ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 11

എപ്പിസോഡ് 11: വിവാഹം (WEDDING)

സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിയിൽ ടിപിഎം വൈദികന്മാരെ കോട്ടേജ് മീറ്റിംഗിൽ ശുശ്രുഷിക്കുന്നതിൻ്റെയും പൂജിക്കുന്നതിൻ്റെയും ഒരു ചെറിയ കാഴ്ച്ച നമ്മൾ കണ്ടു. ഡെയ്സിയുടെ കുടുംബം മറ്റ് വിശ്വാസികൾ പ്രത്യേക ഭക്ഷണത്തിന് യോഗ്യരല്ലെന്നു കണക്കാക്കുന്നു. ഡെയ്സിയുടെ മാതാപിതാക്കൾ കോട്ടേജ് മീറ്റിംഗ് സംഘടിപ്പിക്കുന്നതിൽ എത്രമാത്രം ജാതീയ മനോഭാവം പുലർത്തുന്നുവെന്നും നമ്മൾ കണ്ടു. അവർ തികച്ചും ജഡിക മനസ്സുള്ളവരാണ്.

രംഗം (SCENE)

ഡെയ്സിയുടെ ബന്ധുയായ വനേസ്സ വിവാഹം കഴിക്കാൻ പോകുന്നു. അവർ ഡെയ്സിയുടെ സ്ഥലത്തുനിന്ന് 250 മൈൽ അകലെയാണ് താമസിക്കുന്നത്. ഡെയ്സിയും കുടുംബവും വനേസ്സയുടെ വീട്ടിലേക്കുള്ള യാത്രയിലാണ്. അവരുടെ കാർ ഹൈവേയിലൂടെ പാഞ്ഞു പോകുമ്പോൾ …

ഡെയ്സിയുടെ അമ്മ: ഞാൻ എൻ്റെ മനസ്സ് മാറ്റി.

ഡെയ്സിയുടെ അച്ഛൻ: പുതിയത് പ്രവർത്തിക്കുമോ?

ഡെയ്സിയുടെ അമ്മ (ഭർത്താവിൻ്റെ അഭിപ്രായം അവഗണിച്ച്): മറ്റ് സഭയിലെ ക്രിസ്ത്യാനി കളുമായി ടിപിഎം വിശ്വാസി വിവാഹത്തിൽ പങ്കെടുക്കുന്നത് ശിക്ഷാർഹമായ കുറ്റകൃ ത്യമാണെന്ന് പാസ്റ്റർ പറയുന്നു. ആറ് മാസക്കാലം അയാൾക്ക് കർതൃമേശ കൊടുക്കില്ല.

ഡെയ്സിയുടെ അച്ഛൻ (ഡെയ്സിയുടെ അമ്മയോട്): ഇപ്പോൾ പറയുക! ഇപ്പോൾ നമ്മുക്ക് കാർ നിർത്തി തിരിച്ചുപോകാം.

ഡെയ്സിയുടെ അമ്മ: തിരിഞ്ഞു നോക്കിയിട്ട് എന്ത് ചെയ്യാൻ? ഉപ്പു തൂണ് ആകാനോ, എന്നിട്ട് നിങ്ങൾക്ക് സ്വതന്ത്രമായി നടക്കാൻ പറ്റും? ബുദ്ധിശൂന്യമായ തെറ്റുകൾ ചെയ്യാൻ ഞാൻ ലോത്തിൻ്റെ ഭാര്യയല്ല.

ഡെയ്സിയുടെ അച്ഛൻ: അപ്പോൾ നീ എന്ത് ചെയ്യും? അത് ടിപിഎമ്മും ടിപിഎമ്മിൻ്റെ വിവാ ഹവും ആയിരുന്നെന്ന് നിൻ്റെ വിശുദ്ധന്മാരോട് കള്ളം പറയുമോ?

ഡെയ്സിയുടെ അമ്മ: അതെ, ഞാൻ കള്ളം പറയും, പക്ഷേ നിങ്ങളുടെ പിന്നാലെ! പാസ്റ്റർ ആദ്യം നിങ്ങളോട് ചോദിക്കും. സഫീറ അനന്യാസിനെ പിന്തുർടന്നെന്നു നിങ്ങൾക്ക് ഓർമ്മയില്ലേ? എൻ്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളോടൊത്തുണ്ടായിരിക്കും. നാം ഒരുമിച്ചു ജീവിക്കയും മരിക്കയും ചെയ്യും.

ഡെയ്സിയുടെ അച്ഛൻ: പ്രിയപ്പെട്ട മക്കളെ, ശ്രദ്ധിക്കൂ. നിങ്ങളുടെ അമ്മയുടെ അപകടകര മായ പദ്ധതികൾ. എൻ്റെ മരണശേഷവും അവൾ എൻ്റെ തല തിന്നാൻ ആഗ്രഹിക്കുന്നു.

രംഗം (SCENE)

എല്ലാവരും ചിരിക്കുന്നു. ഏതാനം മണിക്കൂറുകൾ വണ്ടി ഓടിച്ചതിനുശേഷം അവർ വനേ സ്സയുടെ വീട്ടിൽ എത്തി. കുറെക്കാലത്തിനുശേഷം കുടുംബങ്ങൾ വീണ്ടും ഒന്നിച്ചുകൂടു ന്നു. അവർ ഒരുമിച്ചു സമയം ചെലവഴിക്കുകയും അടുത്ത ദിവസം തയാറാകാനായി വി ശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് അവർക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. വനേസ്സയുടെ അമ്മയും ഡെയ്സിയുടെ കുടുംബവും ദൈവദാസന്മാരെ കാണാൻ വിശ്വാസ ഭവനത്തിലേ ക്ക് പോകുന്നു. അവർ വിവാഹ ക്രമീകരണങ്ങൾ തീരുമാനിക്കും. അവർ വിശ്വാസ ഭവന ത്തിൽ പ്രവേശിക്കുമ്പോൾ, വിശ്വാസ ഭവനത്തിൻ്റെ മുൻവശത്തുള്ള ഭിത്തിയിൽ വേദവാ ക്യങ്ങൾ പെയിൻറ്റ് ചെയ്യുന്ന ഒരു പെയിൻറ്ററെ കാണുന്നു. അദ്ദേഹം വനേസ്സയുടെ കുടും ബത്തെ കാണുകയും, PRAISE THE LORD പറയുകയും ചെയ്യുന്നു.

ജോസഫ് (പെയിൻറ്ററോട്): “നിങ്ങൾ PRAISE THE LORD പറഞ്ഞല്ലോ.. നിങ്ങൾ ഒരു ടിപിഎം വിശ്വാസിയാണോ?

പെയിൻറ്റർ: ഞങ്ങൾ എല്ലാവരും (ബാക്കി പെയിൻറ്റർമാരെ ചൂണ്ടി കൊണ്ട്)! ഞങ്ങൾ ധരി വാൽ സെൻറ്ററിൽ നിന്നും വന്നവരാണ്.

ജോസഫ് (പെയിൻറ്ററോട്): നിങ്ങൾ പെയിൻറ്റിങ്ങിനായി തെക്കേ ഇന്ത്യ വരെ എത്തിയോ?

പെയിൻറ്റർ: പാസ്റ്റർ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ്. അദ്ദേഹം ഞങ്ങളുടെ പ്രദേശത്ത് ശുശ്രുഷിച്ചിട്ടുണ്ട്. ഈ നഗരത്തിലെ പെയിൻറ്റർമാർ ഇവിടെ വന്ന് ദൈവത്തിനായുള്ള ചില പ്രവൃത്തികൾ ചെയ്യാനായി വളരെ പണം ആവശ്യപ്പെടുന്നു. അതുകൊണ്ട് ഞങ്ങൾ വരേണ്ടതായി വന്നു.

ഡെയ്സി: ഇത് നിങ്ങൾക്ക് ചിലവേറിയതല്ലേ? നിങ്ങളുടെ സ്ഥലവും കക്ഷികളും വിട്ട് നിങ്ങ ളുടെ സ്ഥലത്തുനിന്നും വളരെ ദൂരം സഞ്ചരിച്ചു വരുമ്പോൾ?

പെയിൻറ്റർ: അതെ, ശരിയാണ്! നമുക്ക് എന്ത് ചെയ്യാൻ കഴിയും? പാസ്റ്റർ ഞങ്ങൾക്ക് ഇതു വരെയും പണവും തന്നിട്ടില്ല. ഞങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്നും പെയിൻറ്റുകൾ വാ ങ്ങാൻ അദ്ദേഹം പറയുന്നു. കൺവെൻഷനിൽനിന്ന് മടങ്ങിവരുമ്പോൾ അദ്ദേഹം പണം നൽകും. കഴിഞ്ഞ തവണ കൊട്ടാരക്കര സെൻറ്ററിലെ ഒരു ഫെയ്‌ത്ത്‌ ഹോമിലെ പാസ്റ്റർ പകുതി പണമേ തന്നുള്ളൂ, എന്നിട്ട് മുഴുവൻ തുകയ്ക്കും വൗച്ചറിൽ ഒപ്പിട്ടു വാങ്ങി. കൊൽ ക്കത്തയിലും എനിക്ക് സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അന്നുമുതൽ ടിപിഎമ്മി നു വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ സംശയാലുക്കളായിരിക്കുന്നു.

രംഗം (SCENE)

ടിപിഎം വിശുദ്ധന്മാർ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതിൽ ജോസഫ് അസ്വസ്ഥനാ കുന്നു. ദൈനംദിന തൊഴിലാളികൾക്ക് കൂലി കൊടുക്കാതിരിക്കുന്നതും തെറ്റായ വൗച്ചറു കൾ ഒപ്പുവയ്ക്കാൻ അവരെ കബളിപ്പിക്കുകയും ചെയ്യുന്നത് അനീതിയാണെന്ന് അവൻ ഓർക്കുന്നു.

ആവർത്തനം 24:14-15, “നിൻ്റെ സഹോദരന്മാരിലോ നിൻ്റെ ദേശത്ത്‌ നിൻ്റെ പട്ടണങ്ങളിലു ള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്. അവ ൻ്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരി ദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്ക് വിരോധമായി യഹോവയോട് നിലവിളിപ്പാനും അത് നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുത്.”

കുട്ടികൾ (ഡെയ്സിയും ജോസഫും) പെയിൻറ്റർമാരായ വിശ്വാസികളുമായി സംസാരിക്കു മ്പോൾ, ഡെയ്സിയുടെ മാതാപിതാക്കളും വനേസ്സയുടെ മാതാവും പാസ്റ്ററുടെ മുറിയിൽ പോയി. അവർ കല്യാണ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഏതാനം മിനിറ്റുകൾ ക്കുശേഷം പാസ്റ്ററിൻ്റെ മുറിയിൽ നിന്ന് ഒരു ക്ഷണക്കത്ത് വെളിയിലേക്ക് പറക്കുന്നതായി അവർ കാണുന്നു. എന്താണ് സംഭവിച്ചതെന്ന് കാണാൻ അവർ ഓടുന്നു. വനേസ്സയുടെ അമ്മ പുറത്തിറങ്ങി വിവാഹ ക്ഷണക്കത്ത് എടുക്കുന്നു. ഡെയ്സിയുടെ മാതാപിതാക്കളും പാസ്റ്ററിൻ്റെ മുറിയിൽ നിന്നും പുറത്തുവരുന്നു.

ജോസഫ്: ആൻറ്റി എന്ത് സംഭവിച്ചു?

രംഗം (SCENE)

Reflections of Life in TPM - 11

വനേസ്സയുടെ അമ്മ നിശബ്ദയായിരിക്കുന്നു. ജോസ ഫിന് അവളുടെ കണ്ണുകളിലെ വേദന വായിക്കാൻ കഴിയുന്നുണ്ട്. അവർ കണ്ണുനീർ നിയന്ത്രിച്ച് കാറി ൻ്റെ അടുത്തേക്ക് നടക്കുന്നു.

ഡെയ്സിയുടെ അമ്മ: വാ മക്കളെ! നമുക്ക് പോകാം.

ജോസഫ്: മോം, എന്ത് സംഭവിച്ചു?

ഡെയ്സിയുടെ അമ്മ: പാസ്റ്റർ ദേഷ്യത്തിലാണ്. അ യാൾ ക്ഷണക്കത്ത്‌ വലിച്ചെറിഞ്ഞു. കല്യാണ ക്ഷണക്കത്തിൽ അയാൾക്ക്‌ പൂക്കളുടെ ചിത്രങ്ങളൊന്നും വേണ്ട.

ജോസഫ് (ഉച്ചത്തിൽ): പിന്നെ അവർ എന്തുകൊണ്ട് ചീഫ് പാസ്റ്റർമാരുടെ ശവപ്പെട്ടി പൂക്ക ൾ കൊണ്ട് അലങ്കരിക്കുന്നു? അവരുടെ ശവപ്പെട്ടി അവർ എന്തുകൊണ്ട് എറിയുന്നില്ല?

രംഗം (SCENE)

പാസ്റ്റർ കേൾക്കാൻ ആഗ്രഹിക്കുന്നതുപോലെ ജോസഫ് ഉച്ചത്തിൽ അലറുന്നു. ഡെയ്സി കൈ കൈകൊണ്ട് അവൻ്റെ വായ് അടച്ചു പിടിച്ചുകൊണ്ട് അവനെ ശകാരിക്കുന്നു. അവ ൻ ബഹളം വച്ചതിന് ഡെയ്സിയുടെ അമ്മ അവൻ്റെ പുറത്ത്‌ അടിക്കുന്നു. അവർ അവനെ കാറിൽ വലിച്ചിഴച്ചു കയറ്റുന്നു.

രംഗം (SCENE)

അവരെല്ലാവരും കാറിൽ ഇരിക്കുന്നു, കാർ ഫെയ്‌ത്ത്‌ ഹോം വിട്ടുപോകുന്നു. ഡെയ്സിയു ടെ പിതാവ് വനേസ്സയുടെ അമ്മയോട് പ്രതേകിച്ച് വിശ്വാസ ഭവനങ്ങൾക്ക് കൊടുക്കാനാ യി 25 ക്ഷണ കാർഡുകൾ അച്ചടിക്കാൻ നിർദ്ദേശിക്കുന്നു. പാസ്റ്റർമാരുടെ അറിവില്ലാതെ ബാക്കി കാർഡുകൾ ബന്ധുക്കൾക്ക് വിതരണം ചെയ്യാൻ കഴിയും. വനേസ്സയുടെ അമ്മ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ കരയാൻ തുടങ്ങി. അവൾ അവളുടെ ഹൃദയം പകരാൻ തുടങ്ങുന്നു. വരൻ ഒരു സ്വതന്ത്ര സഭയിൽ നിന്നാകയാൽ, വരൻ ടിപിഎമ്മിൽ സ്നാനപ്പെടാതെ പാസ്റ്റർ വിവാഹം കഴിച്ചു കൊടുക്കയില്ലെന്ന് പറഞ്ഞതായി അവൾ പറ യുന്നു. വരൻ്റെ മാതാപിതാക്കൾ തയ്യാറായില്ല. വിവാഹം മാറുമെന്ന അവസ്ഥയായിരുന്നു, എന്നാൽ അവസാനം വരൻ തയ്യാറായി. ടിപിഎമ്മിൽ അദ്ദേഹം സ്നാനപ്പെട്ടു.

അപ്പോൾ സഹോദരിമാർ വധുവിൻ്റെ വസ്ത്രങ്ങൾ വാങ്ങിക്കാനായി വന്നു, ഒപ്പം അപ്പച്ച നും അമ്മച്ചിക്കും. അവർ വിശ്വാസ ഭവനത്തിൽ ദൈവ ദാസന്മാർക്ക് പുതിയ വസ്ത്രങ്ങ ൾ കൊടുക്കാൻ വനേസ്സയുടെ അമ്മയോട് പറഞ്ഞു. നിങ്ങൾ എല്ലാവരും പുതിയ വസ്ത്ര ങ്ങൾ ധരിക്കും, വിശുദ്ധന്മാരുടെ കാര്യം എന്താണെന്ന് അവർ ചോദിച്ചു? അതുകൊണ്ട് വിശുദ്ധന്മാർക്കുവേണ്ടി പുതിയ വസ്ത്രം വാങ്ങിച്ചു. വനേസ്സയുടെ മാതാപിതാക്കളോട് പ്രാദേശിക ഫെയ്‌ത്ത്‌ ഹോമിൽ നിന്ന് വിശുദ്ധന്മാരെ ക്ഷണിക്കുകയും ഓരോ വിശുദ്ധ നും കുറഞ്ഞപക്ഷം സഹോദരിമാർക്ക് 500-ഉം സഹോദരന്മാർക്ക് 1000-ഉം പാസ്റ്റർക്ക് 10000-ഉം കൂടാതെ അമ്മച്ചിക്ക് 4000-ഉം രൂപ വീതവും കൊടുക്കണമെന്നും മൂത്ത സഹോ ദരി സുവർണ പറഞ്ഞു. വനേസ്സയുടെ അമ്മ ഇത് വിവാഹ ചിലവുകൾ അവരുടെ പ്രതീ ക്ഷകൾക്കപ്പുറം വർധിപ്പിക്കുമെന്ന് പറഞ്ഞപ്പോൾ, കുറഞ്ഞപക്ഷം വിവാഹത്തിൽ പങ്കെ ടുക്കുന്ന വിശുദ്ധന്മാരുടെ യാത്രച്ചിലവ് കൊടുക്കേണ്ടത് വനേസ്സയുടെ മാതാപിതാക്കളു ടെ ഉത്തരവാദിത്തമാണെന്ന് സഹോദരി സുവർണ വാദിച്ചു. ഇതിനിടയിൽ പാസ്റ്റർ അവ രുടെ ക്ഷണം നിരസിക്കുകയും അവസാന നിമിഷം വിവാഹം ബഹിഷ്കരിക്കുമെന്ന് ഭീഷ ണിപ്പെടുത്തുകയും ചെയ്തു. വെളുത്ത വസ്ത്രധാരണം കർശനമായി പാലിക്കേണ്ടതുണ്ടെ ന്ന് വനേസ്സയുടെ അമ്മയിലൂടെ പാസ്റ്റർ വരനെ അറിയിച്ചു. ഡെയ്സിയുടെ അമ്മ വനേസ്സയു ടെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. കാറിനകത്തെ സ്ഥിതി ദയനീയമാണ്.

ജോസഫ്: ആൻറ്റി! നോക്കൂ … നോക്കൂ (അവൻ അവരെ റോഡിലെ റെയ്മണ്ട് പരസ്യത്തിൻ്റെ ബിൽബോർഡ് കാണിക്കുന്നു). കല്യാണത്തിനു അതേ സ്യൂട്ട് എനിക്ക് വേണം.

ഡെയ്സി: എന്തിന്? നീ കല്യാണം കഴിക്കാൻ പോകയാണോ?

ഡെയ്സിയുടെ മാതാവ്: ടിപിഎമ്മിൽ സ്യൂട്ട് അനുവദിക്കില്ല. മണവാളനെ പോലും സ്വന്തം വിവാഹത്തിൽ സ്യൂട്ട് ധരിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു!

ജോസഫ്: അപ്പോൾ വിദേശ പര്യടനങ്ങളിൽ ചീഫ് പാസ്റ്റർമാർ എന്തുകൊണ്ട് കറുത്ത സ്യൂട്ട് ധരിക്കുന്നു?

വനേസ്സയുടെ അമ്മ: ജോസഫ്, നീ ആവശ്യപ്പെട്ട സ്യൂട്ട് ഞാൻ നിനക്ക് തരാം. ഈ ടിപിഎം പാസ്റ്റർമാർ അവരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്നു. അവർ സ്യൂട്ട്, ബൂട്ട് ഉപയോഗിച്ച് അവരെ അലങ്കരിക്കും. പൂക്കൾ കൊണ്ട് അവർ അവരുടെ ശവപ്പെട്ടികൾ അലങ്കരിക്കും. പക്ഷെ നമ്മൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോൾ അവർ നമ്മെ തടയുന്നു. ടിപി എമ്മുമായുള്ള ബന്ധം മതിയാക്കാൻ ഞാൻ തീരുമാനിച്ചു. എൻ്റെ കുട്ടികളുടെ ആഗ്രഹ ങ്ങൾ നിറവേറ്റാൻ ഞാൻ തീരുമാനിച്ചു.

ഡെയ്സിയുടെ മാതാവ്: ശരി ..! നാം എടുത്തുചാടി തീരുമാനമെടുക്കരുത്.

വനേസ്സയുടെ അമ്മ: മതി മതി! നമ്മൾ ഒന്നും പറയാത്തതുമൂലം അവർ വളരെ മോശമായി പെരുമാറുന്നു! നമ്മൾ നിശബ്ദരായി ശ്രവിക്കുന്നു, അവർ നമ്മളുടെ മൗനം ദുരുപയോഗം ചെയ്യുന്നു. എൻ്റെ മക്കളും ജോസഫും ആഗ്രഹിക്കുന്ന സകലവും ഞാൻ വാങ്ങിക്കും. അവ ർ ഒരു വാക്കെങ്കിലും പറഞ്ഞാൽ നമ്മൾ നമ്മുടെ മകളെ മറ്റെവിടെയെങ്കിലും വിവാഹം കഴിപ്പിക്കും.

ഡെയ്സിയുടെ അച്ഛൻ: ശരിയാണ് വെറോണിക്ക (വനേസ്സയുടെ അമ്മ)! നമ്മൾ അവരെ ആ ശ്രയിച്ചിരിക്കുന്നതായി അവർ കരുതുന്നു, അതിനാൽ അവർ നമ്മെ അടിച്ചമർത്താൻ ശ്രമിക്കുന്നു. അവരെ അവരുടെ സ്ഥാനം കാണിക്കുക, അപ്പോൾ അവരുടെ അഹങ്കാരം പൊയ്‌ക്കൊള്ളും.

ഡെയ്സിയുടെ മാതാവ്: പ്രഖ്യാപനങ്ങൾ എല്ലാം തന്നെ നടത്തി, നമ്മൾക്ക് ഒരു ആഴ്ച പോലും അവശേഷിക്കുന്നില്ല. ഉടൻ തന്നെ വേറൊരു ക്രമീകരണം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ നിങ്ങൾ എല്ലാവരും ശാന്തരാകു.

വനേസ്സയുടെ അമ്മ: എന്ത് ശാന്തത ഡൊറോത്തി (ഡെയ്സിയുടെ മാതാവ്)? സഹോദരി ഇഡൊ വനേസ്സയോട് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ?

ഡെയ്സിയുടെ മാതാവ്: അവൾ എന്ത് പറഞ്ഞു?

വനേസ്സയുടെ അമ്മ: അവൾ വനേസ്സയോട് പറഞ്ഞു: “വിവാഹം കഴിക്കരുത്. ശുശ്രൂഷയി ൽ ചേരുക. നിനക്ക് സീയോനിലേക്ക് ഒരു വിളിയുണ്ട്. നീ വിവാഹം ചെയ്താൽ ഒന്നുകിൽ നിൻ്റെ മക്കൾ മരിക്കും; അല്ലെങ്കിൽ നിൻ്റെ ഭർത്താവ് നിന്നെ ഉപേക്ഷിക്കും. നിൻ്റെ കുടും ബ ജീവിതത്തിൽ നിനക്ക് ഒരിക്കലും സമാധാനം ഉണ്ടാകുകയില്ല.

ഡെയ്സിയുടെ മാതാവ്: എൻ്റെ ദൈവമേ!

വനേസ്സയുടെ അമ്മ: അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഈ വിവാഹം കാരണം എനിക്ക് ടിപിഎം മടുത്തു എന്ന്. അവർ നമ്മുടെ വിവാഹം കഴിയുന്നത്ര മോശമാക്കാൻ ശ്രമിക്കും. യാതൊരു പ്രശ്നവും കൂടാതെ ഒരു വിവാഹം പോലും ടിപിഎമ്മിൽ നടക്കുന്നില്ല. വിവാഹ ദിനത്തിൽ പോലും പ്രശ്നങ്ങൾ അവർ സൃഷ്ടിക്കുമെന്ന് എനിക്കുറപ്പുണ്ട്.

രംഗം (SCENE)

വെറോണിക്ക (വനേസ്സയുടെ അമ്മ) വീണ്ടും കരയാൻ തുടങ്ങുന്നു. ഡൊറോത്തി (ഡെയ്സി അമ്മ) അവളെ കെട്ടി പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ജോസഫിൻ്റെ കരങ്ങളും ആൻറ്റിയെ പിടിച്ചിരിക്കുന്നു. കാർ വീട് എത്തുന്നു. ഡെയ്സിയുടെ അച്ഛൻ കുട്ടികളേയും ആൻറ്റിയെയും വീട്ടിൽ വിട്ടിട്ട് ടിപിഎം പാസ്റ്റർമാരുടെ ഇഷ്ട പ്രകാരമുള്ള പുതിയ വിവാ ഹ കാർഡുകൾ അടിയ്ക്കാനായി പോകുന്നു. രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹം പുതിയ ക്ഷണക്കത്ത് വിശ്വാസ ഭവനത്തിൽ കൊടുക്കുന്നു. വലിയ ദിവസത്തിനായി എല്ലാം തയ്യാ റായിരിക്കുന്നു. കല്യാണ ദിവസം, അമ്മച്ചി അവളെ ഒരുക്കാനായി അവർ വനേസ്സയെ നേ രത്തെ തന്നെ ഫെയ്‌ത്ത്‌ ഹോമിൽ എത്തിക്കും. വിവാഹ ചടങ്ങുകൾ സമയത്തുതന്നെ ടിപിഎം സഭയിൽ ആരംഭിക്കുന്നു. വധുവും വരനും വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നു. വരൻ്റെ ഡ്രസ്സ് കണ്ടാൽ, അയാൾ പഞ്ച-നക്ഷത്ര ഹോട്ടലിലെ ഒരു കാർ ഡ്രൈവർ ആയി തെറ്റിദ്ധരിക്കപ്പെടും. ജോസഫ് ദാഹിച്ചിട്ട് വെള്ളം അന്വേഷിച്ച് ഫെയ്‌ത്ത്‌ ഹോമിൽ കറ ങ്ങുന്നു. ആ സമയം ജനാലയിൽ കൂടി തൻ്റെ മുറിയിൽ ഇരിക്കുന്ന ഒരു ജൂനിയർ വേലക്കാ രൻ സഹോദരനെ കാണുന്നു.

ജോസഫ്: കല്യാണത്തിനു വരുക? എന്തിനാണ് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്?

വേലക്കാരൻ സഹോദരൻ: ഞാൻ ശുശ്രൂഷയിൽ ചേരാൻ പോകുന്നു. കല്യാണം കാണാ നോ പങ്കെടുക്കാനോ പാടില്ലെന്ന് പാസ്റ്റർ പറഞ്ഞു.

ജോസഫ്: എന്തുകൊണ്ട്?

വേലക്കാരൻ സഹോദരൻ: ഇത് ടിപിഎം നിയമം ആണ്. ശുശ്രുഷയിൽ ചേരാൻ പോകുന്ന വർ ഒരു വിവാഹ ചടങ്ങിലും പങ്കെടുക്കാൻ പാടില്ല, അല്ലാത്തപക്ഷം വിവാഹം കഴിക്കാൻ അവർ പ്രലോഭിതരായിത്തീരും.

ജോസഫ്: യേശു തൻ്റെ ശിഷ്യന്മാരെ കാനാവിലെ കല്യാണത്തിന് കൊണ്ടുപോയി. തൻ്റെ ശിഷ്യന്മാർ വിവാഹത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും വിലക്കിയില്ല.

രംഗം (SCENE)

Reflections of Life in TPM - 11

വേലക്കാരൻ സഹോദരൻ്റെ മുഖത്ത് വിഷമത്തി ലായവരുടെ ശൂന്യമായ ഒരു ഭാവം കാണാം. ജോ സഫ് നിരാശനായി തല കുലുക്കുന്നു, കല്യാണ മണ്ഡപത്തിലേക്ക് തിരിച്ചുവരുന്നു. പ്രസംഗം ആരംഭിക്കുന്നു. നീണ്ട പ്രഭാഷണത്തിൽ, വിവാ ഹത്തിനോടുള്ള പാസ്റ്ററിൻ്റെ അവഗണന അവന് ശ്രദ്ധിക്കുന്നത് ഒഴിക്കവൻ സാധിക്കുന്നില്ല. പാസ്റ്റ ർ തൻ്റെ പ്രഭാഷണം പൂർത്തിയാക്കി, വരനോടും വധുവിനോടും പ്രതിജ്ഞ തൻ്റെ പിന്നാലെ ആവ ർത്തിക്കാൻ ആവശ്യപ്പെടുന്നു. അന്തിമ അനുഗ്ര ഹത്തിനു ശേഷം, അമ്മച്ചി വധുവിനും വരനും ഒരു പാത്രത്തിൽ നിന്ന് പാനീയം കുടിക്കാൻ കൊടുക്കുന്നു.

ജോസഫ് (ഡെയ്സിയോട്): അത് എന്താണ്?

ഡെയ്സി: അത് ഒരു കപ്പ് പാൽ ആണെടാ, മണ്ടാ! ഇതിന് വെളുത്ത നിറമാണ്. ശുദ്ധിയുടെ ഒരു അടയാളം! ടിപിഎമ്മിൽ എല്ലാം വെളുത്തതാണ്. അവർ വെളുത്തതിൽ വിവാഹം കഴിക്കുന്നു. അവർ വെള്ള കുടിക്കുന്നു. ഇത് എല്ലാം വെളുത്ത വിശുദ്ധിയെക്കുറിച്ചാണ്.

ജോസഫ്: യേശു കാനാവിലെ കല്യാണത്തിൽ വെള്ളം പാൽ ആക്കിയോ? യേശു എല്ലാവർക്കും ചുവന്ന പാനീയം കൊടുത്തു. അദ്ദേഹം വീഞ്ഞിൻ്റെ അത്ഭുതത്തോടെ ശുശ്രുഷ ആരംഭിച്ചു, വീഞ്ഞു കൊണ്ട് അവസാനിപ്പിച്ചു, അത് എല്ലാം ചുവപ്പായിരുന്നു. നമ്മുടെ പാപത്തിനു വേണ്ടി അദ്ദേഹം ചൊരിഞ്ഞ രക്തം പോലും ചുവന്നതായിരുന്നു. എല്ലാം ചുവന്നതാണ്. ചുവപ്പും വെള്ളയും തമ്മിൽ കലഹം !!

രംഗം (SCENE)

ജോസഫിൻ്റെ നർമ്മരസം കൈകാര്യം ചെയ്യുന്നത് ഒരു തലവേദനയാണ് ഡെയ്സിക്ക് അറി യാം. അവൾ അവനിൽ നിന്ന് അകന്നുമാറി, അവളുടെ അമ്മയോടും വനേസ്സയുടെ അമ്മ യോടും ഒപ്പം ചേരുന്നു. ഒടുവിൽ വിവാഹ ചടങ്ങുകൾ പൂർത്തിയായി. വേലക്കാരി സ ഹോദരിമാരുടെ മുഖത്ത്‌ ഖേദവും അസൂയയും ഒത്തുചേർന്ന ഒരു മിശ്ര ഭാവം പ്രകടമാകു ന്നു. അവർ ഭക്ഷണത്തിനായി പ്രാർത്ഥിക്കുന്നു, പാസ്റ്റർക്ക് ആദ്യ പ്ലേറ്റ് നൽകുന്നു. യേശു തൻ്റെ ശിഷ്യന്മാർക്ക് ആഹാരം കൊടുത്തപ്പോൾ അദ്ദേഹം ആദ്യം തന്നെ ഭക്ഷിക്കുന്നതി നു പകരം 5000 ആളുകൾക്ക് കൊടുത്തു എന്ന് ജോസഫ് ഓർക്കുന്നു. കാനാവിലെ വിവാ ഹത്തിൽ അവസാനം കഴിയ്ക്കാനായി അദ്ദേഹം കാത്തിരുന്നു. അതുപോലെ അവസാ നത്തെ അത്താഴത്തിലിരിക്കുമ്പോൾ യേശു ശിഷ്യന്മാർക്ക് ആദ്യം നൽകി. എന്തുകൊണ്ട് മറ്റുള്ളവർക്ക് കൊടുക്കുന്നതിനു മുൻപ് ടിപിഎം വിശുദ്ധന്മാർ ആദ്യം ഭക്ഷണം കഴിക്കു ന്നു? ഒരു ദിവസം ഏതെങ്കിലും ഒരു വിശുദ്ധൻ തൻ്റെ ചോദ്യത്തിന് ഉത്തരം നൽകുമെന്ന് അവൻ പ്രതീക്ഷിക്കുന്നു.

ഭക്ഷണം കഴിഞ്ഞ് ഒരു പ്രത്യേക കസേരയിൽ സെൻറ്റെർ അപ്പച്ചൻ ഇരിക്കുന്നത് കാണാ ൻ കഴിയുന്നു. വനേസ്സയുടെ മാതാപിതാക്കളേയും വരൻ്റെ കുടുംബത്തേയും തൻ്റെ പാട്ടിന് അനുസരിച്ച് തുള്ളിച്ചതിൽ അയാൾക്ക്‌ വികടമായ ഒരു സംതൃപ്തി ഉണ്ട്.

(NB: മുകളിൽ കൊടുത്തിരിക്കുന്നത് ടിപിഎം വിവാഹത്തിൻ്റെ യഥാർത്ഥ ജീവി താനുഭവങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ടതാകുന്നു. അഭിപ്രായം അറിയിക്കുന്നതി നു മുമ്പ് തങ്ങളുടെ കുട്ടികളെ വിവാഹം കഴിപ്പിക്കാൻ ടിപിഎം തീവ്രവാദിക ളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *