നമ്മുടെ വായനക്കാർ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്. ചിലർ ഞങ്ങൾ ഒരു പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് അവർക്ക് ഉപരിപ്ളവമായുള്ള (SUPERFICIAL) സ്വഭാ വങ്ങളുമായി അതിനെ ടിപിഎമ്മുമായി താരതമ്യം ചെയ്യാൻ ശ്രമിക്കാം. ടിപിഎമ്മിനെ കാൾ കൂടുതൽ മെച്ചപ്പെട്ട സ്ഥലം ഏതെന്ന് അറിയാൻ ചിലർ ആത്മാർത്ഥമായി ആവശ്യ പ്പെടുന്നു. ടിപിഎം ഏറ്റവും മികച്ച സഭയാണെന്ന ആശയം അവരുടെ ഉള്ളിൽ തള്ളികയ റ്റി ഇരിക്കുന്നതുകൊണ്ടാണ് അത്തരം ചോദ്യങ്ങൾ ഉയർന്നു വരുന്നത്. നിങ്ങളിൽ പലർ ക്കും അറിയാവുന്നതുപ്പോലെ, അവർ പ്രതീക്ഷിക്കുന്ന ഉത്തരം അവർക്ക് കിട്ടാൻ പോകു ന്നില്ല. ഇനി നമുക്ക് വിഷയത്തിലേക്ക് നേരിട്ട് കടക്കാം. മുമ്പ് ഞങ്ങൾ ഒരു വ്യത്യസ്ത തല ത്തിൽ ഇതിനെ അഭിസംബോധന ചെയ്തിരുന്നുവെങ്കിലും, അത്തരം ചിന്തയ്ക്കു പിന്നിലു ള്ള കാരണം കൈകാര്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
മനുഷ്യ മനസ്സിനുള്ള പ്രശ്നം
നാം വളരെ മത്സരിക്കുന്ന, വാണിജ്യപരമായ ലോകത്തിൽ ജീവിക്കുന്നതിനാൽ, ആ വസ്തു ക്കളുമായി താരതമ്യം ചെയ്യാനുള്ള പ്രവണത നമ്മളിൽ വരുന്നു. നമ്മൾ ആ വസ്തുക്കളുമാ യി താരതമ്യം ചെയ്തുകഴിഞ്ഞാൽ ഏറ്റവും മികച്ചതും ഏറ്റവും താങ്ങാവുന്ന വിലയുള്ളതു മായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന്. ജെഇഇ (JEE) വിജയകരമായി പൂർ ത്തിയാക്കിയതിനുശേഷം ഒരു എൻജിനീയറിങ് വിദ്യാർഥി ഐഐടിയിൽ (IIT) പ്രവേശ നം നേടിയാൽ, അവൻ വ്യത്യസ്ത ഓപ്ഷനുകൾ നോക്കുന്നു. ആദ്യം ഏത് ഐഐടിയിൽ ചേരണം എന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങും (ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങി യവ). അവർ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിൽ അവരുടെ ഇഷ്ടപ്പെട്ട സ്ട്രീമുകൾ ലഭി ക്കുന്നില്ലെങ്കിൽ, അവരുടെ ചിന്ത അടുത്ത ഏറ്റവും നല്ലത് എന്തായിരിക്കും എന്നതായി രിക്കും? ഇങ്ങനെയാണ് മനുഷ്യ മസ്തിഷ്കം പ്രവർത്തിക്കുന്നത്. അതുകൊണ്ട്, സഭകൾ (അല്ലെങ്കിൽ സമൂഹങ്ങൾ) എന്ന പേരിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ സംഘടനകളും ഒരു പോലെ തന്നെയാണെന്നാണ് അവർ കരുതുന്നത്.
വാസ്തവത്തിൽ, ടിപിഎം ഈ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നു. അടുത്ത ലോകത്തിലേ ക്ക് ഒരു പ്രശ്നരഹിതമായ ടിക്കറ്റ് അവർ ഏകദേശം ഉറപ്പ് നൽകുന്നു. അവരുടെ മിക്ക പ്ര ഭാഷണങ്ങളിലും അവർ മറ്റു സഭകളുമായി താരതമ്യം ചെയ്യുന്നു. നിശ്ചിത ഫീസ്, ദശാം ശവും വഴിപാടും ആകുന്നു. ഈ വലിയ വിഭജനം മറി കടക്കാൻ അവർ ലൗകീകമായ കർക്കശങ്ങളുമായി ഈ ഫീസ് കൂട്ടിച്ചേർക്കണം. സ്വാഭാവികമായും, ഞങ്ങളുടെ ലേഖ നങ്ങളെല്ലാം വായിച്ചതിനു ശേഷം ഈ വർഷങ്ങളിലെല്ലാം ടിപിഎം അവരെ കൊള്ളയടി ക്കുകയായിരുന്നു എന്ന് തോന്നും. അവർ ഈ മുങ്ങുന്ന കപ്പലിൽ നിന്ന് വെളിയിൽ വരാൻ സ്വയം തയ്യാറായിരിക്കുന്നു.
ഒരു തെറ്റായ ചിന്തയോടെ ജീവിക്കുന്നു
പ്രൊട്ടസ്റ്റൻറ്റ് നവീകരണത്തിനു ശേഷം, ചില വ്യക്തമായ തിന്മകൾ വന്നു. അതിൽ ഒന്ന് “ഒരു സഭ എന്താകുന്നു” എന്ന തെറ്റിദ്ധാരണയാണ്. സിദ്ധാന്തങ്ങൾ തമ്മിലുള്ള വ്യത്യാസം അടിസ്ഥാനമാക്കി, ലോകമെമ്പാടും കഴിഞ്ഞ ഏതാനം നൂറ്റാണ്ടുകളായി സഭ സംഘടന കൾ തഴച്ചു വളരുന്നതിന് സാക്ഷ്യം വഹിച്ചു. ഓരോരുത്തരും അതിനെ “സഭ” എന്ന് വിളി ക്കുന്നു. വാസ്തവത്തിൽ, ഇവ അടിസ്ഥാനപരമായി മതങ്ങൾ നടത്തുന്ന ക്ലബ്ബുകൾ തന്നെ യായിരുന്നു. എൻ്റെ അഭിപ്രായത്തിൽ, നിങ്ങൾ ഈ സംഘടനകളെ പള്ളികളേക്കാൾ ക്ല ബുകൾ എന്ന് പുനർനാമകരണം ചെയ്താൽ, നിങ്ങൾക്ക് ശരിയായി മനസ്സിലാകും. ടിപിഎം സഭ സിഎസ്ഐ (CSI) സഭയേക്കാൾ മെച്ചമാണെന്ന് പറയുന്നത് ലയൺസ് ക്ലബ് റോട്ടറി ക്ലബിനെക്കാൾ നല്ലതാണെന്ന് പറയുന്നത് പോലെയാകുന്നു.
ഈ മത ക്ലബ്ബുകൾ പള്ളികളാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നിടത്തോളം കാലം, “ഞാൻ ഏത് ആരാധനാലയത്തിലേക്ക് പോകണം?” എന്ന ചോദ്യം ചോദിക്കും. സഭയുടെ അത്തര മൊരു ആശയം തെറ്റാണ്. അത് അജ്ഞതയുടെ അടിമത്തത്തിൽ നിങ്ങളെ വെയ്ക്കും.
തെറ്റായ ചിന്തയ്ക്ക് കാരണം
ഒരു തകരാറുള്ള ഈ ചിന്തയെ ജഡികത എന്ന് വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ തലങ്ങളിലും ജഡികത കുത്തി വെയ്ക്കുമ്പോൾ നിങ്ങൾ ജഡികന്മാരാകും. ഈ പറയപ്പെടുന്ന പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ ഏറ്റവും മോശമായ ജഡികന്മാർ ആകുന്നു.
1 കൊരിന്ത്യർ 3:3, “നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡി കന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?”
1 കൊരിന്ത്യർ 2:14, “എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിൻ്റെ ഉപദേശം കൈക്കൊ ള്ളുന്നില്ല; അത് അവന് ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവന് ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.”
ടിപിഎമ്മിനുള്ളിലെ ജഡികതയുടെ ചില ഉദാഹരണങ്ങൾ.
- ഒരു വ്യക്തി വളരെ താഴ്മയുള്ളവനാകയ്യാൽ ദൈവം അവനെ സഭയുടെ ചീഫ് പാസ്റ്റ റായി ഉയർത്തിയ കാര്യം ഈ വെളുത്ത കൾട്ടുകൾ സൂചിപ്പിച്ച പല സംഭവങ്ങളും ഞാൻ കേട്ടിട്ടുണ്ട്. ടിപിഎമ്മിലെ ഓർഗനൈസേഷണൽ പ്രൊമോഷൻ ഒരു വ്യക്തി യുടെ മേൽ ദൈവത്തിൻ്റെ അംഗീകാരവും സന്തോഷവും ആയി കണക്കാക്കുന്നത് എങ്ങനെയെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
- ഒരു ടിപിഎം പുരോഹിതനെ ക്ലേശങ്ങൾ നിറഞ്ഞ ഒരു വിദൂര സ്ഥലത്തേക്ക് മാറ്റിയാ ൽ, അവനെ നല്ല രീതിയിൽ അംഗീകരിക്കാത്ത മറ്റുള്ളവർ അത് ദൈവശിക്ഷയായി കണക്കാക്കുന്നു.
- മറ്റ് മനുഷ്യരോടുള്ള പ്രതികാരം തീർക്കുന്ന പല പ്രലോഭന പ്രവചനങ്ങളും വളരെ വ്യക്തമാണ്. അവയിൽ ചിലത്, “നിനക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയു ധവും ഫലിക്കയില്ല: യഹോവ നിന്നെ വാലല്ല, തല ആക്കും; “നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും;” “ദൈവം നമുക്ക് അനുകൂലം എങ്കിൽ നമുക്ക് പ്രതികൂലം ആർ?” നമ്മുടെ ടിപിഎം തീവ്രവാദികൾ ഈ പ്രവചനങ്ങൾ ആത്മീയവൽക്കരിക്കും, എന്നാ ൽ അതിൻ്റെ ഫലം എന്താണെന്ന് നമുക്കറിയാം.
- അവർ പലപ്പോഴും “ശ്രേഷ്ഠ സഭ” എന്ന ഉദ്ധരണി പ്രസ്താവിക്കുന്നു. സന്യാസജീവിതമാ യ ഈ പറയപ്പെടുന്ന പ്രതിഷ്ഠയെ ദൈവത്തിനു മുൻപാകെ പ്രത്യേക സ്വീകാര്യമായ കാരണമായി പരിഗണിക്കുന്നു. അങ്ങനെയൊരു മനോഭാവം 2 കൊരിന്ത്യർ 10:12 ൻ്റെ നേരിട്ടുള്ള ലംഘനമാണ്. തങ്ങളെത്തന്നേ ശ്ളാഘിക്കുന്ന ചിലരോട് ഞങ്ങളെത്ത ന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ ത ങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.
ഉപസംഹാരം
ഈ ലേഖനത്തിൽ, നിങ്ങൾ തെ റ്റിപ്പോയെന്ന് ഞങ്ങൾ ആരോ പിക്കുന്നില്ല. നിങ്ങളുടെ ആശ ങ്കയും ഉദ്ദേശ്യവും ഞങ്ങൾ മന സ്സിലാക്കുന്നു. നമ്മുടെ സ്വാഭാ വിക മനസ്സ് ദൈവത്തെക്കുറിച്ച് നമ്മുടെ സ്വന്തമായി ഒരു ഭാവ നയുടെ വ്യാഖ്യാനമായി കരു തുന്നു. നമ്മൾ പലപ്പോഴും കാ ണുന്ന വെള്ള ധരിക്കുന്ന വൈ ദികന്മാരെ നിരീക്ഷിക്കുന്നതിലൂടെ ഈ ചിന്ത നമ്മെ സൂക്ഷ്മമായി ബലപ്പെടുത്തുന്നു. എ ന്നാൽ, നിങ്ങളുടെ ജഡിക ചിന്തയുടെ പെട്ടിയിൽ ഒതുക്കാൻ കഴിയുന്ന ഒരാളല്ല ദൈവം. അതുപോലെ, പരിമിതമായ അറിവുകളെ പിന്തുടരുന്നതിനു പകരം, ദൈവം നിർവചി ക്കുന്ന വിധത്തിൽ ദൈവസഭയെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മനസ്സിലാക്കണം. ഈ ഭാഗം നിങ്ങളുടെ സ്വന്തം ധ്യാനത്തിനായി മൂന്ന് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവസാ നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
- അബ്രഹാം സംബന്ധിച്ച സഭ ഏതാകുന്നു?
- ഉൽപ്രാപണത്തിനു മുൻപ് ഹാനോക്ക് ഏത് സഭയിൽ പോയിരുന്നു?
- എന്തുകൊണ്ട് യേശു ആലയത്തിലെ / സിനഗോഗിലെ ഹാജർ ശ്ളാഘിച്ചു? ലേവ്യൻ്റെ യും പുരോഹിതൻ്റെയും തീക്ഷ്ണതയെ (ദേവാലയ ശുശ്രൂഷയിൽ സാദ്ധ്യമായിരിക്കാം) പ്രശംസിച്ചു, എന്നാൽ നല്ല ശമര്യക്കാരൻ്റെ പ്രവൃത്തികളെ അഭിനന്ദിച്ചു?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.