ദൈവ നാമത്തിന് മഹത്വമുണ്ടാകട്ടെ.
പ്രിയ സഹോദരീസഹോദരന്മാരേ,
യേശുവിൻ്റെ നാമത്തിൽ സ്നേഹ വന്ദനങ്ങൾ.
മത്തായി 24:3-4, “……നിൻ്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”
വഞ്ചനയെക്കുറിച്ച് നമ്മൾക്ക് വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ ദി പെന്ത ക്കോസ്ത് മിഷൻ (ടിപിഎം) പോലുള്ള വഞ്ചനയെക്കുറിച്ച് നമുക്ക് ഒരിക്കലും സങ്കൽ പ്പിക്കാൻ പോലും കഴിയില്ല.
ഞങ്ങളുടെ ടിപിഎം ഫെയ്ത്ത് ഹോം മീറ്റിംഗ് ഹാളിൻ്റെ ചുമരിൽ വരച്ച ഇനിപ്പറയുന്ന വരികൾ കണ്ടാണ് ഞാൻ വളർന്നത്.
കൊലോസ്യർ 1:21-29 വരെ വായിച്ചാൽ ഈ വാക്യത്തിൻ്റെ പശ്ചാത്തലം നമുക്ക് മനസി ലാക്കാൻ കഴിയും, പക്ഷേ ഫെയ്‌ത്ത് ഹോം മീറ്റിംഗ് ഹാളിൽ ആലേഖനം ചെയ്ത വാക്കു കളുടെ അർത്ഥം ഇങ്ങനെയാണെന്ന് ഞാൻ പഠിച്ചു വളർന്നു.
“ഞങ്ങൾ (ടിപിഎം പുരോഹിതന്മാർ) ക്രിസ്തുവിനെ പ്രസംഗിക്കുന്നു… .ഞങ്ങൾക്ക് (TPM പുരോഹിതന്മാർക്ക് മാത്രമേ) എല്ലാവരേയും (അല്ല… എല്ലാവരേയും അല്ല, ടിപിഎം വിശ്വാസികളെ മാത്രം) ക്രിസ്തുവിൽ തികഞ്ഞവരായി നിർത്താൻ കഴിയും (രണ്ട് കൂട്ടം തികഞ്ഞ ഗ്രൂപ്പുകൾ: (A) 100% തികഞ്ഞവർ – മലിനപ്പെടാത്തവർ – സീയോനിലേക്ക് പോകുന്നവർ (144,000) – ടിപിഎം ബ്രഹ്മചാരി പുരോഹിതന്മാർ (B) തികഞ്ഞവർ പക്ഷെ വിവാഹം മൂലം മലിനപ്പെട്ടവർ – ടിപിഎം വിശ്വാസികൾ – പുതിയ യെരുശലേമിലേക്ക് പോകുന്നവർ)”…. ലളിതമായ വാക്കുകളിൽ നിങ്ങൾ ടിപിഎം അപ്പൊസ്തലിക ഉപദേശ ത്തിൽ അല്ലെങ്കിൽ നിങ്ങൾ ക്രിസ്തുവിൻ്റെ “രഹസ്യ” വരവിങ്കൽ ഉൾപ്രാപണം (RAPTURE) പ്രാപിക്കയില്ല.
ടിപിഎം അനുസരിച്ച്, നിങ്ങൾ ഒരുപക്ഷെ ക്രിസ്തുവിൻ്റെ നല്ല ഒരു വിശ്വാസിയായിരിക്കാം, പക്ഷേ നിങ്ങൾ TPM വിശ്വാസിയല്ലെങ്കിൽ നിങ്ങൾക്ക് മൂന്ന് മാർഗ്ഗങ്ങൾ മാത്രമേയുള്ളൂ:
- ക്രിസ്തുവിൻ്റെ വരവിനു മുമ്പായി നിങ്ങൾ മരിക്കുകയാണെങ്കിൽ; നിങ്ങൾക്ക് കുറ ഞ്ഞത് പുതിയ ഭൂമിയിലേക്ക് പോകാം.
- നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ ക്രിസ്തു പ്രത്യക്ഷപ്പെട്ടാൽ; നിങ്ങൾ പുറന്തള്ളപ്പെടും – നിങ്ങൾ മൃഗത്തിൻ്റെ അടയാളം സ്വീകരിക്കാതിരുന്നാൽ – നിങ്ങൾ ഒരു മഹോപദ്രവ രക്തസാക്ഷിയായി മരിക്കും- നിങ്ങൾ പുതിയ ആകാശത്തിലേക്ക് പോകും (അബ്ര ഹാമിൻ്റെയും മറ്റ് പഴയനിയമ വിശുദ്ധരുടെയും കൂട്ടത്തിൽ).
- നിങ്ങൾ ജീവിച്ചിരിക്കുന്നു, ക്രിസ്തു പ്രത്യക്ഷപ്പെടുന്നു; പുറന്തള്ളപ്പെടും – മൃഗത്തി ൻ്റെ അടയാളം നിങ്ങൾ സ്വീകരിക്കുന്നു- നിങ്ങൾ നരകാഗ്നിയിൽ കലാശിക്കും.
പ്രധാന ആശയം: നിങ്ങൾ ടിപിഎം അംഗമല്ലെങ്കിൽ, നിങ്ങൾ നശിച്ചു.
ടിപിഎമ്മിൻ്റെ ഈ പഠിപ്പിക്കലുകൾ എൻ്റെ മനസ്സിൽ പതിഞ്ഞിരിക്കുമ്പോൾ, മറ്റ് ക്രിസ്തീയ (ടിപിഎം അല്ലാത്തവർ) സഹോദരങ്ങളെ നിന്ദയോടെ നോക്കുന്ന എൻ്റെ ആത്മീയ നില വാരവും സീയോനിലേക്കും പുതിയ യെരുശലേമിലേക്കും പോകുന്നുവെന്ന അഭിമാ നവും ആർക്കും സങ്കൽപ്പിക്കാൻ കഴിയും. ടിപിഎമ്മിൽ നിന്ന് പുറത്തേക്കുള്ള എൻ്റെ പാലായനത്തെ ക്കുറിച്ചുള്ള എൻ്റെ സാക്ഷ്യം പങ്കിടാൻ ഞാൻ ഈ അവസരം ഉപയോഗി ക്കുന്നു. ടിപിഎം – സംശയാതീതമായ ഒരു കൾട്ട്.
എൻ്റെ കുടുംബാംഗങ്ങൾ ടിപിഎം തീവ്രവാദികളാണ്, എൻ്റെ രണ്ടു കൂടപ്പിറപ്പുകൾ TPM വേലക്കാരാണ്. www.malayalam.fromtpm.com ലെ എൻ്റെ ഈ സാക്ഷ്യം മൂലം ടിപിഎം അവരെ പുറത്താക്കാതെ, കർത്താവ് അവരെ ഈ കൾട്ടിൽ നിന്ന് പുറത്താക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ടിപിഎമ്മിന് പുറത്തു നിന്ന് വിവാഹം കഴിച്ചാൽ, മാതാപിതാക്കളെ ശിക്ഷിക്കയും അതിരുരേഖ വരക്കയും ചെയ്യുന്നു. ഞാൻ എൻ്റെ വ്യക്തിത്വം (IDENTITY) വെളിപ്പെടുത്തുകയാണെങ്കിൽ എൻ്റെ കുടുംബാംഗ ങ്ങളുടെ വിധി നിങ്ങൾക്ക് നന്നായി ഊഹിക്കാനാകും. എൻ്റെ കുടുംബാംഗങ്ങൾ എന്നെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എൻ്റെ പൂർണ്ണമായ വ്യക്തിത്വം വെളിപ്പെടുത്താത്തതിന് ദയവായി ക്ഷമിക്കുക.
ഞാൻ 37 വയസ്സുള്ള ഒരു പുരുഷ ക്രിസ്തീയ വിശ്വാസിയാണ്. “ദി പെന്തക്കോസ്ത് മിഷൻ” എന്ന പേരിൽ ഒരു സംഘടനയിൽ നിന്ന് (സഭയല്ല) എന്നെ പുറത്തു കൊണ്ടുവന്നതിന് എൻ്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനോട് ഞാൻ നന്ദിയുള്ളവനാണ്.
ഒരു ടിപിഎം കുടുംബത്തിൽ വളർന്നു
എൻ്റെ പേര് ഹാരി (അവസാന നാമം വെളിപ്പെടുത്തുന്നില്ല). ഞാൻ ടിപിഎം മാതാപിതാക്ക ൾക്ക് ജനിച്ചു, അവർ എന്നെ ദൈവ ഭയത്തിലും ദൈവദാസന്മാരെ (ടിപിഎം വേലക്കാർ / പുരോഹിതന്മാർ എന്ന് മനസിലാക്കുക) ഭയന്നും വളർത്തി. കാലക്രമേണ, ഞാൻ ടിപിഎം സൺഡേ സ്കൂൾ പഠനം പൂർത്തിയാക്കി. പിന്നീട് ഒരു ടിപിഎം സൺഡേ സ്കൂൾ അധ്യാപക നായി. ടിപിഎം യൂത്ത് ഗ്രൂപ്പിലെ സജീവ അംഗമായ ഞാൻ ചെന്നൈയിലെ ഇരുമ്പിലിയൂ രിലെ യൂത്ത് ക്യാമ്പുകളും കൺവെൻഷനുകളും ഉൾപ്പെടെ നിരവധി യൂത്ത് ക്യാമ്പുക ളിൽ വളരെ സജീവമായ ഒരു പ്രവർത്തകനായിരുന്നു.
ഉത്തരേന്ത്യയിലെ എൻ്റെ ലോക്കൽ ടിപിഎം വിശ്വാസ ഭവനത്തിലെ ഏതെങ്കിലും ആവ ശ്യത്തിനും ജോലിക്കും ഞാൻ 24 മണിക്കൂറും സേവന നിരതനായിരുന്നു, ഇത് എന്നെ ഞങ്ങളുടെ വിശ്വാസ ഭവനത്തിലെ കണ്ണിലുണ്ണിയാക്കി. ഫെയ്ത്ത് ഹോമിലെ എൻ്റെ പതി വ് ജോലികൾ (12 വയസ്സുമുതൽ) – തൂക്കുക, മീറ്റിംഗുകൾക്കായി പായകൾ വിരിക്കുക, പിഎ സിസ്റ്റം കൈകാര്യം ചെയ്യുക, കാർ കഴുകുക, ചുമതലയിലുള്ള വേലക്കാരൻ്റെ വീട് സന്ദർശന വേളയിൽ കൂടെ പോകുക, ഷോപ്പിംഗ്, പാസ്റ്റർമാരെയും ബ്രദർമാരെയും തിരുമ്മുക (ഞാൻ ഏറ്റവും വെറുത്ത കാര്യം), കൂടാതെ മറ്റു പല പ്രവൃത്തികളും. ഭാവി യിൽ എനിക്ക് ഒരു അനുഗ്രഹമാകുമെന്നതിനാൽ “ദൈവ ഭവനത്തിലെ” (ഫെയ്ത്ത് ഹോം എന്ന് വായിക്കുക) ജോലികൾ ചെയ്യാൻ എൻ്റെ മാതാവ് എന്നെ പ്രോത്സാഹിപ്പിക്കാറു ണ്ടായിരുന്നു. എൻ്റെ പഠനം പൂർത്തിയാക്കാനും എനിക്ക് നല്ലൊരു ജോലി ലഭിക്കാനും സാധിച്ചു എന്നത് ശരിയാണ്. ചുരുക്കത്തിൽ, തന്മാത്രാ തലം (MOLECULAR LEVEL) വരെ ഞാനൊരു മാതൃക ടിപിഎം വ്യക്തിയായിരുന്നു. എനിക്ക് ലഭിച്ച എല്ലാ നന്മയ്ക്കും ഞാൻ ദൈവത്തിനും വിശുദ്ധന്മാർക്കും (ടിപിഎം വേലക്കാർ എന്ന് വായിക്കുക) ഒരുപോലെ നന്ദി പറഞ്ഞു. ടിപിഎം വേലക്കാർ ആജ്ഞാപിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നവരെ ദൈവം എങ്ങനെ ഉയർത്തുന്നു എന്നതിന് എൻ്റെ മാതൃക മറ്റ് യുവാക്കളോടും ഞങ്ങളുടെ വിശ്വാസ ഭവനത്തിലെ കുട്ടികളോടും പറയുമായിരുന്നു.
ടിപിഎം പുരോഹിതന്മാരും ടിപിഎം വിശ്വാസികളും (സാധാരണക്കാർ)
സൺഡേ സ്കൂളിലൂടെയും ടിപിഎമ്മിൻ്റെ വിവിധ പ്രഭാഷണങ്ങളിലൂടെയും, അഹശ്വേ രോസ് രാജാവിൻ്റെ പ്രീതി എസ്ഥേർ നേടാൻ കാരണം അവൾ രാജാവിൻ്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമാണ് ചെയ്തത് എന്ന് ഞാൻ പഠിച്ചു. അതുപോലെ, ടിപിഎം വേലക്കാർ ഷണ്ഡന്മാരാണ് (മത്തായി 19:12) അവർ പറയുന്ന തെല്ലാം നാം പിന്തുടരുകയാണെങ്കിൽ നമുക്ക് ക്രിസ്തുവിൻ്റെ മണവാട്ടിയാകാം. ദൈവരാ ജ്യത്തിനുവേണ്ടി ടിപിഎം വേലക്കാർ തങ്ങളെ തന്നെ ഷണ്ഡന്മാരാക്കി (വിവാഹം ത്യജി ച്ചുകൊണ്ട്) എന്ന് ഞാൻ പഠിച്ചു, ഈ യാഗം അവരെ സീയോൻ പർവതത്തിൽ കുഞ്ഞാടി നൊപ്പം 144,000 പേരുടെ ശ്രഷ്ഠ ഗണത്തിൻ്റെ ഭാഗമാക്കി.
ടിപിഎം പുരോഹിതന്മാർ ആത്മീയ ലേവ്യരാണ്, വിശ്വാസികളായ ഞങ്ങൾ ആത്മീയ ഇസ്രായേല്യരാണ്. അവർ വളച്ചൊടിക്കുന്നതനുസരിച്ച്, ഒരു ലേവ്യന് ഒരു സാധാരണ ഇസ്രായേല്യനെക്കാൾ 10 മടങ്ങ് വിലയുണ്ട്. ഒരു ടിപിഎം വേലക്കാരനും ഒരു ടിപിഎം വിശ്വാസിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ നിങ്ങൾ വരികൾക്കിടയിൽ നിന്ന് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതനുസരിച്ച്, പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഒരു പുരോഹിതന് ഒരു പഴയ മുതിർന്ന വിശ്വാസിയെ പേര് വിളിക്കാം, അതേസമയം തിരിച്ചു വിളിച്ചാൽ, പഴയ മുതിർന്ന വിശ്വാസിയെ പുരോഹിതൻ ഞായറാഴ്ച പ്രസംഗിക്കുമ്പോൾ പരസ്യമായി ശാസിക്കും. പ്രായമേറിയ പഴയ വിശ്വാസികൾ തൻ്റെ പകുതി പ്രായം പോലു മില്ലാത്ത ടിപിഎം പുരോഹിതൻ്റെ കാല് തിരുമ്മുന്നത് ഞാൻ കണ്ടിട്ടുണ്ട്.
യോശുവ 3:3-4, “നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ട് പുറപ്പെട്ടു അതിൻ്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും അതിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്;…..” വിശ്വാസികൾ പുരോഹിതന്മാരിൽ നിന്ന് ഒരു അകലം പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വന്തം ഉത്തരവാ ദിത്തത്തിൽ നിങ്ങൾ അത് അവഗണിക്കുക. വേലക്കാരോടൊപ്പം സ്ഥിരമായി താമസി ക്കാൻ ഒരു വിശ്വാസിയേയും അനുവദിക്കില്ല.
ഒരു ടിപിഎം വിശ്വാസിയെന്ന നിലയിൽ എൻ്റെ ദിവസങ്ങൾ
വെളുത്ത വസ്ത്രം ധരിച്ച ടിപിഎം പ്രസംഗകർ പ്രസംഗിക്കുന്നതെല്ലാം എനിക്ക് സുവിശേ ഷമായിരുന്നു. ടിപിഎം മാനദണ്ഡമനുസരിച്ച്, വളരെ കൃത്യനിഷ്ഠയോടെ ഞാൻ ടിപിഎം വേലക്കാരെ അനുസരിച്ചതിനാൽ ഞാൻ വളരെ ആത്മീയ വ്യക്തിയായിരുന്നു. എല്ലാ യോഗങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. ഞാൻ ടിപിഎം ബൈബിൾ വായന കലണ്ടർ പിന്തുടർന്നു, എൻ്റെ ഇരുപതുകളുടെ തുടക്കത്തിൽ ഞാൻ 5 തവണ ബൈബിൾ വായിച്ചു. ടിപിഎമ്മിൽ ആയിരിക്കുമ്പോൾ, റവ. ദിനകരൻ, റവ. റിച്ചാർഡ് വൂംബ്രാൻഡ് തുടങ്ങിയ ഏതാനും പ്രസംഗകരൊഴികെ മറ്റേതൊരു സഭാ പാസ്റ്റർമാരുടെയും പ്രസംഗം ഞാൻ കേട്ടിട്ടില്ല. മറ്റ് സഭകളുടെ പാട്ടുകൾ കേൾക്കുന്നതും പാടുന്നതും കർശനമായി “നിരോധിച്ചിരുന്നു”. ഞാൻ വളരെ വിനീതനാണെന്ന് കാണിക്കാൻ യോഗങ്ങളിൽ ഷർട്ട് പാൻറ്റിൻ്റെ ഉള്ളിൽ ഇടരുത്. (യഥാർത്ഥത്തിൽ ഇത് ഞങ്ങളുടെ ഫെയ്ത്ത് ഹോമിൽ വന്ന എല്ലാ ടിപിഎം പുരോഹിതന്മാരും ഉപദേശിച്ചിട്ടുണ്ട്).
ടിപിഎമ്മിൻ്റെ മലിനപ്പെടാത്ത ഉൽപ്പന്നമായതിനാൽ, മറ്റ് സഭകളിലെ പാസ്റ്റർമാരോടുള്ള എൻ്റെ അഭിപ്രായം കാലാകാലങ്ങളിൽ പ്രസംഗത്തിലൂടെയും ചർച്ചയിലൂടെയും ടിപിഎം കൗശലത്താല്‍ സ്വാധീനിച്ചു. എന്നോട് പറഞ്ഞു:-
- സ്വതന്ത്ര സഭ പാസ്റ്റർമാർ അലഞ്ഞുതിരിയുന്ന നക്ഷത്രങ്ങളാകുന്നു (യൂദ 13). അവർക്കായി ഇരുട്ടിൻ്റെ കറുപ്പ് എന്നെന്നേക്കുമായി കരുതിവച്ചിരിക്കുന്നു. ഈ പാസ്റ്റർമാർ നേതൃത്വത്തിൻ്റെ നുകത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്നില്ല, അതേസമയം ടിപിഎമ്മിൽ ഞങ്ങളുടെ വേലക്കാർ അനുസരണമുള്ളവരാകുന്നു. 40 വയസ്സുള്ള ഒരു സഹോദരൻ 20 വയസുള്ള ഒരു സഹോദരനു ശേഷം ശുശ്രൂഷയിൽ ചേർന്നാൽ അയാൾ ആദ്യം ചേർന്നവനോട് എന്നും അനുസരണമുള്ളവനായിരിക്കും. BIBLE കോളേജ് പഠനം മനുഷ്യ നിർമ്മിത സ്ഥാപനത്തിൽ നേടുന്ന അറിവായും അവരുടെ ദിവ്യസ്ഥാപനങ്ങളിൽ നിന്നുള്ള പരിശീലനത്തിന് വിരുദ്ധമായും അപലപിക്കുന്നു.
മുകളിലുള്ള വാചകത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.
(ഒരു യഥാർത്ഥ ദൈവ ദാസൻ “ജന്മനാ’ ദൈവ ദാസൻ ആകുന്നു. അവൻ സ്വയ മേവയുള്ള ഒരു പ്രസംഗകനല്ല. അവൻ മനുഷ്യ നിർമ്മിത സ്ഥാപനങ്ങളായ ബൈബിൾ കോളേജിൻ്റെയോ സെമിനാരിയുടെയോ ഉല്പന്നവും അല്ല.)
മുകളിലുള്ള ഉദ്ധരിണികൾ സ്വതന്ത്ര സഭ പാസ്റ്റർമാരെയും ബൈബിൾ കോളേജിനെയും ടിപിഎം പ്രസിദ്ധീകരണങ്ങൾ എങ്ങനെ മോശമായി കാണിക്കുന്നു എന്നതിൻ്റെ ഉദാഹ രണമാണ് (ഉറവിടം: പുതിയ നിയമ ശുശ്രുഷ – ഭാഗം – 1 പേജ്: 14, 2009 പതിപ്പ് , ഇംഗ്ലീഷ് എഡിഷൻ)
- വലിയ സമ്മേളനങ്ങളിൽ സുവിശേഷം പ്രസംഗിച്ച സുവിശേഷകർ: അന്തിമ ന്യായവിധി സമയത്ത് ആർക്കും ദൈവത്തോട് പരാതിപ്പെടാൻ കഴിയാത്തവിധം ദൈവം തൻ്റെ സുവിശേഷം പ്രസംഗിക്കാൻ ഉപയോഗിച്ചവർ. എന്നാൽ ഈ ഗ്രൂപ്പിൻ്റെ അവസ്ഥ മത്തായി 7:22-23 ൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ ആയിരിക്കും. (കർ ത്താവേ, കർത്താവേ, നിൻ്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്ന് പലരും ആ നാളിൽ എന്നോടു പറയും. അന്ന് ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തി ക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.)
മുകളിലുള്ള വാചകത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു
(നഷ്ടപ്പെട്ടതും മരിച്ചുകൊണ്ടിരിക്കുന്നതുമായ ലോകത്തിൻ്റെ ഉദ്ധാരണത്തി നായി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച് സഭയ്ക്കുവേണ്ടി ആത്മാക്കളെ കൊയ്യുന്നവരാണ് സുവിശേഷകർ. എന്നിട്ടും സുവിശേഷകർ സഭയുടെ ഭാഗമല്ല, അവർ ദൈവ ദാസന്മാരുമായി ക്രിസ്തുവിൻ്റെ ശരീരം പണിയാൻ ഒന്നിച്ചു പ്രവർത്തിക്കുന്നു. അവർ ഇന്ന് കാണുന്നതുപോലെ അവരുടെ സ്വന്ത സമ്രാജ്യം പണിയുന്ന സ്വതന്ത്ര ശുശ്രുഷകന്മാർ അല്ല.)
ഉറവിടം: പുതിയ നിയമ ശുശ്രുഷ – ഭാഗം – 2 പേജ്: 41, 2005 പതിപ്പ് , 2008 REPRINT, ഇംഗ്ലീഷ് എഡിഷൻ
മുകളിലുള്ള വാചകത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു
(ഒരു സുവിശേഷകനായ വ്യക്തി സാധ്യമായത്ര പൂർണമായ സുവിശേഷത്തി നായി പരിശ്രമിക്കണം. ഇക്കാലത്തെ ചില സുവിശേഷകന്മാർ സുവിശേഷ ത്തിൻ്റെ പരിമിതമായ ഒരു പതിപ്പ് പ്രസംഗിക്കുന്നു – സാധാരണയായി വീണ്ടും ജനനവും രോഗ സൗഖ്യവും മാത്രം. യഥാർത്ഥ സുവിശേഷ പ്രസംഗത്തിൽ കുറഞ്ഞപക്ഷം എല്ലാ അടിസ്ഥാനപരമായ സത്യങ്ങളും ഉൾപ്പെടുന്നു – മാന സ്സാന്തരം, വീണ്ടും ജനനം, ജല സ്നാനം, ദൈവീക രോഗശാന്തി, പരിശുദ്ധാത്മാ വിലുള്ള സ്നാനം, ക്രിസ്തുവിൻ്റെ 2-ാം വരവ്.)
മറ്റ് സുവിശേഷകന്മാരെക്കുറിച്ച് ടിപിഎം എന്താണ് ചിന്തിക്കുന്നതെന്ന് വ്യക്തമായി ചിത്രീകരിക്കുന്ന ഒരു ടിപിഎം പ്രസിദ്ധീകരണത്തിൽ നിന്നുള്ള ഭാഗങ്ങൾ. (ഉറവിടം: പുതിയ നിയമ ശുശ്രുഷ – ഭാഗം – 2 പേജ്: 120, 2005 പതിപ്പ് , 2008 REPRINT, ഇംഗ്ലീഷ് എഡിഷൻ).
- മറ്റ് പെന്തക്കോസ്ത് വിഭാഗങ്ങൾ: പ്രതിമാസ ശമ്പളം പറ്റുകയും അവരുടെ മീറ്റിംഗു കളിൽ വഴിപാടുകൾ ശേഖരിക്കുകയും ചെയ്യുന്നതിനാൽ അവരുടെ പാസ്റ്റർമാർക്ക് വിശ്വാസജീവിതം ഇല്ല. അവർക്ക് രക്ഷയുടെ ഉപദേശമുണ്ട്, എന്നാൽ മത്തായി 19:12 അനുസരിച്ച് അവർ ഷണ്ഡന്മാരല്ലാത്തതിനാൽ നിങ്ങളെ സീയോനിലേക്കും പുതിയ യെരുശലേമിലേക്കും കൊണ്ടുപോകാൻ തക്ക ആഴത്തിലുള്ള സത്യങ്ങളില്ല; അതി നാൽ അപ്പൊസ്തലന്മാരാകാൻ യോഗ്യതയില്ല.
മുകളിലുള്ള വാചകത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.
(ശുശ്രുഷകന്മാരുടെ ആവശ്യങ്ങൾ സാധാരണയായി പൂർത്തീകരിക്കുന്നതിന് ധാരാളം മാർഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് ശമ്പളം പറ്റുക. യേശു അത്തരം ഇടയന്മാരെ ഇടിച്ചുതാഴ്ത്തി “കൂലിക്കാരൻ” എന്ന് വിളിക്കുന്നു (ഉദാഹരണ ത്തിന് യോഹന്നാൻ 10:12,13). ന്യായാധിപന്മാരുടെ പുസ്തകം 17 ഉം 18 ഉം അധ്യായ ങ്ങളിൽ 10 ശേഖേൽ വെള്ളിക്കും, ആഹാരത്തിനും വസ്ത്രത്തിനുമായി കൂലി ക്കെടുത്ത ഒരു ലേവ്യനെ കുറിച്ച് പറയുന്നു. അത് ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയായിരുന്നു. “അക്കാലത്ത് യിസ്രായേലിൽ രാജാ വില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.” 17:6.)
സഭാ പാസ്റ്റർമാർ അവരുടെ സേവനങ്ങൾക്ക് ശമ്പളം വാങ്ങുന്നതിനെ നിന്ദിക്കുന്ന ഒരു ടിപിഎം പ്രസിദ്ധീകരണത്തിലെ ചില ഭാഗങ്ങൾ. (ഉറവിടം: പുതിയ നിയമ ശുശ്രുഷ – ഭാഗം – 2 പേജ്: 41, 2005 പതിപ്പ് , 2008 REPRINT, ഇംഗ്ലീഷ് എഡിഷൻ)
മുകളിലുള്ള വാചകത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.
(വഴിപാടുകൾ ആവശ്യപ്പെടുകയും പിരിവ് ശേഖരിക്കയും ചെയ്യുന്നത് ശുശ്രുഷ കന്മാരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന മറ്റൊരു സംവിധാനമാണ്. പ്രശ സ്തരായ ചില പ്രാസംഗികർ പണം യാചിക്കയും ഇരക്കയും ചോദിക്കയും ചെയ്തതു കൊണ്ട് ഈ അടുത്ത കാലങ്ങളിൽ വളരെയധികം ലജ്ജയും അപമാനവും നേരി ടേണ്ടി വന്നു. ദൈവ നാമത്തിൽ പലരും വിവിധ മാർഗ്ഗത്തിലൂടെ പണം സമ്പാദി ക്കാനായി വഞ്ചനയും കൃത്രിമവും ആധാരമാക്കുന്നു. അത്തരം അഴിമതിക ൾക്കു ചിലരെ സിവിൽ കോടതികൾ ശിക്ഷിക്കയും ജയിലിൽ അടയ്ക്കയും ചെയ്തു, അങ്ങനെ പൊതുവിൽ ക്രിസ്തു നാമത്തിന് വലിയ നിന്ദ ഉണ്ടായി.)
വഴിപാടുകൾ സുതാര്യമായ രീതിയിൽ ശേഖരിക്കുന്ന സഭകളെ “തെണ്ടികൾ” എന്നു വിളി ച്ച് നിന്ദിക്കുന്ന ഒരു TPM പ്രസിദ്ധീകരണത്തിൽ നിന്നുള്ള ഭാഗങ്ങൾ. (ഉറവിടം: പുതിയ നിയമ ശുശ്രുഷ – ഭാഗം – 2 പേജ്: 41, 2005 പതിപ്പ് , 2008 REPRINT, ഇംഗ്ലീഷ് എഡിഷൻ)
ടിപിഎം പുരോഹിതന്മാരുടെ മേധാവിത്വം
ക്രിസ്തുവിൻ്റെ രണ്ടാം വരവ് ടിപിഎം പുരോഹിത ന്മാരെ ചുറ്റിപ്പറ്റിയാണെന്ന് എന്നെ പഠിപ്പിച്ചു. നിരവധി ടിപിഎം കെട്ടിടങ്ങളുടെ മീറ്റിംഗ് ഹാളിൽ എഴുതിയ ഒരു വാക്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
വാക്യം എന്ത് പറയുന്നു: “യഹോവ സീയോനെ പണികയും തൻ്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും ചെയ്യും (സങ്കീർത്തനം 102:15)”
ഒരു ടിപിഎം വിശ്വാസിയെന്ന നിലയിൽ എന്നെ പഠിപ്പിച്ചത്: സിയോൻ = 144000 (വെളിപ്പാട് 14) = TPM ബ്രഹ്മചാരി പുരോഹിതന്മാർ. യേശുവിൻ്റെ വരവ് ടിപിഎം പുരോഹിതന്മാരെ കേന്ദ്രീകരി ച്ചിരിക്കുന്നു. വേണ്ടടത്തോളം അവിവാഹിതരായ ടിപിഎം വിശ്വാസികൾ ശുശ്രൂഷയിൽ പ്രവേശിച്ചുകഴിഞ്ഞാൽ, എണ്ണം പൂർത്തീയാകും. ഒന്നാം നൂറ്റാണ്ടിൽ ചിലരെ ഈ 144000 ഗ്രൂപ്പിലേക്ക് ചേർത്തിട്ടുണ്ടെന്നും അവസാന ദിവസങ്ങളിൽ അവരാണ് അവിവാഹിത രായ പുരോഹിതന്മാർ എന്നും ടിപിഎം സൂക്ഷ്മമായി പറയുന്നു.
അതിരാവിലെയും രാത്രിയിലും വേലക്കാർ സ്തുതിക്കുന്നതു (“PRAISE THE LORD” എന്ന് തുടർച്ചയായി ചൊല്ലുന്നു) കാരണം ഒരു ടിപിഎം വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം സുഗമമായി ക്കുന്നുവെന്ന് എന്നെ പഠിപ്പിച്ചു. ഒരു ടിപിഎം പാസ്റ്റർ യോഹന്നാൻ 10:3 ലെ “….ആടുകൾ അവൻ്റെ ശബ്ദം കേൾക്കുന്നു; തൻ്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ച് പുറത്തു കൊണ്ടുപോകുന്നു” എന്ന ഭാഗം എടുത്ത് പ്രസംഗിച്ചു. “രാവിലെ 4 മണി ക്കുള്ള സ്തുതിയിൽ അവർ എല്ലാ വിശ്വാസികളെയും പേരെടുത്ത് വിളിച്ച് പുറത്തുകൊ ണ്ടുവരുന്നു, പിന്നീട് രാത്രി 10 മണിക്കുള്ള സ്തുതിയിൽ അവർ പേരുകൾ വിളിച്ച് രാത്രി സുരക്ഷിതമായി പൂട്ടിയിടുകയും ചെയ്യുന്നു“ എന്ന് വിശദീകരിച്ചു.
സാധാരണയായി ടിപിഎം സർക്കിളിൽ, ചർച്ചാവിഷയം ടിപിഎം പുരോഹിതരെ കുറിച്ചാ യിരിക്കും. പുരോഹിതരുടെ പേരുകളുടെ എണ്ണം കൂടുതൽ (പ്രത്യേകിച്ച് ഉയർന്ന പദവി യിലുള്ളവർ) ഉദ്ധരിക്കുന്നതിനനുസരിച്ച് നിങ്ങൾ ബഹുമാനിക്കപ്പെടുന്നു.
ടിപിഎം ഇതര ക്രിസ്ത്യൻ സഹോദരന്മാരെ കണ്ടുമുട്ടുമ്പോഴെല്ലാം ഞാൻ അവിവാഹി തരായ ഞങ്ങളുടെ പുരോഹിതന്മാരെ പറ്റി വീമ്പിളക്കുമായിരുന്നു. ഉത്തരേന്ത്യയിൽ, ഞങ്ങളുടെ ടിപിഎം സഭ വളരെ ചെറുതായിരുന്നു, അതിനാൽ ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ കൂറ്റൻ സഭകളെ ക്കുറിച്ചും ഗാലറിയും മറ്റ് സൗകര്യങ്ങളുമുള്ള ഇരുമ്പിലിയൂർ കൺവെൻഷൻ രംഗം ഒരിക്കലും നഷ്‌ടപ്പെടുത്തരുതെന്നും ഞാൻ അവരോട് പറയാറു ണ്ടായിരുന്നു. ടിപിഎം അല്ലാത്ത ഒരു ക്രിസ്ത്യൻ ഇരുമ്പിലിയൂർ കൺവെൻഷനിലേക്ക് വന്നാൽ, അദ്ദേഹം ജനക്കൂട്ടത്തെയും കെട്ടിടങ്ങളെയും കാണുമ്പോൾ തൽക്ഷണം ഒരു ടിപിഎം വിശ്വാസിയാകുമെന്ന് ഞാൻ എല്ലായ്പ്പോഴും വിശ്വസിച്ചു. ക്രിസ്തുവിനെക്കുറിച്ച് അവനോട് സംസാരിക്കണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പിന്നെ, ഞാൻ എന്തിന് സംസാരിക്കണം? യേശു ക്രൂശിൽ തൻ്റെ വേല നിർവഹിച്ചു, ഇപ്പോൾ ടിപിഎം വേലക്കാർ ക്രിസ്തുവിൻ്റെ കഷ്ടങ്ങളിൽ കുറവായുള്ളത് അവരുടെ ശരീരത്തിൽ പൂരിപ്പി ക്കുന്നു (കൊലോസ്യർ 1:24). ക്രിസ്തുവിനോടൊപ്പം സഭ നിമിത്തം കഷ്ടത അനുഭവിക്കാൻ TPM വേലക്കാർ പാളയത്തിന് പുറത്ത് പോയതായി സൺഡേ സ്കൂളിൽ എന്നെ പഠിപ്പിച്ചു.
അംഗങ്ങൾ വളരെ കുറവുള്ള ഉത്തരേന്ത്യയിലെ ടിപിഎം സഭയിലെ പുരോഹിതന്മാർ താരതമ്യേന കൂടുതൽ പരിഗണനയും സൗഹൃദവും കരുതലും ഉള്ളവരാണെന്ന് പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ടിപിഎമ്മിലേക്ക് പുതിയതായി വന്ന അവരുടെ മൂത്തമകനെ ഫെയ്ത്ത് ഹോമിലെ ടിപിഎം പുരോഹിതന്മാർ നന്നായി പരിചരിച്ചതു കൊണ്ട് ടിപിഎം വിശ്വാസികളായിത്തീർന്ന ഒരു ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ കുടുംബം ഞാൻ ഓർക്കുന്നു. നിങ്ങൾ രോഗ ബാധിതരാണെങ്കിൽ അവർ വരുന്നു, അവിടെ താമസിക്കുന്നു, ചെയിൻ പ്രയർ (CHAIN PRAYER) നടത്തുന്നു. എന്നാൽ പെട്ടെന്ന് നിഗമനങ്ങളിൽ എത്തിച്ചേ രരുത്… സീസെരയ്ക്ക് വെള്ളം ചോദിച്ചപ്പോൾ പാൽ കൊടുത്ത ഹേബെരിൻ്റെ ഭാര്യ യായേലിനെ ഓർക്കുക. അവൻ ഗാഢനിദ്രയിൽ ആയപ്പോൾ അവൾ ഒരു കുറ്റി എടുത്തു അവൻ്റെ ചെന്നിയിൽ തറെച്ചു; അത് നിലത്ത് ചെന്ന് ഉറെച്ചു (ന്യായാധിപന്മാർ 4:19-21). മനസിലാക്കുക! ടിപിഎമ്മിൻ്റെ ഉപദേശങ്ങളിലേക്കും വെള്ള വസ്ത്ര ധാരികളിലേക്കും നിങ്ങളെ തറയ്ക്കും!
തുടരും…..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.