ഈ പരമ്പര ഉടൻ തന്നെ സംഭവിക്കാനിടയുള്ള ഉൾപ്രാപണവുമായി ബന്ധപ്പെട്ടതും യുഗാ ന്ത്യശാസ്ത്ര സംഭവങ്ങളും കൈകാര്യം ചെയ്യുന്നു. യേശുവിൻ്റെ രണ്ടാം വരവ് ഈ യുഗ ത്തിൻ്റെ അവസാനത്തിൽ മഹോപദ്രവ കാലത്തിനുശേഷം മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് തെളിയിക്കുന്ന ധാരാളം തിരുവെഴുത്തുകൾ ഞങ്ങൾ കാണിച്ചിരിക്കുന്നു. ഞങ്ങ ളുടെ ടിപിഎം തീവ്രവാദികളായ സുഹൃത്തുക്കൾ ഈ വിഷയത്തെ ക്കുറിച്ച് ആശയക്കുഴ പ്പത്തിലാണെന്ന് പറയുന്നതിൽ സങ്കടമുണ്ട്. വെളിപ്പാട് 12 ലെ ദർശനം സംബന്ധിച്ച് പെന്തക്കോസ്ത് മിഷൻ കൾട്ട് നേതാക്കളുടെ വഞ്ചനാപരമായ വ്യാഖ്യാനമാണ് ഇതിന് കാരണം.
ഈ അധ്യായത്തെക്കുറിച്ചുള്ള പെന്തക്കോസ്ത് മിഷൻ്റെ വ്യാഖ്യാനം അവരുടെ സാധാരണ ക്കാരിൽ അമിതമായ കൾട്ട് ശക്തി നിലനിർത്തുന്ന ഒരു പ്രധാന സ്ക്രൂ (SCREW) ആണ്. ആ വ്യാഖ്യാനം എത്ര വഞ്ചനാപരവും തെറ്റുമാണെന്ന് ഞങ്ങൾ തിരുവെഴുത്തുപരമായി തെളിയിക്കും. ഞങ്ങളുടെ വിഷം ഇറക്കുന്ന പരമ്പരയിൽ, വേദപുസ്തകത്തിലെ ഓരോ പുസ്തകത്തിലൂടെയും സഞ്ചരിച്ച് അവിടെ തിരുവെഴുത്തുകളുടെ പ്രധാന ഘടകം യേശു വാണെന്ന് ഞങ്ങൾ കാണിക്കുന്നു. യേശു പ്രധാന ഘടകമാണെന്ന സത്യം നീക്കം ചെയ്യു കയും അവരുടെ വിശുദ്ധന്മാരെ തിരുവെഴുത്തിൻ്റെ പ്രധാന ഘടകമായി ഉൾപ്പെടുത്തു കയും ചെയ്യുക എന്നതാണ് ടിപിഎമ്മിൻ്റെ സിദ്ധാന്തം. തിരുവെഴുത്തിൻ്റെ ആകെത്തു കയും സത്തയും ആയി യേശുവിനെ ഒതുക്കാനുള്ള മറ്റൊരു ശ്രമമാണ് വെളിപ്പാട് 12 ൻ്റെ വ്യാഖ്യാനം.
ഈ ലേഖനത്തിൽ, ടിപിഎമ്മിൻ്റെ വ്യാഖ്യാനം എന്തുമാത്രം അർത്ഥശൂന്യമാണെന്ന് ഞങ്ങൾ തുറന്നുകാട്ടും. അടുത്ത ലേഖനത്തിൽ, ഈ ദർശനത്തെ ക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയും ഞങ്ങൾ നൽകും. എന്നാലും, ടിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങൾ പിടിവാശിക്കാരല്ല. തിരുവെഴുത്തുകളുമായി സമന്വയിപ്പിക്കുന്ന ഒരു മികച്ച വ്യാഖ്യാനം കാണിച്ചാൽ ഞങ്ങളുടെ അഭിപ്രായം മാറ്റാൻ ഞങ്ങൾ തയ്യാറാണ്.
ദർശനം
നമുക്ക് ദർശനത്തിൻ്റെ ചിത്രപരമായ പ്രാതിനിധ്യം അവലോകനം ചെയ്യാം.
വെളിപ്പാട് 12:1-6, “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണി ഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രം കൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീ നിറമുള്ളോരു മഹാസർപ്പം. അതിൻ്റെ വാൽ ആകാ ശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞുക ളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു. അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ട് മേയ്പാനു ള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിൻ്റെ അടുക്കലേക്കും അവൻ്റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു. സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന് ദൈവം ഒരുക്കി യോരു സ്ഥലം അവൾക്കുണ്ട്.”
ടിപിഎം വ്യാഖ്യാനത്തിൻ്റെ സംഗ്രഹം
പെന്തക്കോസ്ത് മിഷൻ സ്ത്രീയെ “പുതിയനിയമ സഭ” എന്ന് വ്യാഖ്യാനിക്കുന്നു. പഴയനിയമ ത്തിലെ ആളുകളെ അവർ ദൈവസഭയിലെ അംഗങ്ങളായി പരിഗണിക്കുന്നില്ല. ടിപിഎം അനുസരിച്ച്, പഴയനിയമ വിശുദ്ധന്മാർ ഒരു ഉപ-നിലവാര (SUB STANDARD) വിഭാഗമാണ്. ഏഴു തലയുള്ള മഹാസർപ്പത്തെ അവർ സാത്താൻ ആയി കണക്കാക്കുന്നു. അതിനു ശേഷം, ജനിച്ച ആൺകുട്ടിയെ ജയശാലിയായ സഭ എന്ന് വ്യാഖ്യാനിക്കുന്നു. അവർ അത് വ്യക്തമായി പറയുന്നില്ലെങ്കിലും, “ജയശാലിയായ ആൺകുട്ടി സഭ” എന്ന് വിളിക്കപ്പെ ടുന്നത് അവരുടെ വേലക്കാരും അവരുടെ സാധാരണക്കാരിൽ പ്രധാനികളും ആണെന്ന് വരികൾക്ക് ഇടയിൽ നിന്നും വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും.
പരാജയപ്പെട്ട ഒരു വസ്തുവായി കണക്കാക്കപ്പെടുന്ന സ്ത്രീ സഭയെ, ഉപേക്ഷിച്ച് “ജയശാലി യായ ആൺകുട്ടി സഭ” ഉൾപ്രാപണം (RAPTURE) ചെയ്യപ്പെടുമെന്ന് അവർ അവകാശപ്പെ ടുന്നു. അവർ ചിലപ്പോൾ ഈ സ്ത്രീയെ “പിന്തള്ളപ്പെട്ട സഭ” എന്നും വിളിക്കുന്നു. ഈ സ്ത്രീയെ 1260 ദിവസം (3.5 വർഷം) സാത്താൻ പീഡിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും, തുടർന്ന് അവർ രക്തസാക്ഷിത്വം വരിക്കും. അതിനുശേഷം മധ്യ മഹോപദ്രവ ഉൾപ്രാപണം ഉണ്ടാകും, അപ്പോൾ സ്ത്രീയുടെ ഒരു ഭാഗം ഉയർക്കും (സപ്ലിമെൻറ്ററി പരീക്ഷ യിൽ വിജയിക്കുന്നവർ). “മഹോപദ്രവ രക്തസാക്ഷികൾ” എന്ന് കരുതപ്പെടുന്ന ടിപിഎ മ്മിൻ്റെ ഉപദേശത്തിനായി ഒരു മധ്യകാല മഹോപദ്രവകാലം കുത്തി തിരുകുന്നു. അവ രുടെ ഉപദേശം അനുസരിച്ച് മഹോപദ്രവകാലം 7 വർഷമാണെന്ന് അനുമാനിക്കുന്നു. സ്ത്രീയുടെ ഒരു ഭാഗം സാത്താനുമായി യോജിക്കുമെന്നും അവനുവേണ്ടി പ്രവർത്തിക്കു മെന്നും അവരുടെ സിദ്ധാന്തം പറയുന്നു.
ഘോര ടിപിഎം തീവ്രവാദികളോടുള്ള എൻ്റെ ചോദ്യങ്ങൾ
ഔദ്യോഗിക സ്ഥാനത്തിന് വ്യത്യസ്തമായ ടിപിഎം കാഴ്ചപ്പാട് ഞാൻ കാണിച്ചെങ്കിൽ, ദയവായി എന്നെ തിരുത്തുക. ടിപിഎം വേലക്കാരും ഉയർന്ന സ്ഥാനത്തുള്ള ടിപിഎം സാധാരണക്കാരും ഇതുവരെ ഉത്തരം നൽകിയിട്ടില്ലാത്ത എൻ്റെ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.
- വെളിപ്പാടിലെ പ്രതീകാത്മക ഭാഗങ്ങൾ നിങ്ങൾ എന്തുകൊണ്ട് വ്യാഖ്യാനിക്കുന്നു?
- തിരുവെഴുത്തുകളിലെ വ്യക്തമായ ഭാഗങ്ങൾ ഒരു മാനദണ്ഡമായി നിങ്ങൾ എടു ക്കുന്നുണ്ടോ?
- അതോ നിങ്ങളുടെ ഉപദേശത്തിന് അനുയോജ്യമായ ഒരു പുതിയ കഥ ആരംഭി ക്കയാണോ?
- പരാജയപ്പെട്ട ഒരു സഭയുടെയും ജയശാലിയായ സഭയുടെയും അനുമാന ത്തിൽ നിങ്ങൾ എങ്ങനെ എത്തി?
- പരാജയപ്പെട്ട ഒരു സഭയുണ്ടെന്നും അതിൽ നിന്ന് ജയശാലിയായ ഒരു സഭ പുറ ത്തുവരുമെന്നും ഏത് തിരുവെഴുത്ത് വാക്യമാണ് നിങ്ങളോട് പറയുന്നത്?
- എന്തുകൊണ്ട് പരാജയപ്പെട്ട സഭയെ സൂര്യനെ ധരിച്ച് ചന്ദ്രനിൽ നിൽക്കുന്ന സ്വർ ഗ്ഗീയ ജീവിയായി ചിത്രീകരിക്കുന്നു? ടിപിഎം വ്യാഖ്യാനത്തിൽ നിന്ന്, ആ സ്ത്രീ പരാജയപ്പെടാൻ വിധിക്കപ്പെട്ടവളാണെന്നും അത് ഒഴിവാക്കാൻ അവൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഞാൻ മനസ്സിലാക്കുന്നു.
- ബാക്കി തിരുവെഴുത്തുകളിൽ സഭയെ ഒരു സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്നു.
- ടിപിഎമ്മിൻ്റെ വ്യാഖ്യാനത്തിലെ ജയശാലിയായ സഭയെ പുരുഷനായി എങ്ങനെ ചിത്രീകരിക്കാം?
- സ്ത്രീകൾ തോൽവിയെയും പുരുഷന്മാർ വിജയത്തെയും പ്രതിനിധീക രിക്കുന്നുവെന്ന് നിങ്ങൾ ഞങ്ങളോട് പറയുകയാണോ?
- അത്തരമൊരു അഭിപ്രായത്തിന് തിരുവെഴുത്തിലെ മറ്റ് ഭാഗങ്ങൾ പിന്തുണ യ്‌ക്കുന്നുണ്ടോ?
- ടിപിഎമ്മിൻ്റെ വ്യാഖ്യാനം അനുസരിച്ച് ആൺകുട്ടിയെ നിർവ്വചിക്കുന്നതിന് “ജയശാ ലിയായ” എന്ന പദം ചേർക്കുന്നു. എന്നാൽ, തിരുവെഴുത്തിൽ ആ നാമവിശേഷണം (ADJECTIVE) കാണുന്നില്ല. ആൺകുട്ടിക്ക് “ജയശാലിയായ” എന്ന പദം ചേർത്തതിൽ നിങ്ങളുടെ ഉദ്ദേശ്യം എന്താകുന്നു?
- വിജയം ഒരു യുദ്ധത്തിൻ്റെ ഫലമല്ലേ?
- എന്തുകൊണ്ട് സ്ത്രീയെ ജയശാലി എന്ന് വിളിക്കുന്നില്ല, അതേസമയം ആൺ കുട്ടിയെ വിളിക്കുന്നു?
- ജയശാലിയായി ആൺകുട്ടി (ടിപിഎം വേലക്കാരും പ്രധാന സാധാരണ ക്കാരും) പോരാടിയ യുദ്ധം ഏതാണ്?
- ഏത് യുദ്ധം സ്ത്രീയെ (പിന്തള്ളപ്പെട്ടവർ) ജയശാലി അല്ലാതെ (പരാജയപ്പെട്ടവർ) ആക്കി?
- ഏത് തിരുവെഴുത്ത് ഭാഗത്തിൽ ഒരു മധ്യ മഹോപദ്രവകാല ഉൾപ്രാപണം വ്യക്തമാക്കിയ സന്ദേശം നിങ്ങൾ കണ്ടെത്തും?
- 7 വർഷം നീണ്ടുനിൽക്കുന്ന കഷ്ടതയാണ് മഹോപദ്രവകാലം എന്ന് ഏത് തിരു വെഴുത്തിൽ നിങ്ങൾ കാണുന്നു?
- പരാജയപ്പെട്ട സഭയ്ക്ക് (സ്ത്രീ) രണ്ടാമത്തെ അവസരം ലഭിക്കുമെന്ന നിങ്ങ ളുടെ ഉപദേശത്തിന് ഏത് തിരുവെഴുത്തു ഭാഗമാണ് നിങ്ങളെ പിന്തുണയ്ക്കുന്നത്?
ഉപസംഹാരം
മുകളിലുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി എന്നെ സഹായിക്കാൻ ഞാൻ ഞങ്ങളുടെ വായനക്കാരോട് അഭ്യർത്ഥിക്കുന്നു. ഞാൻ ഈ ചോദ്യങ്ങൾ ടിപിഎം വേലക്കാരോടും വിശ്വസ്തരായ സാധാരണക്കാരോടും ഒരുപോലെ ചോദിച്ചു. ഓരോ തവണയും അവർ ദേഷ്യപ്പെടുകയോ തിരക്കിലാണെന്നോ “ദൈവം അറിയുന്നു” എന്ന് പറയുകയോ ചെയ്തു. നിങ്ങളുടെ ഉപദേശങ്ങൾക്ക് തിരുവെഴുത്തുകൾക്ക് പിന്തുണയ്‌ക്കാൻ കഴിയുന്നില്ലെങ്കിൽ, അതിനായി വാദിക്കേണ്ടതില്ല. എല്ലാ ടിപിഎം നിർദ്ദിഷ്ട ഉപദേശങ്ങളും ഭയപ്പെടുത്തുന്ന തിനും അടിമത്തത്തിനുമുള്ള ഉപകരണങ്ങളായി ഞാൻ കരുതുന്നു. പെന്തക്കോസ്ത് മിഷൻ്റെ ഈ വെളിപ്പാട് 12-ാം അധ്യായത്തിൻ്റെ വ്യാഖ്യാനവും അത്തരത്തിലൊന്നാണ്.
തുടരും…..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.