ദേശവൽകൃത ബാങ്കിൽ കയറുക, ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തുന്ന വ്യത്യ സ്ത കൌണ്ടറുകൾ കാണാം. നിങ്ങൾ ഒരു സ്വകാര്യ ബാങ്കിലോ ഒരു വിദേശ ബാങ്കിലോ കയറുകയാണെങ്കിൽ സ്ഥിതി മാറുന്നു. വ്യക്തിയുടെ “യോഗ്യത” അവർ ഇവിടെ കൈ കാര്യം ചെയ്യുന്നു. യോഗ്യത കൊണ്ട്, ഞാൻ ആ വ്യക്തിയുടെ പണത്തിൻ്റെ ശക്തിയാണ് അർത്ഥമാക്കുന്നത്.
ചില ആന്തരിക കോഡുകൾ അടിസ്ഥാനമാക്കി ഒരു അക്കൗണ്ട് ഉടമയെ അവർ തിരിച്ചറി യുന്നു. അതിലൂടെ ഏത് തരത്തിലുള്ള ഉപഭോക്താവാണ് വന്നിരിക്കുന്നത് എന്ന് തിരിച്ച റിയുന്നു. വലിയ പണക്കാരെ ഹൈ നെറ്റ് വർത്ത് (HIGH NET WORTH) വ്യക്തികൾ എന്ന് അറിയപ്പെടുന്നു. അവർ സാധാരണയായി ബാങ്കിൽ പോകാറില്ല, എന്നാൽ ബാങ്ക് അവർ എവിടെയാണോ ആ സ്ഥലത്തേക്ക് പോകുന്നു. എല്ലാം അവരുടെ മേശയിൽ എത്തിക്കു ന്നു. ഈ ബാങ്കുകൾ ബ്രാൻഡ് പേരുള്ള, ഗ്രേഡുള്ള, പരസ്യമായി മാർക്കറ്റിൽ നല്ല സ്ഥാന ത്തുള്ളതാണ്, അതിനാൽ ആ ബാങ്കിനെ അൾട്രാ റിച്ച് ബാങ്ക് എന്ന് എളുപ്പത്തിൽ തിരി ച്ചറിയുന്നു. ജനങ്ങളുടെ വസ്ത്രധാരണവും അവർ സഞ്ചരിക്കുന്ന വാഹനവും അടിസ്ഥാ നമാക്കി ബാങ്കുകാർ ജനങ്ങൾക്ക് ഗ്രേഡ് നല്കുന്നു.
മുകളിൽ കൊടുത്തിരിക്കുന്നത് ഒരു ബാങ്കിൻ്റെ ഉദാഹരണം ആകുന്നു. എന്നിരുന്നാലും, ബാങ്കുകൾക്ക് മാത്രം അത്തരമൊരു സംഗതി അദ്വിതീയമല്ല. ഇത് എല്ലാ വാണിജ്യ സം ഘടനകളും നടത്തുന്നതാണ്. അതുകൊണ്ട്, ഈ പറയപ്പെടുന്ന അപ്പൊസ്തലിക സംഘട നയും (ടിപിഎം) വാണിജ്യ ഇടപാടുകളിൽ പിന്നോക്കം ആകാൻ പാടില്ല.
ഈ ലേഖനം യേശുവിൻ്റെയും അപ്പൊസ്തലന്മാരുടെയും ടിപിഎമ്മിൻ്റെയും വൈരുദ്ധ്യമായ വീക്ഷണഗതി പ്രതിഫലിപ്പിക്കും. ടിപിഎം വീക്ഷണഗതി സംബന്ധിച്ച വിവരങ്ങൾ ശേഖ രിക്കാൻ ഞങ്ങൾ ഇത് തയാറാക്കുന്ന സമയത്ത് ഒരു സാമ്പിൾ സർവ്വേ നടത്തി. അതുകൊ ണ്ട്, ആ വിവരങ്ങൾ ഈ ലേഖനത്തിൻ്റെ അടിസ്ഥാനമായിരിക്കും.
പാവങ്ങളോടുള്ള മനോഭാവം
യേശുവും അപ്പൊസ്തലന്മാരും
യേശുവിൻ്റെ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ദരിദ്രന്മാരാണ്.
ലൂക്കോസ് 6:20, “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളത്.”
ഈ പാവപ്പെട്ട ആളുകൾ രാജ്യത്തിലേക്കുള്ള വഴി എളുപ്പം കണ്ടെത്തുന്നു. ഈ ലോകത്തിലെ അവരുടെ ദാരിദ്ര്യത്തിന് രാജ്യം പരിഹാരം ചെയ്യുന്നു. നിത്യതയിൽ, അബ്രഹാം ധനവാനോട് തൻ്റെ അവസ്ഥയുടെ മാറ്റത്തെ പറ്റി എന്ത് പറയുന്നുവെന്ന് പരിശോധിക്കുക.
ലൂക്കോസ് 16:25, “അബ്രാഹാം: മകനേ, നിൻ്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.”
പല പ്രസംഗകരും തിരുവെഴുത്തുകളിൽ നൽകിയിരിക്കു ന്ന ഈ ലളിതമായ വിശദീകരണം അവഗണിച്ച്, ഈ വിപരീത സ്ഥിതിയെക്കുറിച്ച് കൂടു തൽ വിശകലനം ചെയ്യുന്നതായി എനിക്കറിയാം. മത്തായി 25: 31-46 ൽ ധനവാന് ഈ അന്തിമമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന ഒരേയൊരു മാർഗം പരാമർ ശിച്ചിരിക്കുന്നു. ചിലരെ മത്തായി 19: 21 ലെ യുവാവായ ധനവാൻ്റെ മാർഗത്തിലേക്ക് നയി ച്ചേക്കാം. നമ്മുടെ സമ്പത്ത് നിത്യതയിലേക്ക് മാറ്റാൻ കഴിയുന്ന ഏക മാർഗ്ഗം അത് പാവ ങ്ങൾക്ക് കൊടുക്കുക എന്നതാണെന്ന് യേശു പറയുന്നു. മിക്ക ക്രിസ്ത്യാനികൾക്കും അവ രുടെ ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ പതിവായി നൽകുന്നതിൽ ഒരു പ്രശ്നവുമില്ല, എന്നാൽ അവർ നിത്യജീവൻ്റെ സ്വർഗീയ ഇൻഷുറൻസ് പദ്ധതി ഗ്രഹിക്കുന്നില്ല.
ചില വ്യക്തികൾ ദരിദ്രരായിരിക്കുന്നത് അവർ “ദരിദ്രർ ആകാൻ അർഹരായിരിക്കുന്നു” എന്നതുകൊണ്ടാണെന്ന് പറയുന്ന ടിപിഎം തീവ്രവാദികളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ദരിദ്രന്മാരുടെ ജീവിതം അവർ ചെയ്ത തെറ്റുകൾക്ക് ദൈവം കൊടുത്ത ശിക്ഷയുടെ ഫലം ആണെന്ന് അവർ എങ്ങനെയോ വരുത്താൻ ശ്രമിക്കുന്നു. പാവപ്പെട്ടവർ “ദരിദ്രന്മാരായി രിക്കാൻ അർഹിക്കുന്നവർ” എന്നു പറഞ്ഞാൽ, അവർ “സമ്പന്നരാകാൻ യോഗ്യതയുള്ള വർ” എന്നും അവർ സൂചിപ്പിക്കുന്നു. അവർ എത്രമാത്രം തെറ്റിയിരിക്കുന്നു? പാവങ്ങളോ ടുള്ള അവരുടെ മനോഭാവവും പെരുമാറ്റവും മാത്രം നമുക്ക് അനുകൂലമായും എതിരാ യും നിലകൊള്ളുന്ന ഏക തെളിവാണെന്ന് അവർ പലപ്പോഴും മറന്നുപോകുന്നു. മാത്രമല്ല, ദരിദ്രന്മാർ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കുമെന്ന് യേശുവും മോശയും വാഗ്ദാനം ചെയ്തിരിക്കുന്നു.
ആവർത്തനം 15:11, “ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിൻ്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിൻ്റെ സഹോദരന് നിൻ്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേ ണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.”
മർക്കോസ് 14:7, “ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കു മ്പോൾ അവർക്കു നന്മചെയ്‍വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങ ളോടുകൂടെ ഇരിക്കയില്ല.”
ലൂക്കോസ് 16:15, “അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിൻ്റെ മുമ്പാകെ അറെപ്പത്രേ.”
നിങ്ങൾക്ക് സ്വാർഥമായ മനോഭാവമുണ്ടെങ്കിൽ, പാവപ്പെട്ടവരിൽ ഓരോരുത്തരും നിങ്ങ ളുടെ നിത്യമായ നാശത്തിന് കാരണമാകും. ഒരുത്തൻ്റെ സമ്പത്ത് സംബന്ധിച്ച ഈ മനോ ഭാവം നിമിത്തം, യേശു പറഞ്ഞു.
മത്തായി 19:24, “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴ യൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.”
ലൂക്കോസ് 14:13-14, “നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ മുടന്തന്മാർ, കുരുടുന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്ര ത്യുപകാരം ഉണ്ടാകും.”
താൻ പ്രാക്ടീസ് ചെയ്തിട്ടില്ലാത്ത ഒരു കാര്യവും യേശു പഠിപ്പിച്ചില്ല.
2 കൊരിന്ത്യർ 8:9, “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവ ൻ്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായി ത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.”
ടിപിഎം ശുശ്രുഷകന്മാരുടെ മനോഭാവം
നിങ്ങളുടെ ലൗകിക സമ്പത്ത് ദരിദ്രന്മാർക്ക് കൊടുക്കണമെന്ന കാര്യത്തിൽ യേശു വള രെ വാചാലനായിരുന്നു. എന്നാൽ കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള മതസംഘടന യിലെ അംഗങ്ങളായ ടിപിഎം ശുശ്രുഷകന്മാർ ദരിദ്രന്മാരെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കുക. ഹൈലൈറ്റു ചെയ്ത ഭാഗം ശ്രദ്ധിക്കുക.
മുകളിൽ പറഞ്ഞിരിക്കുന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമല്ല. ഇത് ദിവസേന സംഭവിക്കുന്ന കാര്യമാകുന്നു. അത്തരം പ്രവൃത്തികളാൽ അവർ ദൈവത്തെ അപമാനി ക്കുകയാകുന്നു.
സദൃശ്യവാഖ്യങ്ങൾ 14:31, “എളിയവനെ പീഡിപ്പിക്കുന്നവൻ അവൻ്റെ സ്രഷ്ടാവിനെ നിന്ദി ക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.”
ഇതിലും കൂടുതൽ കണ്ടിട്ടുള്ള വിശ്വാസികളുടെ റിപ്പോർട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. അതിൽ ചിലത് താഴെ കൊടുക്കുന്നു.
- ഫെയിത്ത് ഹോം ഗേറ്റിൽ നിന്നും ഭിക്ഷക്കാരെ ഭീഷണിപ്പെടുത്തുകയും തല്ലിയോടി ക്കുകയും ചെയ്യുന്നു.
- ടിപിഎം ശുശ്രുഷകന്മാർ താഴ്ന്ന വിഭാഗത്തിൽ നിന്നുള്ളവരുടെ (അവരുടെ ധാരണ അനുസരിച്ച്) ഭക്ഷണം സ്വീകരിക്കുകയില്ല. എന്നാൽ അവരുടെ പണം സ്വീകരിക്കു ന്നതിൽ യാതൊരു പ്രശ്നവുമില്ല.
- ടിപിഎം പാസ്റ്റർമാരെ ധനവാന്മാർക്ക് മാത്രം തയ്യാറാക്കിയ വിരുന്നുശാലകളിൽ സേ വിക്കുന്നു. എന്നാൽ ദരിദ്രന്മാരെ ശകാരിക്കുന്നതിലും മനുഷ്യത്വരഹിതമായി പെരു മാറുന്നതിലും അവർക്ക് യാതൊരു കുറ്റബോധവുമില്ല.
- പാവപ്പെട്ടവരെ ആശുപത്രിയിൽ പോയതിന് കർത്തൃ മേശയിൽ നിന്നും ഒഴിവാക്കു ന്നു. എന്നാൽ അതേ കർത്തൃ മേശ, ആശുപത്രിയിൽ ശുശ്രുഷയ്ക്കായി പോയ ധന വാന്മാർക്കും ആഭരണം ധരിക്കുന്നവർക്കും അനുവദിക്കുന്നു.
- സമ്പന്നനായ ഒരാൾ രോഗബാധിതനാകുമ്പോൾ, ടിപിഎം ശുശ്രുഷകന്മാർ ഒരിക്കലും അവസാനിക്കാത്ത തിരമാലകൾ പോലെ ആശുപത്രിയിൽ പോകും. എന്നാൽ പാവ പ്പെട്ടവർ ഒരു ഫോൺ കോളിനെങ്കിലും അർഹരാണെന്ന് പോലും അറിയില്ല.
- വിശ്വാസികളുടെ പേരുകളും വിലാസങ്ങളും എഴുതിയ ഒരു പുസ്തകം ഉണ്ട്. അസുഖ മോ മറ്റേതെങ്കിലും പ്രശ്നമോ നിമിത്തം ഒരു പാവപ്പെട്ട വിശ്വാസി യോഗങ്ങളിൽ പങ്കെ ടുക്കുന്നില്ലെങ്കിൽ, പുതിയതായി പ്രസിദ്ധീകരിക്കുന്ന വിലാസപുസ്തകത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കും. എന്നാൽ ധനികനായ ഒരാൾ വർഷങ്ങളോളം പോയില്ലെ ങ്കിൽ പോലും, അദ്ദേഹത്തിൻ്റെ പേര് പട്ടികയിൽ തുടരും. ഇത് പണശേഖരത്തിനായി പോകുമ്പോൾ ധനവാൻ കുറച്ചുപണം കൊടുക്കുന്നത് മൂലമാകുന്നു. നിർഭാഗ്യവശാ ൽ പാവപ്പെട്ടവർക്ക് ഈ പരിഗണന ലഭിക്കുകയില്ല. അവനെ ചൂടുള്ള ഉരുളക്കിഴങ്ങ് പോലെ ഉപേക്ഷിക്കുന്നു.
- യൂത്ത് ക്യാമ്പിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് (മണി ബാഗുകൾ) സ്വകാര്യ നിയന്ത്രിത പ്രദേശത്ത് പ്രത്യേക മുറികൾ നൽകും. ഇന്ത്യൻ യുവാക്കൾ സന്ദ ർശിക്കുന്നതിൽ നിന്നും അവരെ തടയുന്നതിന് സുരക്ഷാ ചുമതലക്കാരുണ്ട്. അവരുടെ ആഹാരം വ്യത്യസ്തമാണ്. അവരെ പുൽപിറ്റിൽ (സ്റ്റേജ്) ഇരുത്തുന്നു. ഇന്ത്യ ൻ യുവാക്കൾക്ക് രണ്ടാം ക്ലാസ് ചികിൽസ കൊടുക്കുന്നു.
- അവർ എങ്ങനെയാണ് വിശ്വാസികളെ കാണുന്നതെന്ന് ശ്രദ്ധിക്കുക. അവർ പണക്കാ രായ വിശ്വാസികളോട് ആദരവോടെ സംസാരിക്കുന്നു. പാസ്റ്റർമാരുടെ മുറിയിൽ ചെന്നാൽ അവർക്ക് കസേരയും ഇരിപ്പിടവും നൽകും. എന്നാൽ ദരിദ്രരായ വിശ്വാ സികൾ നിന്ന് സംസാരിക്കണം. സമ്പന്നനായ ഒരാൾ വന്നാൽ ചായയോ, കാപ്പിയോ, ജ്യൂസൊ കൊടുക്കാൻ അവർ സഹോദരിമാരോട് നിർദ്ദേശിക്കും.
- കൺവെൻഷൻ ചുമതലകളിൽ, ധനവാന്മാരായ വിശ്വാസികൾക്ക് പുതിയ ആളുക ളെ പരിചയപ്പെടുത്തുന്നതു പോലെയുള്ള ആദരപൂർവമായ ഉത്തരവാദിത്തങ്ങൾ നൽകപ്പെടുന്നു. എന്നാൽ പാവപ്പെട്ട വിശ്വാസികൾക്ക് രാത്രിയിൽ സുരക്ഷാ ചുമത ല, ഹാൾ ക്ലീനിംഗ് മുതലായ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കും.
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും യാക്കോബ് സംഗ്രഹിച്ചിരിക്കുന്നു. TPM കർത്താവിനെ കളിയാക്കുന്നുവെന്ന് യാക്കോബ് പറയുന്നു.
ടിപിഎമ്മിൻ്റെ ഉപദേശ വളച്ചൊടിക്കൽ
മറ്റു പല തിരുവെഴുത്തുകളോടൊപ്പം, പതിവുപോലെ, പാവപ്പെട്ടവർക്ക് കൊടുക്കാനുള്ള യേശുവിൻ്റെ വ്യക്തമായ ഉപദേശം ടിപിഎം ശുശ്രുഷകന്മാർക്ക് അറിയാം. ഏതെങ്കിലും എതിർപ്പുകളെ മറികടക്കാൻ ആ പരാമർശങ്ങളുടെ ഒരു വളച്ചൊടിക്കൽ ഉണ്ടാക്കണമെ ന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ, അവർ “വേലക്കാർ” എന്ന ബാനർ അവർക്കു വേണ്ടി തന്നെ സ്വീകരിച്ചിരിക്കുന്നു.
പൂർണതയുടെ ഉപദേശം (വായിക്കുക വഞ്ചന) സ്ഥാപിക്കാൻ, അവരുടെ വളച്ചൊടിക്കലു കളിൽ ഒന്ന്, മത്തായി 19:21 ൽ ആകുന്നു.
“യേശു അവനോട്: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിന ക്കുള്ളത് വിറ്റു ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.”
അവർ ശുശ്രുഷയിൽ ചേരുമ്പോൾ മേൽപ്പറഞ്ഞ വാഖ്യം നിറവേറ്റുന്നതിനായി തങ്ങളുടെ വസ്തുവകകൾ വിറ്റ് ടിപിഎം സംഘടനക്ക് കൊടുക്കുമെന്നു പ്രചരിപ്പിക്കുന്നു. ഇത് ഒന്നാം ക്ലാസ്സിലെ ഒരു വിഡ്ഢി മാത്രമേ വിശ്വസിക്കൂ. ഇത് ഒരു യുവതി വിവാഹിതയാകുമ്പോൾ ഭർത്താവിൻ്റെ വീട്ടിലേക്ക് കൊണ്ടുവരുന്ന സ്ത്രീധനത്തെക്കാൾ ഒട്ടും ഭേദമല്ല. എന്തുകൊ ണ്ട് ഈ രംഗത്ത് എവിടെയാണ് ദരിദ്രന്മാർ എന്ന് എനിക്ക് മനസ്സിലാകുന്നില്ല? അവർ എന്തു കൊണ്ട് ഈ നുണയെ വിശ്വസിക്കുന്നു?
അവരുടെ കൌശല്യം മനസ്സിലാക്കാൻ കഴിയാത്ത ഒരു മന്ദ ബുദ്ധിയാണ് ദൈവം എന്ന് കരുതുന്ന വ്യാജത്തിൻ്റെ വ്യാപാര ശക്തിയിൽ അവർ തുടർന്നും കഴിയുന്നു. നിങ്ങൾ ചോദിച്ചാൽ, അവരുടെ പേരിൽ ഒരു ചില്ലിക്കാശുപോലും ഇല്ലെന്ന് അവർ പറയും. നമുക്ക് ഉറങ്ങുന്നവരെ ഉണർത്താൻ സാധിക്കും, എന്നാൽ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല.
ടിപിഎമ്മിൻ്റെ വാണിജ്യപരമായ സ്ഥാനം
ഒന്നാം വിഭാഗത്തിൽ ഞാൻ പരാമർശിച്ച ബാങ്കുകൾ പോലെ, ടിപിഎമ്മും ക്രൈസ്തവലോ കത്തിൽ അവരുടെ വാണിജ്യ സ്ഥാനം രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഒരു ടിപിഎം ഭക്തനുമായി അവ ചർച്ചചെയ്താൽ നിങ്ങൾക്ക് അവരുടെ തനതായ വില്പന പ്രവചനങ്ങൾ ലഭിക്കും. നിങ്ങളുടെ അനുതാപം ലഭിക്കാൻ അവർ താഴെപ്പറയുന്നവ ചെയ്യും.
- അവർ മാതാപിതാക്കളെയും മറ്റും ഉപേക്ഷിച്ച് ശുശ്രൂഷയിൽ ചേർന്നു. ഇത് വിവാഹം കഴിക്കുമ്പോൾ ഒരു ഇന്ത്യൻ മണവാട്ടി സ്വന്തം വീടുവിട്ട് ഭർത്താവിൻ്റെ വീ ട്ടിൽ പോകുന്നതുപോലെ അല്ലേ? ബ്രഹ്മകുമാരികളും ഇതു തന്നെയല്ലേ ചെയ്യുന്നത്?
- അവർ എല്ലായ്പ്പോഴും വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നു, അങ്ങനെ അവർ എങ്ങനെയോ വിശുദ്ധന്മാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് യേശുവിൻ്റെ വഴിക്ക് തികച്ചും വിരുദ്ധവും പരീശന്മാരുടേതുപോലെയും (മത്താ. 23:5) ആകുന്നു. അവിടെ അവർക്ക് ജനങ്ങളെ സ്വാധീനിക്കാൻ തങ്ങളുടെ വസ്ത്രധാരണം ആവശ്യമാകുന്നു.
- അവർക്ക് ഒരു കുടുംബം ഇല്ല, അതുകൊണ്ട് അവർ എല്ലാ പണവും ശുശ്രൂഷ യിൽ ചെലവിടുന്നു. അതിശയമെന്നു പറയട്ടെ, ടിപിഎമ്മിലെ അന്ധരും ബധിരരു മായ വിശ്വാസികൾക്ക്, ഈ സംഘടന ശേഖരിക്കുന്ന ഭൂസ്വത്തുക്കളും കെട്ടിടങ്ങളും, ശുശ്രുഷകന്മാർ ശാപ്പാട് രാമന്മാരാണെന്ന് തെളിയിക്കുന്ന അവരുടെ എപ്പോഴും വീർ ത്തുകൊണ്ടിരിക്കുന്ന വയറും കാണാൻ കഴിയില്ല.
- അവർ പ്രതിഷ്ഠിക്കപ്പെട്ടവരാണ്, നിങ്ങൾ അവരുടെ ശുശ്രൂഷയുടെ കീഴിലാ ണെങ്കിൽ മാത്രമേ ഉൾപ്രാപണം (RAPTURE) പ്രാപിക്കു. അല്പം വിവരമുള്ള ഏവർ ക്കും ഈ വെള്ള വസ്ത്ര ധാരികളുടെ അസംബന്ധം മനസ്സിലാകും. എന്നാൽ ഞങ്ങൾ ഇതിനെ “ബ്രാൻഡിംഗ്” എന്ന് വിളിക്കുന്നു.
- മറ്റ് ശുശ്രുഷകന്മാർക്ക് വിരുദ്ധമായി, അവർ ഓരോ ദിവസവും ഓരോരുത്ത ർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. വിലാസ പുസ്തകത്തിൽ നിങ്ങളുടെ കുടുംബ നാമത്തിനെതിരായി “PRAISE THE LORD” ൻ്റെ ജല്പന ആവർത്തനങ്ങൾ ആണെന്ന് കേൾ വിക്കാർ അപൂർവ്വമായി മാത്രമേ അറിയൂ.
ഈ തന്ത്രങ്ങൾ എല്ലാം ചെയ്യുന്നതിലൂടെ അവർ ദശാംശവും വഴിപാടുകളും എന്ന പേ രിൽ ഒരു മത സേവന ഫീസ് ഈടാക്കുന്നു. നിങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുക അടിസ്ഥാനമാക്കി അവരുടെ സന്ദർശനങ്ങൾ ആവർത്തിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാ ണും. ഇത് ബാങ്ക് നിങ്ങളുടെ വീട്ടിലേക്ക് വരുന്നത് പോലെയാണ്. പ്രീമിയം ഉപഭോക്താ ക്കൾക്ക് അത്തരം സേവനങ്ങൾ ലഭിക്കുമെന്ന് ഓർക്കുക?
മ്യൂച്ചൽ ഫണ്ടുകളുമായും നിക്ഷേപ പദ്ധതികളുമായും ബാങ്കർ നിങ്ങളെ വശീകരിക്കു ന്നതുപോലെ, നിങ്ങളുടെ പണം അപഹരിക്കാൻ ഇടയ്ക്കിടെ അവർ ലൂക്കോസ് 6:38 ഉം അപ്പൊ.പ്രവ. 5 ഉം ദുർവ്യാഖ്യാനം ചെയ്യും.
ഉപസംഹാരം
ടിപിഎമ്മിൻ്റെ വാണിജ്യ പാരമ്പര്യം സമാനതകളില്ലാത്തതാണ്. അത് ഈ വഞ്ചനകരോട് കാട്ടുന്ന സഹാനുഭൂതിയെ ചുറ്റിപറ്റി കറങ്ങി കൊണ്ടിരിക്കും. എളുപ്പം പറ്റിക്കാവുന്ന ജന ങ്ങളുടെ ഹൃദയങ്ങളിലും മനസ്സിലും പ്രചോദനം നേടാൻ അവർ ഈ തരത്തിലുള്ള പര സ്യങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, അവർ തങ്ങളുടെ പണത്തിൽ കൂടെയും മറ്റു പല കാര്യങ്ങളിൽ കൂടെയും കൂടുതൽ ആളുകളെ വഞ്ചിച്ച് വിജയകരമായ ബിസിനസ്സ് നട ത്തുന്നു. ശരാശരി ടിപിഎം വിശ്വാസികൾ ദരിദ്രരെക്കാൾ വൈദികർക്ക് കൊടുക്കുമ്പോ ൾ കൂടുതൽ അനുഗ്രഹിക്കപ്പെടും എന്ന് ചിന്തിക്കുന്നതുകൊണ്ട് ദരിദ്രർ ദരിദ്രരായി തന്നെ തുടരുന്നു. വൈദീകന്മാർക്ക് കൊടുക്കുന്നത് അവരുടെ ഭൗതിക നന്മയുടെ താക്കോലാ ണെന്ന് പാവപ്പെട്ടവർ കരുതുന്നതുകൊണ്ട് പാവങ്ങളിൽ നിന്നും വൈദീകന്മാർ നാണമി ല്ലാതെ സമ്മാനങ്ങളും വഴിപാടുകളും സ്വീകരിക്കുന്നു.
ടിപിഎമ്മിലെ പ്രളയ ബാധിത വിശ്വാസികൾക്കായി ലോകമ്പാടുമുള്ള ജനങ്ങൾ അയച്ച പണം അവരിൽ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ? പ്രളയ ബാധിതർക്ക് അരി ബാഗും മസാല പൊടികളും ഒഴികെയുള്ള ആശ്വാസം ലഭിക്കാതിരു ന്നപ്പോൾ എന്തുകൊണ്ട് തിരുവല്ലയിലും കോട്ടയത്തും ഉള്ള സെൻറ്റെർ ഫെയിത്ത് ഹോമു കൾ പരിഷ്കരിച്ചെന്ന് നിങ്ങൾക്ക് അറിയാമോ?
സാദൃശ്യവാഖ്യങ്ങൾ 22:16, “ആദായം ഉണ്ടാക്കേണ്ടതിനു എളിയവനെ പീഡിപ്പിക്കുന്നവ നും ധനവാനു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.