കഴിഞ്ഞ ഒരു ലേഖനത്തിൽ, ഉല്‌പത്തി പുസ്തകത്തിൻ്റെ ആദ്യ മൂന്ന് അധ്യായങ്ങളിലുള്ള സുവിശേഷം നാം കണ്ടു. ഞങ്ങൾ അവിടെ നിന്നും തുടരുന്നു. ആദാം യേശുവിലേക്ക് വിരൽ ചൂണ്ടുന്നതായി ബൈബിൾ പറയുന്നു (റോമർ 5:14 – വരുവാനുള്ളവൻ്റെ പ്രതിരൂ പം). അപ്പൊസ്തലനായ പൗലോസ് യേശുവിനെ ആദാം അഥവാ അവസാനത്തെ ആദാം എന്ന് വിളിക്കുന്നു. ചുവടെയുള്ള പട്ടികയിൽ ആദാമിനെയും യേശുവിനെയും എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന് കാണുക.
ആദാം |
യേശു |
ആദാം ദൈവപുത്രനായിരുന്നു (ലൂക്കോസ് 3:38) | യേശുവും ദൈവപുത്രനാണ് (മത്തായി 16:16) |
ഉറങ്ങുമ്പോൾ ആദാമിൽ നിന്ന് ഹവ്വായെ സൃഷ്ടിച്ചു. | ക്രൂശ് മരണത്തിൽ സഭ യേശുവിൽ സൃഷ്ടിക്ക പ്പെട്ടു (റോമർ 6:3-5, എഫെസ്യർ 2:10, 4: 24) |
ഭൗമികനായിരുന്നു (പൊടി കൊണ്ട് നിർമ്മിച്ചു) | യേശു സ്വർഗ്ഗീയനാണ് (1 കൊരിന്ത്യർ 15:47) |
നാം ആദാമിൻ്റെ സമാനതയിൽ സൃഷ്ടിക്കപ്പെട്ടു | ദൈവപുത്രനായ യേശുവിൻ്റെ സാദൃശ്യത്തിലും സ്വരൂപത്തിലും നാം സൃഷ്ടിക്കപ്പെട്ടു |
ജീവനുള്ള ആത്മാവായ ആദാം – ആദ്യ മനുഷ്യൻ | യേശു അവസാനത്തെ ആദാം, രണ്ടാമത്തെ മനുഷ്യൻ, ഉയിർത്തെഴുന്നേല്പിക്കുന്ന ആത്മാവ് (I കൊരിന്ത്യർ 15:45) |
കയീൻ്റെയും ഹാബെലിൻ്റെയും കഥയിലെ സുവിശേഷം
അടുത്തതായി, ഉല്‌പത്തി, കയീൻ്റെയും ഹാബേലിൻ്റെയും കഥ പറയുന്നു. ഹവ്വാ ഗർഭം ധരിച്ചു കയീനെയും ഹാബെലിനെയും പ്രസവിച്ചു. ആദാം വഴി, മകൻ ലോകത്തിൽ വന്നു; അതുകൊണ്ട് കയീനും ഹാബെലും ദൈവ മുൻപാകെ (റോമർ 5:12,19 ഉല്പത്തി 5:1, 3, ഇയ്യോബ് 14:4, 25:4, സങ്കീർത്തനങ്ങൾ 51:5) പാപികൾ ആയിരുന്നു. ഉല്പത്തി 5:1 പറയുന്നു, കയീനും ഹാബെലും ആദാമിൻ്റെ സ്വരൂപത്തിൽ ജനിച്ചു. ഈ കേസിൽ ആദാമിൻ്റെ ചിത്രം നശിച്ചിരിക്കുന്നു. പാപം ചെയ്തശേഷം അവന് ദൈവത്തിൻ്റെ സ്വരൂപം നഷ്ടപ്പെട്ടു. അതുകൊണ്ട് കയീനും ഹാബെലും ജനിച്ചത് വീണുപോയ സ്വരൂപത്തിലോ ദൈവത്തി ൻ്റെ ദുഷിച്ച സ്വരൂപത്തിലോ ആണ് (ഉല്പത്തി 5:1). മനുഷ്യവർഗ്ഗം ദൈവത്തിൻ്റെ സ്വരൂപ മാണെന്ന സർവ്വവ്യാപിയായി ഉദ്ധരിക്കുന്ന ചൊല്ലിനേയും ഇത് വെല്ലുവിളിക്കുന്നു. ദൈവം തൻ്റെ സ്വരൂപത്തിൽ നമ്മെ സൃഷ്ടിച്ചുവെങ്കിലും നാം ആ പ്രതിച്ഛായയെ ദുഷിപ്പിക്കുകയും ആദാമിൻ്റെ വീണുപോയ പ്രതിരൂപത്തെ അവകാശമാക്കുകയും ചെയ്യുന്നു, അല്ലാതെ ദൈവത്തിൻ്റെ സ്വരൂപമല്ല (പിതാവിൻ്റെ പ്രകടമായ പ്രതിച്ഛായായ ദൈവപുത്രൻ്റെ സ്വരൂ പത്തിൽ നാം വീണ്ടും ജനിക്കുന്നില്ലെങ്കിൽ).
ഒരു ദിവസം കയീൻ നിലത്തെ അനുഭവത്തിൽ നിന്ന് യഹോവെക്ക് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബേ ലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന്, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിൻ്റെ വഴിപാടിൽ പ്രസാദിച്ചു, എന്നാൽ കയീനിൽ പ്രസാദിച്ചില്ല. കയീൻ ഹാബെലിനെ കൊന്നു. ദൈവം ഹാബെലിൻ്റെ വഴി പാട് മാനിച്ചുവെന്ന് നാം സാധാരണയായി പഠിക്കുന്നു , കാരണം ഹാബെൽ ആദ്യ ഫലം കൊണ്ടുവന്നപ്പോൾ കയീൻ ഒന്നാം ഭാഗമല്ല, രണ്ടാം ഭാഗമോ സാധാരണ വഴിപാടോ കൊണ്ടുവന്നു. ഇത് ക്രിസ്തീയ ഗുരുക്കന്മാർ പലപ്പോഴും ദശാംശം, വഴിപാട് എന്നിവയുടെ പ്രാധാ ന്യത്തിൽ വിശ്വസിപ്പിക്കാൻ ഇടയാക്കുന്നു, അങ്ങനെ അവർക്ക് നമ്മുടെ ഭക്തിയിൽ നിന്ന് നേട്ടങ്ങൾ കൊയ്യാൻ കഴിയും. കയീനുമായി താരതമ്യപ്പെടുത്തുമ്പോൾ ദൈവം ഹാബെ ലിൻ്റെ വഴിപാട് സ്വീകരിച്ചതിൻ്റെ കാരണം ചുട്ടുപഴുത്ത കൊഴുപ്പിൻ്റെ ഗന്ധം ദൈവം ഇഷ്ടപ്പെടുന്നു എന്നതാണെന്ന് ചിലർ പറയാറുണ്ട്. വെജിറ്റേറിയൻ ഭക്ഷണത്തേക്കാൾ നമ്മൾ ചിക്കനും മട്ടനും നോൺ-വെജ്ജും ഇഷ്ടപ്പെടുന്നതിനാൽ, ദൈവം നോൺ-വെജ് വഴിപാടിൽ പ്രസാദിക്കുവെന്ന് ഈ ആളുകൾ കരുതുന്നു. എന്നാൽ, ബൈബിളിൻ്റെയോ ദൈവ സന്ദേശത്തിൻ്റെയോ പ്രധാന കേന്ദ്രം ആളുകളെ യേശുവിൽ വിശ്വസിക്കാൻ പ്രേരി പ്പിക്കുന്നതിനാൽ, ഹാബേലിൻ്റെ സ്വീകാര്യത കുഞ്ഞാടിൻ്റെ ബലിയുമായി ബന്ധപ്പെട്ടിരി ക്കുന്നു എന്ന നിഗമനത്തിലെത്തുന്നത് ഏതെങ്കിലും റോക്കറ്റ് ശാസ്ത്രമല്ല. ആടുകളെ പരിപാലിക്കുന്നവനായിരുന്നു ഹാബെൽ എന്ന് അതിൽ വ്യക്തമായി പറയുന്നു. ലോക സ്ഥാപനത്തിനു മുമ്പായി അറുക്കപ്പെട്ട കുഞ്ഞാടിന് അംഗീകാരമായി ഹാബെൽ തൻ്റെ ആട്ടിൻകുട്ടിയെ അർപ്പിച്ചു. അത് കാണാതിരിക്കാൻ നമ്മൾ അന്ധരായിരിക്കണം. മറുവ ശത്ത്, കയീൻ തൻ്റെ കൃഷിസ്ഥലത്തിലെ നല്ല ഫലങ്ങൾ നല്കി അത് മറികടക്കാൻ ശ്രമിച്ചു. ദശാംശംകൊണ്ടും മതപരമായും ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന പെന്തക്കോസ്ത് വിശ്വാസികളുടെ പ്രതീകമാണ് അദ്ദേഹം. ഹാബെലിന് യേശുവിൻ്റെ വിശ്വാസം ഉണ്ടായി രുന്നു. അവൻ്റെ വിശ്വാസം നീതിയായി കണക്കിട്ടു (എബ്രായർ 11:4, റോമർ 4:3). കയീൻ സ്വയം നീതിയിൽ വിശ്വസിച്ചു.
കുഞ്ഞാടിൻ്റെ യാഗത്തെക്കുറിച്ചും രക്തത്തെക്കുറിച്ചും ഹാബെൽ എങ്ങനെ മനസ്സി ലാക്കി? മൃഗത്തെ ബലിയർപ്പിച്ച് ദൈവം അവരുടെ നഗ്നത മറച്ചുവെന്ന് ഒരു പക്ഷെ ആദാമും ഹവ്വായും മക്കളോട് പറഞ്ഞതായി ജോനാഥൻ എഡ്വേർഡ്സ് പറയുന്നു. ദൈവം ആദാമിനോടും ഹവ്വായോടും സുവിശേഷം പറഞ്ഞു, അവർ അത് അവരുടെ മക്കൾക്ക് പ്രചരിപ്പിച്ചു.
ഹാബേൽ ആടുകളുടെ സൂക്ഷിപ്പുകാരനാണെന്നും കയീൻ നിലം ഉഴുതുമറിച്ചതായും പരാമർശമുണ്ട്. വ്യക്തമായി പറഞ്ഞാൽ, ഹാബെൽ ഒരു ഇടയനും കയീൻ ഒരു കൃഷിക്കാ രനുമായിരുന്നു. മേൽപ്പറഞ്ഞ സാമ്യതയിൽ നിന്നും കൃഷിയെക്കാൾ മൃഗസംരക്ഷണം മികച്ചതാണെന്ന് ഒരു തരത്തിലും കണക്കാക്കരുത്. “വിതെക്കുന്നവർ”, “ഇടയന്മാർ” എന്നീ രണ്ട് തൊഴിലുകളും യേശു “ദൈവവചനത്തിൻ്റെ പ്രസംഗകരുടെ സൂചകങ്ങളായി ഉപ യോഗിച്ചു” (മർക്കോസ് 4:14, യോഹന്നാ. 21:17). ഈ പറയുന്ന സംഭവത്തിനപ്പുറം അതിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ പാടില്ല.
രക്തസാക്ഷിത്വവും വിശ്വാസത്തിൻ്റെ വ്യാപനവും
“രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്” എന്ന പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. ക്രിസ്തുവിനെ ക്രൂശിച്ചപ്പോൾ സഭ വെളിപ്പെട്ടു. ക്രിസ്തു ജീവിച്ചിരുന്ന കാലവുമായി താരത മ്യപ്പെടുത്തുമ്പോൾ ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനുശേഷം ക്രിസ്തുമതം വളരെയധികം വളർന്നു. ഒന്നാം നൂറ്റാണ്ടിൽ രക്തസാക്ഷികളുടെ രക്തം ക്രിസ്തുമതത്തിൻ്റെ വ്യാപനത്തി ലേക്ക് നയിച്ചു. ശൌലിനെ പൗലോസ് ആക്കി രൂപാന്തരപ്പെടുത്തിയത് സ്തെഫാനോസി ൻ്റെ രക്തസാക്ഷിത്വം ആയിരുന്നു. ബാക്കി ചരിത്രം ആകുന്നു. യേശു പറഞ്ഞു: കോത മ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും (യോഹന്നാൻ 12:24). ഇസ്രായേല്യരുടെ നിരപരാധികളായ കുട്ടിക ളെ കൊല്ലാൻ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അവർ പെരുകി ബലപ്പെട്ടു (പുറപ്പാട് 1:16, 20 വായിക്കുക). അതുപോലെ, കയീൻ ഒരു നീതിമാനായ ഹാബേലിനെ കൊന്നപ്പോൾ ദൈവം ആദാമിനും ഹവ്വായ്ക്കും ശേത്തിനെ നൽകി, ശേത്തിൻ്റെ മക്കളുടെ കാലത്ത് (എനോശ് മകൻ ശേത്തിന് ജനിച്ചു), യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി. “കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുക” എന്ന പദം അപ്പൊസ്തല പ്രവൃത്തികളിൽ പത്രോസ് ഉപയോഗിക്കുന്നു. അദ്ദേഹം പറയുന്നു, “കർത്താവിൻ്റെ നാമം വിളിച്ചപേക്ഷി ക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും (അപ്പൊ.പ്രവൃ. 2:21).” അതുകൊണ്ട് ഉല്‌പത്തിയിൽ, സേത്തിൻ്റെ പുത്രനായ എനോസിൻ്റെ കാലം മുതൽ മനുഷ്യർ “കർത്താവിൻ്റെ നാമം വിളി ക്കാൻ തുടങ്ങി” (ഉല്പത്തി 4:26). രക്തസാക്ഷിയായ ഹാബെലിൻ്റെ രക്തം ദൈവ നാമം പ്രചരിപ്പിക്കുന്നതിനുള്ള വിത്തായിരുന്നുവെന്ന് തോന്നുന്നു. ഭൂമിയിൽ ക്രിസ്തുവിൻ്റെയും അനുയായികളുടെയും രക്തസാക്ഷിത്വത്തോടൊപ്പം സുവിശേഷം തഴച്ചുവളരുന്നതി ലേക്ക് അത് വിരൽ ചൂണ്ടുന്നു.
ഹാനോക്കിൻ്റെ കഥയിലെ സുവിശേഷം
ക്രിസ്തീയ സുവിശേഷത്തിൻ്റെ ഒരു പ്രധാന ഭാഗം പുനരുത്ഥാനം അതായത് അമർത്യത കൈവരിക്കുക എന്നതാണ്. പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തീയ വിശ്വാസം വ്യർത്ഥമാ ണെന്ന് പൗലോസ് പറയുന്നു. ക്രിസ്തു മരിച്ചത് വ്യർത്ഥം. അപ്പോൾ സുവിശേഷം അർത്ഥ ശൂന്യമാണ് (I കൊരിന്ത്യർ 15: 14,16-29). അതിനാൽ മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴു ന്നേൽപ്പ്, സ്വർഗ്ഗത്തിൽ ഏടുക്കപ്പെടുന്നത് സുവിശേഷത്തിൻ്റെ അവിഭാജ്യ ഘടകമാണ്. തൻ്റെ സുവിശേഷ സന്ദേശത്തിൻ്റെ ഭാഗമായി പൗലോസ് പുനരുത്ഥാനം പ്രസംഗിച്ചു (അപ്പൊ.പ്രവൃ.17:18). വിശ്വാസത്താൽ ഹനോൿ മരണം കാണാതെ എടുക്കപ്പെട്ടത് (എബ്രാ. 11:5), ക്രിസ്തുവിൻ്റെ വരവോടെ സ്വർഗത്തിൽ നാം ഒത്തുകൂടുന്നതിലേക്ക് വിരൽ ചൂണ്ടുന്നു. അത് വിശ്വാസത്താൽ മരണത്തിനെതിരായ ഒരുതരം വിജയമായിരുന്നു.
എബ്രായ ഭാഷയിലെ ബൈബിൾ പണ്ഡിതന്മാർ പറയുന്നു “മെഥൂശലഹ്” എന്നാൽ ജാവ ലിൻ അതായത് മരണമനുഷ്യൻ എന്നാണ്. മറ്റൊരു വ്യാഖ്യാനം “അവൻ മരിക്കുമ്പോൾ അവൻ മരണം അയയ്‌ക്കും. തൻ്റെ മരണത്തിനുശേഷം മരണം അയയ്ക്കുന്ന മെഥൂശല ഹിനെ ദൈവം ന്യായവിധി പ്രസംഗിക്കാനായി ഉപയോഗിച്ചത് ഒരുപക്ഷേ ദൈവം ഹാ നോക്കിനോട് കൂടെ നടന്നതുകൊണ്ടാകാം. ഞങ്ങൾക്ക് തെറ്റിയിരിക്കാം, മെഥൂശലഹിന് ന്യായവിധിയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. എന്നാൽ, വിശ്വാസത്തിലൂടെ യുള്ള രക്ഷക്ക് സാക്ഷികളായ ആളുകളുടെ പട്ടികയിൽ ഹാനോക്കിൻ്റെയും ഹാബെലി ൻ്റെയും പേരുകളും എഴുതപ്പെട്ടിരിക്കുന്നു (എബ്രായർ 11-ാം അധ്യായം നോക്കുക).
ഉപസംഹാരം
ഇതോടെ ഉല്‌പത്തി പരമ്പരയിലെ സുവിശേഷത്തിൻ്റെ രണ്ടാം ഭാഗം ഞങ്ങൾ അവസാനി പ്പിക്കുന്നു. അടുത്ത എപ്പിസോഡിൽ ഉല്‌പത്തിയിലെ സുവിശേഷത്തിൻ്റെ മൂന്നാം ഭാഗവു മായി ഞങ്ങൾ വരും.