ടിപിഎം പരീശന്മാരുടെ പുളിച്ചമാവ്

യേശു ശിഷ്യന്മാരോട് പറഞ്ഞു, “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊൾവിൻ (ലൂക്കോസ് 12:1-3).” പരീശന്മാരുടെ പൊതുസ്വഭാവവും സ്വകാര്യ ജീവിത വും തമ്മിൽ വലിയ വിടവ് ഉണ്ടായിരുന്നു. അവർ പരസ്യമായി ഒരു കാര്യം പഠിപ്പിച്ചു എങ്കിലും സ്വകാര്യ ജീവിതത്തിൽ അത് പ്രായോഗികമാക്കിയില്ല. ടിപിഎം പരീശന്മാരു ടേയും അവസ്ഥ അതുതന്നെയാണ്. അവരുടെ FFL പ്രദർശനത്തിനായി ഒരു പ്രചാരണ യന്ത്രമുണ്ട്. FFL എന്നത് FAKE FAITH LIFE (വ്യാജ വിശ്വാസ ജീവിതം) ആകുന്നു. അവർ ഞങ്ങ ൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ഇല്ലെന്നും ഞങ്ങൾ വിശ്വാസ ജീവിതമാണ് നയിക്കുന്നതെ ന്നും പ്രചരിപ്പിക്കുന്നു. ഒരു പബ്ലിക്ക് അക്കൗണ്ട് ഉള്ള ഒരു സഭയേയും സ്വതന്ത്ര ശുശ്രുഷ കനേയും ടിപിഎമ്മും അതിൻ്റെ പഠിപ്പിക്കലുകളും നിന്ദിക്കുന്നു. ഉദാഹരണത്തിന് TPM പ്രസിദ്ധീകരണ പുസ്തകത്തിൽ ചോദ്യം 27, “ലോകമെമ്പാടുമുള്ള മിക്ക സഭകളും പണം ശേഖരിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ സഭ (TPM) എന്തു കൊണ്ട് അത് ചെയ്യുന്നില്ല?” TPM ചീഫ് പാസ്റ്റർ ഇതിന് മറുപടി കൊടുക്കുന്നു, “സ്വന്ത നാമത്തിൽ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും ഉള്ളവർക്ക് ഒരിക്കലും ഒരു വിശ്വാസ ജീവിതം നയിക്കാൻ കഴിയില്ല, അവരെ അപ്പൊസ്തലന്മാരെന്നോ യഥാ ർഥ ദൈവദാസന്മാരെന്നോ വിളിക്കാനാവില്ല.”

ടിപിഎം അനുസരിച്ച്, ബാങ്ക് അക്കൌണ്ട് ഉള്ളവരേയും ബാങ്ക് നിക്ഷേപത്തിൽ നിന്ന് ല ഭിക്കുന്ന പലിശ ഉപയോഗിക്കുന്നവരേയും അപ്പൊസ്തലന്മാരെന്നോ യഥാർഥ ദൈവദാസ ന്മാരെന്നോ വിളിക്കാനാവില്ല. താഴെ കൊടുത്തിരിക്കുന്നത് വായിക്കുക.

The Leaven of the TPM Pharisees

ഇപ്പോൾ അവരുടെ രഹസ്യ ഇടപാടുകൾ അവരുടെ പ്രചാരണ യന്ത്രത്തിന് അനുസൃത മായി പരിശോധിക്കാൻ നോക്കാം. അവരുടെ രഹസ്യജീവിതം വെളിപ്പെടുത്തുന്ന UPC (TPM, UK) യുടെ സാമ്പത്തിക ഇടപാടുകൾ ഞങ്ങളുടെ കൈവശം ഉണ്ട്. താഴെയുള്ള സ്നാപ്പ് ഷോട്ടിലെ (SNAPSHOT) ഹൈലൈറ്റ് ചെയ്ത ഭാഗങ്ങൾ ശ്രദ്ധിക്കുക (പൂർണ്ണമായ റിപ്പോർട്ട് ഈ ലേഖനത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്).

The Leaven of the TPM Pharisees


യുപിസി (ടിപിഎം, യുകെ), ബ്രിട്ടീഷ് സർക്കാരിന് നൽകിയ ഈ സാമ്പത്തിക പ്രസ്താവന യിൽ ഒരിക്കലും പൊതുജനങ്ങളെ കാണിക്കാത്ത “ടിപിഎം റിസർവ് പോളിസി (TPM RESERVE POLICY)” എന്ന ഒരു വിഭാഗം ഉണ്ട്. (ഈ ഫിനാൻഷ്യൽ സ്റ്റേറ്റ് മെൻറ്റ് 23 പേജുള്ള ഒരു രേഖയാണ്). “റിസർവ് പോളിസി ക്ലോസ്” അനുസരിച്ച്, TPM സഭ ബാങ്ക് വഴി ദശാംശ മായും സംഭാവനയായും പണം കൈപ്പറ്റുന്നുണ്ടെന്നും (ഏതാണ്ട് 25 ലക്ഷം പൌണ്ട്, അതാ യത് 23 കോടി രൂപ), അതിന് ബാങ്കുകളിൽ നിന്നും പലിശ ലഭിക്കുന്നുണ്ടെന്നും പറയുന്നു. യുകെയിലെ ബാങ്കിലുള്ള 2.5 മില്യൺ പൗണ്ട്, അവരുടെ ചെലവുകൾക്കും വ്യാജ ചാരിറ്റി പ്രവൃത്തികൾക്കും ശേഷം മീതി വന്ന പണമാണ്. ആറ് മാസക്കാലത്തേക്ക്‌ സഭാശുശ്രൂ ഷകന്മാരുടെ ഉപജീവനമാര്‍ഗ്ഗത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി ഈ പണം വച്ചിരിക്കുന്നുവെന്ന് അവർ പറയുന്നു. അവർ വളരെ ദീർഘമായി സംസാരിക്കുന്ന വി ശ്വാസ ജീവിതം ഇതാണോ? അവരുടെ സ്വന്തം പഠിപ്പിക്കലനുസരിച്ച്, അവർ വിശ്വാസ ജീവിതം നയിക്കുന്നില്ല, അതിനാൽ അവരെ ഒരിക്കലും അപ്പൊസ്തലന്മാരെന്നോ യ ഥാർഥ ദൈവദാസന്മാരെന്നോ വിളിക്കാനാവില്ല.

ഉപസംഹാരം

യേശു പറഞ്ഞു, “അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആ യിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിത്: “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവെച്ചത് ഒന്നും വെളിച്ചത്ത്‌ വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്ത്‌ പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവി യിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും. (ലൂക്കോസ് 12:1-3).” ഇപ്പോൾ അവരുടെ വ്യാജ വിശ്വാസ ജീവിതമായ FFL (FAKE FAITH LIFE) എല്ലാവർക്കും നഗ്നമായി കാണാൻ കഴി യുന്നു. കൂടുതൽ രസകരമായ വസ്തുത അവർ ഇതെല്ലാം ചാരിറ്റിയായി മുദ്രകുത്തുന്നു എന്നതാണ്.


0000292082_AC_20180331_E_C

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

4 Replies to “ടിപിഎം പരീശന്മാരുടെ പുളിച്ചമാവ്”

 1. പരീശന്മാരുടെ പുളിച്ചമാവ് കണ്ടിട്ടുണ്ടോ? Jesusne ഫോളോ ചെയുന്ന ഏതെങ്കിലും church ഉണ്ടോ? താൻ വയറ്റിപിഴപ്പിനു അല്ലേ ഈ vlog എഴുതുന്നത്. അധ്വാനിച്ചു jeevikado. മരിച്ചു കഴിഞ്ഞു ഏതെങ്കിലും വ്യക്തിയുടെ ആത്മാവിനെ താൻ കണ്ടിട്ടുണ്ടോ? സ്വർഗം കണ്ടിട്ടുണ്ടോ? ക്യാഷ് വേണം എങ്കിൽ നേരിട്ട് ചോദിക്… അല്ലെങ്കിൽ കേസ് ഫയൽ ചെയ്യു.. തനിക്കു പൂർണമായും ബോധ്യം ഉണ്ടെങ്കിൽ.. ഉണ്ട ഇലാതെ വ്ലോഗ് എഴുതിയിട്ട് എന്ത് കാര്യം.

  1. തന്നോട് ഞാൻ എത്ര ക്യാഷ് ചോദിച്ചു? DONATION COUNTER ഈ സൈറ്റിൽ എവിടെയൊക്കെ താൻ കണ്ടു? തന്റെ പൈസ കൊണ്ട് ജീവിക്കുന്ന കുറെ തെമ്മാടികൾ ഫെയിത്ത്‌ ഹോം എന്ന് വിളിക്കുന്ന വേശ്യ വീട്ടിൽ താമസിക്കുന്നുണ്ട് – അവർക്ക് കൊണ്ടുപോയി കൊടുക്കുക.

   1. ഇപ്പോൾ election timeil ഒരു പാർട്ടിയിൽ നിന്ന് മറ്റു പാർട്ടിലേക്കു സീറ്റ്‌ നു വേണ്ടി ചാടുന്നവരെ കാണാം. അതുപോലെ ഒന്നുകിൽ താൻ ഈ TPM ആയി വളരെ
    അടുത്ത് ബന്ധം ഉള്ള വ്യക്തി. ആഗ്രഹിച്ചത് നടക്കാതെ വന്നപ്പോൾ സരിത നായരെ പോലെ തലയും വാലും ഇലാതെ ആരോപണം ഉന്നയിക്കുന്നു. ഒന്നിനും തെളിവ് ഇല്ല… അല്ലെങ്കിൽ തന്റെ കാമുകി തന്നെ തേച്ചിട്ട് TPM il ചേർന്ന്…. ബ്ലാക്ക് മെയിൽ ചെയ്യുന്നത് കാര്യസാദനത്തിനും പണത്തിനും വേണ്ടി…. അല്ലെങ്കിൽ താൻ ആരുടെയോ ബിനാമി ആണ്. … സമൂഹ നന്മ ആണ് താൻ ഉദ്ദേശിക്കുന്നത് എന്ന് തന്റെ വ്ലോഗിൽ തോന്നുന്നില്ല..

    1. നിങ്ങൾക്ക് എന്തെങ്കിലും കാഴ്ച പ്രശ്നമുണ്ടോ? ഇതിലും കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?

Leave a Reply to admin Cancel reply

Your email address will not be published. Required fields are marked *