ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 5

എപ്പിസോഡ് 5 – സന്ദർശനം

സംക്ഷിതം (RECAP): അവസാന എപ്പിസോഡിൽ പ്രൊഫസർ ചെറിയാൻ്റെ ക്ലാസ്സിൽ മോ ളിയും ഡെയ്സിയും കണ്ടുമുട്ടുന്നത് നമ്മൾ കണ്ടു. ഇന്ന് വീട് സന്ദർശനത്തിന് വരുന്ന വിശു ദ്ധന്മാരോട് ഡെയ്സി തൻ്റെ അനുഭവം പങ്കുവെയ്ക്കുന്നത് കാണാം.

രംഗം (SCENE)

അത് സന്ധ്യയാണ്. സൂര്യൻ സാവധാനത്തിൽ വെള്ളത്തിൽ ഇറങ്ങുന്നു. നമ്മൾ ഡെയ്സിയു ടെ വീട് കാണുന്നു. വാതിലിനടുത്തുള്ള ചുവരിലെ കറുത്ത കല്ലിൽ, “ALLELUIA, PRAISE THE LORD, PARADISE!” എന്നീ വാക്കുകൾ കൊത്തിയിരിക്കുന്നു. ടിപിഎം വേലക്കാർ അല്ലേലൂയ പറുദീസയുടെ കവാടത്തിൽ നില്കുന്നു. അവർ ബെല്ലടിക്കുന്നു. വാതിൽ തുറക്കുന്നു. ഡെ യ്സിയുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി ഞങ്ങൾ കാണുന്നു. അവൾ അവരെ അവളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. കുറച്ച് “PRAISE THE LORDS” അന്യോന്യം കൈ മാറ്റുന്നു. മുറിയുടെ മുൻവശത്തുള്ള സോഫയിൽ അവർ ഇരിക്കുന്നു.

മലയാളത്തിൽ പിതാവ് എന്ന അർത്ഥത്തിൽ “അപ്പച്ചൻ” എന്നറിയപ്പെടുന്ന പാസ്റ്റർ ഈ സംഘത്തിന് നേതൃത്വം നൽകുന്നു. അമ്മച്ചിയും (അമ്മ എന്നാണർത്ഥം) ഒരു സഹോദ രിയും കൂടെയുണ്ട്. അപ്പച്ചനും അമ്മച്ചിയും പൊണ്ണത്തടിയന്മാരാണ്. ആ ചെറിയ സഹോ ദരിയുടെ കണ്ണ് കുഴിഞ്ഞിരിക്കുന്നു, ഒരു കോലുപോലെ മെലിഞ്ഞിരിക്കുന്നു.

Reflections of Life in TPM-5

അപ്പച്ചൻ: സഹോദരൻ എവിടെ?

ഡെയ്സിയുടെ അമ്മ (മോം): സഹോദരൻ ഓഫീസിൽ നിന്ന് ഇതുവരെയും വന്നില്ല. ഒരു പക്ഷേ, ഇന്ന് വൈകിയേക്കും.

അപ്പച്ചൻ: ഓ, ഓകെ! ജോസ് എവിടെയാണ്?

അമ്മ: അവൻ മുകളിൽ അവൻ്റെ മുറിയിൽ ഉണ്ടാകും. ഡെയ്സി, പോയി നിൻ്റെ സഹോദ രനെ വിളിക്കൂ. ഞാൻ ദൈവ ദാസന്മാർക്കുവേണ്ടി ചായ ഉണ്ടാക്കാം.

അമ്മച്ചി: വേണ്ട സഹോദരി? സിസ്റ്റർ ലിഡിയയുടെ വീട്ടിൽ ഞങ്ങൾ ഇപ്പോൾ ചായ കുടി ച്ചു. അവൾ ഒരുപാട്‌ പഞ്ചസാര ഇട്ടിരുന്നു. പാസ്റ്റർ പ്രമേഹരോഗി ആയതിനാൽ കുറച്ച് പഞ്ചസാര ഇടണമെന്ന് ഞാൻ പറഞ്ഞതായിരുന്നു, എന്നാൽ അവൾ ഒരുപാട് ഇട്ടു. ഒരു ഗ്ലാസ് ചൂട് വെള്ളം മാത്രം മതി. ഞങ്ങൾക്ക് വേറെ ഒന്നും വേണ്ട.

ഡെയ്സി (സ്വയമായി ചിന്തിക്കുന്നു): പാസ്റ്റർക്ക് പ്രമേഹം ഉണ്ടെന്ന് അമ്മച്ചിക്ക് എങ്ങനെ അറിയാം? അദ്ദേഹം പോയി സ്വയം പരിശോധിച്ചോ?

രംഗം: അടുത്തുള്ള കടയിലെ ചിക്കൻ തന്തൂരി ലെഗ് കഷണങ്ങൾ പാസ്റ്ററിന് ഇഷ്ടമാണെ ന്ന് ഡെയ്സിയുടെ അമ്മയ്ക്ക് അറിയാം. അദ്ദേഹം ഒറ്റയ്ക്ക് വരുമ്പോൾ, എപ്പോഴും ഷെയ്ക്ക് ഭക്ഷണശാലയിൽ നിന്നും പാസ്റ്ററിനു വേണ്ടി 1 കിലോ ചിക്കൻ തന്തൂരി കൊണ്ടുവരാൻ ജോസഫിനെ അയയ്ക്കാറുണ്ട്. എന്നാൽ ഇന്ന്, അമ്മച്ചി കാരണം, അവരുടെ മുന്നിൽ അ യാൾ ഒന്നും ചോദിക്കില്ല. അല്ലാത്തപക്ഷം അവൾ തൻ്റെ അമിതഭക്ഷണ സ്വഭാവത്തെ പറ്റി ചീഫ് പാസ്റ്റർക്ക്‌ പരാതി നൽകും. ഡെയ്സിയുടെ അമ്മ പോഷകാഹാര ബിസ്ക്കറ്റ്, ചി ക്കൻ കട്ട്ലറ്റ്, “എൻഷുർ ഇട്ട പാൽ” എന്നിവ ഒരു പ്ലേറ്റിൽ കൊടുക്കുന്നത് ഞങ്ങൾ കാണു ന്നു. ജോസഫ് ഇറങ്ങിവന്ന് സന്ദർശകരുമായി PRAISE THE LORD പറയുന്നു.

അപ്പച്ചൻ: ഡെയ്സി കോളേജിൽ നിൻ്റെ ആദ്യ ദിവസം എങ്ങനെയായിരുന്നു?

ഡെയ്സി: ഞാൻ കോളേജിൽ ചെല്ലാൻ വൈകി, അവിടെ ആ പിശാചിൻ്റെ പ്രൊഫസർ ഉണ്ടാ യിരുന്നു. അവൻ കോളേജിൻ്റെ ദൈവമാണെന്ന് പറഞ്ഞു.

അമ്മച്ചി: അയ്യോ? സാത്താൻ.

ജോസഫ്: എന്തുകൊണ്ട് നീ “യേശുവിൻ്റെ നാമത്തിൽ പോ സാത്താനെ” എന്ന് പറഞ്ഞില്ല?

ഡെയ്സി: അദ്ദേഹം ഒരു നിരീശ്വരവാദി ആണ്. സാത്താൻ ബാധിച്ചവനല്ല!

സഹോദരി: അവൻ ഒരു സാത്താൻ വിശ്വാസി ആയിരിക്കണം. സാത്താൻ വിശ്വാസികൾ ഇപ്പോൾ എല്ലായിടത്തും കറങ്ങുന്നുണ്ട്! അവർ നമ്മുടെ പാസ്റ്റർമാർക്കും ചീഫ് പാസ്റ്റർമാ ർക്കും എതിരെ സ്തുതികൾ ഉയർത്തുന്നു.

ഡെയ്സി: അവിടെ മറ്റൊരു സ്വതന്ത്ര സഭയിൽ നിന്നും ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവ  ളുടെ പേര് മോളി എന്നാകുന്നു. അവൾ പ്രൊഫസറിനെ എതിർത്തു. അവൾ അവൻ്റെ സ്ഥാനങ്ങൾ കാണിച്ചുകൊടുത്തു. ഞാൻ അവളെ എൻ്റെ സുഹൃത്ത് ആക്കി.

അപ്പച്ചൻ: കൊള്ളാം! നീ അവളെ നമ്മുടെ കൺവെൻഷനിലേക്ക് ക്ഷണിച്ചോ?

ജോസഫ് (തന്നെത്താൻ പറയുന്നു): അതെ, അവളെ ക്ഷണിക്കുക, എന്നാൽ അവരുടേ തിന് പോകരുത്! ആട് മോഷ്ട്ടാക്കൾ!

ഡെയ്സി (ജോസഫിനെ അവഗണിച്ച്): അപ്പച്ചാ ഞാൻ അവളെ ക്ഷണിച്ചു. ഞാൻ നാളെ അവ ൾക്ക് കൺവെൻഷൻ നോട്ടീസ് കൊടുക്കും.

അപ്പച്ചൻ: കൊള്ളാം! നമ്മുടെ നഗരം മുഴുവനും ദൈവം കൺവെൻഷനിലേക്ക് കൊണ്ടു വരണം.

ഡെയ്സി: സഹോദരി ബ്യുലയെ കുറിച്ച് കേട്ടിട്ട് ഒരുപാട് നാളായി? അവൾ ഇപ്പോൾ എവി ടെയാണ്?

അപ്പച്ചൻ: ഓ, അവൾ തെക്കോട്ട് പോയി (ഒരാൾ ടിപിഎം ശുശ്രുഷ വിട്ട് പോകുന്നതിനെ ടിപിഎമ്മിൽ “തെക്കോട്ട് പോയി” എന്ന് പറയുന്നു.)

അമ്മ (മറ്റൊരു വിഷയത്തിലേക്ക് മാറുന്നു, ബ്യുല സെൽവരാജിനൊപ്പം ഒളിച്ചോടിയെന്ന് അവൾക്ക് അറിയാം): അപ്പച്ചാ, ദയവായി കുറച്ച് ബിസ്കറ്റ് എടുക്കൂ! നിങ്ങൾ ഇതുവരെ ഒന്നും എടുത്തില്ല.

അപ്പച്ചൻ: വേണ്ട സഹോദരി! ദയവായി! ഞങ്ങൾക്ക് ഫെയിത്ത്‌ ഹോം വിടുന്നതിനു മുൻപ് വൈകുന്നേരം 5 മണിക്ക് സഹോദരിമാർ ചില ലഘുഭക്ഷണങ്ങൾ നൽകി. ബ്രദർ മാത്യൂ സിൻ്റെ ഭവനത്തിൽ ഞങ്ങളെ ഭക്ഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്. ആ കുടുംബത്തെ നിങ്ങ ൾക്ക് അറിയാം. ശരിയല്ലേ?

അമ്മ: അവർ തമിഴന്മാരാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ബിഎസ്എൻഎന്നിൽ (BSNL) ജനറൽ മാനേജരോ മറ്റോ ആണ് അദ്ദേഹം. അത് ശരിയാണോ?

അപ്പച്ചൻ: അതെ! അവൻ രംഭ (വലിയ) വിശ്വാസി ആണ്. ഞാൻ ഗുണ്ടൂരിൽ ആയിരുന്ന കാലം മുതൽ എനിക്ക് അവനെ അറിയാം. അവൻ ദൈവ ദാസന്മാരെ വളരെ ബഹുമാ നിച്ചിരുന്നു. ചെറുപ്പമായിരുന്നപ്പോൾ, അദ്ദേഹം ശനിയാഴ്ച രാത്രി വിശ്വാസ ഭവനത്തിൽ തന്നെ കഴിയുമായിരുന്നു. ഞായറാഴ്ച സഭ കഴിഞ്ഞ്, പായുകൾ എടുത്തതിനുശേഷം, എല്ലാ വിശ്വാസികളും പോയശേഷം വീട്ടിലേക്കു പോകുമായിരുന്നു. ഇപ്പോൾ ദൈവം അവനെ ജനറൽ മാനേജർ സ്ഥാനത്തേക്ക് ഉയർത്തിയിരിക്കുന്നു.

ജോസഫ് (സ്വയം സംസാരിക്കുന്നു): അവൻ്റെ മുകളിൽ ജോലി ചെയ്യുന്ന ദയാലുവായ ബോസിൻ്റെ കാര്യമെന്താണ്? രംഭ വിശ്വാസിയുടെ ബോസ്സ് ആയി ദൈവം അയാളെ ഉയ ർത്താൻ ഫെയിത്ത്‌ ഹോമിൽ അയാൾ എന്തുമാത്രം സേവനം ചെയ്തു.

അമ്മ: അവർക്ക് കുട്ടികളുണ്ടോ?

അപ്പച്ചൻ: മൂത്ത മകൾ ഗൾഫിൽ ആണ്. ദുഃഖകരമെന്നു പറയട്ടെ, അവൾ വിവാഹമോച നം നേടി. അവളുടെ ഭർത്താവ് ഒരു പിശാച് ആയിരുന്നു. ആർപിഡി (RPD) ചെയ്യാൻ ഞാൻ അവളോട് പറഞ്ഞു. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല.

അമ്മ: അതെ, പാസ്റ്റർ.

അമ്മ: പാസ്റ്റർ ഒരു കാര്യം കൂടി. തങ്ങളുടെ സഭയുടെ കൺവെൻഷൻ നോട്ടീസ് നമ്മുടെ സഭയിൽ വിതരണം ചെയ്യണമെന്ന് ഞങ്ങളുടെ അയൽക്കാരൻ ജോർജുകുട്ടി ആവശ്യ പ്പെട്ടു. അച്ചായൻ ഒന്നും പറഞ്ഞില്ല. ഞങ്ങൾ എന്തു ചെയ്യണം?

അപ്പച്ചൻ (കൃത്രിമമായി ചിരിച്ചുകൊണ്ട്): നമ്മൾ അവരുടെ കൺവെൻഷൻ പ്രോത്സാഹി പ്പിക്കേണ്ട ആവശ്യമില്ല. അവരുടെ നോട്ടീസ് എടുത്ത്‌ നിങ്ങളുടെ കൈയിൽ വെച്ചെക്കു. അവൻ ചോദിക്കുമ്പോൾ, നമ്മുടെ സഭയിൽ നമ്മൾ വിതരണം ചെയ്തതായി അവനോട് പറയുക. നമ്മുടെ നോട്ടീസുകൾ വിതരണം ചെയ്യുന്നതിനല്ലാതെ ഒരാളുപോലും അവ രുടെ കൺവെൻഷനിൽ പോകരുത്.

അമ്മ: ശരി, ഞാൻ ഡെയ്സിയുടെ ഡാഡിയോട് അങ്ങനെ പറയാം.

അപ്പച്ചൻ: ശരി സഹോദരി. ഞങ്ങൾക്ക് പോകണം! എന്നെ വിളിക്കാൻ സഹോദരനോട് പറയൂ. നാം വാങ്ങുന്ന സ്ഥലത്തെ പറ്റി അവനുമായി സംസാരിക്കേണ്ട ആവശ്യമുണ്ട്.

അമ്മ: തീർച്ചയായും അപ്പച്ചാ (ഡെയ്സിയുടെ അമ്മ പാസ്റ്ററേക്കാൾ മൂത്തതാണ്)!

രംഗം (SCENE)

പാസ്റ്ററും മദറും സഹോദരിയും എഴുന്നേറ്റു നിൽക്കുന്നതായി ഞങ്ങൾ കാണുന്നു. അവർ എല്ലാവരും കണ്ണുകൾ അടച്ചു. അന്യഭാഷയിലൂടെ ആരംഭിച്ച ചെറിയ ഒരു പ്രാർത്ഥനക്ക് ശേഷം അവർ ഇറങ്ങാൻ തുടങ്ങുന്നു. പെട്ടെന്നുതന്നെ ഡെയ്സിയുടെ അമ്മ പാസ്റ്ററിനടുത്ത്‌ വന്ന് പാസ്റ്ററിനു കുറച്ചു പണം കൊടുത്തു. പാസ്റ്ററിൻ്റെ മുഖം പെട്ടെന്ന് സന്തോഷത്താൽ നിറഞ്ഞു. അത് കണ്ടാൽ അദ്ദേഹത്തിൻ്റെ ശരീരത്തിൽ എല്ലാ ഭാഗത്തും സന്തോഷം നിറ ഞ്ഞതായി തോന്നും. അയാൾ ഒരു നാടക ശബ്ദം ഉണ്ടാക്കുന്നു “അയ്യോ .. സഹോദരി !!” പിന്നെ അയാൾ തൻ്റെ കണ്ണുകൾ അടച്ചു, ഒരു ചെറിയ പ്രാർത്ഥനയിൽ, അവരെ അനുഗ്ര ഹിക്കുന്നതിൻ്റെ ഭാഗമായി ശബ്ദം ഉയർത്തി 100 മടങ്ങ് അനുഗ്രഹം മടക്കി കൊടുക്കണ മെന്ന് പറഞ്ഞ് ശബ്ദം കുറയ്ക്കുന്നു. പിന്നീട് അയാൾ ആ പണം തൻ്റെ പോക്കറ്റിൽ ഇടുന്നു. അന്തിമമായി “PRAISE THE LORD!” പറയുന്നു.

ഡെയ്സിയുടെ അമ്മ അമ്മച്ചിക്ക് കുറച്ച് പണം കൈമാറുന്നു, “പറയാൻ വയ്യാത്ത സന്തോഷ വികാരം” പാസ്റ്ററിൻ്റെ ശരീരത്തിൽ നിന്നും അമ്മച്ചി ശരീരത്തിലേക്ക് ചാടുന്നു. ചെറിയ സഹോദരിയുടെ കയ്യിൽ ഡെയ്സി കുറച്ചു പണം കൊടുക്കുന്നു. അമ്മച്ചിയിൽ നിന്നും അവൾ അത് രഹസ്യമായി മറച്ചുവയ്ക്കുന്നു. ജോസഫ് ഒഴികെ എല്ലാവരും സന്തോഷ ത്താൽ നിറഞ്ഞു. ജോസഫിൻ്റെ കുസൃതി മനസ്സ് അവരിൽ നിന്ന് പണം തിരികെ കിട്ടുന്ന തിനെക്കുറിച്ച് ആലോചിക്കുന്നു. കഴിഞ്ഞ പ്രാവശ്യം പിതാവ് പാസ്റ്റർക്ക് ദശാംശം കൊടു ത്തു, അന്ന് എൻ്റെ പ്ലേറ്റിൽ ചീഞ്ഞ മത്സ്യം ലഭിച്ചു. അയാൾക്ക് ഇന്ന് അത്താഴത്തിൽ ഏതു തരം മത്സ്യം കിട്ടുമെന്നോർത്ത്‌ അവൻ വ്യാകുലപ്പെടുന്നു?

——– XXXXXXXXXX——–

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *