ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 9

എപ്പിസോഡ് 9 – ഒളിച്ചോടുന്ന ദമ്പതികൾ

സംക്ഷിതം (RECAP): അവസാന എപ്പിസോഡിൽ മോളിയും ഡെയ്സിയും ഫെയ്‌ത്ത്‌ ഹോമി ൽ താമസിക്കുന്നത് നമ്മൾ കണ്ടു. പിറ്റേ ദിവസം സെൻറ്റെർ മദർ പെൺകുട്ടികളെ റെയി ൽവേ സ്റ്റേഷനിലേക്ക് അയയ്ക്കുന്നതിനായി ഡ്രൈവർ ബ്രദറിനു നിർദ്ദേശങ്ങൾ കൊടു ക്കുന്നതും കണ്ടു.

രംഗം (SCENE)

ഡെയ്സിയും മോളിയും ടിക്കറ്റ് കൌണ്ടറിൽ ക്യൂവിൽ നിൽക്കുന്നു. അവർ സംവരണം ചെ യ്‌തിട്ടില്ലാത്ത സ്ലീപ്പർ ടിക്കറ്റുകൾ (UNRESERVED SLEEPER TICKET) വാങ്ങുന്നു. TTE യോട് അപേക്ഷിച്ചാൽ, അവർക്ക് ഒരു സീറ്റ് എങ്കിലും അനുവദിക്കുമെന്ന് ഡെയ്സിക്ക് അറിയാം. അവർ പിഴയും അധികം പണവും കൊടുക്കേണ്ടിവരും, എന്നാലും പൊതു (GENERAL) കമ്പാർട്ടുമെൻറ്റിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലതാണ്. ഇത് സാധാരണയായി അപ്പച്ച ൻ്റെ (സെൻറ്റെർ പാസ്റ്റർ) കാര്യത്തിൽ വിജയിക്കുന്നതുമൂലം ഇവിടെയും വിജയിക്കും എന്ന് ഡെയ്സി വിശ്വസിക്കുന്നു. സെൻറ്റെർ പാസ്റ്റർ ഒരിക്കലും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെ യ്യില്ല. അദ്ദേഹം ഒരു സീറ്റ് ലഭിക്കുന്നതിന് TTEയ്‌ക്കോ ഏജൻറ്റിനോ കൂടുതൽ പണം നല്കും. ഉദാഹരണത്തിന്, എസി ടിക്കറ്റിന് 2500 രൂപ ആണെങ്കിൽ അദ്ദേഹം 1500 രൂപ കൂടുതൽ നൽകുകയും ഒരു സീറ്റ് കരസ്ഥമാക്കുകയും ചെയ്യും. ഇങ്ങനെ, അദ്ദേഹം 2500 രൂപക്ക് പകരം 4000 രൂപ നൽകുന്നു, എങ്കിലും അദ്ദേഹത്തിന് സൗകര്യപ്രദമായി യാത്ര ചെയ്യാം. ദശാംശ ഉപദേശത്തിനായി ദൈവത്തിനു നന്ദി, അങ്ങനെ പാസ്റ്റർമാർക്ക് ആഢംബരയാത്ര ഉറപ്പുവരുത്തുന്ന ആളുകൾ ഉണ്ട്.

ജോസഫും അവളുടെ പിതാവും പാസ്റ്ററിൻ്റെ ലഗേജ് എടുത്ത്‌ സഹായിച്ചുകൊണ്ട് അദ്ദേ ഹത്തെ ട്രെയിനിൽ കയറ്റി വിട്ടിട്ട് മടങ്ങിയെത്തിയപ്പോൾ ജോസഫ് ടി.ടി.ഇ (TTE) യോട് സംസാരിക്കുന്ന പാസ്റ്ററിനെ അനുകരിക്കും. ജോസഫ് പാസ്റ്ററിനെ അനുകരിച്ചുകൊണ്ട് പറഞ്ഞു: “ഹലോ സാർ! എനിക്ക് ഒരു സീറ്റ് തരൂ! ഞങ്ങൾ ദൈവത്തിൻ്റെ ശുശ്രൂഷകന്മാ രാണ്. നിങ്ങൾ എനിക്ക് ഒരു സീറ്റ് തരികയാണെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും.” അനന്തരം ജോസഫ് നിലത്ത്‌ കിടന്നുരുണ്ട് ചിരിക്കും. ടി.ടി.ഇ-യ്ക്ക് അനുഗ്രഹം വാഗ്ദാനം ചെയ്യുന്ന പാസ്റ്ററിൻ്റെ തന്ത്രം അവരുടെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വളരെ രസകരമായി കണ്ടെത്തുന്നു. മറ്റ് വിശ്വാസികൾ അദ്ദേഹത്തെ വിടാൻ വന്നിട്ടുണ്ടെങ്കിൽ അവരുടെ ഒരു സാധാരണ വ്യക്തിയെന്ന നിലയിൽ പാസ്റ്റർ സ്ളീപ്പർ കോച്ചിൽ കയറുന്ന തും ജോസഫ് ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ട്രെയിൻ പുറപ്പെട്ടതിനുശേഷം അദ്ദേഹം എസി കോ ച്ചിലേക്ക് മാറും.

മുഖത്ത്‌ വികൃതികൾ കാട്ടി ജോസഫ് പാസ്റ്ററെ അനുകരിക്കുന്ന രീതി കൂടുതൽ ആവേശ മുണർത്തുന്നതാണ്. അതിനാൽ, സീറ്റ് തീർച്ചയായും കിട്ടുമെന്ന് ഡെയ്സിക്ക് നല്ല ഉറപ്പുണ്ട്. യാത്രയ്ക്കായി 4000 രൂപ കൊടുക്കുന്നതിന് അവൾ സെൻറ്റെർ പാസ്റ്ററെ പോലെ ധനിക യല്ല, എന്നാൽ സ്ളീപ്പർ ക്ലാസ്സിന് 250 രൂപ കൊടുത്താൽ സുഖമായി യാത്ര ചെയ്യാം. മോളി യും നഷ്ടപ്പെട്ട കുട്ടിയും പ്ലാറ്റ് ഫോം നമ്പർ 8 ൽ പോയി ട്രെയിൻ വരാനായി കാത്തുനിൽ ക്കുന്നു. ട്രെയിൻ വരുന്നതോടെ അവർ ടിടിഇ കണ്ടെത്തി ഒരു റിസർവേഷൻ തരാൻ അ ഭ്യർത്ഥി ക്കുന്നു. TTE തൻ്റെ കടലാസിൽ നോക്കി, S7 ൽ 32, 33 സീറ്റിൽ ഇരിക്കാൻ ആവശ്യ പ്പെടുന്നു. ഇത് ഒരു സൈഡ് ലോവർ ബർത്തും അപ്പർ ബർത്തും ആണ്. മോളിയും ഡെയ്സി യും താഴത്തെ ബർത്തിൽ ഇരിക്കുന്നു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ട്രെയിൻ പൂർണ്ണ വേഗത പിടിക്കുന്നു. മോളി തൻ്റെ ഫോണിൽ ഫെയ്സ്ബുക്ക് നോക്കുന്നതും ഡെയ്സി വാട്സ് ആപ്പിൽ ഇരിക്കുന്നതും ഞങ്ങൾ കാണുന്നു.

മോളി: എനിക്ക് നിങ്ങളെ ഫേസ്ബുക്കിൽ കണ്ടെത്താനായില്ല. എനിക്ക് ഒരു അഭ്യർത്ഥന അയയ്ക്കുക, ഞാൻ നിങ്ങളെ എൻ്റെ സുഹൃത്തായി ചേർക്കാം.

ഡെയ്സി: എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല.

മോളി: നീ ഒന്ന് ഉണ്ടാക്കണം. നമ്മൾക്ക് പരസ്പരം ബന്ധം പുലർത്താൻ കഴിയും. നമ്മുടെ സ്കൂൾ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ കഴിയും. ഇതൊരു മികച്ച ആപ്ലിക്കേഷനാണ്.

ഡെയ്സി: ജനങ്ങളുമായി ഇടപഴകുന്നതിനുപകരം നാം “വേർപെട്ട ഒരു ജീവിതം” നയിക്ക ണം. ഞാൻ നേരത്തെ ഇത് ഉപയോഗിച്ചിരുന്നു. എന്നാൽ, അത് പിശാചിൻ്റെ ഉപകരണമാ ണെന്ന് വിശുദ്ധന്മാർ പറഞ്ഞപ്പോൾ, ഞാൻ അത് ഉടനെ നീക്കംചെയ്തു.

രംഗം (SCENE)

ഡെയ്സിയുടെ മറുപടി കേട്ട് അന്ധാളിച്ച മാതിരി മോളിയുടെ പുരികം ഉയർന്നത് നമ്മൾ കാണുന്നു. മൊളിയുടെ മുഖഭാവം കണ്ട്, ഡെയ്സിക്ക് മോളിയെ വളർത്തിയതിൽ എന്തോ കുഴപ്പം ഉണ്ടെന്നു തോന്നുന്നു.

മോളി: ഈ “വേർപെട്ട ജീവിതം” എന്താണ്? ഇത് ടിപിഎം സഭയുടെ ഒരു ഉപദേശമാണോ?

ഡെയ്സി: അതെ! അത് വെളിപ്പാടിലൂടെ ഞങ്ങളുടെ വിശുദ്ധർക്ക് നൽകപ്പെട്ടു!

മോളി: നീ എന്നോട് ബന്ധപ്പെടാൻ ആഗ്രഹിക്കുന്നില്ലേ? ഒരിക്കൽ ഞാൻ നിന്നിൽ നിന്ന് അകന്നു പോയതിനു ശേഷം നീ എന്നെ മറക്കുമോ?

ഡെയ്സി: ഇല്ല .. അത് അങ്ങനെയല്ല.

രംഗം (SCENE)

അവൾ പൂർത്തിയാക്കുന്നതിന് മുമ്പ്. മോളി അവളുടെ മനസ്സിലെ നിരൂപണം തുടർന്നു.

മോളി: അങ്ങനെയാണെങ്കിൽ ഞാൻ നിന്നെ ഒരു സുഹൃത്താക്കിയതിൽ ഖേദിക്കുന്നു. നിനക്ക് ഇപ്പോൾ എൻ്റെ ആവശ്യമുള്ളതിനാൽ നീ എന്നെ സ്നേഹിക്കുകയും സൗഹൃദം കാണിക്കുകയും ചെയ്യുന്നതായി എനിക്ക് തോന്നുന്നു! ഒരിക്കൽ ഞാൻ ദൂരെ പോയാൽ നീ എന്നെ മറക്കും. നിൻ്റെ സഭയിലെ പാസ്റ്റർമാരുടെ “വേർപെട്ട ജീവിതം” ഇതാണോ?

രംഗം (SCENE)

ഡെയ്സി വാക്കുകൽ കണ്ടെത്താൻ ശ്രമിക്കുന്നു … എന്നാൽ മോളി തുടരുന്നു …

മോളി: നിന്നിൽ നിന്നും അകന്നാൽ നിൻ്റെ പാസ്റ്റർമാർ നിന്നെ മറക്കുമോ?

രംഗം (SCENE)

ഇത് ഒരു കൊള്ളിയാൻ പോലെ ഡെയ്സിയുടെ മനസ്സിൽ വെട്ടി. അവരുടെ ലോക്കൽ വിശ്വാ സ ഭവനത്തിൽ നിന്നും സ്ഥലം മാറിപ്പോയ എല്ലാ മുൻ വേലക്കാരും അവരുടെ സന്തോഷ വും ദുഃഖവും ചോദിക്കാൻ ഒരിക്കലും തിരിച്ചു വിളിച്ചിട്ടില്ല. അവർ കാണിക്കുന്ന സ്നേ ഹം അവരെ സ്ഥലമാറ്റം ചെയ്യുമ്പോൾ തന്നെ അപ്രത്യക്ഷമാകുന്നു. ഒരിക്കൽ ഡെയ്സിയു ടെ പിതാവ് ബ്രദർ അബ്രഹാമിനെ ചെന്നൈ കൺവെൻഷനിൽ കണ്ടുമുട്ടിയപ്പോൾ, അദ്ദേ ഹത്തിൻ്റെ മുഖത്തെ ഭാവം ഡെയ്സിയുടെ കുടുംബത്തെ അറിയാത്തതുപോലെ ആയിരു ന്നു. ഡെയ്സിയുടെ പിതാവിന് വളരെ ദുഃഖം തോന്നി. ബ്രദർ അബ്രഹാം അദ്ദേഹത്തെ കെട്ടി പിടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. അവരുടെ പട്ടണത്തിൽ ഫെയ്‌ത്ത്‌ ഹോം പുതുതാ യി തുടങ്ങിയപ്പോൾ ഡെയ്സിയുടെ പിതാവ് അയാളെ ഒരുപാട് സഹായിച്ചു. അയാൾ ചെറി യൊരു ബ്രദർ ആയിരുന്നു, വിശ്വാസികൾ വിരലുകളിൽ എണ്ണാൻ മാത്രം. എന്നാൽ ഇപ്പോ ൾ അയാൾ ഒരു പാസ്റ്റർ ആയി മാറി പഴയ ദിവസങ്ങൾ മറന്നുപോയിരിക്കുന്നു.

ബൈബിൾ ഇങ്ങനെ പറയുന്നു:ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂ ഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തൻ്റെ നാമത്തോടു കാണിച്ച സ്നേഹവും മറ ന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. (എബ്രായർ 6:10)” പക്ഷേ, ദൈവത്തിൻ്റെ അനുഗാമികളെന്ന് അവകാശപ്പെടുന്ന ടിപിഎം വേലക്കാർ ദൈവത്തിൻ്റെ സ്വതസിദ്ധമാ യ സ്വഭാവത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നു. തങ്ങളുടെ ദുഷ്കര നാളുകളിൽ സഹാ യിച്ച എല്ലാ വിശ്വസികളെയും മറന്നുകൊണ്ട് പെട്ടെന്നുതന്നെ അവർ അനീതി പ്രവർത്തി ക്കുന്നവരാകുന്നു. പുതിയ വിശ്വാസികളെ അവർ കണ്ടെത്തി, പഴയവരെ മറക്കുകയും അധികാരത്തിൽ എത്തുന്നതോടെ അഹങ്കാരികളായി തീരുകയും ചെയ്യുന്നു. തൻ്റെ പി താവിൻ്റെ കോപം ശമിപ്പിക്കാൻ മദറിനു വളരെയധികം ശ്രമിക്കേണ്ടി വന്നുവെന്നു ഡെയ്സി ഇപ്പോഴും ഓർക്കുന്നു. അവർ പറഞ്ഞു: “ഡാർലിംഗ്, അവർക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് നിനക്കറിയാമല്ലോ? അവരെ 2-3 വർഷത്തിലൊരിക്കൽ സ്ഥലമാറ്റം കൊടുക്കുന്നത് ഈ കാരണം കൊണ്ടല്ലേ!”

നിങ്ങൾ ആരാണെന്ന് അവരെ ഓർമ്മിപ്പിക്കാൻ വിലയേറിയ നോട്ടുകൾ കാണിക്കാൻ ജോസഫ് നിർദ്ദേശിച്ച കാര്യം ഡെയ്സി ഓർമ്മിച്ചു.

മോളി (തുടരുന്നു): അപ്പൊസ്തലന്മാർ എങ്ങനെ പെരുമാറി? എൻ്റെ ഓർമ്മകൾക്ക് അനുസൃ തമായി, അപ്പൊസ്തലനായ പൌലോസ് വളരെ ദൂരെയായിരുന്നപ്പോൾ പോലും തൻ്റെ വി ശ്വാസികളെ ഓർത്ത്‌ പ്രാർത്ഥിക്കുമായിരുന്നു (റോമർ 1:9, 1 തെസ്സലോ 1:2, 2 തിമോ 1:3). അവരെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ഭാരം നിമിത്തം അദ്ദേഹം അവർക്ക് ലേഖന ങ്ങൾ എഴുതുമായിരുന്നു.

ഡെയ്സി: അല്ല .. അത് അങ്ങനെയല്ല. വേർപെട്ട ജീവിതം വ്യത്യസ്തമാണ്. ജാതികളിൽ നിന്നും വിട്ടുനിൽക്കാൻ ദൈവം ഇസ്രായേല്യരോട് ആവശ്യപ്പെട്ടു. അപ്പോസ്തലനായ പൗലോസും പറയുന്നു: ഒരു വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?

മോളി: ഓഹോ, ഞാൻ അവിശ്വാസിയാണ്, അല്ലെ? ഫെയ്സ്ബുക്കിൽ നീ എൻ്റെ കൂടെ ബന്ധ പ്പെടുമ്പോൾ, ഞാൻ നിന്നെ വിഗ്രഹാരാധക ആക്കും, അല്ലെ?

ഡെയ്സി: അല്ല! അല്ല .. മോളി! നീ എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. നമ്മൾ അകലം സൂക്ഷിക്കുമ്പോൾ നമ്മൾക്ക് പ്രലോഭങ്ങൾ ഒന്നും ഉണ്ടാകുകയില്ല. വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നതായി നമ്മൾക്ക് തോന്നുകയില്ല. നമുക്ക് ഒരു വിശുദ്ധ ജീവിതം നയിക്കാൻ സാധിക്കും. ബന്ധങ്ങൾ മൂലം ദൈവദാസന്മാർ ടിപിഎം ശുശ്രുഷ വിട്ടു പുറത്തുപോകുന്നു.

മോളി: നീ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തിമൊഥെയൊസിനോ ടും തെസ്സലോനിക്യയിലെ സഭയോടും റോമിലെ സഭയോടും ഉണ്ടായിരുന്ന പൌലോ സിൻ്റെ ബന്ധം മൂലം ദൈവ ശുശ്രൂഷ ഉപേക്ഷിച്ചെന്നാണോ നീ പറയുന്നത്?

ഡെയ്സി: എന്നാൽ വേർപെട്ട ജീവിതം പഴയനിയമത്തിലും പുതിയനിയമത്തിലും നൽകി യിരിക്കുന്ന ഉപദേശമാണ്. എന്തുകൊണ്ട് ദൈവം അത് കൽപ്പിച്ചു?

മോളി: ബൈബിളിലെ “വേർപെട്ട ജീവിതം” പാപ പങ്കിലമായ ലോകത്തിലെ ഫാഷനുകൾ പിന്തുടരുവാൻ പാടില്ല എന്നാണ്. നിങ്ങൾ ആശിച്ചിരിക്കുന്ന ലോകം ഇതാണെന്ന രീതിയി ൽ ലോകജനങ്ങളുടെ പുകവലി, നൃത്തം ചെയ്യുക, ഭൂമിയും വസ്തുവകകളും സ്വർണവും വാങ്ങിക്കുക മുതലായവ അനുകരിക്കരുത് എന്നാണ്. അല്ലാത്തപക്ഷം വേർപെടുക എന്ന തിൻ്റെ അർത്ഥമെന്താണ്? മറ്റു സഭകളിലെ ക്രിസ്ത്യാനികളുമായി നിങ്ങൾ സംസാരിക്ക രുതെന്ന് ഇതിനർത്ഥമില്ല. ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കരുതെന്നും നമ്മൾ ഇഷ്ടപ്പെ ടുന്ന ആളുകളുമായി ഒരിക്കലും സമ്പർക്കം പുലർത്തരുതെന്നും ഇത് അർത്ഥമാക്കുന്നി ല്ല. നിങ്ങൾ അനീതി പ്രവർത്തിക്കുന്ന ഒരാളായിത്തീർന്ന് നിങ്ങളുടെ കഷ്ടതയുടെ നാളുക ളിൽ നിങ്ങളെ സ്നേഹിച്ചവരെ മറക്കണമെന്നല്ല ഇത് അർത്ഥമാക്കുന്നത്. ജ്ഞാനപൂർവ മായ മാർഗനിർദേശങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് നമ്മൾ അറിഞ്ഞിരിക്ക ണം! ഒരു സന്ന്യാസിമഠത്തിൽ ഇരിക്കാതെ ലോകത്തിലേക്ക് പോകാൻ നമ്മളുടെ നാഥൻ നമ്മളോട് ആവശ്യപ്പെട്ടു (മർക്കോസ് 16:15).

രംഗം (SCENE)

താൻ ചുറ്റുപാടുകൾ മോശമാക്കിയെന്ന് ഡെയ്സി ചിന്തിക്കുന്നു. ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കരുതെന്നും ഉണ്ടാക്കിയാൽ അവൾ നരകത്തിൽ പോകുമെന്നും തേജു അണ്ണാ പഠിപ്പിച്ചത് അവളോട് പറയാമായിരുന്നു, എന്നാൽ അത് മോളിയുടെ മുൻപാകെ അവളെ വിഡ്ഢിയാക്കുമായിരുന്നു.

ഡെയ്സി: ക്ഷമിക്കണം … ഞാൻ നിങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല, എന്നാൽ ഞാൻ ഒരി ക്കലും ഉദ്ദേശിക്കാത്ത ചില വാക്കുകൾ എൻ്റെ നാവിൽ നിന്നും വീണുപോയി. ദയവായി ക്ഷമിക്കുക …

രംഗം (SCENE)

മോളി ശരിക്കും അസ്വസ്ഥയാണ്. അവൾ ഒരു അക്ഷരം പോലും പറഞ്ഞില്ല. ഡെയ്സിയുടെ ദൈവശാസ്ത്രത്തെ കുറിച്ചോർത്ത് അവൾ അന്ധാളിച്ച് തലകുലുക്കുന്നു.

ഡെയ്സി: മോളി, ദയവായി … എന്നോട് ക്ഷമിക്കൂ…

മോളി: ശരി, പക്ഷെ നിങ്ങളുടെ “വേർപെട്ട ജീവിതം” എന്ന അധ്യാപനം നിങ്ങളെ വിശുദ്ധ രാക്കുന്നുവെന്ന് വീണ്ടും എന്നോട് പറയരുത്. നിങ്ങളുടെ ”ബന്ധമില്ലാത്ത” അധ്യാപനം നിങ്ങളുടെ സഭയിലെ പാസ്റ്റർമാർക്ക് ശുശ്രൂഷയിൽ തുടരാൻ സഹായിക്കുമെന്ന് ഒരിക്ക ലും എന്നെ അറിയിക്കരുത്. സഭയുടെ നാല് ചുമരുകൾക്ക് ഉള്ളിൽ നിന്നെത്തന്നെ ഒതു ക്കുകയാണെങ്കിൽ, ജഡമോഹം നീങ്ങിപ്പോകുകയില്ല എന്ന് ഞാൻ ഓർമിപ്പിക്കട്ടെ. സഭ യുടെ ചട്ടങ്ങളിലൂടെ സഭയുടെയോ ഫെയ്‌ത്ത്‌ ഹോമിൻ്റെയോ നീ വിളിക്കുന്ന വേറെ എന്തിൻ്റെയെങ്കിലുമോ നാല് ചുമരുകൾക്ക് ഉള്ളിൽ ജനങ്ങളെ ഒതുക്കുന്നത് സാധു സന്യാ സിമാർ ഹിമാലയത്തിലോ വനത്തിലോ പോകുന്നതു പോലെയാകുന്നു. ബാഹ്യ പ്രലോഭ നത്തിൽ നിന്നും അകന്നുപോകുന്നത് മാനവികതയുടെ വീഴ്ച സ്വഭാവത്തെ സൗഖ്യപ്പെടു ത്തുകയില്ല. പരിശുദ്ധാത്മ സ്നാനത്താൽ മാത്രമേ നമ്മുടെ സ്വഭാവം മാറ്റപ്പെടുകയുള്ളു. മറ്റൊരു മാർഗ്ഗവും നമ്മുടെ ബൈബിളിൽ നിർദ്ദേശിച്ചിട്ടില്ല. “തൊടരുത്,” “ഈ കാര്യമോ ആ കാര്യമോ ചെയ്യരുത്” മുതലായ എല്ലാ നിയമങ്ങളും നിങ്ങളുടെ ജഡത്തെ നിയന്ത്രി ക്കാൻ ഉപകരിക്കില്ലെന്നു പൗലോസ് വ്യക്തമാക്കി. (കൊലോസ്യർ 2:21-23).

രംഗം (SCENE)

മോളിയുടെ ബൈബിൾ ജ്ഞാനത്തിൽ ഡെയ്സി അത്ഭുതപ്പെട്ടുപോയി. ഡെയ്സിയിൽ നിന്ന് വ്യത്യസ്തമായി, മോളി ധാരാളം യോഗങ്ങളിലും കൺവെൻഷനുകളിലും പങ്കെടുത്തിട്ടില്ല. എന്നിട്ടും അവളുടെ ബൈബിൾ പരിജ്ഞാനം അസാധാരണമാണ്. എന്നാൽ ബൈബിള ധ്യയനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുകയും എല്ലാ ഞായറാഴ്ച യോഗങ്ങളിലും എല്ലാ കൺവെൻഷനുകളും പെങ്കെടുക്കുകയും ചെയ്തിട്ടും വേദപുസ്തകങ്ങളിൽ നിന്ന് എന്തെ ങ്കിലും ന്യായീകരിക്കാൻ പറയുമ്പോൾ ഡെയ്സിയുടെ അവസ്ഥ ഇപ്പോഴും ദയനീയമാണ്. ഇതെല്ലാമായിട്ടും, ഡെയ്സിയുടെ അന്ധത ബാധിച്ച കണ്ണുകൾ തുറക്കാൻ വിസമ്മതിക്കുന്നു. മോളിയുടെ വാക്കുകൾ ധ്യാനിക്കാനുള്ള ആശയം അവളുടെ ടിപിഎം പഠനങ്ങളിലെ അഭിമാനത്തെ എതിർക്കുന്നു. ടിപിഎം വിശുദ്ധന്മാർക്ക് ദൈവം കൊടുത്ത വെളിപ്പാടാ ണ്, വേർപെട്ട ജീവിതം എന്ന് മോളി മനസ്സിലാക്കാൻ അവൾ പ്രാർത്ഥിക്കുന്നു. ടിപിഎ മ്മിൻ്റെ വേർപെട്ട ജീവിതത്തിലൂടെയും “ബന്ധങ്ങൾ ഇല്ലാത്ത” നിയമങ്ങളിലൂടെയും വിശുദ്ധന്മാർക്ക് എങ്ങനെ വിജയകരമായി ജീവിക്കാൻ കഴിയും എന്ന് മോളിയെ കാണി ക്കാൻ അവൾ ദൈവത്തോട് പ്രാർഥിക്കുന്നു.

ഇരുവരും അവരുടെ മൊബൈലുകളിൽ തിരക്കിലാണ്. ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. ആ ന്തരിക രൂപാന്തരത്തിന് പ്രാധാന്യം കൊടുക്കാതെ ടിപിഎമ്മിലെ ചെയ്യേണ്ടതും അല്ലാത്ത തുമായ കാര്യങ്ങള്‍ പിന്തുടർന്ന് ടിപിഎമ്മിലെ വിശുദ്ധന്മാർക്ക് എങ്ങനെ വിജയകരമായ ജീവിതം നയിക്കാമെന്ന് ദൈവം താമസിയാതെ പെൺകുട്ടികളെ കാണിക്കാൻ പോകു ന്നു. പാൻട്രിയിൽ നിന്നും ആഹാരം വിൽക്കുന്ന ഒരു വിൽപ്പനക്കാരൻ അവിടെ ഉണ്ട്. അ വർ മുട്ട-ബിരിയാണി വാങ്ങി അവരുടെ അത്താഴം കഴിക്കുന്നു. ഡെയ്സി മുകളിലത്തെ ബർത്തിൽ കയറി കണ്ണുകൾ അടയ്ക്കുന്നു. സ്റ്റേഷനിൽ ട്രെയിൻ ഒരു മിനിറ്റ് നിർത്തുന്നു. ഒരു ടിപിഎം ബ്രദർ കയറി ഡെയ്സിയുടെ എതിർവശത്ത്‌ മുകളിൽ ഇരിക്കുന്നു. ഡെയ്സി ഇത് അറിഞ്ഞില്ല. ആ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നു. മൊബൈൽ ഫോൺ ബെല്ലി ൻ്റെ ശബ്ദം രാത്രിയുടെ ശാന്തത കെടുത്തുന്നു. ബ്രദർ തൻ്റെ ലഗേജ് തുറന്ന് മൊബൈൽ എടുക്കുന്നു.

ടിപിഎം ശുശ്രുഷകൻ: ഹലോ! PRAISE THE LORD.

രംഗം (SCENE)

PRAISE THE LORD ശബ്ദം, ഡെയ്സിയുടെ ആത്മാവിനെ ഉണർത്തുന്നു. മരിച്ച ഒരു മനുഷ്യനിൽ ജീവൻ പകരുന്നതുപോലെ, അവളുടെ കൺപോളകൾ തൽക്ഷണം തുറന്നു. അവളുടെ കണ്ണുകളുടെ ജാലകത്തിൽ കൂടി അവൾ നോക്കാൻ തുടങ്ങുന്നു. ഒരു ടിപിഎം വേലക്കാ രൻ ബ്രദർ അപ്പർ ബർത്തിൽ ഇരിക്കുന്നു. അയാൾ തൻ്റെ ഫോണിലേക്ക് തുളച്ചിരിക്കുന്ന തായി തോന്നുന്നു. മറുവശത്ത് നിന്ന് വരുന്ന ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കു ന്നതുപോലെ അയാളുടെ കണ്ണുകൾ പാതി അടഞ്ഞിരിക്കുന്നു. ദൈവമേ! അയാൾ പാസ്റ്റർ ഡേവിഡ് ആണ് – പ്രശസ്ത ടിപിഎം കൺവെൻഷൻ പ്രസംഗകൻ.

ഡേവിഡ് (ടിപിഎം ശുശ്രുഷകൻ): ഞാൻ നിന്നെ സ്നേഹിക്കുന്നു. എനിക്ക് നീ ഇല്ലാതെ ജീവിക്കാനാവില്ല.

രംഗം (SCENE)

ഡെയ്സി, “PRAISE THE LORD” എന്നു പറയാൻ ആഗ്രഹിച്ചു. എന്നാൽ, “ഞാൻ നിന്നെ സ്നേഹി ക്കുന്നു” എന്ന വാക്കുകൾ കേട്ടപ്പോൾ, പെട്ടെന്ന് അവളുടെ ആവേശഭരിതമായ ഉത്തേജനം നിയന്ത്രിക്കാൻ അവൾക്കു കഴിഞ്ഞു. അയാളെ കണ്ട പ്രതികരണം മറച്ചുപിടിക്കാൻ അവൾ അയാൾക്കെതിരെ തിരിഞ്ഞു കിടക്കുന്നു. അയാൾ ഫോണിൽ സംസാരിക്കുന്ന തിന് അവളുടെ ചെവി ഇപ്പോൾ തുറന്നിരിക്കുന്നു. ട്രെയിൻ ഉണ്ടാക്കുന്ന ശബ്ദമുണ്ടെങ്കിലും അവൾക്ക് അവൻ്റെ വാക്കുകൾ ശരിക്കും കേൾക്കാൻ കഴിയുന്നുണ്ട്.

ടിപിഎം ശുശ്രുഷകൻ: നമ്മുക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു തരാൻ ഞാൻ ഒരു വിശ്വാ സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂപ്പത്തി ഉറങ്ങുമ്പോൾ, നീ നിൻ്റെ ബാഗുകൾ എടുത്തു പുറത്തുചാടുക.

രംഗം: ഫോണിൻ്റെ മറ്റേ വശത്തുനിന്നും കുറ്റകൃത്യത്തിലെ പങ്കാളിയുടെ ശബ്ദം കേട്ടു കൊണ്ടിരുന്നതുകൊണ്ട് പാസ്റ്റർ ഡേവിഡ് കുറച്ചു സമയം മിണ്ടാതിരിക്കുകയായിരുന്നു.

ഡേവിഡ് (ടിപിഎം ശുശ്രുഷകൻ): അവർ നിന്നെ പിടികൂടി അകത്തു പാർക്കാൻ നിർബ ന്ധിക്കുകയാണെങ്കിൽ, ഞാൻ ഒരു പോലീസ് പരാതി കൊടുക്കും. അവരെ ഭയപ്പെടേണ്ടാ; ദൈവം നമ്മുടെ ഭാഗത്താണ്.

രംഗം (SCENE)

ടിപിഎം സഹോദരിമാരിൽ ഒരാളോടൊപ്പം പ്രശസ്ത പാസ്റ്റർ ഒളിച്ചോടുകയാണെന്ന് ഡെയ്സി തിരിച്ചറിഞ്ഞു. അയാൾ “ജഡിക മോഹത്തിൻ്റെ” അഗാധ കൂപത്തിലേക്ക് ആഴത്തിൽ വീണിരിക്കുന്നു. അവൾ പാപികളായ വിശുദ്ധന്മാരെ വെറുക്കുന്നു. ഒരിക്കൽ അവളുടെ കണ്ണുകൾക്ക് മഹത്തരമായിരുന്ന ഒരാൾ പെട്ടെന്ന് തൊട്ടുകൂടാത്തവനായി തീർന്നിരിക്കു ന്നു. അയാൾ തൻ്റെ കുടുംബം സന്ദർശിച്ചാൽ തങ്ങൾ ഭാഗ്യവാന്മാർ എന്ന് ഒരിക്കൽ അവ ളുടെ വീട്ടുകാർ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ, അയാളുടെ കാലുകൾ അവരുടെ വിശു ദ്ധ അടിത്തറയിൽ വെയ്ക്കാൻ അനുവദിക്കുകയില്ല. അവളുടെ ചുണ്ടുകളിൽ അവൻ്റെ നാമം എടുക്കുന്നതുപോലും ലജ്ജയാകുന്നു. പിന്മാറ്റക്കാരൻ !!! മോളിയുടെ മുൻപിൽ ഇപ്പോൾ അവളുടെ സ്വന്തം മാനമാണ് പ്രശ്‍നം. അവൾ എന്ത് പറയും? വിജയകരമായ ജീവിതത്തിനായി “വിശുദ്ധന്മാർ വിശ്വസിക്കുന്ന ടിപിഎം ഉപദേശങ്ങൾ” മോളിക്ക് വെളി പ്പെടുത്താനായി ദൈവത്തോട് പ്രാർത്ഥിച്ചതെല്ലാം ശൂന്യമായി തീർന്നിരിക്കുന്നു.

Reflections of Life in TPM-9

മറുവശത്ത്, മോളി ദൈവം അവളെ കാണിക്കുന്ന കാര്യങ്ങൾ അവഗണിക്കുന്നില്ല. വിജയശീലാളിത രായ വിശുദ്ധന്മാരുടെ ജീവിതം അവൾ കാണുക യും കേൾക്കുകയും ചെതിട്ടുണ്ട്. പാപം ചെയ്യുന്ന വിശുദ്ധന്മാരെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടിൽ ഒരു വലിയ വ്യത്യാസമുണ്ട്. ഡെയ്സിയിൽ നിന്ന് വ്യത്യ സ്തമായി, തെറ്റുകൾ ചെയ്തവരെ അവൾ ഇടിച്ചു താഴ്ത്തി നോക്കാറില്ല. വ്യഭിചാരത്തിൽ പിടിക്ക പ്പെട്ട സ്ത്രീയെക്കുറിച്ച് യേശു പറഞ്ഞ സ്വഭാവം പോലെ “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമത് കല്ല് എറിയട്ടെ“, മോളി പാപം ചെയ്യുന്ന ശുശ്രുഷകന്മാരോട് കരുണ കാട്ടുന്നു. ഓരോ വിശുദ്ധനും ഒരു ഭൂതകാലവും എല്ലാ പാപികൾക്കും ഒരു ഭാവിയും ഉണ്ടെ ന്ന് അവൾക്കറിയാം. അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നത് നല്ലത് (I കൊരി. 7:9). ഡെയ്സിയും മോളിയും രാവിലെ ഉണരുന്നതിന് മുൻപ് ആ പാപം ചെയ്യുന്ന വിശുദ്ധൻ സ്ഥലം വിട്ടിരിക്കുമെന്ന് അവൾക്ക് അറിയാം. ഡെയ്സിയെ അപമാനിക്കാൻ ആഗ്രഹിക്കാ ത്തതിനാൽ അവളുടെ കണ്ണുകൾ അടയുകയും ഉറങ്ങുകയും ചെയ്യുന്നു. എന്നാൽ സ്വയം നീതികരിക്കുന്ന ഡെയ്സി “ടിപിഎമ്മിലെ മസ്തിഷ്ക ക്ഷാളനം സംഭവിച്ച കുട്ടി” ട്രെയിനിൻ്റെ മുറുമുറുപ്പുണ്ടാക്കുന്ന ശബ്ദവും പാപം ചെയ്യുന്ന വിശുദ്ധൻ മുൻപിൽ ഇരിക്കുകയും ചെയ്യു മ്പോൾ അവൾക്ക് സമാധാനത്തോടെ എങ്ങനെ ഉറങ്ങാൻ കഴിയും? ടിപിഎം ശുശ്രുഷയി ലെ യഥാർത്ഥ “വേർപെട്ട ജീവിതം” വ്യത്യസ്ത സ്ഥാനങ്ങളിൽ സ്ത്രീപുരുഷന്മാരെ താമസി പ്പിക്കുന്നത് ആയിരിക്കണമെന്ന് അവൾ ചിന്തിച്ചു കൊണ്ടിരിക്കുന്നു. ധാരാളം ടിപിഎം ശുശ്രുഷകന്മാർ പിശാചുക്കളുടെ പരസംഗ പങ്കാളികളുമായി പുറത്തുപോയി കൊണ്ടിരി ക്കയാണെന്ന് അവർക്കറിയാമായിരുന്നു.

——–xxxxx——–

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *