എപ്പിസോഡ് -13. ശവസംസ്കാരം
സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ഡെയ്സിയുടെ അമ്മ കാൻസർ രോഗത്താ ൽ അവസാന നിമിഷം വരെ ടിപിഎമ്മിൻ്റെ “ദൈവീക രോഗശാന്തിയുടെ” പതിപ്പിനു വേണ്ടി കാത്തിരിക്കുന്നത് നമ്മൾ കണ്ടു. നിർഭാഗ്യവശാൽ, മറ്റു ടിപിഎം തീവ്രവാദികളെ പോലെ, അവർക്കും മരിക്കേണ്ടി വന്നു. ഈ സിദ്ധാന്ത വാദികളായ ദുശ്ശാഠ്യക്കാരായ ജന ങ്ങളാലും അവരുടെ പഠിപ്പിക്കലുകളാലും യേശു ഒരിക്കലും തരം താഴ്ത്തപ്പെടുകയില്ല.
രംഗവും സംഭവങ്ങളും
ഡെയ്സിയുടെ കുടുംബത്തിലെ എല്ലാവരും ഡൊറോത്തിയുടെ മരണ വിവരം അടുത്തും അകലെയും ഉള്ള എല്ലാ പ്രിയപ്പെട്ടവരേയും അറിയിക്കുന്ന തിരക്കിലാണ്. ചിലർ ഞെട്ടി (ടിപിഎം ഇതരർ), ചിലർ ഞെട്ടിയില്ല (ടിപിഎംകാർ). ഡെയ്സിയും ജോസഫും പിതാവും കരയുന്നു. അവരുടെ കണ്ണുകൾ വീർത്ത് ചുവപ്പായിരിക്കുന്നു. പാസ്റ്ററേയും വിവരം അറി യിച്ചു. അദ്ദേഹം വന്ന് ഡെയ്സിയുടെ അമ്മയുടെ ജീവിതത്തിനു വേണ്ടി ജനങ്ങളെ സ്തുതി പ്പിക്കുകയും ഒരു പ്രാർഥന നടത്തുകയും ചെയ്തു. ഡൊറോത്തിയുടെ സഹോദരൻ അമേ രിക്കയിൽ നിന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തിനുള്ളിൽ വരുമെന്ന് അറിയിച്ചു. അതുകൊണ്ട് അവർക്ക് ശരീരം മോർച്ചറിയിലേക്ക് മാറ്റണം. അയൽക്കാരും കൂട്ടുകാരും ചേർന്ന് ശരീരം സമീപത്തെ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ ആംബുല ൻസ് കൊണ്ടുവന്നു. ആശുപത്രിയിലെ അപകടങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും ശരീരം സൂക്ഷിക്കാൻ പാസ്റ്റർ വീണ്ടും പ്രാർഥിക്കുന്നു.
ദുഃഖാർത്തരായ കുടുംബം മോർച്ചറിയിൽ നിന്നും തിരിച്ചെത്തി, വീട് മുഴുവൻ നിശ്ശബ്ദമാ യി. പലരും മരണത്തെ പറ്റി മന്ത്രിക്കുന്നു,. അപരിചിതരായ അയൽക്കാരുടെ ഇടയിൽ ചർ ച്ചകൾ തുടരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബന്ധുക്കൾ വരാൻ തുടങ്ങി. ഡെ യ്സിയുടെ പിതാവിൻ്റെ ദൂരെയുള്ള ബന്ധുക്കൾ വന്നുകൊണ്ടിരിക്കുന്നു. ഡെയ്സിയും ജോസ ഫും പിതാവും ഫോണിൽ മരണത്തെ പറ്റി വിശദീകരിക്കുന്നു. പപ്പോഴും അവരുടെ അമ്മ യെക്കുറിച്ചു പറയുമ്പോൾ അവർ കണ്ണുനീർ പൊഴിക്കുന്നു. അയൽക്കാരും ബന്ധുക്കളും ചുറ്റുപാടുമുണ്ട്, മൃതദേഹത്തിൻ്റെ സംസ്കാരത്തിനായി അവർ എപ്പോഴും എല്ലാ സഹായ ങ്ങളും ചെയ്യാൻ തയ്യാറായി നില്കുന്നു. രണ്ടോ മൂന്നോ ടിപിഎം വിശ്വാസി കളായ കുട്ടിക ൾക്കു പുറമെ, അവിടെ അവർക്ക് ടിപിഎമ്മിൻ്റെ വേറെ ഒരു സൂചനയും കാണാനില്ല. വേറൊരു സമുദായക്കാരനായ അയൽക്കാരൻ സംസ്കാര ദിവസം വരെയുള്ള എല്ലാ ഭക്ഷ ണവും നൽകാമെന്ന് അറിയിച്ചു. വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന ബന്ധുക്കളുടെ താമ സത്തിന് ഈ അയൽക്കാർ വേണ്ട ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
പാസ്റ്റർമാരുടെ യോഗത്തിൽ (PASTOR’S MEETING) പങ്കെടുക്കേണ്ടതുകൊണ്ട് ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെയ്സിയുടെ പിതാവിന് പാസ്റ്ററിൻ്റെ ഒരു ഫോൺ കോൾ വരുന്നു. അതിനാൽ, ശവസംസ്കാരം 2 ദിവസത്തേക്ക് കൂടി നീട്ടി വയ്ക്കും. പാസ്റ്റർമാർക്ക് പാസ്റ്റർമാരുടെ സമ്മേളനം ഉള്ളതിനാൽ ബന്ധുക്കൾക്ക് 2 ദിവസം കൂടുതൽ കാത്തിരിക്കേണ്ടി വരുന്നു. കുടുംബത്തിൻ്റെ ആശ്വാസത്തിനായി പ്രാർത്ഥന ദിവസേന നടത്താനായി ഒരു സഹോദരനെയും സഹോദരിമാരെയും അയ യ്ക്കാമെന്നും ഡെയ്സിയുടെ പിതാവിനെ പാസ്റ്റർ അറിയിക്കുന്നു (നിരീക്ഷണം പോലെ). എല്ലാ വൈകുന്നേരവും വേലക്കാരൻ സഹോദരനും 4 സഹോദരിമാരും സായാഹ്ന യോഗത്തിനു വരുന്നു. അവരോടൊപ്പം ധാരാളം വിശ്വാസികളും വരുന്നു. ഡെയ്സിയും പിതാവും ഈ ദൈവ ദാസന്മാരെ ലഘുഭക്ഷണവും ചായയും കൊടുത്ത് സൽക്കരിക്കുന്ന തിരക്കിലാണ്. ജോസഫ് ഫോൺ വിളികൾക്ക് മറുപടി കൊടുത്തുകൊണ്ടിരിക്കുന്നു.
രാത്രി ഉറങ്ങുമ്പോൾ, ഒരു വ്യത്യസ്ത യാഥാർത്ഥ്യം കാണാൻ ആഗ്രഹിക്കുന്നതുപോലെ ഡെയ്സി ഉണരുന്നു, അമ്മയുടെ മരണം അവൾക്ക് ഒരു പേടിസ്വപ്നമായിരിക്കുന്നു. ജോസ ഫും പിതാവും ഡോറോത്തിയുടെ ജീവിതം ഓർമ്മിപ്പിക്കുന്ന അവരുടെ പഴയ ഫോട്ടോ ആൽബങ്ങളുടെ പേജുകൾ നോക്കുന്നു. അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല.
പിറ്റേന്ന് വീടിൻ്റെ മുൻപിൽ പന്തൽ ഇട്ടു. പന്തലിൻ്റെ വശങ്ങൾ കറുത്ത തൊങ്ങല്‍ (FRILL) കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഡെയ്സിയുടെ പിതാവിന് പാസ്റ്ററിൽ നിന്നും ഉച്ചസമയത്ത് ഒരു ഫോൺ കോൾ ലഭിക്കുന്നു.
ഡെയ്സിയുടെ പിതാവ് (ഫോൺ എടുക്കുന്നു): PRAISE THE LORD അപ്പച്ചാ. (സത്യത്തിൽ പാസ്റ്റ ർ ഡെയ്സിയുടെ പിതാവിനേക്കാൾ ചെറുപ്പമാണ്, എന്നിട്ടും അയാൾ അപ്പച്ചൻ ആണ്).
അപ്പച്ചൻ (വളരെ കടുപ്പത്തിൽ): PRAISE THE LORD; സുഖമാണോ ബ്രദർ?
ഡെയ്സിയുടെ പിതാവ്: ഞങ്ങൾ തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. ഞങ്ങളുടെ അയൽ ക്കാരും ബന്ധുക്കളും ഞങ്ങളെ വളരെയധികം സഹായിക്കുന്നു. (ദുഃഖത്തിൻ്റെ ഈ സമ യത്ത്, ഡൊറോത്തിയെ കൊന്ന ടിപിഎം ഉപദേശത്തിൽ നിന്നുള്ളവവരുടെ സഹായവും ആശ്വാസവും തുച്ഛമാണെന്ന സന്ദേശവും അറിയിക്കാൻ അദ്ദേഹം ആഗ്രഹിച്ചു).
അപ്പച്ചൻ: ശരി. കുട്ടികൾ എന്ത് ചെയ്യുന്നു?
ഡെയ്സിയുടെ പിതാവ്: ഞങ്ങൾ വളരെ ദുഃഖിതരാണ്. എല്ലാ ബന്ധുക്കൾക്കും സുഹൃത്തു ക്കൾക്കും ഡെയ്സി അപ്ഡേറ്റുകൾ നൽകുന്നു. ജോസഫ് ഒരു ബന്ധുവിൻ്റെ കൂടെ മരണവാ ര്‍ത്ത പ്രസിദ്ധീകരിക്കാനായി പത്ര ഏജൻസിയുടെ അടുത്തേക്ക് പോയിരിക്കയാണ്. ജന ങ്ങളെ ഞങ്ങളുടെ വീട്ടിലേക്ക് വഴി കാട്ടാനായി അവൻ ചില ഫ്ളക്സ് ബോർഡുകൾക്കും കറുത്ത പതാകകൾക്കും ഓർഡർ കൊടുക്കും.
അപ്പച്ചൻ: ഓ ഹോ, അപ്പോൾ നീ സഹോദരി ഡൊറോത്തിയുടെ ഫോട്ടോയുള്ള ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുമോ? സെൻറ്റെർ പാസ്റ്റർ അത് അനുവദിക്കില്ലെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല, നിങ്ങൾ പന്തലിൽ കറുത്ത തൊങ്ങലുകൾ പിടിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കേട്ടു. നിങ്ങൾ അത് നീക്കംചെയ്ത് പകരം വെളുത്തത് വയ്ക്കാമോ?
ഡെയ്സിയുടെ പിതാവ്: അപ്പച്ചൻ, അത് ഞങ്ങളുടെ CSI ബന്ധുക്കൾ വച്ചതാണ്. അവർ അത് ഒരു പ്രശ്നമാക്കില്ലേ? ഇപ്പോൾ ഒരു സംഘട്ടനം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അപ്പച്ചൻ: നമ്മുടെ പ്രോട്ടോക്കോൾ അത് അനുവദിക്കുന്നില്ല. നിങ്ങൾ അവരോട് സംസാ രിച്ച് അത് നീക്കം ചെയ്യുക. എളുപ്പം ചെയ്യുക. PRAISE TH LORD.
രംഗം (SCENE)
ഈ ദുഃഖ സമയങ്ങളിൽ ഡെയ്സിക്കൊപ്പം ആയിരിക്കാൻ വേണ്ടി മോളി കോളേജിൽ നിന്ന് അനുവാദം വാങ്ങി. ഡെയ്സിക്കും കുടുംബത്തിനും തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ മോളി ശ്രമിക്കുന്നു. സഹായ ഹസ്തങ്ങൾ ബന്ധുക്കളുടേയും അയൽക്കാരുടേതും ആണെ ന്നതും അവൾ ശ്രദ്ധിച്ചു. ആ അയൽവാസികളിൽ ചിലർ ഹിന്ദുക്കളാണ്. അവർ എല്ലാവ രും സഹായഹസ്തങ്ങൾ നീട്ടി. എന്നാൽ, സായാഹ്ന യോഗങ്ങൾക്കുപരിയായി ഏതെങ്കിലും ഒരു ടിപിഎം വിശ്വാസിയേയും ദൈവദാസനേയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കാനുള്ള സമാനുഭാവം (EMPATHY) പോലും അവർക്കില്ല. വൈകുന്നേരത്തെ പ്രഭാഷണത്തിൻ്റെ പ്രധാന വിഷയം “ജാതിക ളെപോലെ വിട്ടുപോയ ആത്മാക്കൾക്കുവേണ്ടി നാം കരയാൻ പാടില്ല” എന്നതാ ണ്. കരയാതിരിക്കാൻ കുടുംബത്തെ പരിശീലിപ്പിക്കുന്നതിനേക്കാൾ അപ്പുറം അവർക്ക് മറ്റ് അജണ്ടകളൊന്നുമില്ല.
ഇതിനിടയിൽ, ബ്രദർ മരിച്ചവരെ ഓർത്ത് കരയുന്നവരെ പരിഹസിക്കുകയായിരുന്നു. മരി ച്ചവർ നരകത്തിൽ പോയതുകൊണ്ടാണ് കരയുന്നതെന്നുപോലും അയാൾ പറഞ്ഞു.
യോഗത്തിൻ്റെ അവസാനം, വേലക്കാരൻ സഹോദരൻ ഡെയ്സിയുടെ പിതാവിനോടൊപ്പം എന്തോ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നു.
വേലക്കാരൻ ബ്രദർ ടൈറ്റസ്: ബ്രദർ, സഹോദരി ഡൊറോത്തി ദൈവീക രോഗശാന്തി യിൽ മരിച്ചതിനാൽ ശവസംസ്കാരം ഫെയ്‌ത്ത് ഹോമിൽ നടത്തണമെന്ന് പാസ്റ്റർ എന്നെ അറിയിച്ചിട്ടുണ്ട്. അല്ലാത്തവരെ നമ്മൾ ഫെയ്‌ത്ത് ഹോമിലേക്ക് കൊണ്ടുപോകാറില്ല.
ഡെയ്സിയുടെ പിതാവ്: ബ്രദർ എനിക്ക് മനസ്സിലായില്ല. ഒന്ന് വിശദീകരിക്കാമോ?
വേലക്കാരൻ ബ്രദർ ടൈറ്റസ്: സഹോദരി ഡൊറോത്തിയെ ബഹുമാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സെമിത്തേരി ഭൂമി വൃത്തിയാക്കുക, പാട്ട് ഷീറ്റുകൾ തയ്യാറാക്കുക, ജന ങ്ങൾക്ക് വെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുക, നിങ്ങളുടെ അടുത്ത ബന്ധു ക്കൾക്ക് ഭക്ഷണം ഒരുക്കുക എന്നിവ ഞങ്ങൾ ചെയ്യും.
ഡെയ്സിയുടെ പിതാവ്: ശരി. നന്ദി ബ്രദർ.
രംഗം (SCENE)
ബ്രദർ ടൈറ്റസ് പോയ ഉടനെ, മറ്റൊരു ബ്രദർ ജെയിംസ് ഡെയ്സിയുടെ പിതാവുമായി സംഭാ ഷണം ആരംഭിക്കുന്നു. ജെയിംസ് വിശ്വാസ ഭവനത്തിൽ പലപ്പോഴും കാണപ്പെടുന്ന എല്ലാ കാര്യത്തിലും കൈ കടത്തുന്ന ഒരു വ്യക്തിയാണ്. അവന് പ്രാദേശിക കച്ചവടക്കാരുമായി നല്ല ബന്ധമുണ്ട്.
ബ്രദർ ജെയിംസ്: സഹോദരാ, സെമിത്തേരി ഒരുക്കുക, ലഘുഭക്ഷണം, ആഹാരം മുതലാ യവയ്ക്ക് സഹായിക്കണമെന്ന് ഞാൻ പാസ്റ്ററോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അതിൻ്റെ എല്ലാം പിന്നാലെ ഓടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.
ഡെയ്സിയുടെ പിതാവ്: നന്ദി, ബ്രദർ.
ബ്രദർ ജെയിംസ്: പാസ്റ്റർ ഇതെല്ലം നിങ്ങൾക്കുവേണ്ടി ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് നന്നായി കൈമടക്ക് കൊടുക്കണം.
ഡെയ്സിയുടെ പിതാവ്: ശരി ശരി. ഇതിന് എത്ര ചെലവാകും?
ബ്രദർ ജെയിംസ്: ഇത് ഏകദേശം 35,000 രൂപയോളം വരും. നിങ്ങൾ അത് കൊടുക്കുമ്പോ ൾ നിങ്ങളുടെ കുടുംബത്തിനായി അദ്ദേഹം ചെയ്യുന്ന ത്യാഗത്തിനായി 10,000 രൂപയും കൂട്ടിച്ചേർത്ത് കൊടുക്കുക.
ഡെയ്സിയുടെ പിതാവ്: ശരി ബ്രദർ.
ഡെയ്സിയുടെ പിതാവ് (സ്വയം സംസാരിക്കുന്നു): ഹും … ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തിക ഞ്ഞ ഹൃദയമുള്ളവരായി തോന്നുന്നു (2 പത്രോസ് 2:14).
രംഗം (SCENE)
അയൽക്കാർ കൊണ്ടുവന്ന അത്താഴം കുടുംബം കഴിക്കു ന്നു. അത്താഴ സമയത്ത് ഡെയ്സിയുടെ പിതാവിന് സെൻറ്റെർ പാസ്റ്ററിൻ്റെ ഒരു ഫോൺ കോൾ വരുന്നു. സെൻട്രൽ അപ്പച്ച ൻ സ്വന്തം അനുശോചനങ്ങൾ അറിയിക്കാനും ആരോഗ്യം മോശമായതുകൊണ്ട് സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെ ന്ന് അറിയിക്കാനുമാണ് ഫോൺ ചെയ്തത്. ഇത് സമ്പന്നരായ ജനങ്ങളുടെ വിവാഹങ്ങൾ, ചടങ്ങുകൾ, ശവസംസ്കാരങ്ങൾ ക്ക് മാത്രം പോകുന്ന സെൻറ്റെർ പാസ്റ്ററിൻ്റെ സാധാരണ ഒഴികഴികഴിവാണെന്ന് ഡെയ്സിയുടെ പിതാവിന് അറിയാം. ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും എതിരെ അയാൾ ഒഴികഴിവുകൾ പറയുന്നു. ലോക്കൽ പാസ്റ്ററുമായി ചർച്ച ചെയ്തശേഷം ഡെയ്സിയുടെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം അറിഞ്ഞു കാണും. തൻ്റെ സഞ്ചാര ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധാലു വാണ്. അദ്ദേഹത്തിൻ്റെ സെമിത്തേരി യാത്ര കൂടുതൽ ആദായം കൊണ്ടുവരില്ലെന്ന് അ യാൾക്ക് അറിയാം.
രംഗം (SCENE)
ശവസംസ്കാര ശുശ്രൂഷയ്ക്ക് മുമ്പുള്ള രാത്രി. ആകാശത്ത് പൂർണ്ണ ചന്ദ്രൻ കാണുന്നു. ഡെ യ്സിയുടെ വീട്ടിൽ നിന്ന് വിലാപ ശബ്ദം ഉയരുന്നു. ഡൊറോത്തിയുടെ മൃതദേഹം ഫ്രണ്ട് ഹാളിൽ ഒരു മൊബൈൽ മോർച്ചറിയിൽ വെച്ചിരിക്കുന്നു. ഡെയ്സി ശരീരത്തിനു തൊട്ടടു ത്ത് ഇരുന്നു അമ്മയെ ഓർത്ത് കരയുന്നു. അവളുടെ പിതാവ് വെളിയിൽ ബന്ധുക്കളുമാ യി ഫോണിൽ സംസാരിക്കുന്നു. അയൽക്കാരും ബന്ധുക്കളും എത്തിയിട്ടുണ്ട്. വനേസ്സ യും കുടുംബവും എത്തിച്ചേർന്നു. രാത്രി മുഴുവൻ ശവസംസ്കാര ചടങ്ങുകൾക്ക് ജാഗ്രത പാലിക്കാനായി സഹോദരിമാർ പ്രവേശിക്കുന്നു. ഡെയ്സി അവരെ കാണുകയും ആലിസ് അക്കയുടെ തോളിൽ ചാരി ഉറക്കെ കരയുകയും ചെയ്യുന്നു. വേദന മറച്ചുവയ്ക്കാനായി ജോസഫ് പുതപ്പുകൊണ്ട് മുഖം മറയ്ക്കുന്നു. കുറച്ചു സമയത്തിനുശേഷം, സഹോദരിമാർ പാടാൻ തുടങ്ങുന്നു. മൂത്ത സഹോദരിയും, മൂത്ത സഹോദരനും, അമ്മച്ചിയും ഇന്ന് വരുക യില്ല. അവർ ഫെയ്‌ത്ത് ഹോമിൽ താമസിക്കും. രാവിലെ മൃതദേഹം വിശ്വാസ ഭവനത്തി ലേക്ക് കൊണ്ടുപോകും.
രംഗം (SCENE)
ശവസംസ്കാര ദിവസം ജനങ്ങൾ ഡെയ്സിയുടെ വീട്ടിലും പരിസരത്തും കറങ്ങുന്നു. തെരുവ്, കാറുകളാൽ നിറഞ്ഞിരിക്കുന്നു. ഒരു ആംബുലൻസും ശവമഞ്ചലും ഉണ്ട്. വെളുത്ത ഒഴിഞ്ഞ ശവപ്പെട്ടി ഷമിയാനയിലെ ഒരു സ്റ്റാൻഡിൽ വച്ചിരിക്കുന്നു. ശവസംസ്കാരത്തിന് യാതൊരു പൂക്കളുടെയും അലങ്കാരപ്പണികൾ ഉണ്ടാകരുതെന്ന് കർശന നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ശവപ്പെട്ടിയുടെ ഇരുഭാഗത്തും സ്റ്റിക്കറുകൾ ഒട്ടിച്ചിട്ടുണ്ട്. താഴെ കാണുന്ന വാക്യം ഒരു വശത്ത് നമ്മൾ കാണുന്നു.
വെളിപ്പാട് 22:4, “അവർ അവൻ്റെ മുഖംകാണും; അവൻ്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.”
മറ്റേ വശത്ത്, താഴെ കൊടുത്തിരിക്കുന്ന വാക്യം ഒട്ടിച്ചിരിക്കുന്നു.
2 തിമോത്തി 4:7, “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.”
മൃതദേഹം പെട്ടിയിലേക്കു മാറ്റി ഫെയ്‌ത്ത് ഹോമിൽ കൊണ്ടുപോകുന്നതിനു മുൻപ് പാ സ്റ്റർ വന്നു പ്രാർഥിക്കുമെന്നു കുടുംബം പ്രതീക്ഷിക്കുന്നു. പതിവുപോലെ, പാസ്റ്റർ 15 മിനി റ്റ് വൈകി എത്തി ചുറ്റുപാടുകൾ പരിശോധിക്കുന്നു. അയാൾ ശവപ്പെട്ടി കാണുന്നു, ഒട്ടിച്ചി രിക്കുന്ന വാക്യത്തിൽ ഒട്ടും സന്തുഷ്ടനല്ല. സീയോനിലേക്ക് പോകുന്നവർക്ക് മാത്രമേ പി താവിൻ്റെ മുഖം കാണാൻ സാധിക്കുകയുള്ളു, സഹോദരി ഡൊറോത്തി വിവാഹിതയാക യാൽ ഒരിക്കലും പിതാവിൻ്റെ മുഖം കാണാനാകില്ല. ഈ വാക്യം മാറ്റാൻ അയാൾ ആഗ്ര ഹിക്കുന്നു. മോളി ഈ വൈദികൻ്റെ നാടകം കാണുന്നു. ഇത് ഡെയ്സിയുടെ കുടുംബ ജീവി തത്തിലെ ദുഃഖകരമായ ഒരു നിമിഷം ആകയാൽ അവൾക്ക് ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിക്കുന്നു. കുടുംബം അവസാനം ആ വാഖ്യം മാറ്റി പുതിയത് ഒട്ടിക്കുന്നു.
വെളിപ്പാട് 14:13, “….ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ…..“
ശരീരം ശവപ്പെട്ടിയിൽ വയ്ക്കുന്നു, ഒപ്പം വിശ്വാസ ഭവനത്തിലേക്ക് കൊണ്ടുപോകാൻ മഞ്ചലിൽ കയറ്റുന്നു. പാസ്റ്റർ ഡെയ്സിയുടെ പിതാവുമായി സ്വകാര്യമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു.
അപ്പച്ചൻ: സഹോദരാ, സ്കാനിംഗ് സമയത്ത് സഹോദരിയുടെ ശരീരത്തിൽ ഏതോ മരുന്ന് കുത്തിവെച്ചതായി ഒരു വിവരം ഞങ്ങൾ കേട്ടു. അതിനാൽ ശവസംസ്കാര ചടങ്ങുകൾക്ക് ശരീരം ഫെയ്‌ത്ത് ഹോമിലേക്ക് കൊണ്ടുപോകരുതെന്ന് സെൻറ്റെർ അപ്പച്ചൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വാർത്ത സത്യമല്ലെന്നും, ചിലർ ദുഷ്ട ഉദ്ദേശത്തോടെ ഇത് പ്രചരിപ്പിക്കുന്നതാണെന്നും ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഡെയ്സിയുടെ പിതാവ് (വളരെ അസ്വസ്ഥനായ വിധം): ഇതിനുശേഷവും ഇങ്ങനെയാണോ ഞങ്ങളോട് പെരുമാറുന്നത്? ഇത് എൻ്റെ ഇഹലോകവാസം വെടിഞ്ഞ ഭാര്യയോടുള്ള നിന്ദയും അപമാനവുമാണ്.
രംഗം (SCENE)
പാസ്റ്റർ സാഹചര്യത്തിൻ്റെ ഗാംഭീര്യം മനസ്സിലാക്കുന്നു, ഇത് കൂടുതൽ വഷളാകാൻ സാ ധ്യതയുണ്ടെന്ന് കരുതുന്നു. അയാൾ ഡെയ്സിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നു, ജന ങ്ങളോട് ഫെയ്‌ത്ത് ഹോമിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. അവസാനം, സാധാരണ യുള്ള ശോകഗാനങ്ങൾ ആലപ്പിക്കുന്നവരുടെ അകമ്പടിയോടെ മഞ്ചൽ സാവധാനം നീങ്ങുന്നു. ഒരു ജാഥ പോലെ ധാരാളം കാറുകളും മഞ്ചലിനെ പിന്തുടരുന്നു. റോഡിൽ മറ്റ് ആളുകൾ ജാഥയ്ക്ക് ഇടം കൊടുത്ത് ആദരവോടെ മഞ്ചൽ നോക്കുന്നു.
സംസ്കാര ചടങ്ങിലെ ചൂട് തണുപ്പിക്കുന്നതിനും സെൻറ്റെർ പാസ്റ്ററിൻ്റെ അഭിസംബോധന ചെയ്യുന്നതിനും ഫെയ്‌ത്ത് ഹോമിൽ പ്രത്യേകമായി നിർമ്മിച്ച ഷമിയാനയിൽ സർവീസ് ആരംഭിച്ചു കഴിഞ്ഞു. ഇത് സ്തുതി പ്രശംസയുടെ സമയമാണ്, കുറച്ചുപേർ സഹോദരി ഡൊറോത്തിയെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ ആദ്യ നിരയിൽ ഇരിക്കാൻ ഡൊറോത്തിയുമായി കലഹിച്ചിരുന്ന സഹോദരി ലിഡിയയുടെ സമയമാണ്. ആ എപ്പി സോഡ് വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.
ലിഡിയ: … ..അവർ എൻ്റെ സ്വന്തം സഹോദരിയെ പോലെ ആയിരുന്നു. ഒരു ഞായറാഴ്ച ഞാൻ യോഗത്തിന് വരാതിരുന്നാൽ അവർ ചോദിക്കുമായിരുന്നു. ഞങ്ങൾ തമ്മിലുള്ള വലിയ സ്നേഹം കാരണം, എല്ലായ്പ്പോഴും ഒന്നാമത് ഒരു വരിയിൽ ഒരുമിച്ചു ഇരിക്കാ നാണ് ഞങ്ങൾ ശ്രമിച്ചിരുന്നത്. ഞങ്ങൾ ഒരേ അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവായ ഇരട്ട കളെപ്പോലെ ആയിരുന്നു. ഞാൻ എപ്പോഴും ആ സ്നേഹവും മമതയും താലോലിക്കും ……
രംഗം (SCENE)
ചില സ്തുതി പ്രശംസകൾക്കു ശേഷം, പാസ്റ്റർ പതിവുപോലെ നീണ്ട ഒരു പ്രസംഗം നടത്തി. കാരണം, അപ്പൊസ്തലന്മാരുടെ ശുശ്രൂഷയെക്കുറിച്ചും മരണാനന്തരം ആര് എവിടെ പോ കുമെന്നും അദ്ദേഹത്തിന് വിവരിക്കേണ്ടതുണ്ട്. ടിപിഎം പുരോഹിതന്മാർ എങ്ങനെ സീ യോനിൽ പോകുമെന്നും, ദുഃഖ വേളകളിൽ വളരെ അപൂർവ്വമായി മാത്രം കാണുന്ന TPM വിശ്വാസികൾ എങ്ങനെ പുതിയ യെരുശലേമിൽ പോകുമെന്നും അദ്ദേഹം വിശദീകരി ക്കുന്നു. ഡെയ്സിയുടെ കുടുംബത്തെ സഹായിച്ച മറ്റു വിശ്വാസികൾ (ബന്ധുക്കൾ), ടിപിഎ മ്മിൽ ഉൾപ്പെടാത്തതുമൂലം പുതിയ ഭൂമി എന്ന താഴത്തെ താവളത്തിലേക്ക് തള്ളിയിടു മെന്ന് അവർ മനസ്സിലാക്കി. ടിപിഎം സഭയിൽ അല്ലാത്തതുകൊണ്ട് നരകത്തിലേക്ക് തീ ർത്തും തള്ളപ്പെടുമെന്ന് അവരുടെ ഹിന്ദു അയൽക്കാരും തിരിച്ചറിഞ്ഞു. വിഭാഗീയവും മതപരമായ അംഗത്വവും അടിസ്ഥാനമാക്കി യേശു പക്ഷപാതം കാണിക്കുമെന്ന് അവർ ക്ക് ഒരു സന്ദേശം ലഭിച്ചു.
പ്രഭാഷണത്തിന് ശേഷം, ഡൊറോത്തിയുടെ ശരീരം അവസാനമായി കാണാനുള്ള അവ സരം ജനങ്ങൾക്ക് ലഭിക്കുന്നു, ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ഫോട്ടോഗ്രാഫർമാരുടെ പ്രവർത്തത്തിൽ പാസ്റ്റർ സന്തോഷവാനല്ല, എന്നിട്ടും മൗനമായി രുന്നു. ഇപ്പോൾ മൃതദേഹം കവർ ചെയ്യാൻ പോകയാണെന്ന് പാസ്റ്റർ പ്രഖ്യാപിക്കുന്നു. ഇത് കേട്ട് ഡെയ്സിയും ജോസഫും അവരുടെ പിതാവും പ്രിയപ്പെട്ടവരും മറ്റെല്ലാവരും പൊട്ടിക്ക രയാൻ തുടങ്ങി. ഒടുവിൽ, എല്ലാവരും അന്ത്യചുംബനം കൊടുത്തശേഷം മൃതശരീരം അടക്കാനായി സെമിത്തേരിയിലേക്ക് മഞ്ചലിൽ കൊണ്ടുപോകുന്നു.
രംഗം (SCENE)
കുടുംബം വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. അവരുടെ ബന്ധുക്കളിൽ പലരും തിരിച്ചു പോയിരിക്കുന്നു. മോളി ഉൾപ്പെടെ കുറച്ചു പേർ അവരെ സഹായിക്കാൻ അവിടെയുണ്ട്. അവരുടെ മനസ്സിൽ പല പല ചിന്തകൾ നടമാടുന്നു, അവരുടെ സ്നേഹമയിയായ മമ്മി ഇനി അവരോടൊപ്പം ഉണ്ടാവില്ലെന്ന് അവർ മനസിലാക്കുന്നു. അവർ ഇപ്പോഴും ഞെട്ടലി ലാണ്. മോളി ഡെയ്സിയുമായി വെറുതെ സംസാരിക്കാൻ ശ്രമിക്കുന്നു, പക്ഷേ എന്തെങ്കി ലും സംസാരിക്കാൻ സാധിക്കാത്തവിധം അവൾ ഇപ്പോഴും ഞെട്ടലിലാണ്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.