മോലേക്ക് നശിപ്പിച്ച ഒരു കുടുംബം

ഡെയ്സിയുടെ കുടുംബത്തെ കൾട്ടിൽ നിന്ന് രക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, വില്യംസിൻ്റെ കുടുംബത്തെ പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഡെയ്സി യുടെ കഥയിൽ നിന്നും അല്പം വഴി മാറുന്നെങ്കിലും, വളരെ രസകരമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പക്ഷെ, അത് കർത്താവിൻ്റെ പ്രചോദനങ്ങൾ കേൾക്കാതെ കൾട്ടിൻ്റെ വഴികൾ ആസ്വദിക്കുന്നവർക്ക് ഒരു വലിയ പാഠമാണ്. ലോത്തിൻ്റെ ഭാര്യയെ ഓർത്തുകൊൾവാൻ യേശു വ്യക്തമാക്കിയതുപോലെ തന്നെ (ലൂക്കോസ് 17:32). ടിപിഎമ്മിൽ ഓർമ്മിക്കാൻ ഒരു സ്റ്റാൻഡേർഡുണ്ട്. വില്യംസിൻ്റെ കുടുംബത്തെ ഓർക്കുക.

വില്യംസ് ആരാകുന്നു?

വില്യം ഇന്ത്യയിൽ ബാംഗ്ലൂരിൽ നിന്നുള്ള ഒരു നല്ല വ്യക്തിയാണ്. അദ്ദേഹത്തിന് നല്ലൊരു കുടുംബവും ഭാര്യയും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ 11 മക്കളിൽ 5 പേര് ടിപിഎം ശുശ്രു ഷയിൽ ഉണ്ടായിരുന്നു. ഒരു പുത്രനും നാല് പുത്രിമാരും (എണ്ണം സ്ഥിരീകരിക്കണം). അദ്ദേ ഹം ടിപിഎമ്മുമായി സല്ലപിക്കാൻ തുടങ്ങി, സല്ലാപം ഗൗരവമായി തീർന്നപ്പോൾ ഇപ്പോഴ ത്തെപ്പോലെ ചുഴലിക്കാറ്റിൽ മുങ്ങിപ്പോയി, അദ്ദേഹത്തിൻ്റെ സുന്ദരമായ കുടുംബത്തെ TPM രാക്ഷസൻ വിഴുങ്ങി.

മോലേക്ക് ആരാകുന്നു?

മോലേക്കിന് കുട്ടികളെ ബലിയർപ്പിക്കുന്നു

വാസ്തവത്തിൽ നിങ്ങൾക്ക് മോലേക്ക് ആരാണെന്ന് അറി യില്ലെങ്കിൽ, വായിക്കുക.

വിശ്വാസത്യാഗത്തിൻ്റെ കാലഘട്ടങ്ങളിൽ ഇസ്രായേൽ ജനങ്ങൾ ആരാധിച്ച വ്യാജ ദൈവങ്ങളിൽ ഒന്നാകുന്നു മോലേക്ക്. 1 രാജാക്കന്മാർ 11:7-ൽ ഈ വ്യാജ ദൈവം അമ്മോന്യരുമായി ബന്ധപ്പെട്ടിരിക്കുന്നു, “അന്നു ശലോമോൻ യെരൂശലേമിനു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു.”

മോലേക്കിനെ ആരാധിക്കുന്ന കൾട്ട് അവരുടെ മക്ക ളെ ബലിയർപ്പിക്കുമായിരുന്നു. തീർച്ചയായും, ദൈ വ വചനത്തിൽ ഇത് നിരോധിച്ചിരുന്നു: ലേവ്യ. 18:21 പറയുന്നു, “നിൻ്റെ സന്തതിയിൽ ഒന്നിനെയും മോലേ ക്കിന് അർപ്പിച്ച് നിൻ്റെ ദൈവത്തിൻ്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.”

മോലേക്കിന് ബലിയർപ്പിച്ച ജനങ്ങൾ അവരുടെ കുടുംബ പാരമ്പര്യം ശാശ്വതമായി അവ സാനിപ്പിച്ചു. ഇത് നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയാനുള്ള ദൈവത്തിൻ്റെ അനുഗ്രഹത്തിന് നേരെ വിരുദ്ധമാകുന്നു (ഉല്പത്തി 1:28, ഉല്പത്തി 9:1). സന്താ ന വർദ്ധന പല തലമുറകളിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. ഭൂമിയിൽ തുടർച്ചയായി മനുഷ്യാവസ്ഥ നിലനിൽക്കാൻ മോലേക്കിൻ്റെ ആത്മാവ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിനാൽ അത് നിങ്ങളുടെ സന്താനങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുക യോ അടുത്ത തലമുറയ്ക്കുള്ള എല്ലാ സാധ്യതയും നശിപ്പിക്കുകയോ ചെയ്യും. നിങ്ങളുടെ തലമുറ വളർത്തിക്കൊണ്ടുവരാൻ നിങ്ങൾക്കൊരു സാധ്യതയുണ്ടെങ്കിൽ, മോലേക്കിൻ്റെ ഈ മനോഭാവം ഭാര്യക്കും ഭർത്താവിനും ഇടയിൽ ഭിന്നത സൃഷ്ടിച്ച് അവരെ തമ്മിൽ വേർതിരിപ്പിക്കും, അങ്ങനെ അത് കുടുംബം അവസാനിപ്പിക്കും. അവൻ ദൈവത്തിന് എതിരായിരിക്കുന്നതുപോലെ, അവൻ ദൈവം സൃഷ്ടിച്ച ആദ്യത്തെ സ്ഥാപനത്തെ (കുടുംബം) വെറുക്കുന്നു. അവൻ നിങ്ങളുടെ കുടുംബത്തിനും ദൈവം നിങ്ങളുടെ കുടും ബത്തിന് തരാൻ പോകുന്ന അനുഗ്രഹിക്കുന്നതിനും എതിരാകുന്നു.

യിരെമ്യാവിൻ്റെ കാലത്ത്, ജനം മോലേക്കിന് ബലി അർപ്പിക്കുകയും അത് ഇസ്രായേലിൻ്റെ ദൈവത്തിന് ബലിയർപ്പിക്കയാണെന്ന് കരുതുകയും ചെയ്തു. അതുകൊണ്ട് ദൈവം തൻ്റെ പ്രവാചകനിലൂടെ ഇത് തിരുത്തി.

യിരെമ്യാവ് 32:35, “മോലേക്കിനു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേ ണ്ടതിന് അവർ ബെൻ ഹിന്നോം താഴ്വരയിൽ ബാലിൻ്റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവർത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എൻ്റെ മനസ്സിൽ അതു തോന്നീട്ടുമില്ല.”

മുകളിൽ പറഞ്ഞിരിക്കുന്ന വാഖ്യത്തിൽ, അത്തരമൊരു ചിന്ത ഒരിക്കലും തൻ്റെ മനസ്സിൽ പ്രവേശിച്ചിട്ടില്ലെന്ന് ദൈവം പറയുന്നു.

മോലേക്കിൻ്റെ ഈ ദുരാത്മാവിൻ്റെ ആധുനികകാല പ്രകടനങ്ങളിൽ ഒന്നാണ് ദി പെന്ത ക്കോസ്ത് മിഷൻ (TPM). ഇത് ദൈവത്തെ സേവിക്കുന്നു എന്ന പേരിൽ ധാരാളം കുടുംബങ്ങ ളുടെ വംശ പാരമ്പര്യം നശിപ്പിക്കാൻ നിശ്ചയിച്ചുറച്ചിരിക്കുന്നു. മോലേക്കിനെ ഞങ്ങൾ ടിപിഎമ്മുമായി താരതമ്യപ്പെടുത്തുന്നത് കഠിനമായി തോന്നുന്നുവെങ്കിൽ, മോലേക്ക്‌ ടിപിഎമ്മുമായി എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കാൻ വായിക്കുക.

വില്യംസ് കുംടുംബത്തിൻ്റെ കഥ

വില്യം കുടുംബത്തിലെ മകനും ടിപിഎം ശുശ്രുഷകനും ആയിരുന്ന യിരുന്ന ജേക്കബ് വില്യംസിനെ കാണാതായപ്പോൾ വില്യം കുടുംബം ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇതിനുമു മ്പ്, വില്യംസ് കുടുംബത്തിലെ 4 പെൺമക്കളുടെ ജീവിതം മോലേക്കിൻ്റെ രാക്ഷസനായ ഈ ടിപിഎം നശിപ്പിച്ചിട്ടുണ്ട്. ആത്മഹത്യ എന്ന് ഞങ്ങൾ പറയുന്ന ദൈവീക രോഗശാന്തിയുടെ പേരിൽ ടിപിഎമ്മിൽ അവരിൽ മൂന്ന് സഹോദരിമാരാണ് അകാലത്തിൽ മരിച്ചത്.

സഹോദരിമാരിൽ ഒരാൾ ജീവിതകാലം മുഴുവൻ ടിപി എമ്മിൽ സേവിച്ചതിനുശേഷം ടിപിഎമ്മിന് പുറത്ത്‌ മരിച്ചു. യുകെയിൽ ടിപിഎം മോലേക്കിനെ അവൾ സേവിച്ചിരുന്നു. ഇംഗ്ലണ്ടിലെ മോലേക്ക് റാണിയായിരുന്ന റേച്ചൽ ജോർജുമായുള്ള (തേജുവിൻ്റെ കൊച്ചമ്മ) ചില തർക്കങ്ങൾ കാരണം അവളെ ചെന്നൈ ഹെഡ്ക്വാർട്ടേഴ്സിലേക്ക് പുറംതള്ളി. പിന്നീട് ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ഒരു അപ്രധാന സ്ഥലത്തേക്ക് അവൾ ശിക്ഷിക്കപ്പെ ട്ടു. കുറേനാൾ കഴിഞ്ഞ് അവൾക്ക് റേച്ചലിൽ നിന്ന് കിട്ടിയ ചതി കാരണം അവൾ മാന സികമായി നിരാശയായി. അവർ ടിപിഎമ്മിലെ മോലേക്ക് സേവനം ഉപേക്ഷിച്ചു. തുടക്ക ത്തിൽ, അവൾ ചില ബന്ധുക്കളോടൊപ്പം താമസിച്ചെങ്കിലും പിന്നീട് ഒരു ഹോസ്റ്റലിലേ ക്ക് മാറി. അവിടെ അവൾ ഒരു മാനസിക രോഗിയായി മരിച്ചു. ജേക്കബ് വില്യംസിന് അവ ളുടെ ശവസംസ്കാരം നടത്തേണ്ടി വന്നു എന്നതാണ് സംഭവിച്ച വിരോധാഭാസം.

ജേക്കബ് വില്യംസിൻ്റെ കഥ

തൻ്റെ 4 സഹോദരിമാരുടെ ഭയാനകമായ മരണങ്ങൾ കണ്ടിട്ടുപോലും ജേക്കബ് ടിപിഎ മ്മിൽ തുടർന്നു. അയാൾക്ക്‌ അത്രമാത്രം മസ്തിഷ്ക ക്ഷാളനം (BRAINWASHED) സംഭവിച്ചിരു ന്നു. ടിപിഎം അദ്ദേഹത്തിൻ്റെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തി, നിശ്ചിത സമയത്ത്‌ അയാൾ തൻ്റെ മൂല്യം പ്രകടിപ്പിച്ചു. മോലേക്കിൻ്റെ അഗ്നി സ്വന്തം തൊലിയിൽ തൊട്ടപ്പോ ൾ മാത്രം അയാൾ ഉണർന്നു. ടിപിഎം മോലേക്കിനായി സ്വന്തം സഹോദരിമാരെ കത്തി ച്ചപ്പോൾ പോലും അയാൾ അനങ്ങിയില്ല. ടിപിഎം മൊലോക്കിൻ്റെ ദൈവീക രോഗശാന്തി യുടെ പേരിൽ ആയിരക്കണക്കിന് മരണങ്ങൾ തൻ്റെ കൺമുൻപിൽ സംഭവി ച്ചപ്പോഴും അയാൾ മിണ്ടാതിരുന്നു. അടയാർ സെൻറ്റെർ പാസ്റ്റർ ജോൺസൻ സ്വന്തം അഹം (EGO) തൊട്ടപ്പോൾ മാത്രം അയാൾക്ക്‌ ആകുലതയുണ്ടായി. എന്നാൽ അപ്പോഴേ ക്കും കാര്യമായ മാറ്റമുണ്ടാക്കാൻ സമയമുണ്ടായിരുന്നില്ല. അയാൾ വിട്ടുപോയി.

ജേക്കബ് വില്യംസിൻ്റെ പുറത്തേക്കുള്ള വഴി അനാവരണം ചെയ്യുന്നു

തണ്ട്യാർപ്പേട്ട് ഫെയ്‌ത്ത്‌ ഹോമിൽ നിന്നും ഞങ്ങൾ ശേഖരിച്ച കാര്യങ്ങൾ താഴെപ്പറയുന്നു. ഒരു വർഷം മുൻപ് ഞങ്ങൾ കാലേബിൻ്റെ സാഹസികതകളെ പറ്റി ഒരു ലേഖനം പ്രസിദ്ധീ കരിച്ചിരുന്നു. അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക, ഈ സംഭവത്തിന് ആ കഥയെ ബന്ധിപ്പിക്കുന്ന ഒരു പശ്ചാത്തലവുമുണ്ട്. കലേബിൻ്റെ സ്വഭാവ ഗുണങ്ങളിൽ മൂന്നാമ ത്തെ പോയിൻറ്റിൽ കാണുന്നു, അയാൾക്ക്‌ സ്ത്രീകളുമായി അസാന്മാര്‍ഗ്ഗികമായ ബന്ധ ങ്ങൾ ഉണ്ട്. അയാളുടെ സാഹസികതയിലെ പ്രമുഖയായ ഒരു വിശ്വാസി സഹോദരിയാണ് മോനിഷ. അവൾ ഒരു സൺ‌ഡേ സ്കൂൾ അദ്ധ്യാപികയും ആയിരുന്നു. പ്രസംഗകനെ സഹാ യിക്കാൻ അവൾ ബൈബിൾ വായിക്കുമായിരുന്നു. കാലേബിന് നൽകിയ സേവനങ്ങൾ ക്ക് അയാൾ അവൾക്ക് പണം കൊടുക്കുമായിരുന്നു. ഞങ്ങൾ മനസ്സിലാക്കിയിടത്തോളം, അവളുടെ അമ്മ ഷീല ഈ ബിസിനസ്സിൽ അവളെ പ്രോത്സാഹിപ്പിച്ചു.

ജേക്കബ് വില്യംസ്

ജേക്കബ് വില്യംസിനെ അവിടേക്ക് സ്ഥലം മാറ്റിയപ്പോൾ അവളുടെ പുരോഗമിച്ചു കൊണ്ടിരുന്ന ബിസിനസ്സ് പെട്ടെന്ന് സ്തംഭിച്ചു. ജേക്കബ് അവളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല, മാത്രമല്ല തൻ്റെ മുറിയിൽ തനിച്ച് വരരുതെന്നും അവളോട് പറഞ്ഞു. അവളുടെ കൂടെ പ്രായമായ ഒരു സ്ത്രീയുടെ ഉണ്ടെ ങ്കിൽ മാത്രം മുറിയിലേക്ക് വരാൻ അയാൾ അനുവദിച്ചു. ചില പ്രാഥമിക ആശയവിനിമയങ്ങൾക്കു ശേഷം എന്തോ നാറുന്ന തായി ജേക്കബിന് തോന്നിയിരിക്കാം. അവൾ കലേബിനൊ പ്പം മുറിയിൽ 1-2 മണിക്കൂർ തനിയെ ചെലവഴിച്ചിരുന്നുവെ ന്ന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നുവല്ലോ?

ഇപ്പോൾ ഈ പരുക്കേറ്റ പെൺകടുവ പ്രതികാരം ചെയ്യാൻ പതുങ്ങിനടക്കുന്നു. ഒരു യോഗത്തിൽ, പെട്ടെന്നു അവളെ ബൈബിൾ വായിക്കുന്നതിൽ നിന്നും മൈക്രോഫോൺ നീക്കം ചെയ്തു. യോഗത്തിനു ശേഷം, അവളും അമ്മയും പി.എ സിസ്റ്റം ഓപ്പറേറ്ററെ ഭീഷ ണികളും ശാപങ്ങളുമായി സമീപിച്ചു. മൈക്ക് എടുത്തു മാറ്റാൻ ഉത്തരവാദി ഞാൻ അല്ലെ ന്നും പാസ്റ്റർ ആണ് അതിന് പ്രബോധനം നൽകിയതെന്നും അവൻ മറുപടി കൊടുത്തു. നീക്കം ചെയ്യുവാനുള്ള ഔദ്യോഗിക കാരണം, അവൾ മുടി മുറിച്ചതുകൊണ്ട് സ്വയം അയോഗ്യയായി എന്നാണ്. വെളുത്ത വസ്ത്രധാരണം ചെയ്ത വൈദിക സ്ത്രീകൾ മാത്രം ബൈബിൾ വായനയുടെ ഭാഗമായിരിക്കണമെന്ന് ജേക്കബ് ആഗ്രഹിച്ചു. ഇത് അമ്മയേയും മകളേയും കൂടുതൽ രോഷാകുലരാക്കി.

അവർ ജേക്കബ് വില്യംസിനെ ശിക്ഷിക്കാൻ തീരുമാനിച്ചു. അതുകൊണ്ട്, മൂത്ത സഹോ ദരി ജ്യോതി കാര്യങ്ങൾ മനസ്സിലാക്കാൻ പറഞ്ഞു എന്ന ഉപായത്താൽ അവർ അടയാറി ലെ സെൻറ്റെർ പാസ്റ്റർ ജോൺസണെ സമീപിച്ചു. മദർ ജ്യോതിയും പാസ്റ്റർ ജേക്കബും ത മ്മിൽ നല്ല ചേർച്ചയിലല്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ മദർ ജ്യോതി ഈ സ്ത്രീകളെ അത് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു എന്ന് സ്വാഭാവികമായി ചിന്തിക്കാം. ഈ പ്രക്രിയയിൽ, ജേക്കബിനെതിരെ ഈ സ്ത്രീകൾ നുണകളുടെ ഒരു വലയം തന്നെ സൃഷ്ടി ച്ചു, അത് പാസ്റ്റർ ജോൺസനെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതായി തോന്നുന്നു. എന്തായി രുന്നു കഥ എന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ ഇത് മൈക്രോഫോൺ നീക്കം ചെയ്തതല്ലെന്ന് അനുമാനിക്കുന്നത് ന്യായയുമായിരിക്കും. ശിക്ഷ കൂടുതൽ ഗുരുതരമായിരുന്നു. വിശ്വാ സ ഭവനത്തിൻ്റെ ചുമതലയിൽ നിന്ന് ജേക്കബിനെ പുറത്താക്കുകയും ഏതെങ്കിലും യോ ഗങ്ങൾ നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തു. അദ്ദേഹത്തിന് കുറ്റം ഏറ്റു പറഞ്ഞ് മോനിഷയോടും അമ്മയോടും മാപ്പുപറയേണ്ടിവന്നു. ജേക്കബിനെ നിലത്തിരു ത്തിയിട്ടു യോഗങ്ങൾ നടത്താൻ വേണ്ടി അസിസ്റ്ററ്റ് സെൻറ്റെർ പാസ്റ്ററെ അയച്ചു. ജോൺ സണുമായി ജേക്കബ് നല്ല സ്വരത്തിലല്ലെന്നും പറയപ്പെടുന്നു. അപ്പോൾ ഈ മൊണീഷ ചു റ്റുമുള്ള ജനങ്ങളോട്, ജേക്കബ് ശുശ്രുഷ ഉപേക്ഷിച്ചില്ലെങ്കിൽ, അവളും അമ്മയും ആത്മ ഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഇടയ്ക്കിടെ ലൈംഗികത കലർന്ന, അസഭ്യങ്ങൾ നിറഞ്ഞ ഭാഷ ഈ അടയാർ സെൻറ്റെർ പാസ്റ്റർ ജോൺസൺ ഉപയോഗിക്കാറുണ്ടെന്ന് റിപ്പോർട്ടുണ്ട്. പ്രത്യേകിച്ചും സഹോദരിമാ രെ അഭിസംബോധന ചെയ്യമ്പോൾ അയാൾ കൂടുതൽ വികാരാവാനാകുന്നു. അയാൾ ഉപ യോഗിക്കുന്ന ചില പദങ്ങൾ ലോകത്തിലെ ജഡിക മനുഷ്യർ പോലും ഉപയോഗിക്കുമെന്ന് തോന്നുന്നില്ല.

ഒരു സുപ്രഭാതത്തിൽ, അസ്വസ്ഥനായ ജേക്കബ് ഇരുമ്പുലിയൂരിലേക്ക് പോകയാണെന്നു പറഞ്ഞ് തണ്ടിയാർപ്പേട്ട ഫെയ്‌ത്ത്‌ ഹോമിൽ നിന്ന് ഇറങ്ങിപോയി. അങ്ങനെ ആയിരുന്നു അവിടെ അവസാനമായി അദ്ദേഹത്തെ കണ്ടത്. ഇദ്ദേഹം ഇരുമ്പുലിയൂരിൽ ചെന്ന് തൻ്റെ വികാരങ്ങൾ അറിയിച്ചതായും കേൾക്കുന്നു. കോയമ്പത്തൂർ കൺവെൻഷനു വേണ്ടി ജേക്കബ് പോയിട്ടുണ്ടാവാമെന്ന് ഫെയ്‌ത്ത്‌ ഹോം ജനങ്ങൾ കരുതി. പക്ഷെ, കൺവെൻഷ നുശേഷം പോലും അദ്ദേഹം മടങ്ങി എത്താതിരുന്നപ്പോൾ അന്വേഷണം കൂടുതൽ തീവ്ര മായി. അദ്ദേഹം ഈറോഡിലോ ബാംഗ്ലൂരിലോ ഉണ്ടാകുമെന്നു കരുതുന്നു. അദ്ദേഹത്തി ൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ആർക്കും സമ്പർക്കപ്പെടാൻ സാധിക്കുന്നില്ല. ഒരു അവസരത്തിൽ കോൾ എടുത്തപ്പോൾ, പല രോഗങ്ങൾ മൂലം ഞാൻ ടിപിഎം വിട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു.

വാരാന്ത്യ സംഭവങ്ങൾ

ശനിയാഴ്ചത്തെ കാത്തിരുപ്പ് യോഗത്തിൽ, “നാളെ നിങ്ങൾക്ക് ഒരു പുതിയ പാസ്റ്റർ ഉണ്ടാ യിരിക്കും” എന്ന് അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്റർ പ്രഖ്യാപിക്കുകയുണ്ടായി. ഇത് കേട്ടപ്പോ ൾ വിശ്വാസികളായ സഹോദരിമാർ ജേക്കബ് വില്യംസിനെ വീണ്ടും നിയമിക്കാനായി വലിയ പ്രതിഷേധവും ഒച്ചപ്പാടും ഉണ്ടാക്കി. പിന്നീട് അത് ഒരു വലിയ കലാപമായി മാറി. വിശ്വാസികൾക്കും അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്റർക്കും ഇടയിൽ ധാരാളം വാഗ്‌വാദങ്ങൾ ഉണ്ടായി.

അടുത്ത ദിവസം, സൺഡേ സർവീസിനു ശേഷം, സ്ത്രീകൾ മോനിഷയേയും അമ്മയേ യും വലിയ രോഷത്തോടെ വലിച്ചിഴച്ചു. ജേക്കബ് ടിപിഎം ഉപേക്ഷിക്കുമെന്ന അവരുടെ ഭീഷണി അവർ ഓർത്തു. പ്രതീക്ഷിച്ചതുപോലെ, ഈ അമ്മ – മകൾ ജോഡി സഹോദരി ജ്യോതിയുടെ മുറിയിൽ അഭയം തേടി. ജ്യോതി അവരെ സംരക്ഷിക്കുമെന്ന് അവർക്കറി യാമായിരുന്നു. മുഴുവൻ സ്ഥലവും ദേഷ്യത്തിലായി അവർ എല്ലാവരും ഈ അമ്മ – മകൾ ജോഡിയെ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ചിത്രത്തിൽ സെൻറ്റെർ പാസ്റ്ററും എത്തി. അത് നോക്കിയാൽ, പാസ്റ്റർ അമ്മയേയും മകളേയും സംരക്ഷിക്കുന്നതായി തോന്നുന്നു. കുറച്ചു സമയം കഴിഞ്ഞ്, മോനിഷയേയും ഷീലയേയും നിർബന്ധപൂർവ്വം ഒഴിപ്പിക്കുന്ന തിൽ ആൾക്കൂട്ടം വിജയിച്ചു. തിരിച്ചു പോകുമ്പോൾ, വഴിയിൽ, അവർ ഭീഷണികൾ മുഴക്കികൊണ്ടിരുന്നു.

ഈ പുതിയ വികാസത്തിൻ്റെ ഫലമായി, ഞങ്ങൾ തോണ്ടിയാർപ്പേട്ട വിശ്വാസ ഭവനത്തിൽ നിരന്തരമായി സംഘർഷം കാണുന്നു. ഈ വീഡിയോ ഞായറാഴ്ച (24/02/2019) ഉണ്ടായ സംഘർഷത്തിൽ നിന്നാണ്.

ഏതാണ്ട് രാത്രി പത്തുമണിക്ക് കൺവെൻഷൻ ജാഥയ്ക്ക് ശേഷം ജനങ്ങൾ ചുറ്റിക്കറങ്ങു കയായിരുന്നു, ആ സമയം അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്റർ ജനങ്ങളോട് ഫെയ്‌ത്ത്‌ ഹോ മിൽ നിന്നും പുറത്തു പോകാൻ ആജ്ഞാപിക്കുകയും അല്ലാത്തപക്ഷം തൻ്റെ തനി നിറം കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ഉഗ്രമായ വാഗ്‌വാദത്തിന്‌ ഇടയാ ക്കുകയും വിശ്വാസ ഭവനത്തിൻ്റെ ഉടമസ്ഥതയെ ചൊല്ലി തമ്മിൽ അടിക്കുന്ന സാഹച ര്യത്തോളം എത്തുകയും ചെയ്തു. സംഘർഷം തണുത്തതിനുശേഷം ഈ യുവ ടിപിഎംകാർ ചുമതലക്കാരി സഹോദരി ജ്യോതിയെ കാണാൻ ആഗ്രഹിച്ചു.

പൂജക്ക്‌ ഉപയോഗിച്ച സാമഗ്രികൾ

അവർ ഒരു അടഞ്ഞ വാതിൽ കണ്ടു, മുട്ടിയപ്പോൾ പ്രതി കരിക്കാതിരുന്നതുകൊണ്ട്‌ അവർക്ക് വാതിൽ പൊട്ടി ക്കേണ്ടി വന്നു. അവർ വാതിൽ പൊട്ടിച്ചപ്പോൾ, പുക നി റഞ്ഞ മുറിയിൽ ഭീകരമായി വസ്ത്രധാരണം ചെയ്ത പൂർ ണ വളർച്ചയെത്തിയ ഒരു മന്ത്രവാദി മന്ത്രങ്ങൾ ജപിക്കു ന്നതുകണ്ട്‌ ഞെട്ടിപ്പോയി. അവർ പഴം, പൊട്ട്, കുങ്കുമം, മ ണികൾ മുതലായവ അടങ്ങിയ ഒരു ഹൈന്ദവക്ഷേത്രത്തി ൽ കാണുന്ന എല്ലാ സാധനങ്ങളുമായുള്ള ഒരു പൂജാപാ ത്രം കണ്ടു. മന്ത്രവാദം ചെയ്യുന്ന ആ പ്രത്യേക പാത്രത്തിൽ നിന്നും പുക ഉയർന്നുകൊണ്ടിരുന്നു. ഒരു മന്ത്രവാദിയെ പോലെ ഈ ജ്യോതി തുള്ളി ആടിക്കൊണ്ടിരുന്നു. ഇത് കണ്ട് പേടിച്ച് പല പെൺകുട്ടികളും ഓടി, അവരിൽ ഒരാൾ അബോധാവസ്ഥയിൽ താഴെ വീണു. അവരിൽ ചിലർ പൂജാ സാമഗ്രികൾ പിടിച്ചെടുത്ത്‌ വളവുള്ള ഒരു പാത്രത്തിലിട്ട്, തിരികെ കൊടുക്കാൻ അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്ററെ വിളിച്ചു. ഈ ജ്യോതിക്ക് ചീഫ് പാസ്റ്റർമാരുമായി നല്ല ബന്ധം ഉള്ളതായി പറയപ്പെടുന്നു.

മന്ത്രവാദിയുമായി ഏറ്റുമുട്ടിയപ്പോൾ എടുത്ത ഒരു വീഡിയോ താഴെ കൊടുക്കുന്നു.

അസിസ്റ്റൻറ്റ് സെൻറ്റെർ പാസ്റ്റർ അന്വേഷിച്ചപ്പോൾ, മദറിന് മന്ത്രവാദ കഴിവുകൾ ഉണ്ടെന്നും തലയോട്ടി കൊണ്ട് എന്തോ ചെയ്യുന്നത് നേരത്തെ കണ്ടിട്ടുണ്ടെന്നും ഒരു വേലക്കാരി സഹോദരി പറഞ്ഞു. പക്ഷെ, അവർക്ക് തലയോട്ടി കണ്ടെത്താനായില്ല. അത് ചില വിഗ്ര ഹങ്ങളോടൊപ്പം അവളുടെ സ്വകാര്യ ലഗേജിലേക്ക് മാറ്റിയിരിക്കുമെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. ലാബാൻ പരിശോധിക്കാൻ വന്നപ്പോൾ റാഹേൽ വിഗ്രഹങ്ങളുടെ മുകളിൽ ഇരുന്നതുപോലെ (ഉല്പത്തി 31). ജ്യോതി അദ്ദേഹത്തിനേക്കാൾ സീനിയർ ആയ തിനാൽ അവൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. സെൻ റ്റെർ പാസ്റ്ററും പാസ്റ്റർ ധനശേഖരനും ഉൾപ്പെടെ നിരവധി പേർ ഈ സംഭവങ്ങൾക്ക് സാ ക്ഷ്യം വഹിച്ചു. fromtpm.com ൽ നിന്നുള്ള വ്യക്തികളും അവിടെ ഉണ്ടായിരുന്നു. പാസ്റ്റർ ധനശേഖരൻ്റെ ഉറപ്പ് അനുസരിച്ച്, ചീഫ് പാസ്റ്ററുമായി ചർച്ച ചെയ്തതിന് ശേഷം ഒരു ദിവസത്തിനുള്ളിൽ തന്നെ അവളെ ഇരുമ്പൂലിയിയൂർക്കോ അടയാറിലേക്കോ മാറ്റും.

ചൊവ്വാഴ്ചത്തെ (26/02/2019) സംഭവവികാസങ്ങൾ

മന്ത്രവാദത്തിൻ്റെ ശക്തി ഇപ്പോൾ വളരെ വ്യക്തമാണ്. ഈ സംഭവങ്ങളെല്ലാം കണ്ട സെൻ റ്റെർ പാസ്റ്റർ, ഇപ്പോൾ വീഡിയോ റെക്കോർഡ് ചെയ്തവരേയും മദർ ജ്യോതിയുടെ മുറിയി ലേക്ക് ഇരച്ചു കയറിയവരേയും കുറ്റം പറയുന്നു. ആദ്യ സൂചനകൾ മുതൽ, അയാൾ മന്ത്ര വാദിനിയെ നീക്കം ചെയ്യാൻ ശുപാർശ ചെയ്യില്ലെന്ന് ഞങ്ങൾക്ക് വിവരം ഉണ്ടായിരുന്നു. മദറിൻ്റെ മുറി അടച്ചിട്ടിരിക്കുമ്പോൾ അതിൽ പ്രവേശിക്കാൻ ആർക്കും അവകാശമില്ലെ ന്ന് പറയുന്നതുകൊണ്ട് അയാൾ അവളുടെ സൈഡ് പിടിച്ചിരിക്കയാണെന്ന് തോന്നുന്നു. വീഡിയോ റെക്കോർഡ് ചെയ്തവരെ ശിക്ഷിക്കാനായി തൻ്റെ മുൻപിൽ കൊണ്ടുവരണമെ ന്ന് ഈ സെൻറ്റെർ പാസ്റ്റർ ആഗ്രഹിക്കുന്നു. കണ്ടില്ലേ അഹങ്കാരത്തിൻ്റെ അത്യുന്നതി.

ബുധനാഴ്ചത്തെ (27/02/2019) സംഭവവികാസങ്ങൾ

അടുത്ത പ്രവൃത്തി എന്താണെന്ന് അറിയാൻ വേണ്ടി ഒരു കൂട്ടം സ്ത്രീകൾ തോണ്ടിയാർ പ്പേട്ടിൽ നിന്നും അടയാറിലേക്ക് പോയി. ഞാൻ ഒരു നടപടിയും എടുക്കാൻ പോകുന്നി ല്ലെന്നും നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാനും സെൻറ്റെർ പാസ്റ്റർ പറഞ്ഞപ്പോൾ അവർ ഞെ ട്ടിപ്പോയി. മദർ ജ്യോതി ഇപ്പോഴും വിശ്വാസ ഭവനത്തിൽ തന്നെയാണ്. അവരുടെ പുതിയ പദ്ധതി പ്രകാരം അവളെ ഞായറാഴ്ച മാറ്റും. ഇപ്പോൾ ഈ അശുദ്ധന്മാർ അവരുടെ തനി നിറം വിശ്വാസികളെ കാണിച്ചു. വേലക്കാരുടെ യോഗത്തിൽ ലൈംഗിക ചൊവയുള്ള അസഭ്യങ്ങൾ നിറഞ്ഞ ഭാഷ എങ്ങനെ ജോൺസൺ ഉപയോഗിക്കുന്നെന്ന് ഏതാനും വേല ക്കാരി സഹോദരിമാരിൽനിന്ന് ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

ജനങ്ങളെ ശാന്തരാക്കുന്നതിന് ടിപിഎം വൈദികന്മാർ ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു. ജേക്കബ് വില്യംസ് ഇരുമ്പൂലിയൂരിലേക്ക് തിരിച്ചെത്തിയതായി ഒരു കള്ളം അവർ പ്രചരിപ്പിക്കുകയാണ്. ഇരുമ്പൂലിയൂരിലെ ഞങ്ങളുടെ സൂത്രങ്ങളിൽ നിന്ന്, കൺവെൻഷൻ പ്രശ്നമില്ലാതെ നടത്താൻ വേണ്ടി അവർ ഈ നുണ പ്രചരിപ്പിക്കുകയാ ണെന്ന് ഞങ്ങൾക്കറിയാം.

ഉപസംഹാരം

ഈ കൾട്ടിൽ വഞ്ചിതരായ എല്ലാവരുടെയും കഥയാണ് മുകളിൽ പറയുന്നത്. ചിലർക്ക് കുറച്ചു നഷ്ടപ്പെട്ടു ചിലർക്ക് വളരെ അധികവും. ഇത് ഏതാണ്ട് എല്ലാം നഷ്ടപ്പെട്ട ഒരാളുടെ കഥയാണ്. വില്യംസ് കുടുംബത്തെ ഓർക്കുക.

1 കൊരി. 10:11-12, “അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോ ലെ നിങ്ങൾ പിറുപിറുക്കയുമരുത്. ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാ വസാനം വന്നെത്തിയിരിക്കുന്ന നമുക്ക് ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.”

ഒരു വലിയ ദിവസം ആസ്വദിക്കുക, ടിപിഎമ്മിൽ നിന്നും അകന്നു നിൽക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

 

ഒരു വായനക്കാരൻ അയച്ചുതന്ന TPM വിശുദ്ധന്മാരെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരിക്കുന്ന അമ്മ-മകൾ ജോഡിയുടെ ഫോട്ടോ.

 

 

 

3 Replies to “മോലേക്ക് നശിപ്പിച്ച ഒരു കുടുംബം”

  1. മൊലേക്ക് ഒരു കുടുംബം അല്ല ഇക്കാലത്തു നശിപ്പിച്ചു കൊണ്ടിരിക്കുന്നത് . ലക്ഷ കണക്കിന് കുടുംബ ങ്ങൾ ആണല്ലേ ? സീയോൻ ഉപദേശം കള്ളം ആണെന്നും , ഉപദേശകർ വെറും സിനിമ നടന്മാരാണെന്നും , എയ്ഡ്‌സ് ബാധിച്ചവർ ചിന്തിക്കുന്നത് പോലെ എല്ലാവർക്കും അങ്ങനെ ആകണം എന്ന പൈശാചിക ക ൾ ട്ട് ആണ് ടിപിഎം എന്ന് അവരുടെ ഉപദേശകർ പറഞ്ഞതും , പറയുന്നതും തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടും , തൃശൂർ സെന്റർ അപ്പച്ചൻ പ്രാർഥിച്ചാൽ ഫലിക്കും എന്നു പറയുന്ന phd ക്കാർ ടിപിഎം ൽ ഉണ്ടല്ലോ ? . ഒരു മൃഗ ഡോക്ടർ ക്ക് ആണത്രേ അപ്പച്ചൻ മാരെയും, സീയോൻ ഉപദേശത്തെയും കുറിച്ച് ദൈവം വെളിപ്പാട് നേരിട്ട് കൊടുത്ത്.

  2. ഫ്രം ടിപിഎം . കോം വായിക്കുന്ന ആളുകൾ ചിന്തിച്ചു ഒരു തീരുമാനം എടുക്കുക , മുകളിൽ ഞങ്ങൾ തന്നിരിക്കുന്ന തെളിവുകൾ നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമോ , അതിൽ മൃഗ ഡോക്ടർ, phd, നാലാം ക്ലാസ് സിവിൽ എഞ്ചിനീയർ ഇവരെല്ലാം ഉൾപ്പെടും

  3. ടിപിഎം വിശുദ്ധന്മാരെ വേട്ടയാടി കൊണ്ടിരുന്ന അമ്മ – മകൾ ജോഡിയുടെ ഫോട്ടോ ലേഖനത്തിന്റെ അവസാനം ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *