ഭൂരിപക്ഷം ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും വീണ്ടും ജനിച്ചവരല്ലെന്ന് ഞങ്ങൾ പലപ്പോഴും പറയാറുണ്ട്. ഇത് തീവ്രവാദികളായ ടിപിഎം ക്ഷണിതാക്കളിൽ (FOLKS) ചില നെഞ്ചെരിച്ചിലുകൾ ഉണ്ടാക്കിയേക്കാം. ഇതുപോലെയുള്ള പ്രസ്താവനകൾ അവരുടെ അഹന്തയിൽ തട്ടുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. അതുകൊ ണ്ട് അവർ ശാപങ്ങളും അസഭ്യങ്ങളും കൊണ്ട് തിരിച്ചടിക്കുന്നു. ഞങ്ങളുടെ വീക്ഷണ ത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ കാണിക്കുന്നതിനുള്ളതാണ് ഈ ലേഖനം. പതിവു പോലെ, നിങ്ങൾക്ക് അഭിപ്രായ വിഭാഗത്തിൽ എതിർപ്പ് അറിയിക്കാം.
ജീവൻ്റെ തെളിവ്
എഫെസ്യർ 2:1-2, “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിൻ്റെ കാലഗതിയെയും ആ കാശത്തിലെ അധികാരത്തിനും അനുസരണക്കേടിൻ്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കു ന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്നു.” ദൈവം തൻ്റെ പുത്രനി ലൂടെ ലോകത്തിന് നൽകിയ മഹത്തായ ദാനത്തെപ്പറ്റി പൌലോസ് എഫേസ്യ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ (2 കൊരിന്ത്യർ 9:15) പറയുന്നു. യേശു മൂലം, അവർ കേവലം മോ ശമായ ജനങ്ങൾ നല്ല മനുഷ്യരായി മാറിയത് മാത്രമല്ല, പിന്നെയോ മരിച്ചവരായവർ ജീവി ക്കുകയും ചെയ്തു. താഴെ കൊടുത്തിരിക്കുന്ന ചിത്രം പരിശോധിക്കുക. ചത്ത മത്സ്യങ്ങൾ ക്ക് യാതൊരു വിവേചനവും ഇല്ല, അവ ഒഴുക്കിനനുസരിച്ച് പോകുന്നു. ഒഴുക്ക് മാറുമ്പോ ൾ, അവയും മാറും, ഒഴുക്ക് തടയപ്പെടുകയാണെങ്കിൽ അവയും തടയപ്പെടുകയും നിശ്ച ലമാകുകയും ചെയ്യും.
മരിച്ചതിന് ജീവൻ ഇല്ല, അതുകൊണ്ട് അവ ഒഴുകുന്നു. ഞാൻ പറയുന്ന ഈ ജീവിതം എല്ലാ മനുഷ്യരുടെയും അടിസ്ഥാന ജീവിതമല്ല. ബൈബിളിൽ അത്തരം പരാമർശങ്ങൾ കാണു ന്നിടത്തെല്ലാം, അത് അളവിനെ (QUANTITATIVE) സംബന്ധിച്ച ഒരു വമ്പൻ വശം ഒരിക്കലുമ ല്ല. അത് ഗുണാത്മകമായ (QUALITATIVE) വശത്തെ സംബന്ധിച്ചാകുന്നു. അപ്പൊസ്തലനായ യോഹന്നാൻ ഈ വശം തിരിച്ചറിഞ്ഞു, അതിനാൽ അത് അദ്ദേഹത്തിൻ്റെ സുവിശേഷ ത്തിലും എല്ലാ ലേഖനങ്ങളിലും ഉയർത്തിക്കാട്ടി.
യോഹ. 1:4, “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.”
യേശുവിന് ആ ജീവൻ ഉണ്ടായിരുന്നു എന്ന് യോഹന്നാൻ തിരിച്ചറിഞ്ഞു, അതിനാൽ ബാ ക്കി എല്ലാവരും മരിച്ചിരുന്നു. ശാരീരികമായി പറഞ്ഞാൽ, അവരെല്ലാവരിലും ജീവൻ ഉ ണ്ടായിരുന്നു, എന്നാൽ യേശുവിലുള്ള ജീവൻ അങ്ങനെയുള്ള ആളുകളുടെ ജീവിതത്തി ൽ നിന്ന് വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതം വളരെ ഉയർന്ന നിലവാരമുള്ള തും കളങ്കം ഇല്ലാത്തതുമായിരുന്നു. എതിർകക്ഷികളുടെ ഘടകങ്ങളുടെ സാന്നിദ്ധ്യത്താ ൽ അദ്ദേഹത്തിൻ്റെ ജീവിതം കുറയ്ക്കുവാൻ സാധ്യമല്ല. അതുകൊണ്ട്, യോഹന്നാൻ കണ്ട തും യേശുവിൽ ഉണ്ടായിരുന്നതും മറ്റുള്ളവരിൽ ഇല്ലാത്തതുമായ ജീവൻ എന്താണെന്ന് ന മ്മൾ മനസ്സിലാക്കണം. യേശു നമുക്ക് ആ ജീവൻ നൽകാനായി വന്നു.
യോഹന്നാൻ 10:10, “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നി രിക്കുന്നത്.”
ജീവനുള്ള പ്രവൃത്തികളും മരിച്ച പ്രവൃത്തികളും
നമ്മൾ വീണ്ടും ജനനം പ്രാപിക്കുമ്പോൾ ഇതേ ജീവൻ നമുക്ക് നൽകുന്നു. ചില ആചാരങ്ങ ളായ സഭയിൽ പങ്കെടുക്കുക, സ്നാനമേൽക്കുക, ദശാംശം കൊടുക്കുക, ഉച്ചത്തിൽ പ്രാർ ത്ഥിക്കുക, വെള്ള വസ്ത്രം ധരിക്കുക, യോഗത്തിൽ ചാടുകയും ബഹളം വെയ്ക്കുകയും ചെയ്യുക, സീയോൻ, ദൈവിക രോഗശാന്തി മുതലായ കാര്യങ്ങളുമായി വീണ്ടും ജനന ത്തിന് യാതൊരു ബന്ധവുമില്ല. നിങ്ങളെ കൊണ്ട് ടിപിഎം ചെയ്യിക്കുന്ന ഭൂരിഭാഗം വേല കളും മരിച്ച പ്രവൃത്തികൾ ആകുന്നു. നിങ്ങൾക്ക് അകത്ത് ജീവനില്ലാത്ത ഒരു രൂപം ഉള്ള പ്പോൾ നിങ്ങൾ മരിച്ച പ്രവൃത്തികൾ ചെയ്യുന്നു (എബ്രായർ 6:1). അത്തരം മരിച്ച പ്രവൃത്തി കൾ ശവസംസ്കാര ശുശ്രൂഷയ്ക്ക് മാത്രം ഗുണം ചെയ്യുന്നു.
മരിച്ച ഒരു വ്യക്തി തിരുവെഴുത്തുകൾ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് പ്രയോജന രഹി തമാകുന്നു. മരിച്ച ഒരു വ്യക്തി തിരുവെഴുത്തുകൾ പിന്തുടരാൻ ശ്രമിക്കുമ്പോൾ, തിരുവെ ഴുത്തുകളെ കുറിച്ചുള്ള തൻ്റെ അവ്യക്തമായ വിവേചനാത്മകതയെ സമന്വയിപ്പിക്കാൻ കൂടുതൽ ചൈതന്യപ്രവൃത്തികൾ ചേർക്കും. മരിച്ച ഒരു വ്യക്തിക്ക് അത് അളവറ്റതായി തോന്നും, അത് ഗുണപരമായി ഒരിക്കലും മനസ്സിലാകില്ല. പരീശന്മാർ അത്തരം പ്രവൃത്തി കൾക്ക് ചൂട്ടുപിടിക്കുന്നവരായിരുന്നു. അതുകൊണ്ടാണ് യേശുവും അവർക്കുമിടയിൽ ഒരു സംഘട്ടനം ഉണ്ടായത്. അവരുടെ അതേ മരണത്തിൻ്റെ സാന്നിധ്യം കാരണം, ടിപിഎം പാസ്റ്റർമാർ മത്തായി 5:20 എടുത്ത് പരീശന്മാരെക്കാൾ കൂടുതൽ ഉപവസിക്കുകയും കൂടു തൽ ദശാംശം കൊടുക്കുകയും ചെയ്യണമെന്ന് വ്യാഖ്യാനിക്കുന്നു.
ജീവനുള്ള പ്രവൃത്തികൾക്കും മരിച്ച പ്രവൃത്തികൾക്കും ചില ഉദാഹരണങ്ങൾ
- പരീശന്മാർ പഴയനിയമത്തിലെ ദശാംശത്തിൻ്റെ നിയമം പിന്തുടർന്നപ്പോൾ, അവർ അത് വാസ്തവത്തിൽ കൃത്യമായി അക്ഷരാർത്ഥത്തിൽ ചെയ്തു. എന്നാൽ പരീശൻ്റെ ഹൃദയം മരിച്ചത് ആയിരുന്നതിനാൽ യേശു അത് ഉപയോഗശൂന്യമായ ഒരു പ്രവർ ത്തിയായി കണ്ടു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം അവ രുടെ ഹൃദയത്തിൻ്റെ അവസ്ഥയെ അടിസ്ഥാനമാക്കി ഇരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മത്തായി 23:23, “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങ ൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകള കയും ചെയ്യുന്നു. അത് ചെയ്കയും ഇത് ത്യജിക്കാതിരിക്കയും വേണം.”
പരീശന്മാർ പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ് കൊടുത്തതെന്ന് യേശു ഒരിക്കലും പ രാതിപ്പെട്ടിട്ടില്ല. ടി യു തോമസിനെപ്പോലെ, അവർ അഞ്ചിൽ ഒന്ന് നൽകണം എന്നും അവരോട് ആവശ്യപ്പെട്ടില്ല. തങ്ങളുടെ പ്രവർത്തനങ്ങളിൽ നീതി, കരുണ, വിശ്വസ്തത എന്നിവയുടെ കുറവും അദ്ദേഹം അവരെ ചൂണ്ടിക്കാട്ടി.
- പരീശന്മാർ ശബ്ബത്തിൻ്റെ ന്യായപ്രമാണം പിന്തുടർന്നപ്പോൾ, അവർ പഴയനിയമത്തി ൽ പറഞ്ഞിരിക്കുന്നതുപോലെ കൃത്യമായി അത് ചെയ്തു. എന്നാൽ, ശബ്ബത്തിൻ്റെ കർ ത്താവ് അവരുടെ ശബ്ബത്ത് ഉപയോഗ ശൂന്യമായ ഒരു നിയമാവലിയായി മാത്രം കണ്ടു. അവരുടെ ഹൃദയങ്ങൾ വീണ്ടും കഠിനമായതിനാൽ, ശബ്ബത്തിനെ സ്ഥാപിക്കാനുള്ള കർത്താവിൻ്റെ ഉദ്ദേശ്യം കാണുവാൻ അവർക്ക് കഴിഞ്ഞില്ല.
ലൂക്കോ. 14:3-6, “യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: “ശബ്ബത്തിൽ സൌ ഖ്യമാക്കുന്നത് വിഹിതമോ അല്ലയോ ” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവ ൻ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു. പിന്നെ അവരോടു: “നിങ്ങളിൽ ഒരുത്ത ൻ്റെ മകനോ കാളയോ ശബ്ബത്തു നാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടു ക്കയില്ലയോ ” എന്നു ചോദിച്ചതിനു പ്രത്യുത്തരം പറവാൻ അവർക്ക് കഴിഞ്ഞില്ല.”
അവരുടെ ബ്രയിൻവാഷ് സെഷനുകൾ ഒഴിവാക്കിയിട്ടിട്ട്, നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിൽ ടിപിഎമ്മിലെ പരീശന്മാർ അസ്വസ്ഥരാകുന്നത് എന്തിനാണെ ന്ന് നിങ്ങൾക്കറിയാമോ? മരണപ്പെട്ട ഒരാൾ ഈ മസ്തിഷ്ക ക്ഷാളന സെഷനുകൾക്ക് (BRAINWASHING SESSION) വലിയ മൂല്യം നൽകും, അവ നഷ്ടപ്പെടുത്തിയാൽ അവന് കുറ്റ ബോധം തോന്നുകയും ചെയ്യും. അത്തരക്കാർക്ക് അവരുടെ സ്വന്തം ജനങ്ങളെ സഹാ യിക്കാതെ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ ഒരു തരത്തിലുള്ള സംതൃപ്തി അനുഭവപ്പെ ടും. തങ്ങളുടെ വൈദികന്മാരും സ്ഥാപനവും സ്വന്തം കുടുംബത്തെക്കാൾ പ്രാധാന്യമ ർഹിക്കുന്നതാണെന്ന് മതം അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. എന്നാൽ യേശു വിൻ്റെ ജീവൻ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ ഈ മതപരമായ കല്പനകൾ മാറ്റുകയും നമ്മുടെ കർത്താവ് നമ്മെ കാണിച്ച ശരിയായ കാര്യങ്ങൾ ചെയ്യു കയും ചെയ്യും.
അനുമാനം
വിശുദ്ധി നമ്മുടെ ഹൃദയത്തിൻ്റെ അവസ്ഥ ആണെന്നും ഭക്തിയുടെ ബാഹ്യമായ ഒരു പ്രകടനമല്ലെന്നും നമ്മുടെ മുൻ ലേഖനത്തിൽ നാം ചർച്ച ചെയ്തതുപോലെ, ക്രിസ്തുവിൻ്റെ ജീവിതം സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഹൃദയം നിറഞ്ഞ അവസ്ഥയാകു ന്നു. മരിച്ച ഒരു വ്യക്തി എല്ലായ്പോഴും ആത്മീയ കാര്യങ്ങളെക്കുറിച്ച് ഒരു പരിധിവരെ പാരിമാണികമായി ചിന്തിക്കുന്നു, എന്നാൽ ജീവിക്കുന്ന ഒരു വ്യക്തി അതിനെ എപ്പോഴും ഒരു ഗുണപരമായ തലത്തിൽ അർഥമാക്കും. ഉദാഹരണമായി, ഒരു മരിച്ച വ്യക്തി നിത്യജീവിതം ഒരിക്കലും അവസാനിക്കാത്ത ജീവിതമായി അനുമാനിക്കും, എന്നാൽ ജീവനുള്ള ഒരു വ്യക്തി ഇത് ഒരു പിതാവിനോടും പുത്രനോടും കൂടെയുള്ള ഒരു അവി ഭാജ്യ കൂട്ടായ്മയായി എല്ലായ്പോഴും മനസിലാക്കും (യോഹന്നാൻ 17:3).
മുകളിൽ പറഞ്ഞ ഉദാഹരണങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, യഥാർത്ഥ ജീവിതം കാപട്യമായ പ്രവൃത്തി അല്ലാതെ ഹൃദയത്തിൻ്റെ അവസ്ഥയിൽ കൂടി വ്യക്തമാ കുന്നു. മനുഷ്യൻ കണ്ണുകൊണ്ട് കാണുന്ന പ്രവൃത്തികളാൽ വിധിക്കുന്നു. എന്നാൽ ദൈവം വ്യക്തിയുടെ ഹൃദയത്തിൻ്റെ അടിസ്ഥാനത്തിൽ വിധിക്കുന്നു.
1 ശമുവേൽ 16:7, “യഹോവ ശമൂവേലിനോട്: അവൻ്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മുനഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണി നു കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.”
യോഹന്നാൻ്റെ ഫോർമുല
യേശുവിൽ ഉണ്ടായിരുന്ന തനതായ ജീവനെ (UNIQUE LIFE) തിരിച്ചറിഞ്ഞവൻ യോഹന്നാൻ ആയിരുന്നു. അദ്ദേഹത്തിനും ഈ ജീവിതം യേശുവിൽ നിന്നും ലഭിച്ചു. യോഹന്നാൻ തൻ്റെ ജീവിതം മുഴുവൻ യേശുവിനോടൊപ്പം ചെലവഴിച്ചു, അതിനാൽ അദ്ദേഹം നാം “മരിച്ചവരോ” അതോ “ജീവനുള്ളവരോ” എന്ന് അറിയാൻ കൃത്യമായ ഒരു സൂത്രവാക്യം (FORMULA) കൊണ്ടുവന്നു.
1 യോഹ. 3:14, “നാം മരണം വിട്ട് ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേ ഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.”
1 യോഹന്നാൻ 5:12, “പുത്രനുള്ളവനു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവനു ജീവൻ ഇല്ല.”
മേൽപ്പറഞ്ഞ സൂത്രവാക്യം അനുസരിച്ച് യോഗ്യത നേടിയവർ മാത്രമാണ് ജീവ പുസ്തക ത്തിൽ എഴുതപ്പെട്ടവർ. അനേകർക്ക് അവരുടെ സഹോദരന്മാരെ സ്നേഹിക്കുന്നതായി അഭിനയിക്കാൻ കഴിയും. എന്നാൽ ഈ വാക്കുകൾ വെറും അഭിനയം മാത്രമാണെന്ന് അവർക്കും നമുക്കും അറിയാം. നിങ്ങൾ മരണത്തിൽ നിന്ന് ജീവനിലേക്ക് കടന്നെങ്കിൽ സ്വയം പരിശോധിക്കുക.
ഉപസംഹാരം
നാം എല്ലാവരും കാത്തിരിക്കുന്ന ഒരു ന്യായവിധിയുണ്ട്. ആ ന്യായവിധിയിൽ നിങ്ങളുടെ സ്നാനം XYZ ൽ ഏത് പാറ്റേൺ അനുസരിച്ച് ആയിരുന്നു എന്ന് യേശു ചോദിക്കില്ല. കാത്തി രുപ്പ് യോഗങ്ങളിൽ നിങ്ങൾ ചാടിയോ എന്നും ബഹളം ഉണ്ടാക്കിയോ എന്നും അദ്ദേഹം ചോദിക്കില്ല. എല്ലാ കൺവെൻഷനുകളിലും പങ്കെടുത്തോ എന്നും അദ്ദേഹം ചോദിക്കില്ല. അവൻ നിങ്ങളുടെ വസ്ത്രധാരണത്തെയും ആഭരണങ്ങളെയും കുറിച്ചും ചോദിക്കില്ല. അ ദ്ദേഹം നിങ്ങളുടെ ഈ ലോകത്തിലെ നേട്ടങ്ങളെ കുറിച്ച് ചോദിക്കില്ല. നിങ്ങൾ ഇപ്പോൾ തന്നെ ചെമ്മരിയാടുകളുടെ കൂട്ടത്തിലാണോ കോലാടുകളുടെ കൂട്ടത്തിലാണോ എന്ന് അദ്ദേഹം അറിയുന്നു.
എബ്രായർ 4:12, “ദൈവത്തിൻ്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തല യുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമ ജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെ യും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.”
ടിപിഎം നിർദ്ദേശിക്കുന്ന മരിച്ച പ്രവൃത്തികളാലല്ല, നിങ്ങളുടെ ജീവനുള്ള പ്രവൃത്തിക ളുടെ അടിസ്ഥാനത്തിൽ ന്യായവിധി വരുമെന്ന് അറിയാൻ ബൈബിളിൽ നിന്നുള്ള ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.