ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 4

എപ്പിസോഡ് 4: ഡെയ്സി മോളിയെ കണ്ടുമുട്ടുന്നു

സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ടിപിഎമ്മിലെ ഞായറാഴ്ച ആരാധനയ്ക്ക് ഡെയ്സി കുടുംബത്തോടൊപ്പം ഞങ്ങളും ചേർന്നു. എൻജിനീയറിംഗ് കോളേജിൽ പ്രവേശ നം നേടിയതെങ്ങനെ എന്നതിനെ കുറിച്ച് ഡെയ്സി നൽകിയ സാക്ഷ്യം നമ്മൾ കേട്ടു. ഇന്ന് അവളുടെ എൻജിനീയറിംഗ് കോളേജിലെ ആദ്യദിവസം ആകുന്നു.

രംഗം (SCENE)

ഇപ്പോൾ സമയം രാവിലെ 11 മണി 20 മിനിറ്റ്, ഡെയ്സി അവളുടെ ആദ്യ ദിവസം എഞ്ചിനീയ റിംഗ് കോളേജിൽ എത്താൻ വൈകിയിരിക്കുന്നു. താഴത്തെ നിലയിലുള്ള ഇടനാഴിയിലെ നോട്ടീസ് ബോർഡിൽ അവൾ അവളുടെ പേര് നോക്കുന്നു. നോട്ടീസ് ബോർഡിൽ എഴുതി രിക്കുന്നു, മിസ് ഡെയ്സി ജോൺ, സെക്ഷൻ ഡി, റൂം നമ്പർ 104. വിദ്യാർത്ഥികൾ എല്ലാവരും ഇരുന്നു. അധ്യാപകൻ ക്ലാസ്സ്‌ മുറിയുടെ മുന്നിൽ നിന്ന്, ബ്ലാക്ക് ബോർഡിൽ എന്തൊക്കെ യോ എഴുതുന്നു.

ഡെയ്സി: സർ, ഞാൻ അകത്ത്‌ വരട്ടെ.

രംഗം (SCENE)

ക്ലാസ്സ്‌ ടീച്ചർ എഴുത്ത്‌ നിർത്തുന്നു. അദ്ദേഹത്തിൻ്റെ മുഖം പരുഷമാണ്. അദ്ദേഹം നീല ഉടുപ്പ് കറുത്ത പാൻറ്റിനുള്ളിൽ ഇൻസേർട് ചെയ്തിരിക്കുന്നു. നല്ലതായി പോളിഷ് ചെയ്ത ലെതർ ഷൂസും ധരിച്ചിരിക്കുന്നു. അദ്ദേഹം ഡെയ്സിയെ നോക്കികൊണ്ട്‌ പറയുന്നു,

പ്രൊഫസർ ചെറിയാൻ: മിസ് ഡെയ്സി ആദ്യ ദിവസം വൈകിയതിന് നിങ്ങൾക്ക് എന്താണ് ഒഴികഴിവ്?

രംഗം (SCENE)

അദ്ദേഹത്തിൻ്റെ ശബ്ദം ഇടിമുഴക്കം പോലെയാണ്. ഡെയ്സി ഭയന്നു വിറയ്ക്കുന്നു. അദ്ദേഹ ത്തിന് എൻ്റെ പേര് എങ്ങനെ അറിയാം എന്ന് അവൾ ചിന്തിക്കാൻ തുടങ്ങി? ഞാൻ വൈകി എത്തിയതിന് എന്ത് പറയും?

ഡെയ്സി: സർ, ഞാൻ പൂജ ചെയ്യാൻ ക്ഷേത്രത്തിൽ പോയി നേരം വൈകി.

രംഗം (SCENE)

ഡെയ്സി ഒരു ക്രിസ്ത്യാനിയാണ്. അവൾ പൂജ ചെയ്യാൻ ക്ഷേത്രത്തിൽ പോകയില്ല. കോളേ ജിൽ ആദ്യ ദിവസം പങ്കെടുക്കുന്നതിനു മുൻപ് സഭയിൽ പ്രാർഥിക്കാൻ പോയതാണെന്ന് അവൾക്ക് പറയാമായിരുന്നു, പക്ഷേ അത് ചില പ്രശ്നങ്ങൾ ക്ഷണിക്കുമായിരുന്നു. “ഏത് ക്രിസ്ത്യാനിയാണ് തിങ്കളാഴ്ച സഭയിൽ പോകുന്നത്?” എന്നതുപോലുള്ള ചോദ്യങ്ങൾ. അ നാവശ്യ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവൾ ആഗ്രഹിച്ചില്ല. കോളേജിൽ പോകുന്ന തിനു മുൻപ് വിശ്വാസ ഭവനത്തിൽ പോയി വിശുദ്ധന്മാരാൽ പ്രാർഥിക്കപ്പെടണമെന്നു അമ്മ ആവശ്യപ്പെട്ട കാര്യവും അവൾ പറയാൻ ആഗ്രഹിച്ചില്ല. പാസ്റ്റർ വരാൻ 20 മിനിറ്റ് വൈകി. അതിനാൽ ഈ കഥ പറയുന്നത് ഒഴിവാക്കാൻ വേണ്ടി, അവൾ വെറുതെ അമ്പല ത്തിൽ നേരം വൈകിയെന്ന് പറഞ്ഞു. അവളുടെ സഹോദരൻ ജോസഫാണ് അവൾക്ക് ഈ ആശയം കൊടുത്തത്. ജോസഫ് എല്ലായ്പ്പോഴും കാര്യങ്ങൾ പറഞ്ഞ് ശുണ്ഠിപിടിപ്പി ക്കുന്ന ഒരു ശൈലിയുണ്ട്. സഭയിൽ പോകുന്ന സമയം ആകുമ്പോൾ “അമ്പലത്തിൽ പോ കാൻ സമയമായി” എന്ന് പറഞ്ഞ്‌ അദ്ദേഹം അമ്മയെ ശുണ്ഠിപിടിപ്പിക്കാറുണ്ട്. “പ്രാർത്ഥന” എന്നതിനു പകരം “പൂജ” എന്നും “സഭ” എന്നതിനു പകരം “ക്ഷേത്രം” എന്ന പദം ഉപയോ ഗിക്കുന്നതും വെറും ഒരു കാര്യമാണെന്ന് അവൻ കരുതുന്നു. ശകാരിക്കുമ്പോൾ, അവൻ, പഴയനിയമത്തിൽ ദൈവ ജനങ്ങൾ എല്ലായ്പ്പോഴും ആലയത്തിൽ (ശലോമോൻ്റെ ദേവാ ലയം) പോയി എന്നും സഭയിൽ പോയില്ല എന്നുമുള്ള തൻ്റെ മണ്ടൻ യുക്തി കൊണ്ട് സ്വയം ന്യായീകരിക്കും. അതുകൊണ്ട്, സഭയ്ക്ക് പകരം താൻ “ക്ഷേത്രം” എന്ന് ഉപയോഗിക്കു മ്പോൾ തൻ്റെ അമ്മ തന്നെ കുറ്റക്കാരൻ ആക്കുന്നത് ശരിയല്ലെന്ന് അവൻ ചിന്തിക്കുന്നു.

പ്രൊഫസർ ചെറിയാൻ: ദൈവത്തിൻ്റെ പിന്നിൽ ഒളിക്കാൻ ശ്രമിക്കരുത് … മിസ് ഡെയ്സി !! എൻ്റെ പ്രതീക്ഷകൾ പരാജയപ്പെടുകയാണെങ്കിൽ നിങ്ങളുടെ ദൈവങ്ങൾ നിങ്ങളെ രക്ഷിക്കാൻ പോകുന്നില്ല.

രംഗം (SCENE)

പ്രൊഫസർ ഉള്ളിൽ കയറാൻ അവളെ ആംഗ്യം കാണിക്കുന്നു. ഡെയ്സി അകത്ത്‌ വന്നു നോക്കുമ്പോൾ മുൻ നിരയിലുള്ള ബഞ്ചുകളിൽ സ്ഥലമില്ലെന്ന് കാണുന്നു. അതിനാൽ അവസാനത്തെ ബെഞ്ചിൽ ഒരു ഒഴിവ് സ്ഥാനം അവൾ കണ്ടെത്തുന്നു. എന്ത് സംഭവിച്ചാ ലും, വിശ്വാസ ഭവനത്തിൽ അവസാന വരിയിൽ അവൾ ഒരിക്കലും ഇരിക്കില്ല. എന്നാൽ  എൻജിനീയറിംഗ് ക്ലാസ്സ്‌ റൂമിൽ ഇതിനു കുഴപ്പമില്ല. സഭയിൽ പുറകിലുള്ള ബഞ്ചുകളിൽ ഇരിക്കുന്നവർക്ക് പിശാച് പ്രശ്നമുണ്ടാക്കുന്നു, ഒരുപക്ഷെ അവൻ ഈ ലൗകീക സ്കൂളിൽ ഒന്നാം നിരയിലായിരിക്കണം പ്രവർത്തിക്കുന്നത്. ഇത് ലോകം തലകീഴായി സഭയ്ക്കും, സഭ തലകീഴായി ലോകത്തിനും മുന്നിൽ ആയതുകൊണ്ടാകുന്നു. അതിനാൽ അവൾക്ക് ലോകത്തിലെ എൻജിനീയറിംഗ് ക്ലാസ്സിൽ അവസാനത്തെ നിര ലഭിച്ചതിൽ അവൾ സന്തോഷവതിയാണ്. പിശാചിന് ലൗകിക മഹത്വത്തിലേക്ക് അവളെ ആകർഷിക്കാൻ കഴിയാത്തതിനാൽ ദൈവത്തിനു സ്തോത്രം.

പ്രൊഫസ്സർ ചെറിയാൻ: “ഞാൻ പ്രൊഫസർ ചെറിയാൻ.” പ്രൊഫസ്സർ ചെറിയാൻ ദൈവ ത്തിൽ വിശ്വസിക്കുന്നില്ലെന്ന് എൻ്റെ വിദ്യാർത്ഥികൾ അവരുടെ കൈപ്പത്തികളിൽ എഴു തണം. അവസാനത്തെ നിരകളിൽ ഇരിക്കുന്നവർ ഞാൻ പറഞ്ഞത് കേട്ടോ?

രംഗം (SCENE)

ക്ലാസ്സ് നിശ്ശബ്ദമാണ്.

പ്രൊഫസർ ചെറിയാൻ: അതുകൊണ്ട് നിങ്ങൾ എൻ്റെ ക്ലാസിൽ വരുമ്പോൾ നിങ്ങളുടെ ദൈവങ്ങളെ ക്ലാസ്സ് റൂമിന് വെളിയിൽ വെയ്ക്കുക. നിങ്ങളുടെ നിയമനങ്ങൾ, നിങ്ങളുടെ മാർക്ക്, നിങ്ങളുടെ ജോലി, നിങ്ങളുടെ ഭാവി എല്ലാം എന്നെ ആശ്രയിച്ചിരിക്കുന്നു. എനിക്ക് നിങ്ങളുടെ ജീവിതം സൃഷ്ടിക്കാനും, അതിനെ നശിപ്പിക്കാനും കഴിയും. ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

മോളി: സർ, ആരാണ് നിങ്ങളെ സൃഷ്ടിച്ചത്? ദൈവം…

പ്രൊഫസ്സർ ചെറിയാൻ: മിസ് മോളി, താങ്കൾ എന്താണ് അർത്ഥമാക്കുന്നത്?

രംഗം (SCENE)

Reflections of Life in TPM – 4

എല്ലാവരും മോളിയെ തുറിച്ചു നോക്കുന്നു. അവൾ ഡെയ്സിയുടെ സമീപം നിൽക്കുന്നു. അവൾ ഡെയ്സി യിൽ നിന്നും തികച്ചും വ്യത്യസ്തയാണ്. ഡെയ്സി വെ ള്ള ധരിക്കുന്നു അവൾ കറുപ്പാണ് ധരിച്ചിരിക്കുന്ന ത്. ഡെയ്സി വൈകി വന്നതിലും ശകാരം കേട്ടതി ലും വളരെ ലജ്ജിതയാണ്. എന്നാൽ മറുവശത്ത് മോളി, അവൾ വിശ്വസിക്കുന്ന ദൈവത്തെ ന്യായീ കരിക്കാൻ എഴുന്നേറ്റു. അവൾ നട്ടെല്ലുള്ള ഒരു പുരുഷനാണ് !!

മോളി: ക്ലാസ്സിലെ പ്രൊഫസ്സർ ദൈവം ആണെങ്കിൽ, നിങ്ങളുടെ ദൈവം ആരായിരുന്നു? നിങ്ങളെ ജീവിപ്പിക്കാനും നശിപ്പിപ്പാനും ശക്തിയുണ്ടായിരുന്നത് ആർക്കായിരുന്നു? നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നതുപോലെ നിങ്ങളെ ആക്കിയത് ആരായിരുന്നു?

പ്രൊഫസർ ചെറിയാൻ: പെൺകുട്ടി, നിങ്ങളുടെ പ്രശ്നം എന്താണ്?

മോളി: സർ, എൻ്റെ ചോദ്യം വളരെ ലളിതമാണ്! കോളേജ് മാനേജ്മെൻറ്റ് നിങ്ങളുടെ ശമ്പ ളം നിർത്തിയാൽ, നിങ്ങൾ ഞങ്ങളുടെ “ദൈവം” ആയി തുടരുമോ? അങ്ങനെയെങ്കിൽ, കോളേജ് മാനേജ്മെൻറ്റ് നിങ്ങളുടെ ദൈവമെന്ന് വിളിക്കരുതോ?

രംഗം (SCENE)

പ്രൊഫസർ ഇടറാൻ തുടങ്ങി. ഒരു നിമിഷം അയാൾ ക്ലാസിന് മുൻപിൽ ലജ്ജിതനായി. എന്നാൽ അയാൾ കണ്ണുകൾ അടച്ചു പല്ലിന്മേൽ പല്ലുകടിച്ചു. അദ്ദേഹത്തിൻ്റെ മുഖത്തിൻ്റെ നിറം മാറി .. മൂക്കിൽ നിന്ന് പുക ഉയർന്നു.

പ്രൊഫസർ ചെറിയാൻ: പെൺകുട്ടി, എന്നോട് വഷളത്വം കാണിക്കരുത്. അയാൾ ഡസ്റ്റർ ഡെസ്കിൽ എറിഞ്ഞിട്ട്, ചോക്ക് പൊടിയുടെ മേഘത്തിൽ ക്ലാസ്സിൽനിന്നു പുറത്തു പോയി.

രംഗം (SCENE)

പ്രൊഫസ്സറുടെ കോപം ക്ലാസിൻ്റെ നട്ടെല്ല് കൊച്ചി പിടിപ്പിച്ചു. എന്നാൽ, മറു വശത്ത് മോളി യുടെ മുഖത്ത് യാതൊരു ഭയവുമില്ല. അവൾ ഡെയ്സിയെ നോക്കി കണ്ണടച്ചു. ഡെയ്സി പകരം പുഞ്ചിരിക്കുന്നു.

——– XXXXXXXXXX——–

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *