ടിപിഎം വാഗ്ദാന കാർഡുകളെ പറ്റി കൂടുതൽ വിവരങ്ങൾ

എൻ്റെ ബാല്യകാലത്ത്, ഡിസംബർ 31 ന് ടിപിഎം സഹോദരിമാർ ഞങ്ങൾക്ക് ഏതാനും സ്കെച്ച് പേനകളും ഒരു കൂട്ടം ചതുരാകൃതിയിൽ മുറിച്ച പേപ്പറുകളും തരുമായിരുന്നു. ഓരോ ചതുര പേപ്പറിലും ഒരു ബൈബിൾ വാഖ്യം എഴുതുകയും അതിന് ചുറ്റും ചെറിയ പൂക്കൾ വരച്ച് അലങ്കരിക്കുകയും ചെയ്യണമായിരുന്നു. ഈ കൈപ്പണിയായ ബൈബിൾ ബുക്ക് മാർക്ക് വാച്ച് നൈറ്റ് സർവീസിലെ പുതുവർഷ വാഗ്ദത്തമെന്ന നിലയിൽ വിശ്വാ സികൾക്ക് വിതരണം ചെയ്യുമായിരുന്നു. ഇപ്പോൾ അവർ കൈകൊണ്ട് ഉണ്ടാക്കിയ ബുക്ക് മാർക്കിന് പകരം മെഷീനിൽ പ്രിൻറ്റ് ചെയ്ത ബുക്ക് മാർക്ക് പുതു വത്സര വാഗ്ദാന കാർഡാ യി വിതരണം ചെയ്യുന്നു. ടിപിഎം വാഗ്ദാന കാർഡുകളെക്കുറിച്ച് കൂടുതലറിയാൻ വായന തുടരുക.

യോഗം കഴിഞ്ഞാൽ ഉടനെ, ആകാംക്ഷയോടെ വാഗ്ദാന കാർഡുകൾ മറ്റുള്ളവരെ കാണി ക്കും, എന്നാൽ ചിലർ അവരുടെ വാഗ്ദാന കാർഡ് വളരെ വാഗ്ദാനമല്ലാത്തതിനാൽ വേറൊ രു വാഖ്യം കിട്ടുന്നതിനായി തിക്കും തിരക്കും കൂട്ടുന്നു.

ആ വ്യക്തി ഈ പുതുവർഷത്തിൽ ദൈവം അവന് ഈ വാഖ്യം നൽകിയെന്ന് ചിന്തിക്കു ന്നതാണ് ഏറ്റവും ഹീനമായ അവസ്ഥ. അവരുടെ അന്ധത ഒരിക്കലും മാറുകയില്ല.

വാഗ്ദാനം കൊടുക്കുന്ന കാർഡുകളുടെ ചരിത്രം

ക്രിസ്തുവിൻ്റെ ശരീരത്തിലെ ഓരോ അംഗത്തിനും ഒരു വാഗ്ദത്തം എഴുതിയ വാഖ്യം നൽകുന്ന രീതി പ്രയോഗത്തിൽ വന്നത് അടുത്ത കാലത്ത്‌ (ഇരുപ താം നൂറ്റാണ്ട്) ആണെന്ന് തോന്നുന്നു. എനിക്ക് ബ ന്ധിപ്പിക്കാൻ കഴിയുന്ന ഏറ്റവും വിദൂരമായ ചരി ത്രം “വിശുദ്ധ കാർഡുകൾ” അഥവാ “പ്രാർഥന കാർ ഡുകൾ” ആകുന്നു. ബൈബിൾ കാർഡുകളായി നമ്മൾ വിളിക്കുന്നതിൻ്റെ കത്തോലിക്ക പതിപ്പ് ഇവയാണ്.

പുതിയ വർഷത്തിൽ അവർ കൊടുത്ത ഒരു പാരമ്പര്യവും ഇല്ലെങ്കിലും, അവ സമകാലിക വാഗ്ദത്ത കാർഡുകൾക്ക് സമാനമാകുന്നു. വിശുദ്ധ കാർഡുകളിൽ ഒരു വിശുദ്ധ ൻ്റെയോ, മറിയയുടെയോ, ഒരു മാലാഖയുടെയോ ചിത്രം ഉണ്ടായിരുന്നു, അതിൻ്റെ പിന്നിൽ ഒരു ചെ റിയ പ്രാർത്ഥനയും എഴുതിയിരുന്നു. പിന്നീട് ഒരുപക്ഷെ ഈ വിശുദ്ധ കാർഡിൻ്റെ പാര മ്പര്യം പ്രൊട്ടസ്റ്റൻറ്റ് സഭ മാറ്റിയിരിക്കാം. മറിയയുടെയും വിശുദ്ധന്മാരുടെയും ചിത്രത്തി നുപകരം പ്രൊട്ടസ്റ്റൻറ്റ് വിശ്വാസികൾ ബൈബിളിലെ പാഠങ്ങൾ ഉപയോഗിച്ചു തുടങ്ങി. വിശുദ്ധ കാർഡുകളുമായി സമകാലീന ബൈബിൾ കാർഡുകളുടെ സാധ്യമായ ചരിത്ര ബന്ധം ഇത് മാത്രമാണ്. ഇത് 1400 AD യിൽ സംഭവിച്ചു. അതേ സമയം നടന്ന ഒരു രസകര മായ കണ്ടുപിടിത്തമാണ് ടാരോട് (TAROT) കാർഡ്. തുടക്കത്തിൽ വിശുദ്ധ കാർഡിൽ ഉ ണ്ടായിരുന്നതുപോലെ ടാരോട് കാർഡിലും ക്രിസ്ത്യാനികളുടെ രൂപം ഉണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ അത് ഭാവി പറയുന്നതിന് അല്ലാതെ ഗെയിം കളിക്കുന്നതിനാണ് ഉപ യോഗിച്ചത്. ടാരോട് കാർഡും വിശുദ്ധ കാർഡും ഒരേ രീതിയിൽ ആരംഭിച്ചതായി കാണു ന്നു. രണ്ടും AD 1400 ൽ ആരംഭിച്ചു, പിന്നീട് രണ്ടും ഭാവി പറയുന്നതായി മാറി. രണ്ടിലും കത്തോലിക്കാ വിശുദ്ധന്മാരുടെയും കത്തോലിക്കാ രൂപങ്ങളുടെയും ചിത്രങ്ങൾ അച്ചടി ക്കപ്പെട്ടിരുന്നു. ഒന്ന് ടാരോട് കാർഡായി തുടർന്നു, മറ്റത് ക്രിസ്തീയ പതിപ്പ് ആയ വാഗ്ദത്ത കാർഡ് (PROMISE CARD) എന്ന പേരിൽ അറിയപ്പെടുന്നു. എന്നാലും, അതിൻ്റെ AD 1400 നു ശേഷമുള്ള ചരിത്രമില്ല. ബൈബിൾ പേജുകളിൽ അത്തരമൊരു വിവരണവും രേഖപ്പെടു ത്തിയിട്ടില്ല. ശിഷ്യന്മാരുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന 12 കാർഡുകൾക്ക് മുൻപിൽ യേശു നിന്നിട്ട് ഓരോ ശിഷ്യന്മാരോടും ഓരോ വാഗ്ദാന കാർഡ് എടുക്കാൻ പറയുന്ന ഒരു സംഭവവും ബൈബിളിൽ വിവരിച്ചിട്ടില്ല. അതുകൊണ്ട്, 1900 കളിൽ TPMലെ ദൈവം ഈ രീതി ആരംഭിച്ചു. അതിനു മുൻപ് ഓരോ വർഷവും ഓരോ സഭാ അംഗത്തിന് കൊടുക്കു ന്ന ഒരു ആശ്വാസകരമായ വാഗ്ദാനത്തെക്കുറിച്ച് വരാനിരിക്കുന്ന ഒരു വർഷത്തേയ്ക്ക് കൊടുക്കുന്ന വിവരം അയാൾക്ക് അറിയത്തില്ലായിരുന്നു.

വ്യക്തിഗത നിര്‍ദ്ദേശാനുസരണം

ദൈവം ഓരോ വിശ്വാസിക്കും പുതുവത്സരത്തിൽ വ്യക്തിഗത വാഗ്ദാനം നൽകുന്നെന്ന് ടിപിഎം വിശ്വാസികൾ അനുമാനിക്കുന്നു. തിരുവെഴുത്തുകൾ “മനുഷ്യൻ്റെ സ്വന്തത്തെ” ചുറ്റി കറങ്ങുന്നു എന്നതാണ് ഈ ചിന്താഗതിയുടെ കുഴപ്പം. അത് തിരുവെഴുത്തുകൾ നൽ കിയ ദൈവത്തിൻ്റെ അടിസ്ഥാനപരമായ ലക്ഷ്യത്തെ നശിപ്പിക്കുന്നു – അതായത് മനുഷ്യ ൻ തൻ്റെ സ്വന്തം (SELF) എന്ന പ്രകൃതിയെ ക്രൂശിക്കുന്നു. ഇത് തിരുവെഴുത്തുകൾ, ക്രിസ്തു-കേന്ദ്രീകൃതവും ദൈവ-മഹത്വവുമാക്കുന്നതിന് പകരം മനുഷ്യ കേന്ദ്രികൃതമാക്കുന്നു. വിശ്വാസികളുടെ ആവശ്യവും അവസ്ഥയും അനുസരിച്ച് ദൈവം തിരുവെഴുത്തുകളുടെ അർഥം നിർദ്ദേശിക്കുന്ന ബിസിനസ്സിലാണെന്ന് TPM വിശ്വാസികൾ അനുമാനിക്കുന്നു. ഇ തിൻ്റെ ഒരു കാരണം, സ്വന്തം സൗകര്യത്തിനുവേണ്ടി തിരുവെഴുത്തുകൾ അധ്യായങ്ങളാ യും വാക്യങ്ങളായും വിഭജിച്ച മാനുഷിക പ്രവൃത്തിയാകുന്നു. 15-ാം നൂറ്റാണ്ട് വരെ യഥാ ർത്ഥ ബൈബിൾ പുസ്തകങ്ങൾ, അധ്യായങ്ങളായും വാക്യങ്ങളായും വിഭജിച്ചിരുന്നില്ലെന്ന് നിങ്ങൾക്കറിയാമോ? തിരിച്ചറിയൽ നമ്പർ (അധ്യായം / വാക്യങ്ങൾ) ഉപയോഗിച്ച് തിരു വെഴുത്തുകളുടെ ആധുനിക വിഭജനം മുഴുവൻ ഖണ്ഡികയിൽ നിന്നും ഒരു ഭാഗം വേർ തിരിച്ചെടുക്കാൻ ജനങ്ങൾക്ക് വഴിയൊരുക്കി. “സന്ദർഭങ്ങൾക്ക് എതിരായി വചനം എടു ക്കുന്നു” എന്നു നാം വിളിക്കുന്നതിനെ ഇത് സാധ്യമാക്കി. അധ്യായങ്ങളായും വാക്യങ്ങളാ യും വിഭജിച്ചില്ലായിരുന്നെങ്കിൽ, ഒരു പ്രസ്താവനയുടെ മുഴുവൻ ഭാഗത്തിൽ നിന്നും ഒരു ഭാഗം എടുക്കയില്ലായിരുന്നു, അപ്പോൾ ആളുകൾ ഒരു തിരുവെഴുത്തിൻ്റെ മുഴുവൻ ഭാഗ ത്തിൽ നിന്നും ഒരു പ്രത്യേക പ്രസ്താവന പശ്ചാത്തല വിരുദ്ധമായി എടുക്കുകയില്ലായിരു ന്നു അങ്ങനെ ആയിരുന്നെങ്കിൽ ബൈബിളിലെ ഓരോ പുസ്തകവും ഒരു പുസ്തകമായിരി ക്കുമായിരുന്നു. അതെ! അത് ഒരു അധ്യായമോ ഒരു വാക്യമോ വായിക്കുന്നതിനു പകരം മടിയരായ ജനങ്ങൾ മുഴുവൻ പുസ്തകവും വായിച്ചെടുക്കുമായിരുന്നു. അത് നമ്മുടെ സ്വ ന്തം ധാരണയും ഭാവനയും അനുസരിച്ച് തിരുവെഴുത്തുകൾ ഇഷ്ടാനുസരണം ക്രമീകരിച്ച ഘോര തെറ്റിൽ നിന്നും നമ്മെ രക്ഷിക്കുമായിരുന്നു.

യെഹെസ്കേൽ 13:3, “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമന സ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം!”

പൊതുവെയുള്ള ടിപിഎമ്മിൻ്റെ ടാരോട് കാർഡ്

“പുതുവത്സര വാഗ്‌ദത്ത വാഖ്യം” എന്ന വിഷയത്തെ കുറിച്ചുള്ള സംഭാഷണം അവസാനി പ്പിക്കുന്നതിന് മുൻപ്, പുതുവത്സര വാഗ്ദത്തമായി തുടർച്ചയായി കേൾക്കുന്ന ചില വാഖ്യ ങ്ങൾ ധ്യാനിക്കാം.

 • ടിപിഎമ്മിൽ സാധാരണമായി കാണപ്പെടുന്ന ഏറ്റവും ആദ്യത്തെ വാഗ്ദത്ത വാക്യം യെശയ്യാവ് 45:3 ആകുന്നു .….ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിട ങ്ങളിലെ ഗുപ്തനിധികളെയും തരും? ഏതാണ്ട് നമുക്ക് എല്ലാവർക്കും ഈ വാക്യം ടിപി എമ്മിൻ്റെ പുതുവത്സര വാഗ്ദാനമായി ലഭിച്ചിരിക്കാം. ഇത് ടിപിഎം ആളുകൾ സാധാ രണയായി അവരെ ധനം കൊണ്ട് അനുഗ്രഹിക്കുമെന്ന ദൈവത്തിൻ്റെ വാഗ്ദാനമാ ണെന്ന് ചിന്തിക്കുന്നു. ഈ വർഷം ദൈവം അവരെ ഭൗതികമായി അനുഗ്രഹിക്കാൻ വാഗ്ദാനം ചെയ്തതിൽ അവർ സന്തുഷ്ടരായിത്തീരുന്നു. ഈ വാക്യം പേർഷ്യയിലെ രാജാവായ കോരെശിനെയാണ് ആദ്യം ഉദ്ദേശിച്ചത്. ബാബിലോൺ യിസ്രായേലിനെ ആക്രമിക്കുകയും അവരെ ബന്ദികളാക്കുകയും ചെയ്യുന്നതിന് 150 വർഷങ്ങൾക്ക് മുമ്പ് അത് പ്രവചിച്ചിരുന്നു. ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് ലോകത്തു ടനീളം നിന്ന് സമ്പത്ത് ശേഖരിച്ചു. ബാബിലോണിയൻ രാജ്യം നെബൂഖദ്നേസറിൻ്റെ മകനായ ബേൽശസ്സറിൽ (ദാനീയേൽ 5) നിന്നും പിടിച്ചെടുത്ത് മേദ്യൻ പേർഷ്യൻ സാ മ്രാജ്യത്തിന് കൈമാറിയപ്പോൾ കോരെശി രാജാവ് ഈ നിധി പിടിച്ചെടുത്തു. യെശയ്യാവ് 45:3 വാക്യം ഇത് പറയുന്നു. ഇത് നെബൂഖദ്നേസൻ്റെയും മെദീ-പേർഷ്യൻ സാമ്രാജ്യത്തിൻ്റെയും പിടിയിൽ നിന്നാണ് ശേഖരിച്ചത്. ഇസ്രയേലിൽ ആലയം പണി യുന്ന തിനുവേണ്ടി ഈ ഭണ്ഡാരങ്ങൾ ദൈവം കോരെസിന് കൊടുത്തതായി പണ്ഡി തന്മാർ പറയുന്നു (എസ്രാ 1:1, യെശയ്യാവ് 45:5 കാണുക). അവിടെ അടുത്ത വാക്യം ഇ പ്രകാരം പറയുന്നു: “എൻ്റെ ദാസനായ യാക്കോബ് നിമിത്തവും …കോരെശിന് “ഇരു ട്ടിൻ്റെ നിക്ഷേപങ്ങൾ” നൽകിയത് യാക്കോബ് (യിസ്രായേൽ) നിമിത്തം ദൈ വത്തിൻ്റെ മന്ദിരം പണിയുന്നതിനാണ്. യെശയ്യാവ് 45:3 ൻ്റെ യഥാർത്ഥമായ പ ശ്ചാത്തലമാണിത്. ടിപിഎം വിശ്വാസികൾക്ക് ഈ പശ്ചാത്തലം അറിയില്ല. അവർ യെശയ്യാവ് 45:3 വായിച്ച് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധി കളെയും അവർക്ക് കൊടുക്കുന്നതിനെ പറ്റി ദൈവം അവരോട് സംസാരിക്കുന്നതാ യി അവർ സങ്കല്പിക്കുന്നു. നാം ആത്മീയമായി ചിന്തിക്കുകയാണെങ്കിൽ, ദൈവത്തി ൻ്റെ മന്ദിരമായ സഭ ക്രിസ്തു പണിയുന്നു. അദ്ദേഹം നമ്മുടെ ജ്ഞാനമാകുന്നു. ദൈവ ത്തിൻ്റെ പദ്ധതിയെക്കുറിച്ചുള്ള മറഞ്ഞിരിക്കുന്ന നിഗൂഢതകൾ മറ്റ് അപ്പൊസ്തലന്മാ രെ, യേശുക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരിൽ കൂടെ അറിയിച്ചു (കൊലോസ്യർ 1:26, എഫേ 3:5, മത്തായി 13:44,52 എന്നിവ താരതമ്യപ്പെടുത്തുക).
 • പുതുവർഷത്തിൽ കേൾക്കുന്ന മറ്റൊരു ആവർത്തിച്ചുള്ള വാഗ്ദാനമാണ് “ഇതാ, ഞാൻ പുതിയതൊന്ന് ചെയ്യുന്നു.” ഈ വാക്യം വായിച്ചിട്ട്, പുതുവർഷത്തിൽ വരാൻ പോകു ന്ന ദാരിദ്ര്യവും രോഗങ്ങളും മറ്റും നീക്കം ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടെ ന്ന് ജനങ്ങൾ ചിന്തിക്കുന്നു. പുതുവർഷത്തിൽ ദൈവം സകലവും പുതിയതാക്കി മാ റ്റും! ആയതിനാൽ അവർ വളരെ ആവേശഭരിതരാകുന്നു. എന്നാൽ, ദൈവത്തിൻ്റെ മു ഴുവൻ സൃഷ്ടിയേയും പുതുക്കുന്ന പശ്ചാത്തലമാണ് ഈ വാക്യം വിവരിക്കുന്നത്. അത് വെളിപ്പാട് 21-ാം അധ്യായത്തിൽ കാണുന്നു. ആദാമിൻ്റെ അനുസരണക്കേടു നിമിത്തം നാം ഈ ലോകത്ത് മരണവും പാപവും കണ്ടെത്തുന്ന പഴയ സൃഷ്ടി പോകു മെന്ന് പ്രതീക്ഷിക്കുന്നു. ദൈവം തൻ്റെ സൃഷ്ടിയെ പുതുക്കും. എന്നാൽ TPM വിശ്വാ സികളുടെ ജഡിക മനസ്സ് ദൈവം പുതുവർഷത്തിലേക്ക് വരുമ്പോൾ അവരുടെ പ്രശ്ന ങ്ങൾ മായ്ക്കുമെന്ന് ചിന്തിക്കുന്നു. തിരുവെഴുത്തിൽ പറയുന്നതുപോലെ കാര്യങ്ങൾ കാണാൻ ദൈവം അവർക്ക് കണ്ണ് കൊടുക്കട്ടെ.
 • ടിപിഎമ്മിൽ പലപ്പോഴും വിതരണം ചെയ്യുന്ന നാം കാണുന്ന മറ്റൊരു വാക്യമാണ് യെശയ്യാവ് 40:4, “എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞത് ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.” വീണ്ടും, ജനങ്ങൾ ഇത് അക്ഷരാർത്ഥത്തിൽ എടുക്കുന്നു. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കം ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവർ അനുമാനിക്കുന്നു. ജീവിതം സുഖകരമാകും. എൻ്റെ പഴയ ടിപിഎം മനോഭാവത്തിൽ, ഈ വാഖ്യം എനി ക്ക് 12-ാം ക്ലാസ്സിൽ വാഗ്ദാന വാക്യമായി കിട്ടി. എൻജിനീയറിങ് കോളേജിൽ പ്രവേ ശനം നേടുന്നതിലൂടെ എൻ്റെ ജീവിതത്തിൽ ഈ വാഗ്ദാനം ദൈവം നിറവേറ്റുമെന്ന് ഞാൻ കരുതി. ഇരുമ്പ് കവാടങ്ങളും മലമുകളുമടങ്ങിയ അഭയാർഥങ്ങൾ എന്നെ എൻ ജിനീയറിംഗിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തി. ഇതാണ് മിക്ക TPM വിശ്വാസികളുടെയും കഥ. നാം നമ്മുടെ ജഡികജീവിതത്തെ ആത്മീയമായി ക്രിസ്തു കേന്ദ്രമായ  തിരുവെഴുത്തുകളുമായി ബന്ധപ്പെടുത്തുന്നു. “എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണംഎന്ന പ്രയോഗം എല്ലാവരേയും ഒരേ നിലയിൽ കൊണ്ടുവരുക എന്നാകുന്നു. അത് നീതി ആകുന്നു. പൊങ്ങച്ചക്കാരും അഹങ്കാരികളുമായ ജനങ്ങളെ നിലയ്ക്കുനിർത്തും. താഴ്മയുള്ള ആത്മാക്കളെ അവ ൻ ഉയർത്തും എന്നാണ് ഇതിനർത്ഥം. അത് ന്യായാധിപതിയായ മിശിഹാ വാഗ്ദാനം ചെയ്തിരിക്കുന്നു. അത് യേശുവിൻ്റെ ജീവിതത്തിലും ശുശ്രൂഷയിലും കൂടെ നിറവേറ്റി. മറ്റുള്ളവരെ അശുദ്ധരും പാപികളും ജാതികളുമായി നിന്ദിക്കുന്ന അഹങ്കാരികളായ പരീശന്മാരെ മുട്ടുകുത്തിച്ചെണ് അതിനർത്ഥം. ചുങ്കക്കാരനായ മത്തായിയും വെങ്ക ൽ ഭരണി ഉടച്ച പാപിയായ സ്ത്രീയും ക്രിസ്തുവിൽ ആനന്ദിച്ചു. ഇതാണ് സുവിശേഷ ത്തിൻ്റെ നീതി. അത് യേശുവിൽ കൂടെ വെളിപ്പെടുത്തിയ ദൈവത്തിൻ്റെ മഹത്വം ആയിരുന്നു – അതായത് യെശയ്യാവ് 40 ൻ്റെ നിവൃത്തി. യെശയ്യാവ് 40 സ്വഭാവത്തിൽ മോക്ഷസിദ്ധാന്തമാകുന്നു. അത് ദൈവത്തിൻ്റെ മഹത്വമായ യേശുവിനെ (പിതാവി ൻ്റെ സ്വരൂപം) ലോകത്തിന് വെളിപ്പടുത്തി കൊണ്ടിരിക്കുന്നു, സകല ജഡവും അവ നെ കാണും (യെശയ്യാവു 40: 5). ദൈവം നിങ്ങളുടെയും എൻ്റെയും ലൗകീക ജീവിത ത്തിൽ ജോലി, ആരോഗ്യം, വിവാഹം മുതലായവ വളരെ ലളിതമാക്കി മാറ്റിത്തരു മെന്ന് യെശയ്യാവ് 40 സൂചിപ്പിക്കുന്നില്ല. അതുകൊണ്ടാണ് ടിപിഎം വിശ്വാസികൾ ജഡികന്മാരാണെന്ന് ഞങ്ങൾ പറയുന്നത്. ഈ വാക്യത്തിലെ ദൈവമഹത്വം ടിപിഎം വിശ്വാസികളുടെ ജഡിക വാഗ്ദാനമായി മാറ്റുവാൻ എങ്ങനെ കഴിയും?
 • ടിപിഎമ്മിൽ വാഗ്ദത്തമായി കൊടുക്കുന്ന മറ്റൊരു വാഖ്യമാണ്, “യഹോവ നിന്നെ എ ല്ലായ്‌പ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിൻ്റെ വിശപ്പ് അടക്കി, നിൻ്റെ അ സ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.” വീണ്ടും ഈ വാക്യത്തിൻ്റെ സന്ദർഭം വായിച്ചാൽ നിങ്ങൾക്കത് ഒരു വ്യവസ്ഥയോടുകൂടെയുള്ള വാഗ്ദാനമാണെന്ന് കാണാ ൻ കഴിയും. ഇത് യെശയ്യാവ് 58 ൽ കാണുന്നു. ദൈവം ഇസ്രായേല്യരുടെ ഈ പറയപ്പെ ടുന്ന യാഗപരമായ ഉപവാസത്തെ വിമർശിക്കുന്നു. ദൈവം പറയുന്നു, “നിങ്ങളുടെ അപ്പം പട്ടിണി കിടക്കുന്നവർക്കൊപ്പം പങ്കിടുകയും, നിങ്ങളുടെ വസ്ത്രത്തിൻ്റെ ഒരു ഭാഗം നഗ്നർക്ക് കൊടുക്കയും ചെയ്താൽ, നിങ്ങളുടെ വെളിച്ചം പ്രകാശിക്കുകയും നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. ഇതാകുന്നു ഞാൻ ആഗ്രഹിക്കുന്ന ഉപവാസം.” എന്നാൽ ടിപിഎംകാരെ സംബന്ധി ച്ചടത്തോളം താഴെയും മുകളിലുമുള്ള കാര്യങ്ങൾ പ്രശ്നമേയല്ല.

ടാരോട് കാർഡിൻ്റെ ഉദ്ദേശ്യം

ടാരോട് കാർഡുകൾ ആഭിചാരവുമായി ബന്ധപ്പെടുത്തി ഭാവിയിലെ രഹസ്യങ്ങൾ നിഗൂ ഢതയിലൂടെയോ അമാനുഷിക തന്ത്രങ്ങളിലൂടെയോ ചുരുളഴിക്കുന്നു. ഈ ആഭിചാര ബന്ധം മൂലം ടാരോട് കാർഡുകൾ ബൈബിളിൽ കർശനമായി നിരോധിച്ചിരിക്കുന്നു.

വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിനു മുമ്പുതന്നെ ദൈവം തൻ്റെ ജനമായ ഇസ്രായേല്യ ർക്ക്, ആഭിചാരത്തിനെതിരെ മുന്നറിയിപ്പ് നൽകി. ആവർത്തനം 18:9-12 വരെയുള്ള വാക്യങ്ങളിൽ ശിശു അഗ്നിപ്രവേശവും വഞ്ചനയും പോലെയുള്ള തിന്മകളോടൊപ്പം ആഭിചാരവും വേർതിരിച്ചു പറയുന്നു. ലേവ്യപുസ്തകം 19:26 വ്യക്തമാക്കുന്നു: “ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്.” ഈ നിരോധനത്തിൻ്റെ പരിധിയിൽ തീർച്ചയായും ടാരോട് കാർഡ് വായനയും വരുന്നു.

ടിപിഎം ചെയ്യുന്നത്, ടാരോട് കാർഡ് സംവിധാനത്തോട് ചേർന്ന്, ബൈബിളിൻ്റെ വചന ങ്ങൾ ഉപയോഗപ്പെടുത്തുന്നതാകുന്നു. തിരുവെഴുത്തുകളെ ദുരുപയോഗത്തിലൂടെയും കൃത്രിമത്വത്തിലൂടെയും നശിപ്പിക്കുന്ന കൂട്ടായ്മയുടെ പങ്കാളി ആകരുത്. (1 പത്രോ. 3:16).

ഈ വ്യവസ്ഥിതിക്ക് പിന്നിലെ ആത്മാവ്

ഈ ടാരോട് കാർഡുകളും വാഗ്ദാന കാർഡുകളും ഓരോ ജഡിക വ്യക്തിയുടെയും ജി ജ്ഞാസ ആവൃതമായ വസ്തുക്കളിൽ ലയിച്ചിരുന്നു. അതുകൊണ്ട് ടിപിഎം വിശ്വാസിക ളെ ഈ കെണിയിൽ ഉൾപ്പെടുത്തുന്നതിൽ അത്ഭുതപ്പെടാനോന്നുമില്ല.

ടിപിഎം ലോക മനുഷ്യരാൽ നിറഞ്ഞിരിക്കുന്നു എന്നതിന് സംശയമില്ല. ഈ “ബൈബിൾ ടാരോട് കാർഡ് വ്യവസ്ഥ” ആരും ചോദ്യം ചെയ്യുന്നില്ല.

ആവർത്തനം 28 ലെ വാഗ്ദത്തങ്ങളിൽ കുടുതലും ഓരോ വ്യവസ്ഥയോട് (വാക്യം 1) കൂടെ ആകുന്നു. അതുകൊണ്ട് അതിൻ്റെ ഒരു ചെറിയ ഭാഗം പോലും അനുസരിക്കാത്തവർ ശാപിതരാകും. എന്നിട്ടും, ടിപിഎമ്മിലെ മസ്തിഷ്‌ക ക്ഷാളനം (BRAINWASHED) സംഭവിച്ചവർ പുൽപിറ്റിൽ നിന്നും വരുന്ന എല്ലാ നുണയും വിശ്വസിക്കുന്നു.

മറ്റ് പെന്തക്കോസ്ത് സഭകളിൽ, അവരുടെ ജനങ്ങൾക്ക് വൻതോതിൽ ഭൗതിക സമ്പത്ത് വാഗ്ദാനം ചെയ്യുന്ന “പ്രവാചകന്മാർ” ഉണ്ട്. ടിപിഎമ്മിൽ ഇത്തരത്തിലുള്ള ലോക മിടുക്ക ന്മാർ ഇല്ലാത്തതിനാൽ ഈ വാഗ്ദാനത്തിൻ്റെ ലോട്ടറി ടിക്കറ്റുകൾ കറങ്ങുന്നു. ഇപ്രകാര മുള്ള സഭകൾ, ലോകത്തിലേക്ക് കണ്ണുകൾ തറപ്പിച്ചിരിക്കുന്ന ശോചനീയമായ ജനങ്ങളെ വളർത്തുന്നു.

1 കൊരിന്ത്യർ 15:19, “നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.”

അപ്പൊ.പ്രവ. 16 ൽ പൌലോസ് വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞ് യജമാനന്മാർ ക്ക് വളരെ ലാഭം ഉണ്ടാക്കിയ ഒരു ബാല്യക്കാരത്തിയെ കാണുന്നു (വാക്യം 16). അവളിൽ ഉണ്ടായിരുന്ന ഭൂതത്തിൻ്റെ ആത്മാവിന് ബൈബിൾ ഈ കഴിവ് കൊടുക്കുന്നു. അതിനെ യേശുക്രിസ്തുവിൻ്റെ നാമത്തിൽ പൗലോസ് പുറത്താക്കി (വാക്യം 18). ഭാവി പറയാൻ ബാ ല്യക്കാരത്തി ഉപയോഗിച്ച കാര്യങ്ങളെ കുറിച്ച് ബൈബിൾ പറയുന്നില്ല, അത് തേയില പത്തിയോ, കരുവോ, ചീട്ടോ, ഏതെങ്കിലും തരത്തിലുള്ള കാർഡോ എന്തുതന്നെ ആയാ ലും, ആ സന്ദർഭത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഭൂതത്തിന് മഹത്വം കൊടുത്തു.

ഗൗരവമേറിയ പുതിയ നിയമ വാഗ്ദാനങ്ങൾ

ടിപിഎം പ്രചരിപ്പിക്കുന്ന ഈ വാഗ്ദാനങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ, ഇവ ഇസ്രാ യേൽ ജനതയ്ക്ക് ചില നിബന്ധനകളോട് പഴയനിയമത്തിൽ നല്കിയതാണെന്ന്‌ മനസ്സിലാ കും. ടിപിഎം ചെയ്യന്നത്, ആ വ്യവസ്ഥകളും സന്ദർഭങ്ങളും നീക്കം ചെയ്തിട്ട് വാഗ്ദാന ഭാഗം മാത്രം കൈമാറുക എന്നതാകുന്നു. ഇത് ഏറ്റവും മികച്ച വഞ്ചനയാണ്.

അവരെ നാശത്തിലേക്കുള്ള വിശാല വഴിയിൽ തള്ളിയിടുകയും ഇടുക്കുവാതിൽ അവ ർക്ക്‌ ശാശ്വതമായി അടക്കുകയും ചെയ്യുന്നു. ഇന്നത്തെ ഭൗതികസമ്പത്തിന് പിന്നാലെ അ വർ ഓടിക്കൊണ്ടിരിക്കുന്നു. അവരുടെ നിത്യത വെളുത്ത വസ്ത്രം ധരിച്ച വഞ്ചകന്മാർ ക്ക് കൈ മാറിയിരിക്കുന്നു.

മത്തായി 7:13, “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്ക് പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.”

ഒരു പുതിയനിയമ വിശ്വാസിക്ക് പുതിയനിയമത്തിലും ധാരാളം വാഗ്ദാനങ്ങളുമുണ്ട്. ഈ വാഗ്ദാനങ്ങൾ അടിസ്ഥാനപരമായി നമ്മുടെ ജഡിക ഇച്ഛാശക്തിക്കെതിരാകുന്നു, എന്നാൽ അത് നമ്മുടെ ആത്മീയ സ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ടിപിഎം വിശ്വാസിക ളിൽ ഭൂരിപക്ഷവും ഈ വാഗ്ദാനങ്ങൾ വെറുക്കുന്നവരാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ ചിലത് ഉദ്ധരിക്കട്ടെ.

 • യോഹന്നാൻ 16:33, “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോ ട് സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യ പ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.”
 • 2 തിമൊഥെയൊസ്‌ 3:12, “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സു ള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും.”
 • 2 തിമൊഥെയൊസ്‌ 2:11-12, “നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും. നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെ യും തള്ളിപ്പറയും.”
 • മത്തായി 10:22, “എൻ്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവ സാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.”
 • വെളിപ്പാട് 2:10, “നീ സഹിപ്പാനുള്ളത് പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങ ൾക്ക് ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.”
 • മത്തായി 10:17, “മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപ സഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടി ക്കയും ചെയ്യും.”
 • യോഹന്നാൻ 15:19, “നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്ക് സ്വന്ത മായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തതുകൊണ്ട് ലോകം നി ങ്ങളെ പകെക്കുന്നു.”
 • വെളിപ്പാട് 12:11, “അവർ അവനെ കുഞ്ഞാടിൻ്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേ ഹിച്ചതുമില്ല.”

ഇപ്പോൾ യേശു വാഗ്ദാനം ചെയ്ത ഈ യഥാർത്ഥ വാഗ്ദാനങ്ങൾ അവർക്ക് ലഭിച്ചാൽ, ടിപിഎം വിശ്വാസികളുടെ അവസ്ഥ അനുമാനിക്കു? ഈ ജഡിക മനുഷ്യർ യേശുവിൽ നിന്നും വിവാഹമോചനം വാങ്ങുകയും മറ്റ് മാർഗ്ഗങ്ങൾ തേടാൻ തുടങ്ങുകയും ചെയ്യുമെന്ന് എനി ക്ക് നല്ല ഉറപ്പുണ്ട്.

ഉപസംഹാരം

ടിപിഎം വിശ്വാസികൾ വാച്ച് നൈറ്റ് ശുശ്രുഷയ്ക്കായി കാത്തിരിക്കുന്നു. അവർ മറ്റു മനു ഷ്യരെപ്പോലെ അല്ലെന്ന് കരുതുന്നു (ലൂക്കോ. 18:9,11). എന്നാൽ അവരുടെ എല്ലാ നീതിയും മ്ലാനമായിക്കുന്നു. പുതുവർഷ വാഗ്ദാനത്തിൻ്റെ ബാനറിൽ അവർക്ക്‌ ഭാഗ്യത്തിൻ്റെ ടാരോട് കാർഡ് മാതൃകയുണ്ട്. റോമൻ ദേവനായ ജാനസിൻ്റെ (ഈ ലേഖനം പരിശോധിക്കുക) ജാ തീയ പാരമ്പര്യങ്ങൾ അവരുടെ പുതുവത്സര തീരുമാനങ്ങളിൽ വേരുന്നിയിരിക്കുന്നു. തി രുവെഴുത്തുകൾക്ക് എതിരായി അവർ തീരുമാനങ്ങൾ എടുക്കുകയും അവയെ തകർക്കു കയും ചെയ്യുന്നു (മത്തായി 5:33-37, 21:28-32). വേദപുസ്തകത്തിനെതിരായി (1 കൊരിന്ത്യ. 14) അവർ ദുര്‍ഗ്രഹമായ അന്യഭാഷകളിൽ നിറയുന്നു. തിരുവെഴുത്ത്‌ കൽപനയ്ക്ക് വിരുദ്ധ മായി (റോമർ 14: 4-5) അവർ ഒരു ദിവസം (പുതുവത്സരം) പരിഗണിക്കുകയും മറ്റ് ദിനങ്ങ ളെ (ക്രിസ്തുമസ്) വെറുക്കുകയും ചെയ്യുന്നു. അവരുടെ ഹൃദയ മോഹങ്ങൾക്കനുസരിച്ച് അവർ തിരുവെഴുത്തുകൾ ഇഷ്ടപ്പെടുന്നു. അവർ സ്നേഹവും പരസ്നേഹവും പ്രകടിപ്പി ക്കുന്നതിനുള്ള കല്പനക്ക് വിരുദ്ധമായഞാൻ നിൻ്റെ ശത്രുക്കളെ നിൻ്റെ പാദപീഠമാക്കുംഎന്ന വാഗ്ദത്തവും പ്രവചനവും കേൾക്കുമ്പോൾ വളരെ ആവേശത്തോടെ സന്തോഷി ക്കുന്നു. ഈ തിന്മകളോടൊപ്പമുള്ള, അവരുടെ വാച്ച് നൈറ്റ് സർവ്വീസ്, പുതുവത്സര യോ ഗങ്ങൾ എന്നിവയെക്കുറിച്ച് അവർ എന്തിനാണ് ഇത്രയധികം ഉത്തേജിതരാകുന്നത്?

സഭാപ്രസംഗി 7:14 ൽ ഭാവി അറിയുന്ന ജ്ഞാനത്തെ കുറിച്ച് ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോൻ പറയുന്നു, “സുഖകാലത്ത്‌ സുഖമായിരിക്ക; അനർത്ഥകാലത്തോ ചിന്തിച്ചു കൊൾക; മനുഷ്യൻ തൻ്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെ ഇരിക്കേണ്ട തിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.”

സഭാപ്രസംഗി 8:7 ൽ അദ്ദേഹം എഴുതുന്നു, “സംഭവിപ്പാനിരിക്കുന്നത് അവൻ അറിയുന്നി ല്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആർ അറിയിക്കും?”

ദൈവം മാത്രമാണ് ഭാവി നിർവഹിക്കുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് അവനറിയാം. (യെശയ്യാവ്‌ 46:10)

നിങ്ങളുടെ ഭാവിയെ കുറിച്ച് നിങ്ങൾ സമാധാനത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നുവെ ങ്കിൽ, കർത്താവായ യേശുക്രിസ്തുവിങ്കലേക്ക് തിരിയുക. ദൈവത്തെ അറിയുന്നവർക്ക് ഭാവി പ്രകാശമാനമാകും. (റോമർ 8:17).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.


പ്രയോജനമുള്ള ചില ലിങ്കുകൾ

https://www.linkedin.com/pulse/tarot-cards-its-christian-thing-dave-dutton-fraser

http://leonbahrmanministries.org/christian-and-other-origins-of-the-tarot/

 

Leave a Reply

Your email address will not be published. Required fields are marked *