നോഹയ്ക്കുശേഷം, അവന്റെ പിൻഗാമികളുടെ പ്രവൃത്തികൾ ഉല്‌പത്തി 10, 11 അധ്യായ ങ്ങളിൽ പരാമർശിച്ചിരിക്കുന്നു. ഈ അധ്യായങ്ങൾ നിമ്രോദ് എന്ന മനുഷ്യനെ ക്കുറിച്ച് പറയുന്നു. മനുഷ്യചരിത്രത്തിൻ്റെ ആദ്യ പേജുകളിൽ അവനെ പറ്റി പരാമർശിക്കാൻ ദൈവാത്മാവ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രാ യത്തിൽ, വരാനിരിക്കുന്ന എതിർക്രിസ്തുവിൻ്റെ (അന്തിക്രിസ്തു) ആദ്യത്തെ മൂലരൂപം (PROTOTYPE) അവനാണ്. ഫറവോൻ, ആഹാബ്, ഗൊല്യാത്ത്, അബ്ശാലോം, അദോന്യാ, സൻ ഹേരീബ്, നെബൂഖദ്‌നേസർ, ഹാമാൻ, യൂദാ ഇസ്‌കറിയോത്ത് എന്നിവരാണ് ബൈബിളി ലെ എതിർക്രിസ്തുവിൻ്റെ മറ്റ് പ്രോട്ടോടൈപ്പുകൾ. ഈ എതിർക്രിസ്തു മൂലരൂപങ്ങളെ പറ്റി പിന്നീട് ചിന്തിക്കാം. ഇപ്പോൾ, ഉല്‌പത്തി 10, 11 എന്നിവയിൽ പരാമർശിച്ചിരിക്കുന്ന സംഭ വങ്ങളെ പറ്റി ചിന്തിക്കാം.
നിമ്രോദ് – എതിർ ക്രിസ്തുവിൻ്റെ ആദ്യ മൂലരൂപം
നിമ്രോദിനെ കുറിച്ച് വളരെ കുറച്ച് വിശദാംശങ്ങൾ ഉല്‌പത്തി 10 നൽകുന്നു. അവനെ ക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിവില്ല. വിശുദ്ധ പേജുകളിൽ നൽകിയിരിക്കുന്നതി നേക്കാൾ കൂടുതൽ നിങ്ങൾ അവനെക്കുറിച്ച് കേട്ടിരിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്. TPM പാസ്റ്റർമാർ, പ്രത്യേകിച്ച് ക്രിസ്മസ് ദിവസങ്ങളിൽ, നിമ്രോദിനെ ക്കുറിച്ച് നിങ്ങൾക്ക് വിശദ മായ അറിവ് നൽകിയിരിക്കണം. ഡിസംബർ 25 യേശുവിൻ്റെതല്ല നിമ്രോദിൻ്റെ ജനനത്തീ യതിയാണെന്ന് നിങ്ങൾ കേട്ടിരിക്കാം. സെമിറാമിസ്, തമുസ്, ക്രിസ്മസ് ട്രീ, സൂര്യാരാധന, കേക്ക് തുടങ്ങിയവയെ ക്കുറിച്ച് നിങ്ങളുടെ പാസ്റ്റർമാർ നിങ്ങളോട് പറഞ്ഞിരിക്കാം. എന്നാൽ ടിപിഎമ്മിൽ നിങ്ങൾ കേട്ട ഈ വിവരങ്ങളെല്ലാം 1850 കളിൽ അലക്സാണ്ടർ ഹിസ്ലോപ്പിൻ്റെ – രണ്ട് ബാബിലോൺ (2 BABYLON) എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്ന നുണകളാണ്. നിമ്രോഡിനെക്കുറിച്ചുള്ള പുസ്തകത്തിലെ വിവരങ്ങൾ പണ്ഡിതന്മാർ അല ക്സാണ്ടർ ഹിസ്‌ലോപ്പിൻ്റെ ഒരു സമാഹാരമായി കണക്കാക്കുന്നു. ഈ പറയപ്പെടുന്ന ചരിത്ര പരമായ അവകാശവാദങ്ങൾക്ക് അദ്ദേഹം പരാമർശങ്ങളൊന്നും നൽകിയിട്ടില്ല. 1850 കൾ ക്ക് മുമ്പ് ഒരു ചരിത്രകാരൻ്റെയും രേഖയിൽ ഈ കഥകളെക്കുറിച്ച് പരാമർശമില്ല. അതി നാൽ വായനക്കാരോടുള്ള എൻ്റെ നിർദ്ദേശം, “നമുക്ക് തിരുവെഴുത്തുകളിലും ചരിത്രത്തി ലും മാത്രം ഒതുങ്ങിനിൽക്കാം.” നിമ്രോദിനെ ക്കുറിച്ച് നമ്മുടെ പക്കലുള്ള ഏക വിവര ങ്ങൾ ബൈബിളിൽ നിന്നാണ്. അവൻ ശക്തനും വേട്ടക്കാരനും ബാബേൽ, നിനെവേ തുടങ്ങിയ നഗരങ്ങളുടെ സ്ഥാപകനുമായിരുന്നുവെന്ന് ബൈബിൾ പറയുന്നു. അത്രയേ യുള്ളൂ! പിന്നീട് നിമ്രോദിനെക്കുറിച്ച് ബൈബിൾ നിശബ്ദത പാലിക്കുന്നു. ടിപിഎമ്മിൽ നിമ്രോദിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുള്ള കെട്ടിച്ചമച്ച ചരിത്രത്തേക്കാൾ വളരെ ശക്തവും ആശ്വാസകരവുമാണ് ഈ തിരുവെഴുത്തുകളിലെ വിവരങ്ങൾ. തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ നിന്ന് നിമ്രോദിനെ എതിർക്രിസ്തുവിൻ്റെ പ്രോട്ടോ ടൈപ്പായി വിവരിക്കുന്ന ഒരു പട്ടിക ചുവടെ ചേർക്കുന്നു.
വിശദാംശം | നിമ്രോദ് | എതിർ ക്രിസ്തു |
എബ്രായ പേര് | നിമ്രോദ് എന്ന എബ്രായ പദത്തിൻ്റെ അർത്ഥം വിമതൻ എന്നാണ്.
(‘Brow-Driver-Brigs’ Hebrew Definition) |
സാത്താൻ ദൈവത്തിനെതിരെ മ ത്സരിച്ചു (യെശ. 14:13). ദൈവത്തെ എതിർക്കുന്ന അധർമ മൂർത്തി എന്ന് നാം അവനെ വിളിക്കുന്നു (2 തെസ്സ 2:4). അതിനാൽ നിമ്രോദ് ദൈവത്തിൻ്റെ എതിരാളിയായ പിശാചിനെ ചൂണ്ടിക്കാണിക്കുന്നു. |
ശാപിതൻ | തലമുറകളെ നോഹ ശപിച്ച ഹാമിൻ്റെ മകനായിരുന്ന കൂശിൻ്റെ മകനായിരുന്നു നിമ്രോദ്, (ഉൽപ. 9:22,25; 10:6,8) | നാശയോഗ്യൻ / അധർമ്മമൂർത്തി യുടെ മകനെന്ന് വിളിക്കുന്നു (2 തെസ്സ 2:3) |
വേട്ടക്കാരൻ, കെണി | അവൻ ശക്തനായ വേട്ടക്കാര നായിരുന്നു (ഉൽപ. 10:9). കരുത്തനായ വേട്ടക്കാരൻ എന്ന വാചകം വലയിൽ കുടുക്കാനും ലക്ഷ്യങ്ങൾ പിടിക്കാനും തന്ത്രം പ്രയോഗിക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. | പിശാച് ഒരു വേട്ടക്കാരൻ്റെ കണികൾ വയ്ക്കുന്നു (1 തിമോ 3:7, 2 തിമോ 2:26, സങ്കീ 124:7, 91:3, സദൃ 6:5, 7:23). അത്ഭുതങ്ങൾ ചെയ്യാനും ആളുകളെ വഞ്ചിക്കാനും അവനു കഴിയും. തൻ്റെ കൃഷിയിൽ ആളു കളെ കബളിപ്പിക്കാൻ പിശാച് ശക്തികൊണ്ടും ശക്തിയോടെയും പ്രവർത്തിക്കുന്നു (2 തെസ്സ 2:9-12, ദാനി 8:24, വെളി 19:20, പ്രവൃ. 8:10-11, 2 കോരി 11:14) |
പല രാജ്യങ്ങ ൾക്ക് രാജാവ് | ബാബലിൽ നിന്ന് ആരംഭിച്ച് നിമ്രോദ് നിരവധി രാജ്യങ്ങൾ രൂപീകരിച്ചു (ഉൽപ. 10: 10-11). അവൻ പല ജനതകളുടെയും രാജാവായിരുന്നു. | പിശാച് ജനതകളുടെ രാജകുമാര നാണ് (മത്താ 4: 8,9, യെശ 14: 6,10, യോഹ. 14:30, 12:31). വെളി 13:7ഗോത്രത്തിന്മേലും വംശത്തി ന്മേലും ഭാഷമേലും മേൽ അവന് അധികാരം ലഭിച്ചു. |
ബാബേൽ രാജാവ് | രാജ്യത്തിൻ്റെ ആരംഭം ബാബേ ൽ ആയിരുന്നു (ഉൽപ. 10:10) | ബാബിലോൺ രാജാവ് യെശ 14:4, (വെളി 17:5 ഉം കാണുക) |
അവൻ്റെ പേരിൽ ഗോപുരം | ബാബേൽ രാജാവായ നിമ്രോദ്, സ്വന്തം പേരിൽ ഒരു ഗോപുരം നിർമ്മിക്കാൻ ആളുകളെ സ്വാ ധീനിച്ചിരിക്കാം (ഉൽപ. 11:4) | *ജനങ്ങൾ അവൻ്റെ നാമം ആരാധി ക്കാനായി മൃഗം തൻ്റെ പ്രതിമ ഉണ്ടാക്കാൻ ആളുകളോട് ആവശ്യ പ്പെടുന്നു, (വെളി 13:14). *അബ്ശാ ലോം ഒരു തരത്തിലുള്ള എതിർ ക്രിസ്തു തൻ്റെ നാമത്തിനായി ഒരു ഗോപുരം നിർമ്മിക്കാൻ ശ്രമിച്ചു (2 ശമൂ. 18:18). *നെബൂഖദ്‌നേസർ ത ൻ്റെ മഹിമയുടെ ബഹുമാനത്തിനാ യി ഒരു ചട്ടം ഉണ്ടാക്കി (ദാനി 4:30) |
ആകാശം മുട്ടാൻ ആഗ്രഹിച്ചു | സ്വർഗ്ഗം വരെ എത്തുന്ന ഒരു ഗോപുരം നിർമ്മിക്കാൻ നിമ്രോദ് ജനങ്ങളോട് പറഞ്ഞു. ദേവന്മാ ർക്കും ആകാശത്തിനും മുകളി ലായിരിക്കാൻ പിശാചുക്കൾ ആഗ്രഹിക്കുന്നതിൻ്റെ സൂചനയാണിത്. | *പിശാച് പറഞ്ഞു, മേഘോന്നത ങ്ങൾക്ക് മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും (യെശ 14:14). *എതിർക്രിസ്തു എല്ലാ ദൈവത്തേക്കാളും സ്വയം ഉയർത്തുന്നു (2 തിമോ 2:4). |
അവൻ്റെ നാശം | ദൈവം ഇറങ്ങി വന്ന് സ്വർഗത്തിലെത്താനുള്ള അവരുടെ പദ്ധതി തകർത്തു. | *ദൈവം പറഞ്ഞു, നീ പാതാളത്തി ലേക്ക്, നാശകൂപത്തിൻ്റെ അടിയി ലേക്കു തന്നേ വീഴും (യെശ. 14:15); യെഹെ. 28:8-9 കൂടി കാണുക. *ക്രിസ്തു ഇറങ്ങിവന്ന് എതിർക്രിസ്തു വിനെ അവൻ്റെ വരവിൻ്റെ തിളക്ക വും വായിലെ ആത്മാവും ഉപയോ ഗിച്ച് ദഹിപ്പിക്കും (2 തിമോ. 2:8) |
അതുകൊണ്ട്, എതിർക്രിസ്തുവിൻ്റെ ഒരു പ്രോട്ടോടൈപ്പായിരുന്നു നിമ്രോദ് എന്ന് ഞാൻ വിശ്വസിക്കുന്നു. എതിർക്രിസ്തു വേട്ടക്കാരനെന്ന നിലയിൽ വ്യാജ അത്ഭുതങ്ങളിലൂടെ ആളുകളെ അവൻ്റെ വലയിൽ പിടിക്കുകയും വഞ്ചിക്കുകയും അവരെ ഭരിക്കുകയും ചെയ്യും. അവൻ അഹങ്കാരവാക്കുകൾ സംസാരിക്കുകയും സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിക്കുകയും സ്വയം ഉയർത്തുകയും ചെയ്യും. താൻ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച് ദൈവാലയത്തിൽ ഇരിക്കുമെന്ന് പൗലോസ് പറയുന്നു. ബാബിലോണിൽ നിമ്രോദ് സ്വാധീ നിച്ച ആളുകളെപ്പോലെ അവരുടെ പേരിൽ ഗോപുരം പണിയുന്നതിനായി അവൻ തനി ക്കായി ഒരു വലിയ പ്രതിമ ഉണ്ടാക്കും. അവസാനമായി, ദൈവം സ്വർഗത്തിൽ നിന്ന് ഇറ ങ്ങുകയും ദുഷ്ടനായ നിമ്രോദിനെ അവൻ്റെ വായയുടെ ആത്മാവിനാൽ നശിപ്പിക്കുകയും ചെയ്യും.
ബാബേൽ ഗോപുരം (ഉല്പത്തി 11)
അടുത്തതായി, ബാബേൽ ഗോ പുരത്തിൻ്റെ കഥ നമുക്ക് നോ ക്കാം. ഉല്‌പത്തി 9-ൽ, നോഹ യുടെ പിൻഗാമികളോട് “ഭൂമി യിൽ നിറവിൻ” എന്ന് ദൈവം ആവശ്യപ്പെടുന്നതായി നാം വായിക്കുന്നു (ഉല്പത്തി 9:1). അവ ർ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയ്യേണ്ട തായിരുന്നു. എന്നാൽ തുടർ ന്നുള്ള തലമുറകൾ മത്സരിച്ചു. അവർ പറഞ്ഞു, “ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരി പ്പാൻ ഒരു പട്ടണം നിർമ്മിക്കാം (ഉൽപത്തി 11: 4).” സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറ യാൻ ദൈവം അവ രോട് ആവശ്യപ്പെട്ടയിടത്ത്, അവർ ചിതറിപ്പോകാതിരിക്കാൻ ഒരു കലാപ പദ്ധതി തയ്യാ റാക്കി. ഇത് പിന്മാറ്റമോ ദൈവത്തിൽ നിന്ന് പിന്തിരിയുകയോ ആകുന്നു. വെളിപ്പാടിലെ ഒരു നിഗൂഢ സ്ത്രീയെ ബാബേൽ എന്ന പേര് ഓർമ്മിപ്പിക്കുന്നു, അവളുടെ നെറ്റിയിൽ “ബാബിലോൺ” എന്ന് ലിഖിതമുണ്ടായിരുന്നു. ഈ പേര് യാദൃശ്ചികമല്ല. ബൈബിളിലെ സ്ത്രീയുടെ പ്രതീകാത്മക പ്രാതിനിധ്യം സഭയിലേക്ക് വിരൽ ചൂണ്ടുന്നു. ക്രിസ്തുവിൻ്റെ മണവാട്ടി നിർമല കന്യകയാണ്. വീണുപോയ സഭയും വിമത സംഘവും വേശ്യയാണ്. സദൃശവാക്യങ്ങൾ 5 (5:3-10), 7 (7:9-23) എന്നിവയിൽ വിശ്വാസ ത്യാഗിയായ വ്യാജസഭയെ ക്കുറിച്ച് നാം വായിക്കുന്നു. 2 രാജാക്കന്മാർ 9:22 ൽ നാം അവളെ ഈസേബെലായി കാണു ന്നു. യെശയ്യാവു 1:21, 50:1, യെഹെസ്‌കേൽ 16, 23, ഹോശേയ 2:2, 3:1 ൽ അവളെ വിശ്വാസ ത്യാഗിയായ ഇസ്രായേലായി നാം കാണുന്നു. അവളെക്കുറിച്ചുള്ള അന്തിമരൂപം വെളിപ്പാട് 2:20-23, വെളി 17, 18-ൽ നൽകിയിരിക്കുന്നു. അതിനാൽ സ്വർഗത്തിലേക്കുള്ള കവാടമോ ഗോവണിയോ ആയി ബാബേൽ ഗോപുരം നിർമ്മിച്ച (ഒരുപക്ഷെ അതിൻ്റെ മുകൾഭാഗം സ്വർഗത്തിലെത്തിയിരിക്കാം) നോഹയുടെ മത്സരികളായ മക്കൾ ഒരു തെറ്റായ സഭയും അതിൻ്റെ തെറ്റായ പഠിപ്പിക്കലുകളും ആണ്. ഉല്‌പത്തി 11-ലെ വിമത സംഘം ഒരുതരം തെറ്റായ സഭയാണെന്നതിൻ്റെ ഒരു ചെറിയ പട്ടിക താരതമ്യം താഴെ കൊടുക്കുന്നു.
വിശ്വാസത്യാഗിയായ ബാബേൽ |
വ്യാജ സഭ |
ദൈവ കൽപ്പനകൾ ലംഘിക്കുന്നു. ഭൂമിയിൽ നിറയാൻ ദൈവം അവ രോട് ആവശ്യപ്പെട്ടു. എന്നാൽ, അവർ ചിതറിക്കിടക്കാൻ വിസമ്മതിച്ചു. |
ഭൂമിയിൽ സുവിശേഷം പ്രചരിപ്പിക്കാൻ ദൈവം ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് ചേർന്ന ശിഷ്യന്മാർ, ദൈവവചനം സ്വതന്ത്രമായി പ്രചരിപ്പിക്കുന്നതിനുപകരം യേശുവിൻ്റെ അനു യായികളെ അടച്ച കെട്ടിടത്തിൽ പാർപ്പിച്ചു. Déjà vu / എന്ന ലേഖനത്തിൽ 1-ാം പോയിൻറ്റ് [ഓറഞ്ച് അക്ഷരങ്ങളിൽ] കാണുക; തെറ്റായ സഭകളെ പ്പോലെ ടിപിഎം ദൈവകല്പനകളിൽ പലതും ലംഘിക്കുന്നു. ടിപിഎമ്മിൻ്റെ ചില ഉദാഹരണങ്ങൾ …. 1) നേതാക്കളെ “അപ്പച്ചെൻ” എന്ന് വിളിക്കുന്നു (മത്തായി 23:9) 2) PTL ജൽപ്പനങ്ങൾ (മത്തായി 6:7) 3) സ്വയം നാമം ബ്രാൻഡിംഗ് (1 കൊരിന്ത്യർ 3:3-6) 4) കാത്തിരുപ്പ് യോഗങ്ങൾ (1 കൊരിന്ത്യർ 14) |
പ്രവൃത്തി അടിസ്ഥാനം അവർ കല്ലുകൾക്ക് പകരം ഇഷ്ടിക കൊണ്ട് നിർമ്മിക്കാൻ തുടങ്ങി (ഉൽപ. 11:3). അതിനാൽ, ഇഷ്ടികകൾ ഉപയോ ഗിച്ച് പള്ളി / ഗോപുരം പണിയു മ്പോൾ യേശുവിൻ്റെ നീതി (കല്ല്) എന്നതിനുപകരം മനുഷ്യനീതി യുടെ പ്രവൃത്തികളിൽ ഒരു സഭ സ്ഥാപിക്കുന്നു (ഫിലി 3:9).
|
ഇഷ്ടികകൾ മനുഷ്യർ ഉണ്ടാക്കുന്നു (ഉൽപ. 11:3). കല്ലുകൾ പ്രകൃതിദത്തവും ദൈവത്തിൻ്റെ സൃഷ്ടി യുമാണ്. യേശുവിനെ ചൂണ്ടിക്കാണിക്കുന്ന കല്ലുകൾ, ദാനിയേൽ 2:45, യെശ 28:16, സങ്കീ. 118: 2, പ്രവൃ. 4:11. നമ്മെ ജീവനുള്ള കല്ലുകൾ എന്നും വിളിക്കുന്നു (1 പത്രോ 2: 5, വെളി 21:19). ശലോമോൻ കല്ലുകൾ ഉപയോഗിച്ച് ദൈവാലയം പണിതു (1 രാജാ. 5:18). എന്നാൽ ബൈബിളിലെ ദുഷ്ടന്മാർ ഇഷ്ടികകൾ ഉപയോഗിച്ച് നഗരങ്ങൾ / കെട്ടിടങ്ങൾ നിർമ്മിച്ചു, ഉദാ: നിമ്രോഡ് അനുയാ യികൾ (ഉൽപ. 11:3), ഫറവോൻ (പുറ 1:14, 5:7). അതുകൊണ്ട്, തെറ്റായ ടിപിഎം, കത്തോലിക്കാ മുതലായ സഭകൾ പ്രവൃത്തികൾ അടിസ്ഥാന മാക്കി രക്ഷ പ്രസംഗിക്കുന്നു. |
നിങ്ങളുടെ കൂടുതൽ പഠനത്തിനായി, ഉല്‌പത്തി 10-ൽ 70 ജാതീയ രാഷ്ട്രങ്ങൾ പരാമർ ശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് ഗവേഷണം നടത്താനും പരിശോധിക്കാനും കഴിയും. ഉല്‌പത്തി 10-ൽ പരാമർശിച്ചിരിക്കുന്ന 70 രാജ്യങ്ങളും സുവിശേഷം പ്രസംഗി ക്കാൻ യേശു 70 ശിഷ്യന്മാരെ ലോകത്തിലേക്ക് അയച്ചതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കണ്ടെത്തുന്നതിനായി നിങ്ങളുടെ പഠനത്തിനായി ഞാൻ ഇത് വിടുന്നു.
ഉപസംഹാരം
എന്നെ സംബന്ധിച്ചിടത്തോളം, ദൈവം ഈ വിവരങ്ങളെല്ലാം വിശുദ്ധ പേജുകളിൽ വെളി പ്പെടുത്തുകയും മറയ്ക്കുകയും ചെയ്തതെങ്ങനെയെന്ന് ശ്രദ്ധിക്കുന്നത് ആശ്ചര്യകരമാണ്. യേശുവിൻ്റെയും എതിർക്രിസ്തുവിൻ്റെയും കഥകളുടെയും പ്രോട്ടോടൈപ്പുകൾ നമുക്കുണ്ട്, അവ അവസാന ദിവസങ്ങളിൽ, ബൈബിൾ കഥകളിൽ എന്ത് സംഭവിക്കും എന്നതിൻ്റെ ഒരു നേർക്കാഴ്ചയാണ്. അതുകൊണ്ടാണ് ബൈബിൾ കേവലം ഒരു ചരിത്ര റെക്കോർഡ് പുസ്തകമല്ല എന്ന് ഞാൻ വിശ്വസിക്കുന്നത്. ഇത് ഒരു ടൈം മെഷീനാണ്, അത് നിങ്ങളെ മുൻകാലങ്ങളിൽ എത്തിക്കുകയും ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ കാണിക്കുകയും ചെയ്യുന്നു. യേശുവിലൂടെ മനുഷ്യരാശിയുടെ രക്ഷയെക്കുറിച്ചും ശത്രുവിൻ്റെ നാശത്തെ ക്കുറിച്ചും ഉള്ള ദൈവത്തിൻ്റെ ബ്ലൂപ്രിന്റാണ് ഇത്. അതിൻ്റെ വായനയിലൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
.