മോദിക്ക് മറ്റൊരു അഞ്ച് വർഷത്തേക്ക് സ്വാഗതം

ഈ സൈറ്റ് വായിക്കുന്ന നിങ്ങളിൽ പലരും ഈ ബ്ലോഗിൻ്റെ തലക്കെട്ട് കണ്ട് ആകുലപ്പെ ടാം. അഡ്മിൻ മോദി ഭക്തൻ ആണെന്ന് ഒരു പക്ഷെ നിങ്ങൾ സംശയിക്കുന്നു. ക്രിസ്ത്യാ നികളെന്ന് അവകാശപ്പെടുകയും അതേ സമയം “മോദി” എന്ന രണ്ടക്ക അക്ഷരത്തെ ഭയപ്പെടുകയും ചെയ്യുന്ന ജനങ്ങളുടെ കണ്ണ് ഈ ലേഖനത്തിൽ കൂടി തുറപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഭോഷ്ക്ക് പ്രവചനകളിലും പുരോഹിതന്മാരുടെ നേതൃത്വത്തിലുള്ള ലക്ഷ്യങ്ങളില്ലാത്ത പ്രാർത്ഥനകളിലും വിശ്വസിച്ചതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പല ക്രിസ്ത്യാനികൾക്കും തികച്ചും അപ്രതീക്ഷിതമായ ഒരു കാര്യമായി പരിണമിച്ചിട്ടുണ്ട്. മോദിയുടെ പുരോഗതി തടയാൻ ടിപിഎമ്മിലും ചെയിൻ പ്രാർത്ഥനകൾ (CHAIN PRAYERS) ഉണ്ടായിരുന്നു. എനിക്ക് കിട്ടിയ റിപ്പോർട്ടിൽ നിന്നും, മോദി അധികാരത്തിൽ വന്നാൽ ടിപിഎമ്മിൻ്റെ കൺവെ ൻഷനുകൾ നിർത്തും എന്നതായിരിക്കും അവരുടെ ആശങ്ക. മോദി പരാജയപ്പെടാനും കോൺഗ്രസ് വിജയിക്കാനുമായി രാത്രി പ്രാർഥന (NIGHT PRAYER) നടത്തിയിരുന്നു. ഈ പ്രതിഭാസത്തിന് ടിപിഎം ഒറ്റയ്ക്ക് ഉത്തരവാദി അല്ലെങ്കിലും, പ്രതിഭാസത്തെ പ്രതികൂല മായി ബാധിക്കില്ലെങ്കിലും, സീയോനിൽ പിതാവിൻ്റെ മുഖം കാണുമെന്ന് (അത് തെറ്റാ ണെന്നു തെളിയിച്ചെങ്കിലും) അവകാശപ്പെടുന്നവരിൽ നിന്നും ഞങ്ങൾ കുറച്ചുകൂടി ഉന്ന ത നിലവാരം പ്രതീക്ഷിക്കുന്നു.

ഞാൻ എന്തുകൊണ്ട് മോദിയെ സ്വാഗതം ചെയ്യുന്നു?

മോദിയെ സ്വാഗതം ചെയ്യാനുള്ള നാല് പ്രധാന കാരണങ്ങൾ ഞാൻ അവതരിപ്പിക്കുന്നു.

കാരണം 1. കൾട്ടുകൾ, വ്യാജ പ്രവാചകന്മാർ, വ്യാജ ഉപദേഷ്ട്ടാക്കന്മാർ എന്നിവരുടെ ബിസിനെസ്സ് തകർക്കുന്നു.

ഇന്നത്തെ ക്രൈസ്തവലോകം പണം ആട്ടുന്ന മെഷീൻ ആയിരിക്കുന്നു. ഈ വഞ്ചനാപരമാ യ മെഷീൻ അവസാനിപ്പിക്കണം. കൺവെൻഷനുകൾ, കൺവെൻഷൻ ഗ്രൗണ്ടുകൾ, വിശ്വാസ ഭവന കെട്ടിടങ്ങൾ, സംഘടനാ സജ്ജീകരണങ്ങൾ അതിൻ്റെ അധികാരശ്രേണി തുടങ്ങിയവയെ കുറിച്ച് ബൈബിളിലെ ഏത് അദ്ധ്യായമാണ് സംസാരിക്കുന്നതെന്ന് അറി യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ? എവിടെ യും ആത്മീയ സഹായം ആവശ്യപ്പെടുന്നതിന് ഒരു സാമ്പത്തിക ഇടപാടുകൾ ഉണ്ടെങ്കി ൽ, അത് ബിസിനസ്സല്ലാതെ മറ്റൊന്നുമല്ല. ശരീരം വിൽക്കുന്ന ബിസിനസ്സിനെ വ്യഭിചാരം എന്ന് വിളിക്കുന്നു. ഈ സാഹചര്യത്തിൽ, ശരീരം ക്രിസ്തുവിൻ്റെ ശരീരമാണ്. ക്രിസ്തുവിൻ്റെ ശരീരം വിറ്റു പണം സമ്പാദിക്കുന്ന അഴിമതിക്കാരായ ജനങ്ങൾ പുറത്തായപ്പോൾ മോദി യെപ്പോലെയുള്ളവർ ക്രിസ്തുവിൻ്റെ ശരീരത്തിന് ഒരു അനുഗ്രഹമാണ്.

2 പത്രോസ് 2:1, “എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിൻ്റെ ഇടയിൽ ഉണ്ടായിരുന്നു. അ ങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേ ദങ്ങളെ നുഴയിച്ചു തങ്ങളെ വിലയ്ക്ക് വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.”

2 പത്രോസ് 2:3, “അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.”

ക്രിസ്തുവിൻ്റെ ശരീരം വിറ്റു പണം സമ്പാദിക്കുന്ന ഈ കള്ളപ്രവാചകനെ കേൾക്കുക. അ യാൾ വഞ്ചിക്കപ്പെട്ട് തനി സ്വഭാവം പുറത്താക്കുവാൻ ദൈവം അനുവദിച്ചു, അങ്ങനെ വഞ്ചിക്കപ്പെടുന്നവർക്ക് യാഥാർഥ്യം കാണാനുള്ള അവസരം ലഭിക്കും.

 

യിരെമ്യാവ്‌ 14:14, “യഹോവ എന്നോടു അരുളിച്ചെയ്തത്: പ്രവാചകന്മാർ എൻ്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃ ദയത്തിലെ വഞ്ചനയും നിങ്ങളോട് പ്രവചിക്കുന്നു.”

കാരണം 2. വ്യാജ ക്രിസ്തുമതത്തിൻ്റെ മൂടുപടം നീക്കുന്നു.

ക്രിസ്ത്യാനികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒരു അടിയന്തിര പ്രഭാവം ഭയമാണ്. അ വരുടെ ഊഷ്മളമായ ജീവിതം തകരുമെന്നും, ക്രിസ്തുവിനോടുള്ള തങ്ങളുടെ വിശ്വസ്തത ചോദ്യംചെയ്യപ്പെടുമെന്നും അവർ കരുതുന്നു. ഞങ്ങൾ ക്രിസ്തുവിനുവേണ്ടി എല്ലാം വിട്ടു എന്ന് അവകാശപ്പെടുന്ന, എളുപ്പം തിരിച്ചറിയാവുന്ന ടിപിഎമ്മിൻ്റെ വെളുത്ത വസ്ത്ര ധാരികളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും ശരിയാണ്. ഈ ആശങ്കയ്ക്ക് രണ്ട് കാരണ ങ്ങളുണ്ടാകാം.

റോമർ 13:3, “വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാര സ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോട് പുകഴ്ച ലഭിക്കും.”

1 പത്രോസ് 3:14, “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുത്; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.”

1 പത്രോ 4:15-16, “നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനി യായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹ ത്വപ്പെടുത്തുകയത്രേ വേണ്ടത്.”

മുകളിൽ പറഞ്ഞ വാക്യങ്ങൾ പ്രകാരം, നിങ്ങൾ ശരിയായി ചെയ്യുന്നെങ്കിൽ, നിങ്ങൾ ഭ യപ്പെടരുത്. ടിപിഎമ്മിന് അവർ ചെയ്ത എല്ലാ തെറ്റുകൾ കാരണം വലിയ ഭയം ഉണ്ടെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അവരുടെ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നുതന്നെ തുറന്നു കാട്ടപ്പെടും, അത് മറ്റുള്ളവരുടെ മുമ്പിൽ അവർ പ്രദർശിപ്പിക്കപ്പെടും, അങ്ങനെ അവരു ടെ മൂടുപടം നീക്കംചെയ്യപ്പെടും. അവരുടെ സാറ്റുകളിച്ചുകൊണ്ടിരിക്കുന്ന സമയം അവ സാനിച്ചിരിക്കുന്നു. ഏതാണ്ട് 3 വർഷവും ഏകദേശം 300 ലേഖനങ്ങളും കൊണ്ട് ഞങ്ങൾ ടിപിഎമ്മിന് മുന്നറിയിപ്പ് കൊടുത്തുകൊണ്ടിരിക്കുന്നു. അവരെ തിരികെ വരുവാൻ ദൈ വം എപ്പോഴും അനുവദിക്കുകയില്ല. അവരെ നന്നായി തുറന്നുകാട്ടപ്പെടും.

കാരണം 3. വിദ്വേഷം വളർത്തുന്നത് നിർത്തുക.

ഉത്തര കൊറിയയോ സൌദി അറേബ്യയോ ഐഎസ്ഐയോ ഇറാൻ പോലെയോ ഉള്ള ഒരു ദേശമല്ല നമ്മളുടേത് എന്ന് ഓർത്ത്‌ നമ്മൾ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. ഭൂരിപക്ഷ സമുദായത്തിൻ്റെ യാതൊരും ഇടപെടലും കൂടാതെ നിയന്ത്രണങ്ങളില്ലാതെ ഈ രാജ്യത്ത് ജീവിക്കാൻ നമ്മൾക്ക് സ്വാതന്ത്ര്യമുണ്ട്. എല്ലാ മതത്തിലും വക്കിലിരിക്കുന്ന (FRINGE)  ഘടകങ്ങളുണ്ട്, പെന്തക്കോസ്ത് ക്രിസ്തീയതയുടെ വക്കിലിരിക്കുന്ന ഘടമാണ്. പെന്തക്കോസ്ത് പുൽപിറ്റിൽ നിന്നും ധാരാളം വിദ്വേഷപൂരിതമായ പ്രഭാഷണങ്ങൾ ഭൂരിപ ക്ഷ സമുദായം ക്ഷമയോടെ കേട്ടിരിക്കുന്നു. അവരുടെ ക്ഷമയെ പരീക്ഷിക്കരുത്.

പൗലോസും പത്രോസും റോമൻ ദൈവങ്ങളെയോ ഗ്രീക്ക് ദൈവങ്ങളെയോ അപമാനിക്കു ന്നതോ അവരുടെ സംസ്കാരം താഴ്ത്തികൊണ്ടോ നടത്തിയ ഒരു പ്രഭാഷണം പോലും വേദ പുസ്തകത്തിൽ നിങ്ങൾക്ക് കാണാനാവില്ല. ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മൾ കളിക്കു ന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ തന്ത്രങ്ങളുമായി ആളുകൾ നിങ്ങളോടൊപ്പം ചേ രാൻ പ്രതീക്ഷിക്കുന്നത് നിർത്തുക. പരിവർത്തനം ഹൃദയത്തിലാണ് സംഭവിക്കുന്നത്, ദുഃ ഖത്തോടെ പറയട്ടെ, ടിപിഎം ഏതെങ്കിലും സുവിശേഷം പ്രഘോഷിക്കുകയില്ല. നിങ്ങളു ടെ സഭയോട് നിങ്ങൾ ജനങ്ങളെ കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല, തൻ്റെ സഭയോട് ചേർ ക്കുന്നത് കർത്താവാണ്. നിങ്ങൾ ജനത്തിൻ്റെ പ്രീതി നേടിയെടുക്കണം അല്ലാതെ വിദ്വേ ഷം വളർത്തരുത്.

ഒരു വാക്കും പോലും വിടാതെ താഴെപ്പറയുന്ന വാഖ്യം ശ്രദ്ധാപൂർവ്വം വായിക്കുക.

അപ്പൊ.പ്ര. 2:47, “ദൈവത്തെ സ്തുതിക്കയും സകല ജനത്തിൻ്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.”

കാരണം 4. ഇന്ത്യയുടെ ദേശീയ സുരക്ഷ

ഈ മേഖലയിലെ ഭൂരാഷ്‌ട്രതന്ത്രപരമായ (GEOPOLITICAL) വികസനങ്ങൾ നിങ്ങൾ ശ്രദ്ധിക്കു കയാണെങ്കിൽ, വക്കിലിരിക്കുന്ന ഘടകങ്ങൾ (FRINGE ELEMENTS) ഇസ്ലാമിക രാജ്യങ്ങൾ ഏറ്റെടുക്കുന്നത് മനസ്സിലാക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുകയില്ല. അവരുടെ സ്വാധീ നം പ്രത്യേകിച്ച് നമ്മുടെ അയൽ രാജ്യമായ പാകിസ്താനിൽ വളരുന്നുണ്ട്. അവർ ഒരു പ്രധാ ന കാര്യത്തെക്കുറിച്ച് വളരെ വ്യാപ്തരാണ്. എല്ലാവരും “മഹിദി” എന്ന അലറുന്ന ഒരു മഹ ത്തായ കാലഘട്ടത്തിലേക്ക് അവർ ഈ ലോകത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.

അവരുടെ യുഗാന്ത്യകാല പഠനങ്ങളിൽ, “ഗസ്വാ-ഇ-ഹിന്ദ് (GWAZWA-E-HIND)” എന്ന മഹത്താ യ ഒരു യുദ്ധമുണ്ട്, അതിൽ ഇസ്ലാമിക സൈന്യം ഇന്ത്യയെ മറികടക്കുമെന്ന് പ്രവചിച്ചിട്ടു ണ്ട്. ഇത് ബൈബിളിലെ പ്രവചനങ്ങളല്ലെങ്കിലും, ലോകാവസാനത്തിൽ വരുത്താനുള്ള അവരുടെ പ്രവചനങ്ങളെ സ്വയം നിറവേറ്റാൻ നടപടിയെടുക്കുന്ന ഈ പ്രത്യയശാസ്ത്ര ഭാഗങ്ങളെക്കുറിച്ച് നാം ജാഗ്രത പുലർത്തണം. കാശ്മീർ അസ്വസ്ഥതയുൾപ്പെടെ ഇന്ത്യയി ലുണ്ടായ എല്ലാ ഇസ്ലാമിക ആക്രമണങ്ങളും അവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവചനമായി ഇതിനെ കണക്കാക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, വൈവിധ്യമുള്ള കക്ഷികളുടെ ഒരു ദുർബലമായ സഖ്യം ഇൻഡ്യയുടെ താൽപര്യം തന്നെയാണെന്ന് നിങ്ങൾ ചിന്തിക്കു ന്നുണ്ടോ? നമ്മുടെ രാഷ്ട്രത്തിന് അത് അപകടകരമാണെന്ന് ഞാൻ കരുതുന്നു.

ഉപസംഹാരം

ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ, ഞാൻ മോഡിയ്ക്ക് വേണ്ടി അല്ലെങ്കിലും തിരഞ്ഞെ ടുപ്പിൽ വോട്ട് ചെയ്തു. എന്നാൽ കർത്താവ് നമ്മെ സ്നേഹിക്കുന്നുവെന്നും നാം ആഗ്രഹി ക്കുന്നതിനെക്കാൾ ആവശ്യമുള്ളവ ദൈവം തരുമെന്നും ഞാൻ വിശ്വസിക്കുന്നു. ഭവിഷ വാദിയുടെ ലോലിപോപ്പിനേക്കാൾ ആശുപത്രിയിൽ ഒരു നഴ്സിൻ്റെ കുത്തിവയ്പ്, കൂടുതൽ പ്രയോജനകരമാണ്.

റോമർ 13:1-7, “ഏത് മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോട് മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കു ന്നവരോ ശിക്ഷാവിധി പ്രാപിക്കും. വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അ വനോട് പുകഴ്ച ലഭിക്കും. നിൻ്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരി ക്കുന്നത്; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നത്; അ വൻ ദോഷം പ്രവർത്തിക്കുന്നവൻ്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാ രൻ തന്നേ. അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. അതുകൊണ്ട് നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷക ന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു. എല്ലാവർക്കും കടമായുള്ളതു കൊടു പ്പിൻ; നികുതി കൊടുക്കേണ്ടവന് നികുതി; ചുങ്കം കൊടുക്കേണ്ടവന് ചുങ്കം; ഭയം കാണി ക്കേണ്ടവന് ഭയം; മാനം കാണിക്കേണ്ടവന് മാനം.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *