എപ്പിസോഡ് 6 – ടിപിഎം കൺവെൻഷൻ
സംക്ഷിതം (RECAP): കോളേജിലെ ആദ്യദിനം കഴിഞ്ഞപ്പോൾ, ടിപിഎം ശുശ്രുഷകന്മാർ ഡെയ്സിയുടെ വീട് സന്ദർശിക്കുന്നു. സംഭാഷണം വ്യത്യസ്ത വഴികളിലൂടെ പോയി ഒരു മാ തൃക ടിപിഎം കുടുംബത്തിൻ്റെ ജീവിതം കാണാൻ കഴിഞ്ഞു. പാസ്റ്റർ മറ്റു ക്രിസ്ത്യാനിക ളുമായുള്ള കൂട്ടായ്മയെ എങ്ങനെ നിരുത്സാഹപ്പെടുത്തുന്നുവെന്നും നമ്മൾ കണ്ടു. TPM മറ്റ് സഭകളെക്കാൾ കൂടുതൽ ശ്രേഷ്ഠമാണെന്ന് പഠിപ്പിക്കുന്നതാണ് അത്തരമൊരു ചിന്തയുടെ വളരെ പ്രാധാന കാരണം.
രംഗം (SCENE)
രണ്ട് ആഴ്ചകൾക്കുള്ളിൽ ഡെയ്സി മോളുമായി സൗഹൃദം സ്ഥാപിക്കുന്നു. അവർ ഉച്ച ഭക്ഷ ണം ഒന്നിച്ചിരുന്നു കഴിക്കും. അവർ ഇടക്കിടെ ഉച്ചഭക്ഷണ സമയത്ത് സഭ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഡെയ്സി കത്തോലിക്കരുടെ മാതൃക പോലെ അവിവാഹിതരായ ശുശ്രുഷ കന്മാരുടെ ഒരു പള്ളിയിൽ പങ്കെടുക്കുന്നുവെന്ന് മോളിക്ക് മനസ്സിലാക്കാൻ സാധിച്ചു, പക്ഷെ അവർക്ക് കത്തോലിക്കരുടെ പോലെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേ ക താമസ സൗകര്യം ഇല്ല.
മോളി: ഡെയ്സി, അവിവാഹിതരായ സ്ത്രീപുരുഷന്മാർ ഒരേ വീട്ടിൽ താമസിക്കുന്നത് ശരി യാണെന്ന് നീ ചിന്തിക്കുന്നുണ്ടോ? അത് പ്രലോഭനങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നില്ലേ?
ഡെയ്സി: സാധാരണഗതിയിൽ അത്തരം ജീവിതരീതി തെറ്റാണ്. എന്നാൽ, ഞങ്ങളുടെ ശുശ്രുഷകന്മാർ പ്രതിഷ്ഠിക്കപ്പെട്ട ദൈവദാസന്മാരാകയാൽ, അത്തരം പ്രലോഭനങ്ങൾ അവർ തരണം ചെയ്യും. മാത്രമല്ല, അവർക്ക് സീയോൻ്റെ വിളി ഉള്ളതിനാൽ അവർ അവി വാഹിതരായിരിക്കണം.
മോളി: ഈ സീയോൻ വിളി എന്താണ്, ഡെയ്സി?
ഡെയ്സി: ആർക്കും കിട്ടാവുന്ന ഏറ്റവും ഉയർന്ന വിളി. അത്തരം ആളുകൾ അവരുടെ കുടുംബം വെറുത്ത് സഭയിൽ ചേരണം. അവർ അവിവാഹിതരായി ജീവിക്കേണ്ടി വരും, നമ്മുടെ നേതാക്കന്മാർ പോകാൻ പറയുന്ന സ്ഥലങ്ങളിലേക്ക് പോകേണ്ടതുണ്ട്. അവരുടെ കന്യകാത്വം നഷ്ടപ്പെട്ടാൽ അവർ നേരെ നരകത്തിൽ പോകും. അവർ എപ്പോഴും വെള്ള വസ്ത്രങ്ങൾ ധരിക്കുകയും വിശ്വാസ ഭവനങ്ങളിൽ ജീവിക്കുകയും വേണം.
മോളി (സ്വയം ചിന്തിക്കുന്നു): ഈ പെൺകുട്ടി എന്താണ് ഈ പറയുന്നത്?
ഡെയ്സി (അവളുടെ ബാഗിൽ നിന്നും ടിപിഎം കൺവെൻഷൻ നോട്ടീസ് എടുക്കുന്നു): ഞങ്ങൾക്ക് അടുത്ത മാസം ഒരു കൺവെൻഷൻ ഉണ്ട്, നീ അതിൽ പങ്കെടുക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രതിഷ്ഠിക്കപ്പെട്ട ദാസന്മാരിൽ നിന്നും ആത്മാവിൽ നിറഞ്ഞ സന്ദേശങ്ങൾ നിനക്ക് കേൾക്കാൻ കഴിയും. ഒരു രോഗശാന്തി ശുശ്രൂഷയും അവിടെയുണ്ട്. അതിൽ ജനങ്ങൾ സൗഖ്യമാകുന്നത് നിനക്ക് കാണാൻ കഴിയും.
മോളി (നോട്ടീസ് സ്വീകരിക്കുന്നു): ഹും. ഞാൻ നോക്കട്ടെ.
രംഗം (SCENE)
ക്ഷണം സ്വീകരിച്ചു വന്ന മോളിയെ ഡെയ്സി ടിപിഎം കൺവെൻഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നു. നേരം അധികം വൈകിയിട്ടില്ലാത്തതിനാൽ യോഗം ഇതുവരെ ആരംഭിച്ചിട്ടില്ല. വെള്ള സൽവാർ കമ്മീസാണ് ഡെയ്സി ധരിച്ചിരിക്കുന്നത്. ചുറ്റും കടൽ പോലെ വെളുത്ത യൂണിഫോം മോളി കാണുന്നു. അവളുടെ നിറമുള്ള വസ്ത്രങ്ങൾ അവളെ മറ്റുള്ളവരിൽ നിന്നും മാറ്റിയിരിക്കുന്നു. മോളിക്ക് ചുറ്റും നിരവധി സ്റ്റാളുകളും സ്ഥാപനങ്ങളും കാണുന്നുണ്ട്. ആ സ്ഥാപനങ്ങൾ തിരിച്ചറിയാൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൺവെൻഷൻ ഹാളിന് അടുത്തുള്ള പ്രധാന സ്ഥലങ്ങളിൽ ടിപിഎം ഔദ്യോഗിക സ്റ്റാളുകൾ സ്ഥാപിക്കുന്നു. മറ്റുള്ളവരോട് സ്റ്റാളുകൾ (ടിപിഎം – ഇതര വിശ്വാസികൾ) കാർ പാർക്കിൻ്റെ മറുവശത്ത് സ്ഥാപിക്കാൻ ആവശ്യപ്പെടുന്നു, അവിടെ ദൂരം കാരണം പോകാൻ ജനങ്ങൾ പല പ്രാവശ്യം ചിന്തിക്കും.
ഡെയ്സി മോളിയെ തൻ്റെ സുഹൃത്തുക്കൾക്കും ടിപിഎം വേലക്കാരി സഹോദരിമാർക്കും പരിചയപ്പെടുത്തുന്നു. അവർ “പാസ്റ്റേഴ്സ് കിച്ചൻ” എന്ന് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ബോർഡ് ഉള്ള ഒരു സ്ഥാപനത്തിൻ്റെ മുന്നിൽ നിൽക്കുന്നു, അവർ ആ യൂണിറ്റിൽ ജോലി ചെയ്യുന്ന ഒരു സഹോദരിയുമായി സംസാരിക്കുന്നു.
അടുക്കളയിൽ നിന്ന് ഡൈനിങ്ങ് ഹാളിലേക്ക് ഈ സഹോദരിമാർ ലഘുഭക്ഷണങ്ങളും പാനീയങ്ങളും എടുത്ത് കൊണ്ടുപോകുന്നത് കാണാം. അവർക്ക് ചുറ്റും വറുത്ത മീനിൻ്റെ മണവും വരുന്നുണ്ട്. പെട്ടെന്ന് അഞ്ച് ഭീമകായന്മാരായ പുരുഷന്മാർ പാസ്റ്റർമാരുടെ ഡൈ നിംഗ് ഹാളിലേക്ക് വരുന്നതായി കാണുന്നു. അവർ എല്ലാവരും വെളുത്ത വസ്തങ്ങൾ ധരിച്ചി രിക്കുന്നു. പക്ഷേ, നോക്കുക … അവരിൽ ഒരാൾ പ്രാദേശിക രാഷ്ട്രീയക്കാരനും ബാക്കി ടിപിഎം ശുശ്രുഷകന്മാരുമാണ്. ടിപിഎം ശുശ്രുഷകന്മാർ ഈ വിഐപിയെ (VIP) ഡൈനി ങ്ങ് ഹാളിലേക്ക് ആനയിക്കുന്നതായി തോന്നുന്നു.
ഡെയ്സി (സഹോദരിയോട്) മോളിയെ സഹായിക്കാൻ ആഗ്രഹിച്ച്: വിക്ടോറിയ അക്കാ, ഞങ്ങൾക്ക് ഒരു കപ്പ് ചായ കിട്ടുമോ?
വിക്ടോറിയ: തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനപ്പെട്ട വിശ്വാസികൾ ക്ക് ഒഴികെ മറ്റൊരു വിശ്വാസിക്കും ഒന്നും നൽകരുതെന്ന് ഞങ്ങളോട് കൽപിച്ചിരിക്കു ന്നു. നമുക്ക് സാധാരണക്കാരുടെ അടുക്കളയിലേക്ക് പോകാം, അവിടെ ഞാൻ നിങ്ങൾ ക്കും നിങ്ങളുടെ ചങ്ങാതിക്കും ചായ തരാം.
ഡെയ്സി (ലജ്ജിതയായി): സാരമില്ല അക്കാ, നമ്മുക്ക് അവിടെ പോയി അത് എടുക്കാം.
രംഗം (SCENE)
ഡെയ്സിയും മോളിയും പൊതുവായ അടുക്കളയിലേക്ക് നടക്കുന്നു. ഡെയ്സിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചു മോളി ആശ്ചര്യപ്പെടുന്നു? ആ സഹോദരി അവർക്ക് ഒരു കപ്പ് ചായ കൊടുക്കാൻ വിസമ്മതിച്ചതിൻ്റെ കാരണം അവൾക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് ഡെയ്സിയുടെ ചുറ്റും ലജ്ജയുടെ ഒരു അദൃശ്യ മായ മതിൽ കാണാൻ കഴിയും. ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ അവൾ പ്രാർ ഥിക്കുന്നു. വഴിയിൽ, ചില സഹോദരിമാർ ഡെയ്സിയോട് മൃദുലമായി സംസാരിക്കുന്നത് മോളി കേൾക്കുന്നു, ദൈവസാന്നിധ്യമുള്ള സ്ഥലത്ത് നിറമുള്ള വസ്ത്രങ്ങളിൽ ഒരാളെ നിനക്ക് എങ്ങനെ കൊണ്ടുവരാൻ കഴിയും? അവരുടെ മുഖങ്ങളിൽ മൊളിയോടുള്ള എതിർപ്പ് വളരെ വ്യക്തമാണ്. ക്രിസ്തീയ അനുഭവമല്ലാത്ത ഇത്തരത്തിലുള്ള ഗൂഢാഭിപ്രാ യത്തിൽ മോളി ചിരിക്കുന്നു.
ഡെയ്ലി മോളിയെ മറ്റു പ്രദേശങ്ങളിലൂടെ കൊണ്ടുപോയി പദവിയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന ക്വാർട്ടേഴ്സ് വിഭാഗങ്ങൾ കാണിക്കുന്നു. ആഡംബരമായ ചീഫ് പാസ്റ്ററിൻ്റെ ബഗ്ലാവ് മുതൽ പാസ്റ്റർമാരുടെ ക്വാർട്ടേഴ്‌സ്, മൂപ്പന്മാരുടെ താമസം, ബ്രദർമാരുടെ സ്ഥലം വരെ. സഹോദരിമാരുടെ താമസത്തിനുപോലും ഈ സൗകര്യവും പദവിയും ഉണ്ട്.
അവർ പൊതുവായ അടുക്കളയിൽ എത്തി, അവിടെ ഡെയ്സിയുടെ പിതാവ് അടുക്കളയിൽ മറ്റ് ആളുകളോടൊപ്പം സാംബാർ ഇളക്കുന്നത് കാണുന്നു. വലതുവശത്ത്, അവർ ഡെയ്സി യുടെ അമ്മ വിശ്വാസികളുടെ അത്താഴത്തിന് വേണ്ടി മറ്റ് 4 സ്ത്രീകളോടൊപ്പം കാബേജ് അരിയുന്നത് കാണാം. ഒരു ചെറിയ ആൺകുട്ടി ആ സ്ഥലത്തിന് ചുറ്റുമുള്ള എല്ലാവർക്കും ചായ വിതരണം ചെയ്യുന്നു, ഭാഗ്യവശാൽ ഡെയ്സിക്കും മോളിക്കും ചായ കിട്ടി. ഡെയ്ലി മോ ളിയെ അവളുടെ മാതാപിതാക്കൾക്കും മറ്റ് സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തി. “വി ശ്വാസികൾ” എന്ന വിഭാഗം സമ്പൂർണ്ണ ഭക്ഷണ ശൃംഖലയിലെ ഏറ്റവും താഴ്ന്ന വിഭാഗമാ ണെന്നും മോളി മനസ്സിലാക്കി.
അവർ ചുറ്റിനടന്നുകൊണ്ടിരുന്നപ്പോൾ, അവർ മൈക്കിൽ കൂടി ഒരു പ്രഖ്യാപനം കേൾ ക്കുന്നു. വൈകുന്നേരത്തെ മീറ്റിംഗ് തുടങ്ങാൻ പോകുന്നു, ഉടനെ അവർക്ക് ടിപിഎം മധു രഗായികമാരുടെ പാട്ട് കേൾക്കുന്നു. ക്രമേണ ഡെയ്സിയും മോളിയും പ്രധാന ഹാളിലേക്ക് നീങ്ങുന്നു. അവർ ഒരു സ്ഥലത്ത് എത്തിയപ്പോൾ ഡെയ്സി മോളിയെ കസേരയിൽ ഇരു ത്തുന്നു, പിന്നീട് അവൾ മുന്നോട്ട് നടന്നു, വെളുത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന മറ്റ് ആളു കളോടൊപ്പം നിലത്ത് ഇരിക്കുന്നു.
രംഗം (SCENE)
പ്രാർത്ഥനക്ക് ശേഷം ഏതാനം പാട്ടുകൾ പാടി. ആ സ്തുതിഗീതങ്ങൾ 144,000 പേരടങ്ങുന്ന ഒരു സംഘത്തെ സ്തുതിക്കുന്നതായിരുന്നു. ഈ ഗീതങ്ങൾ മോളിക്ക് പരിചിതമായിരുന്നില്ല. ഈ ഗാനങ്ങളിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് അവൾ മനസ്സിലാക്കി.
ഈ ഗാനങ്ങൾക്ക് ശേഷം ഒരു ടിപിഎം സഹോദരി തൻ്റെ സാക്ഷ്യം പറയാൻ വന്നു. ആ സഹോദരി ബാംഗ്ലൂരിൽ നിന്നുള്ള ജയന്തി ആയിരുന്നു.
സാക്ഷ്യ സംഗ്രഹം (TESTIMONY SUMMARY)
അവൾ ജനിച്ചതും വളർന്നതും മറ്റൊരു വിഭാഗത്തിൽ എങ്ങനെ ആയിരുന്നുവെന്നും TPM മാത്രം ഏക സത്യസഭ ആയതിനാൽ അതിലേക്ക് വരാൻ അവൾ ഒരു സ്വപ്നം കണ്ടെന്നും ആയിരുന്നു അവളുടെ സാക്ഷി. ടിപിഎമ്മിൽ ജനങ്ങൾ ധരിക്കുന്ന വെളുത്ത വസ്ത്രത്താ ലാണ് അത് ടിപിഎം ആണെന്ന് അവൾ തിരിച്ചറിഞ്ഞത്. നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാ ൽ ഉൽപ്രാപണത്തിൽ (RAPTURE) അവൾ എടുക്കപ്പെടില്ലെന്ന് ദൈവം ദർശനത്തിൽ പറ ഞ്ഞു. നേരത്തേ ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവ ഉപയോഗിക്കുമായിരുന്നു. അത് ക്രി സ്ത്യാനികളെ നരകത്തിലേക്ക് സ്വാഗതം ചെയ്യുന്ന സാത്താൻ്റെ ആയുധമെന്നതിനാൽ ദൈവം അത് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
അവൾ മാതാപിതാക്കളുടെ അറിവില്ലാതെ ടിപിഎം മീറ്റിങ്ങുകളിൽ പതുങ്ങി നടന്നു. കൂടാതെ, ടിപിഎം ഇതര സഭയിലെ ജനങ്ങൾ സ്വർഗത്തിൽ പോകുകയില്ലെന്ന് അവൾക്ക് മനസ്സിലായി. അത് അവർ സ്വന്തം കുടുംബം വെറുത്ത അവരുടെ എല്ലാ ബന്ധുക്കളെയും ഉപേക്ഷിച്ച പ്രതിഷ്ഠിക്കപ്പെട്ട ശുശ്രുഷകന്മാരാൽ ഒരുക്കപ്പെടാത്തതുകൊണ്ടാകുന്നു.
ടിപിഎമ്മുമായി ഏതാനം മാസത്തെ സംബന്ധത്തിനു ശേഷം അവൾ മാതാപിതാക്കളെ യും കൂടെപ്പിറപ്പുകളെയും വെറുക്കാനും ഫെയിത്ത് ഹോം ജീവിതം ഇഷ്ടപ്പെടാനും തുട ങ്ങി. അവൾ പഠനം ഉപേക്ഷിച്ചു, ആ ത്യാഗം 1,400,000 പേരോടൊപ്പം സീയോനിൽ എത്തു മ്പോൾ അവൾക്ക് കൂടുതൽ പ്രതിഫലം കിട്ടുന്നത് മാത്രം പരിഗണിച്ചാകുന്നു.
അവൾ വിശുദ്ധന്മാരെ സേവിക്കുന്നതിൽ സന്തുഷ്ടയാണെന്നും സദസ്സിലെ യുവ സഹോദ രിമാരോട് ഫെയിത്ത് ഹോമിൽ സേവിക്കുന്ന തൻ്റെ മാതൃക പിന്തുടരാനായി പ്രബോധി ച്ചുകൊണ്ടും സാക്ഷ്യം അവസാനിപ്പിച്ചു. ഒരു സാധാരണ കുടുംബജീവിതം നയിക്കുന്ന അനേക വിശ്വാസികളിൽനിന്ന് വ്യത്യസ്തമായി അവൾ മുഴുഭൂമിയുടെ സന്തോഷം ആ ണെന്ന് അവൾക്ക് തോന്നുന്നു. എല്ലാ വേലക്കാരി സഹോദരിമാർക്കും നൽകുമെന്ന് വാ ഗ്ദാനം ചെയ്യുന്ന സീയോനിൽ എത്താൻ അവർ വിശുദ്ധ ജീവിതം നയിക്കണം. (മോളിക്ക് പിന്നീട് ടിപിഎമ്മിലെ വിശുദ്ധ ജീവിതം ശരീരത്തിൽ ഒരു കന്യകയായിരിക്കുന്നതിനുള്ള പര്യായമാണെന്ന് മനസിലായി.)
രംഗം (SCENE)
സാക്ഷിയുടെ അവസാനത്തോടെ, മോളി അസ്വസ്ഥതയാകുകയും അവളുടെ സുഹൃത്ത് ഡെയ്സിയെ കുറിച്ച് ആശങ്കയുണ്ടാവുകയും ചെയ്തു. സാക്ഷ്യത്തിനുശേഷം എല്ലാവരും ഇം ഗ്ലീഷ് ഗാനത്തിനു വേണ്ടി എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന്, പ്രസംഗത്തിന് ശേഷം ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. അതുകൊണ്ട് രോഗികളെ എല്ലാം അടുത്ത് കൊണ്ടുവരാൻ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ചില രോഗികൾ മുന്നോട്ടു വരുന്നത് മോളി ശ്രദ്ധിച്ചു. ചിലർ അന്ധരാണ്, അതിനാൽ പരസഹായം ആവ ശ്യമുണ്ട്. ചിലരെ വീൽ ചെയറിലും മറ്റും ഉരുട്ടി കൊണ്ടുവന്നു.
പ്രസംഗം (THE SERMON)
പ്രസംഗം ആരംഭിച്ചു, അത് സാക്ഷ്യത്തിൻ്റെ തുടർച്ചയായി തോന്നി. അത് സീയോനെ പറ്റി ആയിരുന്നു, അബ്രാഹാമിനെ സീയോനിൽനിന്നു പുറത്താക്കി അവർ എങ്ങനെ സീയോ ൻ അവകാശമാക്കും. ടിപിഎം വിശ്വാസികൾ അവരുടെ ശുശ്രുഷകന്മാർക്ക് അല്പം മാത്രം താഴെയാണെന്നും മറ്റ് ക്രിസ്ത്യാനികൾ പുതിയ ഭൂമി എന്ന അകലെയുള്ള സ്ഥലത്തായി രിക്കും എന്നും സൂചിപ്പിച്ചു.
ഈ പ്രസംഗം ഇതുപോലെയായിരുന്നു. പ്രഭാഷണത്തിൽ ക്രിസ്തു ഇല്ലായിരുന്നു. എല്ലാം ത ങ്ങളെ കുറിച്ച് തന്നെയായിരുന്നു.
https://youtu.be/CXZsrH2pq0I
ദൈവീക രോഗശാന്തി രംഗം (THE DIVINE HEALING SCENE)
പ്രസംഗം അവസാനിച്ചപ്പോൾ, പ്രധാന പാസ്റ്റർ ടിപിഎം ശുശ്രുഷകന്മാരോട് താഴെ ഇറങ്ങി രോഗികളുടെ തലമേൽ കൈ വെച്ച് സുഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇത് ഏതാണ്ട് 15 മിനിറ്റ് നീണ്ടുനിന്ന ശബ്ദ കോലാഹലമായ വ്യായാമം ആയിരുന്നു. മോളി അത്ഭുതങ്ങൾ കാണാനായി മുന്നോട്ട് നീങ്ങി. എന്നാൽ 15 മിനിറ്റ് പ്രാർഥനയ്ക്കു ശേഷം, അസുഖം ബാ ധിച്ച ആളുകൾ പോയതുപോലെ മടങ്ങിവന്നു. മോളി തികച്ചും ആശയക്കുഴപ്പത്തിലായി.
മടങ്ങിവരവ് രംഗം (THE RETURN SCENE)
മോളിയും ഡെയ്സിയും തിരിച്ചുവരുന്നു. മോളി തികച്ചും നിശബ്ദയാണ്. എന്നാൽ അവളുടെ പെരുമാറ്റം ശ്രദ്ധിച്ചാൽ അവൾ ഡെയ്സിയെ കുറിച്ചും താൻ കണ്ട കാര്യങ്ങളെ കുറിച്ചും വ്യാകുലയാണെന്ന് വ്യക്തമാക്കുന്നു.
——– XXXXXXXXXX——–
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.