ഈ ഓഡിയോ ക്ലിപ്പ് കേൾക്കൂ, എന്നിട്ട് ടിപിഎമ്മിൻ്റെ എല്ലാ പഠിപ്പിക്കലിനും പിന്നിലുള്ള വ്യക്തിയെ അറിയുക. ടിപിഎമ്മിൻ്റെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം ടി തോമസ് ആൽവി ൻ്റെ ഉപദേശങ്ങളോട് ടിപിഎം ജനങ്ങൾ അടിമയായിരിക്കുന്നുവെന്ന് മനസ്സിലാക്കിയിട്ടു ണ്ട്. ഞങ്ങളും എം ടി തോമസിൻ്റെ വാക്കുകൾ ഭാഗികമായി വിശ്വസിക്കുന്നു. തീർച്ചയാ യും ആത്മീയമായി അന്ധരായവർ മാത്രമേ ഈ വക്രതയിൽ തുടരുകയുള്ളൂ.
പല ടിപിഎം പുതുമുഖങ്ങൾക്കും ആൽവിൻ ഒരു ലൈംഗിക അത്യാസക്തന്‍ ആയിരു ന്നുവെന്നും അയാൾക്ക് വേറെ വേറെ ഇനങ്ങൾ വേണമായിരുന്നുവെന്നും അറിയത്തില്ല. അതുകൊണ്ട് അയാൾ തനിക്ക് തനതായ ചില വെളിപ്പാടുകൾ ഉള്ളതായി അവകാശപ്പെ ടാറുണ്ടായിരുന്നു. ആ വെളിപ്പാടുകൾ നിരാശ്രയരായ സഹോദരിമാരിൽ പരീക്ഷിക്കാൻ അയാൾ ശ്രമിക്കുമായിരുന്നു.
1 യോഹന്നാൻ 4:1, “പ്രിയമുള്ളവരേ, കള്ളപ്രവാച കന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്ക യാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.”
ആ വെളിപ്പെടുത്തലുകളുടെ ഉറവിടം എന്താണെ ന്ന് അറിയാൻ ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നു ണ്ടോ? തൻ്റെ കൗമാരപ്രായത്തിൽ അത് അറിയാ വുന്ന ഒരു 85 വയസുകാരിയായ സ്ത്രീയുടെ നേരി ട്ടുള്ള ഒരു സാക്ഷ്യം ഞങ്ങളുടെ പക്കലുണ്ട്. അവർ ഇപ്പോൾ ടിപിഎമ്മിനോടൊപ്പം ഇല്ല, സ്വകാര്യതയ്ക്കായി അവരുടെ പേരു വെളിപ്പെടു ത്താൻ ആഗ്രഹിക്കുന്നില്ല.
കുടുംബത്തിൽ അത്ഭുതകരമായ ഒരു രോഗശാന്തി നടന്നതിനാൽ, 15 വയസ്സുള്ളപ്പോൾ മുതൽ ഞാനും എൻ്റെ കുടുംബവും സിപിഎമ്മും അതിൻ്റെ ചീഫ് പാസ്റ്റർ ആയ ആൽവിൻ ആർ ഡി അൽവിസിനേയും (എഎ) അറിയാമായിരുന്നു. ഞങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ട് അതായത് ആംഗ്ലിക്കൻ സഭയിൽ പങ്കെടുക്കുകയായിരുന്നു.
ഗാലെയിലെ അറിയപ്പെടുന്ന, ആദരവുള്ള ഒരു കുടുംബത്തിലെ വളരെ കഴിവുറ്റ വ്യക്തി യായിരുന്നു പാസ്റ്റർ ആൽവിൻ. സിപിഎമ്മിൽ ഞങ്ങൾ ചേർന്ന സമയങ്ങളിൽ, ദൈവം അയാളെ പ്രഗൽഭ്യത്തോടെ ഉപയോഗിച്ചിരുന്നു. പാശ്ചാത്യനാടുകളിൽ സിപിഎം ആ കാ ലങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിച്ച സമയം ആകയാൽ, പാസ്റ്റർ ആൽവിൻ ബ്രിട്ടണി ലേക്ക് പതിവായി യാത്ര ചെയ്യുമായിരുന്നു. ചില ബ്രിട്ടീഷുകാരും യൂറോപ്യന്മാരും സി പിഎമ്മിൽ ചേർന്ന് ശ്രീലങ്കയിൽ ദൈവത്തെ സേവിക്കാൻ വന്നു. പക്ഷെ ദുർഭാഗ്യവ ശാൽ, കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം അവർ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു.
മട്ടക്കുലിയയിൽ (ഇപ്പോൾ കൊളംബോ 15 എന്ന് അറിയപ്പെടുന്നു) ഒരു ഫെയിത്ത് ഹോം ഉണ്ടായിരുന്നു. (പ്രധാനമായും ഇൻഡ്യയിൽ നിന്ന്) ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാരായ സഹോദരിമാർക്കും സഹോദരന്മാർക്കും പാസ്റ്റർമാരും സീനിയർ സ ഹോദരിമാരും ഈ സ്ഥലത്ത് പരിശീലനം കൊടുത്തിരുന്നു. മുതിർന്ന സഹോദരിമാരിൽ ഒരാളുമായി ഞാൻ ഏറെ സൗഹൃദത്തിൽ ആയിരുന്നു. അതിനാൽ ശുശ്രൂഷയിൽ ചേരാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ മിക്കവാറും എല്ലാ വാരാന്ത്യ ദിനങ്ങളും ഫെയിത്ത് ഹോമിൽ ചിലവഴിക്കുമായിരുന്നു. തുടർന്ന്, ശുശ്രൂഷയ്ക്കുള്ള ആഗ്രഹം എന്നെ വിട്ടുപോയി, ഞാൻ വിവാഹിതയാവുകയും, പിന്നീടും ശക്തമായ ഒരു സിപിഎം വിശ്വാസി എന്ന നിലയിൽ തുടരുകയും ചെയ്തു.
1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും പാസ്റ്റർ ആൽവിൻ യൂറോപ്പി ൽ, പ്രത്യേകിച്ചും ഫ്രാൻസിലും ഇംഗ്ലണ്ടിലും സ്ഥിരമായി സഞ്ചരിക്കുമായിരുന്നു, ആ സമ യത്താണ് ഞങ്ങൾ വിശ്വാസികൾ ആൽവിന് ദൈവത്തിൽ നിന്ന് ഒരു പുതിയ വെളിപ്പാട് ലഭിച്ചെന്നു കേട്ടത്. ഇതിനെ ഉയർന്ന വിശുദ്ധീകരണം എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു പുരുഷനും സ്ത്രീയും പരസ്പരം ആകർഷിക്കപ്പെടാതെയും ലൈംഗിക ബന്ധത്തിൽ ഏർ പ്പെടാതെയും രാത്രി മുഴുവൻ ഒരു മുറിയിൽ കിടക്കാൻ സാധിക്കും എന്നതായിരുന്നു ഈ സിദ്ധാന്തം. ഇത് പൂർണതയുടെ അന്തിമ പരിശോധനയായിരുന്നു.
ഇത് മനസ്സിൽ വെച്ചുകൊണ്ട്, അയാൾ മട്ടാകുലിയാ ഫെയിത്ത് ഹോമിൻ്റെ ചുമതലയുള്ള മുതിർന്ന സ ഹോദരിയോട് സഹോദരിമാരെ അവിടെ കൊണ്ടു വരാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്യാൻ നിർദ്ദേ ശിച്ചു, അങ്ങനെ അപ്പോൾ അവരോടൊപ്പം ഈ സി ദ്ധാന്തം പരീക്ഷിക്കാൻ അയാൾക്ക് സാധിക്കും. ഇ തിനുമുൻപും, അയാൾ ഈ പരീക്ഷണം ചെയ്തു എന്നും അയാളെ ശാസിക്കുകയും മാനസാന്തര പ്പെടാൻ ഉപദേശിക്കുകയും ചെയ്തതായും ഞാൻ വിശ്വസിക്കുന്നു. അതിനുശേഷം അയാ ളെ പുനഃസ്ഥാപിച്ചു. ഈ മുതിർന്ന സഹോദരി ഇത് മലിനമാണെന്ന് മനസ്സിലാക്കി ജൂനിയർ സഹോദരിമാരെ ദൂരെയുള്ള വിശ്വാസ ഭവനങ്ങളിലേക്ക് അയച്ചു. ആൽവിൻ വന്നെത്തി യപ്പോൾ അവിടെ യുവതികളൊന്നും ഇല്ലാതിരുന്നതിനാൽ വളരെ ദേഷ്യപ്പെട്ടു. എന്നെ സ്നേഹിതയാക്കിയ സഹോദരി എൻ്റെ മാര്‍ഗ്ഗദര്‍ശികയും പുതിയ നിയമനക്കാരെ പരിശീ ലിപ്പിക്കുന്ന ഒരു മുതിർന്ന സഹോദരിയുമായിരുന്നു. പിന്നീട് ആൽവിൻ അവരെ തൻ്റെ മുറിയിലേക്ക് വിളിച്ച്, “പിതാവ്, അതായത് ദൈവം, ഇത് അയാൾക്ക് വെളിപ്പെടുത്തി” എന്നു പറഞ്ഞുകൊണ്ട്, ഉയർന്ന വിശുദ്ധീകരണം എന്ന സിദ്ധാന്തം വിശദീകരിക്കുകയും ചെയ്തു. ആ സഹോദരി അയാളെ ശാസിച്ചിട്ട്, അത് ദൈവത്തിൽ നിന്നല്ലെന്നും സാത്താൻ്റെ ഭാഗമാണെന്നും പറഞ്ഞു. ഒരു സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ, ഇത് അധികാരിക ൾക്ക് റിപ്പോർട്ട് ചെയ്യാൻ പോകുകയാണെന്ന് അവർ പറഞ്ഞു. അപ്പോൾ അയാൾ തൻ്റെ സ്വകാര്യ ഭാഗങ്ങൾ അവരെ കാണിക്കാൻ തൻ്റെ ഉടുതുണി അഴിക്കാൻ തുടങ്ങി, അവർ ആ രാത്രിയിൽ വിശ്വാസ ഭവനത്തിൽ നിന്നു പുറത്തിറങ്ങി ഓടി, ഒരു വിശ്വാസിയുടെ വീട്ടിൽ താമസിച്ചു.
ആൽവിൻ മുഴിഞ്ഞ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് (അയാൾ പുറത്തു പോകുമ്പോൾ എപ്പോ ഴും വളരെ ഭംഗിയായി വെളുത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കും) അധികാരികൾക്ക് റിപ്പോർ ട്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തിയ സഹോദരിയെ തേടി എൻ്റെ വീട്ടിൽ വന്നതിനാൽ ഇത് സത്യമാണെന്ന് എനിക്കറിയാം. 1962 ൽ മുതിർന്ന സഹോദരിയെ തിരഞ്ഞ് ആൽവിൻ എൻ്റെ വീട്ടിലെത്തിയപ്പോൾ പിതാവായ ദൈവമാണ് എനിക്ക് ഈ വെളിപ്പാട് തന്നതെന്ന് അയാൾ എന്നോട് പറഞ്ഞു. എല്ലാ വിശ്വാസികളേയും അന്ധകാരത്തിൽ വെച്ചിരുന്നതി നാൽ, ആൽവിൻ സഹോദരിമാരോട് സഹകരിക്കാനും പരിശീലിക്കാനും ആവ്യശപ്പെ ടുന്ന പുതിയ സിദ്ധാന്തം ഇതാണെന്നു ആർക്കും അറിയത്തില്ലായിരുന്നു.
ആൽവിൻ്റെ തിന്മയെപ്പറ്റി രണ്ട് സംഭവങ്ങൾ കൂടി ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
- ഒന്നാമതായി, ഞായറാഴ്ച രാവിലെ ഞങ്ങൾ മീറ്റിംഗ് ഹാളിലേക്ക് ഫെയിത്ത് ഹോമി ലൂടെ പോകുമായിരുന്നു. ഞാൻ കുളിമുറിയുടെ മുന്നിൽ ജൂനിയർ സഹോദരിമാർ നിരനിരയായി നില്കുന്നത് കാണാറുണ്ടായിരുന്നു (ബാത്ത് ടബ് ഉണ്ടായിരുന്ന ഒരേയൊ രു കുളിമുറി അതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്), അവർ ആൽവിൻ കുളിച്ച ബാത്ത് ടബ്ബിൽ കുളിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് എന്നോട് പറഞ്ഞു. അത് പാവന ജലമാണെന്ന് അവർ കരുതിയിരിക്കാമെന്നു ഞാൻ അനുമാനിക്കുന്നു.
- രണ്ടാമതായി, ആ സമയത്ത് സിംഹള – തമിഴ് പ്രശ്നം പുറത്തു കൊണ്ടുവന്നു. പാസ്റ്റർ ഫ്രെഡി, ഹാരി പോൾ (പാസ്റ്റർ പോളിൻ്റെ മക്കൾ) എന്നിവരെ ബോറെല ഫെയിത്ത് ഹോമിൽ നിന്ന് പുറത്താക്കുകയും അവർ യോഗസ്ഥല ഹാളിൽ അഭയം തേടുകയും ചെയ്തു. (ഈ കാലയളവിൽ അവർക്ക് ഭക്ഷണം ലഭിച്ചത് എവിടെ നിന്നാണെന്ന് എനി ക്കറിയില്ല). അയാളുടെ പുതിയ വെളിപ്പാടിനെ എതിർത്തു പറഞ്ഞതുകൊണ്ട് ആൽ വിൻ പാസ്റ്റർ ഹാരിയെ തള്ളി താഴെയിട്ടെന്ന്, വിശ്വാസ ഭവനത്തിൽ നിന്ന് ഞങ്ങൾ ക്കൊരു അജ്ഞാത കോൾ ഉണ്ടായിരുന്നു. (ബ്രഹ്മചാരി ശുശ്രുഷ പോൾ കുടുംബത്തി ൻ്റെ ആശയം അല്ലെന്നും ആൽവിൻ്റെ ആശയം ആയിരുന്നുവെന്നും ഓർക്കുക). ഉയ ർന്ന അധികാരികളുമായി ബന്ധമുണ്ടായിരുന്ന എൻ്റെ ഒരു സുഹൃത്തും ഞാനും എൻ്റെ ഭർത്താവും ഉടനെ പാസ്റ്റർ ഹാരിയെ കാണാനായി ബോറെല ഫെയിത്ത് ഹോ മിലേക്ക് ഓടി. ആൽവിൻ വിശ്വാസ ഭവനത്തിനു മുൻപിൽ ഇരിക്കയായിരുന്നു, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അയാൾ ഞങ്ങളെ സ്വാഗതം ചെയ്തു. പാസ്റ്റർ ഹാരി യുമായി ഞങ്ങൾ സംസാരിച്ചു , എന്നാൽ അദ്ദേഹം പോലീസിനെ വിളിക്കാൻ ഇഷ്ട പ്പെട്ടില്ല. അദ്ദേഹവും അദ്ദേഹത്തിൻ്റെ സഹോദരനും ആൽവിനു വേണ്ടി ഉപവസി ക്കുകയും പ്രാർഥിക്കുകയും ചെയ്യുകയായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ആ കാര്യം വിടേണ്ടി വന്നു.
ഇതിനെ പറ്റി മുതിർന്ന പാസ്റ്റർമാരും മറ്റ് മൂപ്പന്മാരും കാര്യമായ ഒന്നും ചെയ്തില്ലെന്നത് വാസ്തവമായും വളരെ പരിതാപകരമായ അവസ്ഥ ആയിരുന്നു, വാസ്തവത്തിൽ അവർ അത് മൂടിവയ്ക്കുകയായിരുന്നു. ഒടുവിൽ, വക്കീലന്മാരായ ചില വിശ്വാസികൾ കാര്യങ്ങൾ എടുത്തതുകൊണ്ട് ഈ വിഷയത്തിൽ കുറച്ചെങ്കിലും സഭ്യത ഉണ്ടായി.
ഈ അധമമായ കഥ മുഴുവനും പുറത്തുവന്നതിന് ശേഷം സിപിഎമ്മിൻ്റെ നല്ലകാലം അവ സാനിച്ചു. ആൽവിൻ ഗുണ്ടകളാൽ ചുറ്റപ്പെട്ട് ഒരു മദ്യപാനിയായി, ഒരു ഭിക്ഷക്കാരനായി മരിച്ചു.
എൻ്റെ കഥ ആധികാരികമാണ്, ഞാൻ വളരെ അധികം ആദരിച്ച എൻ്റെ വിവാഹം വരെ നടത്തി തന്ന ഒരു പാസ്റ്ററാണ് ഇയാൾ.
സിദ്ധാന്തങ്ങൾ, കീഴ്വഴക്കങ്ങൾ, അവരുടെ കറപറ്റ ഫെയിത്ത് ഹോം ജീവിതം എന്നിവ പൂർണമായും അവർ തള്ളിക്കളയുന്നില്ലെങ്കിൽ ടിപിഎമ്മിന് യാതൊരു പ്രതീക്ഷയുമില്ല.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ആൽവിൻ എന്ന ദൈവനിഷേദിയുടെ യോഗ്യതകളെക്കുറിച്ചുള്ള എംടിയുടെ പ്രഭാഷണം ഞാൻ കേട്ടു. ആൽവിനുമായി വളരെ അടുപ്പമുണ്ടായിരുന്ന ഭൂമിയിലെ അവസാന വ്യക്തിയാണ് ഞാൻ. ഞാൻ ആൽവിന്റെ കണ്ണിലുണ്ണി ആയിരുന്നു. എനിക്ക് 23 വയസ്സുള്ളപ്പോൾ,തിരുവെഴുത്തുകളെ സംബന്ധിച്ച് ഒന്നും അറിയാതിരുന്ന സമയത്ത് അദ്ദേഹം എന്നെ ഇംഗ്ലണ്ടിലേക്ക് അയച്ചു. സ്ഥലമില്ലാത്തതിനാൽ ഞാൻ അദ്ദേഹത്തോടൊപ്പം ഒരേ കട്ടിലിൽ കിടന്നു. മിക്കവാറും എല്ലാ രാത്രിയിലും അയാൾ എന്നെക്കൊണ്ട് മസാജ് ചെയ്യുക്കുമായിരുന്നു, രാത്രി മുഴുവൻ കീഴ്ശ്വാസം വിടുമായിരുന്നു.
ആൽവിൻ ശ്രീലങ്കൻ രാജകുടുംബത്തിൽ നിന്നുള്ളവനല്ല. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ വൈദ്യുതിയും പൈപ്പ് വെള്ളവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് DOUBLE MA ഇല്ലായിരുന്നു. അയാൾ പരിശീലനം ലഭിച്ച ഒരു സ്കൂൾ അദ്ധ്യാപകൻ മാത്രമായിരുന്നു.
പാസ്റ്റർ ഫ്രെഡി ശരിയായി പറഞ്ഞതുപോലെ അയാളുടെ വ്യക്തിപരമായ വെളിപാടുകൾ എല്ലാം അഗാധ കൂപത്തിൽ നിന്നായിരുന്നു. തന്റെ ലിംഗത്തിനു ഉദ്ധാരണം നടത്താൻ കഴിയില്ലെന്ന് അയാൾ അവകാശപ്പെട്ടു. തന്നോട് കുറ്റസമ്മതം നടത്താൻ നിരപരാധികളായ സഹോദരിമാരോട് ആവശ്യപ്പെട്ടു, വൃത്തികെട്ട വിശദാംശങ്ങളിൽ സന്തോഷിച്ചു. അയാൾക്ക് അതിന്റെ തലക്കെട്ടുകൾ വേണ്ടായിരുന്നു. വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
എന്റെ സഹോദരൻ അയാളുടെ ഡ്രൈവർമാരിലൊരാളായിരുന്നു. കൊളംബോയിൽ ആയിരിക്കുമ്പോൾ, അയാൾ പലപ്പോഴും സഹോദരിമാരുടെ പരിശീലന കേന്ദ്രത്തിൽ പോയി, സഹോദരിമാരെ വിശുദ്ധീകരിക്കുന്നതിനായി രാത്രി മുഴുവൻ ചെലവഴിച്ചു !! പാരീസിൽ നിരപരാധികളായ നിരവധി സഹോദരിമാരെ വിശുദ്ധീകരിച്ചു. പതിനാറ് വയസുള്ള ഒരു പെൺകുട്ടിയോട് വസ്ത്രങ്ങൾ ഊരാൻ ആവശ്യപ്പെട്ടു, അപ്പോൾ അവൾ ഞാൻ ഒരു കന്യകയാണെന്ന് പറഞ്ഞു, ഉടനെ അയാൾ കന്യകാത്വം ആത്മാവിലാണ് ജഡത്തിലല്ല എന്ന് പറഞ്ഞു. അവൻ ഒരു വൃത്തികെട്ട മനുഷ്യനായിരുന്നു. എനിക്ക് ഏതു കാലുകളുള്ള പെൺകുട്ടികളെ ആണ് ഇഷ്ടം – വണ്ണമുള്ളതോ മെലിഞ്ഞതോ എന്ന് അയാൾ ഒരിക്കൽ എന്നോട് ചോദിച്ചു.
ഞാൻ അയാൾ മുട്ടുകുത്തി നിൽക്കുന്നത് കണ്ടിട്ടില്ല. അവൻ നല്ല കട്ടിലിൽ കിടന്നു, രാത്രി മുഴുവൻ മസാജ് ചെയ്യാൻ അവൻ ഇഷ്ടപ്പെട്ടു. ഞങ്ങൾ പട്ടിണി കിടക്കുമ്പോൾ അവൻ സഹോദരിമാരെ വിശുദ്ധീകരിച്ച് ലോകമെമ്പാടും പറക്കുകയായിരുന്നു. എല്ലായ്പ്പോഴും അവന്റെ മുൻപിൽ ഏറ്റവും മികച്ച ഭക്ഷണം വേണമായിരുന്നു, നല്ല ഭക്ഷണം വളരെ ഇഷ്ടമായിരുന്നു.
ഈ മനുഷ്യൻ ഒരു വക്രനും വൃത്തികെട്ടവനും ആയിരുന്നു. ഞാൻ 1965 ൽ സഭ വിട്ടിറങ്ങി, പിന്നീട് യുഎസ്എയിൽ ബൈബിൾ കോളേജിൽ പോയി. ഞാൻ വിവാഹിതനായി ഇപ്പോൾ മൂന്ന് ആൺകുട്ടികളോടും 2 കൊച്ചുമക്കളോടും ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നു. അയാൾ സ്വയംഭോഗം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അയാൾ എന്നോട് വെള്ളം ഒഴിച്ച് കഴുകാൻ ആവശ്യപ്പെട്ടു.
കൾട്ടുകൾ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ട്. അതുപോലെ ടി.പി.എമ്മും.
ഞാൻ തീരുമാനിച്ചിരിക്കുന്നു, നിങ്ങൾ വസ്തുതകൾ നിരത്തി എന്റെ തീരുമാനം മാറ്റാൻ ശ്രമിക്കരുത് എന്ന പോലെ തോന്നുന്നു നിങ്ങളുടെ ശബ്ദം എന്ന് ഞാൻ MT യോട് പറയാൻ ആഗ്രഹിക്കുന്നു.
ആൽവിനായി നിർമ്മിച്ച മാളികയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഞാൻ ചിന്തിക്കുന്നു? ഇത് എംടിക്ക് കൈമാറിയതായി ഞാൻ ഊഹിക്കുന്നു.