എപ്പിസോഡ് 7 – ടിപിഎമ്മിൻ്റെ രഹസ്യ അറകളിൽ നിന്നും അസ്ഥി കൂടങ്ങൾ നിലംപതിക്കുന്നു
സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ മോളി ടിപിഎം കൺവെൻഷനിൽ സം ബന്ധിക്കുന്നത് നമ്മൾ കണ്ടു. യോഗത്തിനു ശേഷം അവൾ ഡെയ്സിയെ പറ്റി ആശങ്കാകു ലയായി. അടുത്തതായി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.
രംഗം (SCENE)
നിശബ്ദമായ ഒരു രാത്രിയിൽ ഒരു കറുത്തിരുണ്ട ജീവനില്ലാത്ത റോഡ് കാണുന്നു. ഒരു ചലനത്തിൻ്റെയും ലക്ഷണമില്ല. വാഹനങ്ങളിൽ നിന്ന് യാതൊരു പ്രകാശവുമില്ല, ചുറ്റും ജനങ്ങളും ഇല്ല. നായ്ക്കളുടെ അനാവശ്യമായ കുരക്കൽ പോലുമില്ല. എല്ലാവരും കൂർക്കം വലിച്ചു ഉറങ്ങുന്നു. ജീവനുള്ള ഒരേയൊരു വസ്തു മോളിയുടെ സ്കൂട്ടിയാണെന്ന് തോന്നുന്നു, അത് ഹൈവേയിൽ കൂടി പായുന്നു. അവൾ കൺവെൻഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയാണ്. മോളി “ഗ്രീൻ ഹൈറ്റ്” കെട്ടിടത്തിൻ്റെ ബേസ്‌മെൻറ്റിൽ വാഹനം പാർക്ക് ചെയ്യുന്നു, പിന്നീട് മൂന്നാം നിലയിലേക്ക് എലിവേറ്ററിൽ പോകുന്നു. അവൾ വാതിൽ തുറന്ന് പെട്ടെന്ന് അവളുടെ കിടപ്പുമുറിയിൽ എത്തുന്നു. അവൾ പുതപ്പിനു കീഴിൽ മുഖം മറയ്ക്കുന്നു. അവൾ ഉറങ്ങാൻ ശ്രമിക്കുന്നു, പക്ഷേ അവൾക്ക് ഉറക്കം വരുന്നില്ല. മോളി പുതപ്പിനു കീഴിൽ അസ്വസ്ഥയാകുന്നു.
മുകളിൽ നിന്നും നോക്കുമ്പോൾ എല്ലാം വളരെ ശാന്തമായി കാണപ്പെടുന്നു. എന്നാൽ അവളുടെ മനസ്സിൽ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഇന്ന് ടിപിഎം കൺവെൻഷനിൽ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ അവളുടെ മനസ്സിൽ ഇപ്പോഴും വ്യക്തമാ ണ്. ടിപിഎം കൺവെൻഷനിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ജനങ്ങൾ ഉണ്ടായിരുന്നു. വെ ളുത്ത യൂണിഫോം ധരിച്ചിരുന്നവർക്ക് സ്വകാര്യ വ്യക്തികൾക്കുള്ള പ്രത്യേകം പ്രത്യേകം മുറികൾ നൽകിയിരുന്നു. ഓരോ മുറിയുടെ പ്രവേശന കവാടത്തിലും ആ മുറി ഏതോ ശ്രേഷ്ഠമായ ആർക്കോ ബുക്ക് ചെയ്തതായി സൂചിപ്പിക്കുന്ന പ്രത്യേക നെയിം പ്ലെയിറ്റും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു മുറിയുടെ മുൻപിൽ “പാസ്റ്റർ ഡാനിയേൽ”, എന്നും വേറൊരു മുറിയുടെ മുന്നിൽ “പാസ്റ്റർ സ്റ്റീഫൻ” എന്നും എഴുതിയിരുന്നു. സാധാരണ വി ശ്വാസികൾ (ആടുകൾ) മറുവശത്ത് വലിയൊരു പൊതു കൂടാരത്തിനടിയിൽ ജീവിക്കേ ണ്ടിവന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ ഒരു സാധാരണ കൂടാരം പങ്കുവെച്ചു. ആളു കൾ തങ്ങളുടെ ലഗേജ് നിലത്ത് ഒരു പായുടെ മുകളിൽ വെച്ചു. ഏറ്റവും മികച്ച സഭയിലെ വിശ്വാസികൾക്കിടയിൽ കൂടാരത്തിനുള്ളിൽ ചെറിയൊരു ബഹളം നടന്നു. ആദ്യം വരു ന്നവർക്ക് മുൻഗണനാടിസ്ഥാനത്തിൽ ഇടം ലഭിച്ച ഒരു കുടുംബത്തിൻ്റെ വസ്തുവകകൾ ചില പുരുഷന്മാർ ബലമായി കൈയേറി അവ നീക്കം ചെയ്യുകയും ആ സ്ഥലം കൈവശ മാക്കുകയും ചെയ്തു. യേശുവിൻ്റെ അനുഗാമികളിൽ ഈ വ്യത്യാസം എന്തുകൊണ്ട് ഇത്ര വ്യക്തമാകുന്നു? അവിവാഹിതരായ പുരോഹിതന്മാരേക്കാൾ ആ വെള്ള ധരിച്ച വൈദി കന്മാർക്ക് എന്തുകൊണ്ട് മെച്ചപ്പെട്ട താമസ സൗകര്യങ്ങൾ കൊടുക്കുന്നു? അവർക്ക് മെച്ച മായ താമസ സൗകര്യം മാത്രമല്ല, എല്ലാറ്റിനും അവർ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ക്ക് അർഹരാകുന്നു. ഉദാഹരണത്തിന്, അവിവാഹിതരായവർക്ക് വൃത്തിയായ വ്യക്തി ഗത കുളിമുറികൾ ഉണ്ടായിരുന്നു, വിശ്വാസികൾ പൊതു കുളിസ്ഥലത്ത് കഴുകണമായി രുന്നു, അവരുടെ വരവിനായി ക്യൂവിൽ കാത്തിരിക്കേണ്ടിയിരുന്നു. വിശ്വാസികളുടെ ടോയ്ലെറ്റ് വളരെ ദുർഗന്ധം നിറഞ്ഞതായിരുന്നു, അത് 100 മീറ്റർ ദൂരത്തുനിന്നു പോലും കടക്കാൻ അസാധ്യമായിരുന്നു.
ഭക്ഷണം ലഭിക്കാൻ അവൾ ദീർഘനേരം ക്യൂവിൽ കാത്തിരിക്കണമായിരുന്നുവെന്ന് മോളി അനുസ്മരിച്ചു. അഭയാർഥി ക്യാമ്പുകളിൽ ഭക്ഷണം എറിയുന്നതുപോലെ ഭക്ഷണ സാധനങ്ങൾ കൊടുക്കുന്നവർ അരിയും സാമ്പാറും വലിച്ചെറിയുകയായിരുന്നു. വിദൂര നഗരത്തിൽ നിന്നും കൺവെൻഷനിൽ വന്ന ആളുകളെ ഒരു ബസ്സിൽ കൺവെൻഷൻ ഗ്രൗണ്ടിൽ കൊണ്ടുവന്നപ്പോൾ പാസ്റ്റർമാരെ പ്രത്യേക കാറുകളിൽ കൺവെൻഷൻ ഗ്രൗ ണ്ടിലേക്ക് കൊണ്ടുവന്നതും അവൾ ശ്രദ്ധിച്ചു. അടുക്കള മുതൽ, ഡൈനിങ് ഏരിയ, ഭക്ഷ ണം, താമസം, കുളിമുറി, ടോയ്ലറ്റ്, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ടിപിഎം ശു ശ്രുഷകന്മാർക്ക് ഏറ്റവും മേൽത്തരമായി ഒരുക്കിയപ്പോൾ വിശ്വാസികൾക്ക് എല്ലാം മൂന്നാം കിട വിഭാഗമായിരുന്നു. ഈ സുഖസൗകര്യങ്ങൾ ആസ്വദിക്കുന്ന ചില ശുശ്രുഷക ന്മാർ ചില വിശ്വാസികൾ ദൈവാനുഗ്രഹം നേടിയെടുക്കാൻ കൺവെൻഷനിൽ കുറച്ചു കഷ്ടം അനുഭവിക്കേണ്ടിവരും എന്ന് സദാ കുറ്റപ്പെടുത്തി വിശ്വാസികളെ പഠിപ്പിച്ചു. ഡെയ്ലി ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കാത്തതിൽ മോളി അത്ഭുതപ്പെട്ടു. അവൾ മാത്ര മല്ല, അവളുടെ മാതാപിതാക്കളും, അവിടെ ഉണ്ടായിരുന്ന മറ്റ് എല്ലാവരും ഇതിന് അന്ധ ന്മാരെ പോലെയാണ് പെരുമാറുന്നത്.
രംഗം (SCENE)
മോളിയുടെ കിടപ്പുമുറിയുടെ ജാലകത്തിലൂടെ സൂര്യപ്രകാശം കടക്കുന്നത് ഞങ്ങൾ കാണുന്നു.
മോളിയുടെ അമ്മ: “എഴുന്നേൽക്ക് … എഴുന്നേൽക്ക് മോളി ..”
മോളിയുടെ ഉപബോധ മനസ്സിന് ആ വാക്കുകൾ കേൾക്കാൻ കഴിയും. അവളുടെ അമ്മ അവളെ ഉണർത്താൻ ശ്രമിക്കുന്നു. ഇപ്പോൾ രാവിലെ ആയിരിക്കുന്നു, മോളി എപ്പോൾ ഉറങ്ങിയെന്ന് അവൾ ഓർക്കുന്നില്ല. അവൾ ഉണരുന്നു, കോട്ടുവാ ഇട്ട് കൈകാലുകൾ നീട്ടി ശരീരം കട്ടിലിൽ നിന്ന് ഉയർത്തുന്നു. അവൾ രാവിലെയുള്ള ജോലികൾ ചെയ്യുന്നതായി കാണുന്നു. പിന്നീട് …
മോളി: അമ്മെ, എൻ്റെ ലാപ്ടോപ്പ് ചാർജർ എവിടെയാണ്?
മോളിയുടെ അമ്മ: ഞാൻ നിൻ്റെ ലഗേജിൽ പായ്ക്ക് ചെയ്തു.
മോളി: നന്ദി, അമ്മേ! പ്രഭാത ഭക്ഷണം തയ്യാറാണോ?
മോളിയുടെ അമ്മ: നീ എപ്പോഴാണ് പോകുന്നത്?
മോളി: ഇപ്പോൾ !!
രംഗം (SCENE)
മോളിയുടെ ഫോൺ അടിക്കുന്നത് ഞങ്ങൾ കേൾക്കുന്നു. കാർ ഡ്രൈവറോട് 5 മിനിറ്റ് നിൽക്കാൻ പറഞ്ഞിട്ട് അവൾ ഡൈനിംഗ് ടേബിളിൽ നിന്ന് സാൻഡ് വിച്ച് എടുക്കുന്നു. പിന്നീട് അവൾ ടഫിൾ ബാഗ് എടുത്തുകൊണ്ട് താഴേയ്ക്ക് സ്റ്റെയർ കേസ് വഴി ഓടുന്നു. മോളിയുടെ കാർ റെയിൽവേ സ്റ്റേഷനിലേക്ക് പായുന്നു. ഡെയ്സിയും മറ്റു പെൺകുട്ടികളും ട്രെയിനിനായി പ്ലാറ്റ് ഫോമിൽ കാത്തുനിൽക്കുന്നു. മോളി അവരോടൊപ്പം കൂടുന്നു. എല്ലാവരും പരസ്പരം ചാറ്റുചെയ്യുന്നു. അറിയിപ്പുകൾ നടക്കുന്നു. ഭയങ്കര ശബ്ദം ആണ്. എങ്കിലും, ഈ ശബ്ദം കൺവെൻഷനിൽ ടിപിഎം പാസ്റ്റർമാർ അലറുന്നതിലും വളരെ ഭേദമാണ്. ഞങ്ങൾ ട്രെയിൻ വരുന്നത് കാണുന്നു. അവർ എല്ലാവരും ട്രെയിനിൽ കയറു കയും കുറച്ച് സമയത്തിനുശേഷം അത് പുറപ്പെടുകയും ചെയ്യുന്നു. ഏതാണ്ട് മൂന്ന് മണി ക്കൂർ യാത്ര കഴിഞ്ഞ് ട്രെയിൻ ഒരു ജംഗ്ഷൻ സ്റ്റേഷനിൽ നിർത്തുന്നു.
ഡെയ്സി മോളിയോട്: എനിക്ക് വിശക്കുന്നു.
മോളി: എനിക്ക് ടിഫിൻ ഉണ്ട്. ഞാൻ എൻ്റെ ബാഗിൽ നിന്ന് എടുത്ത് നിനക്ക് തരാം.
ഡെയ്സി: വേണ്ട, അവിടിരിക്കട്ടെ. എനിക്ക് കുറച്ച് പഴങ്ങൾ വാങ്ങണം. ഞാൻ അത് വാങ്ങി യിട്ട് തിരിച്ചു വരാം.
മോളി: ശരി! വേഗം വരൂ! ട്രെയിൻ ഇവിടെ ദീർഘനേരം നിർത്തില്ല.
രംഗം (SCENE)
ഡെയ്സി ട്രെയിനിൽ നിന്ന് ഇറങ്ങി പ്ലാറ്റ് ഫോമിലെ ഒരു സ്റ്റാളിൻ്റെ അടുത്തേക്ക് നീങ്ങുന്നു. അവൾ കുറെ പഴവും വടയും വാങ്ങുന്നു. കടക്കാരൻ വടകൾ പൊതിഞ്ഞ് ഡെയ്സിയുടെ കൈയിൽ കൊടുക്കുന്നു. വടകളുടെ പൊതി അഴിക്കുമ്പോൾ അവൾ ആ പഴയ പത്രത്തി ലേക്ക് കണ്ണോടിച്ചു വായിച്ചു. തലക്കെട്ടിൽ എഴുതിയിരിക്കുന്നു, “ദി പെന്തക്കോസ്ത് മിഷൻ സഭയിൽ കൊലപാതകം”. ഡെയ്സിയുടെ കണ്ണുകൾ പുറത്തോട്ട് തള്ളി. അവൾ വീണ്ടും വായിക്കാൻ ശ്രമിക്കുന്നു. അത് വായിക്കുന്നു.
തൂത്തുക്കുടിയിലെ മില്ലർപുരത്തെ പെന്തക്കോസ്ത് ചർച്ച് തലവനായ കനകരാജ് (73) മരിച്ച നിലയിൽ കണ്ടതായി വൃത്തങ്ങൾ പറയുന്നു. പുരോഹിതൻ കൊല്ലപ്പട്ടതായിരിക്കാമെന്നു സഭാ അംഗങ്ങൾ കരുതുന്നു. ടിപിഎമ്മിലെ ആദ്യ കേസല്ല ഇതെന്നും അവർ ആരോപിച്ചു. നിരവധി പാസ്റ്റർമാർ കൊല്ലപ്പെടുകയും ടിപിഎം ഈ കാര്യം മറച്ചുവയ്ക്കാൻ പണം എറി യുകയും ചെയ്തു. ബലാത്സംഗവും പ്രകൃതിവിരുദ്ധഭോഗവും ഉൾപ്പെടെ ഭൂമിയിലെ എല്ലാ തിന്മകളും ലോകമെമ്പാടുമുള്ള വിവിധ ഫെയിത്ത് ഹോമുകളിൽ നടക്കുന്നത് നേതാ ക്കന്മാർ കൈക്കൂലി കൊടുത്ത് മൂടുന്നതിൽ സഭ അംഗങ്ങൾ വളരെ ദേഷ്യത്തിലാ യിരിക്കുന്നു.
രംഗം (SCENE)
ഡെയ്സിക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ന്യൂസ്‌പേപ്പർ പറയുന്നു, പെന്തക്കോസ്ത് മിഷനിൽ കൊലപാതകം. അവളുടെ കാലുകൾക്ക് താഴെയുള്ള മണ്ണ് നീങ്ങിമാറുന്നതായി അവൾക്ക് തോന്നുന്നു. സമയം നിശ്ചലമായി. ട്രെയിൻ നീങ്ങാൻ തുടങ്ങിയെന്നു പോലും അവൾക്ക് മനസ്സിലായില്ല.
വിശുദ്ധന്മാർ വിജയശ്രീലാളിതമായ ഒരു ജീവിതം നയിക്കുന്നുവെന്ന് അവളെ പഠിപ്പിച്ചു. ചിലപ്പോൾ പിശാച് വേലക്കാരൻ സഹോദരനും സഹോദരി മാരും തമ്മിൽ അധാർമികത ഉണ്ടാക്കുന്നുവെന്നു അവൾ കേട്ടിട്ടുണ്ട്. പക്ഷേ, കൊലപാതകം അവ ൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല. ഇതിനെ ക്കൂടാതെ, പത്രം പറയുന്നു: “ഇത് ആദ്യ സംഭവമല്ല. പല പാസ്റ്റർമാരും ഇതിനു മുൻപും കൊല്ലപ്പെട്ടിട്ടുണ്ട്.” അവൾ ഞെട്ടലിലും ആശ്ചര്യത്തിലും ആയതുകൊണ്ട്, ട്രെയിൻ നീങ്ങാൻ തുടങ്ങിയത് അവൾ അറിഞ്ഞില്ല. ഡെയ്സി ഇനിയും അകത്തു കയറിയിട്ടില്ല എന്ന് മോളി തിരിച്ചറിഞ്ഞു. അങ്ങനെ അവൾ വാതിലിൻ്റെ അടുത്തേക്ക് ഓടി വരുന്നു, ഡെയ്സി തൻ്റെ സ്വന്തം ലോകത്തിൽ നഷ്ടപ്പെട്ടതായി കാണുന്നു. അവൾ ഉറക്കെ “ഡെയ്സി … ഡെയ്സി …” എന്നു വിളിക്കുന്നു, പക്ഷേ ഡെയ്സി എന്തോ വായിച്ച് അതിൽ ലയിച്ചിരിക്കുന്നു. അവൾ ഒരു യുവതിയാണെന്നും ഒരു യുവതിയെ ഒരു പുതിയ സ്ഥലത്ത് ഒറ്റയ്ക്ക് വിടുന്നത് ശരി യല്ലെന്നും മോളിക്ക് അറിയാം. അതുകൊണ്ട് അവൾ ട്രെയിനിൽ നിന്ന് ചാടുന്നു. അവൾ ഡെയ്സിയുടെ അടുത്തേക്ക് ഓടുന്നു, അവളെ കോമയിൽ നിന്ന് ഉണർത്തുന്നു. നമ്മക്ക് ട്രെയിൻ പിടിക്കണമെന്ന് അവൾ പറയുന്നു; എന്നാൽ, അവൾക്ക് ബോധം വന്നപ്പോഴേ ക്കും ട്രെയിൻ പ്ലാറ്റ് ഫോം വിട്ടിരുന്നു. സ്റ്റേഷനിൽ ഡെയ്സിയും മോളിയും കാത്തിരിക്കുന്നു.
ഡെയ്സി: അയ്യോ! … നമ്മൾ ഇപ്പോൾ എന്തു ചെയ്യും …
മോളി: നീ എല്ലാം മറക്കാൻ മാത്രം എന്തായിരുന്നു വായിച്ചുകൊണ്ടിരുന്നത്?
ഡെയ്സി: ഒന്നുമില്ല ….
രംഗം: മോളിക്ക് പത്രം കൊടുക്കാൻ കഴിയില്ലെന്ന് ഡെയ്സി തിരിച്ചറിഞ്ഞു. അവൾ ഒരു പുതിയ ആത്മാവാണ് (അവളുടെ ചിന്ത പ്രകാരം). മോളിയിൽ നിന്നും ഈ വാർത്ത എന്ത് വില കൊടുത്തും മറയ്ക്കണം. അല്ലാഞ്ഞാൽ, അവളുടെ വിശുദ്ധന്മാരുടെ നാമം ദുഷിക്ക പ്പെടും. മോളി അവളുടെ വിശുദ്ധന്മാരെക്കുറിച്ച് എന്ത് ചിന്തിക്കും? തൻ്റെ സഭ ഏറ്റവും നല്ല സഭയായി അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം അവൾക്കുണ്ട്. അവൾ കള്ളം പറ ഞ്ഞേ മതിയാവൂ. അവളുടെ മനസാക്ഷിയെ കൊന്ന് മോളിയിൽ നിന്ന് സത്യം മറച്ചുവെ യ്ക്കുകയും വേണം. ഡെയ്സി പത്രം മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നു.
മോളി: നീ എന്താണ് ഒളിച്ചു വെയ്ക്കുന്നത്? എന്നെ കാണിക്കുക…
ഡെയ്സി: ഒന്നുമില്ല … ഇത് കേവലം ചില തമാശയാണ്.
രംഗം: ഡെയ്സി ഈ വിഷയം മാറ്റാൻ ശ്രമിക്കുന്നു.
ഡെയ്സി: ഞാൻ കാരണം നിനക്ക് ട്രെയിൻ നഷ്ടമായി. എന്നോട് ക്ഷമിക്കണം..
മോളി: സാരമില്ല! നമ്മുക്ക് ഒരു കാര്യം ചെയ്യാം. ആദ്യം നമ്മുടെ അധ്യാപകനെയും മാതാ പിതാക്കളെയും അറിയിക്കാം … നമുക്ക് മറ്റൊരു ട്രെയിൻ പിടിക്കാം. വിഷമിക്കേണ്ട.
രംഗം: അവർ മാതാപിതാക്കളെ അറിയിക്കുന്നു. അന്വേഷണ ബൂത്തിൽ അടുത്ത ട്രെയി നിനെ കുറിച്ച് അവർ അന്വേഷിക്കുന്നു. അടുത്ത മണിക്കൂറുകളിൽ ട്രെയിൻ ഇല്ലെന്ന് അവർക്ക് മനസ്സിലായി. ഏതാണ്ട് ഒരു ദിവസം അവർ എന്താണ് ചെയ്യാൻ പോകുന്നത്?
—— ——- XXXXX ————–
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.