മിക്ക ടിപിഎം വിശ്വാസികളുടെയും മാതൃകയായ പ്രതികരണമാണ് എപ്പോഴും എന്നെ രസിപ്പിക്കുന്ന ഒരു കാര്യം. തിരുവെഴുത്തുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെ ശക്തമാ യി എതിർക്കുമ്പോൾ, അവർ ഇത്തരത്തിലുള്ള ചില പ്രസ്താവനകളിൽ അഭയം തേടുന്നു.
“ചില വീഴ്ചകൾ ഉള്ളതിനാൽ വിശുദ്ധന്മാരെ ഒരിക്കലും നോക്കരുത്. നാം എപ്പോ ഴും യേശുവിനെ നോക്കണം.”
ഈ വാചകം കേൾക്കാൻ വളരെ നല്ലതാണെങ്കിലും, അവർ യഥാർത്ഥത്തിൽ എന്താണ് അർഥമാക്കുന്നത്…..
“ഈ യാഥാർത്ഥ്യങ്ങളുമായി ഞങ്ങളെ ഉണർത്താൻ വിഷമിക്കേണ്ടതില്ല, ഞങ്ങ ൾ ഞങ്ങളുടെ സ്വന്തം TPM വഴികളിൽ തുടരും. ഞങ്ങളുടെ ശുശ്രൂഷകന്മാർ യേശുവിനോട് ഏറ്റവും അടുത്താകുന്നു.”
ഒരു സാധാരണ ടിപിഎം വിശ്വസി മേൽപ്പറഞ്ഞ വിധി പ്രസ്താവിക്കുമ്പോൾ, യേശു TPM പാസ്റ്റർമാരെ എന്ത് ചെയ്യണമെന്ന് പഠിപ്പിക്കുകയും അവർ അത് പ്രവർത്തിക്കുകയും ചെ യ്യുന്നു എന്ന ധാരണ അവനുണ്ട്.
ഇത് ടിപിഎമ്മിൻ്റെ ഉപദേശങ്ങളും പ്രവൃത്തികളും യേശുവിൻ്റെ ഉപദേശങ്ങൾക്കും പ്രവൃ ത്തികൾക്കും നേരെ എതിരാണെന്ന് കാണിക്കാനുള്ള ലേഖനങ്ങളുടെ ഒരു പരമ്പര ആകു ന്നു. യേശുവിൻ്റെയും അപ്പൊസ്തലന്മാരുടെയും ജീവിതത്തെ കുറിച്ചുള്ള രേഖകൾ നമുക്കു ണ്ട്. അതുകൊണ്ട്, ചില തിരുവെഴുത്തുകളുടെ ടിപിഎം വ്യാഖ്യാനം വിലയിരുത്തുന്നതി നായി അവ നമ്മൾ ഉപയോഗപ്പെടുത്തണം.
മാനദണ്ഡം (STANDARD)
ഒരേയൊരു വഴി മാത്രമേ ഉള്ളുവെന്നും ആ വഴിയേശു ആണെന്നും ഓർക്കുക. ഇത് പൗ ലോസൊ, പത്രോസൊ, യോഹന്നാനോ അല്ല. തോമാസ് വഴി ചോദിച്ചപ്പോൾ, ഞാൻ മാത്ര മാണ് വഴിയെന്ന് യേശു വ്യക്തമാക്കി.
യോഹന്നാ. 14:5-6, “തോമാസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങ ൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുന്നില്ല.”
അവൻ മാത്രമാണ് ഏക വഴി എന്ന് പറയുമ്പോൾ, അദ്ദേഹം ജീവിച്ച വഴി മാത്രമാണ് പിതാവിങ്കലേക്ക് എത്തുന്നതിനുള്ള ഏക മാനദണ്ഡം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹ ത്തിൻ്റെ മാനദണ്ഡം കുരിശിൻ്റെ മാർഗ്ഗം ആകുന്നു. കുരിശ്, എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്, ദൈവവുമായുള്ള ബന്ധ വും (നെടുകയുള്ള ബീം – VERTICAL BEAM), മനുഷ്യനുമായു ള്ള ബന്ധവും (കുറുകെയുള്ള ബീം – HORIZONTAL BEAM). ഇതേ മാനദണ്ഡം തൻ്റെ രണ്ടു കല്പനകളിൽ ആവർത്തിച്ചു പറയുന്നു.
മത്തായി 22:35-40, “അവരിൽ ഒരു വൈദികൻ അവനെ പരീ ക്ഷിച്ചു: ഗുരോ, ന്യാപ്രമാണത്തിൽ ഏത് കല്പന വലിയത് എന്നു ചോദിച്ചു. യേശു അവനോട്: “നിൻ്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയ ത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.”
നമ്മളും നമ്മുടെ സ്വന്തം കുരിശ് എടുത്തുകൊണ്ട്, കർത്താവ് നമുക്ക് കാണിച്ചുതന്നതു പോലെ ജീവിക്കണമെന്ന് പ്രതീക്ഷിക്കുന്നു.
മത്തായി 16:24, “പിന്നെ യേശു ശിഷ്യന്മാരോട് പറഞ്ഞത്: “ഒരുത്തൻ എൻ്റെ പിന്നാലെ വരു വാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തൻ്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ.”
യേശുവിൻ്റെ വിശുദ്ധിയും ടിപിഎമ്മിൻ്റെ വിശുദ്ധിയും
മിക്കവാറും എല്ലാ ടിപിഎം ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും തിരുവെഴുത്തുക ൾക്ക് അന്യമായ ഒരു വിശുദ്ധിയുടെ ധാരണയുണ്ട്. എന്നാൽ നമ്മൾ ടിപിഎം നിലവാര ത്തിലേക്ക് വരുന്നതിനു മുമ്പ്, യേശുവും അപ്പോസ്തലന്മാരും വിശുദ്ധികൊണ്ട് അർത്ഥമാ ക്കിയതെന്താണെന്ന് പരിശോധിക്കാം.
യേശുവിൻ്റെ വിശുദ്ധി
മത്തായി 5:8, “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.”
എബ്രായർ 12:14, “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാ ഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.”
ഇപ്പോൾ ഈ രണ്ട് കാര്യങ്ങളും കൂട്ടിച്ചേർക്കുക. ദൈവത്തെ കാണുന്നതിന് ഒരു മാർഗ്ഗം മാത്രമേ ഉള്ളൂ എന്നും അത് വിശുദ്ധി എന്ന് വിളിക്കുന്ന ഹൃദയശുദ്ധി ആണെന്നും നിങ്ങൾ തിരിച്ചറിഞ്ഞുകാണും.
വിശുദ്ധി, ക്രൂശിൻ്റെ മാനദണ്ഡവുമായി അളക്കേണ്ട ഒരു കാര്യമാണ് (ദൈവവുമായുള്ള ബന്ധവും, സഹ മനുഷ്യരുമായുള്ള ബന്ധവും).
യേശു നിങ്ങളുടെ ഹൃദയത്തിൻ്റെ വിശുദ്ധി മാത്രമേ പരിഗണിച്ചുള്ള, പുറമെയുള്ളത് ഒന്നും നോക്കിയില്ല.
ഹൃദയ ശുദ്ധി, ഹൃദയം ദൈവത്തോട് ഏകാഗ്രമായിരിക്കുന്നത് ആകുന്നു. ശുദ്ധഹൃദയ ത്തിൽ കപടഭക്തിയില്ല, വഞ്ചനയില്ല, മറച്ചു വെച്ചിരിക്കുന്ന ലക്ഷ്യമില്ല. എല്ലാ കാര്യത്തി ലും ദൈവത്തെ പ്രസാദിപ്പിക്കാൻ സുതാര്യതയും വിട്ടുവീഴ്ച ചെയ്യാത്തതുമായ ആഗ്രഹ ത്താൽ ശുദ്ധ ഹൃദയം അടയാളപ്പെട്ടിരിക്കുന്നു. എല്ലാറ്റിലും ദൈവം. അത് പുറമെയുള്ള ഒരു ശുദ്ധിയല്ല; അത് അകമേയുള്ള ശുദ്ധിയാകുന്നു.
യേശുവിൻ്റെ വിശുദ്ധിക്ക്, പാപികളോടുള്ള ബന്ധം ഒരു പ്രശ്നമേ ആയിരുന്നില്ല. അദ്ദേഹ ത്തിൻ്റെ വിശുദ്ധി മറ്റുള്ളവരാൽ കളങ്കപ്പെട്ടില്ല, മറിച്ച് അത് അവരെ അവരുടെ പാപത്തി ൽ നിന്ന് രക്ഷിച്ചു.
മാർക്കോസ് 2:15-17, “അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപിക ളും യേശുവിനോടും അവൻ്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗ മിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തി ന്നുകയും കൂടിക്കയും ചെയ്യുന്നത് പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അ വൻ്റെ ശിഷ്യന്മാരോട്: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അത് കേട്ടു അവരോടു: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ള വർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നത്” എന്നു പറഞ്ഞു.”
മറ്റുള്ളവരുമായുള്ള സ്വഭാവത്തിൽ ഒരു വ്യക്തിയുടെ വിശുദ്ധി വ്യക്തമാകും.
മത്തായി 15:11, “മനുഷ്യന് അശുദ്ധിവരുത്തുന്നത് വായിക്കകത്തു ചെല്ലുന്നത് അല്ല, വായി ൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”
മത്തായി 15:18-20, “വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അത് മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു വരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്ന തോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”
1 പത്രോസ് 1:15-16, “മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസ രണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.”
അനുമാനം:
- വിശുദ്ധി പുറമെയുള്ളതല്ല, അത് ഹൃദയ ശുദ്ധി ആകുന്നു.
- നിങ്ങളുടെ വിശുദ്ധി പാപികളോടുള്ള ബന്ധത്തിൽ നിങ്ങളെ അശുദ്ധനാക്കില്ല.
- നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും പെരുമാറ്റവും നിങ്ങളുടെ വിശുദ്ധിയുടെ തെളിവാകുന്നു.
- നിങ്ങൾ വായിൽ കൂടി ഭക്ഷിക്കുന്നത് നിങ്ങളെ അശുദ്ധമാക്കില്ല.
- തൻ്റെ ജീവിത പങ്കാളിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് വിശുദ്ധിയെ കളങ്കപ്പെടുത്തുമായിരുന്നെങ്കിൽ, വിശുദ്ധി പെരുമാറ്റവും സഭാഷണവുമാണെന്ന് പറയുന്ന പത്രോസ് അയോഗ്യനാകുമായിരുന്നു.
ടിപിഎമ്മിൻ്റെ വിശുദ്ധി
ഇപ്പോൾ നമുക്ക് യേശുവിൻ്റെ വിശുദ്ധിയുടെ മാനദന്ധം എന്താണെന്ന് അറിയാം, ഇനിയും ടിപിഎമ്മിൻ്റെ വിശുദ്ധിയുടെ മാനദന്ധം നമുക്ക് പരിശോധിക്കാം.
- അവരുടെ വിശുദ്ധി പ്രകടമാക്കാൻ വെള്ള വസ്ത്രങ്ങൾ ധരിക്കുന്നു. അവരുടെ സ്വഭാ വത്തിൽ നിന്നും അവർ മറ്റേതെങ്കിലും നിറമുള്ള വസ്ത്രങ്ങൾ വെറുക്കുന്നു എന്ന് വ്യക്തമാണ്. ലില്ലിയൻ്റെ സാക്ഷ്യത്തിൽ നിന്നും അവൾ നിറമുള്ള വസ്ത്രങ്ങൾ ധരിച്ചതിനാൽ അവളെ സാത്താൻ്റെ മകളെന്ന് ആരോപിക്കുന്നതായും നാം കാണു ന്നു. വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടും വെളുത്ത വസ്ത്രങ്ങൾ ഉപയോഗിച്ച് മാറ്റേണ്ട തുമായ കാരണം കൊണ്ടും ഇത് സംഭവിക്കുന്നു. അജ്ഞരായ ജനങ്ങളെ ഇപ്രകാരമു ള്ള ബാഹ്യ വേഷങ്ങളാൽ വഞ്ചിക്കാൻ കഴിയും, എന്നാൽ ദൈവം ഹൃദയങ്ങളെ തൂക്കിനോക്കുന്നു. “……മനുഷ്യൻ കണ്ണിന് കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.” (1 ശമുവേൽ 16:7). വിശുദ്ധി എന്നത് ഹൃദയശുദ്ധി ആകയാൽ, വിശുദ്ധി കാണിക്കാൻ പുറമെ വരുത്തുന്ന എല്ലാ വ്യതി യാനങ്ങളെയും വഞ്ചന എന്ന് തരംതിരിക്കാം. അതിൽ കൂടുതൽ ഒന്നും ഇല്ല.
- ഈ ലോകത്തിലെ ആളുകളിൽ നിന്ന് പൂർണ്ണമായി വേർപെട്ടിരിക്കുന്നു. യേശു പാപി കളുമായി ഇടപഴകിയത് തെറ്റെന്നു ടിപിഎം പാസ്റ്റർമാർ ചിന്തിക്കുന്നു. മറ്റ് സഭയിലെ നിങ്ങളുടെ സുഹൃത്തുക്കളുടെ വിവാഹത്തിലോ മറ്റേതെങ്കിലും ഒരു ചടങ്ങിലോ പങ്കെടുക്കുമ്പോൾ ഈ കപടഭക്തന്മാർ ഭ്രാന്തരാകുന്നു. ആഭരണങ്ങൾ ധരിച്ച ആളു കളുമായി നിങ്ങൾ ഒരു പാർട്ടിയിൽ പങ്കെടുക്കുന്നത് കാണുമ്പോൾ അവർ പുരികം ചുളിയിക്കുന്നു. അത്തരത്തിലുള്ള എല്ലാ ബന്ധങ്ങളും അധാർമികമാണെന്ന് അവർ കരുതുന്നു. അവരുടെ വിശ്വാസികളെ അന്ധരാക്കാൻ അവർ തിരുവെഴുത്തുകൾ തെറ്റായ വിധത്തിൽ വ്യാഖ്യാനിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ 2 കൊരിന്ത്യ. 6:14-17 (8-ാം ക്ലാസ്സ്, 15-ാം അധ്യായം) അവർ ഉദ്ധരിക്കുന്നു. അത്തരം പ്രവൃത്തികളി ലൂടെ, അവർ യേശുവിനെക്കാളും (യോഹ. 17:15) പൌലോസിനേക്കാളും (1 കൊരി. 5:10) വിശുദ്ധരാകാൻ ശ്രമിക്കുന്നു, നിങ്ങളെ കാത്തുപാലിക്കാൻ ദൈവം അശക്തനാ ണെന്ന് അവർ അനുമാനിക്കുന്നു. അത്തരമൊരു നിലപാട് നാം ഭൂമിയുടെ ഉപ്പ് ആ ണെന്ന് പറയുന്ന യേശുവിൻ്റെ കല്പനയ്ക്കെതിരാകുന്നു (മത്തായി 5:13). ഭക്ഷണവുമാ യി കലരാത്ത ഉപ്പ് ഉപയോഗശൂന്യമാണ്. ഉപ്പുചാക്കിൽ എക്കാലത്തേക്കും ഉപ്പ് സൂക്ഷി ക്കുന്ന വേലയാണ് ടിപിഎം ഉപദേശം ചെയ്യുന്നത്.
- ടിപിഎം ശുശ്രുഷകന്മാരുടെ അഹങ്കാരവും അവർ വിശ്വാസികളോട് പെരുമാറുന്ന രീതിയും നമ്മളിൽ ആർക്കും നഷ്ടപ്പെടാത്ത ചില നടപടികളും പെരുമാറ്റവുമാണ്. അവരെ അവർ എല്ലായ്പോഴും നിലവാരം കുറഞ്ഞവരായി പരിഗണിക്കുന്നു. അവ രുടെ മിക്ക പ്രഭാഷണങ്ങളിലും, അവർ അവരെ കുറിച്ചും അവരുടെ ഈ പറയപ്പെടു ന്ന പ്രതിഷ്ഠയെ കുറിച്ചും വളരെ ഉന്നതമായി സംസാരിക്കയും മറ്റ് ശുശ്രുഷകന്മാരെ വളരെ നിസ്സാരമായ രീതിയിൽ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ സ്വയം മഹി മയും ആധിപത്യമനോഭാവവും (SUPERIORITY COMPLEX) അവരുടെ പാസ്റ്ററിൻ്റെ അടു ക്കള, ഇരിപ്പിടങ്ങൾ, രാജ്യത്തിൻ്റെ ഉറവിടം അനുസരിച്ചുള്ള ഗ്രേഡിങ്ങ്, വംശീയ അ ധിഷ്ഠിതം (RACIAL UNDERTONES), സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള പക്ഷപാതം, കെട്ടിട പദ്ധതികൾ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവയിൽ പ്രത്യക്ഷപ്പെടുന്നു.
- നിങ്ങൾ മരുന്നുകൾ കഴിച്ചാൽ അശുദ്ധരാകും എന്ന് പറയുന്ന ദൈവീക രോഗശാന്തി യെ പറ്റിയുള്ള ഒരു ഉപദേശം ടിപിഎമ്മിനുണ്ട്. ഇത് മത്തായി 15:11,18-20 വരെയുള്ള വാക്യങ്ങളിൽ യേശുവിൻ്റെ പ്രസ്താവനയ്ക്ക് തികച്ചും വിരുദ്ധമാണ്. മരുന്നുകൾ കഴി ക്കുന്ന ആളുകൾ രൂപാന്തരപ്പെടുകയില്ലെന്ന് ടിപിഎം ശുശ്രുഷകന്മാർ പ്രസംഗിക്കു ന്നു. എങ്കിലും, അവർ രഹസ്യമായി മരുന്നുകൾ കഴിക്കുന്നതിനാലും ചിലർ മരുന്നു കൾ കുത്തിവെയ്ക്കുന്നതിനാലും അവർ തന്നെ ഇത് വിശ്വസിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
- ലൈംഗിക ബന്ധം മലിനതയ്ക്ക് കാരണമാകും എന്നതാണ് ടിപിഎമ്മിൻ്റെ മറ്റൊരു ഉപദേശം. വെളിപ്പാട് 14 തലതിരിഞ്ഞു അവർ മനസ്സിലാക്കുന്നതിൻ്റെ കാരണം ഇതാ കുന്നു. അവരുടെ വെളിപ്പാട് 14 ഉപദേശം സ്ഥാപിക്കുന്നതിനിടയിൽ, അവർ ഭൂതങ്ങ ളുടെ ഉപദേശങ്ങൾ കൈപ്പറ്റുകയും (1 തിമൊഥെയൊസ് 4:1,3) ദൈവം ചേർത്തതിനെ വേർപിരിക്കരുത് (മർക്കൊസ് 10: 9) എന്ന ദൈവ കല്പന ലംഘിക്കുകയും ചെയ്യുന്നു. ഈ ജനങ്ങൾ സ്വയ പുകഴ്ചയ്ക്കായി ഈ വളച്ചൊടിച്ച വ്യാഖ്യാനങ്ങൾ ഉപയോഗിക്കു ന്നു. അവർ ദൈവ മുഖം കാണുമെന്ന് അവകാശപ്പെടുന്നതിൻ്റെ കാരണം, ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്ന അവരുടെ പ്രതിഷ്ഠയാണ്. അവർ അവരുടെ മലിനമായ സ്വന്തവും അവർ വളർത്തിയതുമായ മനസ്സിനെ കുറിച്ച് ചിന്തി ക്കുന്നതേയില്ല.
ഉപസംഹാരം
മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ വായിച്ചതുപോലെ, യേശുവിൻ്റെയും അപ്പൊസ്തലന്മാരുടെ യും വിശുദ്ധി ടിപിഎമ്മിൻ്റെ വിശുദ്ധിക്ക് വളരെ വിരുദ്ധമാകുന്നു. അതുകൊണ്ട് യേശു വിൻ്റെയും അപ്പൊസ്തലന്മാരുടെയും പഠിപ്പിക്കലിനോട് വിപരീതമായി എന്ത് സംഭവിക്കു ന്നു? സ്വയം ഉത്തരം കണ്ടെത്തുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.