ക്രിസ്തുമതം നിലവിൽ വന്ന ശേഷം നൂറ്റാണ്ടുകളായി അതിൽ തുടർന്നുകൊണ്ടിരിക്കുന്ന രണ്ടു പാരമ്പര്യങ്ങളാണ് മെറി ക്രിസ്തുമസ്സും (MERRY CHRISTMAS) ഹാപ്പി ന്യൂ ഇയറും (HAPPY NEW YEAR). മറ്റു പാരമ്പര്യങ്ങളെ പോലെ ഇതിനും ചില ചരിത്ര സ്വാംശീകരണങ്ങൾ ഉണ്ട്.
ഈ ലേഖനം ടിപിമ്മിൻ്റെ ക്രിസ്തുമസ്സിനോടും പുതുവത്സരത്തോടുമുള്ള വൈരുദ്ധ്യമായ നിലപാടിനെ കേന്ദ്രികരിക്കുന്നു. തേജു രൂപകല്പന ചെയ്ത തേൻ കൂട് കൂടാതെ, ടിപിഎം പുതുവത്സരാഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുകയും ക്രിസ്മസ് ആഘോഷങ്ങൾ ഔദ്യോ ഗികമായി വെറുക്കുകയും ചെയ്യുന്നു.
ചില ക്രിസ്തുമസ് വസ്തുതകൾ
നിങ്ങൾ കഴിഞ്ഞ ദിവസം (24/12/2018) ഇംഗ്ലീഷ് സൈറ്റിൽ കൊടുത്തിരുന്ന ക്വിസ് പൂർ ത്തിയാക്കാൻ ശ്രമിച്ചെങ്കിൽ, ഡിസംബർ 25 ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പിന്നിലെ ന്യായവാദം നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടായിരിക്കും. ഡിസംബർ 25 ചില വ്യാജമായ ഭാവനകളിൽ നിന്നും ഉടലെടുത്തത് അല്ലെന്നും അതിന് ചില ചരിത്രപരമായ അടിസ്ഥാ നങ്ങളുണ്ടെന്നും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കൃത്യമായ തീയതി സംബന്ധിച്ച് സഭകൾ ക്കിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു, പക്ഷെ അവർ എങ്ങനെയോ ഏതായാലും ഡിസംബർ 25 സമ്മതിച്ചു. ഇതിനും ചില വ്യത്യസ്തകളുണ്ട്. എത്യോപ്യൻ ഓർത്തഡോക്സ് പോലുള്ള ചില ക്രിസ്ത്യാനികൾ, ജനുവരി 7 ക്രിസ്തുമസ് ദിവസമായി ആഘോഷിക്കുന്നു.
തീയതി തെറ്റാണെന്നും കുറഞ്ഞത് 3 മാസമെങ്കിലും വ്യത്യാസമുണ്ടെന്നും ഉച്ചത്തിൽ വിളിച്ചുപറയുന്ന ടിപിഎം പാസ്റ്റർമാരെ എനിക്ക് അറിയാം. അവർ പൂർണ്ണമായ ഗവേഷ ണം നടത്തുകയും അവരുടെ വശം തത്ത പറയുന്നതുപോലെ പറയുന്നതിന് പകരം യഥാ ർത്ഥ വസ്തുതകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകു ന്നു. ക്രിസ്തുമസ് സമയത്ത് ഒരു യഹോവയുടെ സാക്ഷിയുടെ വീട് പോലെ ടിപിഎം ഭവനം തോന്നുന്നതിൻ്റെ യഥാർത്ഥ കാരണം ടിപിഎമ്മിൻ്റെ ഈ വിപരീത ഗിയർ (REVERSE GEAR) ആകുന്നു. ക്രിസ്മസിനെ സംബന്ധിച്ചുള്ള തങ്ങളുടെ അഭിപ്രായഭിന്നതകൾ ലോകത്തെ കാണിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് അവർ കരുതുന്നു. എൻ്റെ കുട്ടി ക്കാലത്ത്, പാസ്റ്റർമാർ പരമ്പരാഗത ക്രിസ്തുമസ് ആഘോഷങ്ങളോടൊപ്പം ചുട്ടുപഴുത്ത കേക്കുകളും മറ്റ് ഉത്സവങ്ങളും കാണുമ്പോൾ പുരികം ചുളിക്കുമായിരുന്നു.
എന്തുകൊണ്ട് അവർ തങ്ങളുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും തങ്ങളു ടെ വീടുകളിൽ ക്ഷണിച്ച് നല്ല ഒരു ഭക്ഷണത്തിന് ചുറ്റും ഇരുന്ന് യേശുവിനെ കുറിച്ച് പ ങ്കുവെക്കുന്നില്ല? ക്രിസ്തുവിൻ്റെ ജനനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന തിന് അവർക്ക് നല്ലൊരു നക്ഷത്രവും ലാളിത്യവും ഉപയോഗിച്ചു കൂടെ. ഇത് നമ്മിൽ പല ർക്കും ധൈര്യത്തോടെ യേശുവിനെ കുറിച്ച് പറയാനുള്ള അവസരം ആയിരിക്കും. നമു ക്ക് ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കാൻ സീയോൻ യാത്രക്കാരായ പുരോഹിതരു ടെ സഹായം ആവശ്യമില്ല. ഇപ്പോൾ ടിപിഎമ്മിലെ വിശ്വാസികൾ തങ്ങളുടെ മതത്തിൻ്റെ യുഎസ് പി (USP) ആയി വെള്ള വസ്ത്ര ധാരികളായ പുരോഹിതന്മാരെ കുറിച്ച് പ്രസംഗി ക്കുന്നതിൽ എന്തെങ്കിലും അതിശയം തോന്നുന്നുണ്ടോ?
ജനങ്ങളേ, നിങ്ങളുടെ സുരക്ഷിതമായ ചുറ്റുപാടിൽ നിന്ന് പുറത്തുവന്ന്, ഈ സമയം മനു ഷ്യവർഗ്ഗത്തിൻ്റെ ഒരേയൊരു രക്ഷകനായ യേശുവിനെ പറ്റി പ്രസംഗിക്കാൻ ഉപയോഗി ക്കുക. നിങ്ങൾക്ക് നിങ്ങളുടെ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കാൻ കഴിയാത്ത ഇരുണ്ട ദി നങ്ങൾ വരുന്നു.
2 തിമൊഥെയൊസ് 4:2, “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരു ങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.”
ചില പുതുവത്സര വസ്തുതകൾ
ക്രിസ്തുമസ് തീയതി തെറ്റാണെന്നും അനേകം സാമൂഹ്യ വിരുദ്ധ ഘടകങ്ങൾ അവരുടെ മ ദ്യപാന വെറിക്കൂത്തുകൾക്കായി അത് ദുരുപയോഗം ചെയ്യുന്നുവെന്നും ടിപിഎം ഉൾപ്പെ ടെ ധാരാളം ആദ്യകാല പെന്തക്കോസ്ത് സഭകൾ പ്രചരിച്ചു. പരമ്പരാഗത ക്രിസ്ത്യൻ പള്ളി കളിലെ അവരുടെ അനുയായികളിൽ (ആട് മോഷണം) പലരും പുറത്തു വന്നപ്പോൾ, ആ ഘോഷം താല്പര്യം തടുക്കാനായി ക്രിസ്തുമസ് വെറുക്കേണ്ടി വന്നു. അതുകൊണ്ട് അവർ മതപരമായി കാര്യങ്ങൾ വളച്ചൊടിച്ച് പുതുവത്സര ആഘോഷങ്ങൾ നടത്തി. ആ പ്രക്രിയ യിൽ, പുതുവത്സര ദിവസത്തിൻ്റെ തലേ ദിവസത്തെ മദ്യപാന വെറിക്കൂത്തുകൾ ക്രിസ്തു മസിൻ്റെ തലേ ദിവസത്തേക്കാൾ കൂടുതലാണെന്ന സത്യം അവർ സൗകര്യാർത്ഥം മറച്ചു വെച്ചു.
തങ്ങൾ ബൈബിൾ ശരിയായ വിധത്തിൽ പിന്തുടരുന്നുവെന്ന അഭിനയത്താൽ ഈ സഭ കൾ ജനങ്ങളെ പരമ്പരാഗത ക്രിസ്തീയ സഭകളിൽ നിന്നും വലിച്ചെടുത്തു. എന്നാൽ, ആ സത്യം അവർ നവ വത്സര ആഘോഷത്തിൽ മറച്ചുവച്ചു.
ലോകമെമ്പാടും നൂറുകണക്കിന് കലണ്ടറുകൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ? റോമ ൻ കത്തോലിക്കാ സഭയിലെ മാർപ്പാപ്പാ ഗ്രിഗറി പതിമൂന്നാമൻ്റെ ഉല്പന്നമാണ് സാധാരണ യായി നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കലണ്ടർ എന്ന് നിങ്ങൾക്ക് അറിയാമോ?
ഈ പ്രക്രിയയിൽ, “വാച്ച് നൈറ്റ് സർവീസ്” എന്ന് വളച്ചൊടിച്ചു പുതുവത്സര ആഘോഷം എന്ന പേരിട്ട പുതിയ പാരമ്പര്യം തുടങ്ങി. ഈ പാരമ്പര്യം ചില തിരുവെഴുത്തുകൾ മറിക ടക്കുന്നെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ അധ്യാപകർ പഴയനിയമത്തി ൽ നിന്ന് ദശാംശം ഇറക്കുമതി ചെയ്ത് അജ്ഞരായ ജനങ്ങളെ വിഡ്ഢികളാക്കി സാമ്പത്തി ക ലാഭം ഉണ്ടാക്കുന്ന പക്ഷം, പഴയനിയമത്തിലെ പുതുവർഷ ആശയം അവർ ശ്രദ്ധിക്കേ ണ്ടതാണ്.
വേദപുസ്തക കലണ്ടർ
ദൈവം തന്നതാകയാൽ എബ്രായ കലണ്ടർ ശരിയാകുന്നു. ഇത് ഏതെങ്കിലും കത്തോ ലിക്കാ മാർപ്പാപ്പയോ റോമൻ സീസറോ ഉണ്ടാക്കിയതല്ല. താഴെയുള്ള വാക്യം വായിക്കുക. ഇത് ദൈവത്തിൻ്റെ കലണ്ടർ ആണെന്ന് ഓർക്കുക.
പുറപ്പാട് 12:1-2, “യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അ രുളിച്ചെയ്തത് എന്തെന്നാൽ: ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.”
നമ്മുടെ പെസഹാ കുഞ്ഞാട് ഈ കലണ്ടർ അനുസരിച്ച് ക്രൂശിക്കപ്പെട്ടതിനാൽ ദൈവം ഈ കലണ്ടർ ഉപേക്ഷിച്ചില്ല. ആദ്യ ഫലത്തിൽ പുനരുത്ഥാനം നടക്കുകയും പെന്തെ ക്കൊസ്ത് നാളിൽ ശിഷ്യന്മാരുടെമേൽ ദൈവാത്മാവ് വരികയും ചെയ്തു. ഈ ഭൂമിയിൽ നിന്ന് പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനത്തെ “കൊയ്തെടുക്കാൻ” ദൈവം പദ്ധതിയിടുകയുണ്ടായി.
ഉത്സവങ്ങളോടുകൂടെയുള്ള യഹൂദ കലണ്ടർ
അതുകൊണ്ട്, ദൈവം തന്നെ പിന്തുടർന്ന ദൈവ കലണ്ടർ അനുസരിച്ച് നാം ബൈബിളി ലെ പുതുവർഷം ആഘോഷിക്കുവാൻ പോകുകയാണെങ്കിൽ, അത് നമ്മൾ നിസ്സാൻ / ആ ബിബിൽ ഒന്നാമതായി ചെയ്യണം. നമ്മൾ റോമൻ കത്തോലിക്കാ പോപ്പ് കണ്ടുപിടിച്ച ഗ്രിഗോറിയൻ കലണ്ടർ പിന്തുടന്നിട്ട് ബൈബിൾ കലണ്ടർ പിന്തുടരുന്നതായി എങ്ങനെ അവകാശപ്പെടാൻ കഴിയും?
ഇന്ന് നമുക്ക് പ്രാധാന്യമുള്ള യഹൂദ പെരുന്നാളുകൾ
അവധി ദിവസങ്ങൾ രേഖപ്പെടുത്തിയ ഗ്രിഗോറിയൻ കലണ്ടർ
വേദപുസ്തകം അനുസരിച്ചുള്ള ദിവസം
ഇത് വാച്ച് നൈറ്റ് സർവീസിനെ സംബന്ധിച്ചാകുന്നു. ക്ലോക്ക് 12 മണി അടിക്കാറാകുമ്പോ ൾ പാസ്റ്റർ 5 മിനിറ്റ് സമയം മാത്രം ബാക്കിയെന്ന് അറിയിക്കും. അല്പം കഴിഞ്ഞ് 4 മിനിറ്റ് എന്ന് പറയും. ഈ സമയത്ത് ഡ്രം അടി ഉച്ചത്തിലാകുകയും ജനങ്ങൾ അമിതാവേശത്തോ ടു കൂടെ ചാടുകയും ചെയ്യുന്നു. മുഴുവൻ പരിസ്ഥിതിയും ആവേശത്തിലാകും. ചില അമ്മ മാരെ ഉറങ്ങുന്ന കുട്ടികളിൽ നിന്നും ഒഴിവാക്കേണ്ടി വരും. ക്ലോക്കിൽ 12:00 അടിക്കുമ്പോ ൾ മുഴുവൻ ജനങ്ങളും പുതുവർഷം ക്ഷണിക്കുന്നതിൽ ഭ്രാന്തരാകുന്നു.
ധാരാളം അന്യഭാഷകൾ ചേർത്തുവച്ച് സീയോനിൽ നിന്ന് അത്ഭുതകരമായ ഒരു പ്രവച നം നിയോഗിക്കപ്പെട്ട പുരോഹിതന് കിട്ടുന്നതിന് 10 മിനുട്ട് മുൻപ് വരെ ഉച്ചത്തിലുള്ള അ ലറ് തുടരും. അജ്ഞരായ ടിപിഎം വിശ്വാസികൾ ഈ വർഷം ദൈവത്തിൽ നിന്നുള്ള ബു ദ്ധിയുപദേശം എന്താണെന്ന് അറിയാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കും. പിന്നീ ട്, വിശ്വാസികൾ യോഗത്തിൽ, സാധാരണക്കാർക്ക് കൊടുക്കുന്ന ഏറ്റവും നല്ല വാഗ്ദാന വാക്യം കിട്ടാനായി ആകാംക്ഷയോടെ കാത്തിരിക്കും. അവർക്ക് കിട്ടിയ തിരുവെഴുത്ത് വളരെ പ്രോത്സാഹജനകമല്ലെങ്കിൽ, അവർക്കാവശ്യമായ വാഗ്ദാനങ്ങൾ നിറവേറ്റുവാൻ ദൈവത്തിനു കഴിയുന്നതുവരെ അവർ വീണ്ടും വീണ്ടും വാഖ്യങ്ങൾ എടുക്കും. ഇത്തരം പെരുമാറ്റങ്ങൾ പുതിയ യെരുശലേമിലേക്ക് പോകാനായി കാത്തിരിക്കുന്ന വിവരദോ ഷികളുടെ ലൗകീകത തെളിയിക്കുന്നു.
എന്നാൽ ഈ അർദ്ധരാത്രി 12:00 മണി അടിക്കുന്നത് ഒരു പുതിയ വർഷത്തിൻ്റെ തുടക്ക മോ പുതിയ ദിവസത്തിൻ്റെ ആരംഭമോ? ബൈബിൾ അതിനോടു യോജിക്കുന്നില്ല. ബൈ ബിൾ പറയുന്നതനുസരിച്ച് സൂര്യാസ്തമയത്തോടെ ഒരു ദിവസം അവസാനിക്കുന്നു, അതേ നിമിഷം ഒരു പുതിയ ദിവസം ആരംഭിക്കുന്നു.
ഉല്പത്തി 1:5, “ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സ ന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.”
ഉല്പത്തി 1:8, “ദൈവം വിതാനത്തിനു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമാ യി, രണ്ടാം ദിവസം.”
യഹൂദന്മാരുടെ സ്രോതസ്സുകളിൻ പ്രകാരം,
ഒരു ദിവസം ഇരുട്ട് വീഴുന്നതോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുമെങ്കി ലും, രാത്രിയുടെ കൃത്യമായ നിമിഷം – അടുത്ത കലണ്ടർ തിയതി – ആരംഭിക്കുന്നത് വ്യ ക്തമല്ല.
സൂര്യാസ്തമയം (“shekiah”) മുതൽ ആകാശത്തിൽ മൂന്ന് നക്ഷത്രങ്ങൾ കാണുന്നതു (“tzeit hakochavim”) വരെയുള്ള കാലഘട്ടം ഒരു “ഉറപ്പില്ലാത്ത” സമയമാണ്, അതിനെ “bein hashmashot” എന്ന് വിളിക്കപ്പെടുന്നു. ശബ്ബത്തും എല്ലാ അവധിദിനങ്ങളും സൂര്യാസ്തമയ ത്തോടെ ആരംഭിക്കുന്നു, രാത്രി തുടങ്ങുന്നതിൻ്റെ ഏറ്റവും അടുത്തുള്ള നിർവചനം, അ ടുത്ത രാത്രിയിൽ മൂന്ന് നക്ഷത്രങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടുമ്പോൾ അവസാനിക്കു ന്നു, രാത്രി തുടങ്ങുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ നിർവചനം.
ഒരു ആധുനിക യഹൂദൻ ഒരു പുതിയ ദിവസം വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്നു എന്ന് കരുതുന്നു.
അപ്പോൾ ദൈവം സൂര്യാസ്തമനം പുതിയ ദിനത്തിൻ്റെ തുടക്കമായി പരിഗണിക്കുന്നുവെ ങ്കിൽ, അതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ടിപിഎം വൈദികന്മാരുടെ ഇഷ്ടപ്ര കാരം നിങ്ങളുടെ പുതുവർഷ അഭിഷേകം എങ്ങനെയാണ് ലഭിക്കുന്നത്? അവരുടെ അഭി നയത്തിൽ മൂഢരാകരുത്. അർദ്ധരാത്രിയിലെ ചാട്ടത്തിൽ ഒരു പുതിയ അനുഗ്രഹവും ല ഭിക്കുന്നില്ല. ഇവയെല്ലാം കൃത്രിമത്വങ്ങൾ ആകുന്നു.
ഉപസംഹാരം
ഇപ്പോൾ ഒരുപക്ഷെ നിങ്ങൾക്കറിയാത്ത ചില വസ്തുതകൾ നിങ്ങൾക്ക് മനസ്സിലായിട്ടു ണ്ടായിരിക്കാം. ഇതിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ ടിപിഎം കഥയിൽ വിശ്വസിക്കുമോ അതോ വേദപുസ്തകവുമായി പോകുമോ? ഒരു പ്രത്യേക ദിവസം ആ ഘോഷിക്കുന്നതിലോ ആഘോഷിക്കാതിരിക്കുന്നതിലോ യാതൊരു കുഴപ്പവും ഇല്ല. നി ങ്ങൾ എന്തുകൊണ്ട് ചില കാര്യങ്ങൾ ചെയ്യുന്നുവെന്ന് ബോധ്യമുള്ളവരായിരിക്കണം. ബൈബിൾ അടിസ്ഥാനമില്ലാത്ത ചില പാരമ്പര്യങ്ങൾ പിന്തുടർന്ന് കബളിപ്പിക്കപ്പെടരുത്.
റോമർ 14:5-6, “ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊ രുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താൻ്റെ മനസ്സിൽ ഉറെച്ചി രിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു;…..“
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.