വിഷം ഇറക്കുന്ന പരമ്പര – നിഴലും യാഥാർഥ്യവും

ആദ്യ ലേഖനത്തിലെ PICTURE PUZZLE വിശദീകരിക്കുന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖ നമാണ് ഈ ലേഖനം. ഞങ്ങൾ ആ ഭാഗം ചർച്ച ചെയ്യുന്നതിനുമുമ്പ്, ഒരു പ്രധാന കാര്യം പറ യാൻ ആഗ്രഹിക്കുന്നു.


ഇന്ന് (2019 ജൂൺ 9) ഞങ്ങൾ പെന്തെക്കൊസ്ത് നാൾ ഓർക്കുന്നു. മനുഷ്യരാശിയുമായുള്ള ദൈവത്തിൻ്റെ മഹത്തായ ഇടപെടലിനെ സൂചിപ്പിക്കുന്ന ദിവസമാണിത്. യേശുവിൻ്റെ ശിഷ്യന്മാർക്കിടയിൽ പരിശുദ്ധാത്മാവ് വന്നതിനെ നമ്മൾ സാധാരണയായി ഈ ദിവസ വുമായി ബന്ധപ്പെടുത്തുന്നു. ദൈവം സീനായി പർവ്വതത്തിൽ ഇറങ്ങിയപ്പോൾ പെന്തെ ക്കൊസ്ത് സംഭവിച്ച ആദ്യ ദിവസം  പർവതത്തിലാണെന്ന് നിങ്ങൾക്കറിയാമോ? ആദ്യ സംഭവം മുതൽ ഇസ്രായേൽ മക്കൾ പെന്തെക്കൊസ്ത് ദിനം ഓർക്കുന്നു. അവർക്ക് പത്ത്‌ കല്പനകൾ (TORAH) ലഭിച്ച ഈ ദിവസത്തെ hag matan torateinu എന്നും വിളിക്കാറുണ്ട്.

സീനായി മല പെന്തക്കോസ്തും മുകൾ മുറി പെന്തക്കോസ്തും

  • ഒന്നാം പെന്തെക്കൊസ്തിന്‌, ദൈവത്തിൻ്റെ സാന്നിധ്യത്തോടൊപ്പം സീനായി മലയിൽ തീയും പുകയും ഇടിമുഴക്കവും ഉണ്ടായിരുന്നു (പുറപ്പാട് 19:16-19). യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിനുശേഷം പെന്തെക്കൊസ്തിൽ ദൈവ സാന്നിധ്യം കൊടിയ കാറ്റിൻ്റെ ശബ്ദം, അഗ്നിജ്വാല പോലെയുള്ള നാവുകൾ, വിവിധ ഭാഷാവരം എന്നിവ യോടൊപ്പമായിരുന്നു (അപ്പൊ.പ്രവൃ. 2:1-3).
  • സീനായി മലയിൽ ദൈവം മോശയ്ക്ക് 10 കല്പന നൽകിയപ്പോൾ ജനങ്ങൾ സ്വർണ്ണ കാളക്കുട്ടിയെ ആരാധിക്കുകയായിരുന്നു. മൂവായിരത്തോളം പേർ അവരുടെ പാപ ങ്ങളുടെ ശിക്ഷയായി മരിച്ചു. പെന്തെക്കൊസ്ത് നാളിൽ പരിശുദ്ധാത്മാവ് നൽകിയ പ്പോൾ ആളുകൾ അനുതപിച്ചു, മൂവായിരത്തോളം ആളുകൾ വിശ്വസിക്കുകയും ആത്മീയജീവിതം കണ്ടെത്തുകയും ചെയ്തു.
  • ദൈവ സാന്നിധ്യത്തിൻ്റെ പ്രതീകം മേഘവും തീയും ആകുന്നു, അത് ഇസ്രായേല്യരെ മിസ്രയീമിൽ നിന്ന് പുറത്താക്കി. പിന്നീട്, ദൈവം തൻ്റെ സാന്നിദ്ധ്യം ആലയത്തിലേ ക്ക് മാറ്റി (2 ദിനവൃത്താന്തം 5:7-8, 13-14). പെന്തക്കോസ്ത് വേളയിൽ, ദൈവ സാന്നിദ്ധ്യം മന്ദിരത്തിൽ നിന്ന് യേശുവിൻ്റെ അനുയായികളായ ഒരു “പുതിയ മന്ദിരത്തിലേക്ക്” നീങ്ങി (റോമർ 8:9).
  • അവസാനമായി, പത്ത്‌ കല്പനകൾ പഴയനിയമ സമൂഹത്തിന് ദൈവത്തിൻ്റെ പഠിപ്പി ക്കലുകൾ നൽകി. പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവ് വിശ്വാസികളുടെ ഉപദേഷ്ടാ വായി (യോഹന്നാൻ 14:26). ന്യായപ്രമാണം ഹൃദയങ്ങളിൽ എഴുതിയിരിക്കുന്നു.

മേൽപ്പറഞ്ഞ ഏതെങ്കിലും പെന്തെക്കൊസ്‌തുമായി ടിപിഎമ്മിന് എന്തെങ്കിലും ബന്ധമു ണ്ടെങ്കിൽ (അത് അങ്ങനെയല്ലെന്ന് എനിക്കറിയാം), അത് സീനായി മല പെന്തക്കോസ്തി നോട് അടുത്താണ്. ഇത് യേശുവിൻ്റെ ശിഷ്യന്മാർ തുടർന്ന പെന്തെക്കൊസ്തിൽ നിന്ന് വള രെ ദൂരെയാണ്, . …… അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 2 കൊരിന്ത്യർ 3:6.

ബാബേൽ വിപരീതമായി, തടസ്സങ്ങൾ നീക്കി

ഭാഷകൾ മൂലം ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് ബാബേൽ ഓർമ്മിപ്പിക്കുന്നു. ഇന്നും ജനങ്ങൾ ഭാഷ അടിസ്ഥാനമാക്കി വിഭജിക്കപ്പെടുന്നത് നാം കാണുന്നു. അതുകൊണ്ട് പൊരുത്തക്കേടുകൾ ഉണ്ടാകുന്നു. എന്നാൽ മുകളിലത്തെ മുറിയിൽ, ആ വിഭജനം ഇല്ലാ താക്കി. ഭാഷാ തടസ്സങ്ങൾ മൂലം ജനങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിച്ചു. മുകൾ മുറിയിലെ പെന്തെക്കൊസ്ത് ദിനത്തിൽ, സംസാരിച്ചത് എല്ലാവർക്കും മനസ്സിലായി (അപ്പൊ.പ്ര. 2:8). പുരോഹിതന്മാർക്ക് തലച്ചോറ് വിറ്റഴിക്കാത്ത ഓരോ ടിപിഎം വിശ്വാസിക്കും ഇപ്പോൾ ഒരു സ്വാഭാവിക ചോദ്യം ഉണരണം? പെന്തെക്കൊസ്ത് നാളിൽ, എല്ലാ ഭാഷാ തടസ്സങ്ങളും നീക്കംചെയ്യുകയും ഒരാൾ എന്താണ് പറയുന്നതെന്ന് മറ്റൊരാൾക്ക് മനസ്സിലാകുകയും ചെയ്തപ്പോൾ, ടിപിഎമ്മിൽ എൻ്റെ അടുത്തിരിക്കുന്ന വ്യക്തി അന്യഭാഷകളിൽ സംസാരി ക്കുന്നത് എന്തുകൊണ്ട് എനിക്ക് മനസ്സിലാകുന്നില്ല? ഇത് നിങ്ങൾ സ്വയം കണ്ടെത്തേണ്ട ഉത്തരമാണ്.

നിസ്സാരമല്ലാത്തത്

  • യഹൂദ പാരമ്പര്യമനുസരിച്ച് ദാവീദ്‌ രാജാവിൻ്റെ ജനനത്തെയും മരണത്തെയും അനു സ്മരിക്കുന്ന ദിവസമാണ്‌ പെന്തെക്കൊസ്ത് ദിനം. അദ്ദേഹത്തിൻ്റെ ജന്മദിനവും മരണ ദിവസവും പെന്തെക്കൊസ്ത് ദിനത്തിലായിരുന്നു.
  • പെന്തെക്കൊസ്ത് പെരുന്നാളിൽ, അന്യ ജാതിക്കാരിയായ രൂത്ത് യഹൂദനായ ബോവ സിനെ വിവാഹം കഴിച്ചു. ഇത് പ്രാധാന്യമർഹിക്കുന്നു, കാരണം മുകൾ മുറിയിലെ പെന്തെക്കൊസ്ത് നാൾ മുതൽ അന്യ ജാതിക്കാരുടെ പ്രവേശനം ദൈവസഭയിലേക്ക് തുറന്നു.
  • പെന്തെക്കൊസ്ത് നാൾ എല്ലായ്പ്പോഴും ഒരു ഞായറാഴ്ച ആയിരിക്കും.
  • പുളിപ്പിച്ച അപ്പം വറുക്കുന്ന ഒരേയൊരു യഹൂദ ഉത്സവമാണിത്.
  • അപ്പൊസ്തലന്മാർ പെന്തെക്കൊസ്ത് നാൾ അനുസ്മരിച്ച് അത് അവരുടെ കലണ്ടറുക ളിൽ ഉൾപ്പെടുത്തിയത് തികച്ചും സാദ്ധ്യതയുള്ള കാര്യമാണ്. (അപ്പൊ.പ്രവൃ. 2:1, 1 കൊരിന്ത്യർ 16:8). “പെന്തക്കോസ്തുകാർ” എന്ന് സ്വയം പ്രഖ്യാപിക്കുന്ന ടിപിഎമ്മിൻ്റെ വെള്ള ധാരികൾ ഈ ദിവസം എങ്കിലും ഓർക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

പെയിൻറ്റിങ് പസിലിൻ്റെ ഉത്തരങ്ങൾ

ഹാൻസ് ഹോൾബിൻ യങ്ങറിൻ്റെ ( Hans Holbein younger) കലാസൃഷ്ടിയാണിത്. പെയിൻറ്റി ങിനെ “പഴയ നിയമത്തിൻ്റെയും പുതിയ നിയമത്തിൻ്റെയും അന്തരാര്‍ത്ഥകഥ (Allegory of Old and New Testament)” എന്ന് വിളിക്കുന്നു. നടുവിൽ ഒരു വൃക്ഷം കൊണ്ട് പെയിൻറ്റിങിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. വൃക്ഷം ഇസ്രായേലിനെ സൂചിപ്പിക്കുന്നു (ലൂക്കോ സ് 13:6-9). വൃക്ഷത്തിൻ്റെ ഇടതുവശം ഉണങ്ങിയിരിക്കുന്നു, അത് ക്രിസ്തുവില്ലാതെ ദൈവ ജനങ്ങളിൽ (ഇസ്രായേലിൽ) ജീവൻ ഇല്ലെന്ന് പറയുന്നു. അതുപോലെ, വലതുവശത്തെ പൂക്കുന്ന വൃക്ഷം ദൈവത്തിൻ്റെ തിരഞ്ഞെടുത്ത ജനങ്ങൾ ആകുന്നു, അതായത് വിശ്വാ സത്താൽ പുതിയ ഇസ്രായേലായ അബ്രഹാമിൻ്റെ മക്കൾ.

Venom Removal Series - Shadow Vs Reality

വൃക്ഷത്തിൻ്റെ ഇടതുവശം പഴയനിയമവും വൃക്ഷത്തിൻ്റെ വലതുവശം പുതിയ നിയമ വുമാണ്. പഴയനിയമ സംഭവങ്ങൾ പുതിയ നിയമത്തിലെ യേശുവുമായി ബന്ധപ്പെട്ട സംഭ വങ്ങളിലേക്കുള്ള സൂചനകളായിരുന്നു.

ഇടതുവശത്ത്, ചിത്രകാരൻ ആദാമിനെയും ഭാര്യയെയും കാണിക്കുന്നു (ലേബൽ 1). വല തുവശത്ത് അതേ തലത്തിൽ, അദ്ദേഹം യേശുവിൻ്റെയും അനുയായികളുടെയും ചിത്രം വരച്ചിരിക്കുന്നു (ലേബൽ 8). ഇതിലൂടെ, ചിത്രകാരൻ പറയുന്നു യേശുവിൻ്റെ അനുയായി കൾ (അവൻ്റെ ശിഷ്യന്മാർ) ഹവ്വാ അതായത് സഭ – അവസാന ആദാം യേശുവിൻ്റെ മണ വാട്ടി. ആദാമിനെയും ഹവ്വായെയും അപേക്ഷിച്ച് യേശുവിനെയും യേശുവിൻ്റെ സഭയേ യും (പുതിയ ഹവ്വാ) ഉയർന്ന സ്ഥലത്ത്‌ വെച്ചിരിക്കുന്നു.

ലേബൽ 4 ൽ ഒരു അസ്ഥികൂടം കാണുന്നു. ആദാമിൻ്റെ പാപവും പഴയനിയമത്തിലെ ന്യായപ്രമാണവും മരണം കൊണ്ടുവന്നു. വലതുവശത്ത്, കൃത്യമായ എതിർവശത്ത്, മരണത്തിനെതിരെ യേശുവിൻ്റെ വിജയം കാണുന്നു (ലേബൽ 11).

മോശെ മരുഭൂമിയിൽ ഒരു സർപ്പത്തെ ഉയർത്തുന്നു (ലേബൽ 2). അതുപോലെ, വലതുവ ശത്ത് കൃത്യമായി സമാന്തരമായി, യേശു ക്രൂശിൽ ഉയർത്തപ്പെട്ടതായി നാം കാണുന്നു (ലേബൽ 9 കാണുക). സന്ദേശം യോഹന്നാൻ 3: 14-ൽ നിന്നുള്ളതാണ്, അവിടെ മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാ കുന്നു എന്ന് പറഞ്ഞ് യേശു തന്നെത്തന്നെ താരതമ്യം ചെയ്തു, അതിനാൽ അവനിൽ വിശ്വ സിക്കുന്നവൻ മരിക്കുകയില്ല.

ഒന്നാം പെന്തെക്കൊസ്‌തിന്‌ ശേഷം മോശെ സീനായി മലയിൽ ന്യായപ്രമാണം സ്വീകരി ക്കുന്നതായി നാം കാണുന്നു (ലേബൽ 3). കൃത്യമായി ഒരു സമാന്തര തലത്തിൽ, വലതു വശത്ത് മുകളിൽ, മറുരൂപ മലയിൽ, പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി യേശുവിനെ കാണുന്നു (ലേബൽ 10).

ഒടുവിൽ മധ്യഭാഗത്തേക്ക് വരുമ്പോൾ, യെശയ്യാ പ്രവാചകൻ (ലേബൽ 5) ക്രൂശിൽ യേശു വിനെ ചൂണ്ടിക്കാണിക്കുന്നു (യെശയ്യാവ് 53). അവന്റെ വലതുവശത്ത്, യോഹന്നാൻ സ്നാപകൻ (ലേബൽ 6), യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയായി അറുക്കപ്പെടേണ്ട (യോ ഹന്നാൻ 1:36) ദൈവത്തിൻ്റെ കുഞ്ഞാടായ യേശുവിനെ ചൂണ്ടിക്കാണിക്കുന്നു (ലേബൽ 9). “ഇതാ, ദൈവത്തിൻ്റെ കുഞ്ഞാട്” എന്ന് യെശയ്യാവിൽ പ്രവചിച്ചു എന്ന് യോഹന്നാൻ പറ യുന്നത് നാം കാണുന്നു.

പഴയനിയമത്തിലെ യെശയ്യാവിനും പുതിയനിയമത്തിലെ യോഹന്നാൻ സ്നാപകനും ഇട യിൽ (ലേബൽ 7), നമുക്ക് “HOMO” എന്നാൽ മനുഷ്യരെ കാണാം. പഴയനിയമ പ്രവാചക ന്മാരും (യെശയ്യാവ് പ്രതിനിധീകരിക്കുന്നു) പുതിയനിയമ പ്രവാചകന്മാരും (യോഹന്നാൻ സ്നാപകൻ പ്രതിനിധീകരിക്കുന്നു) യേശുവിനെ ചൂണ്ടിക്കാണിക്കുന്നു. ഈ വ്യാഖ്യാനം ഞാൻ കാണുന്നു.

ഉപസംഹാരം

നമ്മൾ ടിപിഎം കണ്ണട മാറ്റുമ്പോൾ, നമുക്ക് തിരുവെഴുത്ത് നന്നായി മനസ്സിലാകും. പല ടിപിഎം തീവ്രവാദികളും സൂചിപ്പിക്കുന്നതുപോലെ ടിപിഎം ഒരിക്കലും തൻ്റെ സഭയെ ക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയിൽ ഉണ്ടായിരുന്നില്ല. ദൈവരാജ്യത്തിൽ കളകൾ നട്ടുപിടിപ്പിക്കാനുള്ള സാത്താൻ്റെ പദ്ധതിയാണിത്. ഗോതമ്പ് പോലെ കാണപ്പെടുന്ന കള യുടെ സമ്പൂർണ്ണ പാക്കേജാണ് ടിപിഎം എന്ന് അറിയാൻ നാം ബുദ്ധിമാനായിരിക്കണം. കർത്താവിന് അത് അറിയാം, ഈ യാഥാർത്ഥ്യത്തിലേക്ക് ഞങ്ങളുടെ കണ്ണുതുറന്നു. തിരു വെഴുത്തിൻ്റെ ശ്രദ്ധാകേന്ദ്രം നിലത്തു വീഴുകയും മരിക്കുകയും ചെയ്ത ഗോതമ്പ് ധാന്യ ത്തിൽ (യേശു) ആയിരിക്കണം (യോഹന്നാൻ 12:24) അല്ലാതെ, ഗോതമ്പായി വേഷം കെട്ടിയ കളയിൽ ആയിരിക്കരുത് (ടിപിഎം വെള്ള വസ്ത്ര ധാരികൾ).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *