കഴിഞ്ഞ ലേഖനത്തിൽ, മിശിഹായെ ആദ്യം അറിഞ്ഞവരായിട്ടു പോലും ഇസ്രായേൽ അവനെ നിരസിച്ചതായി നമ്മൾ മനസ്സിലാക്കി. ഒടുവിൽ നിരസനം അവരെ പ്രവാസ ത്തിലേക്ക് നയിച്ചു. അതിനാൽ, അവർ മിശിഹായെ സ്വീകരിച്ചതാണ് പ്രവാസത്തിൽ നിന്ന് മടങ്ങിവരുന്നതിനുള്ള കാരണം എന്നത് തികച്ചും യുക്തിസഹമാണ്. യഹൂദജനത യുടെ പ്രവാസത്തിന് കാരണമായ ഉടമ്പടിയുടെ ഭാഗം ആവർത്തന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്, അവിടെ യേശുവിൻ്റെ വരവിനെക്കുറിച്ച് മോശെ ഇസ്രായേൽ മക്കളോട് കൽപിച്ചു.
ആവർത്തനം 18:15-19, “നിൻ്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാച കനെ നിൻ്റെ മദ്ധ്യേ നിൻ്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവൻ്റെ വചനം നിങ്ങൾ കേൾക്കേണം.ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എൻ്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്ക് ഇടവരരുതേ എന്നിങ്ങനെ ഹോരേബിൽവെച്ചു മഹായോഗം കൂടിയ നാളിൽ നിൻ്റെ ദൈവമായ യഹോവയോട് നീ അപേക്ഷിച്ചതുപോലെ തന്നേ. അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: അവർ പറഞ്ഞത് ശരി. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എൻ്റെ വചനങ്ങളെ അവൻ്റെ നാവിന്മേൽ ആക്കും; ഞാൻ അവനോട് കല്പിക്കുന്നതൊക്കെയും അവൻ അവരോട് പറയും. അവൻ എൻ്റെ നാമത്തിൽ പറയുന്ന എൻ്റെ വചനങ്ങൾ യാതൊ രുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോട് ഞാൻ ചോദിക്കും.”
മിശിഹായുടെ നിരസനം അവരെ “ചുമതലയിൽ” ഉൾപ്പെടുത്താൻ കാരണമാകുമെ ന്നതിൻ്റെ സ്ഥിരീകരണമാണ് മേൽപ്പറഞ്ഞ വാക്യങ്ങൾ. ആവർത്തനം 30-ൻ്റെ പൂർത്തീക രണത്തിന് മുൻവ്യവസ്ഥയായിരിക്കേണ്ട മാനസാന്തരമുണ്ടായോ? തീർച്ചയായും, അവർ അനുതപിച്ചില്ല. അവർ ഇപ്പോഴും ഭൂമിയിലെ ഏറ്റവും ഭക്തികെട്ട രാഷ്ട്രങ്ങളിൽ ഒന്നാണ്. അതിനാൽ “അവരെ പുനഃസ്ഥാപിക്കാൻ കാരണമെന്ത്?” എന്ന് ചോദിക്കുന്നത് സ്വാഭാവികമാണ്.
എന്തുകൊണ്ട് യഹൂദന്മാർ സ്വന്ത നാട്ടിൽ തിരിച്ചെത്തി?
ഇപ്പോഴത്തെ രാഷ്ട്രം ഇസ്രായേൽ മക്കളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഒരു മുൻ ലേഖന ത്തിൽ ഞങ്ങൾ പരാമർശിച്ചിരുന്നു. ഇപ്പോഴത്തെ ജനസംഖ്യയുടെ ഏതാണ്ട് 70% ജനിതക അർത്ഥത്തിൽ യഥാർത്ഥ യഹൂദന്മാരല്ല. 30% മാത്രമാണ് യഥാർത്ഥ യഹൂദന്മാർ. ഈ രാഷ്‌ട്രീയ യഹൂദന്മാരിൽ ഭൂരിഭാഗവും വികൃതമായ റബ്ബിക് ജൂഡായിസത്തെ പിന്തുടരു ന്നവരോ നിരീശ്വരവാദികളോ അജ്ഞേയവാദികളോ ആണ്. ഇപ്പോഴത്തെ ജനതയെ ഒരു സയണിസ്റ്റ് രാഷ്ട്രമായി കാണുന്നതിനാൽ പല യഹൂദന്മാരും ഇസ്രായേലിലേക്ക് മടങ്ങാൻ വിസമ്മതിക്കുന്നു. മിശിഹാ അവരെ അവിടെനിന്നു കൊണ്ടുപോകാൻ അവർ കാത്തിരി ക്കുന്നു. അവരുടെ എണ്ണം കണക്കിടാതെ, ഒരു ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.
റോമർ 9:27-28, “…..യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ…..“
അതിനാൽ മേൽപ്പറഞ്ഞ വാക്യത്തെ അടിസ്ഥാനമാക്കി, അവസാന കാലഘട്ടത്തിൽ ഇസ്രായേലിനെക്കുറിച്ച് പ്രവചിക്കപ്പെട്ടിട്ടുള്ളത് എന്താണെന്ന് അറിയുന്നത് രസകരമാ യിരിക്കും. ഈ സംഭവങ്ങളെക്കുറിച്ച് യാക്കോബിന് ഒരു ധാരണയുണ്ടായിരുന്നുവെന്ന് നാം കാണുന്നു. എന്നാൽ, തൻ്റെ മക്കളോട് അത് പറയേണ്ട സമയം വന്നപ്പോൾ അദ്ദേഹം ആ വിവരം മറച്ചുവെച്ചു. അവസാനമായി അവൻ അവരെ എങ്ങനെ വിളി ക്കുന്നു എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവന ശ്രദ്ധിക്കുക. “സംഭവിപ്പാനുള്ളത്” എന്ന പദം ഒരു സന്തോഷവാർത്തയല്ല, മറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട വാക്കുകളാണ്.
ഉല്പത്തി 49:1, “അനന്തരം യാക്കോബ് തൻ്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: കൂടി വരുവിൻ, ഭാവികാലത്ത് നിങ്ങൾക്ക് സംഭവിപ്പാനുള്ളത് ഞാൻ നിങ്ങളെ അറിയിക്കും.”
കോഡ് ചെയ്ത ചില വാക്കുകൾ നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അവ സാന സമയ സംഭവങ്ങളൊന്നും ഈ അധ്യായം പറയുന്നില്ല. അടുത്ത 600-700 വർഷത്തേ ക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഇത് കൂടുതലായി പറയുന്നു (യഹൂദയൊഴികെ). തൻ്റെ പിൻഗാമികൾക്ക് സഹിക്കേണ്ടി വരുന്ന ഭയാനകമായ കഥ പറയാൻ യാക്കോബിന് ധൈര്യമില്ലായിരുന്നുവെന്ന് ഞാൻ വ്യക്തിപരമായി അനുമാനിക്കുന്നു. എന്നാൽ, ആവർ ത്തനം 4-ാം അധ്യായത്തിൽ മോശെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു സൂചന നല്കി.
ആവർത്തനം 4:30-31, “നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിൻ്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്ത് നിൻ്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിഞ്ഞു അവൻ്റെ വാക്ക് അനുസരിക്കും. നിൻ്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിൻ്റെ പിതാക്കന്മാരോട് സത്യംചെയ്തിട്ടുള്ള തൻ്റെ നിയമം മറക്കയുമില്ല.”
വരും ദിവസങ്ങളിൽ ഇസ്രായേൽ മക്കൾ കഷ്ടതയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് മുകളിലുള്ള വാക്യം സൂചിപ്പിക്കുന്നു. കഷ്ടതയുടെ ഫലമായി അവർ അനുതപിക്കുകയും യേശുവിനെ തങ്ങളുടെ മശീഹയായി സ്വീകരിക്കുകയും ചെയ്യും. അവരുടെ പശ്ചാത്താ പത്തിനുശേഷം, മിശിഹാ വന്ന് ദാവീദിൻ്റെ പുത്രനായി അവരുടെ രാജ്യം പുനഃസ്ഥാപിച്ച് യെരൂശലേമിൽനിന്നു ഭരിക്കും.. അതിനാൽ, മാനസാന്തരം ഉണ്ടായതുകൊണ്ട് അവർ ദേശത്തേക്ക് മടങ്ങി വന്നതല്ല. ദൈവം അബ്രഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരു മായി ചെയ്ത ഉടമ്പടി ഓർക്കുന്നതിനാൽ അത് ദൈവത്തിൻ്റെ കാരുണ്യപ്രവൃത്തിയാണ്. ഭൂമിയെക്കുറിച്ച് അബ്രഹാമിന് നൽകിയ വാഗ്ദാനം ചരിത്രത്തിൽ ഒരു കാലത്തും നിറവേ റ്റിയിട്ടില്ല. അവരുടെ കനാൻ കാലത്തും രാജാക്കന്മാരുടെ കാലത്തും ഈ വാഗ്ദാനം ഒരി ക്കലും നിറവേറ്റിയില്ല. അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയുടെ ഒരു ഭാഗം ലഭിച്ചു.
ദൈവം ഒരു ശേഷിപ്പിനെ പുനഃസ്ഥാപിച്ചു. അത് മോശയുടെ ഉടമ്പടി (സീനായി മലയിൽ വെച്ച് ഇസ്രായേൽ രാഷ്ട്രവുമായുള്ള ഉടമ്പടി) മൂലമല്ല, മറിച്ച് അബ്രഹാമിമിന് നല്കിയ ഉടമ്പടി കാരണമാണ്. (വാഖ്യം 31).
ചോദ്യം: അബ്രഹാമിന് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയുടെ വ്യാപ്തി നിങ്ങൾക്കറിയാമോ?
ഉത്തരം: ഈജിപ്തിലെ നൈൽ മുതൽ ഇറാഖിലെ യൂഫ്രട്ടീസ് വരെയുള്ള ഭൂമി അദ്ദേഹ ത്തിന് വാഗ്ദാനം ചെയ്തു. ചരിത്രത്തിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല.
ഉല്പ. 15:18, “അന്ന് യഹോവ അബ്രാമിനോട് ഒരു നിയമം ചെയ്തു: നിൻ്റെ സന്തതിക്ക് ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,”
അബ്രഹാമിൻ്റെ വാഗ്ദാനം എങ്ങനെ നിറവേറും?
ഇസ്രായേൽ ദേശത്ത് യഹൂദന്മാരുടെ മടങ്ങിവരവ് ആത്മീയ മണ്ഡലത്തെ ചൂടാക്കി. ഇസ്രായേലിൻ്റെ വീണ്ടെടുപ്പ് സമയം ആഗതമായെന്ന് ഇരുട്ടിൻ്റെ ശക്തികൾ മനസ്സിലാക്കി. വാഗ്ദാനപ്രകാരം, ഈ അയൽരാജ്യങ്ങളെല്ലാം വാഗ്‌ദത്ത ഇസ്രായേലിൻ്റെ ഭാഗമാകും. ഈ അയൽരാജ്യങ്ങളിൽ ഓരോന്നും ഭരിക്കുന്നത് ഇരുട്ടിൻ്റെ രാജ്യത്തിൽ പെട്ട ഭരണാധികാരി കളും പ്രഭുക്കന്മാരുമാണ്, സാത്താൻ്റെ ഈ പ്രദേശങ്ങളുടെ ചുമതല അവർക്കാണ്. “പാർ സിരാജ്യത്തിൻ്റെ പ്രഭു” എന്ന പേരിൽ പാർസി ജനതയെ ഭരിച്ചിരുന്ന ഒരു പ്രഭുവിനെ ദാനിയേലിൻ്റെ പുസ്തകത്തിൽ നാം കാണുന്നു. പ്രവചന സന്ദേശം നൽകാൻ പാർസിയിലെ രാജകുമാരൻ ഗബ്രിയേലിനെ അനുവദിച്ചില്ല. അതിനാൽ യുദ്ധം ചെയ്യാനും ദാനിയേലിൻ്റെ അടുത്ത് എത്താനുമുള്ള വഴി വ്യക്തമാക്കാനും മീഖായേലിൻ്റെ സഹായം ആവശ്യമായിരുന്നു.
ദാനിയേൽ 10:13, “പാർസിരാജ്യത്തിൻ്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോട് എതിർ ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായി പ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,”
അതിനാൽ, സിറിയ, ഇറാഖ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇരുണ്ട ശക്തികൾ ഉണ്ടാ കുമെന്ന് കരുതുന്നത് ന്യായമാണ്. ഈ ഇരുണ്ട ശക്തികൾ ഒന്നിച്ചുചേർന്ന് അന്തിമകാല രാജാവ് എന്ന് നമ്മൾ വിളിക്കുന്ന എതിർ ക്രിസ്തുവിനോട് വിശ്വസ്തത കാണിക്കും. ചുവടെ കൊടുത്തിരിക്കുന്ന ചില തിരുവെഴുത്തു ഭാഗങ്ങളിൽ നിന്ന് ഈ സാഹചര്യം വ്യക്തമാണ്.
ദാനിയേൽ 7:7-8, “രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബ ലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന് വലിയ ഇരിമ്പുപല്ല് ഉണ്ടായിരുന്നു; അത് തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്ക ളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലും വെച്ച് ഇത് വ്യത്യാസമുള്ളതായിരുന്നു; അതിന് പത്ത് കൊമ്പ് ഉണ്ടായിരുന്നു. ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പ് മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്ന് വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യൻ്റെ കണ്ണുപോ ലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.”
വെളിപ്പാട് 17:12-13, “നീ കണ്ട പത്ത് കൊമ്പ് പത്ത് രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന് ഏല്പിച്ചുകൊടുക്കുന്നു.”
അവസാന സമയത്ത് ഉണ്ടാകാനിരിക്കുന്ന യുദ്ധത്തെക്കുറിച്ച് സക്കറിയ പ്രവാചകൻ സംസാരിക്കുന്നു. സ്വന്തം ശക്തിയാൽ ഭൂമി കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ റബ്ബിക് യഹൂദന്മാരാണ് ഇസ്രായേൽ രാജ്യം ഭരിക്കുന്നതെന്ന് നിങ്ങൾ ഇതിനകം ശ്രദ്ധിച്ചിരിക്കാം. ആധുനിക യുദ്ധത്തിൽ എല്ലാ സാങ്കേതിക പുരോഗതിയും കഴിവുകളും ഉപയോഗിച്ച്, അവരെ പരാജയപ്പെടുത്താൻ ദൈവം അനുവദിക്കും. ഈ പ്രക്രിയയിൽ, ജനസംഖ്യയുടെ ഏകദേശം 2/3 കണക്കാക്കപ്പെടുന്ന ദൈവഭക്തരാല്ലാത്ത ജനങ്ങൾ നശിക്കാൻ അനുവദിക്കും. ഇസ്രായേലിൻ്റെ നാശം ആസന്നമാകുമ്പോൾ, ശേഷിപ്പ് കർത്താവിൻ്റെ മുഖത്തേക്ക് നോക്കുകയും അവരുടെ കഠിനമായ പെരുമാറ്റത്തിൽ അനുതപിക്കുകയും ചെയ്യും. ഈ സമയം ശേഷിപ്പിനെ അവരുടെ മിശിഹ രക്ഷിക്കും.
സെഖര്യാവ് 13:8-9, “എന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ട് പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്ന് യഹോവയുടെ അരുളപ്പാട്. മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്ന് ശോധന കഴിക്കുന്നതുപോലെ അവരെ ശോധന കഴിക്കും; അവർ എൻ്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും; അവർ എൻ്റെ ജനം എന്ന് ഞാൻ പറയും; യഹോവ എൻ്റെ ദൈവം എന്ന് അവരും പറയും.”
ഹർമ്മഗെദ്ദോൻ യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധം മെഗിദ്ദോ താഴ്‌വരയിൽ നടക്കും (വെളി 16:16). ഹർമ്മഗെദ്ദോൻ യുദ്ധം മനുഷ്യഭരണം അവസാനിപ്പിക്കും (ദാനി 2:44). സങ്കീർത്തനം 2-ൽ മുഴുവൻ സാഹചര്യങ്ങളെയും കുറിച്ച് ദാവീദ് രാജാവ് വളരെ കാവ്യാ ത്മകമായ ഒരു ഭാവം നൽകുന്നു.
സങ്കീർത്തനം 2:1-6, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കു ന്നതും എന്ത്? യഹോവെക്കും അവൻ്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക. സ്വർഗ്ഗ ത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. അന്ന് അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. എൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എൻ്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”
സങ്കീർത്തനം 2:7-12, “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെ യ്തത്: നീ എൻ്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോട് ചോദിച്ചുകൊ ൾക; ഞാൻ നിനക്ക് ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവൻ്റെ പാത്രംപോലെ അവരെ ഉടെക്കും. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവൻ്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപി ക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.