ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 1

ഇത് ഡെയ്സി, മോളി എന്നീ രണ്ടു പെൺകുട്ടികളുടെ ജീവിതം അവതരിപ്പിക്കുന്ന 14 എപ്പി സോഡുകളുടെ ഒരു പരമ്പരയാണ്. ഈ പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച കാ ര്യങ്ങൾ ഒരു നാടക രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡെയ്സി ഒരു ടിപിഎം വിശ്വാസി യാണ്, മോളി ടിപിഎം ഇതര പശ്ചാത്തലത്തിൽ നിന്നുമാകുന്നു. ലളിതമായി മനസ്സിലാ ക്കുവാൻ ഇത് ഒരു നാടക രൂപത്തിൽ എഴുതിയിരിക്കുന്നു. കഥാപാത്രങ്ങളുടെ പേരുകൾ വ്യാജമാണ്.

എപ്പിസോഡ് 1 – ഭക്ഷണ സമയം

സീൻ വിവരണം

ഇരുണ്ട തവിട്ട് ഡൈനിംഗ് ടേബിളിൽ ആഹാരം വിളമ്പുന്നത് നാം കാണുന്നു. അണ്ഡാകാ രാകൃതിയിൽ നന്നായി മുറിച്ച കാരറ്റ്, വെള്ളരിക്ക എന്നിവയുടെ ഒരു സാലഡ് പർവ്വതം, മധ്യഭാഗത്ത് വെച്ചിരിക്കുന്നു. സിൽവർ നിറമുള്ള പ്ലേറ്റുകൾ മേശയുടെ കിഴക്ക്, പടിഞ്ഞാ റ്, വടക്ക്, തെക്ക് വശങ്ങളിൽ വെച്ചിരിക്കുന്നു. ഒരു കാസറോളിൽ മഞ്ഞുപോലെ തൂവെ ള്ള ചോറും അപ്രതിരോധ്യമായ സൌരഭ്യവാസനയുള്ള ആവി പറക്കുന്ന ഗ്രീൻ പീസ് ക റിയും വെച്ചിരിക്കുന്നു. ഒരു ചുവന്ന ഗ്രേവി കുളത്തിൽ നിന്ന് മത്സ്യ കഷണങ്ങൾ എടു ക്കാൻ ഒരു സ്പൂണും ഉണ്ട്.

വീട്ടിലെ അമ്മ (മോം): ഇല്ല! പ്രാർത്ഥനക്കായി കാത്തിരിക്കുക! പ്രാർഥിക്കാതെ ഭക്ഷണം കഴിക്കരുതെന്ന് എത്ര പ്രാവശ്യം ഞാൻ ഓർമ്മിപ്പിച്ചിട്ടുണ്ട്? നിങ്ങളുടെ കണ്ണുകൾ അട ക്കുക, അപ്പാ ദൈവത്തിന് നന്ദി പറയട്ടെ.

സീൻ വിവരണം

ഡെയ്സിയും ജോസഫും കണ്ണുകൾ അടച്ച് കൈകോർത്തു പിടിച്ച് പ്രാർത്ഥിക്കുന്നത് ഞങ്ങ ൾ കാണുന്നു.

വീട്ടിലെ പിതാവ് (ഡാഡ്): “ഈ അത്ഭുതകരമായ ആഹാരത്തിനായി ദൈവമേ, അങ്ങേക്ക് നന്ദി. ഇതിനെ അനുഗ്രഹിച്ചു ഇല്ലാത്തവർക്ക് കൊടുക്കേണമേ; ആമേൻ.”

എല്ലാവരും: “ആമേൻ”

സീൻ വിവരണം

ഈ മനോഹരമായ ക്രിസ്തീയകുടുംബം അവരുടെ ആഹാരം ആസ്വദിക്കുന്നതായി നാം കാണുന്നു. ജാലകത്തിനു പുറത്തുള്ള അന്തരീക്ഷം ഇരുണ്ടതായി തോന്നുന്നു. അത് രാത്രി യാണെന്ന് തോന്നുന്നു. ദൈവം ആകാശത്തിൽ മെഴുകുതിരികൾ കത്തിച്ചിരിക്കുന്നു, അ വരുടെ ഡൈനിംഗ് റൂമിലെ ജനാലയിലൂടെ അവ പ്രകാശിക്കുന്നത് ഞങ്ങൾ കാണുന്നു.

ജോസഫ്: അമ്മ

മോം: എന്താണ്?

ജോസഫ്: എന്തുകൊണ്ട് എൻ്റെ കൈവശം ഈ മത്സ്യത്തിൻ്റെ ദശാംശം ഫെയിത്ത്‌ ഹോമി ൽ അയക്കുന്നില്ല? എല്ലാറ്റിൻ്റെയും പത്ത് ശതമാനം ദൈവത്തിൻ്റെ വിശുദ്ധന്മാർക്ക് കൊടു ക്കണമെന്നു ഏതാനും ആഴ്ചകൾക്കു മുൻപ് തേജു അണ്ണാ പറഞ്ഞു. ദൈവത്തിൻ്റെതായ ചില ഭാഗങ്ങൾ നാം കൈവശം വെച്ചാൽ ശപിക്കപ്പെട്ടവർ ആകുമെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

മോം: നിങ്ങളുടെ അച്ഛൻ ഇതിനകം തന്നെ തൻ്റെ വരുമാനത്തിൻ്റെ ദശാംശം കൊടുത്തി ട്ടുണ്ട്. അദ്ദേഹം ശമ്പളം ആദ്യം വിശ്വാസ ഭവനത്തിൽ കൊണ്ടുപോയി പാസ്റ്ററുടെ കൈ യിൽ കൊടുത്തിട്ട് പ്രാർത്ഥിക്കാൻ പറയും. അപ്പോൾ പാസ്റ്റർ അതിൽ നിന്ന് പത്തുശത മാനം എടുത്തിട്ട് ബാക്കി 90% നമുക്ക് തിരികെ നൽകുന്നു. ആ 90% ൽ നിന്നാണ് അദ്ദേഹം ഈ മൽസ്യം വാങ്ങിയത്. അതിനാൽ അതിൽ നിന്ന് അത് നൽകേണ്ടതില്ല. ദൈവം അത് ഇതിനകം അനുഗ്രഹിച്ചിരിക്കുന്നു.

ജോസഫ്: അങ്ങനെയാണെങ്കിൽ, എന്തുകൊണ്ട് മത്സ്യം കുറച്ച് പഴുത്തതായി രുചിക്കു ന്നു? ഈ മത്സ്യത്തിൻ്റെ ഒരു ഭാഗം പഴുത്തതായി രുചിക്കുന്നതിനാൽ അതിൻ്റെ ആ ഭാഗം ശപിക്കപ്പെട്ടതാണോ?

അമ്മ: ആ കഷണം കളഞ്ഞേക്കു. കറിയിൽ നിന്ന് പുതിയൊരെണ്ണം എടുക്കുക. മീൻ വാങ്ങാൻ നിൻ്റെ അച്ഛന് അറിയില്ല. അദ്ദേഹത്തിന് പുതിയ മത്സ്യവും പഴകി അഴുകിയ മത്സ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകത്തില്ല.

ഡാഡ്: അതെ! മീനിനെ പറ്റി ആകുമ്പോൾ നിൻ്റെ അമ്മ ഒരു വിദഗ്ധയാണ്. മീനുകൾ മാത്ര മല്ല! എന്നെക്കാളേറെ എല്ലാം അവൾ നന്നായി അറിയുന്നു. ചീഞ്ഞ മത്സ്യത്തിൽ നിന്ന് ഒരു നല്ല മത്സ്യം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് എനിക്കറിയില്ല. സത്യത്തിൽ, ഒരു മോശമായ സ്ത്രീയും നല്ല ഒരു സ്ത്രീയും തമ്മിലുള്ള വ്യത്യാസവും എനിക്കറിയില്ല. ഞാൻ ഒരു വിദ ഗ്ദ്ധനായിരുന്നെങ്കിൽ, നിൻ്റെ അമ്മയെ വിവാഹം കഴിക്കത്തില്ലായിരുന്നു. ഞാൻ ഒരു നല്ല സ്ത്രീയെ കണ്ടെത്തി, അവളെ വിവാഹം കഴിക്കുമായിരുന്നു.

എല്ലാവരും ചിരിക്കുന്നു.

മോം: എന്നോടൊപ്പം താമസിക്കാൻ നിങ്ങളോട് ആര് ആവശ്യപ്പെടുന്നു? പോയി വേറെ നല്ല ഒരെണ്ണത്തിന് വിവാഹം ചെയ്യുക! നിങ്ങളെ പോലെ ഒരാളെ ആര് വിവാഹം കഴിക്കാ ൻ ഒരുങ്ങുമെന്നു നോക്കട്ടെ. വർഷങ്ങളായി നിങ്ങളോടൊപ്പം താമസിക്കുന്നത് ഞാനാണ്. മറ്റ് ഏതെങ്കിലും പെൺകുട്ടി ആയിരുന്നെങ്കിൽ നിങ്ങളുടെ വിവാഹത്തിൻ്റെ ആദ്യ ദിവ സം തന്നെ ഓടിപ്പോകുമായിരുന്നു.

ഡാഡ്: ചൂടാകാതെ സ്വീറ്റി! ഞാൻ വെറുതെ തമാശ പറയുകയായിരുന്നു.

ജോസഫ്: അപ്പാ! അമ്മയെ വിവാഹം ചെയ്യാൻ ഒരു സ്വപ്നത്തിലൂടെ ദൈവം കാണിച്ചു തന്നുവെന്ന് നിങ്ങൾ പറഞ്ഞില്ലേ?

ഡാഡ്: അതെ! ഒരു സ്വപ്നത്തിൽ വെള്ള വസ്ത്രങ്ങൾ ധരിച്ച ദൈവ ദാസനെ ഞാൻ കണ്ടു, ഞാൻ നിൻ്റെ അമ്മയെ വിവാഹം ചെയ്യാൻ അദ്ദേഹം പറഞ്ഞു.

ജോസഫ്: ഇപ്പോൾ ആ ദൈവ ദാസൻ എവിടെയാണ്?

ഡാഡ്: സാത്താൻ അവനെ പിടികൂടി. അവൻ ഒരു സഹോദരിയോടൊപ്പം ഓടിപ്പോയി.

മോം: അദ്ദേഹം അഭിഷിക്തനായ ഒരു ദൈവ ദാസനായിരുന്നു. പിശാച് അവനെ പിന്തിരി പ്പിക്കാൻ പ്രേരിപ്പിക്കുന്നതിനുമുൻപ് അവൻ എൻ്റെ കൂടെ വളരെ സംസാരിക്കുമായിരു ന്നു. അവന് വലിയ വെളിപ്പാടുകൾ ഉണ്ടായിരുന്നു.

ഡാഡ്: ഓ! അത് അതിശയമായിരിക്കുന്നു! അവൻ നിന്നോടൊപ്പം ഒരുപാട് സംസാരിച്ചി രുന്നതായി എനിക്കറിയില്ല. അവൻ്റെ ഔദ്യോഗിക കാലത്ത് ഫെയിത്ത്‌ ഹോമിലെ ടെലി ഫോൺ ബില്ലുകൾ റോക്കറ്റ് പോലെ കുതിച്ചുയരുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുമായിരുന്നു.

മോം: മിണ്ടി പോയേക്കരുത്! നിങ്ങളുടെ മനസ്സ് വളരെ ദുഷിച്ചതാകുന്നു. അവൻ ഒരു വിശുദ്ധനായിരുന്നു! അയാൾ പരിശുദ്ധനായ സ്നേഹിതനായ ഒരു വിശുദ്ധനായിരുന്നു. സഹോദരി ലിഡിയ കാരണമായിരുന്നു ടെലിഫോൺ ബില്ലുകൾ അമിതമായി ഉയർന്നത്. അവൾ ഒരു പരദൂഷണം പറയുന്ന പെൺകുട്ടിയായിരുന്നു. ഫെയിത്ത്‌ ഹോമിൽ ബ്രദർ ഇല്ലാത്തപ്പോൾ അവൾ ദിവസവും അവനെ കുറിച്ച് കഥകൾ ഉണ്ടാക്കി മറ്റ് സഹോദരിമാ രോടൊപ്പം ചർച്ച ചെയ്യുമായിരുന്നു.

ജോസഫ്: അയാൾ അത്തരമൊരു പരിശുദ്ധനായ വിശുദ്ധനായിരുന്നെങ്കിൽ, ആ സഹോദ രിയുമായി അയാൾ എന്തിന് ഓടിപ്പോയി?

ഡെയ്സി: ജോസ് .. മിണ്ടാതിരിയട! പിശാച് അയാളെ പിടികൂടിയെന്ന് അപ്പാ നിന്നോട് പറ ഞ്ഞില്ലേ? പിശാച് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്ന് ഭൂമിയിലേക്ക് എറിഞ്ഞ തായി നീ വെളിപ്പാട് പുസ്തകത്തിൽ വായിച്ചിട്ടില്ലേ?

ജോസഫ് (അമ്മയോട്): സഹോദരി ലിഡിയ ഫോണിൽ കൂടി പറയുന്ന പരദൂഷണങ്ങൾ അമ്മ എങ്ങനെ അറിഞ്ഞു?

മോം: ഫെയിത്ത്‌ ഹോമിലെ പെൺകുട്ടികളോടുള്ള തൻ്റെ പെരുമാറ്റത്തെക്കുറിച്ച് പരാതി പറയുന്ന ടെലിഫോൺ സംഭാഷണം ബ്രദർ ഒരു ദിവസം കേട്ടു.

ജോസഫ്: അയാൾ അവളുടെ ടെലിഫോൺ സംഭാഷണം എങ്ങനെ കേട്ടു?

ഡാഡ്: സഹോദരിമാരുടെ ടെലിഫോൺ സംഭാഷണം കേൾക്കാൻ അയാൾ തൻ്റെ മുറി യിൽ ഒരു സമാന്തര (PARALLEL) ടെലിഫോൺ ബന്ധം (CONNECTION) രഹസ്യമായി വെച്ചു. അത് ലോക്കൽ വിശ്വാസ ഭവനത്തിലെ മിക്ക സഹോദരന്മാരുടെയും സാധാരണ തന്ത്ര മാകുന്നു. അന്നു വൈകുന്നേരം, വിശ്വാസ ഭവനത്തിൽ വലിയൊരു വഴക്ക് ഉണ്ടായി. ബ്രദറിനെ സ്ഥലംമാറ്റി. സെൻറ്റെർ പാസ്റ്റർ അയാളെ വിളിച്ച്, ഒരു ചെറിയ ലോക്കൽ ഫെ യിത്ത്‌ ഹോമിലേക്ക് സ്ഥലം മാറ്റം കൊടുത്ത്‌ ശിക്ഷിച്ചു.

ജോസഫ്: ഞാൻ അത്താഴം കഴിച്ചു. എൻ്റെ വയറ് നിറഞ്ഞു; എനിക്ക് പോകാമോ?

മോം: പറ്റില്ല! മോശം രീതികൾ! എല്ലാവരും പൂർത്തിയാക്കും വരെ കാത്തിരിക്കുക. നിങ്ങ ൾ ഇരുവരും ഉറങ്ങാൻ പോകുന്നതിനുമുമ്പ് നിങ്ങളുടെ പിതാവിന് എന്തോ പറയാനുണ്ട്.

ഡെയ്സി: എന്തിനെക്കുറിച്ചാണ്?

അമ്മ ഡെയ്സിയെ നോക്കികൊണ്ട്‌: നിൻ്റെ എൻജിനീയറിങ് കോളേജ് അഡ്മിഷനെ പറ്റി.

ഡാഡ്: നാളെ സൺ‌ഡേ സർവീസിൽ എല്ലാവരുടെയും മുമ്പിൽ എഴുന്നേറ്റു നിന്ന് ദൈവം അസാധ്യമായ എൻജിനീയറിങ്ങ് അഡ്മിഷൻ എങ്ങനെ തന്നുവെന്ന് സാക്ഷ്യം പറയണം?

ഡെയ്സി: ഞാൻ എന്ത് പറയേണ്ടു? എൻജിനീയറിങ്ങ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ എന്നെ ഫോം കൊടുക്കാൻ നിർബന്ധിച്ചു.

മോം: മിണ്ടാതിരിക്കൂ! പഠനമില്ലാതെ നീ എന്തു ചെയ്യും? വീട്ടിൽ ചുമ്മാതിരിക്കുമോ?

ഡെയ്സി: എനിക്ക് ശുശ്രൂഷയ്ക്ക് പോകണം.

ഡാഡ്: ഞങ്ങളുടെ മൂത്ത മകൾ ദൈവത്തെ സേവിക്കണമെന്ന് ഞങ്ങളും ആഗ്രഹിക്കു ന്നു? എന്നാൽ ആദ്യം, നിൻ്റെ പഠനം പൂർത്തിയാക്കുക. നിൻ്റെ എഞ്ചിനീയറിങ് പൂർത്തി യാക്കുക, അപ്പോൾ നിനക്ക് ശുശ്രൂഷയിൽ ചേരാവുന്നതാണ്.

ഡെയ്സി: എൻ്റെ അന്തിമ ലക്ഷ്യം ശുശ്രുഷ ആണെങ്കിൽ ഈ ലോകത്തിലെ എൻജിനീയ റിംഗിന് സമയവും പണവും പാഴാക്കുന്നത് എന്തിനാണ്?

ഡാഡ്: ദരിദ്രരായ, നിരക്ഷരരായ സഹോദരിമാരോട് വിശ്വാസ ഭവനത്തിൽ മോശമായി പെരുമാറുന്നു. നിനക്ക് വിദ്യാഭ്യാസം ഇല്ലെങ്കിൽ നിനക്ക് ബഹുമാനം ഉണ്ടാകില്ല. മുതിർന്ന സഹോദരിമാർ നിൻ്റെ ജീവിതം കഷ്ടത്തിലാക്കും. മറുവശത്ത്, നിൻ്റെ പഠനം പൂർത്തിയാ ക്കി ശുശ്രൂഷയിൽ പ്രവേശിച്ചാൽ, വിദേശരാജ്യങ്ങളിൽ ദൈവത്തെ സേവിക്കാനുള്ള അ വസരം നിനക്ക് ലഭിക്കത്തില്ലെന്ന് ആർക്കു പറയാനാകും?

ഡെയ്സി: പക്ഷെ ….

ഡാഡ്: ഡെയ്സി, ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ച വേണ്ട! ഞാൻ നിന്നോട് എന്താണ് പറയുന്നതെന്ന് എനിക്കറിയാം. ദൈവത്തിനു നന്ദി പറയുക. നാളെ നീ സാക്ഷ്യം തീർച്ച യായും പറഞ്ഞിരിക്കും.

——– XXXXXXXXXX——–

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *