എൻ്റെ പേര് ലിലിയൻ, ഞാൻ കട്ടക്ക് ഒറീസ്സയിൽ നിന്നുമാകുന്നു.
എൻ്റെ ബാല്യകാലം
എൻ്റെ അമ്മ ഒരു ടിപിഎം വിശ്വാസിയായിരുന്നു. എൻ്റെ അച്ഛൻ ടിപിഎം വിശ്വാസി അല്ലാ യിരുന്നു. അതിനാൽ, തുടക്കം മുതൽ ടിപിഎം സഭയിൽ മാത്രമല്ല, ഇതര പെന്തക്കോസ്ത്, ബാപ്റ്റിസ്റ്റ് സഭകളിലും ഞാൻ പങ്കെടുക്കുമായിരുന്നു. എൻ്റെ സൺഡേ സ്കൂൾ പഠനം ടിപി എമ്മിലും ബാപ്റ്റിസ്റ്റ് പള്ളിയിലും ആയിരുന്നു. എൻ്റെ ശൈശവകാലത്ത് ഞാൻ പല സഭക ളിലും പോയിരുന്നുവെങ്കിലും ടിപിഎം മതമാണ് സത്യവും ഏറ്റവും ശ്രേഷ്ഠവുമായ സഭ യെന്ന് എനിക്ക് വ്യാജമായ ഒരു വിശ്വാസമുണ്ടായിരുന്നു.
എൻ്റെ അമ്മയുടെ സഹോദരൻ എന്നെ കാണുമ്പോൾ എല്ലായ്പ്പോഴും ടിപിഎമ്മുമായി മറ്റ് സഭകളെ താരതമ്യം ചെയ്തു ടിപിഎമ്മിനെ പുകഴ്ത്തുമായിരുന്നു. അദ്ദേഹം ഇങ്ങനെ പറ യുമായിരുന്നു, “ധാരാളം ദൈവങ്ങൾ ഉള്ളതുപോലെ നിരവധി സഭകളുണ്ട്. ക്രിസ്തു ഏക സത്യ ദൈവമായിരിക്കുന്നതുപോലെ, ദി പെന്തക്കോസ്ത് മിഷൻ സഭയാണ് ഏക സത്യ സഭ. ടിപിഎം വേലക്കാർക്ക് ഏറ്റവും ഉന്നതവും മഹത്തരവുമായ ഒരു വിളി ലഭിച്ചിരിക്കുന്നു, ദൈവം അവർക്ക് ആഴമേറിയ സ്വർഗ്ഗീയ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. അവർ മറ്റു സഭയിലെ പാസ്റ്റർമാരെ പോലെ വിവാഹിതരല്ല. അവർ മാതാപിതാക്കളേയും കുടും ബവും ഉപേക്ഷിച്ചു. അവർ വെളുത്ത വസ്ത്രം ധരിക്കുന്നു. അവർക്ക് ആഭരണത്തോട് പ്രിയമൊന്നുമില്ല. അവർ ദൈവത്തിനു വേണ്ടി കഷ്ടത അനുഭവിക്കുന്നു, അവർ വിശുദ്ധ ജീവിതം നയിക്കുന്നു, അവരുടെ പ്രതിഷ്ഠ അവരെ സ്വർഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥലത്ത് എത്തിക്കും, അതായത് സീയോൻ. ക്രിസ്തുവിൻ്റെ മണവാട്ടിയായി നമ്മെ ഒരുക്കു വാൻ ദൈവം അവരെ ആക്കിയിരിക്കുന്നു. അവർ മാത്രം യഥാർത്ഥമായ ദൈവദാസന്മാർ ആകുന്നു, ദൈവ വേല ചെയ്യുന്ന മറ്റുള്ളവർ വേദപുസ്തക പ്രകാരം വിളിക്കപ്പെട്ടവർ അല്ലാ ത്തതുകൊണ്ടും അവർ യാതൊന്നും പ്രതിഷ്ഠിക്കാത്തതുകൊണ്ടും യഥാർത്ഥത്തിൽ വിളി ക്കപ്പെട്ടവരല്ല.” ഈ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നതിനിടെ അദ്ദേഹം ബൈബിൾ വാ ക്യങ്ങൾ ഉപയോഗിച്ചിരുന്നു, അതുകൊണ്ട് ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു. ഞാൻ TPM അല്ലാത്ത പുസ്തകങ്ങൾ വായിക്കുമ്പോൾ, അദ്ദേഹം പുസ്തകത്തെയും രചയിതാവിനെയും വിമർശിക്കുമായിരുന്നു.
എൻ്റെ പിതാവ് ടിപിഎം യോഗങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ച് അവിടെ സ്നാനമേറ്റു. മറ്റു സഭകളിലെ യോഗങ്ങളിൽ പങ്കെടുക്കാനോ മറ്റു സഭകളിലെ അംഗങ്ങളുമായി സഹകരി ക്കാനോ ടിപിഎം അനുവദിക്കാത്തതുകൊണ്ട് ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം ടിപിഎം ഉപേക്ഷിച്ചു. അവർ അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു, ടിപിഎമ്മിലെ വിശ്വാ സികൾ ദൈവത്തെക്കാളധികം പാസ്റ്റർമാരെ ഭയപ്പെടുന്നുവെന്നും, അവർ തങ്ങളുടെ പാ സ്റ്റർമാരുടെ പിന്നാലെ ഓടുകയാണെന്നും, അവരുടെ ദൈവം അവരുടെ പാസ്റ്റർ ആണെ ന്നും പറഞ്ഞ് അദ്ദേഹം രക്ഷപെട്ടു. ടിപിഎം മൂലം എൻ്റെ മാതാപിതാക്കൾക്കിടയിൽ ധാ രാളം അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, എൻ്റെ മാതാവ് ടിപിഎമ്മിൽ തന്നെ പോയി, എന്നെയും കൊണ്ടുപോയി. ടിപിഎം പറയും ആദ്യം ദൈവം അതായത് TPM, അതിനുശേഷം മാത്രം കുടുംബം പോലെയുള്ള മറ്റു കാര്യങ്ങൾ.
എന്നാൽ ഒരു ദിവസം എൻ്റെ പിതാവിന് ദേഷ്യം വന്ന് മേലാൽ ടിപിഎമ്മിലേക്ക് പോകരു തെന്ന് അമ്മയോട് ആവശ്യപ്പെട്ടു. അതുകൊണ്ട് കുറച്ചു വർഷങ്ങൾ ഞങ്ങൾ ടിപിഎമ്മി ൽ പോകുന്നത് നിർത്തി. ടിപിഎം സഹോദരിമാർ ഞങ്ങളുടെ വീട്ടിൽ പ്രവേശിക്കാൻ ഭയ ന്നിരുന്നതുകൊണ്ട് എൻ്റെ മാതാവിനെ വെളിയിൽ കണ്ടുമുട്ടുമായിരുന്നു. അതേസമയം, എനിക്ക് വീണ്ടും ജനന അനുഭവം ഉണ്ടായിട്ട് ഞാൻ ഒരു പെന്തക്കോസ്ത് സഭയിൽ സ്നാനമേ റ്റു. ഞാൻ ഒരു സഭയുമായി അല്ലാതെ ദൈവത്തിൽ സന്തോഷിച്ചു. യേശു മൂലം എൻ്റെ ഹൃ ദയം നിറയെ സന്തോഷം ആയിരുന്നു. എന്നാൽ വളരെ വേഗം എൻ്റെ ജീവിതം ഒരു പേടി സ്വപ്നം ആയി മാറി.
തീവ്രവാദിയായ അങ്കിൾ (FANATIC UNCLE)
ഒരിക്കൽ എൻ്റെ അമ്മാവൻ എന്നോട് പറഞ്ഞു, “നീ ടിപിഎം ദൈവദാസരുടെ മാർഗനിർ ദേശപ്രകാരം ആയിരിക്കണം, നിനക്ക് അപ്പൊസ്തലിക കൂട്ടായ്മയുടെ ആവശ്യമുണ്ട്, അത് ടിപിഎമ്മിന് മാത്രമേ തരാൻ സാധിക്കുകയുള്ളു.” എൻ്റെ അമ്മാവൻ പൂർണമായും ഒരു ടിപിഎം തീവ്രവാദി ആണ്. അദ്ദേഹം വിവാഹിതനാണ്, പക്ഷേ ഭാര്യയുമായി യാതൊരു ബന്ധവുമില്ല. കർത്താവിൻ്റെ വരവ് അടുത്തിരിക്കുന്നതു മൂലവും, സീയോനിലേക്കു പോ കാൻ ലക്ഷ്യം ഇട്ടിരിക്കുന്നതുകൊണ്ടും അദ്ദേഹം ഭാര്യയുമായി സഹോദരൻ സഹോദരി യെപ്പോലെ ജീവിക്കുവാൻ ആഗ്രഹിക്കുന്നു. അദ്ദേഹം എന്നോടു പറഞ്ഞു, “നീ വളരുക യും യേശുവെ പോലെ തികവുറ്റവളായിരിക്കുകയും വേണം. സഭയുടെ ഉൽപ്രാപണത്തി ന് (RAPTURE) ഒരുക്കാൻ നിന്നെ സഹായിക്കുന്ന ടിപിഎം ദൈവദാസന്മാരെ നിനക്ക് ആവ ശ്യമുണ്ട്. അല്ലാത്തപക്ഷം, നീ തള്ളപ്പെടുകയോ മരണശേഷം പുതിയ ഭൂമിയിൽ വസി ക്കുകയോ ചെയ്യും, നിനക്ക് പുതിയ യരുശലേമിൽ വരാൻ കഴിയില്ല, നിനക്ക് ക്രിസ്തുവി ൻ്റെ മണവാട്ടിയായിരിക്കാനാവില്ല. അങ്ങനെ പലതും…” ഈ കാര്യങ്ങളെല്ലാം കേട്ടപ്പോൾ, അമ്മാവനെ അനുസരിക്കാനും ടിപിഎമ്മിൽ പോയി എൻ്റെ ആത്മീയ ജീവിതത്തിൽ വള രാനും ഞാൻ തീരുമാനിച്ചു. അതുകൊണ്ട്, ഞാനും എൻ്റെ അമ്മയും വീണ്ടും ടിപിഎമ്മിൽ ചേർന്നു. എന്നാൽ, ഇത്തവണ എൻ്റെ പിതാവ് എതിരായി ഒന്നും പറഞ്ഞില്ല. ഞാൻ TPM പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി, അത് ആഴമേറിയ വെളിപ്പാടുകൾ ആണെന്ന് ഞാൻ ചിന്തിച്ചു.
പരിശുദ്ധാത്മാവിൻ്റെ നാമത്തിൽ ഉപദ്രവിക്കുക
രണ്ടാം പ്രാവശ്യം ഞാൻ ടിപിഎമ്മിൽ പ്രവേശിച്ച ഉടൻ, പരിശുദ്ധാത്മാവിൻ്റെ അടയാളമാ യ അന്യഭാഷ എനിക്ക് ലഭിച്ചോ എന്ന് വിശ്വാസികളും വേലക്കാരും എന്നോടു ചോദിച്ചു. ഞാൻ “ഇല്ല” എന്ന് അവരോട് പറഞ്ഞപ്പോൾ, “സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നിങ്ങൾക്കു കഴിയില്ല, ക്രിസ്തുവിൻ്റെ വരവിൽ നിങ്ങൾ എടുക്കപ്പെടുകയില്ല” എന്ന് പറഞ്ഞു. ഞാൻ ഇത് കേട്ടപ്പോൾ ദൈവത്തെ ഭയന്ന്, ടിപിഎം വിശ്വാസികൾക്കും വേലക്കാർക്കും താഴ്ന്നവളാ യി തോന്നി. ഞാൻ അന്യഭാഷയിൽ സംസാരിക്കുകയാണെങ്കിൽ മാത്രമേ ദൈവം എന്നെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുകയുള്ളുവെന്ന് ഞാൻ ചിന്തിച്ചു. അതുകൊണ്ട് ഞാൻ പരിശുദ്ധാത്മാവിൻ്റെ തെളിവായ അന്യഭാഷ കൊണ്ട് എന്നെ നിറയ്ക്കുവാൻ ദൈ വത്തോട് അപേക്ഷിക്കാനും പ്രാർത്ഥിക്കാനും തുടങ്ങി. അതിനുശേഷം എനിക്കുവേണ്ടി ധാരാളം കാത്തിരുപ്പ് യോഗങ്ങൾ നടത്തി, പക്ഷെ ഒന്നും സംഭവിച്ചില്ല. പിന്നീട് വേലക്കാ രും വിശ്വാസികളും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. അവർ എന്നെ മറ്റു യുവാക്കളുമാ യി താരതമ്യപ്പെടുത്തി എന്നോട് പറഞ്ഞു … അവർ എത്രമാത്രം ആത്മീയരാണെന്ന് നോ ക്ക്, നിങ്ങൾ വേലക്കാരി സഹോദരിമാരുടെ പിന്നിൽ ഇരിക്കുന്നു, എന്നിട്ടും നിങ്ങൾ ആത്മാവിൽ നിറയുന്നില്ല. അവർ എത്രമാത്രം ആത്മാവിൽ നിറയുകയും ചാടുകയും ചെയ്യുന്നുവെന്ന് നോക്കുക, നിങ്ങൾ ഒരു പ്രതിമയെപ്പോലെ ഇരിക്കുന്നു. ഞാൻ വളരെയ ധികം ഭയന്നിട്ട് കോളേജിൽ പോലും ഞാനും ഒറ്റക്കിരുന്ന് പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കാൻ ദൈവത്തോട് അപേക്ഷിക്കുമായിരുന്നു. എൻ്റെ സുഹൃത്തുക്കളും പ്രൊഫ സ്സർമാരും എന്നോട് എന്ത് സംഭവിച്ചെന്ന് ചോദിച്ചു? ഞാൻ അന്യഭാഷകളിൽ സംസാരി ച്ചില്ലെങ്കിൽ എൻ്റെ സഭക്കാർ എന്നെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ എവിടെ പോയാലും എന്തെല്ലാം ചെയ്താലും ഈ ചിന്ത ഒരിക്കലും എന്നെ വിട്ടൊഴിഞ്ഞില്ല. ആരോ എന്നോട് ഉപവസിക്കാൻ പറഞ്ഞു … ഞാൻ ഒരുപാട് ഉപവാസങ്ങൾ എടുത്തു, വളരെ മെലിഞ്ഞു, പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാൻ ടിപിഎം ജനങ്ങളെയും ദൈവത്തെയും ഭയപ്പെട്ടതിനാൽ എൻ്റെ രാത്രികൾ ഉറക്കമില്ലാ ത്തതായി തീർന്നു. കാരണം, ദൈവം അവരെ സ്നേഹിക്കയും എന്നെ വെറുക്കയും ചെ യ്യുന്നുവെന്ന് ഞാൻ കരുതി. അനേക വർഷങ്ങൾ കടന്നുപോയി, എന്നാൽ ഒന്നും സംഭവി ച്ചില്ല. ടിപിഎം യോഗങ്ങളിൽ, പ്രത്യേകിച്ചും കാത്തിരുപ്പ് യോഗങ്ങളിൽ ഞാൻ എപ്പോഴും കരയുകയും പ്രാർഥിക്കുകയും ചെയ്തു. “ദൈവമേ, നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ അന്യഭാഷകളിൽ സംസാരിക്കാൻ എന്നെ സഹായിക്കൂ, അല്ലെങ്കിൽ ഈ ടിപിഎം ആളു കളിൽ നിന്നും എന്നെ രക്ഷിക്കൂ. കാരണം എനിക്ക് ഭയമാകുന്നു.”
യഥാർത്ഥ അന്യഭാഷ, എൻറ്റേതൊ അവരുടേതൊ?
ഒന്നും സംഭവിച്ചില്ല, എന്നിട്ടും സണ്ടേ സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അന്യഭാഷകളിൽ സംസാരിക്കത്തില്ല, അപ്പോൾ എനിക്ക് എങ്ങനെ ഒരു സൺഡേ സ്കൂൾ ടീച്ചറാകാൻ സാധിക്കുമെന്ന് ഞാൻ സെൻറ്റെർ പാസ്റ്ററോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, “നിങ്ങൾ ഒരു സൺഡേ സ്കൂൾ അധ്യാപിക ആയാൽ നിങ്ങൾക്ക് പരി ശുദ്ധാത്മാവ് ലഭിക്കും.” അന്യഭാഷകളിൽ സംസാരിക്കാത്ത ഒരേയൊരു അദ്ധ്യാപിക ഞാൻ മാത്രമായിരുന്നു. മറ്റ് അദ്ധ്യാപകർ എന്നോടു പറഞ്ഞു, “നിങ്ങൾ പരിശുദ്ധാത്മാവ് പ്രാപിക്കണം, അല്ലാത്തപക്ഷം നിങ്ങൾ വിദ്യാർഥികളെ എന്ത് പഠിപ്പിക്കും. നിങ്ങൾക്ക് അഭിഷേകം വേണം.” അതിനാൽ എനിക്ക് അഭിഷേകമില്ലാതെ പഠിപ്പിക്കാനാവുന്നില്ല എന്നു പാസ്റ്ററോട് ഞാൻ പറഞ്ഞു. പക്ഷെ സൺഡേ സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അദ്ദേഹം എന്നെ നിർബന്ധിച്ചു, സണ്ടേ സ്കൂളിലെ കുറിപ്പുകൾ പരിഭാഷപ്പെടുത്താൻ എ ന്നെ പ്രേരിപ്പിച്ചു. സണ്ടൻ സ്കൂൾ പരീക്ഷയിൽ ചോദ്യങ്ങൾ തയ്യാറാക്കി അത് വിവർത്തനം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. എന്തുകൊണ്ട്? അവർ എന്നെ നിന്ദിക്കുകയും അന്യഭാ ഷകളിൽ സംസാരിക്കാതിരിക്കുന്നതിന് എന്നെ ശാസിക്കുകയും ചെയ്യുമ്പോൾ, പ്രാദേ ശിക ഭാഷയിൽ അവരെ സഹായിക്കാൻ എൻ്റെആവശ്യമെന്ത്? അന്യഭാഷകളിൽ സം സാരിക്കുന്ന മറ്റുള്ളവരോട് സഹായം എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല? പ്രാദേശിക ജന ങ്ങളുമായി സംഭാഷണം നടത്താൻ അന്യഭാഷ വരം ഉപയോഗിക്കാൻ പാടില്ലേ? ഈ പറയ പ്പെടുന്ന ഭാഷാവരം ഉള്ളവരെ വിട്ടിട്ട് എന്തുകൊണ്ട് ഞാൻ സംഭാഷണവും പരിഭാഷയും ചെയ്യണം? (അപ്പോ.പ്രവ. 2:7,8). എന്തുകൊണ്ട് അവരുടെ ആർപ്പുവിളികളോടൊപ്പം അവർ എൻ്റെ സേവനങ്ങൾ തേടുന്നു? അവരുടെ പരിശുദ്ധാത്മാവ് അവരെ സഹായിക്കില്ലേ?
ഞാൻ ഒരിക്കലും അന്യഭാഷ സംസാരിക്കാത്തതിനാൽ സഹോദരിമാർ പലതും പറയും. അതേ സമയം തന്നെ, പല കാര്യങ്ങൾ ചെയ്യാനും വാങ്ങാനും അവർ എന്നോടു പറയും. ഒരിക്കൽ ഒരു വേലക്കാരി സഹോദരി, സിസ്റ്റർ ജ്യോതി ഒരു ഡയറി മറ്റൊരു ഡയറിയി ലേക്ക് പകർത്താനായി (COPY) എന്നോട് പറഞ്ഞു. ഞാൻ പൂർണ്ണമായി പകർത്തിയ ശേഷം അത് കൊടുത്തപ്പോൾ, എല്ലാം ടൈപ്പുചെയ്യാൻ അവർ എന്നോട് ആവശ്യപ്പെട്ടു. അത് എ ൻ്റെ വളരെ സമയം എടുത്തെങ്കിലും, അവർ ദൈവദാസൻമാരാണെന്നും അവരെ ചോദ്യം ചെയ്യാതെ എല്ലാം അനുസരിക്കേണം എന്നും എൻ്റെ അമ്മാവൻ പറഞ്ഞതുകൊണ്ട് ഞാൻ ഒരിക്കൽ പോലും പരാതിപ്പെടാതെ എല്ലാം ടൈപ്പുചെയ്തു. ഞാൻ ടൈപ്പ് ചെയ്തതിനുശേഷം അവർക്ക് കൊടുത്തപ്പോൾ, ടൈപ്പ് ചെയ്യാൻ അവർ എനിക്ക് വേറെ ഒരു ഡയറി തന്നു. അപ്പോൾ മറ്റൊരു സഹോദരി റെജീന അതേ കാര്യം തന്നെ എന്നെ കൊണ്ട് ചെയ്യിച്ചു. അ വർക്ക് അതിൻ്റെ ഫോട്ടോകോപ്പി എടുക്കാമായിരുന്നു, പക്ഷേ അവർ അത് ചെയ്തില്ല. എ ന്നെ എപ്പോഴും ശകാരിക്കുന്ന ഒരു പാസ്റ്റർ ഉണ്ടായിരുന്നു, എന്നിട്ടും എന്നോട് തൻ്റെ പ്രസം ഗങ്ങൾ എഴുതാൻ ആവശ്യപ്പെടുമായിരുന്നു. അന്യഭാഷ സംസാരിക്കുന്ന ഒരാളെ തൻ്റെ പ്രസംഗങ്ങൾ എഴുതാൻ എന്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടില്ല? അവരുടെ അന്യഭാഷാ വരം അവരെ സഹായിക്കാതിരിക്കുമോ?
അവർ മറ്റ് യുവാക്കളുമായി എന്നെ താരതമ്യപ്പെടുത്തുമായിരുന്നു. പക്ഷേ, ജോലി ചെയ്യാ ൻ ഒരിക്കലും അവർ അവരോട് ആവശ്യപ്പെട്ടില്ല. ഒരിക്കൽ ഒരു പുസ്തകം പരിഭാഷപ്പെടു ത്താൻ പാസ്റ്റർ ആൽവിൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ആ പുസ്തകം പൂർത്തിയാക്കി തിരിച്ച് കൊടുത്തപ്പോൾ അദ്ദേഹം മറ്റൊരു പുസ്തകം തന്നു. ഒരു മാസത്തിനുള്ളിൽ അത് പൂർത്തിയാക്കാൻ അദ്ദേഹം പറഞ്ഞു. എനിക്ക് തർജമ ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ എനിക്ക് കൂടുതൽ സമയം നല്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. “ബൈബിൾ വായിക്കാനോ ആർക്കും വേണ്ടി പ്രാർത്ഥിക്കാനോ എനിക്ക് സാധിക്കുന്നില്ല, അതിനാൽ കൂടുതൽ സമ യം വേണമെന്നും” ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഒരു സഹോദരിയെ നോക്കി അവളോട് പറഞ്ഞു, “അവൾ ഒരു അഹങ്കാരിയായ പെൺകുട്ടിയാണ്“, ഒരുപക്ഷെ ഇത് ഗൗരവമായിട്ടല്ല, തമാശയായി പറഞ്ഞതായിരിക്കാം, ഞാൻ അവരുടെ പ്രവൃത്തികൾ എ ങ്ങനെ ചെയ്യുന്നുവെന്ന് അവർക്ക് അറിയില്ലല്ലോ എന്നോർത്ത് ഞാൻ ഞാൻ അവിടെ നി ന്നും പോയി ഒരുപാട് കരഞ്ഞു. രാവിലെ കോളേജിൽ പോകുന്നതിനു മുൻപും, കോളേ ജിൽ ക്ലാസ് സമയത്തും, കോളേജിൽ നിന്നും മടങ്ങി വന്ന ശേഷം വളരെ ഇരുട്ടുന്നതു വ രെയും ഞാൻ കരഞ്ഞു. പലപ്പോഴും ജോലി പൂർത്തിയാക്കാനായി ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഈ ആളുകൾ എന്നെ അവരുടെ അടിമ യാക്കി. ഞാൻ അവരുടെ പൂര്‍ണ്ണ നിയന്ത്രണത്തിൽ ആയിരുന്നു.
ഒരിക്കൽ എല്ലാ സൺഡേ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഉച്ചഭക്ഷണം കഴി ക്കുകയായിരുന്നു. സെൻറ്റെർ പാസ്റ്റർ തമ്പി ദുരൈ തൻ്റെ കസേരയിൽ ഇരിക്കയായിരു ന്നു. അദ്ദേഹം എന്നെ വിളിച്ചു തനിക്കു മുമ്പിൽ മുട്ടുകുത്തി ഇരുത്തിയിട്ട്, എനിക്ക് പരി ശുദ്ധാത്മാവ് ലഭിച്ചോ എന്നും ഞാൻ അന്യഭാഷയിൽ സംസാരിക്കുമോ എന്നും എന്നോട് ചോദിച്ചു, ഞാൻ “ഇല്ല” എന്ന് മറുപടി നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞു: “എന്താണ് നി നക്ക് സംഭവിക്കുന്നത്? ഈ വ്യാഴാഴ്ച അവധിയാണ്. ഞങ്ങൾ ആ ദിവസം കാത്തിരുപ്പ് യോഗം വെയ്ക്കാം, അന്നേ ദിവസം നിങ്ങൾ പരിശുദ്ധാത്മാവ് പ്രാപിക്കണം.” എന്നാൽ ആ വ്യാഴാഴ്ച എനിക്ക് മറ്റൊരു സ്ഥലത്ത് എൻ്റെ ബന്ധുവിൻ്റെ വിവാഹനിശ്ചയത്തിനു പോകണമായിരുന്നു, അതുകൊണ്ട് അന്നു എനിക്ക് വിശ്വാസ ഭാവത്തിലേക്ക് വരാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു, “അതുകൊ ണ്ട് നിങ്ങളുടെ ബന്ധുവിൻ്റെ വിവാഹ നിശ്ചയം പരിശുദ്ധാത്മാവിനെക്കാൾ പ്രധാനമാ ണ്. ഇവിടെ നിന്ന് പോകൂ.” ഞാൻ അപ്പോഴും മുട്ടുകുത്തി അദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കുകയായിരുന്നു. അദ്ദേഹം വളരെ പരുഷമായി വീണ്ടും പറഞ്ഞു “പോ“. എൻ്റെ ക ണ്ണുനീർ നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു, ആ ദിവസം ഞാൻ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. പക്ഷേ എൻ്റെ ബന്ധുവിൻ്റെ വിവാഹ നിശ്ചയ സമയം മുഴുവൻ അദ്ദേഹത്തിൻ്റെ വാക്കു കൾ എൻ്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.
യേശുവിൻ്റെ അപ്പൊസ്തലന്മാരെപ്പോലെ അദ്ദേഹത്തിൻ്റെ കൈ എൻ്റെ തലയിൽ വെച്ച് എ നിക്ക് പരിശുദ്ധാത്മാവ് പകരാൻ അദ്ദേഹത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് ചിന്തി ച്ചു ഞാൻ അത്ഭുതപ്പെടുന്നു. തങ്ങൾ അപ്പൊസ്തലന്മാരാണെന്ന് ടിപിഎം ശുശ്രുഷകന്മാർ പ്രശംസിക്കുന്നു. എന്നാൽ അവർ യാതൊരു ശക്തിയും ഇല്ലാതെ ഭക്തിയുടെ വേഷം ധരിക്കുന്നവരാകുന്നു.
അപ്പൊ.പ്രവ. 8:17, “അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചു.”
അപ്പൊ.പ്രവ. 19:6, “പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് അവ രുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.”
സാത്താൻ്റെ മകൾ
ഏതാനം വർഷങ്ങൾക്ക് മുമ്പ്, ജനുവരി മുതൽ നവംബർ വരെ ഫെയിത്ത് ഹോമിൽ നട ന്ന എല്ലാ യോഗങ്ങളിലും ഞാൻ സംബന്ധിച്ചിരുന്നു. പക്ഷേ, എൻ്റെ പരീക്ഷയ്ക്ക് വേണ്ടി പഠിക്കേണ്ടതാൽ ഡിസംബറിൽ നടന്ന യോഗങ്ങളിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞി ല്ല. ഒരു ഞായറാഴ്ച, സർവീസ് അവസാനിച്ചതിന് ശേഷം, സിസ്റ്റർ അനില വന്ന് ഞാൻ ഡിസംബർ യോഗങ്ങളിൽ പങ്കെടുക്കാഞ്ഞതിൻ്റെ കാരണം ചോദിച്ചു. കാരണം ഞാൻ അ വളോട് പറഞ്ഞു, അവളുടെ ശക്തമായ കൈകളാൽ എന്നെ വലിച്ചിഴച്ച്, എല്ലാ സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ഇരുന്ന സ്ഥലത്ത് കൊണ്ടുപോയി ശക്തമായി ശാ സിച്ചു, “ഏതാണ് പ്രധാനപ്പെട്ടത്? ദൈവമോ നിങ്ങളുടെ പഠനമോ? നിങ്ങളുടെ പഠനം നി ങ്ങളെ സീയോനിൽ കൊണ്ടുപോകുമോ? “അപ്പോൾ ഞാൻ മുഖം മറച്ച് കരഞ്ഞപ്പോൾ ഒരു വേലക്കാരൻ സഹോദരൻ വന്ന്, “എല്ലാവരുടെയും മുൻപാകെ വഴക്കു പറയാതെ, അവളെ അകത്തേക്ക് കൊണ്ടുപോവുക” എന്ന് പറഞ്ഞു.
ഒരിക്കൽ ഞാൻ ഒരു എംബ്രോയിഡറി ഉള്ള വസ്ത്രം ധരിച്ചു. എന്നെ ഗ്ലോറി എന്നു പേരു ള്ള ഒരു സിസ്റ്റർ ഒരു മുറിയിലേക്ക് കൊണ്ടുപോയിട്ട് പറഞ്ഞു, “ശ്.. ഇത്തരം വസ്ത്രങ്ങ ൾ ധരിക്കുന്നെങ്കിൽ യേശു നിങ്ങളെ സ്നേഹിക്കുകയില്ല. ലളിതമായ വസ്ത്ര ങ്ങൾ ധരിക്കുക.” എംബ്രോയിഡറിയിൽ എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലാകുന്നി ല്ല? കറുപ്പോ ഇരുണ്ട നിറമുള്ള വസ്ത്രങ്ങളോ ധരിച്ചാൽ (യോഗ ദിവസങ്ങളിൽ അല്ല), സഹോദരിമാർ അസ്വസ്ഥരാകുകയും നിറം കുറവുള്ള വസ്ത്രം ധരിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. ഞാൻ ഒരു കറുത്ത സൽവാർ ധരിച്ചിരുന്നതിനാ ൽ മറ്റ് എല്ലാ സഹോദരിമാരുടെയും മുൻപിൽ വച്ച് നാൻസി എന്ന് പേരുള്ള ഒരു സിസ്റ്റർ എന്നെ സാത്താൻ്റെ മകൾ (ഷൈഥാൻ കി ബച്ചി) എന്ന് വിളിച്ചു. അവർ എല്ലാവരും എന്നെ നോക്കി മുഖം ചുളിച്ചു, കുറച്ചു ദിവസത്തേക്ക് ഞാൻ യഥാർത്ഥത്തിൽ സാത്താ ൻ്റെ മകളാണെന്നും ദൈവം എന്നെ വെറുക്കുന്നുവെന്നും എനിക്ക് തോന്നി. അതുകൊണ്ട് ഞാൻ യോഗമില്ലാത്ത ദിവസങ്ങളിൽ പോലും വിശ്വാസ ഭവനത്തിൽ വരുമ്പോൾ വെളു ത്ത വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. യുഎസ്എയിലും യൂറോപ്പിലുമുള്ള ടിപിഎം ശുശ്രു ഷകന്മാർ കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്, അതിനാൽ അവരെ ഞാൻ ഷൈഥാൻ കെ ബെച്ച് (സാത്താൻ്റെ മക്കൾ) എന്ന് വിളിക്കട്ടെ?
സെൻറ്റെർ മദർ അൻബുവിൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ
നോട്ട് നിരോധന സമയത്ത് ഓരോ വേലക്കാരും അവരുടെ പണം സെൻറ്റെർ പാസ്റ്റർക്ക് കൊടുത്തു, അതിനുപകരം അവർക്ക് പുതിയ നോട്ടുകൾ ലഭിക്കും. എന്നാൽ അൻബു എന്ന് പേരുള്ള ഒരു സഹോദരി അവരുടെ കൈവശം ഉണ്ടായിരുന്ന പണം പാസ്റ്റർക്ക് കൊ ടുത്തില്ല. പകരം അവർ എന്നെ മുറിയിലേക്ക് വിളിച്ചു, വാതിൽ അടച്ച് എനിക്ക് ധാരാളം പണം തന്നു. ഇത് ആരോടും പറയരുതെന്ന് അവൾ എന്നോടു പറഞ്ഞു. എന്നാൽ ആ സമ യത്ത് അവരെ അനുസരിക്കുകയല്ലാതെ എനിക്ക് വേറെ മാർഗ്ഗമില്ലായിരുന്നു, അതിനാൽ ഞാൻ ആ പണം വാങ്ങി മാറ്റി കൊടുത്തു. ആ സഹോദരി എന്തുകൊണ്ട് പാസ്റ്ററിന് പണം കൊടുത്തില്ല എന്ന് ഞാൻ വിചാരിച്ചുകൊണ്ടിരുന്നു? എന്തുകൊണ്ട്, ആരും അറിയാതി രിക്കാനായി വാതിൽ അടയ്ക്കാൻ അവൾ ആവശ്യപ്പെട്ടു? എന്തുകൊണ്ട് വൃദ്ധയായ ഒരു സ്ത്രീ ഇത്രയേറെ പണം സൂക്ഷിക്കണം? വാസ്തവത്തിൽ, ഞാൻ അവളെ വിധിക്കുന്നില്ല. എന്നാൽ വാതിൽ അടച്ചിട്ടത് എന്തിനാണെന്ന് ദൈവം നന്നായറിയുന്നു. മറച്ചുവയ്ക്കേ ണ്ടി വന്നാൽ അത് തീർച്ചയായും സ്വകാര്യ സ്വത്തായിരിക്കണം. മറ്റു പല വിശ്വാസികളെ കൊണ്ടും അവൾ അതേ കാര്യം തന്നെ ചെയ്യിച്ചെന്ന് എനിക്കറിയാം. ഈ ജനം ഞങ്ങൾ എല്ലാം വിട്ടുവെന്നു പറഞ്ഞ് മറ്റുള്ളവരെ വഞ്ചിക്കുകയല്ലേ?
മത്തായി 6:19-20, “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെ യ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാ തെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂ പിച്ചുകൊൾവിൻ.”
ടിപിഎമ്മിൻ്റെ വികടമായ ദൈവീക രോഗശാന്തി
2017-ൽ ഞാൻ എനിക്ക് വളരെ മോശമായ ചുമയുണ്ടായെങ്കിലും മരുന്നുകൾ ഒന്നും ഉപ യോഗിച്ചില്ല. മൂന്നു മാസത്തിനു ശേഷം, എൻ്റെ വാരിയെല്ലുകൾ ഭയങ്കരമായി വേദനിച്ചതു കൊണ്ട് എനിക്ക് നേരെ നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി. എൻ്റെ അച്ഛൻ എന്നെ ഒരു ആശുപത്രിയിൽ കൊണ്ടുപോയി, എനിക്ക് ബ്രോങ്കൈറ്റിസ് (BRONCHITIS) ആ ണെന്ന് ഡോക്ടർ പറഞ്ഞു. ആ ഞായറാഴ്ച ഞാൻ വിശ്വാസ ഭവനത്തിൽ പോയപ്പോൾ മറ്റൊ രു വിശ്വാസിയുടെ മുമ്പിൽ എൻ്റെ അമ്മാവൻ പറഞ്ഞു, “ക്രിസ്തീയ പെൺകുട്ടി, ബ്രോങ്കൈ റ്റിസ് പിടിച്ചിരിക്കുന്നു?” അത് എൻ്റെ പാപങ്ങൾ കാരണമാണ് എന്നാണ് അദ്ദേഹം ഉദ്ദേശി ച്ചത്. അദ്ദേഹം എപ്പോൾ ഫെയിത്ത് ഹോമിന് ഉള്ളിൽ നോക്കി രോഗം കണ്ട് അതിൻ്റെ കാ രണം വിശദീകരിക്കുമെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു.
കൊൽക്കത്തയിലെ ഒരു വിശ്വാസി സിബി എന്നെ വിളിച്ചിട്ട് കാണണമെന്ന് പറഞ്ഞു. അ വന് എന്നെ അറിയത്തില്ല. പക്ഷേ അവൻ പറഞ്ഞു, “ഞാൻ അടുത്ത പ്രാവശ്യം ഇവിടെ വ രുമ്പോൾ നിങ്ങൾ കണ്ണട ധരിക്കുന്നത് ഞാൻ കാണരുത്, യേശുവിൽ വിശ്വസിക്കുക.” ഞാൻ ഫേസ്ബുക്കോ വാട്സാപ്പോ ഉപയോഗിക്കുന്നുണ്ടോ എന്നും അവൻ ചോദിച്ചു, അത് ഉപയോഗിക്കരുതെന്നും പറഞ്ഞു. അദ്ദേഹത്തിൻ്റെ ഭാര്യയും സ്വന്തം സഹോദരന്മാരും ഫേസ്ബുക്കും വാട്സ് ആപ്പും ഉപയോഗിക്കുമ്പോൾ അദ്ദേഹം എന്തുകൊണ്ട് അത് ഉപയോ ഗിക്കാൻ പാടില്ല എന്ന് എന്നോട് പറഞ്ഞുവെന്നു എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. മറ്റു ള്ളവരുടെ മേൽ സ്വന്തം ആജ്ഞ നടപ്പാക്കുന്ന ടിപിഎം ഉപദേശം എപ്പോൾ പുറന്തള്ളും?
മത്തായി 23:3, “ആകയാൽ അവർ നിങ്ങളോടു പറയുന്നത് ഒക്കെയും പ്രമാണിച്ചു ചെയ്‍വി ൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യു ന്നില്ലല്ലോ.”
പ്രവാചകിയുടെ കൃത്രിമത്വം
ടിപിഎമ്മിൽ പ്രവചിച്ചിരുന്ന സമർപിത എന്ന ഒരു ടിപിഎം പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് എപ്പോഴും ഉണ്ടാക്കിവച്ചിരിക്കുന്ന (READY-MADE) പ്രവചനങ്ങൾ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ സഹോദരിമാർ എന്നോട് പറയും, അവൾ എത്ര മിടുക്കിയാണെന്ന് നോക്ക്, ആത്മീയജീവിതത്തിൽ അവൾ എത്രമാത്രം ശക്തയാണെന്ന് അറിയാമോ? ഞാൻ എന്നെ പറ്റി മാത്രം ചിന്തിഞ്ചു. ഞാൻ അവളെപ്പോലെയായിരുന്നെങ്കിൽ, എല്ലാവരും എ ന്നെയും ഇഷ്ടപ്പെടുമായിരുന്നു. പക്ഷെ ഞാൻ മിടുക്കി അല്ലായിരുന്നു, ശക്തയും അല്ലായി രുന്നു. ഒരു ദിവസം ആ പെൺകുട്ടി എന്നെ വിളിക്കുകയും തൻ്റെ സഹോദരനെ വിവാഹം കഴിക്കാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാൻ അവളോട് “പറ്റില്ല” എ ന്ന് പറഞ്ഞു. അവൾ സമ്മതിക്കാൻ എന്നെ നിർബന്ധിച്ചു. ദൈവം അവളെ ഒരു ദർശന ത്തിൽ കാണിച്ചുവെന്നും പറഞ്ഞു. എന്നിട്ടും ഞാൻ സമ്മതിച്ചില്ല. അപ്പോൾ അവൾ എ ന്നോട് പറഞ്ഞു: നീ എൻ്റെ സഹോദരനെ തള്ളിക്കളഞ്ഞു, നീ പ്രാർത്ഥിക്കുന്ന എൻ്റെ കുടുംബത്തെ തള്ളിപ്പറഞ്ഞു. നീ പോകുന്ന ഒരു സ്ഥലത്ത് ഒരു ചവറ്റുകുട്ടയിൽ വീഴും. ഞാൻ ഒരു പ്രവാചകിയാണല്ലോ, നീ പോയി ഇത് ആരോടെങ്കിലും പറയുകയാണെങ്കിൽ നീ ശപിക്കപ്പെട്ടവളായിരിക്കും. ശരിയായി ശ്രദ്ധിക്കുക. ഞാൻ ഒരു പ്രവാചകിയാണ്, നീ പോയി ഇത് ആരോടെങ്കിലും പറഞ്ഞാൽ നീ ശപിക്കപ്പെട്ടവളായി തീരും“. പിന്നീട് ദുഷ്ടപ്ര വാചകിയോടൊപ്പം സഹോദരിമാർ എന്നെ താരതമ്യപ്പെടുത്തുന്നത് ഞാൻ ഓർക്കുന്നു.
2 കൊരിന്ത്യർ 10:12, “തങ്ങളെത്തന്നേ ശ്ളാഘിക്കുന്ന ചിലരോട് ഞങ്ങളെത്തന്നേ ചേർ ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കു കയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.”
ടിപിഎം ശുശ്രുഷകന്മാർ ആരുടെ വേലക്കാർ ആകുന്നു?
കിടക്കയിൽ ആയിരുന്ന എൻ്റെ മുത്തശ്ശിയെ ശുശ്രുഷിക്കേണ്ടതുകൊണ്ട് എനിക്ക് യോഗ ങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നപ്പോൾ ഞാൻ യോഗങ്ങളിൽ പങ്കെടുക്കാത്ത തിൻ്റെ കാരണം ഉറച്ച ഒരു ടിപിഎം വിശ്വാസി എന്നോട് ചോദിച്ചു. ഞാൻ അവളോട് കാ രണം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു, “നിങ്ങളുടെ മുത്തശ്ശി നിങ്ങൾക്ക് ഒരു ഭാരമാ ണ്. അവരുടെ മരണശേഷം മാത്രമേ നിങ്ങൾക്ക് സ്വതന്ത്രയാകാൻ കഴിയൂ.” ഇപ്പോൾ TPM വിശ്വാസികളെ വർണിക്കാൻ എനിക്ക് ഒരു വാക്കും ഇല്ല.ഒരിക്കൽ വേലക്കാരുടെ യോഗം നടക്കുന്നതിനു മുമ്പ്, കർട്ടൻ ഇടാൻ ഞാൻ ചില സഹോ ദരിമാരെ സഹായിക്കുകയായിരുന്നു. വിശ്വാസ ഭവനത്തിൽ വന്ന് താമസിക്കാൻ ഒരു സ ഹോദരി എന്നോടു പറഞ്ഞു. എൻ്റെ മുത്തശ്ശിയെ ഉപേക്ഷിച്ച് ഇവിടെ വരാൻ കഴിയില്ലെന്ന് ഞാൻ അവളോട് പറഞ്ഞു. അവർ കിടപ്പിലാണ്, എനിക്ക് മുത്തശ്ശിയോടൊപ്പം താമസി ക്കേണ്ടതുണ്ട്. ആ വിവരദോഷിയായ സഹോദരി എൻ്റെ മുത്തശ്ശിയെ ദൈവത്തിൻ്റെ കരു തലിൽ ഉപേക്ഷിക്കാൻ ഉപദേശിച്ചു. നിങ്ങൾ വന്ന് വിശ്വാസ ഭവനത്തിൽ താമസിക്കു മ്പോൾ ദൂതന്മാർ അവളെ പരിപാലിക്കുൻ്റെ അവൾ പറഞ്ഞു. ബൈബിളിൽ ഇപ്രകാരം എഴുതിയിരിക്കുന്നെന്ന് ഞാൻ പറഞ്ഞു, “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബ ക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” അപ്പോൾ അവൾ പറഞ്ഞു. ബൈബിളിൽ നിന്നും ഞങ്ങളെ പഠി പ്പിക്കേണ്ട ആവശ്യമില്ല. പക്ഷേ അവൾ സമ്മതിച്ചില്ല. ഞാൻ എൻ്റെ മുത്തശ്ശിയെ തനിച്ചാ ക്കിയിട്ട് ഫെയിത്ത് ഹോമിലേക്ക് വരാൻ പറഞ്ഞു, കാരണം മറ്റെന്തിനേക്കാളും ഫെയി ത്ത് ഹോം പ്രധാനമുള്ളതാണ്. ഈ ജനം യഥാർഥത്തിൽ ദൈവത്തിൻ്റെ സേവകരോ സാത്താൻ്റെ സേവകരോ എന്ന് ഞാൻ അക്കാലത്ത് ചിന്തിച്ചിരുന്നു.
യാതൊരു നാണവും ഇല്ലാതെ സഹോദരിമാർ പരസ്പരം പൊരുതുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ അന്യോന്യം മാപ്പും അപേക്ഷിക്കാറില്ല. അവർ പരസ്പരം മത്സരിക്കുന്നു. അവർ പല തരം പാപങ്ങൾ ചെയ്യുന്നുവെങ്കിലും, എല്ലാവർക്കും മുന്നിൽ അവർ വെളുത്ത വസ്ത്ര ധാ രികളായതിനാൽ അവരെ വളരെ വിശുദ്ധരായി കാണപ്പെടുന്നു. പാസ്റ്റർ ക്രിസ്റ്റഫർ ആ ൺസുഹൃത്തുക്കൾ ഉണ്ടാക്കരുതെന്ന് ഒരിക്കൽ പറഞ്ഞു. ഞാൻ ഒരിക്കലും ആൺ കുട്ടിക ളോട് സംസാരിച്ചിട്ടില്ല, പക്ഷേ സിസ്റ്റർ മിനി എപ്പോഴും എൻ്റെ ഫോൺ എടുത്ത് ബ്രദർ ബിജോയ് യുമായി സംസാരിക്കുമായിരുന്നു. സിസ്റ്റർ ജ്യോതി, ബ്രദർ കിംഗ്സ് ലെ യുമാ യും സംസാരിക്കുമായിരുന്നു. അവർ വിശ്വാസികളുടെ മുൻപിൽ വലിയ ആത്മീകരായി നടക്കുകയും, അത്തരം കാര്യങ്ങൾ ചെയ്യുന്നതും എനിക്ക് മനസ്സിലാകുന്നില്ല. അവർ പാസ്റ്റ റെ പറ്റി “കിഴവൻ, തല പറിക്കുന്നു (BUDHA, DIMAAG CHAT RAHA HAIN)” എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. വിശ്വാസികളെ ഉൽപ്രാപണത്തിനായി (RAPTURE) ഒരുക്കുന്നത് ഇവരാ ണോ? കപടഭക്തന്മാർ! ടിപിഎമ്മിൽ കുടുങ്ങിയ ചില നിരപരാധികളായ വേലക്കാരും ഉണ്ട്.
ഭോഷ്ക് പറയാനുള്ള പരിശീലനം
ടിപിഎംകാരും ടിപിഎം ഇതര ആളുകളുമായി സംസാരിക്കാൻ എൻ്റെ ഫോൺ ഉപയോഗി ക്കുന്ന ഒരു സഹോദരി റെജീന ഉണ്ടായിരുന്നു. അവൾ ദൈവത്തെക്കുറിച്ച് അവരോട് പറയുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ആ ജന ങ്ങൾ സ്വയമായി പ്രാർഥിക്കാൻ അവൾ ആരെയും പഠിപ്പിച്ചില്ല. ഞാൻ വീട്ടിലോ മറ്റെവി ടെയെങ്കിലുമോ ആയിരിക്കുമ്പോഴൊക്കെയും ആ ജനങ്ങൾ എന്നെ ഫോണിൽ വിളിച്ച് ആ സഹോദരിക്ക് ഫോൺ കൊടുക്കാൻ ആജ്ഞാപിക്കുമായിരുന്നു. ഇപ്പോൾ ഞാൻ തിര ക്കിലാണെന്നും ഞാൻ പിന്നീട് അവിടെ പോകാമെന്നും അവരോടു പറയുമ്പോൾ, അവർ അവളോട് എന്നെ കുറിച്ച് പരാതിപ്പെടുകയും ആ സഹോദരി എന്നെ വഴക്കു പറയുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു, “ഫെയിത്ത് ഹോമിൽ വരു ന്നതിൻ്റെ കാരണം എപ്പോഴെങ്കിലും പാസ്റ്റർ ചോദിച്ചാൽ.. എൻ്റെ പേര് പറയരുത്. ആ അക്കൗണ്ടൻറ്റ് എന്നെ വിളിച്ചു എന്ന് പറയുക.” അവൾ നുണ പറയാൻ എന്നെ പ ഠിപ്പിക്കുകയായിരുന്നു. അന്നുമുതൽ ഞാൻ അവളെ ഒഴിവാക്കാൻ തുടങ്ങി.
കൃത്രിമത്വം തുടരുന്നു
ടിപിഎം വേലക്കാരും ചില വിശ്വാസികളും ഞാൻ ശുശ്രൂഷയിൽ ചേരണമെന്ന് ആഗ്ര ഹിച്ചു. ശുശ്രൂഷയിൽ ചേരാൻ ഞാൻ സമ്മതിക്കുമെങ്കിൽ ദൈവം എനിക്ക് പരിശുദ്ധാ ത്മാവിനെ നൽകുമെന്ന് ഒരു സഹോദരൻ എന്നോടു പറഞ്ഞു. എന്നെ ടിപിഎം ശുശ്രുഷ യിൽ ചേർക്കാനായി ഞാൻ അന്യഭാഷ സംസാരിക്കുന്നതിന് വേണ്ടി അവർ കാത്തിരു ന്നു. ചില സഹോദരിമാർ ഞാൻ ശുശ്രുഷയിൽ ചേരുന്നില്ലെങ്കിൽ എന്തൊക്കെ സംഭവി ക്കുമെന്ന് എന്നോട് പറയുമായിരുന്നു.
മാത്രമല്ല, ടിപിഎം ഇതര വിശ്വാസികൾക്ക് മനസ്സിലാകാത്ത ടിപിഎം കേന്ദ്രികൃതമായ സാക്ഷ്യങ്ങൾ ടിപിഎം വിശ്വാസികളും വേലക്കാരും സാക്ഷി സമയത്ത് പറയുന്നത് കേൾക്കുമ്പോൾ, കൺവെൻഷനിൽ സന്ദേശങ്ങൾ ടിപിഎം കേന്ദ്രികൃതം, പാട്ടുകൾ ടിപിഎം കേന്ദ്രികൃതം ഇവയെല്ലാം എനിക്ക് കോപം ജനിപ്പിക്കുമായിരുന്നു. ഞാൻ മൂന്നു സ്ത്രീകളെ ഫെയിത്ത് ഹോം യോഗങ്ങളിലേക്ക് കൊണ്ടുവന്നു. അവർക്ക് വിരസമായി തോന്നി, അവർക്ക് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞാൻ ടിപിഎമ്മിൽ അനുഭവി ച്ചതൊക്കെ എഴുതുകയാണെങ്കിൽ ഇത് അവസാനിക്കില്ല.
ഞങ്ങൾ ടിപിഎമ്മിൽ വീണ്ടും ചേർന്നു. ഞങ്ങൾ ആത്മീയ ജീവിതത്തിൽ വളരുമെന്ന് ക രുതി. പകരം അത് ഞങ്ങളുടെ ജീവിതത്തെ നശിപ്പിക്കുകയായിരുന്നു. ടിപിഎം ശരിക്കും ഒരു പാഴായിരുന്നു, ഒരു മോശം അനുഭവവും എനിക്ക് ഒരു പേടിസ്വപ്നവുമായിരുന്നു. എനി ക്ക് യാതൊരു സന്തോഷവും തരുന്നില്ലായിരുന്നു.
എനിക്ക് ടിപിഎം പഠിപ്പിക്കലുകളെക്കുറിച്ച് വളരെ സംശയങ്ങൾ ഉണ്ടായിരുന്നു, ഞാൻ അവരോട് ചോദിക്കുന്ന ഓരോ വേളയിലും യാതൊരു ബന്ധവുമില്ലാത്ത ഉത്തരങ്ങൾ തരു മായിരുന്നു, അതെന്നെ തികച്ചും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിനാൽ ഇനിയും യാതൊന്നും ചോദിക്കയില്ലെന്ന് ഞാൻ തീരുമാനിച്ചു, എന്നിട്ടും അമ്മാവൻ്റെ വാക്കുകൾ ഞാൻ അന്ധമായി വിശ്വസിച്ചു. ഞാൻ ടിപിഎം ഇതര പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി, അപ്പോൾ ഞാൻ ടിപിഎം ഉപദേശങ്ങളെ കുറിച്ച് കൂടുതൽ ആശയക്കുഴപ്പത്തിലായി.
സത്യവുമായുള്ള പോരാട്ടം
2017 ൽ, സത്യം വെളിപ്പെടുത്താൻ ഞാൻ ദൈവത്തോട് പ്രാർഥിക്കുകയായിരുന്നു. TPM ഉപദേശങ്ങൾ ദൈവത്തിൽ നിന്നോ അതോ വേറേയൊ? എൻ്റെ മനസ്സിൽ ധാരാളം ചോദ്യ ങ്ങളുണ്ടായിരുന്നു. ദൈവം തീർച്ചയായും എൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകു മെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഒരു ദിവസം 2018 ജനുവരിയിൽ, ദൈവം എന്നെ ഈ വെബ്സൈറ്റിലേക്ക് നയിച്ച് എൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തുടങ്ങി. ടിപിഎം ഒരു കൾട്ട് ആണെന്നറിഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി. പക്ഷെ വർഷങ്ങ ൾക്കുശേഷം എനിക്ക് വളരെ സന്തോഷം തോന്നി, കാരണം, ഈ ടിപിഎം വേലക്കാരേയും വിശ്വാസികളെയും ഭയക്കാതെ എനിക്ക് ജീവിക്കാൻ കഴിയും. ഏതാനും ഞായറാഴ്ചകൾ ഞാൻ വിശ്വാസ ഭവനത്തിൽ പോയി ടിപിഎം പഠനങ്ങളെക്കുറിച്ച് അവരോട് ചോദിച്ചു, പക്ഷേ അവർക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഞാൻ ടിപിഎം പഠിപ്പിക്കലുകളെപ്പറ്റി ചില വിശ്വാസികളുടെ വീട്ടിൽ ചെന്നു ചോദിച്ചു. അവർക്കും ഉത്തരമില്ലാത്തതിനാൽ അ വർ അസ്വസ്ഥരായി.
ഞാൻ ടിപിഎമ്മിൽ നിന്ന് എങ്ങനെ പുറത്തുപോകും എന്ന് എനിക്ക് ആശങ്കയുണ്ടായി രുന്നു. എല്ലാവരും എന്ത് പറയും? പ്രത്യേകിച്ച് എൻ്റെ ടിപിഎം ഇതര കുടുംബാംഗങ്ങൾ. അപ്പോൾ എന്ത് സംഭവിക്കും? സൺഡേ സ്കൂൾ ശുശ്രുഷ നിർത്താമെന്ന് ഞാൻ കരുതി, ഞാൻ ഒന്നിലും പങ്കെടുത്തില്ല, എന്നാൽ എല്ലാവരും എന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന് ഭയന്ന് ഞാൻ ഞായറാഴ്ചകളിൽ മാത്രം പോകാൻ തീരുമാനിച്ചു. പക്ഷേ, 2018 ഏപ്രിലിൽ ഒരു ലേഖനം ഈ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലേഖനത്തിൻ്റെ രണ്ടു ഖണ്ഡിക കൾ വായിച്ചപ്പോൾ, ഞാൻ ടിപിഎം വിടാൻ തന്നെ തീരുമാനിച്ചു, എന്നാൽ TPM വിടാൻ ഞാൻ അമ്മയെ നിർബന്ധിച്ചില്ല.
ആ രണ്ട് ഖണ്ഡികകൾ ആണ്, “പ്രിയ ടിപിഎം വിശ്വാസികളേ, മറിയയെ ദൈവത്തോളം ഉയർത്തി മറിയയുടെ വിഗ്രഹങ്ങൾ തെരുവുകളിൽ കൂടി സെൻറ്റ് മേരീസ് ഫീസ്റ്റിൽ (ST MARY’S FEAST) കൊണ്ടുപോകുന്നത് കാണുമ്പോൾ നിങ്ങൾ നിരാശയിൽ തലകുനിക്കും. അപ്പോൾ, വീണ്ടും വീണ്ടും ദൈവത്തിൻ്റെ നിലവാരത്തിൽ തങ്ങളെത്തന്നെ ഉയർത്തി പിടിക്കുന്ന ഗാനങ്ങൾ ടിപിഎമ്മിൽ ആലപിക്കുമ്പോൾ നിങ്ങൾക്ക് എന്തുകൊണ്ട് യാതൊ രു പ്രശ്നവുമില്ല?”
അവർ ദൈവത്തിൻ്റെ ഒരൊറ്റ ഗുണവും അവശേഷിപ്പിച്ചിട്ടില്ല. അവർ “സ്വഭാവ പൂർണ്ണത” ലഭിച്ചവർ, അവർ “മഹാപുരോഹിതന്മാർ” ആകുന്നു, അവർ “നമ്മുടെ പാപങ്ങൾ വഹി ക്കുന്നു”, അവർ “സ്നേഹത്തിൽ യേശുവിനോട് തുല്യരാണ്” അവർ നിത്യതയിൽ പരിശു ദ്ധാത്മാവിൻ്റെ സ്ഥാനം സ്വീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാൽ നിലത്ത് ചവുട്ടി “മതിയായി” എന്ന് പറഞ്ഞ് നിങ്ങളുടെ ചെരുപ്പിലെ പൊടി തട്ടി കളഞ്ഞ് പുറത്തുപോകൂ! (ടിപിഎമ്മിലെ ദൈവനിന്ദ – ഭാഗം 8 – അവിശ്വസനീയമായ വിഗ്രഹാരാധന)
എൻ്റെ പുറത്തേക്കുള്ള വഴി (MY EXIT)
അവസാനമായി ഞാൻ ടിപിഎമ്മിൽ പോയി സണ്ടേ സ്കൂൾ പാഠ്യപദ്ധതി തിരികെ കൊടു ക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അത് എൻ്റെ അവസാന ഞായറാഴ്ച സർവീസ് ആയിരുന്നു. അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്റർ അവരോട് അസൂയാലുവായ ഒരാളെ കുറിച്ച് പ്രസംഗിച്ചു. കാരണം അവർ സീയോൻ പർവതത്തിൽ നിൽക്കും, ആ വ്യക്തിക്ക് നില്പാൻ കഴിയില്ല. അവൻ പറഞ്ഞു, “നമ്മുടെ വെള്ള വസ്ത്രം, നമ്മുടെ പ്രതിഷ്ഠ എ ന്നിവയോട് അയാൾ അസൂയാലുവാകുന്നു, ആ വ്യക്തിക്ക് ദൈവത്തിൽ നിന്നു ള്ള ഒരു വിളി ലഭിച്ചില്ല, അതിനാൽ അവനോ അവളോ അസൂയാലുവാകുന്നു.” പിന്നീട് അവൻ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു …. നമ്മൾ മറ്റ് സഭ പാസ്റ്റർമാരെ പോലെയല്ല, അവർ വിവാഹിതരാണ്, ഞങ്ങൾ അവിവാഹിതരല്ല.” പിന്നെ അയാ ൾ ടിപിഎം വിശ്വാസികളുടെ ഭവനത്തിൽ പോയി ടിപിഎമ്മിനെ പറ്റി നുണ പറയുന്ന ഒരു നുണയനെ പറ്റി പറഞ്ഞു. ഒടുവിൽ അവൻ പറഞ്ഞു, “ആ വ്യക്തി കാമദാഹിയാണ്, അതിനാൽ ദൈവ സഭയ്ക്കെതിരേ നിൽക്കുന്നു.” അപ്പോൾ അവൻ പറഞ്ഞു: നിൻ്റെ പാപത്തെ കുറിച്ച് മനസാന്തരപ്പെടുക, വീണ്ടും തിരിച്ചുവരിക. ആ വ്യക്തി മാനസാന്തര പ്പെട്ടില്ലെങ്കിൽ നരകത്തിൽ പോകും എന്ന് ബൈബിളിൽ നിന്ന് അവൻ വിശദീകരിച്ചു.
ഇനിയും അവരുടെ ഭീഷണിയെ പറ്റി ആര് ചിന്തി ക്കുന്നു? സൺഡേ സ്കൂൾ പാഠ്യപദ്ധതി ഞാൻ തിരി ച്ചുനൽകി. എല്ലാവരും ഒരു പരദേശിയെ പോലെ എന്നെ നോക്കി, ഞാനും എല്ലാവരെയും അവസാന മായി നോക്കി TPM വിട്ടു. അവർ ദൈവത്തിൻ്റെ അ ടുത്ത ആളുകളാണെന്ന് വിചാരിച്ചു അവരെ ഭയ പ്പെട്ടിരുന്നതിനാൽ അനേക വർഷങ്ങളായി എനി ക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു. എന്നാൽ ഞാൻ അവരുമായി ഒത്തിരുന്നപ്പോൾ എനിക്ക് അവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർക്ക് സ്നേഹം ഒട്ടുമില്ല, അവർ കപടനാട്യക്കാരാണ്, പുറമേ അവർ വിശുദ്ധന്മാരായി നടിച്ചുകൊണ്ട് സകലതരം പാപങ്ങളും ചെയ്യുന്നു, അവരുടെ തെറ്റായ പഠിപ്പിക്കലുകൾ ആണ് ഇതിന് കാരണം. ടിപിഎം മാത്രമല്ല, എനിക്കും ദൈവത്തിനും ഇടയിൽ ഒരു സഭയും വരാൻ ഞാൻ അനുവദിക്കകയില്ല. എൻ്റെ അമ്മാവൻ പറഞ്ഞത് വിശ്വസിച്ചതിനാൽ ഞാൻ ഒരു മൂഢ ആയിരുന്നു. പക്ഷേ ദൈവം കരുണ കാണിച്ചു, എന്നെയും എൻ്റെ അമ്മയെയും ടിപിഎമ്മിൻ്റെ പിടിയിൽ നിന്നും രക്ഷിച്ചു. ടിപിഎമ്മിനു വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം അവർക്ക് വേണ്ടി പ്രാർഥിക്കുക എന്നത് മാത്രമാണ്. അവർക്ക് എന്ത് തോന്നിയാലും അവർ എന്ത് പറഞ്ഞാലും ഞാൻ അവർക്ക് ലേഖനങ്ങൾ കൊടുത്തു കൊണ്ടിരിക്കും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Most of the believers have been living by fear in TPM. I had some bad experiences from the TPM. If we question about those teaching, they would be accused.
Dear Jobin,
This is the regular practice of TPM. നിങ്ങളുടെ അനുഭവങ്ങൾ admin@fromtpm.com എന്ന ഇമെയിൽ അയക്കുക. പലർക്കും അത് ഉപകാരമായിരിക്കും. നമ്മൾ ഒരിക്കലും അവരുടെ ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്.
എഫെസ്യർ 5:6-13
6 വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.
7 നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.
8 മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.
9 കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.
10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
11 ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
12 അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.
13 അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.