ടിപിഎമ്മിൻ്റെ അന്ധകാരത്തിൽ നിന്ന് ക്രിസ്തുവിൻ്റെ വെളിച്ചത്തിലേക്ക് – 2-‍ാ‍ം ഭാഗം

സഹോദരൻ ഹാരിയുടെ സാക്ഷ്യത്തിൻ്റെ തുടർച്ചയാണിത്. ദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.

ടിപിഎം വേലക്കാർ യാതൊരു കുഴപ്പവും ഇല്ലാത്തവരാണെന്ന് ഞാൻ പറഞ്ഞോ? എല്ലാ ടിപിഎം വിശുദ്ധന്മാർക്കും ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ലഭിക്കുന്ന രണ്ടാമത്തെ അഭിഷേകം (സീയോൻ്റെ അഭിഷേകം) അവരെ വീഴ്ചയില്ലാത്തവരാക്കുമെന്ന് ഞാൻ പ്രസ്താവിച്ചോ? ഇല്ല.

വിശുദ്ധ ടിപിഎം വേലക്കാരുടെ രഹസ്യ വശങ്ങളുമായി എൻ്റെ ഏറ്റുമുട്ടൽ

ഞാൻ ഇപ്പോഴും ഒരു ടിപിഎം വിശ്വാസിയായിരുന്നുവെങ്കിൽ, വേലക്കാരുടെ രഹസ്യ വശത്തെക്കുറിച്ച് ഒരിക്കലും ഒരു വാക്കും ഉച്ചരിക്കുമായിരുന്നില്ല. നിയമ പെട്ടകം തട യാൻ ശ്രമിച്ചതിന് ഉസ്സയുടെ വിധി നേരിടാൻ ആരാണ് ധൈര്യപ്പെടുന്നത്? ടിപിഎം ഗോളത്തിൽ, വിശുദ്ധന്മാരെ നിയമ പെട്ടകത്തിൻ്റെ കൃപാസനത്തിലെ കെരൂബുകളായി ചിത്രീകരിക്കുന്നു…. അതിനാൽ വേലക്കാരുടെ മറു വശത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് യോഗ്യതയോ അർഹതയോ ഇല്ല. എന്നാൽ നിൽക്കൂ… വെളിപ്പാട് 2:2-3 എന്ത് പറയുന്നു? “… കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാ തിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും …..ഞാൻ അറിയുന്നു..”. ആടുകളിൽ ചെന്നായ്ക്കളെ കണ്ടെത്തിയതിന് ക്രിസ്തു എഫെസൊസ് സഭയെ അഭിനന്ദിക്കുന്നു.

വിശുദ്ധന്മാരുടെ ഉജാല വെള്ള യൂണിഫോമിനു പിന്നിലെ മൃഗീയമായ കഥ:

പാസ്റ്റർമാരുടേയും സഹോദരന്മാരുടേയും സീനിയർ സഹോദരിമാരുടേയും വെളുത്ത ആവി ഇട്ട് തേച്ച വസ്ത്രങ്ങൾ കാണുമ്പോൾ ഒരു അന്യനെന്ന നിലയിൽ നമുക്ക് വിശുദ്ധി തോന്നും. എന്നാൽ ഒരു പൊട്ടുപോലുമില്ലാതെ തേച്ചുമിനുക്കിയ ടിപിഎം പൌരോഹിത്യ യൂണിഫോമിന് പിന്നിൽ സോഡാ ചേർത്ത വെള്ളത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന ഒരു ജൂനിയർ സഹോദരൻ്റെയോ സഹോദരിയുടേയോ (കൂടുതലും സഹോദരിമാർ) നെടു വീർപ്പിൻ്റെയും വേദനയുടെയും ദുഃഖകരമായ ഒരു കഥയുണ്ട്. പല ജൂനിയർമാരുടെയും കാലിൽ പല സ്ഥലങ്ങളിലും വിണ്ടു കീറിയിരിക്കുന്നത് ഞാൻ വ്യക്തമായി പലപ്പോഴും നേരിൽ കണ്ടിട്ടുണ്ട്. എന്നിട്ടും, അവർ ഒരു പ്ലാസ്റ്റിക് ബാഗ് കാലിൽ കെട്ടി വസ്ത്രങ്ങൾ കഴുകും. വസ്ത്രങ്ങൾ‌ ഉണങ്ങിയ ശേഷം അത് ഇസ്തിരിയിടാൻ‌ അവർക്ക് ഉറക്കമിളച്ച രാത്രികൾ‌ ചിലവഴിക്കണം. അവരുടെ വെള്ള യൂണിഫോമിൽ രക്തം മണക്കുന്നു.

ധാരാളം അന്യ ഭാഷകൾ പക്ഷേ മാതൃഭാഷയ്ക്ക്മേൽ നിയന്ത്രണമില്ല:

ടി‌പി‌എം വേലക്കാർ യോഗങ്ങളിൽ ഒരുപാട് അന്യഭാഷകൾ വിളമ്പുന്നു, പക്ഷേ നിങ്ങൾ‌ അവരുടെ കൽപ്പന അനുസരിച്ചില്ലെങ്കിൽ അവർക്ക് നാവിന്മേൽ ഒരു നിയന്ത്രണവും ഇല്ല. ആത്മാവ് നിറഞ്ഞവരാണെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും അവർ കോപിച്ചു കഴിഞ്ഞാൽ ഗലാത്യർ 5:19-21-ൽ പരാമർശിച്ചിരിക്കുന്ന അവരുടെ ആത്മാവിൻ്റെ ഫലം അവർ നിങ്ങളുടെ നേരെ വിളമ്പും, ഗലാത്യർ 5:22-23-ൽ പറഞ്ഞിരിക്കുന്ന ഫലങ്ങളല്ല. എപ്പോഴും ഒരു ഫെയിത്ത്‌ ഹോം പൈതൽ ആയിരുന്നതിനാൽ ജൂനിയർമാരെ വരയിൽ നിർത്താൻ മുതിർന്നവർ ഉപയോഗിക്കുന്ന ഏറ്റവും മോശമായ ദുരുപയോഗത്തിന് ഞാൻ സാക്ഷിയാണ്. ജൂനിയർമാരെ മറ്റുള്ളവർക്ക് മുന്നിൽ അപമാനിക്കുന്ന സ്ഥിരമായ പ്രവ ണത ഇവർക്കെല്ലാവർക്കുമുണ്ട്.

കള്ള കണക്കുകൾ:

വിശ്വാസ ഭവനത്തിൽ വ്യാജ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മിക്ക പ്പോഴും, അവർ ബില്ലുകളുള്ള അക്കൗണ്ടുകൾ കാണിക്കുന്നു. ഫെയ്ത്ത് ഹോം ഇൻചാർ ജിൻ്റെ കല്പനകൾ അനുസരിച്ച് അജ്ഞാതരുടെ പേരിൽ ഞാൻ നിരവധി വൗച്ചറുകളിൽ ഒപ്പിട്ടുണ്ട്.

വ്യവസ്ഥിതിയുടെ തിരസ്‌കാരം (Mockery of the System):

ടിപിഎം വ്യവസ്ഥിതിയിൽ, സഭയുടെ ചുമതല ഏതെങ്കിലും ഒരു പാസ്റ്റർക്കോ ബ്രദറിനോ ആണ്, ഒപ്പം അവർ എല്ലാ സാമ്പത്തിക അക്കൗണ്ടുകളും സൂക്ഷിക്കുന്നു. മദർ ഇൻ ചാർജും മറ്റ് വേലക്കാരും അവർക്ക് ലഭിക്കുന്ന പണമിടപാടുകൾ ഫെയ്ത്ത് ഹോമിൻ്റെ ചുമതലക്കാരന് നൽകണം. അതിനാൽ പ്രായോഗികമായി മദർ ഇൻചാർജിൻ്റെയും മറ്റ് വേലക്കാരുടെയും പക്കൽ പണമുണ്ടാകാൻ പാടില്ല. അപ്പോൾ വിശുദ്ധ ഗണം (നടത്തിപ്പു കാരൻ ഒഴികെ) പണം കൊടുക്കുമ്പോൾ സെൻറ്റർ പാസ്റ്റർമാരും ചീഫ് പാസ്റ്റർമാരും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ആദായനികുതി വ്യവഹാരത്തിൽ അത് “പ്രഖ്യാപിക്കാത്ത തുകയും” “കള്ളപ്പണവും” ആണ്! സെൻറ്റർ പാസ്റ്റർമാർ കൊഴുത്ത വഴിപാടുകൾ വാഗ്ദാനം ചെയ്യുന്നതിന് ഇൻ ചാർജ്ജ് മദറിൻ്റെ മേൽ ചെലുത്തുന്ന സമ്മർദ്ദം ജൂനിയർ വിശുദ്ധ അംഗങ്ങൾക്ക് ഭക്ഷണം റേഷൻ ആക്കുന്നതിന് കാരണമാകുന്നു.

അനന്യാസിൻ്റെയും സഫീറയുടെയും ആത്മാവ്:

സീനിയർ വേലക്കാരുടെ പ്രശംസ പിടിച്ചുപറ്റാൻ ടിപിഎം വേലക്കാരും സാധാരണക്കാരും ഒരു മടിയുമില്ലാതെ ധാരാളം കള്ളം പറയുന്നു. രഹസ്യമായി ടിവി വീടുകളിൽ സൂക്ഷി ക്കുകയും മരുന്നുകൾ കഴിക്കുകയും എന്നാൽ ഒരിക്കലും അത് പരസ്യമായി അംഗീകരി ക്കാതിരിക്കുകയും ചെയ്യുന്ന നിരവധി ടിപിഎം സാധാരണക്കാരെ എനിക്കറിയാം.

ലൈംഗികത ഇല്ലാതാക്കിയ വിശുദ്ധന്മാർ (Sex Deprived Clergy):

ഞങ്ങളുടെ വിശ്വാസ ഭവനത്തിലെ ഇൻചാർജ് ബ്രദർ ചില വിശ്വാസികളായ ചെറുപ്പക്കാ രായ ആൺകുട്ടികളുമായി ഓറൽ സെക്‌സിൽ (ORAL SEX) ഏർപ്പെടുന്നതായി ഞാൻ കേട്ടിട്ടുണ്ട്. സമ്പന്നനായ ഒരു വിശ്വാസിയുടെ മകൻ ചില വേലക്കാരി സഹോദരിമാർക്ക് ലൈംഗിക ആസ്വാദന (GROPING) ഉദ്ദേശത്തോടെ വിലകൂടിയ ചോക്ലേറ്റുകൾ വാങ്ങുന്ന തിന് ഞാൻ സാക്ഷിയായിട്ടുണ്ട്. ഞങ്ങളുടെ വിശ്വാസ ഭവനത്തിലെ ചില വേലക്കാരി സഹോദരിമാർക്കിടയിൽ നടക്കുന്ന സ്വവർഗ്ഗ രതിയെ (LESBIANISM) പറ്റി വളരെ അടുത്ത വേലക്കാരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങളുടെ സെൻറ്ററിലെ ഒരു ലോക്കൽ ഫെയി ത്ത്‌ ഹോമിൽ ഒരു പെൺകുട്ടി ഗർഭിണിയായപ്പോൾ ചുമതലക്കാരനായ ബ്രദറിനെ പിടികൂടി. പിന്നീട് ഗർഭിണിയായ പെൺകുട്ടിയെ കൂടാതെ, അയാൾ ഒരു വേലക്കാരി സഹോദരിയുമായും മറ്റൊരു പെൺകുട്ടിയുമായും ശാരീരിക ബന്ധത്തിലായിരുന്നു എന്ന് വെളിപ്പെടുത്തി. ചുമതലയിൽ ഉണ്ടായിരുന്ന മദറിൻ്റെ (ആ മദർ ഇപ്പോൾ ഒരു സെൻറ്റർ മദറാണ്) സാന്നിധ്യത്തിൽ വളരെ ജാഗ്രതയോടെ നിശ്ശബ്ദമായാണ് ഗർഭച്ഛിദ്രം നടത്തിയത്. കുറ്റവാളിയായ ബ്രദർ കട്ടിയുള്ള കവറുകൾ വാഗ്ദാനം ചെയ്ത് സെൻറ്റർ പാസ്റ്ററേയും മറ്റ് മുതിർന്നവരേയും സന്തോഷവാനാക്കി കൊണ്ടിരുന്നതിനാൽ അയാൾ അവരുടെ പ്രിയങ്ക രനായിരുന്നു. അവർ അവനെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വിശ്വാസി കളിൽ നിന്നുള്ള കോപ പ്രതികരണങ്ങൾ അതിനെ തടഞ്ഞു. ആ വ്യക്തി TPM ശുശ്രുഷ ഉപേക്ഷിച്ച് വെളുത്ത യൂണിഫോം ധരിച്ച ടിപിഎം വിട്ട വിശുദ്ധന്മാരുടെ സഭയിൽ അതേ യൂണിഫോമിൽ സേവനം ചെയ്യുന്നു.

ഒരു സെൻറ്റർ പാസ്റ്ററുടെ രക്ഷപ്പെടൽ:

ഞങ്ങളുടെ വിശ്വാസ ഭവനത്തിലെ സ്ഥിരം യാത്രക്കാരനായ ഞാൻ അന്നത്തെ സെൻറ്റർ പാസ്റ്ററുമായി (CP) വളരെ അടുപ്പത്തിലായിരുന്നു, പലപ്പോഴും അദ്ദേഹത്തോടൊപ്പം ആയി രുന്നു. തുടക്കത്തിൽ, ഈ CP വളരെ “വിശുദ്ധൻ” ആയിരുന്നു, പ്രസംഗിക്കുന്ന സമയത്ത് സഹോദരിമാരുടെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്തിരുന്നില്ല. അദ്ദേഹത്തിന് “ബല ഹീനത” ഒന്നും ഇല്ലാത്തതിനാൽ അന്നത്തെ സെൻറ്റർ മദറിന് (CM) അവളുടെ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ഈ CM, CPക്കെതിരെ ഗൂഢാലോചന നടത്തിയതും ലോക്കൽ ഫെയിത്ത്‌ ഹോമിൽ നിന്ന് ഒരു സഹോദരിയെ സെൻറ്റർ ഫെയിത്ത്‌ ഹോമിലേക്ക് ഒരു പ്രത്യേക ദൗത്യത്തോടെ കൊണ്ടുവന്നതും ഞാൻ ഓർക്കുന്നു. താമസിയാതെ, ഈ സഹോ ദരി (പ്രായം അവളുടെ 40 കളിൽ) വിവിധ കാരണങ്ങളാൽ CPയുടെ മുറിയിലേക്ക് നിര വധി സന്ദർശനങ്ങൾ നടത്തുന്നതായി ഞാൻ കണ്ടെത്തി.

തുടക്കത്തിൽ, അവൾ CPയെ കാണാൻ വരുമ്പോൾ അദ്ദേഹം എന്നോട് ഒന്നും പറഞ്ഞില്ല, പക്ഷേ ദിവസങ്ങൾ കഴിയുന്തോറും ഈ “ഏജൻറ്റ്” സഹോദരി അദ്ദേഹത്തിൻ്റെ അടുത്ത്‌ വരുമ്പോൾ തൻ്റെ മുറിക്ക് പുറത്ത് നിൽക്കാൻ അദ്ദേഹം എന്നോട് പറയുമായിരുന്നു. കാലക്രമേണ, CP സെൻറ്റർ ഗായിക സഹോദരിയെ ഒരു ലോക്കൽ ഫെയിത്ത്‌ ഹോമിലേ ക്ക് മാറ്റി ഈ “ഏജൻറ്റ്” സഹോദരിയെ സെൻറ്റർ ഗായികയാക്കി. ഇത് അതോടെ അവസാ നിച്ചില്ല. CP പോയിടത്തെല്ലാം സെൻറ്റർ മദറിൻ്റെ കൂടെ ഈ “ഏജൻറ്റ്” സഹോദരിയും പോകുമായിരുന്നു. CP, CM, ഈ “ഏജൻറ്” സഹോദരി എന്നിവരോടൊപ്പം ഞാനും ഫെയി ത്ത്‌ ഹോം കാറിൽ യാത്ര ചെയ്യാറുണ്ടായിരുന്നു. കാർ ഫെയിത്ത്‌ ഹോമിൻ്റെ സമീപ പ്രദേശം വിട്ടാൽ ഉടനെ CM മുൻ സീറ്റിലേക്ക് മാറുകയും CP “ഏജൻറ്റ്” സഹോദരിയുടെ അടുത്തുള്ള സീറ്റ് കൈവശപ്പെടുത്തുകയും ചെയ്യുമായിരുന്നു.

താമസിയാതെ CP എന്നെ കാറിൽ കൊണ്ടുപോകുന്നത് നിർത്തി, പകരം CP പോകുന്നിട ത്തെല്ലാം “ഏജൻറ്റ്” സഹോദരി അദ്ദേഹത്തോടൊപ്പം പോയി. അതിൻ്റെ കാരണം നിങ്ങ ൾക്ക് ഊഹിക്കാൻ കഴിയും? ഒരു ദിവസം ഞാൻ ഫെയിത്ത്‌ ഹോമിൻ്റെ മേൽക്കൂരയിൽ കുറച്ച് ജോലി ചെയ്യുകയായിരുന്നു, ഞാൻ മേൽക്കൂരയിൽ ഇരിക്കുന്നുവെന്ന് CPയ്ക്ക് അറിയില്ലായിരുന്നു. CPയും “ഏജൻറ്റ്” സഹോദരിയും മീറ്റിംഗ് ഹാൾ പൂട്ടി അതിനുള്ളിൽ 20 മിനിറ്റ് ചെലവഴിച്ച ശേഷം പുറത്തു വരുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ബാക്കി കാര്യങ്ങൾ നിങ്ങളുടെ ഊഹക്കച്ചവടത്തിന് വിട്ടുതരുന്നു. സ്തുതിക്കുശേഷം ഒരു രാത്രി യിൽ, എല്ലാ ലൈറ്റുകളും ഓഫ് ചെയ്തശേഷം, “ഏജൻറ്റ്” സഹോദരി കൺവെൻഷനുക ളിൽ മാത്രം ഉപയോഗിക്കുന്ന ചീഫ് പാസ്റ്ററുടെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേക്ക് നടന്നു, അതിനുശേഷം അവിടെ സംഭവിച്ചതിന് ഇരുട്ട് സാക്ഷിയാകുന്നു.

ഇതിന് സാക്ഷിയായ ജൂനിയർ ബ്രദറിന് CPയോട് സംസാരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല, എന്നാൽ അടുത്ത ദിവസം അദ്ദേഹം “ഏജൻറ്റ്” സഹോദരിയോട് സംസാരിക്കുകയും അവളെ കളിയാക്കുകയും ചെയ്തു. ഉടനെതന്നെ ജൂനിയർ ബ്രദറിനെ വളരെ മോശമായ ഒരു മദറിൻ്റെ നിയന്ത്രണത്തിലുള്ള ഒരു ലോക്കൽ സഭയിലേക്ക് മാറ്റി. ഒരു മാസത്തിനു ള്ളിൽ, ചില തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ജൂനിയർ ബ്രദറിനെ ഇരുമ്പി ലിയൂരിലേക്ക് പറഞ്ഞുവിട്ടു. ആ ജൂനിയർ ബ്രദർ ശുശ്രൂഷ വിട്ടു എന്നാണ് അവസാനമായി കേട്ടത്. അതേ CP ഇപ്പോൾ ടിപിഎമ്മിൻ്റെ അറിയപ്പെടുന്ന കൺവെൻഷൻ പ്രസംഗക നാണ്. ചീഫ് മദർ ഇപ്പോൾ ജീവനോടില്ല. “ഏജൻറ്റ്” സഹോദരി എല്ലാ പരിശുദ്ധിയിലും ശുശ്രൂഷ ചെയ്യുന്നു!

വിശുദ്ധന്മാരുടെ ഇടയിലെ മറ്റ് സാധാരണ സംഭവങ്ങൾ:

നിങ്ങൾ ചുമതലയുള്ള മദർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ, നിങ്ങൾക്കും എതിർലിംഗ ത്തിലെ വിശുദ്ധ ഗണത്തിനും ഇടയിൽ ഒരു പ്രണയ കഥ നെയ്തെടുക്കാനുള്ള സാധ്യത യുണ്ട്. വീട് സന്ദർശനത്തിൻ്റെ ചുമതലയുള്ള ബ്രദറും പ്രധാന മദറും തമ്മിൽ വഴക്കും ശേഖരിച്ച പണം പങ്കു വെയ്ക്കുന്നതും ഒരു സാധാരണ കാഴ്ചയാണ്. പ്രഭാത സ്തുതിക്ക്‌ വരാ ത്തതിന് ഒരു ജൂനിയർ സഹോദരിയെ ശിക്ഷിക്കാൻ സെൻറ്റർ പാസ്റ്റർ സഹോദരിയുടെ കുളിമുറിയിലേക്ക് കുതിക്കുന്നു. ഇൻ-ചാർജിന് മികച്ച ഭക്ഷണം ലഭിക്കുന്നു എന്നതാണ് പറയാത്ത നിയമം.


 • ഇത്ര വലിയ കാര്യം എന്താണ്? 12 ശിഷ്യന്മാരിൽ യൂദാ ഒരാളായിരുന്നില്ലേ?
 • നമ്മൾ മറ്റുള്ളവരെ വിധിക്കാൻ ആരാണ് … ദൈവം വിധിക്കും?
 • നിയമ പെട്ടകത്തിലേക്ക് നോക്കാൻ ശ്രമിക്കരുത്… നിങ്ങൾ മരിക്കും!
 • അതെ, ഞങ്ങൾ മനുഷ്യരാണ്, പക്ഷേ ടിപിഎമ്മിനേക്കാൾ മികച്ച ഒരു സഭ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ ദയവായി എന്നോട് പറയുക.
 • ടിപിഎമ്മിനേക്കാൾ മികച്ച ഒരു സഭ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇന്നും പല ടിപിഎം വിശ്വാസികളും ഈ വാദഗതികൾ ഉപയോഗിച്ച് ന്യായീകരി ക്കുന്നത് ഞാൻ കാണുന്നു.


ജാഗ്രതാ അടയാളവും ടിപിഎം കണ്ണട നീക്കം ചെയ്യലും

ഞാൻ ഒരു ടിപിഎം ഇതര പെന്തക്കോസ്ത് പെൺകുട്ടിയെ വിവാഹം കഴിച്ചു, വിവാഹ കർമ്മങ്ങൾക്ക് ടിപിഎം വേലക്കാർ നേതൃത്വം നൽകി. ടിപിഎമ്മിൻ്റെ ഉപദേശങ്ങളും വഴികളും എൻ്റെ ഭാര്യ പിന്തുടരുമെന്ന് ടിപിഎം വിശുദ്ധന്മാർക്ക് ഉറപ്പ് നൽകിയ ശേഷ മാണ് വിവാഹം നടത്തി തന്നത്.

എൻ്റെ ഭാര്യയുടെ ടിപിഎമ്മിലെ ആദ്യ കർതൃമേശ ശുശ്രുഷ വരെ എല്ലാം ശരിയായി പോയി. അവൾ ശുദ്ധീകരണ യോഗത്തിൽ ദൈവഭക്തിയോടെ സംബന്ധിക്കയും കർ ത്താവിൻ്റെ മേശയിൽ പങ്കെടുക്കയും ചെയ്തു. നിങ്ങൾ ടിപിഎം മേശയിൽ പങ്കെടുത്തു കഴിഞ്ഞാൽ, നിങ്ങളുടെ പഴയ പെന്തക്കോസ്ത് സഭയിലെ കർത്താവിൻ്റെ മേശയിൽ പങ്കെടുക്കരുതെന്ന് അധികാരി വേലക്കാരൻ പറയുന്നത് കേട്ടപ്പോൾ പ്രശ്‌നം ആരംഭിച്ചു. ഞാൻ വേലക്കാരുടെ വീക്ഷണത്തെ പിന്തുണച്ചു, എൻ്റെ സഭയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന അവളുടെ നിലപാടിൽ അവൾ ഉറച്ചുനിന്നു. ഞാൻ ഒരു ടിപിഎം തീവ്രവാദി ആയിരുന്ന തിനാൽ ഞങ്ങളുടേത് ഏറ്റവും നല്ല സഭയായതിനാൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാ റല്ല എന്ന് ഞാൻ പറഞ്ഞു. പക്ഷേ അവൾ എന്നോട് കുറച്ച് ചോദ്യങ്ങൾ ഉന്നയിച്ചു (ചുവടെ പ്രസ്താവിച്ചിരിക്കുന്നു)… .അത് എന്നെ ചിന്തിപ്പിച്ചു.

 1. എന്തുകൊണ്ട് ടിപിഎം വിശുദ്ധന്മാർ എന്നോട് വീണ്ടും ടിപിഎമ്മിൽ സ്നാനപ്പെടാൻ ആവശ്യപ്പെടുന്നില്ല? അതുകൊണ്ട് അവളുടെ സഭ നൽകിയ സ്നാനം അവർ അംഗീക രിച്ചെന്ന് വ്യക്തമല്ലേ?
 2. ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിൻ്റെ സന്തതിയും വാഗ്ദത്തപ്ര കാരം അവകാശികളും ആകുന്നു.” (ഗലാത്യർ 3:27-29). ഈ വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവൾ പറഞ്ഞു, സ്നാനത്തിലൂടെ അവൾ ക്രിസ്തുവിനെ ധരിച്ചിരിക്കുമ്പോൾ, എന്നിട്ടും വിഭജനങ്ങൾ അടിസ്ഥാനമാക്കിയുള്ള സമുദായത്തിൽ ഒരാൾ എന്തിന് കടിച്ചുതൂങ്ങുന്നു? 
 3. വേറൊരു സഭയുടെ സ്നാനം TPM അംഗീകരിക്കുന്നുവെങ്കിൽ, ഇത് സ്നാനമേറ്റ അംഗ ങ്ങൾ എല്ലാവരും ക്രിസ്തുവിൻ്റെ സഭയാകുന്ന ഒരേ ശരീരത്തിൽ പെട്ടവരാണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ നാം ക്രിസ്തുവിൻ്റെ ശരീരത്തിൽ ഭിന്നിപ്പുണ്ടാക്കരുത്. തൻ്റെ സഭയിൽ കർതൃമേശയിൽ സംബന്ധിക്കുന്നത് അവളെ വിലക്കിയതിലൂടെ, ഞങ്ങൾ (ടിപിഎം) അവളുടെ സഭയെ ക്രിസ്തുവിൻ്റെ ശരീരത്തിൽ നിന്ന് പരോക്ഷ മായി നിന്ദിക്കയാണെന്നും അത് ശരിയല്ലെന്നും അവൾ ആരോപിച്ചു.

എൻ്റെ കുടുംബാംഗളുടേയും സഭയുടേയും ശക്തമായ സമ്മർദ്ദം കാരണം ഞാൻ എൻ്റെ ടി‌പി‌എം കാഴ്ചപ്പാടുകൾ മുറുകെപ്പിടിച്ചു.

എന്നാൽ, ഞാൻ എൻ്റെ ഭാര്യ വീട്ടിൽ പോകുമ്പോഴെല്ലാം, എൻ്റെ മാതാപിതാക്കളോടു പറ യാതെ, എൻ്റെ ഭാര്യയുടെ സഭയിൽ പോകുമായിരുന്നു. എന്നെ അതിശയിപ്പിച്ചു കൊണ്ട്, ജനങ്ങൾ സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്നത് കണ്ട് ഞാൻ ഞെട്ടി. ആക്രോശിക്കാനും ചാടാനും ആരും അവരെ പ്രേരിപ്പിച്ചിരുന്നില്ല, എന്നാൽ എല്ലാവരും ആത്മാവിൽ നിറയുകയായിരുന്നു. എല്ലാ വരും ഒരേ വെളുത്ത യൂണിഫോം ധരിച്ചിരു ന്നില്ലെങ്കിലും എല്ലാവരും വന്ന് എന്നോട് വളരെ നന്നായി സംസാരിച്ചു. ടിപിഎംകാ രുടെ സ്ഥിരമായ ആചാരത്തേക്കാൾ ഞായറാഴ്ചത്തെ ആരാധന വളരെ സജീവമായിരുന്നു (നാലാമത്തെ ഗാനത്തിനുശേഷം മാത്രമേ ആത്മാവിൽ നിറയുകയുള്ളൂ, നാലാമത്തെ ഗാനത്തിന് 10 മിനിറ്റിനുശേഷം ഒന്നോ രണ്ടോ പ്രവചനങ്ങൾ ഉണ്ടാകും, തുടർന്ന് വേല ക്കാരൻ്റെ പ്രസംഗവും സാക്ഷ്യവും… അങ്ങനെ പലതും). സാക്ഷ്യത്തിനായി 3 മിനിറ്റിൽ കൂടുതൽ സമയമെടുത്തതിന് ആരെയും പരസ്യമായി ശാസിച്ചില്ല. ഓർക്കുക, ഇത് TPM നീരുറവയ്ക്കു പുറത്തുള്ള എൻ്റെ ആദ്യ യാത്രയായിരുന്നു.

എൻ്റെ ഭാര്യയുടെ സഭയിലേക്ക് ഇടയ്ക്കിടെയുള്ള യാത്രകൾ ഞാൻ ആസ്വദിച്ചിരുന്നുവെ ങ്കിലും ടിപിഎമ്മിൻ്റെ പിടി വളരെ ശക്തമായിരുന്നു. ഞാൻ എൻ്റെ ഭാര്യയുമായി ധാരാളം ബൈബിൾ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ടിപിഎമ്മിൽ എന്നെ പിടിച്ചുനിർത്തിയ ഒരേയൊരു കാര്യം ഞങ്ങളുടെ ടിപിഎം വിശുദ്ധന്മാർ അവിവാഹിതരാണ് എന്നതായിരുന്നു.

ഒരു ദിവസം ഞാൻ എൻ്റെ ഭാര്യയുടെ സഭയിലെ പാസ്റ്ററുമായി ചില ബൈബിൾ കാര്യങ്ങ ൾ ചർച്ച ചെയ്തു, അദ്ദേഹം പല പ്രാവശ്യം ടിപിഎം ഒരു കൾട്ട് ആണെന്ന് എന്നോട് പറഞ്ഞു. ഞങ്ങളുടെ ചർച്ചയ്ക്കിടെ (ഈ സമ്പ്രദായം ടിപിഎമ്മിൽ ഇല്ല… നിങ്ങൾ ഒരിക്കലും നിങ്ങ ളുടെ വേലക്കാരുമായി തർക്കിക്കാൻ പാടില്ല), ഞങ്ങൾ എഫെസ്യർ 2:20-‍ാ‍ം വാഖ്യം ആധാ രമാക്കി ചിന്തിച്ചു, “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന  അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” എൻ്റെ ടിപിഎം പശ്ചാ ത്തലം അടിസ്ഥാനമാക്കി അപ്പൊസ്തലന്മാരും പ്രവാചകന്മാരും ഞങ്ങളുടെ സഭാ വിശുദ്ധ ന്മാരാണെന്ന് ഞാൻ വാദിച്ചു. എന്നാൽ ദൈവകൃപയാലും പരിശുദ്ധാത്മാവിൻ്റെ പ്രവർ ത്തനത്താലും പാസ്റ്റർ എഫെസ്യർ 2:11-22 വരെയുള്ള വാഖ്യങ്ങളുടെ സന്ദർഭം വിശദീക രിച്ചു. “അപ്പൊസ്തലന്മാരും” “പ്രവാചകന്മാരും” യഥാക്രമം പുതിയ നിയമത്തെയും പഴയ നിയമത്തെയും സൂചിപ്പിക്കുന്നതായി ഞാൻ മനസ്സിലാക്കി. “പ്രവാചകന്മാർ” പഴയനിയമ പ്രവാചകന്മാരേയും “അപ്പൊസ്തലന്മാർ” ഒന്നാം നൂറ്റാണ്ടിൽ എല്ലാ വിശുദ്ധന്മാർക്കും കൊടു ത്ത പുതിയ നിയമ പഠിപ്പിക്കലുകളെയും സൂചിപ്പിക്കുന്നു എന്ന് 2 പത്രോസ് 3:2 വ്യക്ത മായി സൂചിപ്പിക്കുന്നു.

എനിക്ക് ലഭിച്ച ഈ ബൈബിൾ പോഷണം എന്നെ ചിന്തിപ്പിച്ചു, പക്ഷേ ടിപിഎം ദൈവശാ സ്ത്രത്തിന് പുറത്തുള്ള ഏതൊരു ദൈവശാസ്ത്രവും എനിക്ക് പുതുമയായിരുന്നു. എൻ്റെ ഉള്ളിൽ, ടിപിഎം പഠിപ്പിക്കലുകൾ ഒരിക്കലും തെറ്റില്ലെന്ന് ഞാൻ ചിന്തിക്കയായിരുന്നു. ഈ ഘട്ടത്തിൽ എൻ്റെ ഭാര്യ ഇനിപ്പറയുന്ന ലിങ്ക് എന്നെ കാണിച്ചു:

https://malayalam.fromtpm.com/2017/03/12/eunuch-deception-tpm/

എന്നെ അതിശയിപ്പിക്കുന്ന വിധത്തിൽ, ടിപിഎമ്മിൻ്റെ തെറ്റായ ഉപദേശങ്ങളെ പൂർണ മായും തിരുവെഴുത്ത്‌ അടിസ്ഥാനത്തിൽ സൂക്ഷ്മമായി കൊല്ലുകയും തുറന്നുകാട്ടുകയും ചെയ്ത ധാരാളം ലേഖനങ്ങൾ ഞാൻ കണ്ടെത്തി. ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ മറഞ്ഞി രിക്കുന്ന വലിയ വഞ്ചന മനസ്സിലാക്കാൻ എന്നെ സഹായിച്ചതിന് ഞാൻ ദൈവത്തോട് വളരെ നന്ദിയുള്ളവനാണ്. ടിപിഎം കാർക്ക് അവരുടെ മുൻഗാമികൾ നൽകിയതാണെന്ന് കരുതുന്ന പല ഉപദേശങ്ങളും ഒരു പ്രഹസനമാണെന്ന് എനിക്ക് മനസ്സിലായി. ജെ. എൻ. ഡാർബി, സൈറസ് ഇംഗേഴ്സൺ സ്‌കോഫീൽഡ് എന്നിവരുടെ പഠിപ്പിക്കലുകൾ അവർ അന്ധമായി സ്വീകരിച്ചു (ഉദാ. വിഭജനത്തിൻ്റെ സിദ്ധാന്തം). ഈ സൈറ്റിൽ നിന്ന്, ടിപിഎം ബ്രഹ്മചര്യത്തിന് പോലും ഷേക്കേഴ്സ് പ്രസ്ഥാനത്തിൻ്റെ വേരുകളുണ്ടെന്ന് ഞാൻ മനസ്സി ലാക്കി. ടിപിഎം നിയമങ്ങൾ റോമൻ കത്തോലിക്കാ നിയമങ്ങൾക്ക് സമാനമാണ്. അവർ പരസ്പരം മനോഹരമായി പൂരിപ്പിക്കുന്നതായി (complementing) തോന്നുന്നു.

തീരുമാനമെടുത്ത്‌ കൾട്ടിൽ നിന്നും പുറത്തുപോകാൻ എന്നെ പ്രേരിപ്പിച്ച സംഭവങ്ങൾ

വിഗ്രഹാരാധന: ടിപിഎം ചെന്നൈ ഇൻറ്റർനാഷണൽ കൺവെൻഷൻ മലയാളം 144000 ഗാനം

https://malayalam.fromtpm.com/2018/04/15/heresies-in-tpm-part-8-the-unbelievable-idol-worship/

From the Darkness of TPM to the Light of Christ - 2

2018 ചെന്നൈ കൺവെൻഷൻ്റെ ശനിയാഴ്ച രാത്രി ആയിരക്കണക്കിന് TPM സാധാരണക്കാരും വിശു ദ്ധന്മാരും ചാടി 144000 നെ സ്തുതിക്കുന്ന ആത്മാ വിൽ നിറയുമ്പോൾ ഈ ഗാനത്തിന് ഞാൻ സാക്ഷി യായിരുന്നു (മുകളിലുള്ള ലിങ്ക് ക്ലിക്കുചെയ്യുക). ഇത് വിഗ്രഹാരാധന അല്ലാതെ മറ്റൊന്നുമല്ല.

എനിക്ക് 4 ½ വർഷം കുട്ടികളില്ലായിരുന്നു: എൻ്റെ ഭാര്യ ടിപിഎമ്മിൽ സ്‌നാനമേൽ ക്കാത്തതിനാൽ അവൾക്ക് കുട്ടി ജനിക്കുന്നില്ല, അതിനാൽ ടിപിഎമ്മിൽ സ്നാനപ്പെടാൻ അവളെ ക്രമീകരിക്കുക എന്ന് ചില ടിപിഎം വേലക്കാർ എന്നോടു പറഞ്ഞു. എനിക്ക് ആ നിർദ്ദേശം തള്ളിക്കളയേണ്ടിവന്നു. പാസ്റ്റർ എം ടി തോമസ് വിപണനം ചെയ്ത RPD എന്ന ആശയം വീണ്ടും ഒരു വേലക്കാരി സഹോദരി കൊണ്ടുവന്നു. ഞങ്ങൾ‌ക്ക് ഇഷ്ടമുള്ള ഒരു സമയം തിരഞ്ഞെടുത്ത് കൈകൾ ഉയർത്തി പത്ത് മിനിറ്റ് തുടർച്ചയായി “PRAISE THE LORD” എന്ന് ചൊല്ലിക്കൊണ്ടിരിക്കണമെന്ന് അവൾ ഞങ്ങൾക്ക് നിർദ്ദേശം നൽകി. 90 ദിവസം ഞങ്ങൾ തിരഞ്ഞെടുത്ത സമയത്ത് ഇത് എല്ലാ ദിവസവും തുടർച്ചയായി ചെയ്യണം. നിങ്ങ ൾക്ക് എപ്പോഴെങ്കിലും സമയം തെറ്റിയാൽ, നിങ്ങൾ പൂജ്യത്തിൽ നിന്ന് വീണ്ടും ആരംഭി ക്കണം എന്നതാണ് ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട അനുബന്ധ സിദ്ധാന്തം (RIDER). മാത്രമല്ല, സ്തുതിക്കുമ്പോൾ കൈകൾ താഴ്ത്താനും പാടില്ല. ഒന്ന് ശ്രമിച്ചുനോക്കാമെന്ന് ഞാൻ വിചാരിച്ചു, പക്ഷേ എൻ്റെ ഭാര്യ ഉറച്ചുനിന്നു. അത്തരമൊരു സമ്പ്രദായം എവിടെ യാണ് ബൈബിളിൽ പരാമർശിച്ചിരിക്കുന്നതെന്ന് ചോദിച്ച് അവൾ വാശി പിടിച്ചു?  എൻ്റെ യേശു തപസ്സ് അന്വേഷിക്കുന്ന ഒരു ജാതീയ ദൈവമല്ലെന്ന് അവൾ തുറന്നടിച്ചു. നമ്മുക്ക് ഒരു കുട്ടി ജനിച്ചില്ലെങ്കിലും ബൈബിൾ വിരുദ്ധമായ ഈ രീതി പിന്തുടരരുതെന്ന് അവൾ പറഞ്ഞു. ഞാൻ സമ്മതിച്ചു. വിശ്വസിച്ചാലും ഇല്ലെങ്കിലും 4 ആഴ്ചയ്ക്കുള്ളിൽ എൻ്റെ ഭാര്യ ഗർഭവതിയാണെന്നും ഗർഭപിണ്ഡത്തിന് (FOETUS) 7 ആഴ്ചയിലധികം പ്രായമുണ്ടെന്നും ഉള്ള ഒരു നല്ല വാർത്ത ദൈവം ഞങ്ങൾക്ക് നൽകി. ഒരു ദിവസമെങ്കിലും ടിപിഎമ്മിൻ്റെ RPD ജപിച്ച ശേഷം ഈ വാർത്തകൾ ലഭിച്ചിരുന്നെങ്കിൽ ടി‌പി‌എമ്മിനെ അന്ധമായി പിന്തുടരു മായിരുന്നുവെന്ന് എൻ്റെ ഭാര്യ പിന്നീട് പറഞ്ഞു.

ഉപസംഹാരം

ഞാൻ ടിപിഎം എന്ന കൾട്ട് ഉപേക്ഷിച്ചിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷമായി. വിശുദ്ധ ന്മാരുമായോ സാധാരണക്കാരുമായോ ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങൾ കാരണമല്ല, മറിച്ച് തീർത്തും ഉപദേശപരമായ അടിസ്ഥാനത്തിലാണ് ഞാൻ ഈ കൾട്ട് വിട്ടത്. ടിപിഎമ്മിൻ്റെ ഉപദേശങ്ങൾ വഞ്ചനാപരവും തിരുവെഴുത്ത്‌ ആധാരവുമല്ല. തങ്ങളുടെ പോയിൻറ്റ് തെളി യിക്കാൻ അവർ മുറി വാക്യങ്ങൾ ഉപയോഗിക്കുന്നു. ടിപിഎം വേലക്കാരോടും സാധാര ണക്കാരോടും അവരുടെ ചില ഉപദേശപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നിങ്ങൾ അഭ്യർ ത്ഥിച്ചാൽ അവർ നിങ്ങളെ ചൂടപ്പം പോലെ ഉപേക്ഷിക്കും. ടിപിഎമ്മിൽ വേലക്കാ ർക്ക് താരതമ്യേന മെച്ചപ്പെട്ട ജീവിതമുണ്ട്, അതേസമയം ജൂനിയർ വേലക്കാരി സഹോദരിമാർ നിരവധി കഷ്ടങ്ങൾ, വേദനകൾ, തെറ്റായ ആരോപണങ്ങൾ മുതലായവ വഴി കടന്നു പോകാൻ നിർബന്ധിതയാകുന്നു. ദൈവം ടിപിഎമ്മിൻ്റെ തെറ്റായ ഉപദേശങ്ങളിൽ കുടുങ്ങി കിടക്കുന്ന നമ്മുടെ ജനതയെ വിടുവിപ്പാൻ പ്രാർത്ഥിക്കണമെന്ന് ഞാൻ നിങ്ങൾ എല്ലാവരോടും അപേക്ഷിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ടിപിഎമ്മിൻ്റെ അന്ധകാരത്തിൽ നിന്ന് ക്രിസ്തുവിൻ്റെ വെളിച്ചത്തിലേക്ക് – 2-‍ാ‍ം ഭാഗം”

 1. ഇതിൽ പറയുന്ന CP ഇപ്പോൾ ടിപിഎം മുംബൈ സെന്ററിന്റെ സെൻറ്റെർ പാസ്റ്റർ യൂനിസ് മസി ആണെന്ന് തോന്നുന്നു. യൂനിസ് മസിയെ കട്ടക്കിൽ നിന്നും ഷില്ലോങ്ങിലേക്കു സ്ത്രീലമ്പടൻ ആയതിനാൽ സ്ഥലം മാറ്റിയിരുന്നു. ഈ ടിപിഎം ഷണ്ഡനു പോകുന്നിടത്തെല്ലാം പെണ്ണ് വേണമായിരുന്നു.

  ഇതിൽ പറയുന്ന ബ്രദർ, വരാകുമാർ ആണ്, അയാൾ ഇപ്പോൾ ഈ സാത്താന്യ സംഘടനയിൽ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *