ഞായറാഴ്ച യോഗത്തിൽ ടിപിഎം വേലക്കാരി സഹോദരിമാർ മുറിക്കൈ ബ്ലൗസുകൾ ധരി ക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ട്? ടിപിഎം നിയമങ്ങൾ അങ്ങനെ ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കുന്നു! അവരുടെ അവകാശവാദങ്ങൾ അനുസരിച്ച്, മറ്റുള്ളവരെ പ്രലോഭിപ്പിക്കാതിരിക്കാൻ വേണ്ടി അവരുടെ ശരീരത്തിൻ്റെ ഒരിഞ്ച് ഭാഗം പോലും കാണിക്കാൻ പാടില്ലെന്ന് അവർക്ക് കിട്ടിയ വെളിപ്പാട് പ്രകാരം യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നു. കാലുകൾക്ക് മുകളിൽ ഒരിഞ്ച് കാണത്തക്ക വിധം സഹോദരന്മാർ പോലും മീറ്റിംഗുകളിൽ ഇരിക്കാൻ പാടില്ല. മനുഷ്യശരീരം യോഗ സമയങ്ങളിൽ ദൃശ്യമാണെങ്കിൽ അത് ദൈവീക സാന്നിദ്ധ്യത്തിൻ്റെ ദൈവദൂഷണം ആ ണെന്ന് അവർ പരിഗണിക്കുന്നു. എന്നാൽ ആ സഹോദരിയെ അമേരിക്കയിലേക്കോ കാനഡയിലേക്കോ സ്ഥലമാറ്റം ചെയ്യുമ്പോൾ, അവളെ ഒരു പാവാട ധരിപ്പിക്കും. ഇൻഡ്യ യിൽ പരിശുദ്ധ ദൈവത്തിന് ദൈവദൂഷണം ആയി തോന്നുന്നത് അമേരിക്കൻ ഐക്യ നാടുകളിൽ മാനദണ്ഡം ആകുന്നു.
മറ്റൊരു ഉദാഹരണം നോക്കുക. ഒരു ചെറിയ സഹോദരന് എസി ട്രെയിനിൽ യാത്ര ചെയ്യാ നാവില്ല. എസി യാത്ര സുഖകരമായ ജീവിതവും പാപവുമാണ്. എന്നാൽ ഒരു പാസ്റ്റർക്ക് AC തീവണ്ടിയിൽ (AC TRAIN) യാത്ര ചെയ്യാം. പാസ്റ്ററുടെ കാര്യത്തിൽ അത് ഒരു പാപമല്ല. ഒരിട ത്ത് പാപം ആയത് മറ്റൊരിടത്ത് സ്ഥാനമാകുന്നു. ഒരു ഉദാഹരണം കൂടി നോക്കാം. ഒരു പാ സ്റ്റർക്ക് ആളുകളോട് ബൈബിളധ്യയനങ്ങൾ (BIBLE STUDIES) വിശദീകരിക്കാൻ ചിത്രീകൃ ത ഡയഗ്രാമും (PICTURED DIAGRAMS) ചാർട്ടുകളും ഉപയോഗിക്കാം, എന്നാൽ ഒരു ജൂനിയർ ബ്രദറിന് അത് ഉപയോഗിക്കാനാവില്ല, കാരണം ഏതെങ്കിലും ജൂനിയർ ബ്രദർ ചിത്രങ്ങളു ടെ സഹായത്താൽ വിശദീകരിക്കാൻ ശ്രമിച്ചാൽ അയാളെ നിഗളിയായി മുദ്ര കുത്തും. പാസ്റ്റർ അവനെ വിളിച്ച്, “നിൻ്റെ നിഗളം കണ്ടോ! നീ ഒരു സെലിബ്രിറ്റിയാകാൻ ആ ഗ്രഹിക്കുന്നുവോ?” എന്ന് ചോദിക്കും. അടുത്ത സമ്മേളനത്തിൽ പ്രസംഗിക്കുന്നതിൽ നിന്ന് അയാളെ നിരോധിക്കുകയും ശിക്ഷിക്കുകയും ചെയ്യും. ജൂനിയർ ശുശ്രുഷകൻ ചാർട്ട് ഡയഗ്രം ഉപയോഗിക്കുന്നത് പാപമാണ്, എന്നാൽ പാസ്റ്റർക്ക് ചാർട്ടറുകൾ ഉപയോ ഗിക്കുകയും സെലിബ്രിറ്റി ആയി മാറുകയും ചെയ്യാവുന്നതാണ്.
ആവർത്തനം 25:13, “നിൻ്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.”




അളവുകോലിൻ്റെ പാശ്ചാത്യ പൗരസ്ത്യ മാനദണ്ഡങ്ങൾ
ടിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് ഞങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്.
- വേലക്കാരും വിശ്വാസികളും തമ്മിൽ (പരിശോധിക്കുക ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 6, ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 7, ഫ്ലിപ്പ്-ഫ്ളോപ്പ്)
- വേലക്കാരും വേലക്കാരും തമ്മിൽ (വഞ്ചകരിൽ നിന്ന് സ്വാതന്ത്ര്യം)
അവരുടെ കാപട്യം ഞങ്ങൾ ധാരാളം പ്രാവശ്യം കാണിച്ചു തന്നു. എന്നാലും, ടിപിഎമ്മി ൻ്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസത്തിൻ്റെ ഇരട്ട സ്റ്റാൻഡേർഡ് അളവുകൾ ഊന്നി കാണിക്കേണ്ട ഒരു വിഭാഗമാണ്. ഇൻഡ്യയിലും പാശ്ചാത്യ രാജ്യങ്ങളിലും ജനങ്ങ ളുടെ പൂർണ്ണതയുടെ ഇരട്ട നിലവാര നിയമങ്ങൾ പൊതുജന സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്.
ഇന്ത്യയിൽ പാപം | USA, കാനഡ എന്നിവിടങ്ങളിൽ വ്യവസ്ഥ |
നിങ്ങൾ ടിപിഎം ശുശ്രൂഷയിൽ പ്രവേ ശിച്ചിട്ട് 1 കൊരിന്ത്യർ 7:9 അനുസരിച്ചാൽ, പ്രതിഷ്ഠ ലംഘിച്ചതായി ശിക്ഷ നിങ്ങൾക്ക് എതിരെ കുറ്റം ചുമത്തും. നിങ്ങൾക്ക് വിവാഹം കഴിക്കാൻ പറ്റില്ല. ടിപിഎമ്മിൽ വിവാഹിതനായ ഒരു ജീവിതം തുടരുക. | അമേരിക്കൻ ഐക്യനാടുകളിൽ, നിങ്ങ ൾക്ക് വിവാഹം കഴിക്കാം, കൂടാതെ നി ങ്ങൾക്ക് വിശ്വാസ ഭവനത്തിൽ കുട്ടിക ൾക്ക് ജന്മം നൽകാം. |
വേലക്കാർ മനുഷ്യർ കാണത്തക്ക വിധ ത്തിൽ ശരീരഭാഗങ്ങളോ കൈകാലുക ളോ ഒരിഞ്ച് എങ്കിലും തുറന്നു വെച്ചാൽ പാപവും അശുദ്ധവുമാണ്. | സഹോദരിമാർ അമേരിക്കയിൽ പാവാട ധരിക്കുന്നു. |
പൂക്കൾ ഇല്ല, അലങ്കാരമില്ല. അത് മ്ളേച്ഛത യാണ്. | പുഷ്പ അലങ്കാരങ്ങൾ അവരുടെ വിവാ ഹങ്ങളുടേയും ശവസംസ്കാരത്തിൻ്റെയും ഭാഗമാണ്. |
വസ്ത്രങ്ങൾ വെളുത്തതായിരിക്കണം. നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാൽ നിങ്ങൾ ഉൽപ്രാപണത്തിൽ എടുക്കപ്പെടുകയില്ല. മണവാളൻ സ്വന്തം വിവാഹത്തിൽ കോട്ടോ ബ്ലേസറോ ധരിക്കാൻ പാടില്ല. കോട്ടു ധരിച്ചാൽ വിവാഹം നടത്തി കൊടുക്കത്തില്ല. | ചീഫ് പാസ്റ്റർമാർ പോലും കറുത്ത വ സ്ത്രങ്ങൾ ധരിക്കുന്നു. റെയ്മണ്ടിൻ്റെ സൂപ്പർമോഡലുകളെ പോലെ അവർ സ്യൂട്ടും ബൂട്ടും ടൈയുമൊക്കെ ധരിക്കുന്നു. |
തിരുവത്താഴത്തിൽ ഒരൊറ്റ പാത്രത്തിൽ നിന്ന് വീഞ്ഞു കുടിക്കുന്നത് പ്രശംസി ക്കുന്നു. ഒരേ രക്തമാണെന്നും എല്ലാവരും ഒരേ പാനപാത്രത്തിൽനിന്നു കുടിക്കുക യും വേണമെന്ന് അവർ പറയുന്നു. | അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും കർത്തൃമേശയിൽ വീഞ്ഞ് ഓരോരു ത്തർക്കും ഓരോ പ്രത്യേക പാത്രത്തിൽ നൽകുന്നു. |
സഹോദരിമാർ പാട്ട് പാടുന്നു. ഗാന ശു ശ്രുഷയിൽ വിശ്വാസിൾക്ക് സഹോദരി മാരേക്കാൾ ശബ്ദം ഉയർത്താൻ പാടില്ല. | വിശ്വാസികൾ ഗാന ശുശ്രുഷ നയിക്കുന്നു. |
പാസ്റ്റർമാർ സദസ്സിനെ അഭിമുഖീകരി ക്കാൻ ഉയർത്തിയ പ്ലാറ്റ് ഫോമിൽ ഇരി ക്കുന്നു. സാധാരണ വിശ്വാസികളോ ടൊത്ത് അയാൾ ഇരിക്കരുത്. | വിശ്വാസികൾക്കെതിരെ പുറകുതിരിച്ച് ഏറ്റവും മുന്നിൽ പാസ്റ്റർ ഇരിക്കുന്നു. പ്ര സംഗം നടക്കുന്ന സമയത്ത് മാത്രം വിശ്വാ സികളുടെ നേരെ നോക്കാൻ അയാൾ തയ്യാറാകും. |
ശനിയാഴ്ച രാത്രിയിലെ ഉപവാസ യോഗം നിർബന്ധമാണ്. കാത്തിരുപ്പ് യോഗങ്ങ ളിൽ പങ്കെടുക്കുകയും ശനിയാഴ്ച രാത്രി ഉപവസിക്കുകയും ചെയ്യുന്നത് ഒരു യഥാ ർത്ഥ വിശ്വാസിയുടെ ലക്ഷണമാകുന്നു. | ശനിയാഴ്ച രാത്രികളിൽ നിർബന്ധിത ഉപ വാസം ഇല്ല. |
ഉപസംഹാരം
മീഖായുടെ പുസ്തകത്തിൽ ദൈവം ഇസ്രായേൽ മക്കളെ ചോദ്യം ചെയ്യുന്നു, “കള്ളത്തുലാ സ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ? (മീഖാ 6:11). ഇരട്ട മാനദണ്ഡങ്ങൾ ദൈവ ദൃഷ്ടിയിൽ മ്ലേച്ഛതയാകുന്നു (സദൃശവാക്യങ്ങൾ 20:23). ഒരു ഇരട്ട മാനദണ്ഡങ്ങൾ ഉള്ള ഒരാൾക്ക് ഒരേ അളവിന് സമാനമായ രണ്ട് വ്യത്യസ്ത അളവുകൾ ഉണ്ടായിരിക്കും. ചിലപ്പോൾ 1 കി.ഗ്രാം മാവ് ചിലപ്പോൾ ഒരു കി.ഗ്രാം ആയോ രണ്ട് കി.ഗ്രാം ആയോ തൂക്കും. അങ്ങനെയുള്ളവർ ദൈവമുമ്പാകെ വിശുദ്ധരും നിഷ്കളങ്കരുമായി പരി ഗണിക്കപ്പെടുന്നില്ല. ടിപിഎം ശുശ്രുഷകന്മാരും അതേ വിഭാഗത്തിൾ പെടുന്നു. സമ്പന്നർ ക്കും ശക്തർക്കും എന്തും ധരിക്കാം, എന്തും ചെയ്യാം, കൊല ചെയ്യാം, വ്യഭിചാരം ചെയ്യാം, മന്ത്രവാദം ചെയ്യാം, ഡോക്ടറുടെ അടുക്കൽ പോലും പോകാം. അവർക്ക് ഗ്രേസ് മാർക്ക് കൊടുത്ത് ക്ഷമിക്കും. എന്നാൽ ടിപിഎം സമൂഹത്തിലെ പാവങ്ങളും ദുർബലവുമായവ ർക്ക് യാതൊരു ഇളവും ലഭിക്കില്ല. ടിപിഎം കൽപ്പനകൾ ലംഘിച്ചാൽ അവർ തീർച്ചയാ യും ശിക്ഷിക്കപ്പെടും. സമ്പന്നരുടെ പന്നിയെ വിഴുങ്ങുന്നു, പക്ഷേ പാവങ്ങളുടെ ഈച്ചയെ അരിച്ചെടുക്കുന്നു (മത്തായി 23:24).
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.