എപ്പിസോഡ് 12 – ദൈവീക രോഗശാന്തി (DIVINE HEALING)?
സംക്ഷിതം (RECAP): ഡെയ്സിയുടെ ബന്ധുവായ വനേസ്സ ടിപിഎമ്മിൽ വിവാഹിതയാകു ന്നത് കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടു.
രംഗം (SCENE)
വിവാഹശേഷം ഡെയ്സിയുടെ കുടുംബം അവരുടെ വീട്ടിൽ തിരിച്ചെത്തി. വനെസ്സയുടെ വിവാഹ സമയത്തെ അനുഭവങ്ങൾ ഡെയ്സിയുടെ കുടുംബത്തെ വല്ലാതെ തളർത്തി. മാസ ങ്ങൾ കടന്നുപോയിരിക്കുന്നു. . ഡെയ്സിയുടെ അമ്മ ഇപ്പോൾ തൻ്റെ കുട്ടികളുടെ ഭാവിയെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ടിപിഎം പഴയ കാലത്തെ പോലെയല്ലെന്ന് അവൾ വിചാരിക്കുന്നു. ടിപിഎമ്മിനൊപ്പം നാലു പതിറ്റാണ്ടുകൾ ചെലവഴിച്ചതിനാൽ ടിപിഎം വിശുദ്ധന്മാരുടെ എണ്ണമറ്റ രഹസ്യങ്ങളെ പറ്റി അവൾക്ക് ബോധ്യമുണ്ട്. അനേകം സഹോദ രിമാർ സ്വകാര്യമായി അവളുടെ മുന്നിൽ കരഞ്ഞു, അവരുടെ ദുഃഖം പങ്കുവെച്ചു; ചിലർ ശുശ്രുഷ ഉപേക്ഷിച്ചു, ചിലർ ശുശ്രുഷയിൽ തുടർന്നു. ടിപിഎമ്മിലെ ഉയർച്ചയും താഴ്ചയും അവർ കണ്ടു. പുതിയ തലമുറയിലെ വേലക്കാർ തികച്ചും ശല്യമാണെന്ന് അവൾ ചിന്തി ക്കുന്നു. അഹങ്കാരം എപ്പോഴും അവരുടെ മൂക്കിൻ്റെ തുമ്പത്തിരിക്കുന്നു. മുപ്പതു വയസ്സ് പോലും പ്രായം ആകാത്ത ചെറുപ്പക്കാരായ വേലക്കാർ അവരുടെ മാതാപിതാക്കളേക്കാൾ പ്രായം കൂടുതലുള്ള മുതിർന്ന വിശ്വാസികളെ അവരുടെ തോന്ന്യാസം അനുസരിച്ച് സേ വിപ്പിക്കുന്നതിൽ ലജ്ജിക്കുന്നില്ല. ടിപിഎമ്മിലെ ക്രൂരത, മരുഭൂമിയിലെ ഒട്ടകപക്ഷിയോ ടുള്ള ക്രൂരതപോലെയാണ്. ലൈംഗിക കാര്യങ്ങളും സംശയാസ്പദമായ കൊലപാതക വാർ ത്തകളും വ്യാപകമായി തീർന്നിരിക്കുന്നു. ഒരു സഹോദരി അടുത്തിടെ ഫെയ്‌ത്ത് ഹോമി ൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ടിപിഎമ്മിൻ്റെ എല്ലാ തിളക്കവും നഷ്ടപ്പെട്ടിരിക്കുന്നു. ഇത്ത രം ദുഷിച്ച കാലഘട്ടത്തിൽ, ഡെയ്സിയുടെ അമ്മയ്ക്ക് മകളെ ശുശ്രുഷയിലേക്ക് അയയ്ക്കു ന്ന കാര്യം ഉറപ്പില്ല. അവളുടെ ഭാവിയെക്കുറിച്ച് അവൾ ആശങ്കപ്പെടുന്നു. ഡെയ്സിക്ക് വൈ കാതെ ബിരുദം ലഭിക്കും. അവൾ ശുശ്രുഷയിൽ ചേരുകയാണെങ്കിൽ അവസാനം വരെ അവൾ നിൽക്കുമോ അതോ പുരുഷ വേലക്കാരിൽ ഒരാളുമായി ഒളിച്ചോടി പോകുമോ? ഓ .. എൻ്റെ ദൈവമേ. വേണ്ട .. വേണ്ട … ഒരു ചൂളയിൽ കിടന്നു ദഹിക്കുന്നതിനു പകരം അ വളെ വിവാഹം ചെയ്‌തു അയയ്ക്കുന്നതാണ് നല്ലത്. പൗലോസ് പറഞ്ഞില്ലേ, അഴലുന്നതി നെക്കാൾ വിവാഹം കഴിക്കുന്നത് നല്ലത്. (I കൊരിന്ത്യർ 7:9)? പക്ഷേ, അവൾ വിവാഹം കഴിച്ചാൽ എന്ത് സംഭവിക്കും? വനേസ്സയുടെ പാസ്റ്റർ അവരുടെ പാസ്റ്റർ ആയിത്തീരുമോ? ഓ എൻ്റെ ദൈവമേ! വേണ്ട! ദൈവം അയാളൊഴികെ മറ്റേതെങ്കിലും ഒരു വിശുദ്ധനെ കൊ ണ്ടുവരട്ടെ. മറ്റേ ആളും അവനെപ്പോലെയാണെങ്കിൽ എന്താകും? അയാളും ഡെയ്സിയുടെ വിവാഹ കാർഡ് എറിഞ്ഞാൽ എന്ത് ചെയ്യും? അവളുടെ മക്കൾ മരിക്കുകയോ അവളുടെ വിവാഹം ഒരിക്കലും വിജയിക്കയില്ലെന്നോ സഹോദരിമാർ ഡെയ്സിയെ ശപിച്ചാൽ എന്ത് ചെയ്യും? ജോസഫിനും ഡെയ്സിക്കും നല്ല ജീവിത പങ്കാളികളെ കിട്ടുമോ? അവളുടെ ഭർ ത്താവിൻ്റെ ബിസിനസും നല്ല രീതിയിൽ പോകുന്നില്ല. ഭാവിയെക്കുറിച്ച് വളരെയധികം ചിന്തിച്ച് അവളുടെ ആരോഗ്യം ക്ഷയിക്കുന്നു. അവൾ വളരെ മെലിഞ്ഞു. ഇന്ന് അടുക്കള യിൽ ജോലി ചെയ്യുന്നതിനിടെ അവൾ അബോധാവസ്ഥയിൽ വീണു. ഒരു മാസത്തിനു ള്ളിൽ ഇത് മൂന്നാം തവണയാണ്. അവൾ രണ്ടു തവണ മറച്ചുവച്ചു. ഇടയ്ക്കിടെ ഉണ്ടാകുന്ന അബോധാവസ്ഥ കൊണ്ട് ഭർത്താവിനേയും കുട്ടികളേയും ബുദ്ധിമുട്ടിക്കാൻ അവൾക്ക് താൽപര്യമില്ലായിരുന്നു. പ്രായം കൂടുന്നത് അനുസരിച്ച് ഇത് സംഭവിക്കുമെന്ന് അവൾക്ക് അറിയാം. എന്നാൽ ഈ സമയം കുടുംബം അത് അറിഞ്ഞു. ജോസഫ് അമ്മ വീഴുന്നത് കണ്ടു. അവൻ ഉടനെ അവളെ സഹായിക്കുകയും അയൽക്കാരെ വിളിക്കുകയും ചെയ്തു. ആശുപത്രിയിൽ പോകാൻ അവൾ ആഗ്രഹിക്കുന്നില്ല. ഡെയ്സിയുടെ പിതാവ് ഡൊറോ ത്തിയുടെ ആരോഗ്യനില വിശകലനം ചെയ്യാൻ അയൽക്കാരനായ സാംസണെ വിളിച്ചു. സാംസൺ ഒരു ഡോക്ടർ ആണ്. ഡൊറോത്തിയുടെ ആരോഗ്യത്തിൽ എന്തോ ഗുരുതര മായ കുഴപ്പം ഉണ്ടെന്ന് അദ്ദേഹം സംശയിക്കുന്നു.
ഡോ. സാംസൺ: മാഡം നിങ്ങൾക്ക് ചില മെഡിക്കൽ പരിശോധനൾ വേണം. അതിന് പകര മായി യാതൊന്നുമില്ല.
ഡെയ്സിയുടെ അമ്മ: ഞാൻ മരുന്നു കഴിച്ചാൽ എൻ്റെ ശരീരം ഉൾപ്രാപണപ്പെടുകയില്ല.
ഡോ. സാംസൺ: നിങ്ങളുടെ മക്കളെ ഓർത്ത്, മാഡം …. ദയവായി ശ്രദ്ധിക്കൂ!
ഡെയ്സിയുടെ അമ്മ: ഞങ്ങളുടെ സഭയുടെ നിയമങ്ങൾ നിങ്ങൾക്കറിയാമല്ലോ?
ഡോ. സാംസൺ: നിങ്ങൾക്ക് ഒരു മരുന്നും നൽകില്ല. രക്ത സാമ്പിൾ എടുക്കുകയും ചില സ്കാ നിംഗ് മെഷീനുകളിൽ നിങ്ങളെ കടത്തിവിടുകയും ചെയ്യും. അത്രയേയുള്ളൂ.
ഡെയ്സിയുടെ പിതാവ്: അത് എനിക്ക് വിടുക ഡോക്ടർ. ഞാൻ അവളെ ഒരുക്കിയെടുക്കാം.
ഡോ. സാംസൺ: ശരി! അവർ തയ്യാറാകുമ്പോൾ എന്നെ വിളിക്കൂ.
രംഗം (SCENE)
ഡെയ്സിയുടെ പിതാവ് മെഡിക്കൽ പരിശോധനയ്ക്കായി ഭാര്യയെ ഒരു വിധത്തിൽ തയ്യാറാ ക്കുന്നു. ഒടുവിൽ അവൾ കാൻസർ ബാധിതയാണെന്ന് അവർ മനസ്സിലാക്കി. ഇത് രണ്ടാം ഘട്ടമാണ്, എന്നാൽ ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ട്. പക്ഷെ, അവൾ കീമോതെറാപ്പി ക്ക് വിധേയയാകണം. ഇത് കുടുംബത്തിന് വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമാണ്. അവളു ടെ ചികിത്സയെ ചൊല്ലി ഡെയ്സിയുടെ മാതാവും പിതാവും തമ്മിൽ ചെറിയ വഴക്കുണ്ടായി. ഡെയ്സിയുടെ പിതാവ് ഭാര്യ കീമോതെറാപ്പിക്ക് വിധേയയാകണമെന്ന് ആഗ്രഹിച്ചു. പക്ഷെ ഡൊറോത്തി ദൈവീക രോഗശാന്തിയിൽ ഉറച്ചുനിന്നു. ഡൊറോത്തിയുടെ കാൻസറിനെ പറ്റി അദ്ദേഹം ഫെയ്‌ത്ത് ഹോമിൽ അറിയിച്ചു. ഇന്ന് പാസ്റ്ററും മദറും ചെന്നൈ കൺവെൻ ഷനിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. നിർഭാഗ്യവശാൽ, അവർക്ക് ഡൊറോത്തിയെ വന്നു കാണാൻ കഴികയില്ല. പാസ്റ്റർ ആരെയെങ്കിലും അയയ്ക്കും. പിന്നീട് വിശുദ്ധന്മാർ ഡെയ്സി യുടെ വീട്ടിലേക്ക് വരുന്നു.
ബ്രദർ തിമോത്തി (മൂപ്പൻ): നിങ്ങൾക്കറിയാമോ … ഞാൻ നാഗാലാൻഡിലായിരുന്നപ്പോൾ ……. ഒരു വിശ്വാസിക്ക് ഹൃദയത്തിൽ ഒരു ദ്വാരം ഉണ്ടായി. ഞങ്ങൾ പ്രാർത്ഥിച്ചു, അവൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു.
ജോസഫ്: PRAISE THE LORD; വിശ്വാസി വളരെ സമ്പന്നൻ ആയിരുന്നോ?
ബ്രദർ തിമോത്തി (മൂപ്പൻ): അതെ! അവൻ ദശാംശം കൊടുക്കുന്നതിൽ വളരെ വിശ്വസ്തൻ ആയിരുന്നു; അവൻ്റെ ഭവനത്തിൽ നിന്ന് ഒരു ദൈവദാസനെ അവൻ ഒരിക്കലും വെറും കൈയോടെ അയച്ചിട്ടില്ല. അവൻ എപ്പോഴും വിശുദ്ധന്മാരുടെ കരങ്ങളിൽ കുറച്ച് പണം കൊടുക്കും.
രംഗം (SCENE)
വിശ്വാസി സമ്പന്നനാണോ അല്ലയോ എന്നു ജോസഫ് ചോദിച്ചു. കാരണം, വിശ്വാസി സമ്പ ന്നൻ ആണെങ്കിൽ അയാൾ ഡോക്ടർമാരെ കണ്ട് ഹൃദയത്തിലെ സുഷിരം ശുശ്രുഷിച്ചിരി ക്കാമെന്നു അവന് സംശയം തോന്നി. അവർ മറ്റുള്ളവരുമായി ടിപിഎം ഉപദേശങ്ങളെ ചൊല്ലി തർക്കിക്കും എങ്കിലും, ആരോഗ്യ പ്രശ്നമാകുമ്പോൾ, ടിപിഎം ഉപദേശങ്ങളെക്കാൾ കൂടുതൽ അവർ ഡോക്ടർമാരെ സമീപിക്കുമെന്ന് ജോസഫിന് അറിയാം. അത്തരം പണ ക്കാർ ഡോക്ടർമാരുടെ അടുത്ത് പോകുന്നതുകൊണ്ട് പാസ്റ്റർമാർ പരസ്യമായി ഒരിക്കലും അവരെ അപമാനിക്കില്ല. എന്തെല്ലാം നിയമങ്ങൾ ലംഘിച്ചാലും സമ്പന്നന്മാരെ എപ്പോഴും ബഹുമാനത്തോടെ പരിഗണിക്കുന്നു. വാസ്തവത്തിൽ, കോയംമ്പത്തൂരിൽ വച്ച് ഒരു ഡോ ക്ടർ പാസ്റ്റർ ധനരാജിനെ അസുഖത്തിന് ചികിത്സിക്കുന്നത് അവൻ നേരിട്ട് കണ്ടിട്ടുണ്ട്. രഹസ്യമായിട്ടാണ് അവർ ഇതു ചെയ്തത്. പക്ഷേ, ജോസഫ് വിശ്വാസ ഭവനത്തിലേക്ക് യാദൃ ശ്ചിയ പോയപ്പോൾ ഇത് കണ്ടു. മറുവശത്ത്, വിശ്വാസി ഒരു സാധാരണ വ്യക്തിയാണെങ്കി ൽ, മരുന്നെടുത്തതിന് പാസ്റ്റർ അയാളെ പരസമായി അപമാനിക്കും. വ്യക്തമായ ഡബിൾ സ്റ്റാൻഡേർഡുകൾ ടിപിഎമ്മിൻ്റെ ബഞ്ച്മാർക്ക് ആകുന്നു.
ജോസഫ് കണ്ടത് ഇതാകുന്നു.
ബ്രദർ തിമോത്തി (മൂപ്പൻ): നിങ്ങളുടെ അമ്മ സുഖമാകാൻ നിങ്ങൾക്ക് ആഗ്രഹിമുണ്ടോ?
ഡെയ്സി: അതെ!
ജോസഫ്: ഉവ്വ്, ഉവ്വ്; യേശു സൌഖ്യമാക്കിയതുപോലെ ഉടനടി. “ഉടനെ അവൻ കാഴ്ച പ്രാപി ച്ചു … ഉടനെ അവൻ്റെ നാവിൻ്റെ ബന്ധനം പോയി … ഉടനെ കുഷ്ഠം പോയി …“. എന്ന് എഴുതി രിക്കുന്നുവല്ലോ?
ബ്രദർ തിമോത്തി (മൂപ്പൻ): യേശുവിനും അപ്പൊസ്തലന്മാർക്കും രോഗശാന്തി വരം ഉണ്ടായി രുന്നതുമൂലം പെട്ടെന്ന് അത്ഭുതം സംഭവിച്ചു. ടിപിഎം ശുശ്രൂഷ സൗഖ്യമല്ല, മറിച്ച് വേറൊ രു സഭയ്ക്കും ഇല്ലാത്ത പൂർണതയുടെ സുവിശേഷം പ്രസംഗിക്കുന്നു. നിങ്ങളുടെ അമ്മ സൗഖ്യമാകാൻ ആഗ്രഹിക്കുന്നെങ്കിൽ നാളെ മുതൽ ആർപിഡി (RPD) ചെയ്യുക.
രംഗം: വിശുദ്ധന്മാർ പോകുന്നതിനു മുൻപ്, സഹോദരി ചന്ദ്രക്ക് (വേലക്കാരി സഹോദരി) എന്തോ പറയാനുണ്ട്.
സിസ്റ്റർ ചന്ദ്ര (ടിപിഎം വേലക്കാരി): നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മറച്ചുവച്ചിരി ക്കുന്ന പാപമുണ്ടോ? നിങ്ങൾ വളരെ മോശമായ എന്തോ ചെയ്തിട്ട് ഞങ്ങളിൽ നിന്നും ഒളി ച്ചുവച്ചിട്ടില്ലെങ്കിൽ ദൈവം ഒരിക്കലും ഇത്ര ഭയങ്കരമായ അസുഖം തരികയില്ല. ഞാൻ കാണത്തില്ല, പാസ്റ്റർ കാണുന്നില്ല, നിങ്ങളുടെ ഭർത്താവിന്, നിങ്ങളുടെ കുട്ടികൾക്ക് അറി യാൻ കഴിയില്ല, എന്നാൽ നിങ്ങൾക്ക് ദൈവത്തെ വിഡ്ഢിയാക്കാൻ കഴിയില്ല. നമ്മുടെ ജീവിതം സുതാര്യമായിരിക്കണം.
രംഗം (SCENE)
ഡെയ്സിയുടെ പിതാവിന് സഹോദരി ചന്ദ്രയുടെ പ്രസ്താവനയിൽ നീരസം തോന്നുന്നു. തൻ്റെ ഭാര്യയുടെ കുറവുകളെ പറ്റി പ്രഭാഷണം ചെയ്യാനല്ല അദ്ദേഹം വിശുദ്ധന്മാരെ വിളിച്ചത്. അവർക്ക് ആശ്വാസവും ധൈര്യം പകരുന്ന ജനങ്ങൾ ആവശ്യമായിരുന്നു. ഡൊറോത്തി ശാരീരികമായും മാനസികമായും വലിയ വേദനയിൽ കൂടി കടന്നുപോകുന്നു. മുഴുവൻ കുടുംബവും ദുരിതം അനുഭവിക്കുകയാണ്. എന്നാൽ ചന്ദ്രയ്ക്ക് കല്ല് പോലുള്ള ഹൃദയം ആണ്. അവളുടെ മുഖഭാവം അവൾക്ക് ഒരു തരിപോലും സഹതാപം ഇല്ലെന്ന് വെളിപ്പെടു ത്തുന്നു. കാൻസർ എന്താണെന്ന് അവൾക്കറിയില്ല! അവളുടെ ഹൃദയത്തിൽ കഷ്ടപ്പെടുന്ന കുടുംബവുമായി യാതൊരു ബന്ധവുമില്ല. പ്രസിദ്ധമായ റോമിയോ & ജൂലിയറ്റ് നോവലി ലെ റോമിയോയുടെ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. “ഒരിക്കലും മുറിവുണ്ടാ യിട്ടില്ലാത്ത ആ പാടുകളിൽ അവൻ തഴുകുന്നു.” കുടുംബസ്നേഹം എന്താണെന്ന് അറിയാത്തതുകൊണ്ട് അവൾ ഒരു പ്രഭാഷണം നടത്തുകയാണ്. കാരണം സീയോൻ എന്ന വിലയേറിയ സമ്മാനം കരസ്ഥമാക്കാൻ വേണ്ടി അവൾ തൻ്റെ പിതാവിനെ രോഗ ത്തിൽ തനിയെ മരിക്കാനായി വിട്ടു. അവൾ വികാരമില്ലാത്ത ജീവികളുടെ സംഗ്രഹമാണ്. എന്നാൽ ഡൊറോത്തി അദ്ദേഹത്തിൻ്റെ ഭാര്യയാണ്, അവൾ ഉത്തമയാണ്. അദ്ദേഹം അവ ളെ വിശ്വസിക്കുന്നു. അവർ 25 വർഷം ഒരുമിച്ചു ചെലവഴിച്ചു. അവൾ കുടുംബത്തിനും വിശുദ്ധന്മാർക്കും വേണ്ടി രാപകൽ കഠിനാധ്വാനം ചെയ്തു. രാവിലെ നാലുമണി മുതൽ പ്രാർത്ഥിക്കുക, പ്രഭാതഭക്ഷണം തയ്യാറാക്കുക, ടിഫിനുകൾ ഒരുക്കുക, വീട് വൃത്തിയാ ക്കുക, വീട്ടുജോലികൾ ചെയ്യുക മുതലായ പ്രവൃത്തികൾ ചെയ്തു കൊണ്ട് രാത്രി 10 മണി വരെ, അവൾ എല്ലാ ദിവസവും അക്ഷീണം പ്രയത്‌നിക്കുന്നു. കുടുംബത്തിനുവേണ്ടി പ്രാർഥിക്കാതെ അവൾ ഉറങ്ങാൻ പോകത്തില്ല. ഫെയ്‌ത്ത് ഹോമിലെ എല്ലാ പ്രവൃത്തിയി ലും എല്ലാ കൺവെൻഷനുകളിലും അവൾ മുൻപിലായിരുന്നു, പ്രധാനിയായിരുന്നു. അവ ൾ സുവിശേഷ ലഘുലേഖ വിതരണം ചെയ്യുകയും അയൽക്കാരോടും സുഹൃത്തുക്കളോ ടും സുവിശേഷം ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു. അവളുടെ വില മുത്തുകളെക്കാൾ വളരെ അധികമാണ്. എന്തുകൊണ്ട് ചന്ദ്ര സ്വന്തം ജീവിതത്തിൽ ഒളിനോക്കുന്നില്ല? തോമ സുമായുള്ള അവളുടെ ബന്ധം തനിക്ക് അറിയില്ലെന്ന് അവൾ ചിന്തിക്കുന്നുണ്ടോ? ഡെയ്സി ക്ക് സഹോദരി ചന്ദ്രയുടെ വാക്കുകൾ ഇഷ്ടമായില്ല. അവൾ എത്ര സുതാര്യമായി കണക്കു കൾ എഴുതുന്നുവെന്ന് സഹോദരി ആദ്യം പരിശോധിക്കണമെന്നു അവൾ ചിന്തിക്കാനാ രംഭിച്ചു. എങ്ങനെ അവൾ പ്രതിവാര ചെലവുകളിൽ കൃത്രിമത്വം കാണിക്കുന്നു. അവൾ പലപ്പോഴും ഡെയ്സിയോട് പറയാറുണ്ട്, “ലഘുഭക്ഷണത്തിനും ചായക്കും 2500 രൂപ എഴുതു ക.” എന്നിട്ട് അവൾ സ്വയം തിരുത്തും “വേണ്ട .. വേണ്ട .. 2500 രൂപ വളരെ കൂടുതലാണ്! 1500 രൂപ ലഘുഭക്ഷണത്തിനും ചായക്കുമായി എഴുതുക … 1000 രൂപ ഓട്ടോക്ക് (സന്ദർശ നം). “ഞായറാഴ്ചകളിൽ ഒരൊറ്റ ലഘുഭക്ഷണം പോലും വിതരണം ചെയ്യുന്നില്ലെന്ന് ഡെയ്സി ക്ക് അറിയാം. അവർ നൽകുന്ന എല്ലാ ചായയും വെള്ളത്തിൽ ലയിപ്പിച്ച് വളരെ കടുപ്പം കുറഞ്ഞതാണ്. എന്നാൽ ചന്ദ്ര ഓരോ ആഴ്ചയിലേയും അക്കൗണ്ട് ബുക്കിൽ ലഘുഭക്ഷണം എന്ന് എഴുതും. ചന്ദ്ര ഓട്ടോറിക്ഷ ഡ്രൈവറായ വിശ്വാസികളെ എല്ലായ്പ്പോഴും സന്ദർശന സമയത്ത് വിളിക്കും. അവൾ അവർക്ക് ഒരു ചില്ലിക്കാശും കൊടുക്കത്തില്ല, പെട്രോൾ വില പോലും. ഓട്ടോറിക്ഷാ ഡ്രൈവർ ഒരു വിശ്വാസി ആയതിനാൽ അവരെ മുതലെടു ക്കണമെന്ന് അർത്ഥമില്ല. അതിനുമപ്പുറം, അവൾ എല്ലാ ആഴ്ചയിലും ഓട്ടോറിക്ഷ ചെലവു കൾക്കായി അക്കൗണ്ട് ബുക്കിൽ 1000 രൂപ എഴുതുന്നു. അവൾ കണക്കിൽ കാണിക്കുന്ന വ്യാജ കൃത്രിമത്വം എപ്പോഴെങ്കിലും ഏറ്റുപറഞ്ഞിട്ടുണ്ടോ? വിശ്വാസികളിൽ ആർക്കും തന്നെ ടിപിഎം അക്കൗണ്ടിംഗിൽ നടക്കുന്ന വ്യാപാര രഹസ്യം (TRADE SECRET) അറിയ ത്തില്ലെങ്കിലും അവർക്ക് ദൈവത്തെ വിഡ്ഢിയാക്കാൻ പറ്റുമോ? അവൾ എൻ്റെ അമ്മ യോട് ചോദിക്കുന്ന സുതാര്യത ഇതാണോ? വിശുദ്ധന്മാർ കഷ്ടപ്പെടുമ്പോൾ, അത് വിശ്വാ സത്തിൻ്റെ വിചാരണയാണെന്നും, ഇപ്പോൾ അവളുടെ അമ്മ കഷ്ടപ്പെടുന്നത് അമ്മയുടെ ജീവിതത്തിൽ രഹസ്യപാപങ്ങൾ ഉള്ളതിനാലാണെന്നും അവൾ കരുതുന്നു. വൃത്തികെട്ട സ്ത്രീ!
ഡെയ്സിയുടെ അമ്മ (ചന്ദ്ര സഹോദരിയോട്): സഹോദരി! അത് നിങ്ങൾക്ക് വെളിപ്പെടു ത്തിത്തരാൻ ദൈവത്തോട് പ്രാർത്ഥിക്കുക. എനിക്ക് മരിക്കാൻ ആഗ്രഹമില്ല; കുറഞ്ഞ പക്ഷം എൻ്റെ കുട്ടികൾ ജീവിതത്തിൽ സ്ഥിരമാകുന്നത് ഞാൻ കാണുന്നതു വരെ. അ പ്പോൾ എൻ്റെ ജോലി തീരും. അപ്പോൾ ദൈവം എന്നെ എടുക്കട്ടെ, ഞാൻ സന്തോഷപൂർവം മരിക്കാം.
സിസ്റ്റർ ആലിസ് (ടിപിഎം വർക്കർ): സഹോദരി അങ്ങനെ സംസാരിക്കരുത് … നിങ്ങൾ മരിക്കയില്ല. ദൈവം വിശുദ്ധന്മാരുടെ പ്രാർത്ഥന കേൾക്കുന്നു. അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു. എല്ലാ ദിവസവും ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും.
രംഗം (SCENE)
ടിപിഎമ്മിലെ വിശുദ്ധന്മാർ ഡെയ്സിയുടെ കുടുംബം അവർക്ക് നൽകിയ പണവുമായി പുറപ്പെടുന്നു. കീമോതെറാപ്പി റേഡിയേഷൻ ചികിൽസയ്ക്കായി പോകയാണെങ്കിൽ അഞ്ചുലക്ഷം രൂപ ചിലവാകുമെന്ന് ഡെയ്സിയുടെ പിതാവ് സഹോദരൻ തിമോത്തിയെ അറിയിച്ചു. ഡെയ്സിയുടെ പിതാവിൻ്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ലെന്ന് തിമോത്തിക്ക് അറിയാം. എന്നിട്ടും, അദ്ദേഹം അയാൾക്ക് നൽകിയ പണം നിരസിച്ചില്ല. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം ഇങ്ങനെ പറയണമായിരുന്നു, “ഓ … ഒരു സഹോദരാ ഇന്ന് വേണ്ട .. ഇത്തരം സമയങ്ങളിൽ ഞാനാണ് നിങ്ങളെ സഹായിക്കേണ്ടത് ..” എന്നാൽ എല്ലാ വിശുദ്ധന്മാർക്കും ബ്രദർ ജോർജ് ആകാൻ പറ്റത്തില്ല. അവൻ കരുണയുള്ളവൻ ആയിരു ന്നു (ടിപിഎമ്മിൽ)! അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ദശാംശമായി തനിക്ക് കിട്ടിയ പണം എടുത്തു രഹസ്യമായി കൊടുത്തിട്ട് തന്നോട് പറയുമായിരുന്നു, “ഇപ്പോൾ ഇത് ഉപ യോഗിക്കുക, നിങ്ങൾക്ക് കിട്ടുമ്പോൾ തിരികെ തരുക, ഞാൻ സഹായിച്ചെന്ന് ആരോടും പറയരുത്.”
ഡെയ്സി ആർപിഡി (RPD) ചെയ്യാൻ തുടങ്ങി. ജോസഫ് ആർപിഡിയിൽ വിശ്വസിക്കുന്നി ല്ലെങ്കിലും, അവൻ്റെ അമ്മ നിമിത്തം അവൻ പോലും ആർപിഡിക്ക് കീഴടങ്ങി. പരസ്പര ബന്ധത്തിൽ, “അസുഖം കൊണ്ടുവരുന്ന ക്ലേശം” എന്ന മഹത്തായ ശക്തി ഇത് സൂചിപ്പി ക്കുന്നു. അസുഖത്തിൻ്റെ ശക്തിയെന്നോ സ്നേഹത്തിൻ്റെ ശക്തിയെന്നോ ഞാൻ വിളിക്ക ട്ടെ, അത് എന്തായാലും ജോസഫ് ആർപിഡിയുടെ മുൻപിൽ തലകുനിച്ചു? അല്ലെങ്കിൽ, തങ്ങളുടെ പ്രിയപ്പെട്ടവരെ പിടികൂടുന്ന ആധിയുടെ മുൻപിൽ ഭീമന്മാർ വണങ്ങുന്ന ഒരു ബലഹീനത ആയി ഞാൻ സ്നേഹത്തെ വിളിക്കട്ടെ? എനിക്കറിയില്ല, പക്ഷെ ഒരു കാര്യം വ്യക്തമാണ് – ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി എന്ത് ചെയ്യാനും മടിക്കില്ല. ജോ സഫ് ഒരു നായകനല്ല. അന്ധനായ നേതാക്കന്മാരുടെ അന്ധരായ അനുയായികളിൽനിന്നു വ്യത്യസ്തമായി, തൻ്റെ കുടുംബത്തെ സ്നേഹിക്കുന്ന ഒരു ചെറിയ കുട്ടിയാണ് അവൻ.
ഡെയ്സിയുടെ അമ്മയെക്കുറിച്ച് മോളി കേട്ടിട്ട് ഡെയ്സിയുടെ വസതിയിലേക്ക് ഓടി വരുന്നു. ഡെയ്ലിയുടെ അമ്മയോടൊപ്പം മോളി കുറച്ചുസമയം ചിലവഴിക്കുന്നു. ഞാൻ ഭൂമിയിൽ നിന്നും മാറ്റപ്പെടുകയാണെങ്കിൽ മോളി ഡെയ്സിയോടൊപ്പം നില്കണമെന്ന് ഡൊറോത്തി പറയുന്നു. പിന്നീട് സുഹൃത്തുക്കളായ ഡെയ്സിയും മോളിയും കുറച്ചുസമയം ചിലവഴിക്കാ നായി ടെറസ്സിലേക്ക് പോകുന്നു. അവർ എപ്പോഴും ഇത് ചെയ്യും.
മോളി: നിൻ്റെ അമ്മ കഴിക്കുന്ന മരുന്ന് ഏതാണ്? എന്നെ ഡോക്ടറുടെ കുറിപ്പടി ഒന്ന് കാ ണിച്ചുതരുമോ?
ഡെയ്സി: ഞങ്ങൾ ഡോക്ടറുടെ അടുത്തേക്ക് പോകത്തില്ല. ഞങ്ങളുടെ സഭ ദൈവീക രോഗ ശാന്തിയിൽ വിശ്വസിക്കുന്നു.
മോളി: ഡെയ്സി, ഇത് കാൻസർ ആണ്. അത് എന്താണെന്ന് നിനക്കറിയാമോ? ഇത് ഭക്ഷണ ശീലങ്ങൾ മാറ്റുന്നതിലൂടെ നിയന്ത്രിക്കാനാകുന്ന പ്രമേഹമോ രക്തസമ്മർദ്ദമോ അല്ല.
രംഗം (SCENE)
ഡയബറ്റിസ് ബാധിതരായ വിശുദ്ധന്മാർ അവരുടെ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കുന്നത് എങ്ങനെ എന്ന് ഡെയ്സിക്ക് അറിയാം. അവർ അതിനെ നിയന്ത്രിക്കുന്നതിനായി കുറച്ചു വ്യായാമങ്ങളും മറ്റും ചെയ്യുന്നു. പാസ്റ്റർ രാവിലെ നടക്കാൻ പോകുന്നു. ആളുകൾ ചായ കൊടുക്കുമ്പോൾ അദ്ദേഹം ഒരിക്കലും “പഞ്ചസാര ഇടരുത്” എന്ന് പറയും. സഹോദരി മാർ മാർക്കറ്റിൽ നിന്ന് ധാരാളം പാവയ്ക്കാ കൊണ്ടുവരും, കാരണം അത് പ്രമേഹരോഗി കളെ സുഖപ്പെടുത്തുന്നു എന്ന് പറയുന്നു.
മോളി: ശരി പറയൂ. ഒരു ഉറുമ്പ് കടിക്കുമ്പോൾ നീ എന്തുചെയ്യും? നീ കടിച്ച ഭാഗം കൈ കൊണ്ടു തിരുമ്മി ഉറുമ്പുകളെ കൊല്ലുകയില്ലിയോ? മരുന്നുകൊണ്ടും അത് തന്നെ ചെയ്യു ന്നു! നിനക്ക് വേദന തോന്നുന്നു, നീ വേദന ഉണ്ടാക്കുന്ന ബാക്ടീരിയയെ കൈയ്ക്കു പകരം മരുന്നുകൊണ്ട് തിരുമ്മുന്നു.
ഡെയ്സി: മോളി, നീ പറയുന്നത് ശരിയാണ്. ഇത് കാൻസർ ആണെന്ന് എനിക്കറിയാം, എനി ക്ക് പേടിയാകുന്നു. എന്നാൽ ഞങ്ങളുടെ ടിപിഎം വളർത്തൽ വഴി ഈ പഠിപ്പിക്കലുകൾ എല്ലാം ഞങ്ങളിൽ കുത്തിവച്ചിരിക്കുന്നു. എൻ്റെ അമ്മയുടെ മാനസികാവസ്ഥ മനസ്സിലാ ക്കാൻ ശ്രമിക്കുക. കുട്ടിക്കാലം മുതലെ വിശ്വസിച്ചുവരുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ അമ്മയ്ക്ക് ബുദ്ധിമുട്ടാണ്. അവൾ എൻ്റെ പിതാവിനെ പോലെയല്ല. മരുന്ന് കഴിക്കുന്നത് പാപമല്ലെന്നാണ് എൻ്റെ പിതാവ് വിശ്വസിക്കുന്നത്. ഉല്പത്തി ദിവസങ്ങളിൽ യോസേഫിന് സ്വന്തം ഡോക്ടർമാരുണ്ടായിരുന്നു (ഉല്പത്തി 50:1-2) എന്ന് അദ്ദേഹം പറയുന്നു. മരുന്നുകാ രുടെയും ഫാർമസിസ്റ്റുകാരുടെയും മാതൃകയിൽ സമാഗമന കൂടാരത്തിൽ ഉപയോഗി ക്കാൻ വിശുദ്ധ അഭിഷേക തൈലം തയാറാക്കാൻ ദൈവം മോശയോട് ആവശ്യപ്പെട്ടു (പുറപ്പാട് 30:25) എന്നും പിതാവ് അമ്മയോട് പറഞ്ഞു. ലൂക്കോസ് വേദപുസ്തകം എഴുതാൻ ദൈവം തെരഞ്ഞെടുത്ത ഒരു ഡോക്ടറാണെങ്കിൽ, യോസേഫ് തന്റെ ഡോക്ടർ സേവനം ഉപയോഗപ്പെടുത്തി സ്വർഗത്തിലേക്ക് പോകുമ്പോൾ, ഡോക്ടർമാരുടെ വൈദഗ്ധ്യം ഉപ യോഗിച്ച് അഭിഷേക തൈലം ഉണ്ടാക്കാമെങ്കിൽ, പിന്നെ എന്തുകൊണ്ട് എൻ്റെ അമ്മ മരു ന്ന് കഴിച്ചാൽ നരകത്തിൽ പോകും? അമ്മയെ ബോധ്യപ്പെടുത്താൻ പിതാവ് കഠിനമായി ശ്രമിച്ചു. പക്ഷേ, ഒരു തുള്ളി മരുന്നു പോലും കഴിക്കാൻ അമ്മ വിസമ്മതിച്ചു. അവളുടെ ടിപിഎം വളർത്തലുകളാണ് ഇതിനെല്ലാം കാരണം. അമ്മ മരിക്കുകയാണെങ്കിൽ, ഞാൻ എന്തുചെയ്യാൻ പോകുന്നെന്ന് എനിക്കറിയില്ല.
രംഗം (SCENE)
ഡെയ്സിയുടെ അമ്മയെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണെന്ന് മോളിക്ക് അറി യാം. അവൾ ടിപിഎം പക്ഷപാതിയാണ്. മരുന്ന് കഴിച്ചാൽ ദോഷം ഇല്ലെന്ന് ടിപിഎം ശു ശ്രുഷകന്മാർ പറഞ്ഞാൽ മാത്രമേ അവൾ കേൾക്കയുള്ളു. അവളെ സംബന്ധിച്ചിടത്തോ ളം, ടിപിഎം വേലക്കാരുടെ വാക്കുകൾ അന്തിമ അധികാരമാണ്. അമ്മയെ ബോധ്യപ്പെ ടുത്താൻ പിതാവിനെ സഹായിക്കാൻ ഡെയ്ലിയോട് പറഞ്ഞുകൊണ്ട് മോളി പുറത്തേക്ക് പോകുന്നു. അവർ മൂന്നുപേരും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, പ്ര യോജനം ഉണ്ടായില്ല. മാസങ്ങൾ കടന്നുപോകുന്നു, ഡൊറോത്തിയുടെ ആരോഗ്യം വഷ ളാകുന്നു. അവൾ ഒരു അസ്ഥികൂടം പോലെ മെലിഞ്ഞിരിക്കുന്നു. ഒരു വർഷത്തിനു ശേഷം അവൾ കഴിക്കുന്നതെല്ലാം ഛർദ്ദിക്കാൻ തുടങ്ങുന്നു. ചിലപ്പോൾ രക്തവും പുറത്ത് വരുന്നു. ഈ മദ്ധ്യാഹ്നം അവൾ വിശ്രമിക്കുകയായിരുന്നു. അമ്മയെ വീട്ടിലെ നഴ്സിൻ്റെ പരി ചരണയിൽ വിട്ടിട്ട് ഡെയ്സിയുടെ പിതാവ് ചില ജോലികൾക്കായി വെളിയിൽ പോയിരി ക്കുന്നു. ഡെയ്സി കോളേജ് പ്രോജക്ട് വർക്കിന് പോയി, ജോസഫ് ട്യൂഷനും പോയി. എല്ലാവ രും തിരിച്ചെത്തിയപ്പോഴേക്കും അവൾ വളരെ ബുദ്ധിമുട്ടി തൻ്റെ അവസാന ശ്വാസമെടു ക്കുകയായിരുന്നു. ഡെയ്സി അവളെ സഹായിക്കാൻ വളരെ ശ്രമിച്ചു, എന്നാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ, അവർ അവസാന ശ്വാസം എടുത്തു. ഇനി ഒരിക്കലും അവർ കണ്ണു കൾ തുറക്കില്ല. പ്രവൃത്തികളിലൂടെ രക്ഷ എന്ന വലയിൽ കുടുക്കി ഒരു ജീവിതം കൂടി നശിപ്പിക്കുന്നതിൽ ടിപിഎം ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.