ഉൾപ്രാപണം – 5-‍ാ‍ം ഭാഗം (ടിപിഎമ്മിൻ്റെ ഏഴ് പുനരുത്ഥാനങ്ങൾ)

ഈ പരമ്പരയിലെ ഇതിന് മുൻപിലുള്ള ലേഖനങ്ങളിൽ ഞങ്ങൾ റിച്ചാർഡ് എൽ മെയ്‌ഹു വിൻ്റെ പ്രമാണം നിരസിച്ചിരുന്നു, എന്നാൽ അതിൽ നിന്നുള്ള വ്യതിയാനമാണ് ഉൾപ്രാ പണം പരമ്പരയുടെ ഈ ഭാഗം. TPM പഠിപ്പിക്കുന്ന പുനരുത്ഥാനത്തിൻ്റെ (RESURRECTIONS) ഏഴ് ക്രമങ്ങളെ ക്കുറിച്ച് ഞങ്ങളുടെ വീക്ഷണം അറിയാൻ ആഗ്രഹിച്ച ബ്രദർ ജോൺ വെസ്ലിയുടെ പ്രത്യേക അഭ്യർത്ഥനയാണ് ഇതിന് കാരണം. ആ ടിപിഎം വിഷയം റിച്ചാ ർഡ് അല്പംപോലും ഗൗരവമായി (ORDERS) എടുക്കാത്തതിനാൽ, ടിപിഎം സഭകളിലെ ഞങ്ങളുടെ വായനക്കാർക്കായി ഈ ലേഖനം ഞങ്ങൾ സമർപ്പിക്കുന്നു.

ഈ വിഷയത്തെക്കുറിച്ച് അവരുടെ സൺ‌ഡേ സ്കൂളിൽ‌ ടി‌പി‌എം എന്താണ് പഠിപ്പിക്കുന്ന തെന്ന് നമുക്ക് നോക്കാം. ഇത് 9-‍ാ‍ം സ്റ്റാൻഡേർഡിലെ 13, 14 അധ്യായങ്ങളിൽ നിന്നുള്ള ഒരു ഭാഗമാണ്.


  • 1-‍ാ‍ം ക്രമം (FIRST ORDER): കർത്താവായ യേശുക്രിസ്തു (I കൊരിന്ത്യർ 15:20). അവൻ പാപമൊന്നും അറി ഞ്ഞില്ല (2 കൊരിന്ത്യർ 5:21). അവൻ ഒരു പാപം പോലും പ്രവർ ത്തിച്ചില്ല (1 പത്രോ. 2:22). അവനിൽ ഒരു പാപവും ഉണ്ടായിരുന്നില്ല (1 യോഹ. 3:5). അവൻ വിശുദ്ധനും നിരുപദ്രവകാരിയും മലിനപ്പെടാത്തവനും ആയിരുന്നു (എബ്രാ. 7:26). അവനെ പരീക്ഷിച്ചു, പ്രലോഭിച്ചു, നേരുള്ളവനായി കണ്ടെത്തി (എബ്രാ. 4:15).
  • 2-‍ാ‍ം ക്രമം (SECOND ORDER): മഹത്തായ സഭ (എഫെ. 5:27), പരിപൂർണ്ണരായ വിശു ദ്ധന്മാർ (എഫെസ്യർ  4:12,13), വിജയികളായ മനുഷ്യർ (വെളിപ്പാട് 12:5), ക്രിസ്തു യേശുവിൽ തികഞ്ഞവർ (കൊലോ. 1:28), ദേഹത്തിലും ദേഹിയിലും ആത്മാവിലും പൂർണ്ണ മായും വിശുദ്ധീക രിക്കപ്പെട്ടവർ (1 തെസ്സ. 5:23) മുതലായ പേരുകളിൽ അറിയപ്പെടുന്ന സഭ.

നമ്മുടെ കർത്താവിൻ്റെ രഹസ്യ വരവിൽ, ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേ ൽക്കയും തുടർന്ന് ജീവിച്ചിരിക്കുന്നവർ രൂപാന്തരപ്പെടുകയും ജീവനോടെ ശേഷിക്കുന്ന വർ ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടുകയും ചെയ്യും (1 തെസ്സ. 4:16,17).

  • 3-‍ാ‍ം ക്രമം (THIRD ORDER): മഹോപദ്രവ കാലത്തെ രക്തസാക്ഷികൾ (വെളിപ്പാട് 7:9-14; 14:14-16). അവർ യേശുവിൻ്റെ രഹസ്യ വരവിൽ ചേർക്കപ്പെടാതെ കൈവിട്ടു പോയവർ. അവരെ എതിർക്രിസ്തു ഉപദ്രവിക്കും, രക്തസാക്ഷികളായി മരിക്കും. യേശു മണവാട്ടി യുമായി വരുമ്പോൾ അവനെ കാണാൻ പുറപ്പെടുന്ന ‘ബുദ്ധിയുള്ള കന്യകമാർ’ എന്നാണ് അവരെ വിളിക്കുന്നത് (മത്തായി 25:1-10). മഹോപദ്രവത്തിൻ്റെ ആദ്യ മൂന്നര വർഷ ത്തിൻ്റെ അവസാനത്തിൽ അവർ ഉയിർത്തെഴുന്നേൽക്കും. ഈ രക്തസാക്ഷികളെ എതിരേല്പാൻ യേശു മേഘത്തിൽ പ്രത്യക്ഷപ്പെടും.
  • 4-‍ാ‍ം ക്രമം (FOURTH ORDER): രണ്ട് സാക്ഷികൾ (ഹാനോക്കും ഏലിയാവും) വെളിപ്പാട് 11:3-12. അവരുടെ പുനരുത്ഥാനം മഹോപദ്രവത്തിൻ്റെ രണ്ടാമത്തെ മൂന്നര വർഷത്തി നിടയിൽ നടക്കും. മരണത്തിൻ്റെ രുചി അറിയാതെ എടുക്കപ്പെട്ട ഹാനോക്കും ഏലി യാവും ഈ കാലയളവിൽ പ്രസംഗിക്കാനായി ഭൂമിയിലേക്ക് മടങ്ങും, എതിർക്രിസ്തു അവരെ കൊല്ലും, മൂന്നര ദിവസത്തിനുശേഷം അവർ ഉയിർത്തെഴുന്നേൽക്കും. അവർ പഴയനിയമത്തിൻ്റെ ആദ്യഫലങ്ങളാകുന്നു.
  • 5-‍ാ‍ം ക്രമം (FIFTH ORDER): പഴയനിയമത്തിലെ എല്ലാ വിശുദ്ധന്മാരും മൊത്തം രക്ത സാക്ഷികളും (വെളിപ്പാട് 11:18,19; 6:9-11). ഏഴുവർഷത്തെ മഹോപദ്രവത്തിൻ്റെ അവ സാനത്തിൽ, യേശു തൻ്റെ വിശുദ്ധന്മാരോടൊപ്പം ആയിരം വർഷം ഈ ഭൂമിയിൽ വാഴുവാൻ വരുമ്പോൾ, അവർ ഉയിർത്തെഴുന്നേൽക്കും. എല്ലാ കണ്ണും അവനെ കാണും.

പുനരുത്ഥാനത്തിൻ്റെ ക്രമത്തിൽ, ആറാമത്തെയും ഏഴാമത്തെയും ക്രമങ്ങളെ ‘രണ്ടാം പുനരുത്ഥാനം’ എന്ന് വിളിക്കുന്നു. വെള്ള സിംഹാസന ന്യായവിധിയിൽ, ആയിരമാണ്ട് വാഴ്ചയ്ക്കുശേഷം ഇത് സംഭവിക്കുന്നു.

സ്വർഗത്തിൽ ഒരു വലിയ വെള്ള സിംഹാസനം സ്ഥാപിച്ചിട്ടുണ്ട്, യേശു അതിൽ ഇരിക്കും. ആകാശവും ഭൂമിയും അവൻ്റെ സന്നിധിയിൽ നിന്ന് ഓടിപ്പോകും, ചെറുതും വലുതുമായ എല്ലാ മരിച്ചവരും അവൻ്റെ മുമ്പിൽ നിൽക്കും. പുസ്തകങ്ങളും ജീവ പുസ്തകവും തുറക്കും. മരിച്ചവരെ അവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി പുസ്തകങ്ങളിൽ എഴുതിയിരി ക്കുന്ന പ്രകാരം വിധിക്കും (വെളിപ്പാട് 20:11,12; മത്തായി 25:31-46).

  • 6-‍ാ‍ം ക്രമം (SIXTH ORDER): രക്ഷിക്കപ്പെട്ടവരും ജീവപുസ്തകത്തിൽ പേരുകൾ എഴുതി യിട്ടുള്ളവരും ഒന്നാം പുനരുത്ഥാനത്തിൽ പങ്കാളികളല്ലാത്തവരും ആറാമത്തെ ക്രമ ത്തിൽ ഉയിർത്തെഴുന്നേല്കുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു (പുതിയ ഭൂമി) (വെളിപ്പാട് 20:13-15; മത്തായി 25:31-40).
  • 7-‍ാ‍ം ക്രമം (SEVENTH ORDER): ജീവപുസ്തകത്തിൽ പേരുകൾ എഴുതിയിട്ടില്ലാത്ത ദുഷ്ട ന്മാർ ഉയർത്തപ്പെടുകയും നിത്യശിക്ഷയിലേക്ക് പോകുകയും ചെയ്യുന്നു (തീപ്പൊയ്ക). (വെളിപ്പാട് 20:13-15; മത്തായി 25:41-46).

ടിപിഎമ്മിന് 7-‍ാ‍ം ക്രമവുമായി ഒരു അഭിനിവേശം ഉണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ രക്ഷയ്ക്ക് ഏഴ് ഘട്ടങ്ങൾ ഉള്ളതുപോലെ അവർക്ക് ഏഴ് പുനരുത്ഥാനങ്ങളും നിർ മ്മിക്കേണ്ടി വന്നു. അതിനാൽ, ഈ സിദ്ധാന്തം തിരുവെഴുത്തുകളുടെ ഉദ്ദേശ്യവുമായി പൊരുത്തപ്പെടുന്നുവോ എന്നറിയാൻ നാം തിരുവെഴുത്തുകൾ പഠിക്കേണ്ടതുണ്ട്. നിർഭാ ഗ്യവശാൽ, അവർക്ക് നിത്യതയിൽ ഏഴ് സ്ഥലങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർക്ക് അത് അഞ്ചിൽ ഒതുക്കേണ്ടി വന്നു. തേജു, എം ടി തോമസ് തുടങ്ങിയവർ ഭാവിയിൽ ഈ വിടവ് നികത്താൻ പുതിയ സ്ഥലങ്ങൾ ആവിഷ്കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നിങ്ങൾ അല്പം സമയം ചെലവഴിച്ച് ടിപിഎം സൺ‌ഡേ സ്കൂൾ പുസ്തകത്തിൽ ഉദ്ധരിച്ച റഫ റൻസുകൾ പരിശോധിക്കുക. അവർ ഒന്നുതന്നെയായ വെളിപ്പാട് 20, 1 തെസ്സ 4 എന്നിവ യ്‌ക്ക് പുറമെ ഏതെങ്കിലും പ്രത്യേക പുനരുത്ഥാനം തിരിച്ചറിയുന്നതായി ഞാൻ കാണു ന്നില്ല. ബാക്കിയുള്ളവയെല്ലാം അവരുടെ കണ്ടുപിടുത്തങ്ങളാണ്. ആ തിരുവെഴുത്തുകൾ വായിച്ച് ടിപിഎം പഠിപ്പിക്കുന്നതുപോലെ വ്യത്യസ്ത പുനരുത്ഥാന ഉത്തരവുകൾ തിരിച്ചറി യുന്ന കാര്യം ദയവായി ഗൗരവമായി എടുക്കുക. എന്തായാലും, ടിപിഎം പഠിപ്പിക്കുന്ന ആ ഏഴ് ക്രമങ്ങൾ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

ബൈബിൾ പഠിപ്പിക്കുന്ന പുനരുത്ഥാനങ്ങൾ

പുനരുത്ഥാനത്തെക്കുറിച്ചുള്ള ഏത് ഉപദേശവും കെട്ടിപ്പടുക്കുന്നതിന് 1 കൊരിന്ത്യർ 15:23 അവഗണിക്കാൻ, ബൈബിൾ ഗൗരവമായി പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കും കഴിയില്ല. അവരുടെ പുനരുത്ഥാനത്തിൻ്റെ ഏഴ് ക്രമങ്ങൾ പിന്തുണയ്‌ക്കാത്ത തിനാൽ ഈ വാക്യത്തിലെ ഉള്ളടക്കങ്ങൾ‌ അവഗണിക്കാൻ‌ തീരുമാനിച്ചതുകൊണ്ട് ടിപി‌എം സൺ‌ഡേ സ്‌കൂൾ‌ പുസ്‌തകത്തിൽ‌ ഞങ്ങൾ‌ കാണുന്നത് അതിശയിപ്പിക്കുന്നു.

1 കൊരിന്ത്യർ 15:23, “ഓരോരുത്തനും താന്താൻ്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവൻ്റെ വരവിങ്കൽ;”

Rapture Series – Pre-Trib vs Post Trib – 5

ക്രിസ്തുവിൻ്റെ ജനങ്ങൾ അവൻ്റെ വരവിൽ ഉയിർത്തെഴുന്നേൽക്കുമെന്ന് വളരെ വ്യക്ത മായി ഈ വാക്യത്തിൽ പൗലോസ് പറയുന്നു. അദ്ദേഹം പുനരുത്ഥാനത്തെ ഒന്നിലധികം നിരകളായും ഒന്നിലധികം വരവുകളായും വിഭജിക്കുന്നില്ല. നിങ്ങളുടെ അജണ്ടയുമായി ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, മുകളിലുള്ള വാഖ്യം മനസിലാക്കാൻ എന്താണ് ബുദ്ധിമുട്ടുള്ളത്?

ഞങ്ങളുടെ നേരത്തെയുള്ള ലേഖനങ്ങളിൽ, ഒരു രഹസ്യ വരവ് ഇല്ലെന്നും, ഒരു വരവ് മാത്രമേയുള്ളൂവെന്നും അത് കർത്താവിൻ്റെ ദിവസത്തിലായിരിക്കുമെന്നും ഞങ്ങൾ വ്യക്തമായി വിശദീകരിച്ചിരുന്നു. അതേ ദിവസം, യേശു കഷ്ടപ്പെടുന്നവരെ ആശ്വസി പ്പിക്കുകയും കഷ്ടതകളിലൂടെ തൻ്റെ സഭയെ ബുദ്ധിമുട്ടിച്ചവർക്ക് പ്രതിഫലം നല്കുകയും ചെയ്യും.

അതിനെക്കുറിച്ച് അറിയാൻ നിങ്ങൾ ഇനിപ്പറയുന്ന ലേഖനങ്ങൾ വായിക്കുക.

പുനരുത്ഥാന ദിവസം

ഈ യുഗത്തിൻ്റെ അവസാന ദിവസത്തിൽ പുനരുത്ഥാനം സംഭവിക്കും. ആ ദിവസം 1000 വർഷം നീണ്ടുനിൽക്കുന്ന ദിവസമാണ് (വെളി. 20:4-6, 2 പത്രോ. 3:8) ആ ദിവസത്തിൽ നിങ്ങൾക്ക് രാവും പകലും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല (സെഖര്യാവ് 14:1, 6-7).

ആ ദിവസത്തെ ഒടുക്കത്തെ നാൾ എന്നും വിളിക്കുന്നു. ഈ ദിനത്തെ കർത്താവിൻ്റെ ദിനം എന്നും വിളിക്കുന്നു. നീതിമാന്മാർ ഒടുക്കത്തെ നാളിൻ്റെ തുടക്കത്തിൽ ഉയിർ ത്തെഴുന്നേൽക്കും, ദുഷ്ടന്മാർ ഒടുക്കത്തെ നാളിനുശേഷം ഉയിർത്തെഴുന്നേൽക്കും. നീതി മാന്മാരുടെ പുനരുത്ഥാനത്തെ ഒന്നാം പുനരുത്ഥാനം (വെളി. 20:5) എന്ന് വിളിക്കുന്നു, ദുഷ്ടന്മാർ വെള്ള സിംഹാസന ന്യായവിധിയിൽ ഉയിർത്തെഴുന്നേൽക്കും (വെളി. 20:12-13). ഞാൻ മനസ്സിലാക്കിയിടത്തോളം, രണ്ട് പുനരുത്ഥാനങ്ങൾ കൂടി മാത്രമേയുള്ളൂ, അവ തമ്മിൽ 1000 വർഷത്തെ വ്യത്യാസമുണ്ട്. ഈ രണ്ട് പുനരുത്ഥാനങ്ങളും ദാനിയേൽ 12: 2, പ്രവൃ. 24:15, യോഹന്നാൻ 5:28-29 എന്നിവയിലും പരാമർശിച്ചിരിക്കുന്നു.

മത്തായി 24: 29-31 ൽ സൂചിപ്പിച്ചതുപോലെ, ഈ ഒടുക്കത്തെ നാൾ ആരംഭിക്കുന്നത് പ്രപഞ്ച അടയാളങ്ങളിൽ നിന്നാണെന്ന് നമുക്കറിയാം. ടിപിഎം അനുസരിച്ച്, നാല് പുനരുത്ഥാനങ്ങൾ അപ്പോഴേക്കും പൂർത്തിയാകും. എന്നാൽ അവരുടെ പ്രസ്താവനകൾ പിന്തുണയ്ക്കാൻ അവർക്ക് ഒരു തിരുവെഴുത്തും ഇല്ല. യേശു പറഞ്ഞത് ശ്രദ്ധിക്കുക. ഇത് നിങ്ങൾക്കും എനിക്കും പ്രധാനമാണ്.

യോഹന്നാൻ 6:54, “എൻ്റെ മാംസം തിന്നുകയും എൻ്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.”

ആ ഒടുക്കത്തെ നാളിനുമുമ്പ് യേശു വരുമെന്നും അതിന് 7 വർഷം മുമ്പ്, കുറച്ച് ടിപിഎം വിശുദ്ധന്മാരെയും വിശ്വാസികളെയും ഉയർത്താൻ പോകുന്നുവെന്നും നിങ്ങൾ കരുതു ന്നുണ്ടോ? അവസാന ദിവസത്തെ പുനരുത്ഥാനത്തെക്കുറിച്ചുള്ള കുറച്ച് വാക്യങ്ങൾ കൂടി നമുക്ക് തുടരാം.

യോഹന്നാൻ 6:39, “അവൻ എനിക്ക് തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടു ക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവൻ്റെ ഇഷ്ടം.”

യോഹന്നാൻ 6:40, “പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യ ജീവൻ ഉണ്ടാകേണമെന്നാകുന്നു എൻ്റെ പിതാവിൻ്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.”

യോഹ. 6:44, “എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടില്ലാതെ ആർക്കും എൻ്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” 

ഒടുക്കത്തെ നാളിലെ അതേ പുനരുത്ഥാനത്തെ 1 തെസ്സ 4:13-18 ൽ പൗലോസ് വിശദീകരി ച്ചിരിക്കുന്നു. ടിപിഎം പുനരുത്ഥാനത്തിനും മറ്റു പല ഉപദേശങ്ങൾക്കും ചെയ്തതുപോലെ ബൈബിളിലെ ഓരോ വിഷയത്തിനും ഓരോ പുതിയ റഫറൻസിനും ഓരോരോ പുതിയ വർഗ്ഗീകരണം (CLASSIFICATION) ആവശ്യമില്ലെന്ന് ടിപിഎം അറിയേണ്ടതുണ്ട്.

അപ്പൊ.പ്രവ. 17:31, “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ (ഒടുക്കത്തെ നാൾ / കർത്താവിൻ്റെ ദിവസം) നിശ്ചയിച്ചു അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിൻ്റെ ഉറപ്പ് നല്കിയുമിരിക്കുന്നു.”

തീവ്രമായ ടിപിഎം ഭക്തന്മാരോടുള്ള എൻ്റെ ചോദ്യം.

മഹോപദ്രവ കാലത്തിനു ശേഷം ഒടുക്കത്തെ നാളിൽ യേശു തൻ്റെ ജനത്തെ ഉയിർപ്പിക്കുമെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. മഹോപദ്രവ കാലത്തിനുമുമ്പ് ഉയിർത്തെഴുന്നേൽക്കാൻ നിങ്ങൾ എന്തുകൊണ്ട് പദ്ധതിയിടുന്നു? എല്ലാത്തരം മറുപടികളും സ്വാഗതം ചെയ്യുന്നു.

ഉപസംഹാരം

ടിപിഎം ഒരു മാനസിക വിഭ്രാന്തിയിൽ (CATCH 22 SITUATION) അകപ്പെട്ടിരിക്കുന്നു. നിത്യത യിൽ വിവിധ ജനങ്ങൾക്ക് അവർ വിവിധ സ്ഥലങ്ങൾ അനുവദിച്ചതിനാൽ, ജനങ്ങളുടെ പുനരുത്ഥാനത്തെയും വിഭജിക്കാൻ അവർ നിർബന്ധിതരാകുന്നു. വിചിത്രമായ എല്ലാ വർഗ്ഗീകരണങ്ങൾക്കും തിരുവെഴുത്ത്‌ വിശദീകരണം നൽകുന്നില്ല. അതിൽ എപ്പോഴും ലളിതമായ സൂത്രവാക്യങ്ങളും (FORMULAS) എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ആശയ ങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. അവരുടെ അജ്ഞരായ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന് ടിപിഎം ലളിതമായ കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നുവെന്ന് പ്രത്യേകം പറ യേണ്ടതില്ല. BETTER LATE THAN NEVER.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ഉൾപ്രാപണം – 5-‍ാ‍ം ഭാഗം (ടിപിഎമ്മിൻ്റെ ഏഴ് പുനരുത്ഥാനങ്ങൾ)”

  1. പ്രിയ വായനക്കാരെ,
    ഈ ലേഖനം ഈ സൈറ്റിലെ 300-‍ാ‍ം മത്തെ ലേഖനമാണ്. ഇതുവരെയും ഞങ്ങളെ സഹായിച്ച എല്ലാ വായനക്കാരോടുമുള്ള നന്ദി അറിയിക്കുന്നു. മേലിലും വായനയിലൂടെയും കമെൻറ്റുകളിലൂടെയും സഹായം അഭ്യർത്ഥിക്കുന്നു.
    2 തെസ്സലൊനീക്യർ 3 :6, “സഹോദരന്മാരേ, ഞങ്ങളോട് പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു.”
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *