ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 10

എപ്പിസോഡ് 10: വീട്ട് യോഗം (COTTAGE MEETING)

സംക്ഷിതം (RECAP): അവസാന എപ്പിസോഡിൽ മോളിയും നഷ്ടപ്പെട്ട പെൺകുട്ടിയും ഒ ളിച്ചോടുന്ന വിശുദ്ധൻ്റെ ഒരു ചെറിയ ഭാഗം ട്രെയിനിൽ കാണുന്നത് നമ്മൾ കണ്ടു.

രംഗം (SCENE)

ഡെയ്സിയുടെ കുടുംബം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നു. ഡെയ്സിയുടെ അമ്മയുടെ വി ചാരം അനുസരിച്ച് ഒരു വീട്ട് പ്രാർത്ഥന നടത്തുന്നതിലൂടെ അവരുടെമേൽ വീശിയിരി ക്കുന്ന തിന്മയുടെ മേഘം മാറും. ഇന്ന് നമുക്ക് ഡെയ്സിയുടെ ഭവനത്തിൽ ഒരു കോട്ടേജ് മീറ്റിംഗ് ഉണ്ട്. അവളുടെ കുടുംബത്തിലെ ഓരോ അംഗവും അവരവരുടെ ജോലി തിരക്കി ലാണ്. ഡെയ്സിയുടെ അമ്മ വിശുദ്ധന്മാർക്ക് സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി ക്കൊ ണ്ടിരിക്കുന്നു. അവളുടെ പിതാവ് ചന്തയിൽ ലഘുഭക്ഷണങ്ങളും മറ്റും വാങ്ങാൻ പോയി രിക്കുന്നു. ഡെയ്സി മുൻപിലത്തെ ഹാൾ വൃത്തിയാക്കുന്നു. ജോസഫ് ഒരു വീഡിയോ ഗെയിം കളിക്കുന്ന തിരക്കിലാണ്!

ഡെയ്സിയുടെ അമ്മ (അടുക്കളയിൽ നിന്ന് അലയ്ക്കുന്നു): ജോസ് … … ..

ജോസഫ് (അടുക്കളയുടെ തൊട്ടടുത്തുള്ള ഹാളിൽ നിന്ന്): ഞാൻ ഇവിടെയുണ്ട്! അമ്മ എ ന്തിനാണ് ആക്രോശിക്കുന്നത്?

ഡെയ്സിയുടെ അമ്മ (അടുക്കളയിൽ നിന്ന്): ഇത് വീഡിയോ ഗെയിം കളിക്കാനുള്ള സമയ മാണോ? ഫെയ്‌ത്ത്‌ ഹോമിൽ പോയി പാട്ടു പുസ്തകങ്ങളും തമ്പേറും ചിഞ്ചിലും എല്ലാം കൊണ്ടുവാ.

ജോസഫ്: ഇപ്പോൾ അമ്മച്ചി വരും ..? അന്നേരം അവർ അതെല്ലാം കൊണ്ടുവരും.

ഡെയ്സിയുടെ അമ്മ: അയ്യോ … ജോസ്! അവർ ഒരു അമ്മച്ചി ആണ് … അവർ വളരെ പ്രായം ചെന്ന ഒരു സ്ത്രീയാണ്. അവർ എങ്ങനെ 50 പാട്ടു പുസ്തകങ്ങൾ എടുക്കും?

ജോസഫ്: പാസ്റ്റർ അമ്മച്ചിയെ സഹായിക്കുകയില്ലേ?

ഡെയ്സിയുടെ അമ്മ: ശ്–ശ്–ശ്! നാണം കെട്ടവനെ! പാസ്റ്റർ 50 പാട്ടു പുസ്തകങ്ങൾ കൊണ്ടുവ രുമെന്ന് നീ കരുതുന്നുണ്ടോ?

ഡെയ്സി (ചിരിക്കുന്നു): അയാൾ തൻ്റെ ബൈബിൾ പോലും എടുക്കത്തില്ല! അതിന് ഒരു അ സിസ്റ്റൻറ്റ് ബ്രദർ ഉണ്ട്! നീ ടിപിഎമ്മിൽ പുതിയ ആളാണോ?

ജോസഫ്: ഞാൻ ഹിൽഡ അക്കായെ വിളിച്ച് പറയും, “എൻ്റെ സൈക്കിൾ പങ്ചർ ആണ്, അതിനാൽ എനിക്ക് വരാൻ പറ്റില്ല. എല്ലാ സാധനങ്ങളും കൊണ്ടുപോകാൻ 2-3 സഹോദരീ മാരെ നിങ്ങൾക്കൊപ്പം കൂട്ടുക.”

രംഗം (SCENE)

ഡെയ്സിയുടെ അമ്മയ്ക്ക് ദേഷ്യം വരുന്നു. കൈയ്യിൽ ഒരു ഫ്രൈയിങ് പാൻ പിടിച്ചുകൊണ്ട് അവർ അടുക്കളയിൽ നിന്ന് വരുന്നു.

ഡെയ്സിയുടെ അമ്മ: നിക്കടാ .. അവിടെ …. ഞാൻ അങ്ങോട്ട് വരുന്നുണ്ട്…

രംഗം (SCENE)

ജോസഫ് തിരിഞ്ഞ് നോക്കുമ്പോൾ അമ്മയുടെ കൈയിൽ ഒരു സ്പൂൺ കാണുന്നു. അമ്മ അടിയ്ക്കുമെന്ന് അവറിയാം. അവൻ ചിരിച്ചുകൊണ്ട് ഓടുന്നു ..

ഡെയ്സിയുടെ അമ്മ: നീ പോകുന്നുണ്ടോ ഇല്ലിയോ? പറയെടാ!

ജോസഫ് (അമ്മയെ ദുരത്തുനിന്ന് നോക്കികൊണ്ട്‌): ഇല്ല ………..?

ഡെയ്സിയുടെ അമ്മ: ഇന്ന് നിനക്ക് ഭക്ഷണം ഒന്നും തരത്തില്ല … ഇറങ്ങി പോടാ … മേലാൽ നിൻ്റെ മുഖം എന്നെ കാണിക്കരുത്.

രംഗം (SCENE)

അമ്മ തീർത്തും ദേഷ്യത്തിലാണെന്നു ജോസഫ് മനസ്സിലാക്കുന്നു. ഒരു പ്രധാന പോരാട്ടം തോറ്റതിനെ തുടർന്ന് നിരാശയിൽ ആയ മാതിരി അവൻ മുഖം മറയ്ക്കുന്നു.

ജോസഫ്: ശരി .. പോകുവാ … പോകുവാ .. !! ദേഷ്യപ്പെടേണ്ട ..

രംഗം (SCENE)

ജോസഫ് പുറത്തേക്ക് പോകുന്നതും അവൻ്റെ പിതാവ് അകത്തു വരുന്നതും നമ്മൾ കാ ണുന്നു. പിതാവിൻ്റെ സഞ്ചി ലഘുഭക്ഷണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് വിശ്വാ സികൾക്കുള്ളതാണ്. ഡെയ്സിയുടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. അതുകൊണ്ട് എല്ലാ വിശ്വാസികൾക്കും ചിക്കൻ-മട്ടൻ കറി നൽകുന്നതി ന് പണം പാഴാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവർ അവർക്ക് തക്ക ലഘു ഭക്ഷണം വാങ്ങുന്നു. എന്നാൽ, വെളുത്ത വസ്ത്രം ധരിച്ച വിശുദ്ധന്മാർക്ക് ചിലവഴി ക്കുന്നതിൽ പരിധികൾ ഉണ്ടാവില്ല. ഡെയ്സിയുടെ അമ്മ പ്രത്യേക പാചകങ്ങൾ തയ്യാറാക്കു ന്നു. ഡെയ്സിയുടെ പിതാവ് മാർക്കറ്റിൽ നിന്ന് ബ്രോക്കോളി കൊണ്ടുവന്നു. ബ്രോക്കോളി സാലഡ് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ആരോ ഒരാൾ പാസ്റ്ററോട് പറഞ്ഞു. അതി നാൽ, പാസ്റ്റർ ഡെയ്സിയുടെ പിതാവിനോട് ബ്രോക്കോളി സാലഡ് വില്കുന്ന ആരെങ്കിലും മാർക്കറ്റിൽ ഉണ്ടോ എന്നു ചോദിച്ചു. അതുകൊണ്ട്, അദ്ദേഹത്തിനു വേണ്ടി ബ്രോക്കോളി കണ്ടെത്തുന്നതിന് നഗരത്തിലെ എല്ലാ ഷോപ്പുകളിലും അന്വേഷിക്കേണ്ടിവന്നു. ബ്രോ ക്കോളി സാലഡ് എങ്ങനെ ഉണ്ടാക്കുമെന്ന് അറിയാൻ വേണ്ടി ഡെയ്സി ഇൻറ്റർനെറ്റിൽ തി രഞ്ഞു. ആംവേ പ്രോട്ടീൻ പൗഡർ ഡെയ്സിയുടെ പിതാവിനോട് അമ്മച്ചിയും പറഞ്ഞിട്ടുണ്ട്. വിശ്വാസ ഭവനത്തിലേക്ക് മടങ്ങുമ്പോൾ അവർ അത് അവരിൽ നിന്നും എടുക്കും.

വിശുദ്ധന്മാർക്ക് ഏറ്റവും നല്ല ശുശ്രുഷ ചെയ്യാനായി ഡെയ്സിയുടെ കുടുംബം അവരുടെ ഊർജ്ജം, സമയം, പണം എന്നിവയെല്ലാം നൽകി ക്ഷീണിച്ചിരിക്കുന്നു. വിശുദ്ധരുടെ അനുഗ്രഹങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുമെന്ന് അവർ കരുതുന്നു. എന്നാൽ, അതേ വിശുദ്ധന്മാർ മരുന്നെടുക്കുന്ന ഒരാളുടെ മൃതദേഹം മാന്യമായി സംസ്കരി ക്കുന്നതിന് നേരിട്ട് വിസ്സമ്മതം കാണിക്കുമെന്ന് കുടുംബത്തിന് അറിയില്ല. ഡെയ്സിയുടെ കുടുംബം ബ്രോക്കോളി, ആംവേ പ്രോട്ടീൻ പൗഡർ, ചിക്കൻ, മട്ടൺ മുതലായവ കൊണ്ട് അവർ ഇപ്പോൾ സേവിക്കുന്ന അതേ വിശുദ്ധന്മാർ, ഡെയ്സിയുടെ വിവാഹം ടിപിഎം ഒഴി കെ വേറെ ഒരു ക്രിസ്ത്യൻ വിഭാഗത്തിൽ നടത്തിയാൽ അവർക്കു കർതൃമേശ കൊടുക്ക യില്ലെന്ന് അവർക്ക് അറിയില്ല. ഡെയ്സിയുടെ കുടുംബം ടിപിഎം നിയമ പുസ്തകത്തിൽ നിന്ന് നെല്ലിട മാറിയാൽ കണ്ണിമ യ്ക്കുള്ളിൽ, അവരുടെ സ്നേഹത്തിൻ്റെ എല്ലാ അധ്വാനവും വിശുദ്ധന്മാർ മറക്കും. ഒരു മനുഷ്യനെ സൌഖ്യപ്പെടുത്തുന്നതിനു പകരം ശബ്ബത്തിൻ്റെ നിയമം പരീശന്മാർക്ക് മുൻ ഗണന ആയിരുന്നതുപോലെ തന്നെ ടിപിഎം നിയമങ്ങൾ ടിപിഎം വിശുദ്ധന്മാരുടെ മുൻഗണനയാണ്.

ഡെയ്സി (ഫോണിൽ സംസാരിക്കുന്നു): ഹലോ മോളി! ഇന്ന് ഞങ്ങളുടെ വീട്ടിൽ ഒരു പ്രാർ ത്ഥനയുണ്ട്. നിൻ്റെ കുടുംബത്തോടൊപ്പം നീ ദയവായി വരുമോ?

മോളി (ഫോണിൽ സംസാരിക്കുന്നു, സ്പീക്കർ ഓണാണ്): ക്ഷമിക്കണം ഡെയ്സി! ഇന്ന് എനി ക്ക് വരാൻ പറ്റില്ല. എനിക്ക് മറ്റൊരു പരിപാടിയുണ്ട്.

ഡെയ്സി (ഫോണിൽ സംസാരിക്കുന്നു): ശരി ബൈ! നാളെ കാണാം.

രംഗം (SCENE)

ടിപിഎമ്മിലെ അന്ധരായ വിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി ടിപിഎം വേലക്കാരുടെ ഇരട്ട താപ്പ് പെരുമാറ്റരീതി മോളി സൂക്ഷ്മതയോടെ ശ്രദ്ധിച്ചിരുന്നു. അവരുടെ ഒരു കൺവെ ൻഷനിലും ഒരു ദിവസം വിശ്വാസ ഭവനത്തിലും തങ്ങിയപ്പോൾ അവൾ അത് കണ്ടു. TPM ശുശ്രുഷകന്മാരെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൾ ഡെയ്സി യോട് വരാൻ പറ്റില്ലെന്ന് പറഞ്ഞു.

ഡെയ്സിയുടെ അമ്മ: അവൾ വരികയില്ല. ഞാൻ നിന്നോട് പറഞ്ഞു. അവൾ ഒന്നാന്തരം മല യാളിയാണ്! നമ്മൾ മലയാളി ആയിരുന്നെങ്കിൽ, ആദ്യ ദിവസം തന്നെ അവൾ നമ്മുടെ സഭയിൽ പങ്കെടുക്കുമായിരുന്നു.

രംഗം (SCENE)

ഡെയ്സിയുടെ കുടുംബം തമിഴ് നാട്ടിൽ നിന്നാണ്, കൂടാതെ മലയാളം സംസാരിക്കുന്ന ജന ങ്ങളോട് വലിയ അടുപ്പമൊന്നുമില്ല. ടിപിഎമ്മിൽ ജനങ്ങൾ വംശീയത വളർത്തുന്ന ഒരു വിവേചന സ്വഭാവം വികസിപ്പിച്ചെടുത്തു. തെറ്റിദ്ധരിക്കരുത്. ടിപിഎമ്മിൽ ആരും വംശീ യ വിവേചനം പഠിപ്പിക്കുന്നില്ല. ജനങ്ങൾ കാണുന്നത് സംസാരിക്കുന്നു. മനുഷ്യരുടെ സിര കളിൽ രക്തം പോലെ ടിപിഎമ്മിൽ ഇത് പ്രയോഗത്തിൽ ഇരിക്കുന്നു. നിലവിലുള്ള സെൻ റ്റെർ പാസ്റ്ററും അമ്മച്ചിയും എല്ലാ മലയാളം, കന്നഡ, തെലുങ്ക് സംസാരിക്കുന്ന വിശുദ്ധന്മാ രെ ലോക്കൽ ഫെയ്‌ത്ത്‌ ഹോമിലേക്ക് സ്ഥലം മാറ്റി തമിഴ് സംസാരിക്കുന്ന വിശുദ്ധന്മാരെ എല്ലാ ഫെയ്‌ത്ത്‌ ഹോമിൻറ്റേയും ചുമതലക്കാരാക്കാൻ ഉറപ്പാക്കിയിട്ടുണ്ട്. സിംഹാസന ത്തിനു വേണ്ടിയുള്ള തമിഴ്-മലയാളി വടംവലി ടിപിഎം സംസ്കാരത്തിൻ്റെ വളരെ വ്യക്ത വും അവിഭാജ്യവുമായ ഘടകമാണ്. ചീഫ് പാസ്റ്ററിൻ്റെ കസേര രണ്ടു അധികാര ശക്തിക ളുടെ ഇടയിൽ ആടുന്നതായി നിങ്ങൾ എപ്പോഴും ശ്രദ്ധിച്ചു കാണും. ഒരു തെലുങ്ക്, പഞ്ചാ ബി, കന്നഡ, മറാത്തി, അഥവാ വിദേശി വിശുദ്ധൻ ടിപിഎമ്മിൽ ഒരിക്കലും ഹൈ കമാഡ് ആകാൻ പാടില്ല. ദൈവം തന്നെ ടിപിഎമ്മിൻ്റെ 90 വർഷത്തിലേറെയുള്ള ചരിത്രത്തി ൽ ഒന്ന് തിരഞ്ഞെടുത്തിട്ടില്ല. ഡെയ്സി, വംശീയ വിവേചനത്തിൽ വിശ്വസിക്കുന്നില്ല. അത് ദൈവത്തിൻ്റെ ദൃഷ്ടിയിൽ ശരിയല്ലെന്ന് അവൾക്കറിയാം.

ഡെയ്സി: മോം അത് അങ്ങനെയല്ല.

ഡെയ്സിയുടെ അമ്മ: നിനക്ക് പ്രായമാകുമ്പോൾ മനസ്സിലാകും. അനുഭവത്തിൽ നിന്നും ഈ മലയാളികൾ എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം.

രംഗം (SCENE)

ജോസഫ് തിരിച്ചുവരുന്നു. അവൻ വന്ന്, പുസ്തകങ്ങൾ നിറച്ച ബാഗ് മേശപ്പുറത്ത്‌ വെയ്ക്കു ന്നു. അവരുടെ സംഭാഷണം അവൻ കേൾക്കുന്നു. അവന് എങ്ങനെ നിശ്ശബ്ദനായിരിക്കാൻ കഴിയും?

ജോസഫ് (ഉച്ചത്തിൽ): ഇപ്പോൾ യഹൂദനോ യവനനോ, പുരുഷനോ സ്ത്രീയോ, അടിമയോ യജമാനനോ ഒന്നും ക്രിസ്തുവിൽ ഇല്ല. ക്രിസ്തുവിൽ മലയാളിയോ, തമിഴനോ, തെലുങ്കനോ, കന്നഡയോ, മറാത്തിയോ, പഞ്ചാബിയോ, ചീഫ് പാസ്റ്ററോ, വിശ്വാസിയോ ഒന്നുമില്ല. എല്ലാ വരും ക്രിസ്തുവിൽ എല്ലാം ആകുന്നു !!

ഡെയ്സിയുടെ അമ്മ: ഓ ഹൊ ഹൊ ……. ഒരു വലിയ പ്രസംഗകന് ഒരു നല്ല വെളിപ്പാട് ഉണ്ട്. മിണ്ടാതിരുന്ന് പായ വിരിക്കാൻ ഡെയ്സിയെ സഹായിക്ക്.

രംഗം (SCENE)

എല്ലാവരും ഡെയ്സിയുടെ അമ്മയുടെ “ഓ ഹൊ ഹൂ” എന്ന തമാശ പ്രകടനത്തിൽ ചിരിക്കു ന്നു. അവർ കാറിൻ്റെ ഹോൺ അടിക്കുന്ന ശബ്ദം കേൾക്കുന്നു. പാസ്റ്ററിൻ്റെ വാൻ വന്നതാ യി തോന്നുന്നു. അവരെല്ലാവരും ദൈവ ദാസനെ അഭിവാദനം ചെയ്യാനായി വാതിൽക്ക ലേക്ക് ഓടുന്നു. ഫോഴ്സ് ടെമ്പോ ട്രാവലർ അവരുടെ വാതിൽക്കൽ നമ്മുക്ക് കാണാം. അമ്മ ച്ചി പുറത്തുവരുന്നു, സഹോദരിമാർ അവരെ പിന്തുടരുന്നു. ഒരു ഡ്രൈവർ ബ്രദർ സഹോ ദരിമാരെ കൊണ്ട് നിറച്ച ഒരു ടെമ്പോ ട്രാവലർ അവരുടെ വീട്ടിലേക്ക് ഓടിച്ചുകൊണ്ടുവ ന്നു. പാസ്റ്റർ ഇതുവരെയും വന്നിട്ടില്ല. അദ്ദേഹം മിക്കവാറും തൻ്റെ വെള്ള സ്കോർപിയോ യിൽ വരും. PRAISE THE LORD പരസ്പരം പറയുന്നു. ഡെയ്സിയുടെ കുടുംബം വിശുദ്ധന്മാരെ സ്വാഗതം ചെയ്യുന്നു. ഏതാനം വിശ്വാസികളും യോഗത്തിനായി എത്തിയിരിക്കുന്നു.

ഹിൽഡ (വേലക്കാരി സഹോദരി): ഇത് എന്താണ് ഡെയ്സി? എല്ലാം നിറമുള്ള പായകൾ …? ഹും… ക്ഷമിക്കണം.! ഈ പായയ്ക്ക് മുകളിൽ വേലക്കാർക്ക് വെളുത്ത ബെഡ് ഷീറ്റ് വിരിക്കുക. പുതിയ ബെഡ് ഷീറ്റ് കൊണ്ടുവരിക.

രംഗം (SCENE)

ഡെയ്സി പിങ്ക് പൂക്കൾ പ്രിൻറ്റ് ചെയ്ത വെളുത്ത ബെഡ് ഷീറ്റ് കൊണ്ടുവരുന്നു.

ഹിൽഡ (വേലക്കാരി സഹോദരി): ​​​​നിങ്ങൾക്ക് വേറെ ബെഡ് ഷീറ്റ് ഇല്ലേ? ഇതിന് ചുവന്ന നിറമുള്ള പൂക്കൾ ഉണ്ട്. അല്പമോ ശൂന്യമോ ആയ അലങ്കാരം ആയിരിക്കണം.

രംഗം (SCENE)

ഡെയ്സി മറ്റൊരു ബെഡ് ഷീറ്റ് കൊണ്ടുവന്ന് വിശുദ്ധന്മാർക്ക് ഇരിക്കാൻ വിരിക്കുന്നു.

ഗ്ലോറി (വേലക്കാരി സഹോദരി, ഡെയ്സിയുടെ അമ്മയോട്): ​​സഹോദരി, പാസ്റ്ററിനായി അല്പം ചൂടു വെള്ളം വയ്ക്കുക. അതിന് വെളുത്ത നിറത്തിലുള്ള കവർ ഉണ്ടായിരിക്കണം.

രംഗം (SCENE)

ഡെയ്സിയുടെ അമ്മ പാസ്റ്ററിനു കുടിക്കാനായി ചൂടുവെള്ളം തയ്യാറാക്കുന്നു. സഹോദരി മാർ അത് പാസ്റ്റർമാരുടെ ഇരിപ്പിടത്തിനു അടുത്ത്‌ വെയ്ക്കുന്നു. എല്ലാവരും ഇരുന്നു. വി ശ്വാസികൾ ഓരോത്തരായി വരുന്നു. ഡെയ്സിയുടെ അച്ഛൻ ചില കസേരകൾ വെളിയിലും തയാറാക്കിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും പാട്ട് പാടുന്ന പാട്ടുകാരി സഹോദരിക്ക് പനി പിടിച്ചിരിക്കുന്നു. അതുകൊണ്ട് അവൾ വിശ്വാസ ഭവനത്തിൽ തന്നെ തങ്ങി. മറ്റൊരു സഹോദരി ഇന്ന് പാട്ട് മുൻനിരയിൽ ഇരുന്ന് പാടുന്നു. അവളുടെ ശബ്ദം ഭയങ്കരമാണ്, പക്ഷേ അവൾ പൂർണ്ണമായ വിശ്വാസത്തോടെ അലച്ചു വിളിക്കുന്നു. അവൾക്ക് കിട്ടിയ ഈ അവസരം അവൾ രണ്ടു കൈയും കൊണ്ട് പിടിച്ചെടുക്കുന്നു.

പാസ്റ്റർ യോഗത്തിന് വൈകി എത്തി, തൻ്റെ പ്രത്യേക സീറ്റിൽ ഇരിക്കുന്നു. അവസാനത്തെ ഗാനം ആലപിച്ചു കൊണ്ടിരിക്കുന്നു. ജോസഫിനോട് (മുൻ നിരയിൽ ഇരിക്കുന്നു) ചുവരി ൽ ചാരി വിശ്രമിക്കാൻ ഒരു തലയിണ കൊണ്ടുവരാൻ അദ്ദേഹം സൂചിപ്പിക്കുന്നു. ജോസ ഫ് മഞ്ഞ നിറമുള്ള ഒരു തലയിണ കൊണ്ടുവരുന്നു, പാസ്തർ അയാളെ ദേഷ്യത്തോടെ നോ ക്കുന്നു. ഡെയ്സി അത് ജോസഫിൻ്റെ കൈയിൽ നിന്ന് എടുത്തുകൊണ്ടുപോയി തലയിണ യുടെ കവർ മാറ്റുന്നു. പാട്ടു കഴിഞ്ഞ് അവർ 10 മിനിറ്റ് അന്യഭാഷകളിൽ നിറയുന്നു, തുട ർന്ന് പാസ്റ്റർ വീട്ടിലെ അനുഗ്രഹങ്ങൾക്കായി ഒരു പ്രഭാഷണം നടത്തി. ദശാംശത്തിൽ വി ശ്വസ്തത കാട്ടാൻ അയാൾ ഡെയ്സിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. അപ്പോൾ ദൈവം അവരെ അനുഗ്രഹിക്കും. മനുഷ്യരുടെ കടം തിരിച്ചടക്കുന്നതിൽ കുടുംബം താമസിച്ചേ ക്കാമെന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നു. എന്നാൽ, അവർ ദൈവത്തിന് കടപ്പെട്ടി രിക്കുന്ന പണത്തിന്മേൽ യാതൊരു കൃത്രിമത്വവും നടത്തരുത് (അതിൻ്റെ അർഥം വിശു ദ്ധന്മാർക്കുള്ളത്).

ദൈവത്തിൽ നിന്നും തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ ഡെയ്സിയുടെ കുടുംബത്തി ൻ്റെ ഇന്നത്തെ നഷ്ടം 8000 രൂപയും, കൂടാതെ സമയവും ഊർജ്ജവും ആകുന്നു. ഇന്ന് ചില വാക്കിയ 8000 രൂപ അവർ കണക്കാക്കുന്നില്ല. പകരം ദൈവം അവരെ അനുഗ്രഹിക്കുമെ ന്ന് അവർ വിശ്വസിക്കുന്നു. അതെ, അവർ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കട ന്നുപോകുന്നു, എന്നാൽ അതേ കാരണംകൊണ്ടാണ് കോട്ടേജ് മീറ്റിംഗ് നടത്തിയത്. എന്നി രുന്നാലും, ഡെയ്സിയുടെ കുടുംബം കുറച്ചു വർഷങ്ങൾ കൂടി സാമ്പത്തിക പ്രതിസന്ധിയി ലൂടെ കടന്നുപോകണമെന്നു ദൈവം ആഗ്രഹിക്കുന്ന പക്ഷം, (ഒരുപക്ഷേ പരീക്ഷയായോ മറ്റ് അജ്ഞാതമായ കാരണങ്ങളാലോ), ടിപിഎം വേലക്കാർ ഭൂമി വാങ്ങുന്നത് നിർത്തിയിട്ട് ഡെയ്സിയുടെ കുടുംബത്തിന് സഹായം നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അവർ അത് ചെയ്യുമോ?

——–xxxxxxx——–

Reflections of Life in TPM – 10

ദൈവം പ്രവർത്തിക്കാൻ പോകുന്നതായി മനുഷ്യ ൻ കരുതുന്നതിനേക്കാളുപരിയായി ദൈവം പ്രവർത്തിക്കുന്ന വിധത്തിൽ വ്യത്യാസമുണ്ട്. വ്യാജ സഭയിൽ (TPM) നിന്ന് ദൈവം ഡെയ്സിയെ പുറത്തുകൊണ്ടുവരുമെന്ന് ജനങ്ങൾ കരുതുന്നു. ടിപിഎമ്മിൻ്റെ മതിലുകൾ വായുവിൽ ഒരു സ്ഫോ ടനത്തിൽ തകർത്തിട്ട് അകത്തു കുടുങ്ങിയ തട വുകാരെ ഒറ്റ അടിക്ക് മോചിപ്പിക്കും എന്ന് കരു തുന്നു. എന്നാൽ, ദൈവത്തിൻ്റെ വഴികൾ നമ്മുടെ കണ്ടെത്തലുകൾക്ക് വ്യത്യസ്തമാണ്. ദൈവം ഒറ്റ അടിക്ക് കനാന്യരെ തുരത്തുന്നതിനു പകരം അല്പാല്പമായി നീക്കുമെന്ന് ഇസ്രായേല്യർക്ക് വാഗ്ദത്തം ചെയ്തു. മിസ്രയീമിൻ്റെ അടി മത്തത്തിൽനിന്ന് ദൈവം ഇസ്രായേല്യരെ വിടുവിക്കുന്നതിനു മുമ്പ്, അവർ മിസ്രയീമിൽ 430 വർഷം താമസിച്ചു കഷ്ടപ്പെടേണ്ടി വന്നു. അവർ അടിമത്തത്തിൻ്റെ ചൂളയിൽ കഷ്ടത അനുഭവിച്ചു. ദൈവം മുറിവുകൾ ഉണ്ടാക്കുകയും സൌഖ്യമാക്കുകയും ചെയ്യുന്നു. പൗലോസ് സുവിശേഷ പ്രകാശം കാണുന്നതിനുമുമ്പ്, ന്യായപ്രമാണ വിദ്യാർത്ഥിയാകു കയും ഒരു പരീശനായിത്തീരുകയും ചെയ്തു. അതുപോലെ, ദൈവം ഇഞ്ചിഞ്ചായി ഡെയ്സി യുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു! അവളുടെ കണ്ണുകൾക്കു മുമ്പിലുള്ള മൂടുപടം സാവധാനം അപ്രത്യക്ഷമാകാൻ തുടങ്ങുന്നു. അത് ഒരു ബഹളം ഉണ്ടാക്കുകയും അവൾ ടിപിഎമ്മിനു പുറത്താകുകയും ചെയ്യുന്നതു പോലെയല്ല. ദൈവം രൂപകല്പന ചെയ്ത വഴി യിലൂടെ മനുഷ്യൻ കടന്നുപോകേണ്ടതാണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

2 Replies to “ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 10”

Leave a Reply to Geena John Cancel reply

Your email address will not be published. Required fields are marked *