ടിപിഎം അനുസരിച്ചുള്ള ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതി

ടിപിഎം ശുശ്രുഷയിൽ പങ്കെടുക്കുന്നതിൻ്റെ ഒരു പ്രധാന നേട്ടം, തിരുവെഴുത്തുകളിൽ നിന്ന് പോലും മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കും എന്നതാണ്. ടിപിഎം വിശുദ്ധന്മാരുടെ ദൈവവുമായുള്ള സാമീപ്യമാണ് അതിന് കാരണം. സീയോനിലെ ജന ങ്ങൾക്ക് ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതികൾ അറിയാൻ ദൈവം അനുവദിക്കുകയില്ലെ ന്ന് കരുതുന്നത് വിഡ്ഢിത്തരമാണ്. ആൽവിന്‌ (ഇപ്പോൾ തന്നെ സീയോനിൽ‌ ദൈവത്തി നടുത്തായി ഇരിക്കുന്നു) ലഭിച്ചതും തേജുവിന് നേരിട്ട് കൈമാറിയതുമായ ഏറ്റവും പുതി യ പദ്ധതികളിലൊന്ന് ഈ ലേഖനത്തിൽ‌ വിശദീകരിക്കാൻ‌ ഞങ്ങൾ താൽ‌പ്പര്യപ്പെടുന്നു. ടിപിഎം പ്രകാരമുള്ള ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതി വായിക്കുന്നത് ആസ്വദിക്കുക.

നിർഭാഗ്യവശാൽ, നമ്മുടെ കൈവശമുള്ള തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി, ഈ ദിവ്യ പദ്ധതികളെ അനുരഞ്ജിപ്പിക്കാൻ (RECONCILE) fromtpm.com- ൽ ഞങ്ങൾക്ക് കഴിയി ല്ല. അതിനാൽ നമുക്ക് ആ “സീയോൻ” ഉപദേശങ്ങളിൽ ഒന്ന് കേൾക്കാം. ബ്രഹ്മചര്യയുടെ സിദ്ധാന്തം.

“ചിന്തയ്ക്കുള്ള ആഹാരം” എന്ന സാങ്കേതികത

താൻ ദൈവ നിന്ദയാണ് സംസാരിക്കുന്നതെന്നും ശ്രോതാക്കൾക്കൊപ്പം ദൈവത്തെ അപ മാനിക്കുകയാണെന്നും നമ്മുടെ സീയോൻ ഭ്രാന്തനായ സുഹൃത്തിന് നന്നായി അറിയാം, അതിനാൽ, തൻ്റെ ചിന്താഗതിയെ “ചിന്തയ്‌ക്കുള്ള ആഹാരം” എന്നാക്കി അദ്ദേഹം മു ന്നോട്ട് കൊണ്ടുപോകുന്നു. ആരെങ്കിലും തൻ്റെ ഉപദേശത്തെ എതിർക്കുകയാണെങ്കിൽ, അയാൾക്ക് പുറത്തേക്കുള്ള ഒരു വഴി (PLAN B) ഉണ്ടെന്ന് സംശയിക്കുന്നതിനാലാണ് അദ്ദേ ഹം അങ്ങനെ പറഞ്ഞതെന്ന് ഞാൻ ഊഹിക്കുന്നു. 

നിങ്ങൾ ശ്രദ്ധിച്ചോ? എൻ്റെ മനസ്സിൽ വരുന്ന ചോദ്യങ്ങൾ ഇവയാണ്. TPM / NTC / CPM എന്നി വയിൽ നിന്നുള്ള ആരെങ്കിലുമോ ഈ ഡ്രാഗണിൻ്റെ തലവന്മാരിൽ ഒരാളോ എനിക്ക് മറു പടി നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

  1. ഒരു പ്രാഥമിക വിൽ (PRIMARY WILL) ദൈവത്തിനുണ്ടെന്നും മനുഷ്യൻ തൻ്റെ പദ്ധതിയെ മാറ്റാമെന്നും അതിനാൽ പ്ലാൻ ബി എടുക്കേണ്ടതാണെന്നും തിരുവെഴുത്തിൽ എവിടെ നിന്ന് ലഭിക്കും? “ചിന്തയ്‌ക്കുള്ള ആഹാരം” എന്ന പേരിൽ ഒരു പ്ലാൻ ബി ഉള്ളതുപോലെ, ഒരു ദ്വിതീയ പദ്ധതി ആവിഷ്‌കരിക്കുന്നതിന് ദൈവം അവനെപ്പോലെ പരിമിതനാണെന്ന് തേജു കരുതുന്നു. അവൻ ദുർബലനായ ഒരു ദൈവത്തെ സേവിക്കുന്നു. യോനായുടെ പുസ്തകം വായിക്കാനും സങ്കീർത്ത നം 33:11 ധ്യാനിക്കാനും ഞങ്ങൾ അയാളെ ഓർമ്മിപ്പിക്കുന്നു. “യഹോവയുടെ ആ ലോചന ശാശ്വതമായും അവൻ്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്കു ന്നു.” തൻ്റെ പദ്ധതികൾ ഫലവത്താക്കാൻ കഴിയാതെ മറ്റൊരു ബദൽ ആവിഷ്കരിക്ക ണമെന്നു പറയുമ്പോൾ ദൈവത്തെ എത്രമാത്രം അപമാനിക്കുന്നു?
  2. മനുഷ്യൻ പാപം ചെയ്തു ദൈവത്തിൻ്റെ പദ്ധതിയിൽ നിന്ന് പുറത്തുപോയി എന്നും അതുകൊണ്ട് മനുഷ്യൻ്റെ പാപം മറച്ചുവെയ്ക്കാൻ ദൈവത്തിന് വീണ്ടും ഒരു പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും നിങ്ങൾ പരാമർശി ച്ചു. ടിപിഎമ്മിലെ ഒരു പ്രസംഗകനായ നിങ്ങൾക്ക്, ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിനെ കുറിച്ച് എന്തുകൊണ്ട് ഇതുവരെ അറിയില്ല (അതായത്, മനുഷ്യൻ്റെ സൃഷ്ടിക്കും പാപത്തിനും മുമ്പ്)? ലോകസ്ഥാപനം മു തൽ അറുക്കപ്പെട്ട കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസി കൾ ഒക്കെയും അതിനെ നമസ്കരിക്കും. വെളിപ്പാട് 13:8. യോഹന്നാൻ അപ്പൊസ്തലൻ്റെ നിലവാരമില്ലാത്ത വിളി കാരണം (ടിപിഎം അനുസരിച്ച്) അദ്ദേഹം ബ്രഹ്മചാരി അല്ലാ ത്തതിനാൽ ടിപിഎമ്മിൻ്റെ വെളുത്ത ശവ കല്ലറകൾക്ക് വെളിപ്പെടുത്തിയ രഹസ്യ ങ്ങൾ അദ്ദേഹത്തിന് വെളിപ്പെടുത്താൻ ദൈവത്തിന് കഴിഞ്ഞില്ലേ?

ആദാം ആൽവിനെ ജനിപ്പിച്ചു

തലക്കെട്ട് കണ്ട് അതിശയം തോന്നിയോ? ആദാം പാപം ചെയ്തില്ലായിരുന്നുവെങ്കിൽ അത് സംഭവിക്കേണ്ടതായിരുന്നു എന്നാണ് തേജു കരുതുന്നത്! പതനത്തിനു മുമ്പുള്ള ആദാം ദൈവത്തിൻ്റെ യഥാർത്ഥ ഹിതത്തിലായിരുന്നു എന്നതാണ് അയാളുടെ യുക്തി. നിങ്ങളും ഞാനും – അതായത് പുതിയ നിയമത്തിലെ ജനങ്ങൾ ലോകസ്ഥാപനത്തിന് മുമ്പ് ദൈവ ത്തിൻ്റെ മനസ്സിൽ ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. നമ്മുക്കും ആദാമിനും ഇടയിൽ ഉണ്ടാ യിരുന്ന അബ്രഹാം, മോശ, ദാവീദ്, ദാനിയൽ, ഇയ്യോബ്, ഹാനോക്ക്, ഏലിയാവ്, പഴയനി യമത്തിൽ പരാമർശിക്കപ്പെടുന്ന വിശുദ്ധന്മാർ ആരും തന്നെ ഒരിക്കലും ദൈവത്തിൻ്റെ പദ്ധതിയിൽ ഉണ്ടായിരുന്നില്ല. അതിനാൽ, ആദാം പാപം ചെയ്തിരുന്നില്ലെങ്കിൽ ആയിരക്ക ണക്കിന് വർഷങ്ങൾക്ക് മുമ്പ് നാം ജനിക്കേണ്ടതായിരുന്നു. ആദാം പാപം ചെയ്തതിനാൽ, ദൈവത്തിന് നമ്മുടെ ജനനം 4000 വർഷം വൈകിപ്പിക്കേണ്ടിവന്നു. ടിപിഎമ്മിൻ്റെ കണ്ണി ലുണ്ണിയുടെ അതിവിശിഷ്‌ടമായ (SUPER DUPER) വെളിപ്പെടുത്തൽ ശ്രദ്ധിക്കുക.

ഈ ഓഡിയോ ക്ലിപ്പിലെ തേജുവിൻ്റെ വാക്കുകൾ, പഴയ നിയമത്തിലെ നിയമങ്ങളും ന്യായ പ്രമാണവും എല്ലാം ദൈവത്തിൻ്റെ ദ്വിതീയ വില്ലിൻ്റെ (SECONDARY WILL) ഭാഗമാണ്. ദൈവ ത്തിന് ഒരു പ്രാരംഭ പദ്ധതി ഉണ്ടായിരുന്നു, എന്നാൽ പ്രാരംഭ പദ്ധതി കൊണ്ടുവരാൻ, ദൈവത്തിന് 4000 വർഷം കാത്തിരിക്കേണ്ടി വന്നു. ……. പഴയനിയമ വിശുദ്ധന്മാ രായ ദാവീദും അബ്രഹാമും ദൈവത്തിൻ്റെ പ്രാരംഭ പദ്ധതിയുടെ ഭാഗമാണെ ന്നുള്ളതിന് ബൈബിളിൽ ഒരു വാക്യവുമില്ല. നിങ്ങളും ഞാനും ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതിയിലായിരുന്നുവെന്ന് തെളിയിക്കാൻ ബൈബിളിൽ ഒരു വാക്യം ഉണ്ട്… ലോകസ്ഥാപനത്തിനുമുമ്പ് നാം അവനിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു (എഫെസ്യർ 1:4). യഥാർത്ഥത്തിൽ “നിങ്ങളും ഞാനും” ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജനിക്കേണ്ടവരായിരുന്നു. എന്നാൽ പാപം കാരണം ദൈവത്തിന് നമ്മുടെ ജനനം 4000 വർഷം നീട്ടേണ്ടി വന്നു. അല്ലാത്തപക്ഷം, ആദാം പാപം ചെയ്തിരുന്നി ല്ലെങ്കിൽ നാം മുമ്പ് ജനിക്കുമായിരുന്നു.

God’s Original Plan according to TPM

പഴയനിയമത്തിൽ പരാമർ ശിച്ചിരിക്കുന്ന മുഴുവൻ മനു ഷ്യരാശിയും, കയീൻ മുതൽ, ദൈവത്തിൻ്റെ പ്ലാൻ ബി ആ യിരുന്നു, ഇത് ആദാമിൻ്റെ യും ടിപിഎമ്മിൻ്റെ ബ്രഹ്മചാ രി ശുശ്രുഷകന്മാരുടെയും (പ്രാരംഭ പദ്ധതി) ഇടയിൽ കുത്തികയറ്റിയ പിന്നീടുള്ള ചിന്ത ആയിരുന്നു. ആദാം അതിക്രമം ചെയ്തില്ലായിരു ന്നെങ്കിൽ, ദൈവം ആദാമി ൽ നിന്നും ഹവ്വായിൽ നിന്നും “ടിപിഎം സഭയുടെ 144000” സൃഷ്ടിക്കുമായിരുന്നു. അങ്ങ നെയാണെങ്കിൽ, ലൂക്കോസിൻ്റെയും മത്തായിയുടെയും വംശാവലി ഇതുപോലെയായി രിക്കും. ടി‌പി‌എമ്മിൻ്റെ തലമുറകളുടെ പുസ്തകം – ആദാം ആൽ‌വിനെ ജനിപ്പിച്ചു, ആൽ‌ വിൻ‌ എ സി തോമസിനെ ജനിപ്പിച്ചു, എ‌ സി തോമസ് എം ടി തോമസിനെയും തേജുവി നെയും ജനിപ്പിച്ചു…

ഇവൻ (തേജു) ജനിക്കുന്നതിനുമുമ്പ് ഇവൻ ദൈവത്തിൻ്റെ പദ്ധതിയിൽ ആയിരിക്കുമെന്ന പ്രവചനങ്ങൾ ഇവന് എവിടെ നിന്ന് ലഭിച്ചുവെന്ന് പാവം യിരെമ്യാവ് ചിന്തിച്ചേക്കാം.

യിരെമ്യാവ് 1:5, “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന് മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതിക ൾക്ക് പ്രവാചകനായി നിയമിച്ചിരിക്കുന്നു.”

ഒരു പേർഷ്യൻ ആയതുകൊണ്ട് കോരെശ് തന്നെ കുറിച്ചുള്ള പ്രവചനങ്ങളിൽ വിശ്വസി ക്കുന്നില്ലെങ്കിലും (യെശയ്യാവു 45:1), ടിപിഎമ്മിൻ്റെ സീയോനിൽ നിന്നുള്ള ഈ പ്ലാൻ ബി ഉപയോഗിച്ച് ദാവീദിന് തന്റെ ധാരണ നടപ്പിലാക്കേണ്ടി വന്നേക്കാം.

സങ്കീർത്തനം 139:16, “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിൻ്റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിൻ്റെ പുസ്തകത്തിൽ എഴുതിയിരുന്നു;”

മാത്രമല്ല, ദാവീദിൻ്റെ പുത്രൻ എന്നു വിളിക്കുന്നതിനുപകരം യേശു തേജുവിൻ്റെ പുത്രനാ കേണ്ടതായിരുന്നുവെന്ന് നാം കരുത്തേണ്ടതല്ലേ?

ക്ഷമിക്കണം, ഞാൻ കൂടുതൽ ആശയക്കുഴപ്പത്തിലാകുന്നു. ദൈവം തൻ്റെ യഥാർത്ഥ പദ്ധതി 4000 കൂടുതൽ വർഷങ്ങൾ നീട്ടേണ്ടി വന്നിരുന്നെങ്കിൽ, യേശു സമയത്തിൻ്റെ പൂർ ണതയിൽ വന്നതായി പൗലോസ് എങ്ങനെ പറയുന്നു? സമയത്തിൻ്റെ പൂർണ്ണത പോലും പദ്ധതി പട്ടികയിൽ (PROJECT SCHEDULE) ഒരു മാറ്റത്തിന് വിധേയമായിട്ടുണ്ടോ?

ഗലാത്യർ 4:4, “എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തൻ്റെ പുത്രനെ സ്ത്രീയിൽ നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചു.”

അപ്പോൾ ഒരു ചോദ്യം ഉയർന്നുവരുന്നു, അവിവാഹിതർക്ക് എങ്ങനെ കുട്ടികൾക്ക് ജന്മം കൊടുക്കാൻ കഴിയും? തേജുവിന് അതിനും ഉത്തരമുണ്ട്.

ബ്രഹ്മചര്യ പുത്രോല്പാദനത്തെ സംബന്ധിച്ച് തേജുവിൻ്റെ വെളിപ്പാട്

പുതിയനിയമ ബ്രഹ്മചാരി ശുശ്രൂഷകന്മാരെ ആദാം എങ്ങനെ ജനിപ്പിക്കും എന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, തേജുവിന് യജമാനനിൽ നിന്ന് ലഭിച്ച ഒരു പുതിയ സാങ്കേതിക വിദ്യയുണ്ട്‌. സൃഷ്ടിപരമായി ശക്തിയില്ലാതെ ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യ ത്തിലുമാണ് ആദാം സൃഷ്ടിക്കപ്പെട്ടത്. “കയീനും ഹാബെലും ഉണ്ടാകട്ടെ” എന്ന് പറഞ്ഞു കൊണ്ട് ആദാമിന് ഹവ്വായോട് ആജ്ഞാപിക്കാൻ കഴിയുന്ന ഒരു കാലം വരുന്നതുവരെ ആദാമും ഹവ്വായും ഒരു നിശ്ചിത അളവിൽ വളരണമെന്ന് ദൈവം ആഗ്രഹിച്ചു, ശാരീരി കബന്ധമില്ലാതെ ഹവ്വാ ഗർഭം ധരിച്ച് കയീനെയും ഹാബെലിനെയും ജനിപ്പിക്കും – അതാ യത് സൃഷ്ടിപരമായി ദൈവത്തെപ്പോലെ ശക്തി. തേജു പറയുന്നത് ശ്രദ്ധിക്കുക.

അതുകൊണ്ട് ഒടുവിൽ ദൈവം ആശയക്കുഴപ്പത്തിലായി, ആദാമിൻ്റെ പാപത്താൽ വെല്ലു വിളിക്കപ്പെടുന്നു, എന്ന് തേജു പറയുന്നു. തേജു പറയുന്നതെന്തെന്നാൽ, ദൈവത്തിൻ്റെ യഥാർത്ഥ ഇഷ്ടം അവനറിയാമെന്നും ഈ സിദ്ധാന്തം മുന്നോട്ടുവച്ചപ്പോൾ ദൈവവും യേശുവും വിവരദോഷികൾ ആയിരുന്നു എന്നുമാകുന്നു.

ഈ തിരുവെഴുത്തുകൾ വായിച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നുവെന്ന് എന്നോട് പറയുക.

ഉല്പത്തി 2:24, “അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോ ട് പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.”

മത്തായി 19:5, “അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റി ച്ചേരും; ഇരുവരും ഒരു ദേഹമായി തീരും

ലൈംഗിക ഐക്യത്തെക്കുറിച്ച് വ്യക്തമായ “ഏക ദേഹമായി തീരും” എന്ന വാക്ക് ശ്ര ദ്ധിക്കുക. ഹേയ്, അത് ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതിയിൽ ഇല്ലായിരുന്നുവെങ്കിൽ, എന്തുകൊണ്ട് പുരുഷനും സ്ത്രീക്കും പരസ്പര പൂരക (MUTUALLY COMPLEMENTING) ലൈംഗി കാവയവങ്ങൾ ആവശ്യമായി വരുന്നു? തേജുവിൻ്റെ അഭിപ്രായത്തിൽ, ദൈവത്തിന് തൻ്റെ യഥാർത്ഥ പദ്ധതിയിൽപ്പോലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഞാൻ ഊഹിക്കുന്നു. അതോ ആ അവയവങ്ങൾ ആണിലും പെണ്ണിലും പാപത്തിനുശേഷം പ്ലാൻ ബി യുടെ അധിക സൃഷ്ടിയായി ഘടിപ്പിച്ചതാണോ? 144000 ഇതിനെക്കുറിച്ച് എന്ത് പറയുന്നുവെന്ന് കേൾക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു? നിങ്ങൾ വാദം കുറച്ചുകൂടി നീട്ടുന്നുവെ ങ്കിൽ, ശലോമോൻ്റെ “ഉത്തമ ഗീതം” എന്ന പുസ്തകം പൂർണ്ണമായി നിരാകരിക്കുന്നതി നൊപ്പം മുഴുവൻ തിരുവെഴുത്തുകളും മാറ്റണം.

തേജുവിൻ്റെ അന്തിമ ഉപദേശം: വിവാഹിതർ സഹോദരങ്ങളെപ്പോലെ ജീവിക്കട്ടെ.

ദാമ്പത്യം മലിനമാണെന്ന് തേജു അവകാശപ്പെടുമ്പോൾ “വിവാഹം എല്ലാവർക്കും മാന്യ വും കിടക്ക നിർമ്മലവും” (എബ്രായർ 13:4) ആണെന്ന് ബൈബിൾ പറയുന്നു. ജഡത്തിൻ്റെ മോഹത്തിന് കീഴടങ്ങിയവരാണ് വിവാഹിതരെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, 144000 ആളുകളുടെ സംഘം ജഡത്തിൻ്റെ മോഹത്തിന് കീഴടങ്ങുന്നില്ല. അവരെ സ്ത്രീകൾ മലി നമാക്കുന്നില്ല. അതുകൊണ്ട്, ടിപിഎം വേലക്കാരുടെ നിർമ്മലമായ ഒരു ഗ്രൂപ്പിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാൽ, വിവാഹം കഴിക്കുന്ന എല്ലാ വിശ്വാസികളും ദൈവത്തിൻ്റെ ദ്വിതീയ പദ്ധതിയിലാകുന്നു. അവർ ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതിയിലേക്ക് വന്നേ മതിയാകു. ഭാര്യാഭർത്താക്കന്മാർ സഹോദരി സഹോദരങ്ങളായി ജീവിക്കണം.

ഈ ക്ലിപ്പിംഗിലെ തേജുവിൻ്റെ വാക്കുകൾ, ഇപ്പോൾ, എല്ലാവരും വിവാഹിതരാകുകയാ ണെങ്കിൽ, എല്ലാവരും ദൈവത്തിൻ്റെ ദ്വിതീയ വില്ലിലാകുന്നു. അതുകൊണ്ട്, ആ ബന്ധം ത്യജിക്കാനും അദ്ദേഹത്തിൻ്റെ യഥാർത്ഥ വില്ലിൻ്റെ നിലവാരം പുലർത്താനും കഴിയുന്ന ഒരു ഗ്രൂപ്പിനെ ദൈവം തിരഞ്ഞെടുക്കണം. ജഡത്തിൻ്റെ മോഹങ്ങൾക്ക് കീഴടങ്ങാത്ത ഒരു കൂട്ടം ആളുകൾ! അതുകൊണ്ടാണ് വെളിപ്പാട് 14-‍ാ‍ം അധ്യായത്തിൽ, സ്‌ത്രീകളാൽ മലിന പ്പെടാത്ത ഒരു കൂട്ടം ജനങ്ങളെ പറ്റി നിങ്ങൾ വായിക്കുന്നത്‌, അവർ നിത്യതയിൽ സീയോ ൻ പർവതത്തിൽ നിൽക്കുന്ന 144000 പേരാകുന്നു.

അതുകൊണ്ട്, അയാളുടെ ഉപദേശം അനുസരിച്ച്, ടിപിഎം വിശ്വാസികൾ ദ്വിതീയ പദ്ധ തിയിലാണ്, അവർ ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതിയിലേക്ക് വരണം. “ലൈംഗിക ബന്ധം” വിശുദ്ധമല്ലെന്ന് അയാൾ കരുതുന്നു. അയാൾ പറയുന്നത് ശ്രദ്ധിക്കുക.

നിങ്ങൾ വിഹാഹിതരായാൽ പോലും, ക്രിസ്തുവിൻ്റെ മണവാട്ടി ആകണമെങ്കിൽ, ഒടുവിൽ ഭാര്യാഭർത്താക്കന്മാർ കാമമില്ലാതെ സഹോദര സഹോദരിയെ പോലെ ജീവിക്കുന്ന വിശു ദ്ധ അവസ്ഥയിലേക്ക് വരണം.

വ്യാഖ്യാനശാസ്‌ത്രത്തിലെ മിഥ്യാബോധങ്ങൾ

മിഥ്യാബോധം 1

പഴയനിയമവും അതിൽ പരാമർശിച്ചിരിക്കുന്നതെല്ലാം ആദാമിൻ്റെ പാപം നിമിത്തം കൂട്ടി ചേർത്തുവെന്ന് തെളിയിക്കാൻ തേജു ഗലാത്യർ 3:19 ഉപയോഗിക്കുന്നു. നിങ്ങൾ കാര്യമാ യി ശ്രദ്ധിക്കുകയാണെങ്കിൽ, തേജു തിരുവെഴുത്തുകൾ വളച്ചൊടിക്കുകയാണ്. അപ്പൊസ്ത ലനായ പൗലോസ് എഴുതുന്നു “എന്നാൽ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്ത തിവരുവോളം അത് ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തു …(ഗലാത്യർ 3:19)”. ഗലാത്യർ 3:19 ൽ പൗലോസിൻ്റെ ഉദ്ദേശ്യം രക്ഷ മോശെയുടെ ന്യായപ്രമാണത്തിലൂടെയല്ലെന്ന് തെളി യിക്കുകയാണെന്ന് ഓരോ ബൈബിൾ വായനക്കാരനും അറിയാം. “പഴയനിയമ വിശുദ്ധ ന്മാർ ദൈവത്തിൻ്റെ പദ്ധതിയിൽ ഉണ്ടായിരുന്നില്ല” എന്ന് അദ്ദേഹം എഴുതുന്നില്ല. “ന്യായ പ്രമാണം കൂട്ടിച്ചേർത്തു” എന്നും “പഴയനിയമത്തിൽ ജനങ്ങളെ കൂട്ടിച്ചേർത്തു” എന്നും പറയുന്നതിൽ വ്യത്യാസമുണ്ട്.

ഗലാത്യർ 4:4, “എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തൻ്റെ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചു.”

അതുകൊണ്ട്, തേജുവിൻ്റെ അഭിപ്രായത്തിൽ, യേശു ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതി പ്ര കാരം ആയിരുന്നില്ല.

മിഥ്യാബോധം 2

പുരുഷനും സ്ത്രീയും തമ്മിലുള്ള ശാരീരിക ബന്ധം മൂലം സ്ഥാപിതമായ ഇന്നത്തെ ഘട നയും പ്രസവരീതിയും ദൈവത്തിൻ്റെ ശാപമാണെന്ന് തേജു അവകാശപ്പെടുന്നു. തൻ്റെ അവകാശവാദം സ്ഥാപിക്കാൻ അയാൾ ഉല്പത്തി 3:16 ഉപയോഗിക്കുന്നു. ഉല്പത്തി 3:16 ൽ ദൈവം പറയുന്നു, “..ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും;.…” സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ശപിക്ക പ്പെട്ടതാണെന്ന് ദൈവം പറയുന്നില്ല. സത്യത്തിൽ അതിനെ അനുഗ്രഹിച്ചുകൊണ്ട് ദൈവം പറയുന്നു, “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റി ച്ചേരും; അവർ ഏക ദേഹമായി തീരും. (ഉല്പത്തി 2:24, മത്തായി 19:4-6). അന്ധനായ തേജുവിന് ഇതിനകം തന്നെ ഒരു അജണ്ട ഉള്ളതിനാൽ മറ്റെന്തൊക്കെയോ വായിക്കുന്നു. അവൻ്റെ അജണ്ട അറിയണോ? ഇത് കേൾക്കു.

മിഥ്യാബോധം 3

മലാഖി 2:15-ൽ ഇങ്ങനെ പറയുന്നു: “ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്ത് ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ;..” അന്വേഷിക്കുന്നതിനായി തേജു “ദൈവിക രീതി” എന്ന വാക്ക് ചേർക്കുന്നു, ദൈവിക സന്തതിയെ ദൈവികമായ രീതിയിൽ ജനിപ്പിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കു ന്നു (അയാളുടെ ധാരണ പ്രകാരം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കു ന്നത് ദൈവികമാണ്). ദൈവികമായ രീതിയിൽ, എന്നാൽ വിവാഹത്തിൻ്റെ നിയമപര മായ പരിധിക്കുള്ളിൽ തുടരണമെന്ന് അദ്ദേഹം അർത്ഥമാക്കുന്നില്ല, എന്നാൽ ദൈവിക മായ രീതിയിൽ, അദ്ദേഹം അർത്ഥമാക്കുന്നത് ശാരീരികമല്ലാത്ത ബന്ധമാണ്. അതിനാൽ, മലാഖി 2:15-ൽ “ദൈവിക രീതി” എന്ന വാക്ക് ചേർത്തുകൊണ്ട്, തേജു പ്രസവത്തിൻ്റെ ഇന്നത്തെ രീതിയെ, അതായത് പുരുഷൻ്റെയും സ്ത്രീയുടെയും ശാരീരിക ഐക്യത്തെ ദൈവികമല്ല, ശപിക്കപ്പെട്ടതാണെന്ന് അനുമാനിക്കുന്നു.

ഉപസംഹാരം

മനുഷ്യൻ്റെ പ്രവചനാതീതമായ ഇച്ഛയെ ആശ്രയിച്ച് ദൈവം തൻ്റെ പദ്ധതികളിൽ മാറ്റം വരു ത്തുന്നുണ്ടോ? ഇനിപ്പറയുന്ന തിരുവെഴുത്തുകൾ വായിക്കുക. അതിന് വ്യാഖ്യാന ത്തിൻ്റെ ആവശ്യമില്ല.

അപ്പൊ.പ്രവ. 15:18, “ഇത് പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.”

സങ്കീർത്തനം 33:11, “യഹോവയുടെ ആലോചന ശാശ്വതമായും അവൻ്റെ ഹൃദയവിചാര ങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.”

യെശയ്യാവ്‌ 46:9-10,  “…ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം,….ആരംഭ ത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു;…..

അപ്പൊ.പ്രവ. 17:26, “ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനു ഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.”.

യെശയ്യാവ്‌ 44:7, “ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോ ലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ.”

  • മേൽപ്പറഞ്ഞ തിരുവെഴുത്തുകൾ അനുസരിച്ച്, തുടക്കം മുതൽ അവസാനം പ്രഖ്യാ പിക്കുന്നത് ദൈവത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ആദാമിൻ്റെ ലംഘനം കാരണം മനുഷ്യർ വിവാഹം കഴിക്കരുതെന്ന ദൈവത്തിൻ്റെ പ്ലാൻ A പരാജയപ്പെട്ടുവെന്ന് തേജു കരുതുന്നുവെങ്കിൽ, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഉറപ്പില്ലാത്ത മറ്റ് പുറജാതീയ ദൈവങ്ങളെപ്പോലെ അവൻ ദൈവത്തെ സൃഷ്ടിക്കുക യാണ്. ദൈവത്തിന് ഒരിക്കലും മനുഷ്യവർഗത്തിനായി അത്തരമൊരു പദ്ധതി ഉണ്ടായിരുന്നില്ല.
  • ലോകസ്ഥാപനത്തിനു മുമ്പേ കുഞ്ഞാട് അറക്കപ്പെട്ടു (1 പത്രോസ് 1:20) എന്ന് പറയു ന്ന തിരുവെഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, മനുഷ്യൻ്റെ പതനത്തെ ക്കുറിച്ച് ദൈവം മുൻകൂട്ടി പറയുന്നു. മനുഷ്യൻ്റെ പതനത്തെ ക്കുറിച്ച് ദൈവത്തിന് മുൻകൂട്ടി അറിയാമായിരുന്നുവെങ്കിൽ, മനുഷ്യൻ്റെ വീഴ്ചയ്ക്ക് മുമ്പ് കുഞ്ഞാടിനെ ആസൂത്രണം ചെയ്തിരുന്നുവെങ്കിൽ, ലോകത്തിൻ്റെ അടിത്തറ പാകുന്നതിനു മുമ്പു തന്നെ, മനുഷ്യൻ്റെ ലംഘനം മൂലം പഴയനിയമ വിശുദ്ധന്മാരെ ചേർത്തുവെന്ന തേജു വിൻ്റെ അവകാശവാദത്തിന് സാധുതയില്ല . നിങ്ങൾക്ക് ദൈവത്തെ കീഴടക്കാൻ കഴിയില്ല.

തേജു ശരിയാണെങ്കിൽ, പുരുഷനും സ്ത്രീയും സഹോദരീ സഹോദരന്മാരായി ജീവിക്ക ണമെന്നും മനുഷ്യർ വിവാഹം കഴിക്കരുതെന്നും ശാരീരിക ബന്ധമുണ്ടാകരുതെന്നും  എന്നത് ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതി ആണെങ്കിൽ, അപ്പൊസ്തലനായ പൗലോസ് തെറ്റാണ്, വിവാഹം കഴിക്കുന്നത് വിലക്കുന്നത് പിശാചുക്കളുടെ ഉപദേശമാണ് (1 തിമൊ ഥെയൊസ് 4:3). അപ്പോൾ വിവാഹത്തിൽ നിന്ന് മാറിനിൽക്കാൻ പഠിപ്പിക്കുക വഴി പിശാചുക്കൾ യഥാർത്ഥത്തിൽ മനുഷ്യനെ ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതിയിലേക്ക് കൊണ്ടുവരുന്നു.

നിങ്ങൾ തിരഞ്ഞെടുക്കുക. ടിപിഎമ്മോ യേശുവോ. നിങ്ങൾക്ക് രണ്ട് ബോട്ടുകളിലും യാത്ര ചെയ്യാൻ കഴിയില്ല.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *