ഞാൻ ഏത് സഭയിൽ പോകണം? – ഭാഗം 2

ഞാൻ ഏത് സഭയിൽ പോകണം – ഭാഗം 2, ഈ പരമ്പരയിലെ മുൻ ലേഖനത്തിൻ്റെ തുടർ ച്ചയാണ്. നിങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും നിങ്ങൾ എങ്ങനെ വില്കാൻ പോകുന്നു വെന്നതാണ് ഈ ലോകത്തിലെ എല്ലാ ബിസിനസ്സുകളുടെയും വിജയം. അതേപോലെ, രാഷ്ട്രീയക്കാർക്കും മത ഗുരുക്കന്മാർക്കും വിശ്വസ്തരായ അനുയായികളുണ്ട്. ദി പെന്ത ക്കോസ്ത്‌ മിഷനെ പോലെയുള്ള ഒരു മത സംഘടനയ്ക്കും വിജയിക്കാൻ വാണിജ്യമുദ്ര (BRANDING)  ആവശ്യമാണ്. അതിനാൽ “ഞാൻ ഏത് സഭയിൽ പോകണം?” എന്ന് ചോദിക്കു മ്പോൾ, ഞാൻ ഏത് ബ്രാൻഡ് പിന്തുടരണമെന്ന് നിങ്ങൾ വാസ്തവത്തിൽ ചോദിക്കുന്നു.

യഥാർത്ഥ ബ്രാൻഡുകൾ

നന്നായി മനസ്സിലാക്കുന്നതിനായി, ഞാൻ കമ്പ്യൂട്ടർ മാർക്കറ്റിൻ്റെ ഒരു ഉദാഹരണം വ്യക്ത മാക്കട്ടെ. ഞാൻ ദീർഘനാളായി ഒരു തവണ പോലും ഇൻറ്റൽ ചിപ്പ്സെറ്റുകളുടെ പരസ്യം കണ്ടിട്ടില്ല. എന്നാൽ, HP, DELL, LENOVO തുടങ്ങിയ പ്രധാന ബ്രാൻഡുകൾ ഇൻറ്റൽ ചിപ്സെറ്റു കൾ ഉപയോഗിക്കുന്ന അവരുടെ ഉല്പന്നങ്ങളിൽ “INTEL INSIDE” ലോഗോ പ്രദർശിപ്പിക്കുന്നു, പ്രത്യേകിച്ച് പ്രോസസറുകളിൽ. ഹാർഡ് ഡിസ്ക് സീഗേറ്റ് ആണെങ്കിലും “SEAGATE INSIDE” കാണിക്കുന്ന ഒരു പിസി നിങ്ങൾ കാണില്ല. കമ്പ്യൂട്ടറിനുള്ളിലെ മിക്ക ഭാഗങ്ങളും വ്യത്യ സ്ത നിർമ്മാതാക്കളിൽ നിന്ന് ശേഖരിച്ചതാകുന്നു, എന്നാൽ ആ പേരുകൾക്ക് “INTEL INSIDE” ലോഗോയുടെ ശക്തി ഇല്ല. കമ്പ്യൂട്ടറിലെ ഈ ലോഗോയ്ക്ക് ഒരു പ്രധാന കാരണം അതി ൻ്റെ വിശ്വാസ്യതയും പ്രകടനവുമാണ്. പ്രാദേശികമായി നിർമ്മിക്കുന്ന ധാരാളം പ്രൊസ സ്സറുകൾ ഉണ്ടാകും, എന്നാൽ അവയിൽ ഒന്നിനും തന്നെ ഇൻറ്റലിൻ്റെ ബഹുമാനവും നിവ്വ ഹണവും ഏറ്റെടുക്കാൻ സാധ്യമല്ല. ആത്മീയ ലോകത്തിൽ, ആരെങ്കിലും വിശ്വാസ യോ ഗ്യതയ്ക്കും ആശ്രയത്വത്തിനും ഏറ്റവും നല്ല പ്രശസ്തിയാർജിക്കുന്നെങ്കിൽ അത് യേശു ക്രിസ്തു അല്ലാതെ മറ്റാരുമല്ല. അതിനാൽ, മതപരമായ പല ബ്രാൻഡുകളും യേശുവിനെ തോളത്തെടുത്തു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നത് നമ്മെ അമ്പരപ്പിക്കരുത്. അതുകൊണ്ട് ടിപിഎം പോലും “JESUS INSIDE” എന്ന ലോഗോ പിടിച്ചിരിക്കുന്നു.

നിങ്ങളുടെ കമ്പ്യൂട്ടറിനുള്ളിലെ ഇൻറ്റൽ പ്രോസസ്സറുകൾ പരിശോധിക്കാൻ നിങ്ങൾ അ റിയാതെ സ്റ്റിക്കറിലും വിൽപനക്കാരൻ്റെ സ്വരവാക്കുകളിൽ വിശ്വസിക്കുകയും ചെയ്താ ൽ, നിങ്ങൾ വഞ്ചിക്കപ്പെടും. ഒരു സഭയ്ക്കുള്ളിലെ “JESUS INSIDE” എന്ന യാഥാർത്ഥ്യത്തെ പരിശോധിക്കുന്നതിനേക്കാൾ കമ്പ്യൂട്ടർ പ്രോസസ്സറിൻ്റെ സത്യസന്ധത പരിശോധിക്കുന്ന ത് വളരെ എളുപ്പമാണ്. വാസ്തവത്തിൽ, പല ആധുനിക പള്ളികളിലും യേശു പുറത്താണ്. എന്നാൽ അവയ്ക്ക് “JESUS INSIDE” എന്ന ഒരു ലേബൽ ഉണ്ട്.

വെളിപ്പാട് 3:20, “ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എൻ്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവൻ്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.”

വെളിപ്പാട് 3:1, “സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക. ദൈവത്തിൻ്റെ ഏഴാത്മാവും ഏഴ് നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിൻ്റെ പ്രവൃത്തി അറിയുന്നു. ജീവനു ള്ളവൻ എന്നു നിനക്ക് പേർ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.”

യഥാർത്ഥതയുടെ പരിശോധന (യേശു കർത്താവാകുന്നു)

ഇസ്ലാമും ബഹായികളും പോലുള്ള മതങ്ങളിലും “JESUS INSIDE” ലോഗോ ഉണ്ട്. അതുപോ ലെ തന്നെ നിരവധി മതസംഘടനകളും പ്രശസ്ത കൾട്ടുകളും യേശുവിൻ്റെ ബ്രാൻഡ് തങ്ങ ളുടെ മതം മാർക്കറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. ജനങ്ങൾ അവരുടെ ഉച്ചത്തിലുള്ള പ്രസം ഗങ്ങളും തന്ത്രങ്ങളും ആകർഷിക്കപ്പെടുന്നതുമൂലം യേശു സഭയുടെ ഉള്ളിലാണെന്ന ചി ന്തിച്ച് വഞ്ചിക്കപ്പെടുന്നു. ഇത് മുതിർന്നവർ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെ വഞ്ചിക്കുന്നതു പോലെയാണ്.

എഫെസ്യർ 4:14, “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചു കളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻ്റെ ഓരോ കാറ്റി നാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ (ക്കരുത്).”

JESUS INSIDE” ലോഗോ ശരിയാണോ എന്ന് അറിയാൻ ചില അടിസ്ഥാന പരിശോധനകൾ ഇവയാണ്.

യേശു സഭയിൽ ആയിരിക്കരുത്, കർത്താവ് ആകരുത്. യേശു കർത്താവല്ലെങ്കിൽ, അദ്ദേ ഹം വാസ്തവത്തിൽ സഭയ്ക്ക് പുറത്താണ്. അങ്ങനെ യേശു കർത്താവാണെങ്കിൽ, അദ്ദേ ത്തിൻ്റെ ശ്രേഷ്ഠത സഭയിലുടനീളം ദൃശ്യമാകും.

സഭയേയും കുട്ടായ്മയേയും മൂല്യനിർണ്ണയം നടത്തുമ്പോൾ ഈ ചോദ്യങ്ങൾ ചോദിക്കുക. ഈ ചോദ്യങ്ങൾ ടിപിഎം മാരകമായി ലംഘിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചി രിക്കുന്നു.

1. മറ്റ് ക്രിസ്ത്യാനികളെ അവർ സ്നേഹിക്കുന്നുണ്ടോ അതോ അവർ മറ്റ് സഭകളെ കീഴ ടക്കാൻ ശ്രമിക്കുകയാണോ?

താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിക്കുന്നതിനു മുമ്പ് ഈ ഓഡിയോ ശ്രദ്ധിക്കു ക. തേജു (ടിപിഎമ്മിൻ്റെ അടുത്ത തലമുറ നേതാവ്), തൻ്റെ പ്രധാന ദൗത്യം മറ്റു സഭകളേ യും സമുദായങ്ങളേയും ആക്രമിക്കുകയും സ്വയം ഉയർത്തുകയും ചെയ്യുന്നതാണെന്ന് അബദ്ധത്തിൽ സമ്മതിക്കുകയും ചെയ്യുന്നു.

  • ഫിലിപ്പിയർ 2:3, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓ രോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ.”
  • യോഹന്നാൻ 13:34, “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.”
  • റോമർ 5:8, “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരി ക്കയാൽ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.”
  • 1 കൊരിന്ത്യർ 13:1, “ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരി ച്ചാലും എനിക്ക് സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈ ത്താളമോ അത്രേ.”
  • 2 കൊരിന്ത്യർ 10:12, “തങ്ങളെത്തന്നേ ശ്ളാഘിക്കുന്ന ചിലരോട് ഞങ്ങളെത്തന്നേ ചേ ർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ട് തിരിച്ച റിവുള്ളവരല്ല.”

ഉപസംഹാരം

നിങ്ങൾ മതത്തിൻ്റെ വ്യാപാരത്തിൽ ആയിരിക്കുമ്പോൾ, നിങ്ങൾ യേശുവിനെയോ മറ്റ് ആളുകളെയോ സ്നേഹിക്കുന്നില്ല. നിങ്ങളുടെ സ്വന്തം ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നു, അതിനാൽ നിങ്ങൾക്ക് ഒരു ബ്രാൻഡ് പിന്തുടരേണ്ടതുണ്ട്. നിങ്ങളുടെ ബ്രാൻഡിന്റെ പ്രശസ്തിക്കായി നിങ്ങൾ യേശുവിൻറെ നാമം ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള വിപണനത്തിന് യേശുവുമായി യാതൊരു ബന്ധവുമില്ല.

ലൂക്കോസ് 6:46, “നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയു ന്നത് ചെയ്യാതിരിക്കയും ചെയ്യുന്നത് എന്ത്?”

മത്താ. 7:22-23, “കർത്താവേ, കർത്താവേ, നിൻ്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്ന് പലരും ആ നാളിൽ എന്നോട് പറയും. അന്നു ഞാൻ അവരോട്: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്ന് തീർത്തു പറയും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *