എപ്പിസോഡ് 3: ടിപിഎമ്മിലെ ഞായറാഴ്ച യോഗം
സംക്ഷിതം (RECAP): ഇത് ഡെയ്സിയുടേയും മോളിയുടേയും കഥയാണ്. വിശ്വാസികളുടെ ഇടയിൽ ദൈവ ഭവനം എന്നറിയപ്പെടുന്ന ടിപിഎം വിശുദ്ധന്മാരുടെ വസതിയിൽ ഡെയ്സി യും കുടുംബവും എത്തിയപ്പോൾ കഴിഞ്ഞ എപ്പിസോഡ് ഞങ്ങൾ അവസാനിപ്പിച്ചു. ഇന്ന് നമ്മുടെ ജീവിതത്തിൽ “വിശുദ്ധന്മാരുടെ പ്രാർത്ഥന” യുടെ പ്രാധാന്യം അവൾ സാക്ഷ്യ പ്പെടുത്തുന്നു.
രംഗം (SCENE)
ഡെയ്സിയുടെ കുടുംബം യോഗ ഹാളിൽ പ്രവേശിക്കുന്നതായി നാം കാണുന്നു. വെള്ളയും നീലയും നിറമുള്ള പായകൾ വിരിച്ച തറയിൽ ആളുകൾ ഇരിക്കുന്നു. പുരുഷന്മാരും പെ ൺകുട്ടികളും വലത് വശത്തും സ്ത്രീകളും പെൺകുട്ടികളും ഇടത് ഭാഗത്തും ഇരിക്കുന്നു. ഡെയ്സിയും അമ്മയും, സഹോദരിമാരുടെ വശത്തേക്ക് ശാന്തമായി തിരിയുന്നു. അവർ വൈകിയിരിക്കുന്നു. ദൂതൻ അവരുടെ പേരിനു നേരെ എന്ത് എഴുതിയിരിക്കുമെന്ന് ഡെ യ്സിയും അമ്മയും ഭയപ്പെടുന്നു. മുൻ ഭാഗത്ത് ഇടമില്ല. അവിടെ കുത്തിത്തിരുകി കയറി ഇരിക്കുന്നു. ഡെയ്സിയും അമ്മയും മുൻ നിരയിലേക്ക് എങ്ങനെയോ തള്ളിക്കയറി. മുന്നിൽ ഇരിക്കുന്നവർ അല്പം മാറാനോ അവർക്ക് സ്ഥലം കൊടുക്കാനോ തയ്യാറല്ല. ചിലർ മുഖം ചുളിക്കുന്നു, ചിലർ കപടമായി പുഞ്ചിരി തൂകുന്നു. ഡെയ്സിയും അമ്മയും ആദ്യ വരിയിൽ നിർബന്ധപൂർവ്വം തള്ളിക്കയറി ഇരിക്കുന്നു.
ലിഡിയ (ഒരു വിശ്വാസി): ഡെയ്സി! നിങ്ങൾ ദയവായി പുറകിൽ ഇരിക്കുമോ? നിങ്ങൾക്കും അമ്മയ്ക്കും ഇരിക്കാൻ അവിടെ ധാരാളം സ്ഥലമുണ്ട്.
ഡെയ്സി: ഹിൽഡ അക്ക എപ്പോഴും മുൻ നിരയിൽ ഇരിക്കാൻ എന്നോട് ആവശ്യപ്പെടുന്നു. പിന്നിൽ ഇരിക്കുന്നവരിൽ സാത്താൻ പ്രവർത്തിക്കുന്നു എന്ന് അവൾ പറയുന്നു.
ലിഡിയ: ഇടുങ്ങി ഇരിക്കാൻ ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ?
ഡെയ്സി: എനിക്ക് വളരെ ഖേദമുണ്ട്, സഹോദരി. ദയവായി സഹകരിക്കുക. ദൈവം നിങ്ങ ൾക്ക് കൃപ നൽകും.
ലിഡിയ: കുറഞ്ഞപക്ഷം നിൻ്റെ അമ്മയോട് പുറകിലത്തെ സീറ്റിൽ ഇരിക്കാൻ പറയു! ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൾ വഴക്കുണ്ടാക്കും.
ഡെയ്സി: ഇത് അവളുടെ സ്ഥലമാണ്. അവൾ എപ്പോഴും ഇവിടെ ഇരിക്കുമെന്നു പറയുന്നു.
ലിഡിയ: അത് അവർ മുപ്പത് വെള്ളിക്കാശിന് വാങ്ങിയതാണോ? മുൻപിലുള്ള വരി വേണ മെങ്കിൽ എളുപ്പം വരിക.
രംഗം (SCENE)
മുൻ നിരയിൽ ഇരിക്കുന്ന സ്ത്രീകളുടെ ഹൃദയങ്ങളിൽ കടുത്ത കോപം ഉണ്ടെങ്കിലും, അന്തരീക്ഷം ആത്മീയമായി കാണപ്പെടുന്നു. വെളുപ്പും വെളുപ്പും കൊണ്ട് ഭിത്തികൾ വൈറ്റ് വാഷ് (WHITE WASH) ചെയ്തിരിക്കുന്നു . എല്ലായിടത്തും തിരുവെഴുത്തുകൾ കാണാം. സീലിങ്ങിൽ തൂക്കിയിട്ടിരിക്കുന്ന ലൈറ്റിൽ നിന്നും വെളുത്ത പ്രകാശങ്ങൾ മിന്നുന്നതും പ്രതിഫലിക്കുന്നതും ഞങ്ങൾ കാണുന്നു. സംഗീതം മധുരവും മനോഹരവും സുന്ദരവു മാണ്. ടിപിഎം – ഇത് സ്വർഗീയമായി അനുഭവപ്പെടുന്നു! എന്നാൽ ജോസേഫിൻ്റെ (ഡെയ്സി യുടെ സഹോദരൻ) മുഖത്ത് നോക്കിയിട്ട്, അദ്ദേഹം ദുഃഖിതനായി തോന്നുന്നു. ഡെയ്സിയു ടെ അമ്മ പെട്ടെന്നുതന്നെ അത് ശ്രദ്ധിച്ചു. ലിഡിയ മോശക്കാരിയാണെന്ന് തോന്നുന്നതു കൊണ്ട്, സാധാരണ അവർ സഹോദരന്മാരുടെ വശത്തേക്ക് നോക്കാറില്ല. ഞാൻ പുരുഷ ന്മാരുടെ നേരെ നോക്കിയതിനെ പറ്റി അവൾ കഥകൾ സൃഷ്ടിക്കും. അവൾ ജോസഫിന് മെസ്സേജ് എഴുതുവാൻ തുടങ്ങുന്നു.
അമ്മ (മെസ്സേജ് അയക്കുന്നു): നിൻ്റെ കണ്ണുകൾ അടയ്ക്കുക.
ജോസഫ് (മറുപടി എഴുതുന്നു): എനിക്ക് ദേഷ്യം വരുന്നു.
അമ്മ (എഴുതുന്നു): ദേഷ്യം? എന്തുകൊണ്ട്? പിശാചിനെ വല്ലതും കാണുന്നുണ്ടോ?
ജോസഫ് (മറുപടി എഴുതുന്നു): ഇല്ല, ഇപ്പോൾ അവസാനത്തെ ഗാനം പാടുമ്പോൾ, ജനങ്ങൾ മുകളിലേക്കും താഴേക്കും ചാടുകയും എന്നെ തൊഴിക്കുകയും ചെയ്യും.
അമ്മ (എഴുതുന്നു): മിണ്ടാതിരി, കണ്ണടയ്ക്ക്. അങ്ങും ഇങ്ങും നോക്കരുത്! ദൈവ കരങ്ങ ളിൽ സമർപ്പിക്കുക! ചോദ്യങ്ങൾ ചോദിക്കരുത്!
രംഗം (SCENE)
പാട്ടിൻ്റെ വേഗതയും ശബ്ദവും കൂടി കൂടി വരുന്നു. ജനക്കൂട്ടം PRAISE THE LORD ആവർത്തി ക്കുന്നത് ഞങ്ങൾ കേൾക്കുന്നു, ചിലർ ഇപ്പോൾ തന്നെ ഹര്‍ഷോന്മാദത്തിൽ ആയിരിക്കു ന്നു. കുറച്ച് ആളുകൾ അന്യഭാഷകളിൽ നിറയാൻ തുടങ്ങിയിരിക്കുന്നു. എല്ലാവരും മുക ളിലേക്കും താഴേക്കും ചാടാൻ തുടങ്ങിയിരിക്കുന്നു; ജോസഫ് കണ്ണുകൾ അടച്ചിട്ടുണ്ട്, പക്ഷെ പകുതി തുറന്നും പകുതി അടച്ചും വെച്ചിരിക്കുന്നു. മുൻപിലുള്ള വ്യക്തിയിൽ നിന്ന് സ്വയം രക്ഷിക്കാനായി അവൻ ഭിത്തിയുടെ അടുത്തേക്ക് മാറിയിരിക്കുന്നു. ഒരാൾ താഴെ വീണു തറയിൽ കൂടി ഉരുളുന്നു. ഇത് തുടരുന്നു, ചിലർ ഉച്ചത്തിൽ അന്യഭാഷയിൽ സംസാരിക്കുന്നതായി കേൾക്കുന്നു. എല്ലാവരും നിശ്ശബ്ദരായി. ഇപ്പോൾ രണ്ടോ മൂന്നോ സഹോദരിമാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിക്കുന്നതായി തോന്നുന്നത്. ആളു കൾ പ്രവചനം കേൾക്കാൻ കാത്തിരിക്കുന്നു. പക്ഷെ പ്രവചനമില്ല. പ്രവചനം ഒന്നും ഇല്ലെ ന്ന് ചുമതലക്കാരൻ ശുശ്രുഷകൻ മനസ്സിലാക്കിയതുകൊണ്ട് അദ്ദേഹം ഒരു പാട്ട് പാടാൻ തുടങ്ങിയിരിക്കുന്നു. സഹോദരിമാർ അദ്ദേഹത്തോടൊപ്പം ചേർന്നു, അവർ വീണ്ടും വേ ഗതയും ശബ്ദവും കൂട്ടുന്നു. പെന്തക്കോസ്ത് നാളിനു വ്യത്യസ്തമായി – അന്ന് വിവിധ ഭാഷക ൾ സംസാരിക്കുന്ന എല്ലാവരും, തൻ്റെ സ്വന്തം ഭാഷയിൽ ഓരോ വ്യക്തിയും ദൈവത്തെ മഹത്വപ്പെടുത്തുന്നത് കേട്ടു – തമിഴ് സംസാരിക്കുന്ന ഒരു വിശ്വാസിക്ക് തെലുങ്ക് വിശ്വാ സി എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. പഞ്ചാബിൽ നിന്നുള്ള ഒരു വിശ്വാസിക്ക് മുംബൈയിൽ നിന്നുള്ള വിശ്വസി എന്താണ് പുലമ്പുന്നതെന്നും അറിയില്ല? തമ്പേർ അടി ക്കുന്നതും കിലുക്കം കുലുക്കുന്നതും മാത്രമേ ഞങ്ങൾക്ക് കേൾക്കാൻ കഴിയുന്നുള്ളൂ. ഇത് അരമണിക്കൂർ തുടർന്നു. പ്രാർത്ഥന നടത്തുന്ന ശുശ്രുഷകൻ എന്തൊക്കെയോ പറയു ന്നത് ഞങ്ങൾ കേൾക്കുന്നു. ഒടുവിൽ എല്ലാവരും നിശബ്ദരായി.
യോഗം നടത്തുന്ന ശുശ്രുഷകൻ: നമുക്ക് പ്രാർത്ഥിക്കാം.
രംഗം (SCENE)
എല്ലാവർക്കും കേൾക്കാൻ വേണ്ടി ഒരു വിശ്വാസി ഉറക്കെ പ്രാർത്ഥിക്കുന്നത് ഞങ്ങൾ കേൾക്കുന്നു. പ്രാർത്ഥനക്കു ശേഷം എല്ലാവരോടും സുഖപ്രദമായ സ്ഥാനത്ത് ഇരിക്കാൻ ശുശ്രൂഷകൻ പറയുന്നു.
യോഗം നടത്തുന്ന ശുശ്രുഷകൻ: എല്ലാവർക്കും ഇരിക്കാം.
യോഗം നടത്തുന്ന ശുശ്രുഷകൻ: നമ്മുടെ കൺവെൻഷൻ വളരെ അടുത്തെത്തിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ഈ വർഷത്തെ കൺവെൻഷൻ നമ്മുടെ സ്ഥല ത്ത് തന്നെ നടത്തണമെന്ന് കഴിഞ്ഞ വർഷം ചീഫ് പാസ്റ്റർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ദൈവകൃപയാൽ നമ്മൾ സ്ഥലം കണ്ടെത്തിയിരിക്കുന്നു. ഉടമസ്ഥൻ 11 കോടിയാണ് ചോദിക്കുന്നത്. ഇത്രയും ഉയർന്ന തുക ഞങ്ങൾ എവിടെ നിന്ന് കൊണ്ടുവരും? ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങൾ ദൈവദാസൻമാരാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ ക്ക് ജോലിയൊന്നുമില്ല. വിദേശ രാജ്യങ്ങളിൽ നിന്നും ഞങ്ങൾക്ക് ഒരു സംഭാവനയും ലഭി ക്കുന്നില്ല. ഞങ്ങൾ വിശ്വാസത്താൽ ജീവിക്കുന്നു. എന്നിട്ടും വില കുറയ്ക്കാൻ അദ്ദേഹം തയ്യാറല്ല. നമ്മുടെ ദൈവം വലിയവനാകുന്നു. അവൻ ഭൂമിയിലും സ്വർഗ്ഗത്തിലും അത്ഭു തങ്ങൾ പ്രവർത്തിക്കുന്നു. ദൈവം അവൻ്റെ ഹൃദയത്തിൽ മാറ്റം വരുത്തി നമ്മുക്ക് സൗക ര്യമായ വിലക്ക് ഭൂമി തരാൻ വേണ്ടി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം. കൺവെൻഷൻ സ്ഥലത്തിനുവേണ്ടി എല്ലാവരും PRAISE THE LORD പറയു.
രംഗം (SCENE)
ജനങ്ങൾ “PRAISE THE LORD”, “PRAISE THE LORD” —– മന്ത്രിക്കുന്നത് ഞങ്ങൾ കേൾക്കുന്നു…. ഇത് 2-3 മിനിറ്റ് തുടർന്നു.
യോഗം നടത്തുന്ന ശുശ്രുഷകൻ: നമ്മളുടെ കൺവെൻഷൻ മഴ തടസ്സപ്പെടുത്താനുള്ള സാധ്യതയുണ്ട്. കൺവെൻഷൻ ദിവസങ്ങളിൽ മഴ പെയ്യാതിരിക്കാൻ വേണ്ടി നമുക്ക് പ്രാർഥിക്കാം. നമ്മുക്ക് ധാരാളം ജോലികൾ ചെയ്യാനുണ്ട്.
രംഗം (SCENE)
ഞങ്ങൾ “PRAISE THE LORD, PRAISE THE LORD” —– വീണ്ടും ആവർത്തിക്കുന്നത് കേൾക്കുന്നു.
ജോസഫ് (സ്വയം സംസാരിക്കുന്നു): ദൈവം മഴ എന്തിന് നിർത്തണം? നൂറുകണക്കിന് പാ വപ്പെട്ട കൃഷിക്കാർ മഴയ്ക്കായി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. വിത്തുക ൾ, വളങ്ങൾ, കീടനാശിനികൾ എന്നിവ വാങ്ങാൻ പാവപ്പെട്ടവർ ബാങ്കുകളിൽനിന്ന് വായ്പ എടുത്തിട്ടുണ്ട്. അവർ നിലം കിളക്കാനും വിത്തു വിതയ്ക്കാനുമായി കഠിനമായി പ്രവ ർത്തിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് വളരെ താഴ്ന്നിരിക്കുന്നു. ഗ്രാമങ്ങളിലെ കിണറുകളെല്ലാം വറ്റി വരണ്ടു. മഴ പെയ്തില്ലെങ്കിൽ ഗ്രാമങ്ങളിലെ ആളുകൾ കടുത്ത പ്രശ്ന ങ്ങൾ നേരിടേണ്ടിവരും. ദൈവമേ, ദയവായി മഴ നിർത്തരുതേ. മറ്റുള്ളവരെപ്പറ്റി ചിന്തി ക്കാൻ ഞങ്ങളുടെ വിശുദ്ധന്മാർക്ക് ജ്ഞാനം നൽകണേ. തങ്ങളെക്കുറിച്ചും തങ്ങളുടെ കൺവെൻഷനുകളെക്കുറിച്ചും മാത്രമാണ് അവർ ചിന്തിക്കുന്നത്. അവരുടെ പ്രാർഥന കേൾക്കരുതേ.
യോഗം നടത്തുന്ന ശുശ്രുഷകൻ: നമുക്ക് സാക്ഷ്യപ്പെടുത്താൻ സമയമില്ല. ഞാൻ വെറും അഞ്ചു മിനിറ്റ് തരുന്നു. അത്യാവശ്യം സാക്ഷ്യം പറയേണ്ടവർ മാത്രം പറയുക. ബാക്കി എല്ലാവരും അടുത്ത ഞായറാഴ്ചത്തെക്ക് മാറ്റുക.
ജോസഫ് (വീണ്ടും സ്വയം സംസാരിക്കുന്നു): സമയമില്ലെന്ന് ബ്രദർ പറയുന്നു. എന്നാൽ പ്രായോഗികമായി യാതൊരു പ്രയോജനവുമില്ലാത്ത ദീർഘമായ പ്രഭാഷണങ്ങൾ അവൻ ചെയ്യും. ഞാൻ ഒരു ശുശ്രുഷകൻ ആയിരുന്നെങ്കിൽ, ഞാൻ എൻ്റെ പ്രഭാഷണം കുറച്ചിട്ട്, പകരം, ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിന് കൂടുതൽ സമയം കൊടുക്കുമായിരുന്നു.
രംഗം (SCENE)
ഡെയ്സി വേഗത്തിൽ എഴുന്നേറ്റു സാക്ഷ്യത്തിനായി മുന്നോട്ട് വരുന്നുത് ഞങ്ങൾ കാണുന്നു. അവൾ ഒരു മൈക്രോഫോണിന് മുന്നിൽ നിന്ന്, അവളുടെ സാക്ഷ്യം തുടങ്ങുന്നു.
ഡെയ്സി: “PRAISE THE LORD. നിങ്ങളുടെ സാന്നിദ്ധ്യത്തിൽ നില്കുവാൻ എനിക്ക് അനുവദിച്ച മഹത്തായ അവസരത്തിനായി ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എൻജിനീയറിങ് കോ ളേജിൽ എനിക്ക് പ്രവേശനം ലഭിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് യാ തൊരു യോഗ്യതയുമില്ലായിരുന്നു, എനിക്ക് വളരെ കുറവ് ശതമാനം മാത്രം ലഭിച്ചു. എന്നെ ക്കാൾ മികച്ച മാർക്ക് കരസ്ഥമാക്കിയ ആയിരക്കണക്കിന് വിദ്യാർഥികൾ ഉണ്ടായിരുന്നു. അത്തരമൊരു അഭിമാനകരമായ കോളേജിൽ അഡ്മിഷൻ കിട്ടുക അസാധ്യമായിരുന്നു. എൻ്റെ കുടുംബത്തിന് യാതൊരു പ്രത്യാശയുമില്ലായിരുന്നു. എൻ്റെ അച്ഛൻ ദൈവ ദാസനെ വിളിച്ചു എൻ്റെ പ്രവേശനത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. എൻ്റെ പേര് ലിസ്റ്റിൽ കണ്ടപ്പോൾ എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ വീട്ടിൽ വന്ന പ്പോൾ എൻ്റെ അമ്മ വളരെ സന്തോഷിച്ചു. ദൈവ വിശുദ്ധന്മാരുടെ പ്രാർത്ഥനയാൽ മാത്ര മാണ് എനിക്ക് ഈ പ്രവേശനം ലഭിച്ചത്. ഞങ്ങൾ വിശ്വാസ ഭവനത്തിൽ വിളിച്ച് ദൈവദാ സന് നന്ദി പറഞ്ഞു. എൻ്റെ തുടർന്നുള്ള പഠനങ്ങളിൽ ദൈവം എന്നെ സഹായിക്കാൻ ഞാൻ പ്രാർത്ഥന അപേക്ഷിക്കുന്നു. ദയവായി എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർഥിക്കുക. PRAISE THE LORD.”
രംഗം (SCENE)
യോഗം നടത്തുന്ന ബ്രദർ തൻ്റെ സ്ഥലത്തുനിന്നും എഴുന്നേറ്റ് മുൻപോട്ടു വരുന്നതായി ഞ ങ്ങൾ കാണുന്നു. അവൻ തൻ്റെ പ്രസംഗം ആരംഭിക്കുന്നു.
യോഗം നടത്തുന്ന ശുശ്രുഷകൻ: നമുക്ക് എല്ലാ സാക്ഷ്യങ്ങൾക്കും ദൈവത്തെ സ്തുതി ക്കാം. ജനങ്ങൾ സാക്ഷ്യത്തിൽ ചോദിച്ചതെല്ലാം ദൈവം കൊടുക്കേണ്ടതിനു നമ്മുക്ക് പ്രാർത്ഥിക്കാം.
രംഗം: ആളുകൾ വീണ്ടും “PRAISE THE LORD, PRAISE THE LORD” 2 മിനിറ്റ് ആവർത്തിക്കുന്നു.
യോഗം നടത്തുന്ന ശുശ്രുഷകൻ: ഈ ആഴ്ചയിലെ യോഗങ്ങൾ പതിവുപോലെ തന്നെ ഉണ്ടാ യിരിക്കും. പതിവുപോലെ ആഴ്ചയിൽ രണ്ടു പ്രാവശ്യം നമ്മൾ ഉപവസിക്കും. ബുധനാഴ്ച രാവിലെ നമ്മുക്ക് ഉപവാസ യോഗവും വൈകിട്ട് ബൈബിളധ്യയനവും (BIBLE STUDIES) ഉ ണ്ടായിരിക്കും. വീണ്ടും ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഉപവാസ പ്രാർത്ഥന ഉണ്ടാ യിരിക്കും. നമ്മുടെ എല്ലാ മീറ്റിംഗുകൾക്കും വേണ്ടി പ്രാർഥിക്കുക.
രംഗം (SCENE)
ശുശ്രുഷകൻ പ്രസംഗിക്കുന്നു. പലരും തങ്ങളുടെ ബൈബിളിൽ നോക്കുന്നു. ചിലർ പ്രസം ഗിക്കുന്ന ശുശ്രുഷകനെ നോക്കുന്നു. ചിലർ ഉറങ്ങുന്നു. ചിലർ അവരുടെ മൊബൈലിൽ കളിക്കുന്നു. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന പുതിയ 10 പോയിൻറ്റ് പട്ടികയാണ് പ്രഭാഷണത്തിൻ്റെ പ്രധാന കേന്ദ്രബിന്ദു. പെന്തക്കോസ്ത് മാസിക യിൽ ഈ മാസം പ്രസിദ്ധീകരിച്ച അതേ കാര്യമാണ് ഇതെന്ന് തോന്നുന്നു.
യോഗം അവസാനിച്ചതിനു ശേഷം ആളുകൾ പരസ്പരം സൗഹൃദസംഭാഷണം നടത്താൻ തുടങ്ങി. സഹോദരി ലൂസി (വേലക്കാരി സഹോദരി) ഡെയ്സിയുടെ അടുക്കൽ വന്നു അവ ളെ അടുക്കളയിലേക്ക് കൊണ്ടുപോയി ബ്രദർ നെൽസനുമായി (മറ്റൊരു ഫെയിത്ത് ഹോ മിലെ വേലക്കാരൻ സഹോദരൻ) സംസാരിക്കാൻ ഫോൺ ചോദിക്കുന്നു. ബ്രദർ നെൽസ നുമായി സംസാരിക്കാൻ അവൾ വെറിപിടിച്ച അവസ്ഥയിലാകുന്നു. ലൂസിക്കും നെൽസ നും ഇടയിൽ ഒരു പ്രണയ ബന്ധം ഉണ്ടെന്ന് ഡെയ്സിക്ക് അറിയാം. ലൂസിയിൽ നിന്നും 45 മിനിറ്റിനു ശേഷം മുഴുവൻ ടോക്ക് ടൈമും (TALK TIME) തീർന്നശേഷം അവൾക്ക് ഫോൺ തിരികെ കിട്ടുന്നു.
——– XXXXXXXXXX——–
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.