്തിൽ ഒരു പങ്കാളിയെ കണ്ടെത്തുവാനുള്ള സമയമാകുമ്പോൾ അവർ “ജാതി” നോക്കുന്നതിൽ വളരെ താൽപര്യം പ്രകടിപ്പിക്കുകയും സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്യുന്നു.
4. ദൈവിക രോഗശാന്തി: ദൈവിക രോഗശാന്തിയ്ക്കായി കാത്തിരിക്കാൻ അവർ നമ്മളോട് ആവശ്യപ്പെടുന്നു. എന്നാൽ അവർ അവരെത്തന്നെ വ്യത്യസ്തമായ ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് ശുശ്രുഷിക്കുന്നത് എന്നെ എപ്പോഴും ചിന്താകുഴപ്പത്തിൽ ആക്കുമായിരുന്നു.
5. ആവശ്യങ്ങൾ (DEMANDS): എപ്പോഴും SOG ക്കുവേണ്ടി സാധനങ്ങൾ വാങ്ങാൻ ഞാൻ ഉത്സാഹിച്ചു, എന്നാൽ അവരുടെ പ്രതീക്ഷകൾ എന്നെ എപ്പോഴും ഞെട്ടിക്കുമായിരുന്നു. അവർക്ക് ബൈബിൾ വെയ്ക്കാൻ ബാഗുകൾ വാങ്ങാൻ പോകുമ്പോൾ സഹോദരിമാർ എന്നോടു പറയും, ബാഗിൻ്റെ നിറം അതായിരിക്കണം, ബാഗ് മൃദുവായിരിക്കണം, അത് അങ്ങനെ ഇരിക്കണം, ഇങ്ങനെ ഇരിക്കണം, ഒരു ബൈബിൾ വെയ്ക്കാനായി ഇത്രയധികം പ്രത്യേക നിര്‍ദ്ദേശങ്ങൾ കേട്ട് ഞാൻ അതിശയിച്ചുപോയി. ഒരിക്കൽ ഞാൻ അവർക്ക് അടിവസ്ത്രങ്ങൾ വാങ്ങാൻ ആഗ്രഹിച്ചു, ഉടനെ അവർ ഏത് ബ്രാൻഡ് വേണമെന്ന് പറ ഞ്ഞു. അവർ അവരുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്നതിനായി കേക്കുകൾ വാങ്ങാൻ പോലും അവർ എന്നോട് പറഞ്ഞിട്ടുണ്ട്.
6. ഉള്ളിലുള്ള സംഘർഷം (CONFLICT WITHIN): പ്രാദേശിക സഭകളിലെ സഹോദരീ സഹോദരന്മാർ തമ്മിൽ നല്ലരീതിയിലല്ലെങ്കിൽ, സഹോദരിമാർ അവർക്കുവേണ്ടി അവർക്ക് താല്പര്യമുള്ള നല്ല ഭക്ഷണം ഉണ്ടാക്കുകയും അവരുടെ ചില “വിശ്വസ്തരോട്” സഹോദരന് എന്തെങ്കിലും സാധനങ്ങൾ നൽകാനും ആവശ്യപ്പെടുന്നു. ഒരിക്കൽ ചുമ തലയിലുള്ള ബ്രദർ പ്രമേഹ രോഗിയായിരുന്നു. അവിടെ അദ്ദേഹം മദറുമായി നല്ല ചേർ ച്ചയിൽ അല്ലായിരുന്നു, ആ മദർ സഹോദരന് മണിക്കൂറുകളോളം ഭക്ഷണം കൊടുക്കാ ഞ്ഞതിനാൽ ബ്രദർ തല കറങ്ങി താഴെ വീണു, അദ്ദേഹം പിന്നീട് ചില വിശ്വാസികളോട് ഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
7. പ്രാർത്ഥന: SOG സഭയ്ക്ക് വേണ്ടി കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ശുശ്രൂഷയിൽ അവരുടെ ഹൃദയം കഠിനമാണെന്ന് ഞാൻ എപ്പോ ഴും ചിന്തിച്ചിരുന്നു.
8. പക്ഷപാത പെരുമാറ്റം (PARTIAL TREATMENT): ശുശ്രൂഷയിലും പക്ഷപാത പെരുമാറ്റം നിലനിൽക്കുന്നു. ഒരുപാട് പണം കൊടുത്തതിനാൽ ശുശ്രുഷയിലേക്ക് പോയ ഒരു ധനി കകുടുംബത്തിലെ ഒരു പെൺകുട്ടിയെ പ്രിൻറ്റിങ്ങ് ശുശ്രുഷയുടെ ഭാഗമാക്കി ഒരിക്കലും സ്ഥലമാറ്റം ചെയ്തില്ല, അതേ സമയം പാവപ്പെട്ട കുടുംബങ്ങളിലെ ദരിദ്രരായ ആളുകളെ പരിതാപകരമായ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നു.
9. ആരാധന: അവർ മുഴുവൻ ശക്തിയിൽ ഡ്രം അടിക്കുമ്പോൾ സഭയിലെ എല്ലാ ജനങ്ങ ളും ആത്മാവിൻ്റെ അഭിഷേകം എന്ന് വിളിച്ച് ഡ്രമ്മിൻ്റെ ശബ്ദം അനുസരിച്ച് വേഗതയിൽ ചാടുകയും ബഹളം വെയ്ക്കുകയും ചെയ്യും, ഡ്രമ്മിൻ്റെ ശബ്ദവും വേഗതയും കുറയുന്നത് അനുസരിച്ച് ചാട്ടവും കുറയും. ടിപിഎമ്മിലെ ജനങ്ങൾക്ക് പരിശുദ്ധാത്മാവിൻ്റെ അഭിഷേ കത്തേയും പ്രവർത്തനത്തേയും പറ്റി യാതൊരു വിവരവുമില്ല.
10. അന്യഭാഷകളിൽ സംസാരിക്കുക: ഉച്ചത്തിലുള്ള ഡ്രം ആരാധനയെ പറ്റിയും, ചാട്ടത്തെ പറ്റിയും, അന്യഭാഷ പറയുന്നതിനെ പറ്റിയും വിശദീകരണം ചോദിച്ചാൽ എന്ത് മറുപടി കൊടുക്കണമെന്ന് അറിയാത്തതിനാൽ എൻ്റെ സുഹൃത്തുക്കളിൽ പലരെയും സഭയിലേക്ക് കൊണ്ടുവരാൻ ഞാൻ തയ്യാറായില്ല.
11. വിവാഹം (WEDDING): ധനികർക്ക് വിവാഹത്തിന് ഒരു ഗൗൺ ധരിക്കാനും, മേക്കപ്പ് ഇടാനും, ഒരു സ്വർണ്ണകിരീടം ധരിക്കാനും അധികാരമുണ്ട്, എന്നാൽ ആഭരണങ്ങൾ ധരിക്കരുത്. ലാളിത്യവും പഠിപ്പിക്കലും അത്രമാത്രം. യൂട്യൂബിൽ കേരളത്തിലെ ടിപിഎം വിവാഹങ്ങൾ അത്തരമൊരു പ്രദർശനമാണ്, എന്തൊരു ഇരട്ടത്താപ്പ് നയം.
ടിപിഎമ്മിനു പുറത്തു നിന്നുള്ള ഒരു ആലോചന എനിക്ക് വന്നപ്പോൾ ശരിയായ കാര്യം ഞാൻ ചെയ്യുകയാണോ എന്ന് ചിന്തിച്ചു വല്ലാതെ വിഷമിച്ചു. എന്നാൽ ദൈവത്തിൻ്റെ പരി ശുദ്ധാത്മാവ് എന്നെ കുറ്റവിമുക്തയാക്കി, ഞാൻ തെറ്റൊന്നും ചെയ്തില്ലെന്ന് മനസ്സിലാക്കി. ഞാൻ ടിപിഎമ്മിനു പുറത്തുള്ള ഒരു വ്യക്തിയെ വിവാഹം കഴിച്ചതോടെ വിശ്വാസികൾ എന്നെപ്പറ്റി കഥകൾ ഉണ്ടാക്കി, ഞാൻ പ്രേമവിവാഹം നടത്തിയെന്ന് പ്രചരിപ്പിച്ചു.
എന്ന് താഴ്മയോട,
JRM.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.