ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) – 7-‍ാ‍ം ഭാഗം

ഞങ്ങളുടെ ഇതിനു മുൻപിലുള്ള ലേഖനത്തിൽ, ദൈവം ഇസ്രായേല്യരെ ദുശ്ശാഠ്യരായ (STIFF NECKED) ജനങ്ങൾ എന്ന് എന്തുകൊണ്ട് വിളിക്കുന്നുവെന്ന് ചർച്ച ചെയ്തു. അതിനാൽ, അവരുടെ ദുശ്ശാഠ്യമായ സ്വഭാവം മാറ്റാൻ, അവർ ഒരു കഷ്ടതയിലൂടെ കടന്നുപോകേണ്ട തുണ്ട്, അതിനെ യിരെമ്യാവ് യാക്കോബിൻ്റെ കഷ്ടകാലം എന്നും വിളിക്കുന്നു.

യിരെമ്യാവ് 30:7, “ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അത് വലുതായിരിക്കുന്നു കഷ്ടം! അത് യാക്കോബിന് കഷ്ടകാലം തന്നേ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.”

യാക്കോബ് കഷ്ടതയിലൂടെ കടന്നുപോയശേഷം അവരെ മിശിഹാ രക്ഷിക്കുകയും അബ്ര ഹാമിൻ്റെ ഉടമ്പടി മൂലം ഭൂമി അവർക്ക് നൽകുകയും ചെയ്യും. ഈ പ്രക്രിയയിൽ, അതാ യത് മിശിഹായുടെ രണ്ടാം വരവിൽ പല അയൽരാജ്യങ്ങളെയും തകർക്കും. ഇസ്രായേലി നെ ക്കുറിച്ചുള്ള ബിലെയാമിൻ്റെ പ്രവചനത്തിൽ ഈ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.

ഇസ്രായേലിനെ കുറിച്ചുള്ള ബിലെയാമിൻ്റെ പ്രവചനം

ഇസ്രായേല്യരെ ശപിക്കാനായി മോവാബ് രാജാവായ ബാലാക്ക് നിയോഗിച്ച ഇസ്രായേ ല്യൻ അല്ലാത്തവനായിരുന്നു ബിലെയാം. ഇസ്രായേല്യരെ ശപിക്കുന്നതിനുപകരം അവൻ അവരെ അനുഗ്രഹിച്ചു. എന്നാൽ, ഇസ്രായേലിൻ്റെ അനുഗ്രഹങ്ങളിൽ പകുതിയിലധി കവും പിൽക്കാലത്ത് മിശിഹാ അവരെ ഭരിക്കുന്ന സമയത്തേക്കുള്ളതാകുന്നു.

താഴെയുള്ള ചിത്രം ശ്രദ്ധിക്കുക, ബിലെയാം ലോകമെമ്പാടും രക്ഷ നൽകുന്ന പ്രതീകാത്മ കമായ കുരിശിനെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് കാണുക. ബാലാക്ക് അദ്ദേഹത്തെ ഇസ്രായേൽ ക്യാമ്പ് കാണിക്കുന്നു.

Rapture Series – Eschatology of Israel – 7

അവസാന കാലഘട്ടത്തിൽ ഇസ്രായേലിൻ്റെ ഭാവിയെക്കുറിച്ചുള്ള ബിലെയാമിൻ്റെ പ്രവചനത്തെക്കുറിച്ചാണ് താഴെയുള്ള തിരുവെഴുത്ത്. സംഖ്യാപുസ്തകം 24:15-25 വരെ യുള്ള ഭാഗങ്ങൾ വായിക്കുക.

ബിലെയാമിൻ്റെ നാലാമത്തെ സന്ദേശം

15. പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിൻ്റെ മകൻ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 16. ദൈവത്തിൻ്റെ അരുള പ്പാട് കേൾക്കുന്നവൻ അത്യുന്നതൻ്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തൻ്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്: 17. ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; (അവസാന നാളുകളിൽ) ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. (അവസാന നാളുകളിൽ) യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അത് മോവാബിൻ്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും. 18. എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും. 19. യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും.

ബിലെയാമിൻ്റെ അഞ്ചാമത്തെ സന്ദേശം

20. അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: അമാലേൿ ജാതികളിൽ മുമ്പൻ; അവൻ്റെ അവസാനമോ നാശം അത്രേ. 

ബിലെയാമിൻ്റെ ആറാമത്തെ സന്ദേശം

21. അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: നിൻ്റെ നിവാസം ഉറപ്പുള്ളത്: നിൻ്റെ കൂട് പാറയിൽ വെച്ചിരിക്കുന്നു. 22. എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര?

ബിലെയാമിൻ്റെ ഏഴാമത്തെ സന്ദേശം

23. പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും? 24. കിത്തീംതീരത്തു നിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിർമ്മൂലനാശം ഭവിക്കും. 25. അതിൻ്റെ ശേഷം ബിലെയാം പുറപ്പെട്ടു തൻ്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തൻ്റെ വഴിക്ക് പോയി.

മേൽപ്പറഞ്ഞ പ്രവചനം അനുസരിച്ച്, ഈ ഭൂപടം പ്രകാരം അബ്രഹാമിൻ്റെ ഉടമ്പടിയിൽ വാഗ്ദാനം ചെയ്തിട്ടുള്ള ദേശത്തിൻ്റെമേൽ ഇസ്രായേലിന് നിയന്ത്രണം അവസാന നാളുക ളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രവചനത്തിലെ ഹൈലൈറ്റ് ചെയ്ത ഭാഗങ്ങൾ ശ്രദ്ധിക്കുക.

Rapture Series – Eschatology of Israel – 5

യഹൂദ ജനതയുടെ വഞ്ചന

മഹോപദ്രവം ദാനിയേൽ പ്രവചിച്ചതും പിന്നീട് നമ്മുടെ കർത്താവായ യേശുക്രിസ്തുവും അപ്പൊസ്തലനായ പൗലോസും സ്ഥിരീകരിച്ചതുമായ ഒരു സംഭവമാണെന്ന് നമുക്കെല്ലാ വർക്കും അറിയാം. നമുക്ക് ആ ഭാഗങ്ങൾ പരിശോധിക്കാം.

ദാനിയേൽ 12:11, “നിരിന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിം ബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂറ്റി ത്തൊണ്ണൂറു ദിവസം ചെല്ലും.”

മത്താ. 24:15, “എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യ മാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നത് നിങ്ങൾ കാണുമ്പോൾ” – വായിക്കു ന്നവൻ ചിന്തിച്ചു കൊള്ളട്ടെ -“

2 തെസ്സലോനിക്യർ 2:4, “അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട് ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയ ർത്തുന്ന എതിരാളി അത്രേ.”

മേൽപ്പറഞ്ഞ ഭാഗങ്ങൾ പൂർത്തീകരിക്കണമെങ്കിൽ, മൂന്നാമത്തെ മന്ദിരം സ്ഥാപിക്കേണ്ട തുണ്ട്. മോറിയാ മലയുടെ മുകളിൽ യരുശലേമിലെ ഒരു ചെറിയ സ്ഥലം ഇപ്പോൾ ഒരു തർക്ക വിഷയമാണ്. എന്നാൽ, ഉടൻ തന്നെ പ്രശ്നം പരിഹരിക്കപ്പെടുകയും മന്ദിരം പണി യുകയും ചെയ്യും. അടുത്തിടെ സൗദി അറേബ്യ, യുഎഇ, മറ്റ് അടുത്ത സഖ്യകക്ഷികളായ അറബ് രാഷ്ട്രങ്ങൾ, ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ നടപടികൾ സ്വീകരിച്ചു. അവർ തങ്ങളുടെ ദേശത്ത് ഇസ്രായേൽ എംബസികൾ തുറക്കാൻ നടപടി കൾ ആരംഭിച്ചു. ഇത് വളരെ ശ്രദ്ധേയമായ മാറ്റമാണ്, ഈ അറബ് രാജ്യങ്ങൾ പലസ്തീനിക ളുടെ കാര്യം കുപ്പയിൽ എറിഞ്ഞതായി തോന്നുന്നു.

അറബികളുമായുള്ള ബന്ധത്തിൽ വന്ന ഈ മാറ്റത്തിന് കാരണമായത് എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇസ്രായേലിൻ്റെ സൻഹെദ്രിയിൽ (Sanhedrin) നിന്ന് അറബികൾക്ക് അയച്ച തുറന്ന കത്ത് താഴെ കൊടുത്തിരിക്കുന്നു. അത് വായിക്കുക, അതിൻ്റെ കാരണം നിങ്ങൾ മനസ്സിലാക്കും.


“പ്രിയ സഹോദരന്മാരേ, മഹത്തായ അറബ് രാജ്യങ്ങളിലെ ഇസ്മായേലിൻ്റെ വിശിഷ്ട പുത്രന്മാരേ”

“ഉടമ്പടിയിലൂടെ ലോകത്തിൻ്റെ സ്രഷ്ടാവായ ഇസ്രായേലിൻ്റെ രക്ഷകൻ്റെയും രക്ഷിതാവിൻ്റെയും കൃപാവര സഹായത്തോടെ, മിശിഹായുടെ കാൽപ്പാടുകൾ വ്യക്തമായി കേൾക്കുന്നുണ്ടെന്നും യെരുശലേമിലെ മോറിയ മലയിലെ മന്ദിരം അതിൻ്റെ പുരാതന സ്ഥലത്ത് പുനർനിർമിക്കേണ്ട സമയം അതിക്രമിച്ചിരിക്കു ന്നുവെന്നും ഞങ്ങൾ പ്രഖ്യാപിക്കുന്നു.”

“ദേവാലയം പണിയണമെന്ന് വാദിക്കുന്ന യഹൂദന്മാരായ ഞങ്ങൾ, നിങ്ങളുടെ ജനതയോട് പ്രതിജ്ഞയെടുക്കാനും സത്യപ്രതിജ്ഞ ചെയ്യാനും നേർച്ചകളും സമ്മാനങ്ങളും നൽകാനും നാമനിർദ്ദേശം ചെയ്യപ്പെട്ട നിങ്ങളുടെ ബഹുമാനപ്പെ ട്ടവർക്ക് അപേക്ഷിക്കുന്നു. യെശയ്യാ പ്രവാചകൻ പ്രവചിച്ചതുപോലെ നിങ്ങ ളുടെ അനിവാര്യമായ പങ്കിനെക്കുറിച്ചും മാന്യമായ സ്ഥാനത്തെക്കുറിച്ചും ദൈവത്തിൻ്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി ആലയവും അതിൽ ആട്ടിൻ ബലിയും ധൂപവർഗ്ഗവും നൽകി പിന്തുണയ്ക്കുന്നു.”

യെശയ്യാവ് 60:4-6, “നീ തല പൊക്കി ചുറ്റും നോക്കുക; അവർ‍ എല്ലാവരും ഒന്നിച്ചുകൂടി നിൻ്റെ അടുക്കൽ വരുന്നു; നിൻ്റെ പുത്രന്മാർ‍ ദൂരത്തുനിന്നു വരും; നിൻ്റെ പുത്രിമാരെ പാർ‍ശ്വത്തിങ്കൽ വഹിച്ചുകൊണ്ടുവരും. അപ്പോൾ നീ കണ്ട് ശോഭിക്കും; നിൻ്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിൻ്റെ ധനം നിൻ്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്ത്‌ നിൻ്റെ അടുക്കൽ വരും. ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽ നിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ‍ കൊണ്ടുവന്ന് യഹോവയുടെ സ്തുതിയെ ഘോഷിക്കും.”

“ഇതിലൂടെ, നിങ്ങൾ സമാധാനപരമായ മാർഗങ്ങൾ തിരഞ്ഞെടുക്കുമെന്നും ശത്രുതയിലേക്കും അക്രമത്തിലേക്കും ഉള്ള എല്ലാ വഴികളും ഒഴിവാക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരുമിച്ച് സ്നേഹത്തിനും ബഹുമാനത്തിനും നമ്മൾ വാതിൽ തുറക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”

സൻഹെദ്രിയിൽ (Sanhedrin) പുനഃസ്ഥാപിക്കുന്നതിനായി സ്മിച്ച (റബ്ബിമാരുടെ ഓർഡിനേ ഷൻ) ലഭിച്ച 23 ബഹുമാന്യരായ റബ്ബിമാരാണ് കത്തിൽ ഒപ്പിട്ടത്. അറബികളുമായി ഒരു സമ്മേളനം നടത്താമെന്ന് അവർ പ്രതീക്ഷിക്കുന്നു.

കത്തിൽ ഒപ്പിട്ട സാൻഹെഡ്രിൻ അംഗമായ റബ്ബി യെഷയാഹു ഹോളണ്ടർ (Yeshayahu Hollander), ഇത് മറ്റ് രാജ്യങ്ങൾക്ക് ഒരു പ്രധാന പാലമായി മാറുമെന്ന് അഭിപ്രായപ്പെട്ടു.

കത്തിൽ ആരുടെയും ധനസഹായമോ രാഷ്ട്രീയ അനുമതിയോ ആവശ്യപ്പെടു ന്നില്ലെന്ന് സൻഹെദ്രിൻ വക്താവ് റബ്ബി ഹില്ലെൽ വെയ്‌സിസ് (Hillel Weiss) വിശ ദീകരിച്ചു. “സൻഹെദ്രിൻ വിദേശ സർക്കാരുകളിൽ നിന്നോ ഇസ്രായേൽ സർക്കാരിൽ നിന്നോ അനുമതി ചോദിക്കുന്നില്ല. ദേവാലയം പണിയുന്നത് രാഷ്ട്രീയമോ നിയമപരമോ അല്ല. ഇത് യഹൂദന്മാരുടെ മേൽനോട്ടത്തിലുള്ള ഒരു മിറ്റ്സ്വാ (തോറ കൽപ്പന) ആണ് ”റബ്ബി വെയ്‌സിസ് പ്രസ്താവിച്ചു. മൂന്നാമത്തെ ദേവാലയത്തിൻ്റെ നിർമ്മാണം വേദപുസ്തക അനിവാര്യതയാണെന്നും ഏശാവിൻ്റെയും ഇസ്മായേലിൻ്റെയും പിൻഗാമികളായ അറബി കൾ “ദൈവത്തെ സേവിക്കുന്നതിൽ പങ്കാളികളാകാൻ തയ്യാറാകണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

പശ്ചിമേഷ്യയിൽ (MIDDLE EAST) ഇത്തരം സംരംഭങ്ങൾ നടക്കുമ്പോൾ അറബി രാഷ്ട്രങ്ങ ളുടെ പിന്തുണയോടെ യഹൂദന്മാർ ദേവാലയം പണിയുന്നുവെന്ന് കേട്ടാൽ നാം ആശ്ച ര്യപ്പെടേണ്ടതില്ല.

ഉപസംഹാരം

യഹൂദന്മാർക്ക് യേശുവിനെക്കുറിച്ച് അറിയില്ലെന്ന് നിങ്ങൾ ചിന്തിക്കരുത്. യേശുവിനോ ടുള്ള അവരുടെ വിദ്വേഷമാണ് പുതിയ ഉടമ്പടിക്ക് പകരം പഴയ ഉടമ്പടിയിലേക്ക് മടങ്ങാൻ വേണ്ടി ആലയം പണിയാൻ അറബികളുമായി ചങ്ങാത്തം കൂടാൻ അവരെ പ്രേരിപ്പിക്കുന്നത്. അവർ ഇസ്രായേലിലേക്ക് മടങ്ങിവരുന്നത് ഏതെങ്കിലും മാനസാന്ത രത്താലല്ല, മറിച്ച് അവരുടെ ദുശ്ശാഠ്യ മനോഭാവമാണ്. അവരുടെ ദുശ്ശാഠ്യ മനോഭാവം മൂലം തകർന്ന് ശത്രുക്കളാൽ പീഡിപ്പിക്കപ്പെടുന്ന ഒരു സംഭവത്തിലേക്ക് അവർ തലകുത്തുന്നു.

സെഖർയ്യാവ് 14:2, “ഞാൻ സകലജാതികളെയും യെരൂശലേമിനോട് യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിൻ്റെ പാതി പ്രവാസത്തിലേക്ക് പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 . 

Leave a Reply

Your email address will not be published. Required fields are marked *