ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 14

എപ്പിസോഡ് 14 – ഒരു നിയമപരമായ മത ആരാധനയിൽ നിന്ന് പുറത്തുവരുന്നു.

സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ടിപിഎമ്മിലെ ശവസംസ്കാരം ശുശ്രുഷ എങ്ങനെയാണ് എന്നതിൻ്റെ ഒരു പ്രതിഫലനം നമ്മൾ കണ്ടു. അവരുടെ ചെയ്യേണ്ടതും അരുതാത്തതുമായ പട്ടിക നിലനിർത്താൻ വിശ്വാസി പരാജയപ്പെട്ടെന്ന് കണ്ടെത്തുക യാണെങ്കിൽ മരിച്ചവരെ സംസ്കരിക്കാൻ ടിപിഎം പുരോഹിതന്മാർ എങ്ങനെ വൈമുഖ്യം കാണിക്കുമെന്നും നമ്മൾ കണ്ടു. അവരുടെ ഷെഡ്യൂൾ (SCHEDULE) അനുസരിച്ച് ജനങ്ങൾ എങ്ങനെ ശവസംസ്കാരം നടത്തുന്നതിനായി കാത്തിരിക്കണമെന്നും നമ്മൾ കണ്ടു. TPM വൈകന്മാരുമായി താരതമ്യം ചെയ്യുമ്പോൾ വേദനയുടെയും ദുഃഖത്തിൻ്റെയും വേളകളി ൽ ടിപിഎം ഇതരർ കൂടുതൽ സഹായകരമാണെന്ന് നമ്മൾ കണ്ടു. കുറഞ്ഞപക്ഷം, TPM ഇതരർക്ക് ദുഃഖാർത്തരായ കുടുംബങ്ങൾക്ക് ആഹാരം കൊടുക്കാനുള്ള മനസ്സെങ്കിലും ഉണ്ട്, മറുവശത്ത്‌ ടിപിഎംകാർ മരിച്ചവരെ സംസ്കരിക്കാൻ ഫീസ് ഈടാക്കുന്നു. ഡെയ്സി യുടെ അമ്മയുടെ ശവസംസ്കാരച്ചടങ്ങിൽ, അവരുടെ ഭർത്താവ് ശവസംസ്കാര സേവനങ്ങ ൾക്ക് ടിപിഎം ശുശ്രുഷകന്മാർക്ക് അവരുടെ ബില്ലുകൾ കൊടുത്തു. അവർ അവരെ ഒരു ചെറിയ കുഴിമാടത്തിൽ അടക്കം ചെയ്തു. തുടർന്ന് ആത്മീയമായി മരിച്ച വേലക്കാർ താമ സിക്കുന്ന അവരുടെ സ്വന്തം വെള്ള കല്ലറയിൽ ഒരു വലിയ കെട്ട് പണവുമായി തിരിച്ചെ ത്തി. ഈ ഫലങ്ങളെല്ലാം ടിപിഎം വൈദികന്മാർ എത്രയോ ക്രൂരരും ദുഷ്ടരും ആണെന്ന് വെളിപ്പെടുത്തുന്നു. എന്നാൽ കൊടുക്കുന്ന സമയത്ത്‌, ഈ കുടുംബം അവരുടെ ദശാംശ ങ്ങളും വഴിപാടുകളുംകൊണ്ട് അവരെ പോറ്റുന്ന ഒരു കുടുംബമായിരുന്നു എന്ന വസ്തുത അവർ സൗകര്യാർത്ഥം മറക്കുന്നു. അടുത്തതായി എന്ത് സംഭവിക്കുമെന്ന് നോക്കാം.

രംഗം (SCENE)

ഡെയ്സിയുടെ പിതാവ് ഭാര്യയെ ഓർത്ത്‌ വിലപിക്കുന്നു. ക്രിസ്തു സഭയെ സ്നേഹിച്ചതുപോ ലെ അവൻ അവളെ സ്നേഹിച്ചിരുന്നു (എഫേസ്യർ 5:25)! സുഖത്തിലും വേദനയിലും, രോഗത്തിലും ആരോഗ്യത്തിലും, സമൃദ്ധിയിലും കഷ്ടതയിലും, അവളുടെ ബലഹീനത യിലും ബലത്തിലും, എല്ലാ സാഹചര്യങ്ങളിലും അവളെ അവൻ സ്നേഹിച്ചു. അവളുടെ അവസാനനാളുകളിൽ, അവൾ അദ്ദേഹത്തിൻ്റെ ഉപദേശം നിഷേധിച്ചു. വൈദ്യ ചികിത്സ അയാൾ ആഗ്രഹിച്ചു, പക്ഷേ, അവൾ അത് വിസമ്മതിച്ചു. നമ്മൾ കൊടുംപാപികൾ ആയി രുന്നപ്പോൾ ക്രിസ്തു നമ്മെ സ്നേഹിച്ചെങ്കിൽ, ഇപ്പോൾ അവൻ്റെ രക്തത്താൽ നീതീകരിക്ക പ്പെട്ടെങ്കിൽ, നമ്മെ സ്നേഹിക്കുന്നതിൽ നിന്ന് അവനെ തടയാൻ ആർക്ക് കഴിയും എന്ന് അദ്ദേഹം പറയുമായിരുന്നു? (റോമർ 5:8). പീഡനമോ ക്ഷാമമോ നഗ്നതയോ യാതൊരു പ്രമാണവുമോ, മരുന്നുകളോ, ഒന്നിനും നമ്മെ അവന്റെ കയ്യിൽ നിന്ന് പിടിച്ചുപറിക്കാൻ കഴിയില്ല (റോമർ 8:35, യോഹന്നാൻ 10:29). എങ്കിലും ദൈവത്തിൻ്റെ അത്ഭുതകരമായ സ്നേഹം ആഴങ്ങളിലും ഉയരങ്ങളിലും അവൾക്ക്‌ മാർഗദർശി ആയിട്ടുപോലും, വൈദ്യ ൻ്റെ കൈയിൽ നിന്ന് ഒരു തുള്ളി ദ്രാവകം വായിൽ ചെന്നാൽ സ്വർഗീയ വാതിൽ തുറന്നു കൊടുക്കാൻ വിസമ്മതിക്കുന്ന ചില ഫാൻസി ദേവനിൽ അവൾ സ്വയം വിശ്വസിച്ചു. ദൗർ ഭാഗ്യവശാൽ, ദൈവീക രോഗശാന്തിയായ ആത്മഹത്യയുടെ വഴിതെറ്റിയ സിദ്ധാന്തം, ഇരകളുടെ പട്ടികയിൽ അവളുടെ പേരും ഇടം പിടിച്ചു.

മാർത്തയെപ്പോലെ, ഡെയ്സിയുടെ പിതാവ് ക്രിസ്തുവിനോട് പരാതി പറയുന്നു, “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ ഭാര്യ മരിക്കയില്ലായിരുന്നു.” അവൻ തുടരുന്നു: അങ്ങയുടെ അപ്പൊസ്തലന്മാർ ഇവിടെ ഉണ്ടായിരുന്നെങ്കിലും അവൾ മരിക്കയില്ലായിരുന്നു! അവർ അവളെ നിമിഷങ്ങൾക്കുള്ളിൽ സൌഖ്യമാക്കുമായിരുന്നു! എന്നാൽ ടിപിഎം വേലക്കാർ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ അല്ലേ? അവർ അത് അവകാശപ്പെടുന്നില്ലേ? പിന്നെ അവർക്ക് ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരെപ്പോലെ എന്തുകൊണ്ട് നിമിഷങ്ങൾ ക്കുള്ളിൽ സൗഖ്യപ്പെടുത്താൻ കഴിയുന്നില്ല? ടിപിഎം വിശ്വാസികളെ പറ്റി എന്ത് പറയു ന്നു? എന്തുകൊണ്ട് ടിപിഎം വിശ്വാസികളുടെ ഇടയിൽ വീര്യപ്രവർത്തികളും രോഗശാ ന്തിയും പ്രോത്സാഹിപ്പിക്കുന്നില്ല? പൗലോസ് അത് പ്രോത്സാഹിപ്പിച്ചില്ലേ (1 കൊരി. 12:31)? വീര്യപ്രവൃത്തി എന്ന വരം നിരുത്സാഹപ്പെടുത്താൻ ടിപിഎം അപ്പൊസ്തലന്മാർ പൌലോ സിനെക്കാൾ നന്നായി ചിന്തിക്കുന്നുണ്ടോ? അതോ ഒരു വിശ്വാസിക്കു രോഗശാന്തിവരം ലഭിച്ചാൽ, അവരുടെ പ്രാധാന്യം അപ്രത്യക്ഷമാകുമെന്ന് അവർ ഭയപ്പെടുന്നുണ്ടോ? ഒരു പക്ഷേ ശരിയായിരിക്കാം അല്ലെങ്കിൽ തെറ്റായിരിക്കാം! എന്നാൽ ഒരു കാര്യം വ്യക്തമാ ണ്. ടിപിഎം വീര്യപ്രവൃത്തികൾ പ്രോത്സാഹിപ്പിച്ചെങ്കിൽ, ഡൊറോത്തി മരിക്കില്ലായി രുന്നു. രോഗശാന്തി വരം ഉള്ള ഒരു വിശ്വാസിയോ വേലക്കാരനോ നിമിഷങ്ങൾക്കുള്ളിൽ അവളെ സുഖപ്പെടുത്തിയിരിക്കാം. ഡൊറോത്തി മാത്രമല്ല, ഒരു വിശ്വാസിയോ വിശുദ്ധ നോ പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, ആസ്ത്മ, മഞ്ഞപ്പിത്തം മുതലായവയെ തുടർന്ന് ദൈവീക രോഗശാന്തിയുടെ പേരിൽ ഒരിക്കലും മരിക്കയില്ലായിരുന്നു. അയ്യോ! എല്ലാം ആ ടിപിഎം അന്യഭാഷ, അന്യഭാഷ, അന്യഭാഷ എന്ന ഒച്ചപ്പാട് മാത്രം; ക്രിസ്തുവിൻ്റെ ശരീര ത്തിന് ഒരു കരടുപോലും ഗുണമില്ലാത്ത വരം!

ഇതെല്ലാം ചിന്തിച്ച്, അവൻ (ഡെയ്സിയുടെ പിതാവ്) നെടുവീർപ്പിടുന്നു! താൻ ആത്മീയ വള ർച്ച ഇല്ലാത്ത ഒരു സഭയുടെ ഭാഗമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു! പരിശുദ്ധാത്മാവി ൻ്റെ വരങ്ങൾ കാണാത്ത ഒരു കൂട്ടായ്മയുടെ ഭാഗമാണെന്നും അവനറിയുന്നു. ആത്മാവി ൻ്റെ സ്നേഹം വെളിപ്പെടുന്നില്ല; അവിടെ വിശ്വാസ ഭവനത്തിൻ്റെ വെളുത്ത മൂടുപടത്തി മറച്ചു വെച്ചിരിക്കുന്ന എല്ലാ അധാർമിക പാപങ്ങളും ഉണ്ട്. താൻ ലോകത്തിലെ ഏറ്റവും അഹങ്കാരികളുടെ വിഭാഗത്തിൽ പെട്ടവനാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

ആരൊ 2 വർഷം മുമ്പ് വാട്സാപ്പിൽ അയച്ച ഒരു വെബ്സൈറ്റ് (www.malayalam.fromtpm.com) അദ്ദേഹം ഓർക്കുന്നു. ഈ സൈറ്റ് ടിപിഎം വേലക്കാരെ വിമർശിക്കുന്നതാണെന്നും പറ ഞ്ഞ് അന്ന് അയാൾ അത് തള്ളിക്കളഞ്ഞു. താൻ വിവരം ഇല്ലാത്തവനായിരുന്നുവെന്നും ടിപിഎം ആത്മാവിൽ നിറഞ്ഞിരുന്നുവെന്നും ഇപ്പോൾ ഇദ്ദേഹം മനസ്സിലാക്കി. മൗനമായി അദ്ദേഹം ഈ സൈറ്റ് ബ്രൗസ് ചെയ്യാൻ തുടങ്ങി.

രംഗം (SCENE)

ജോസഫ് പിതാവിൻ്റെ മുറിയിൽ വരുന്നതായി നമ്മൾ കാണുന്നു.

ജോസഫ്: അപ്പാ! അമ്മയുടെ സ്മരണയ്ക്കായി മൂന്നാം ദിവസം ഓർമ്മ ദിന (MEMORIAL SERVICE) സേവനം ഞങ്ങൾ വയ്ക്കും.

രംഗം (SCENE)

ജോസഫിൻ്റെ പിതാവ് സമ്മതിച്ച് തലകുലുക്കുന്നു. അവൻ തൻ്റെ ഫോണിനായി ചുറ്റും നോക്കുന്നു. ജോസഫ് പിതാവിൻ്റെ അടുത്ത്‌ ഇരുന്ന്‌ അദ്ദേഹത്തിൻ്റെ മടിയിൽ തല ചായ് ക്കുന്നു. ജോസഫിൻ്റെ പിതാവ് അവൻ്റെ തലയിലൂടെ കൈ ഓടിക്കുന്നു. പിന്നെ അവൻ ഫോൺ എടുത്ത്‌ പാസ്റ്ററിൻ്റെ നമ്പർ ഡയൽ ചെയ്യുന്നു. പാസ്റ്റർ ആരോടോ സംസാരിക്കുന്ന തിരക്കിലാണ്. ഒരു നിമിഷം കഴിഞ്ഞ് അവൻ വീണ്ടും ഡയൽ ചെയ്യുമ്പോഴും അയാൾ തിരക്കിലാണെന്ന് കാണുന്നു. ഏതാനും മിനിട്ടുകൾ കഴിഞ്ഞ് അവൻ വിളിക്കുകയും വീണ്ടും പാസ്റ്റർ തിരക്കിലാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഏതാനം നിമിഷങ്ങൾ ക്കുശേഷം വീണ്ടും ഡയൽ ചെയ്യുന്നു, അന്നേരവും അയാൾ തിരക്കിലാണ്. പിന്നീട് ……. 25 മിനിറ്റ് കഴിഞ്ഞ്, അവൻ വീണ്ടും വിളിക്കുന്നു, അയ്യോ … !!! പാസ്റ്റർ ഇപ്പോഴും ആരോടോ സംസാരിക്കുന്ന തിരക്കിലാണ്! പിന്നീട് അവൻ ഫെയ്‌ത്ത്‌ ഹോമിലെ ലാൻഡ് ലൈൻ ഡ യൽ ചെയ്യുന്നു, അതും തിരക്കിലാണ്. അവൻ ചകിതനായി തല കുലുക്കുന്നു. ഒരു മിനിറ്റ് കഴിഞ്ഞ് അവൻ്റെ ഫോൺ അടിക്കുന്നു. പാസ്റ്ററിൻ്റെ നമ്പർ. അവൻ കോൾ എടുക്കുന്നു.

ഡെയ്സിയുടെ പിതാവ്: PRAISE THE LORD, പാസ്റ്റർ!

സെൻ്റെർ പാസ്റ്റർ: ക്ഷമിക്കണം സഹോദരാ! നിങ്ങളുടെ കോൾ ബീപ്പ് ചെയ്യുന്നതു ഞാൻ കണ്ടു, പക്ഷെ റിത ലൈനിൽ ആയിരുന്നു. റീതയെ നിങ്ങൾക്ക് അറിയാം? രണ്ടുമാസം മുൻപ് ആൻഡമാനിലേക്ക് സ്ഥലം മാറി പോയ വ്യക്തി? അവൾ രണ്ടു……………..മാസത്തിനു ശേഷമാണ് എന്നെ വിളിച്ചത്! നോക്ക് … രണ്ടുമാസം എനിക്ക് സമയം തരാൻ അവൾക്കി ല്ലായിരുന്നു. അവൾ അവളുടെ പാസ്റ്ററിനെ എങ്ങനെ മറന്നുവെന്നത് കാണുക!

രംഗം (SCENE)

ഡെയ്സിയുടെ പിതാവ് പാസ്റ്റർ-റിത നാടകം അവഗണിക്കുന്നു. എല്ലാ പഴയ വിശ്വാസിക ളെയും പോലെ തൻ്റെ ജീവിതകാലം മുഴുവൻ ഒരുപാട് നാടകങ്ങൾ അദ്ദേഹം കണ്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ബോധവാനല്ല. അത് അദ്ദേഹത്തിന് പുതിയതല്ല. പാസ്റ്ററിൻ്റെ വിഡ്ഢി ത്തമായ സംവാദം അവഗണിച്ചുകൊണ്ട് അദ്ദേഹം തൻ്റെ അഭ്യർത്ഥന അറിയിക്കുന്നു.

ഡെയ്സിയുടെ പിതാവ്: പാസ്റ്റർ, ഡൊറോത്തിയുടെ ഓർമ്മയ്ക്കായി മൂന്നാം ദിവസം സ്മരണ ദിനം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

സെൻ്റെർ പാസ്റ്റർ: നമ്മൾ ടിപിഎമ്മിൽ “മൂന്നാം ദിവസം”, “പതിമൂന്നാം ദിവസം” “നാല്പതാം ദിവസം” ഒന്നും നടത്താൻ പാടില്ല. അതെല്ലാം ജാതികൾ ചെയ്യുന്നു! നമ്മൾ മറ്റു ക്രൈസ്തവ ക്രിസ്ത്യാനികളെപ്പോലെ അല്ല …

രംഗം (SCENE)

ഡെയ്സിയുടെ പിതാവ് പാസ്റ്ററിൻ്റെ പ്രസ്താവനകൾ അവസാനിപ്പിക്കാൻ അനുവദിക്കാതെ ഫോൺ വിച്ഛേദിക്കുന്നു. അദ്ദേഹം തന്നെത്താൻ പിറുപിറുക്കുന്നു. എന്തൊരു ചെറ്റ!! അത് ജാതികളുടെ പ്രവർത്തനമല്ല. ലാസറിനെ കല്ലറയിൽ അടക്കം ചെയ്തശേഷം യഹൂദ ന്മാർ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ വന്നു. (യോഹന്നാൻ 11:19). ഇയ്യോ ബിൻ്റെ മക്കളുടെ മരണത്തിനുശേഷം അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ അദ്ദേഹത്തോ ടൊപ്പം ദുഃഖിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും ഇയ്യോബിൻ്റെ വീട്ടിൽ വന്നു (ഇയ്യോ ബ് 2:11). അവൻ്റെ സുഹൃത്തുക്കൾ മാത്രമല്ല, അവൻ്റെ ബന്ധുക്കളും പരിചയക്കാരുമൊ ക്കെ അവനെ ആശ്വസിപ്പിച്ചു, അവനുവേണ്ടി വിലപിക്കുകയും, പണവും സ്വർണാഭരണ വും കൊടുക്കുകയും ചെയ്തു (ഇയ്യോബ് 42:11). യോസേഫ് പിതാവായ യാക്കോബിൻ്റെ മര ണശേഷം വളരെക്കാലം അദ്ദേഹത്തെ ഓർത്തു ദുഃഖിച്ചു. മുപ്പതു ദിനരാത്രങ്ങൾ ഇസ്രാ യേല്യർ മോശയ്ക്കുവേണ്ടി കരഞ്ഞു (ആവർത്തനം 34:8). സ്തെഫാനൊസിൻ്റെ മരണ ശേഷം ഭക്തിയുള്ള പുരുഷന്മാർ വിലപിച്ചതായി പുതിയനിയമത്തിൽ നാം കാണുന്നു (അപ്പൊ.പ്രവ. 8:2). കരയുന്നവരോടൊപ്പം കരയാൻ പൗലോസ് പറഞ്ഞു (റോമർ 12:15, എബ്രായർ 13:3). ഓർമ്മ ദിവസത്തിൻ്റെ മുഴുവൻ ആശയവും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നൽകുക എന്നതാണ്. സ്നേഹം അവരെ കാണിക്കുക എന്ന താണ് അവരുടെ ആശയം. ബൈബിളിൽ ശവസംസ്കാരത്തിനു ശേഷമുള്ള എല്ലാ വിലാപ ങ്ങളും മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം പകരുന്നതിന് വേണ്ടിയാകുന്നു. ഇവർ എല്ലാവരും വിളിക്കാതെ വന്നു. എന്നാൽ ഞാനിവിടെ അവരെ വിളിക്കുന്നു, അവർ നിരസിക്കുന്നു! രണ്ടുമാസത്തിനു ശേഷം റിത അയാളെ ഓർത്തു, ആയിരം വർഷത്തേ ക്ക് അവൾ അയാളുമായി സംസാരിക്കാത്തതുപോലെ അയാൾ ദുഃഖം പ്രകടിപ്പിക്കുന്നു. എൻ്റെ ഭാര്യയ്ക്കുവേണ്ടി ഒരു ഓർമ്മ ദിവസം, ശുശ്രുഷ നടത്തൽ ആവശ്യപ്പെട്ടപ്പോൾ, അത് ജാതികളുടെ ആചാരമായി മാറിപോലും !!! കർത്താവേ, എന്തുകൊണ്ട് നമ്മുടെ വേ ലക്കാർക്ക് അന്യഭാഷ കൊടുത്തു? പകരം, ജ്ഞാനത്തിൻ്റെ വരം അവർക്ക്‌ നൽകണമായി രുന്നു. എപ്പോൾ എന്ത് സംസാരിക്കണമെന്ന് അവർക്ക് അറിയില്ല!

അത്തരം സന്ദർഭങ്ങളിൽ ജീവിത പങ്കാളിയുടെ വേർപാടിലുള്ള വൈകാരികമായ ആഘാതവും ടിപിഎം വേലക്കാരുടെ പെരുമാറ്റവും അയാൾക്ക് സഹിക്കാവുന്നതിലും കൂടുതലാണ്. ജോബ് (ഡെയ്സിയുടെ പിതാവ്) ടിപിഎമ്മിൽ വിവാഹിതനായ ദിവസത്തെ വായ്‌ തുറന്നു ശപിക്കുന്നു. അദ്ദേഹം പറയുന്നു, “ഞാൻ ടിപിഎമ്മിൽ പ്രവേശിച്ച ദിവസം നശിക്കട്ടെ. മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.” അദ്ദേഹം വിതുമ്പി കരയുന്നു.

രംഗം (SCENE)

ഈ ഞായറാഴ്ച ഡെയ്സിയുടെ കുടുംബം വിശ്വാസ ഭവനത്തിൽ പോയില്ല. പിന്നീട് പാസ്റ്റർ ഡെയ്സിയുടെ കുടുംബം ഞായറാഴ്ച യോഗത്തിൽ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ നിരവധി കോളുകൾ ചെയ്തു. ഡെയ്സിയുടെ പിതാവ് ഒരു കോളുപോലും എടുക്കാതിരുന്നതുകൊണ്ട് അയാൾ ബ്രദർ മാത്യുവിനേയും ഭാര്യയേയും ഡെയ്സിയുടെ കുടുംബത്തിന് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാൻ വേണ്ടി അയച്ചു. ക്രിസ്തു ജനിച്ച കുടുംബത്തെ കണ്ടെത്താൻ ഹെരോദാവ് വിദ്വാന്മാരെ അയച്ചതു പോലെ, മാത്യു ദമ്പതികളെ ടിപിഎം പാസ്റ്റർ ഡെയ്സിയുടെ വീട്ടിലേക്കയച്ചു. അവർ ഡെയ്സിയുടെ വീട്ടിലെത്തി. വാതിൽ മണി (DOOR BELL) അടിക്കുന്നു, ജോസഫ് വാതിൽ തുറക്കുന്നു. മാത്യുവിൻ്റെ ഭാര്യ മുൻപിൽ നിൽക്കുന്നത് അവൻ കാണുന്നു … മാത്യൂസ് സഹോദരൻ പുറത്ത് കാർ പാർക്ക് ചെയ്യുന്നു.

ജോസഫ്: സ്ത്രീയേ, എന്ത് ചെയ്യണം? ഞങ്ങളുടെ സമയം വന്നിരിക്കുന്നു.

മാത്യുവിൻ്റെ ഭാര്യ: എന്തവാ?

ജോസഫ്: ഞാൻ ആൻറ്റി വാ എന്നാണ് പറഞ്ഞത്!

രംഗം (SCENE)

ഡെയ്സിയുടെ പിതാവ് അവരെ സ്വാഗതം ചെയ്യുന്നു. മാത്യു ദമ്പതികൾ ഇരുന്നു. ഡെയ്സി അവർക്ക് വെള്ളം കൊണ്ടുവരുന്നു.

ഡെയ്സിയുടെ പിതാവ്: ഞങ്ങളുടെ പാവപ്പെട്ട കുടുംബത്തെ നിങ്ങൾ ഓർക്കാൻ കാരണം എന്താണ് ബ്രദർ?

മാത്യു: ഞാൻ ഇതുവഴി പോകയായിരുന്നു. നിങ്ങളെ സന്ദർശിക്കാൻ എൻ്റെ ഹൃദയത്തിൽ ദൈവം ഓർമ്മിപ്പിച്ചു.

രംഗം (SCENE)

ജോസഫ് ചിന്തിക്കുന്നു. എൻ്റെ അമ്മ ഒരു വർഷം മുഴുവൻ അസുഖം മൂലം കിടപ്പിലായി രുന്നപ്പോൾ മാത്യു ഒരുനാളും വന്നിട്ടില്ല. രോഗികൾ, പീഡിതർ, വിശന്നിരിക്കുന്നവർ, തട വുകാർ എന്നിവരെ സന്ദർശിക്കാൻ അവൻ്റെ ദൈവങ്ങൾ ഒരിക്കലും ഹൃദയത്തിൽ തോ ന്നിപ്പിച്ചില്ലിയോ? സ്ഥലങ്ങൾ വാങ്ങുന്നതിനും കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതി നും തങ്ങളെ തന്നെ സേവിക്കാനുമാണ് അവർ (അവൻ്റെ ദൈവങ്ങൾ) അവനെ പഠിപ്പിച്ച ത്. ഇന്ന് ഞങ്ങടെ വീട്ടിലേക്ക് എന്തുകൊണ്ടാണ് വന്നത്? അവൻ്റെ മനസ്സിൽ എന്തെങ്കിലും ദുഷിച്ച ചിന്ത വളരുന്നുണ്ടോ?

ഡെയ്സിയുടെ പിതാവ്: ബ്രദർ, വന്നതിന് നന്ദി!

രംഗം (SCENE)

മാത്യു അതീവ കൗശലക്കാരനാണ്. തൻ്റെ ഉദ്ദേശ്യങ്ങൾ നേരിട്ട് വെളിപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ മാത്യുവിൻ്റെ ആഗ്രഹങ്ങൾ ഡെയ്സിയുടെ പിതാവ് സംഭാഷ ണത്തിൽ സ്വയം വെളിപ്പെടുത്താനായി അയാൾ തൻ്റെ ഉദ്ദേശ്യം മറച്ചുവെയ്ക്കുന്നു. അവ ർ തേടുന്ന വിവരങ്ങൾ കിട്ടാനായി ടിപിഎമ്മിലെ കൗശലക്കാരായ വേലക്കാർ തങ്ങളുടെ സഹ വേലക്കാരുമായി ഇങ്ങനെ സംഭാഷണം നടത്തുന്നു.

മാത്യു: ഇന്ന് രാവിലെ നിങ്ങൾ ആത്മാവിൽ മുകളിലേയ്ക്കും താഴേയ്ക്കും ചാടി കൊണ്ടി രുന്നപ്പോൾ എൻ്റെ ഗ്ലാസ് പൊട്ടിച്ചു.

ഡെയ്സിയുടെ പിതാവ്: ഞാൻ ..? ഇന്ന് ഞാൻ യോഗത്തിനു വന്നുപോലുമില്ല.

മാത്യു: ക്ഷമിക്കണം, ക്ഷമിക്കണം! … വേറെ ആരെങ്കിലും ആയിരിക്കണം! നിങ്ങൾ സുഖ മായിരിക്കുന്നോ?

ഡെയ്സിയുടെ പിതാവ്: അതെ ശരി! പക്ഷെ എന്തിനാണ് അങ്ങനെ ചോദിക്കുന്നത്?

മാത്യു: നിങ്ങൾ പള്ളിയിൽ വന്നില്ലെന്ന് പറഞ്ഞല്ലോ? അതുകൊണ്ടാണ് ഞാൻ ചോദിച്ചത്. എന്ത് കാരണവശാലും ഞാൻ ഞായറാഴ്ച യോഗം ഒഴിവാക്കില്ല.

ഡെയ്സിയുടെ പിതാവ്: ഞങ്ങൾ ടിപിഎം വിടാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ് സത്യം.

മാത്യു: അരുത് .. ബ്രദർ .. ……. അത്തരമൊരു കാര്യം ഒരിക്കലും നിങ്ങൾ ചിന്തിക്കപോലും അരുത്. എല്ലാ രാവിലെയും രാത്രിയിലും വിശുദ്ധന്മാർ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നാം ജീവിക്കു ന്നത് വിശുദ്ധന്മാരുടെ പ്രാർത്ഥന മൂലമാണ്. അവർ അവരുടെ ഭാര്യയും കുടുംബവും ഉപേക്ഷിച്ചത് ആർക്കുവേണ്ടിയാണ് ബ്രദർ? അവർ നമുക്കുവേണ്ടി വളരെയധികം കഷ്ടപ്പെടുന്നു! അവരിൽ നിന്ന് നിങ്ങൾക്ക് അനുഗ്രഹമേ ലഭിക്കൂ.

ഡെയ്സിയുടെ പിതാവ്: അനുഗ്രഹത്തിൻ്റെ പ്രദർശനം ഒരു കെണിയാണ്. നിങ്ങളുടെ നാശ ത്തിനു കാരണമായ മൃദലമായ വിഷം ആകുന്നു.

മാത്യു: എങ്ങനെ?

ഡെയ്സിയുടെ പിതാവ്: ഒരു രീതിയുണ്ടെന്ന് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഓരോ ടിപിഎമ്മിലും നിങ്ങൾക്ക് ഇത് കാണാം. ആദ്യം അവർ വലകൾ വിരിക്കും. ബാഹ്യ ആത്മീയത പ്രകടമാക്കിക്കൊണ്ട് അവർ നമ്മെ ആകർഷിക്കും. അവർ വെള്ള വസ്ത്രം ധരിക്കുന്നു, വിവാഹം കഴിക്കില്ല, അതിനാൽ ദൈവം അവരോട് സംസാരിക്കുന്നു, അവർ സ്വപ്നങ്ങൾ, ദർശനങ്ങൾ കാണും, പ്രവചിക്കും എന്നെല്ലാം നമ്മെ കാണിക്കും. ദൈവത്തി ൽനിന്ന് അത്ഭുതകരമായ ചിലത് നമുക്ക് ആവശ്യമായിരുന്നതിനാൽ, നാം അവരിലേക്ക് ആകർഷിക്കപ്പെടുന്നു. നമ്മുടെ സ്വന്തം മോഹങ്ങൾ മൂലം നാം കണിയിൽ വീഴുമെന്ന് അപ്പൊസ്തലനായ യാക്കോബ് പറഞ്ഞതായി നാം കാണുന്നു (യാക്കോബ് 1:14). അങ്ങനെയു ള്ള സന്യാസിയെപ്പോലുള്ള ഒരു ജീവിതശൈലിയിൽ ദൈവം സന്തുഷ്ടനാണെന്ന് ഭാവന ചെയ്യുന്നു, അവർ ദൈവത്തോട് അപേക്ഷിക്കുന്നപക്ഷം ദൈവം കേൾക്കും. അതുകൊ ണ്ട് അവർ നമ്മുക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. ഇ പ്പോൾ നമ്മൾ കുടുങ്ങിയിരിക്കുന്നു. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കാരണം അവരു ടെ ട്യൂണുകൾക്ക് നൃത്തം ചെയ്യാൻ തുടങ്ങും. അവർ അവരുടെ നിയമങ്ങളും പാരമ്പര്യ ങ്ങളും കൊണ്ട് നമ്മെ നിയന്ത്രിക്കാൻ തുടങ്ങുന്നു. ഈ പ്രക്രിയയിൽ, നമ്മളുടെ വിപുലീ കൃത കുടുംബങ്ങളുമായുള്ള ബന്ധങ്ങൾ നമ്മൾ തകർക്കുന്നു.

മാത്യു: നമ്മെ നിയന്ത്രിക്കുന്നു??? ഭൂ … ശരി …. തുടരുക

ഡെയ്സിയുടെ പിതാവ്: ആദ്യം, നമ്മൾ ടിപിഎമ്മിൽ ചേരുമ്പോൾ നമ്മളുടെ ബന്ധുക്കൾ അവരുടെ വിചിത്രമായ ബൈബിൾ പഠിപ്പിക്കാത്ത ഉപദേശങ്ങൾ നിമിത്തം നമ്മളെ വിട്ടുപോകുന്നു. അതിനാൽ നമ്മുക്ക് ബന്ധുക്കൾ നഷ്ടമായിരിക്കുന്നു. പിന്നീട് അവർ നമ്മുടെ പണം ദശാംശ രൂപത്തിൽ EMI പോലെ പതിവായി എടുക്കുന്നു. അവർ സമൂഹവു മായുള്ള നമ്മുടെ ബന്ധം അവസാനിപ്പിക്കാൻ തുടങ്ങി. കുടുംബ പ്രവർത്തനങ്ങളിലും ജന്മദിന പാർട്ടികളിലും പങ്കെടുക്കരുതെന്ന് അവർ പറയും. മറ്റു സഭകളുടെ യോഗങ്ങളി ൽ പങ്കെടുക്കരുത്, അവരുടെ കർത്തൃമേശയിൽ പങ്കെടുക്കരുത്, മറ്റു ക്രിസ്ത്യാനികളെ വിവാഹം കഴിക്കരുത്. അതിനുശേഷം അവർ നമ്മുടെ തീരുമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ തുടങ്ങും. പിന്നീട് നമ്മൾ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് അവർ പറയു ന്നു. അതിനുശേഷം നമ്മുടെ തലമുടി നാം എങ്ങനെ മുറിക്കണം എന്ന് അവർ പറയുന്നു, നമ്മുക്ക് മീശ വേണോ വേണ്ടായോ, പിന്നെ നമ്മൾ ആരെയൊക്കെ കേൾക്കണം, ആരെ യൊക്കെ കേൾക്കരുത്, എന്ത് വായിക്കണം, എന്ത് വായിക്കരുത് എന്ന് അവർ നമ്മോടു പറ യുന്നു. ഒടുവിൽ അവർ നമ്മുടെ കുട്ടികളെ ലക്ഷ്യം വയ്ക്കും. “എല്ലാ കുടുംബത്തിൽ നി ന്നും ഒരാൾ എല്ലാ പട്ടണങ്ങളിൽ നിന്നും രണ്ടുപേർ” എന്ന് പറഞ്ഞുകൊണ്ട് അവർ നമ്മു ടെ മക്കളെ തങ്ങളുടെ ശുശ്രൂഷയിൽ കൊണ്ടുപോകാൻ കടലും കരയും ചുറ്റും. നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ വെയിറ്റർമാരാക്കാൻ, അവർക്ക് ട്രേയിൽ ഭക്ഷണം കൊടുക്കാ ൻ, അവരുടെ വസ്ത്രങ്ങൾ തേയ്ക്കാൻ, അവരുടെ അടിവസ്ത്രങ്ങൾ അലക്കാൻ, അവരു ടെ ശരീരം മസ്സാജ് ചെയ്യാൻ, അവരുടെ വാഹനങ്ങൾ ഓടിക്കാൻ, അവർക്ക് വേണ്ടി ചന്ത യിൽ പോകാൻ, അവർക്ക് ഭക്ഷണം പാകം ചെയ്യാൻ, അവർക്കുവേണ്ടി ചായ ഉണ്ടാക്കാൻ, അവരുടെ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകാൻ, അവരുടെ മെത്ത ഒരുക്കാൻ, അവരുടെ കർട്ടനുകൾ കഴുകാനും ഇടാനും, അവരുടെ ശൗചാലയങ്ങൾ വൃത്തിയാക്കാൻ, അവരുടെ വെള്ള വീട് അടിച്ചുവാരാൻ, രോഗബാധിതരാകുമ്പോൾ അവരുടെ മുറിവുകൾ വൃത്തി യാക്കാൻ, അങ്ങനെ പലതും ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. നിങ്ങൾ പറ്റത്തില്ല എന്ന് പറഞ്ഞാൽ, നമ്മളെ ഭീഷണിപ്പെടുത്തുകയും, നമ്മുടെ കുട്ടികളെ അവരുടെ അടിമകളാ യി അയയ്ക്കാതിരിക്കുകയും ചെയ്താൽ നമ്മുടെ കുട്ടികൾ ശാപമായിത്തീരും. അതിനാൽ അവർ നമ്മുടെ വിവാഹത്തിൽ ഒരു പ്രശ്നം സൃഷ്ടിക്കുന്നു. കള്ളൻ നമ്മെ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് യേശു നമ്മുക്ക് താക്കീതു തന്നില്ലേ?

മാത്യു: ഹും.. ശരിയാണ് … പക്ഷെ അവർ മനഃപൂർവം ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നില്ല.

ഡെയ്സിയുടെ പിതാവ്: അതെ, അത് മനപൂർവ്വമല്ല; എന്നാൽ ഈ മാതൃക ഭൂതലത്തിലുള്ള എല്ലാ വിശ്വാസ ഭവനങ്ങളിലും, എല്ലാ തലമുറകളിലും സാധാരണമാണ്. അത് മറഞ്ഞിരി ക്കുന്ന തിന്മയുടെ ശക്തി ടിപിഎമ്മിൽ പ്രവർത്തിക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളി വാണ്. അത് ട്രേഡ് മാർക്ക് പാറ്റേണിൽ (TRADE MARK) അതിൻ്റെ അംഗങ്ങളെ നശിപ്പിക്കുന്നു.

മാത്യു: എല്ലാം വിടുക ബ്രദർ … നമ്മൾ വിധിച്ച് ദൈവ ക്രോധത്തിന് ഇരയാകാതിരിക്കുക … അവരെ നോക്കരുത്. യേശുവിനെ നോക്കുക. മീറ്റിംഗിലേക്ക് വന്ന് പോകുക.

ഡെയ്സിയുടെ പിതാവ്: ഞാൻ യേശുവിനെ നോക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ എന്തിന് യേശുവിനെ ടിപിഎമ്മിൽ മാത്രം അന്വേഷിക്കണം? മറ്റു സഭകളിൽ യേശുവിനെ കാണാനും, യോഗങ്ങളിൽ പങ്കെടുത്ത്‌ വീട്ടിലേക്കു മടങ്ങാനും എനിക്ക് കഴിയത്തില്ലേ?

മാത്യുവിൻ്റെ ഭാര്യ: അതെ … പക്ഷെ മറ്റു സഭകളിൽ ടിപിഎമ്മിനെപ്പോലെ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കില്ല!

ഡെയ്സിയുടെ പിതാവ്: ടിപിഎമ്മിലെ ആരാധന സത്യത്തിൽ ആണോ? ദൈവം എൻ്റെ ക ണ്ണുകൾ തുറക്കുന്നതുവരെ ഞാനും ഇതേ രീതിയിൽ ചിന്തിച്ചു. ദൈവം എനിക്ക് ഒരു വെബ് സൈറ്റ് www.fromtpm.com കാണിച്ചു തന്നു. ഞാൻ പറയട്ടെ, ടിപിഎം ശുശ്രുഷ അഞ്ച് ഭാഗങ്ങളായി തിരിക്കാം – സ്തുതി, പാട്ട്, അന്യഭാഷക, സാക്ഷ്യം, പ്രസംഗം. എൻ്റെ അഭിപ്രാ യത്തിൽ ടിപിഎം ആരാധനയുടെ ഈ അഞ്ച് ശുശ്രുഷകളും ദൈവ കല്പനകൾക്ക് തിക ച്ചും അനുസരണക്കേടാണ്. ഇവ സത്യത്തിൽ നിന്നും വളരെ ദൂരെയാണ്.

രംഗം (SCENE)

ഡെയ്സിയുടെ പിതാവ് ഒരു ദുരാത്മാവിനാൽ പീഡിതനാണെന്ന് മാത്യുവിൻ്റെ ഭാര്യ വിചാ രിക്കുന്നു. ഇത് കൾട്ട് അനുയായികളുടെ സ്ഥിരമായ പ്രതികരണമാണ്. അവർ യേശുവി നെ കുറിച്ചും ഇതുതന്നെ പറഞ്ഞിട്ടുണ്ട് (യോഹന്നാൻ 7:20). ബിജെപി (BJP) ഭക്തന്മാർ പോലും അതേ മനോഭാവത്തോടെ എതിരാളികളായ പാർട്ടി പ്രവർത്തകരെ രാജ്യദ്രോഹി കളെന്നും ദേശവിരോധികളെന്നും വിളിക്കുന്നു. മാത്യുവിൻ്റെ ഭാര്യ മൃദുവായി ഭർത്താവി നോട്, “എഴുന്നേൽക്കൂ, വേഗം സ്ഥലം വിടാം” എന്ന് മന്ത്രിക്കുന്നു. ഒരാളുടെ മുൻപിൽ മറ്റൊരാളോട് രഹസ്യമായി സംസാരിക്കുന്ന കല അവൾ ടിപിഎം നോർത്തിൽ നിന്നും പഠിച്ചു. ഒരിക്കൽ അവൾ വിശ്വാസ ഭവനത്തിൽ ആയിരുന്നപ്പോൾ, ഒരു യുവ വിശ്വാസി യുമായി ഓടിപ്പോയ ഒരു ചെറിയ സഹോദരനെ കുറിച്ച് മൂത്ത സഹോദരിയുമായി മൂത്ത സഹോദരൻ ഫെയ്‌ത്ത്‌ ഹോം രഹസ്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. അവിടെ വിശു ദ്ധന്മാരുടെ വസ്ത്രങ്ങൾ തേയ്ക്കുന്ന ഒരു മറാത്തി പെൺകുട്ടി ഉണ്ടായിരുന്നു. അതുകൊ ണ്ട് വിശ്വാസ ഭവനത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് ആ വിശ്വാസി പെൺകുട്ടി അറി യാതിരിക്കാൻ വേണ്ടി ആ സഹോദരി മലയാളത്തിൽ സംസാരിക്കുവാൻ തുടങ്ങി. പൂനെ യിലെ മറാത്തി വിശ്വാസികൾക്ക് ചർച്ച ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാകാതിരിക്കാൻ വേണ്ടി അവരുടെ മുന്നിൽ വിശുദ്ധന്മാർ മലയാളത്തിലാണ് സംസാരിക്കുന്നത്. ആ സംഭ വത്തിൽ നിന്നും പഠിച്ച പാഠങ്ങൾ മൂലം അവൾ ഭർത്താവിനോട് മലയാളത്തിൽ സംസാ രിക്കുവാൻ ആരംഭിച്ചു. ഡെയ്സിയുടെ പിതാവിന് ഒരു ദുരാത്മാവ് ഉണ്ടെന്ന് അവൾ ചിന്തി ക്കുന്നുണ്ടെന്നും അവൾ പറയുന്നു.

മാത്യു: (മലയാളത്തിൽ തൻ്റെ ഭാര്യയോട്) മിണ്ടാതിരി ..! ഭയപ്പെടാനൊന്നുമില്ല! വികാര ങ്ങളിൽ സംസാരിക്കുന്ന ടിപിഎമ്മിലെ നിരക്ഷകരെ പോലെ പെരുമാറരുത്. എന്തെങ്കി ലും പറയുന്നതിന് മുമ്പ് അല്പം ബുദ്ധി ഉപയോഗിക്കുക!

ഡെയ്സിയുടെ പിതാവ്: ടിപിഎം ആരാധനാ യോഗം എങ്ങനെ ദൈവകല്പനയുടെ ലംഘന മാണെന്ന് ഞാൻ പറയാം.

മാത്യു: അതെ. ഞാൻ നിങ്ങളുടെ അഭിപ്രായം ഒന്ന് കേൾക്കട്ടെ. എനിക്ക് സ്വന്തം തീരുമാ നങ്ങൾ എടുക്കാനുള്ള കഴിവുണ്ട് … നിങ്ങൾ ദയവായി തുടരുക.

ഡെയ്സിയുടെ പിതാവ്: എൻ്റെ നാമം വൃഥാ എടുക്കരുതെന്ന് ദൈവം പറഞ്ഞു. യേശു പറ ഞ്ഞു, “ജാതികളെ പോലെ നിങ്ങൾ വൃഥാ ജല്പനം ചെയ്യരുത്. എന്നാൽ യോഗത്തിൻറെ തുട ക്കത്തിൽ തന്നെ അവർ നിങ്ങളെ ഒരു മണിക്കൂറോളം “PRAISE THE LORD” പറയിക്കുന്നു. ചു രുക്കത്തിൽ, ദൈവകല്പന ലംഘിച്ചുകൊണ്ട് ടിപിഎമ്മിൽ ആരാധന ആരംഭിക്കുന്നു. പിന്നെ അവരുടെ ഗ്രൂപ്പ് പാട്ടായ (GROUP SONG) സീയോൻ നമ്മളെ കൊണ്ട് പാടി സ്തുതിപ്പി ക്കുന്നു; അവരുടെ ഭാവിയെയും ത്യാഗപരമായ ജീവിതത്തെയും പ്രശംസിക്കാൻ പാട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. അങ്ങനെ, വേറൊരു ദൈവത്തെയും നിങ്ങൾ ആരാധിക്കു കയോ സ്തുതിക്കുകയോ ചെയ്യരുതെന്നു കൽപ്പിക്കുന്ന ആദ്യകല്പിന നമ്മൾ ലംഘിക്കുന്നു. ആരാധനയുടെ രണ്ടാം ഭാഗത്തിൽ വീണ്ടും ദൈവ കല്പന ലംഘിക്കുന്നു. ആരാധനയുടെ ഈ രണ്ടു ഭാഗങ്ങളും (ആവർത്തിക്കുന്ന ജല്പനങ്ങളും വികടമായ സീയോൻ്റെ സ്തുതി ഗീത ങ്ങളും) വേറെ ഒരു സഭയുടെയും ആരാധന യോഗങ്ങളിൽ കാണാൻ സാധിക്കാറുകയില്ല.

മാത്യു: ഞാൻ 100% സമ്മതിക്കില്ല, എന്നാലും നിങ്ങൾ ദയവായി തുടരുക ….

ഡെയ്സിയുടെ പിതാവ്: അപ്പൊസ്തലന്മാരുടെ നിർദേശങ്ങൾക്കു വിരുദ്ധമായി അവർ നമ്മെ കൂട്ടമായി അന്യഭാഷയിൽ നിറക്കുന്നു. വീണ്ടും നാം ക്രിസ്തുവിൻ്റെ കല്പന ലംഘിക്കുന്നു. ഇത് വീണ്ടും ടിപിഎം ആരാധനയുടെ തനിമയായ (EXCLUSIVE) ഒരു ഭാഗമാണ്, മറ്റു സഭകൾ ഇത് പിന്തുടരരുന്നില്ല. അവരുടെ പ്രസംഗം എപ്പോഴും സ്വയം പ്രശംസയാണ്. അതുകൊ ണ്ട്, ഞായറാഴ്ച യോഗം ടിപിഎമ്മിൽ സംബന്ധിക്കുന്നതിനേക്കാൾ മറ്റൊരു സഭയിൽ സം ബന്ധിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നുന്നു.. കുറഞ്ഞപക്ഷം അവർ ദൈവ കല്പ ന തുടർച്ചയായി നമ്മളെ കൊണ്ട് ലംഘിപ്പിക്കുന്നുണ്ടാവില്ല. വെബ്സൈറ്റ് www.fromtpm com നോക്കാൻ ഞാൻ നിർദ്ദേശിക്കുന്നു.

രംഗം (SCENE)

ജോസഫ് ഈ വെബ്സൈറ്റിൻ്റെ പേര് പെട്ടെന്ന് ഹൃദിസ്ഥമാക്കുന്നു. മാത്യു തൻ്റെ വീട്ടിൽ നിന്നു പോയതിനുശേഷം അതിൽ കണ്ണോടിക്കാൻ അവൻ തീരുമാനിച്ചു. മാത്യുവിൻ്റെ കുടുംബത്തിന് അവിടെ നിന്നും ഓടാൻ സമയമായെന്ന് മനസ്സിലാകുന്നു. അവൻ്റെ ആവ നാഴി ശൂന്യമാണ്. അവൻ്റെ അസ്ത്രങ്ങൾ എല്ലാം ചൊരിഞ്ഞുകഴിഞ്ഞു. അവർ വിടവാ ങ്ങൽ പറഞ്ഞു ഓടുന്നു. ഡെയ്സിയും ജോസഫും www.fromtpm.com സൈറ്റ് നോക്കുന്നു. Www.fromtpm ൻ്റെ വെബ്പേജുകളിലൂടെ കണ്ണോടിച്ചപ്പോൾ ജോസഫ് പുളകിതനായി. അവ സാനം, അവൻ്റെ സാക്ഷ്യം www.fromtpm.com ൽ സമർപ്പിക്കുന്നു. ഇതാ അവൻ്റെ സാക്ഷ്യം; (വായനക്കാർക്ക്: ഇത് ജോസഫിൻ്റെ യഥാർത്ഥ സാക്ഷ്യമല്ല, മറിച്ച്, ടിപിഎം പോലുള്ള കൾട്ടുകളിൽ കുടുങ്ങിയിരിക്കുന്ന ഓരോ ജോസഫിൻ്റെയും ശബ്ദമാണ്, അത് ശ്രദ്ധിച്ച് നിങ്ങളുടെ ജീവിതവുമായി താരതമ്യം ചെയ്യുക.)

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *