പരിഹസിക്കുന്ന വിശുദ്ധന്മാർ (MOCKING SAINTS)

നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ബലഹീനതകളും കഷ്ടപ്പാടുകളും മനസിലാക്കാനുള്ള കഴിവാണ് വിശുദ്ധ സ്വഭാവത്തിൻ്റെ ഒരു സവിശേഷത. വിശുദ്ധ സ്വഭാവിയായ ഒരാൾ മറ്റുള്ളവരുടെ ബലഹീനതകളിൽ ഒരിക്കലും ചിരിക്കില്ല, പകരം അവരെ സഹായിക്കും. വൃദ്ധയായ ഒരു സ്ത്രീയോട് ഒരു ആൺകുട്ടിക്ക് അനുകമ്പ തോന്നിയിട്ട്, അവൻ ആ സ്ത്രീയെ റോഡ് കുറുകെ കടക്കാൻ സഹായിക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങൾക്ക് ആ കുട്ടിയോടുള്ള മതിപ്പ് വളരെ കൂടും. എന്നാൽ, പാവപ്പെട്ട ഒരു വൃദ്ധനായ ഒരാളെ പരിഹസിക്കുന്ന ഒരു കൂട്ടം കുട്ടികളെ നിങ്ങൾ കാണുമ്പോൾ അത്തരം കുട്ടികൾ സാന്മാർഗികത വളരെ കുറഞ്ഞവരും ദുഷ്ടന്മാരുമാണെന്ന് നിങ്ങൾക്ക് എളുപ്പം മനസ്സിലാ ക്കാം. അത് അവരുടെ മോശമായ വളർത്തലിനെ കാണിക്കുന്നു. അഞ്ജലി എന്ന ഒരു മിഴ് ചിത്രം ഞാൻ ഓർക്കുന്നു, അതിൽ ഒരു കൂട്ടം കുട്ടികൾ മാനസിക വൈകല്യമുള്ള ഒരു പെൺകുട്ടിയെ കളിയാക്കുന്നു. കോളേജ് യുവാക്കൾ ഒരു വൃദ്ധനെ കളിയാക്കിയ വാർത്ത കുറെ വർഷങ്ങൾക്കു മുൻപ് വന്നിരുന്നു. അവർ അദ്ദേഹത്തെ വളഞ്ഞു. കളിയാ ക്കി, ബലഹീനനായ ആ വൃദ്ധൻ അപമാനിക്കപ്പെട്ടു. വീഡിയോ വൈറൽ ആയപ്പോൾ പൗ രന്മാർ തങ്ങളുടെ കോപം പ്രകടിപ്പിച്ചു. പിന്നീട് കോളേജ് ഭരണകൂടം ആ യുവാക്കളെ സസ്പെൻഡ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപ് എൻ്റെ ഒരു സഹപ്രവർത്തകൻ പ്രായമായ ഒരു ജീവനക്കാരനെ യുവാക്കളായ ജീവനക്കാർ കളിയാക്കുന്ന ഒരു വീഡിയോ എന്നെ കാണിച്ചു. അവൻ എന്നെ വീഡിയോ കാണിക്കുപ്പോഴും ചിരിക്കയായിരുന്നു. ബല ഹീനരെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നത് പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു പുതിയ പ്രവണതയല്ല. യുഗങ്ങളായി ഈ ആത്മാവ് മനുഷ്യരുടെ മക്കളിൽ പ്രവർത്തി ക്കുന്നു. ദുഷ്ടരായ ചില കുട്ടികൾ ഏലിയാവിനെ പരിഹസിച്ചു. അവർ ഏലീയാവിനു ചു റ്റും കൂടി അദ്ദേഹത്തെ പരിഹസിച്ച്, “മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു (2 രാജാക്കന്മാർ 2:23).” ഹാഗറിൻ്റെ പുത്രനായ യിശ്മായേൽ സാറായുടെയും അബ്രഹാമിൻ്റെയും പുത്രനായ യിസ്ഹാക്കിനെ പരിഹസിച്ചു (ഗലാത്യർ 4:29). ശിംശോൻ ബലഹീനനായപ്പോൾ ഫെലിസ്ത്യർ അവനെ കളിയാക്കി (ന്യായാധിപ. 16:25). ഇയ്യോബ് ബലഹീനനും രോഗിയും ആയപ്പോൾ യുവാക്കൾ ഇയ്യോബിനെ കളിയാക്കി (ഇയ്യോ. 30:1). “യഹൂദന്മാരുടെ രാജാവ്” (മത്തായി 27: 29-31) എന്നു വിളി ച്ച് പടയാളികൾ യേശുവിനെ കളിയാക്കി. നിസ്സഹായരേയും ദരിദ്രരേയും പരിഹസിക്കുന്നത് ദുഷ്ടതയുടെ അടയാളം ആകുന്നു.

വിശുദ്ധ ചിരിയോ പരിഹസിക്കുന്ന ആത്മാവോ?

ഈ ലേഖനങ്ങളിലൂടെ ഞങ്ങൾ ടിപിഎമ്മിലെ ചെറിയ സഹോദരിമാരുടെ ജീവിതം കാ ണിച്ചുതന്നു (ഒന്നാം ഭാഗത്തിനും, രണ്ടാം ഭാഗത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക). ഭംഗിയില്ലാ ത്തവരും, വിദ്യാഭ്യാസമില്ലാത്തവരും, ശക്തമായ കുടുംബ പശ്ചാത്തലം ഇല്ലാത്തവരുമായ സഹോദരിമാർ ടിപിഎമ്മിൽ നല്ല മാനസിക പീഡനത്തിന് വിധേയരാകുന്നു. ടിപിഎമ്മി ൽ മാനസിക പീഡനം നേരിടുന്ന മറ്റൊരു കൂട്ടം വേലക്കാരെ, വെളിപ്പെടുത്താനുള്ള സമ യം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ തന്നെ ഈ വീഡിയോ കാണുക.

നിങ്ങൾ ഇതിനെ എന്ത് വിളിക്കുന്നു – ടിപിഎമ്മിൻ്റെ പവിത്രരായ വിശുദ്ധന്മാർക്ക് സന്തോ ഷത്തിൻ്റെ സമയം ആയതിനാൽ വിശുദ്ധമായ ചിരി എന്നോ ടിപിഎം പ്രവാചകിമാരുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന കളങ്കത്തിൻ്റെ ആത്മാവെന്നോ? ഇത് ടിപിഎമ്മിലെ ഒറ്റ സംഭവമല്ല! നീചരായ വേലക്കാർ ബലഹീനരായ സഹപ്രവർത്തകരെ പരിഹസിക്കുക യും അപമാനിക്കുകയും ചെയ്യുന്നതിന് ഞാൻ വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. സാധാരണയായി, വൈകി ശുശ്രുഷയിൽ ചേരുന്ന വിവാഹിതരായ ജനങ്ങളെ പുച്ഛത്തോ ടെ വീക്ഷിക്കുന്നു. ഏതാണ്ട് 20 വർഷത്തിന് മുമ്പ് അമ്മയെ പോലെയുള്ള ഒരു വ്യക്തി ത്വത്തെ നിന്ദിക്കുന്നത് ഞാൻ ഓർക്കുന്നു. യുവാക്കളായ വേലക്കാർ അവളെ കളിയാക്കു യും അപമാനകരമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ഞാൻ ഒരു കുട്ടിയായിരുന്നു. ഒരു യുവ വേലക്കാരി സഹോദരി യുവ വേലക്കാരൻ ബ്രദറി നോട് പറഞ്ഞു, “അവളുടെ വാക്ക് കേൾക്കരുത്. ഇത് പാസ്റ്ററുടെ ഉത്തരവ് ആണ്“. അടുത്തിടെ വൃദ്ധയായ വിധവയായ ടിപിഎം വേലക്കാരി, ഒരു യുവ ശുശ്രുഷകൻ അവ ളോട് അനാദരവോടെ പെരുമാറുന്നതിനെപ്പറ്റി ഞങ്ങളുടെ കുടുംബത്തിന് പരാതി നല്കി. വൾ പറഞ്ഞു, “എനിക്ക് അവൻ്റെ അമ്മയുടെ പ്രായമുണ്ട്. അവൻ എന്നോട് എത്ര അപ മര്യാദയായി പെരുമാറുന്നുവെന്നു നോക്കുക. പാസ്റ്റർ അവനെ തലയിൽ കയറ്റി വെച്ചിരി ക്കുയാണ്, അവൻ പ്രായമായവരെ അല്പം പോലും ബഹുമാനിക്കത്തില്ല”. ഞാൻ വേല ക്കാരൻ സഹോദരന്മാരുടെ മുറിയിൽ ഇരിക്കുകയായിരുന്നു, പവിത്രരായ വിശുദ്ധന്മാരു ടെ സംഘം വിദ്യാഭ്യാസമില്ലാത്ത സഹോദരന്മാരെ പരിഹസിക്കുന്നത് ഞാൻ കണ്ടു. അധി കാരമില്ലാത്തവരും ഒരിക്കലും ശബ്ദമുയർതാത്തവരുമായ ആളുകൾ ടിപിഎമ്മിൽ പരി ഹാസ പാത്രമായി തീരുന്നു.

The Mocking Saint

ഈ ദുർബലരായ സ്ത്രീപുരുഷന്മാരുടെ സ്ഥാനത്ത് നിങ്ങളെ വയ്ക്കുക. അവർ നേരിടുന്ന മാനസിക പീഡനം സങ്കൽപ്പിക്കുക. നീചന്മാരായ വേലക്കാർ (ജനങ്ങൾ) കൂട്ടം കൂടുന്നത് അവർ കണ്ടാൽ, പരിഹാസ പാത്രമാകാനുള്ള സമയമായെന്ന് അവർ ഹൃദയത്തിൽ പറയു ന്നു. അപ്പോൾ ഈ നിരന്തരമായ ഭയത്തോടെ അവർ ജീവിക്കണം. എല്ലാവരും അന്തസ്സോ ടും ആദരവോടും കൂടെ ജീവിക്കാൻ യോഗ്യരാണ്. ബൈബിൾ പറയുന്നു, “പരിഹാസി മനു ഷ്യർക്കു വെറുപ്പാകുന്നു (സദൃശ. 24:9).” ടിപിഎം വിശ്വാസികൾ ഈ വേലക്കാരെ വിശുദ്ധ ന്മാരെന്ന് വിളിക്കുന്നതിൻ്റെ അടിസ്ഥാനം എനിക്കറിയില്ല. അവരുടെ അനുയായികളുടെ (വിശ്വാസികൾ) സ്വഭാവം കണ്ടിട്ട് അവർക്കും സ്ഥിതിഗതികളുടെ ഗൌരവം മനസ്സിലാ കുന്നില്ല എന്ന് തോന്നുന്നു.

ഉപസംഹാരം

ലേവ്യ 19:32, “നരച്ചവൻ്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധൻ്റെ മുഖം ബഹുമാനിക്കയും നിൻ്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.”

ഇയ്യോബ് 36:5, “ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശ ക്തിയിലും ബലവാൻ തന്നേ.”

ഉല്പത്തി 1:27, “ഇങ്ങനെ ദൈവം തൻ്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിൻ്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”

നിങ്ങൾ ശാരീരികമോ മാനസിക വൈകല്യമോ ഉള്ള ഒരാളെ പരിഹസിക്കുന്ന ഓരോ തവണയും, നിങ്ങൾ അവൻ്റെ അഥവാ അവളുടെ സ്രഷ്ടാവിനെ പരിഹസിക്കുന്നുവെന്ന കാര്യം ഓർക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *