ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 2

എപ്പിസോഡ് 2: വഴി മറയ്ക്കുക

സംക്ഷിതം (RECAP): ഡെയ്സിയും മോളിയും രണ്ട് ക്രിസ്ത്യൻ പെൺകുട്ടികളാണ്. അവർ സുഹൃത്തുക്കൾ ആകാൻ പോകുന്നു. ഡെയ്സി ഒരു ടിപിഎം വിശ്വാസിയാണ്, മോളി TPM ഇതര പശ്ചാത്തലത്തിൽ നിന്നുമാകുന്നു. ഇതാണ് അവരുടെ കഥ. ഡെയ്സി എഞ്ചിനീയറിങ് കോ ളേജിൽ പ്രവേശനം നേടിയതായി കഴിഞ്ഞ അധ്യായത്തിൽ നിങ്ങൾ വായിക്കുന്നു. ഇന്ന് ഞായറാഴ്ച ആരാധനയിൽ പങ്കെടുക്കാൻ അവളുടെ കുടുംബം പോകുന്നു.

സീൻ വിവരണം

ആ ചെറിയ പട്ടണത്തിൽ ഞായറാഴ്ച രാവിലെ ആകുന്നു. ആകാശം ഇരുണ്ടിരിക്കുന്നു. ഇന്ന് കനത്ത മഴ പെയ്യുമെന്ന് തോന്നുന്നു.

ജോസഫ് (അലറുന്നു): ഇന്നു ഞാൻ മരിക്കും.

മോം: ജോസ് … നീ എന്ത് പറഞ്ഞു……?

ജോസഫ്: അമ്മെ… ഇവിടെ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ? എനിക്ക് വല്ലാതെ വിശക്കു ന്നു. എനിക്ക് ഭക്ഷണം തന്നില്ലെങ്കിൽ ഞാൻ മരിക്കും …. ഞാനില്ലേ?

മോം: ഞായറാഴ്ച രാവിലെ ഞായറാഴ്ച യോഗത്തിൻ്റെ അനുഗ്രഹത്തിനായി ഉപവസിക്കണ മെന്നു എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്.

ജോസഫ്: പക്ഷേ, വിശുദ്ധന്മാർ ഉപവാസം നോക്കുന്നില്ലേ? ദൈവം അവരുടെ പ്രാർത്ഥന കേൾക്കും … എനിക്ക് എന്തെങ്കിലും തരൂ.

മോം: നമ്മുടെ യാത്രാമദ്ധ്യേ കടയിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ നിൻ്റെ പിതാവിനോട് ആവശ്യപ്പെടുക.

ഡെയ്സി: അമ്മേ! ഞാൻ എങ്ങനെ ഉണ്ട്?

മോം: ഡാർലിംഗ് നന്നായിരിക്കുന്നു,. വെളുത്ത സൽവാറിൽ നീ സുന്ദരി ആയിരിക്കുന്നു.

ജോസഫ്: ഇന്ന് ഞാൻ നിറമുള്ള വസ്ത്രം ധരിക്കട്ടെ?

മോം: യേശു ഇന്ന് വന്നാൽ നീ പിന്തള്ളപ്പെടും. അന്ന് തേജു അണ്ണൻ പറഞ്ഞത് ഓർമ്മയി ല്ലേ? നിനക്ക് അതിനോട് കുഴപ്പം ഇല്ലെങ്കിൽ, നിൻ്റെ ഇഷ്ടപോലെ വിവിധ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചോളൂ.

ജോസഫ്: ഇല്ല, ഞാൻ പിന്തള്ളപ്പെടില്ല.

ഡെയ്സി: എന്തുകൊണ്ട്?

ജോസഫ്: കാരണം, ദൈവം എൻ്റെ ഉദ്ദേശ്യം അറിയുന്നു. അത് ശ്രേഷ്ഠമാകുന്നു.

ഡെയ്സി: ജോസ് നീ ഒരു കുസൃതിക്കാരനാണ്. നിൻ്റെ ഉദ്ദേശ്യം ഒരിക്കലും ശ്രേഷ്ഠമാകില്ല. ദൈവം അത് അറിയുന്നു.

ജോസഫ്: ഹേയ്! അമ്മയെ ഓർത്താണ് ഞാൻ നിറമുള്ള വസ്ത്രം ധരിക്കണമെന്ന് ആഗ്ര ഹിച്ചത്. ഇന്ന് മഴയുള്ള ദിവസമാണ്. ആരെങ്കിലും വെള്ളമൊഴിച്ചാൽ വെളുത്ത വസ്ത്ര ങ്ങൾ എളുപ്പത്തിൽ അഴുക്കാകും. അമ്മയ്ക്ക് അത് വീണ്ടും വീണ്ടും കഴുകേണ്ടി വരും. തുടർന്ന് അഴുക്ക് വൃത്തിയാക്കാൻ റോസ് ബ്ലുവും സ്റ്റാർച്ചും ഉപയോഗിക്കണം. അത് അമ്മ യുടെ സമയവും ഊർജ്ജവും ലാഭിക്കും. ആ സമയത്ത്‌ അമ്മയ്ക്ക് പ്രാർഥിക്കാൻ പറ്റും.

ഡെയ്സി: എത്ര മഹത്തരമായിരിക്കുന്നു!! എന്നാൽ ദൈവത്തോട് ഈ ഒഴിവുകഴിവ് പറ യാൻ നിനക്ക് സമയം കിട്ടത്തില്ല. അദ്ദേഹം കണ്ണിമയ്ക്കുന്നതിൽ വന്ന് എടുത്തുകൊണ്ട് പോകും. ഇത് ഒക്കെയും യേശുവിനോട് വിശദീകരിക്കാൻ നിനക്ക് സമയം ഉണ്ടാകില്ല.

മോം: നിൻ്റെ ചിലച്ചിൽ നിർത്തി എളുപ്പം ഒരുങ്ങ്. നമ്മൾ ഇപ്പോൾ തന്നെ ഒരുപാട് വൈകി യിരിക്കുന്നു.

ഡെയ്സി: അമ്മേ, ഒരു ദൂതൻ നമ്മുടെ വിശ്വാസ ഭവനത്തിൻ്റെ ഗേറ്റിൽ ഹാജർ (ATTENDANCE) അടയാളപ്പെടുത്താനുണ്ടെന്നത് സത്യമാണോ? കഴിഞ്ഞ ആഴ്ച സൺഡേ സ്കൂളിൽ പാസ്റ്റർ പറഞ്ഞു.

മോം: ഡെയ്സി … എനിക്കറിയില്ല. നമ്മൾ വൈകി എത്തുന്നത് അവൻ കാണുന്നില്ലെന്ന് ഞാൻ കരുതുന്നു.

സീൻ വിവരണം

ഒരു മധുര ഗാനം കേൾക്കുന്നു. ഡെയ്സിയുടെ പിതാവിൻ്റെ വാഗൺ- ആർ കാർ പള്ളിയിലേ ക്ക് പോയിക്കൊണ്ടിരുന്നു. മഴ ചാറാൻ തുടങ്ങിയിരിക്കുന്നു. കാർ സിഗ്നലിൽ നിർത്തുന്നു. കീറി പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു കുട്ടി അവരുടെ കാറിൻ്റെ വിൻഡോയിൽ നിന്ന് മുട്ടുന്നു. അവൻ ആംഗ്യഭാഷയിലാണ് സംസാരിക്കുന്നത്. അവന് എന്തെങ്കിലും കഴിക്കാ ൻ വേണം. അടുത്ത പാതയിൽ, ഒരു മോപ്പഡിൻ്റെ പിൻ സീറ്റിൽ ചുവന്ന നിറത്തിലുള്ള അല്പം വസ്ത്രം മാത്രം ധരിച്ച സ്ത്രീയെ കാണുന്നു. ആ സ്ത്രീ ആ കുട്ടിയ്ക്ക് ഒരു നാണയം കൊടുക്കുന്നു.

ഡെയ്സി: അമ്മേ! അവളെ നോക്കു. ശ്…. ! അവളുടെ ശരീരം മുഴുവൻ ദൃശ്യമാണ്.

ജോസഫ് (തൻ്റെ സഹോദരിയോട് മൃദുലമായ ശബ്ദത്തിൽ): എന്ത് ശ്…? അവൾ വളരെ നല്ല പെൺകുട്ടിയാണ്.  Reflections of Life in TPM -2

ഡെയ്സി (ചിരിക്കുന്നു): അമ്മ! ജോസഫ് അവളെ ഇഷ്ടപ്പെടുന്നു. നമുക്ക് അവളെ വിവാഹം ചെയ്യാം!

കുടുംബം മുഴുവൻ ചിരിക്കാൻ തുടങ്ങുന്നു.

ജോസഫ്: എന്തുകൊണ്ട് ഞാൻ അവളെ വിവാഹം കഴിക്കണം? എനിക്ക് പെൺകുട്ടികളെ ഇഷ്ടമല്ല.

ഡെയ്സി: അങ്ങനെയാണെങ്കിൽ അവൾ സുന്ദരിയാ ണെന്ന് നീ എന്തിനാണ് പറഞ്ഞത്?

ജോസഫ്: ഞാൻ അവൾ നല്ല കുട്ടിയാണെന്ന് പറഞ്ഞു, സുന്ദരിയെന്നല്ല.

ഡെയ്സി: എന്തായിരുന്നാലും !! നീ എന്തുകൊണ്ടാണ് പ്രിയപ്പെട്ടതെന്ന് പറഞ്ഞതെന്ന് എനി ക്കറിയാം! നീ അവളുടെ ലൗകീകത ഇഷ്ടപ്പെടുന്നു.

ജോസഫ്: അല്ല. അവൾ പാവം കുട്ടിക്ക് പണം കൊടുത്തു. അതുകൊണ്ടാണ് അവൾ നല്ല വളാണെന്ന് ഞാൻ പറഞ്ഞത്.

ഡെയ്സി: നീ അവളുടെ വസ്ത്രധാരണം നോക്കിയില്ലിയോ? അവർക്ക് വിശുദ്ധിയുടെ ഒരു വെളിപ്പാടുമില്ല. ദൈവമേ, ലോകത്തിൽനിന്ന് ഞങ്ങളെ രക്ഷിച്ചതിനു നന്ദി. നിങ്ങൾ ലോകജനങ്ങളോട് ആകർഷിക്കപ്പെട്ടാൽ, കൃപയിൽനിന്നു വീഴുകതന്നെ ചെയ്യും.

ജോസഫ്: അവളുടെ ഉദാരമനസ്സ് എന്നെ ആകർഷിച്ചു, വസ്ത്രം അല്ല.

ഡെയ്സി: ഓ! നല്ല കുട്ടി! എനിക്ക് എല്ലാം അറിയാം. നിനക്ക് എന്നിൽ നിന്നും ഒളിപ്പിക്കാൻ കഴിയില്ല.

സീൻ വിവരണം

നിശ്ശബ്ദത പാലിക്കാൻ ജോസഫ് ആഗ്രഹിക്കുന്നു. മഴ ശക്തമായി പെയ്യാൻ തുടങ്ങി. വെളി ച്ചക്കുറവ് മൂലം ഡെയ്സിയുടെ അച്ഛൻ കാറിൻ്റെ വേഗത കുറച്ച് റോഡ് സൈഡിൽ നിർത്തു ന്നു. ഇപ്പോൾ നമ്മൾ കനത്ത മഴയുടെ ശബ്ദം മാത്രം കേൾക്കുന്നു. അഞ്ച് മിനിറ്റിനു ശേഷം മഴ നില്കുന്നു. സൈഡ് വിൻഡോയിൽ കൂടി ദരിദ്രരായ ആളുകളെ അവരുടെ കുടിലിൽ കാണാം. അവരുടെ കുടിലുകൾ ചോരുന്നു. അവരുടെ മേൽക്കൂരയിൽ നിന്നും വീഴുന്ന വെള്ളം ശേഖരിക്കാൻ ചില പാത്രങ്ങൾ വെച്ചിരിക്കുന്നു.

Reflections of Life in TPM -2

ഡാഡ്: ജോസ് … ഞാൻ ചെക്ക് ബൈബിളിൽ വച്ചിട്ടുണ്ടോ എന്ന് നോക്ക്.

ജോസഫ്: എന്ത്? ഞാൻ ചിന്തിച്ച അതേ കാര്യം നിങ്ങളും ചിന്തിക്കുകയാണോ?

ഡെയ്സി: ഇപ്പോൾ എന്ത് ദുഷ്ടതയാണ് നീ ചിന്തിക്കുന്നത്?

ജോസഫ്: അപ്പയും ഞാനും പാവപ്പെട്ടവരുടെ ചോർച്ച നിർത്താനായി കുറച്ചു പണം സം ഭാവന ചെയ്യാൻ തീരുമാനിച്ചു.

ഡാഡ്: ഞാൻ അങ്ങനെ എപ്പോൾ പറഞ്ഞു? നി സമ്പാദിക്കാൻ ആരംഭിക്കുമ്പോൾ, നിനക്ക് അത് അവർക്ക് സംഭാവന നൽകാം. എൻ്റെ പണം കൊണ്ട് എനിക്ക് അതിലും കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്യാനുണ്ട്. കൺവെൻഷൻ അടുത്തുവരികയാണ്, ഈ കൺവെൻഷൻ നടത്താനായി നമ്മൾ ദൈവദാസർക്ക് സാധിക്കുന്ന എന്തെങ്കിലും ഒരു ചെറിയ സഹായം നൽകണം. എന്നെ സംബന്ധിച്ചടത്തോളം, ദരിദ്രരായ ആളുകളെക്കാ ളധികം ദൈവത്തിന് കൊടുക്കുന്നതാണ് പ്രാധാന്യം. ഈ അലസരായ ആളുകൾക്ക് നിങ്ങ ൾ പണം നൽകുകയാണെങ്കിൽ അവർ മദ്യം വാങ്ങുന്നതിനായി ചെലവഴിക്കും.

ഡെയ്സി: അതെ! അവൻ കുടിച്ചിട്ട് തൻ്റെ ഭാര്യയെ വടി കൊണ്ട് അടിക്കും.

സീൻ വിവരണം

ജോസഫിന് ദേഷ്യം വരുന്നു. അവൻ്റെ മുഖത്ത് ഒരു അസംതൃപ്തി പ്രകടമാണ്. ഡെയ്സിയുടെ കുടുംബത്തിൽ പെട്ടെന്ന് ശാന്തത വരുന്നു. കാർ വിശ്വാസ ഭവനത്തിൻ്റെ അടുത്തെത്തു ന്നു. കാർ പള്ളിയോട് അടുക്കുന്നതനുസരിച്ചു നിരവധി ചെറിയ കുടിലുകൾ കാണുന്നു. ഇതാ നോക്ക്, ഒരു വലിയ വെളുത്ത കെട്ടിടം ഒരു വിശുദ്ധ പർവതം പോലെ ഉയർന്നു നി ല്കുന്നു. എല്ലാം ഉപേക്ഷിച്ച വിശുദ്ധന്മാർ ഇവിടെ താമസിക്കുന്നു. ഇവിടെ ചെലവഴിച്ച ഒരു ദിവസം നിറമുള്ള മഴ വെള്ളത്താൽ ചോരുന്ന കുടിലുകളിൽ ആയിരം വർഷം ചെലവ ഴിക്കുന്നതിനേക്കാൾ കൂടുതൽ ആഢംബരമാണ്. ഡെയ്സിയുടെ കുടുംബം വേഗത്തിൽ മീറ്റിംഗ് ഹാളിൽ പ്രവേശിക്കുന്നു.

——– XXXXXXXXXX——–

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *