ഉൾപ്രാപണ (RAPTURE) സീരീസ് – പെന്തക്കോസ്ത് മിഷൻ്റെ തിരുവെഴുത്ത്‌ വളച്ചൊടിക്കൽ – 2

കഴിഞ്ഞ ലേഖനത്തിൽ  ഉന്നയിച്ച ചോദ്യങ്ങൾക്ക് ഞങ്ങളുടെ ടിപിഎം തീവ്രവാദികൾക്ക് മറുപടിയൊന്നുമില്ല എന്നതിൽ അതിശയക്കാനൊന്നുമില്ല. ഞാൻ ഇപ്പോഴും ആകാംക്ഷ യോടെ കാത്തിരിക്കുന്നു.

ഈ കാഴ്ചപ്പാടിനെക്കുറിച്ച് ടിപിഎമ്മും fromtpm.com ഉം സമ്മതിക്കുന്ന എന്തെങ്കിലും കാര്യ ങ്ങളുണ്ടെങ്കിൽ, അത് സ്ത്രീയുടെയും മഹാസർപ്പത്തിൻ്റെയും വ്യക്തിത്വം മാത്രമാണ്. അതിനപ്പുറം, ഞങ്ങൾക്ക് ടിപിഎമ്മുമായി ഒത്തുചേരേണ്ട ആവശ്യമില്ല. സ്ത്രീയെ സഭ യായി പ്രതിനിധീകരിക്കുന്ന സ്വഭാവത്തോട് പോലും ഞങ്ങൾ യോജിക്കുന്നില്ല. ടിപിഎം, ബൈബിളിൽ യാതൊരു പിന്തുണയുമില്ലാത്ത ഒരു വിഭജന സിദ്ധാന്തത്തിൽ വിശ്വസി ക്കുന്നു. അവരുടെ അഭിപ്രായത്തിൽ, AD 32-ൽ സഭ ആരംഭിച്ചു. ആ കാഴ്ചപ്പാട് ഞങ്ങൾ അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് ഞങ്ങൾ അത് അംഗീകരിക്കുന്നില്ല എന്നറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.

ആരാണ് സഭ (സ്ത്രീ)?

യഹൂദന്മാരും ജാതികളും ഉൾപ്പെടെ എല്ലാ ജനങ്ങളിൽ നിന്നും വിളിക്കപ്പെടുന്ന മാനവ ജാതിയുടെ സമ്മേളനമാണ് ദൈവ സഭ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ശാരീരിക മായി മരണമടഞ്ഞവരും കർത്താവിൽ വിശ്രമിക്കുന്നവരുമായ ജനങ്ങളും സഭയിൽ ഉൾപ്പെടുന്നവരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ശാരീരികമായി എന്നോടൊപ്പമില്ലെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ച എൻ്റെ മുത്തശ്ശി ദൈവസഭ യിലെ സജീവ അംഗമാണെന്ന് ഞാൻ കരുതുന്നു. വിളിക്കപ്പെട്ട ശേഷം ശാരീരിക മായി മരണമടഞ്ഞവരും വിളിക്കപ്പെട്ട് ഈ ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവരും ഇനിയും ഭൂമിയിൽ ജനിക്കാൻ പോകുന്നവരും ചേർന്നതിനെ സീയോൻ അഥവാ സ്വർഗ്ഗീയ യെരുശലേം എന്ന് വിളിക്കുന്നു.

സഭാ കെട്ടിടങ്ങളുടേയോ ടിപിഎം പോലുള്ള സംഘടനകളുടേയോ അടിസ്ഥാനത്തിൽ സഭയെക്കുറിച്ച് ചിന്തിക്കുന്നിടത്തോളം കാലം നമുക്ക് ശരിയായ പോയിൻറ്റ് നഷ്ടമാകും.

സഭയുടെ സംയോജിത (COMPOSITE) സ്വഭാവം – സ്ത്രീ

ഈ സ്വർഗ്ഗീയ യെരുശലേമിനെയും സീയോനെയും പൗലോസ് നമ്മുടെ അമ്മ എന്ന് വിളി ക്കുന്നു. നാമെല്ലാവരും ശാരീരിക പ്രത്യുൽപാദനത്തിലൂടെയല്ലാതെ ദത്തെടുക്കലിലൂടെ അവളുടെ മക്കളാണെന്നും അദ്ദേഹം പറയുന്നു.

ഗലാത്യർ 4:26-27, “മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ. “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു എഴുതിയി രിക്കുന്നുവല്ലോ.”

ഈ ആശയം യെശയ്യാവിലും എബ്രായർ 2 ലും ആവർത്തിക്കുന്നു.

യെശയ്യാവ് 8:18, “ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.”

അതുകൊണ്ട്, സ്ത്രീയെ ഒരൊറ്റ അസ്തിത്വമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അത് നമ്മൾ ഓരോരുത്തരുടെയും സംയോജിത സ്ഥാപനമാണ്.

ദർശനത്തിൻ്റെ സമയ ദൈർഘ്യം

ഈ ഭൂമിയിലെ നമ്മുടെ നിലനിൽപ്പിനെ ഒരു വലിയ “RELAY TEAM  മൽസരവുമായി” താര തമ്യപ്പെടുത്തണം. മത്സരത്തിൽ അവരുടെ ഭാഗം ഓടിയിട്ട് പോയവരുണ്ട്. അവർ ഇപ്പോൾ സാക്ഷി കൂട്ടിൽ നിന്നുകൊണ്ട് നമ്മുടെ ഓട്ടം കാണുന്നു. ഈ കാലഘട്ടത്തിൽ അവർ ബാറ്റൺ നമ്മുക്ക് കൈമാറി, കർത്താവിൻ്റെ വരവ് താമസമെങ്കിൽ, ഈ ബാറ്റൺ മുന്നോട്ട് കൊണ്ടുപോകുന്നതിന് അടുത്ത തലമുറകൾക്ക് നമ്മൾ കൈമാറും.

എബ്രായർ 12:1-2, “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തൻ്റെ മുമ്പിൽ വെച്ചിരുന്ന സന്തോ ഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാ സനത്തിൻ്റെ വലത്തുഭാഗത്ത്‌ ഇരിക്കയും ചെയ്തു.”

ആത്മീയ തലത്തിൽ, നാം സ്വർഗ്ഗീയ സ്ഥലങ്ങളിൽ ഇരിക്കുന്നു (എഫെസ്യർ 2:6) നമ്മൾ എല്ലാവരും ദൈവത്തിൻ്റെ ആഗോള സഭയുടെ അംഗങ്ങളാണ്. ഞങ്ങൾ സ്വർഗ്ഗത്തിൽ ചേർന്നിരിക്കുന്നു.

എബ്രായർ 12:22-24, “പിന്നെയോ സീയോൻ പർവ്വതത്തിനും ജീവനുള്ള ദൈവത്തിൻ്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും പുതു നിയമത്തിൻ്റെ മദ്ധ്യസ്ഥനായ യേശുവിനും ഹാബെലിൻ്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നത്.”

ഈ യുഗത്തിൻ്റെ അവസാനത്തിൽ, ഭൂമിയിലെ ഈ റിലേ മത്സരത്തിൽ അവസാനത്തെ ലാപ്പിൽ ഓടുന്ന സ്ത്രീയുടെ (സഭ) ബാച്ച് ആയിരിക്കും. ഈ അവസാന ലാപ്പ് ടീമിനെ “ശേഷിപ്പുകൾ” അഥവാ “സന്തതിയിൽ ശേഷിപ്പ്” എന്ന് വിളിക്കുന്നു.

വെളിപ്പാട് 12:17, “മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിൻ്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.”

അതിനാൽ മനുഷ്യൻ്റെ സൃഷ്ടിക്ക് ശേഷം നിരവധി നൂറ്റാണ്ടുകളായി സംഭവി ക്കുന്ന സംഭവങ്ങളുടെ ഒരു നീണ്ട വീഡിയോയാണ് ഈ ദർശനം എന്ന് നാം മനസ്സിലാക്കണം. ഇത് ഒരു ഫോട്ടോഗ്രാഫിക് സ്നാപ്പ്ഷോട്ട് അല്ല.

സ്ത്രീയുടെ ഗർഭവും വാഗ്‌ദത്ത ആൺകുട്ടിയും

സ്ത്രീ ഗർഭിണിയാണെന്ന് ഈ അധ്യായത്തിൽ പറയുന്നു. അതിനാൽ, സ്ത്രീയുടെ ഗർഭം കാഴ്ചയിൽ വീർത്തതായി കാണാമെന്ന് നാം അനുമാനിക്കണം.

വെളിപ്പാട് 12:2, “അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.”

സ്ത്രീയുടെ ഗർഭം

വേദപുസ്തകത്തിൽ, ഗർഭധാരണത്തെ പ്രതീക്ഷിത വാഗ്ദാന പ്രസവം (2 രാജാക്കന്മാർ 4:16, ഉല്പ. 18:10) എന്ന് തിരിച്ചറിയുന്നു. ഇത് “വാഗ്ദാനം ചെയ്യപ്പെ ടുന്ന സമയം മുതൽ അത് കൈമാറുന്ന സമയം വരെയുള്ള കാലയളവാണ്”. ദിവസങ്ങൾ കഴിയു ന്തോറും, വാഗ്ദാനത്തിൻ്റെ യാഥാർത്ഥ്യം വളരെ വ്യക്തമാകും. ഒരു സ്ത്രീയുടെ ഗർഭധാരണവു മായി ഇതിനെ താരതമ്യം ചെയ്യാം, അവളുടെ വയറിൻ്റെ വലുപ്പം അനുസരിച്ച് പ്രസവ ദിവസം അടുത്തിരിക്കുന്നുവെന്ന് എല്ലാവർക്കും മനസ്സി ലാകും. ഈ വാഗ്ദാനം “ആൺകുട്ടി” എന്ന് നമ്മൾ പറയുന്ന ഒരു പ്രത്യേക കുട്ടിയെക്കുറിച്ചാകുന്നു.

വാഗ്ദാന ഗർഭധാരണം (ഗർഭാവസ്ഥ ആരംഭം) നടന്ന സ്ഥലത്തേക്ക് നമുക്ക് മടങ്ങാം.

ഉല്പ. 3:15, “ഞാൻ നിനക്കും സ്ത്രീക്കും നിൻ്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിൻ്റെ തല തകർക്കും; നീ അവൻ്റെ കുതികാൽ തകർക്കും.”

ഉല്പത്തി 3 ലെ ഗർഭധാരണത്തിനുശേഷം, ഗർഭാവസ്ഥയുടെ വീർത്ത വയറ് വിവിധ സംഭ വങ്ങൾ മൂലം നമുക്ക് കാണാൻ കഴിയും. ഗർഭാവസ്ഥയുടെ വീർത്ത വയറ് തിരിച്ചറിയുന്ന ചില വാക്യങ്ങൾ ചുവടെ ചേർക്കുന്നു. ഈ വാക്യങ്ങൾ യഥാസമയം പുറത്തുവരുന്ന ആൺകുട്ടിയെ തിരിച്ചറിയുന്നു. ഈ വാക്യങ്ങളെല്ലാം ഇരിമ്പുകോൽ (ചെങ്കോൽ) കൊണ്ട് മേയ്പാനുള്ള ഭരണാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക (വെളി. 12:5).

  • ഉല്പത്തി 49:10, “അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവൻ്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും.”
  • സങ്കീർത്തനം 2:9,12, “ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവൻ്റെ പാത്രംപോലെ അവരെ ഉടെക്കും. അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവൻ്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.”
  • സങ്കീർത്ത. 110:2, “നിൻ്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിൻ്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.”
  • യെശയ്യാവ് 9:6, “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരി ക്കുന്നു; ആധിപത്യം അവൻ്റെ തോളിൽ ഇരിക്കും; അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.”
  • മീഖാ 5:2, “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറു തായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽ നിന്നു ഉത്ഭവിച്ചുവരും; അവൻ്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.”

വരുമെന്ന് വാഗ്ദാനം നൽകിയ ഇരുമ്പുകൊലുള്ള ആൺകുട്ടി നമ്മുടെ കർത്താവായ യേശു ക്രിസ്തു അല്ലാതെ മറ്റാരുമല്ല. അവൻ രാജാധിരാജാവും കർത്താതികർത്താവുമാണ്. ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രനെ തിരിച്ചറിയാനുള്ള മറ്റൊരു പദമാണ് “ആൺകുട്ടി” എന്ന വാക്ക് എന്നും നമുക്കറിയാം.

വാഗ്ദാന നിവൃത്തി യഥാസമയം സംഭവിച്ചു. പൗലോസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക, ഇത് ഗർഭധാരണത്തിനു ശേഷമുള്ള പ്രസവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗലാത്യർ 4:4-5, “എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തൻ്റെ പുത്രനെ സ്ത്രീയിൽ നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത് അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നേ.”

എന്തുകൊണ്ട് ദൈവം മനുഷ്യനായിത്തീർന്നു?

അമ്മ സ്വർഗ്ഗീയ യെരുശലേമിന് കോടിക്കണക്കിന് കുട്ടികളുണ്ടെങ്കിലും, ഈ പ്രത്യേക “ആൺകുട്ടിയുടെ” ഗർഭാവസ്ഥയും ജനനവുമാണ് ദർശനത്തിൻ്റെ കേന്ദ്രബിന്ദു. ഈ കുട്ടിയെ “മനുഷ്യ കുട്ടി” എന്ന് വിളിക്കുന്നതിനുള്ള ഒരു കാരണം, കുട്ടിയുടേത് മനുഷ്യ സ്വഭാവം ആണെന്ന് മനസ്സിലാക്കുക എന്നതാണ്. ഇത് “ദൈവപുത്രൻ്റെ അവതാരം” എന്ന തുമായി ബന്ധപ്പെട്ടിരിക്കുന്നു, അവിടെ ദൈവം ഒരു മനുഷ്യരൂപം എടുത്ത്‌ ജനനത്തി ലൂടെ മനുഷ്യ വംശത്തിലേക്ക് പ്രവേശിക്കുന്നു.

യേശു മനുഷ്യസഭയുടെ മനുഷ്യ ശിശു എന്നതിൻ്റെ തിരുവെഴുത്തു പരമായ ബന്ധം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകാമെങ്കിലും, അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തി ക്കുന്നുണ്ടാകാം? നിത്യനായ ദൈവം സ്ത്രീയുടെ അസ്തിത്വത്തിൽ ജനിക്കേണ്ടതിൻ്റെ കാരണം നിങ്ങൾ ചോദ്യം ചെയ്തേക്കാം.

അതിനായി നാം എബ്രായർ 2:14-18 ലേക്ക് തിരിയേണ്ടതുണ്ട്.

എബ്രായർ 2:14-18, “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെ പ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിൻ്റെ അധികാരിയായ പിശാ ചിനെ തൻ്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിൻ്റെ സന്ത തിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്. അതുകൊണ്ട് ജനത്തിൻ്റെ പാപങ്ങ ൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന് സകലത്തിലും തൻ്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവി ച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്ക് സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.”

മേൽപ്പറഞ്ഞ പ്രസ്‌താവനയിൽ, ‘അമ്മ യെരുശലേമിൻ്റെ മറ്റു മക്കളുടെ മാനുഷിക സ്വഭാ വത്തിൽ പങ്കാളിയാകാൻ ദൈവം അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി അബ്രഹാമിൻ്റെ സന്തതിയായി ജനിക്കേണ്ടതിൻ്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുന്നു, ദൈവം മനുഷ്യനായിത്തീർന്നാൽ മാത്രമേ മനുഷ്യരാശിയുടെ വീണ്ടെടുപ്പ് സാധ്യമാകൂ. അതിനാൽ ദൈവം ഒരു മനുഷ്യ ശിശുവായി ജനിക്കണം.

എബ്രായർ 3:1, “അതുകൊണ്ട് വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാ രായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.”

അവൻ നമ്മോടൊപ്പം ഒന്നായിത്തീർന്നു, നമ്മളിൽ ഒരാളായി തീർത്തു  –  ദൈവ ഭക്തിയുടെ മർമ്മം (1 തിമോ 3:16)

അതുകൊണ്ട് ആദ്യകാല സഭയിൽ, മനുഷ്യനെന്ന നിലയിൽ ദൈവത്തിൻ്റെ അവതാ രത്തെ വിശ്വസിക്കുന്നത് ഒരു മതപരമായ പ്രസ്താവനയായിരുന്നു. ആർക്കെങ്കിലും ആ വിശ്വാസം ഇല്ലെങ്കിൽ, അദ്ദേഹത്തിന് എതിർ ക്രിസ്തുവിൻ്റെ ആത്മാവുണ്ടെന്ന് കണ ക്കാക്കപ്പെട്ടിരുന്നു.

1 യോഹന്നാൻ 4:3, “യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അത് എതിർക്രിസ്തുവിൻ്റെ ആത്മാവ് തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ട്.”

മനുഷ്യപുത്രൻ എന്ന ആശയം – ആൺകുട്ടി

യേശു ഈ ഭൂമിയിലായിരുന്നപ്പോൾ എപ്പോഴും തന്നെ മനുഷ്യപുത്രൻ (ആൺകുട്ടി) എന്ന് സ്വയം സംബോധന ചെയ്തു. കാരണം, താൻ യഥാർത്ഥത്തിൽ ആരാണെന്ന് തൻ്റെ അനു യായികളെ അറിയിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഈ മനുഷ്യപുത്രൻ ലോകത്തെ ഭരി ക്കുന്ന നിത്യ രാജാവായിരിക്കും. ബുദ്ധിയുള്ളവർക്ക് അവൻ മിശിഹയാണെന്ന സൂചന മനസ്സിലാക്കാൻ കഴിയുമായിരുന്നു. അവൻ പരാമർശിക്കുന്നത് യഹൂദ ഗുരുക്കന്മാർക്കും പരീശന്മാർക്കും മനസ്സിലായി. ഇതിൻ്റെ മൂലവാഖ്യം ദാനിയേലിൽ നിന്നും എടുത്തിരിക്കുന്നു.

ദാനിയേൽ 7:13, “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികൻ്റെ അടുക്കൽ ചെന്നു; അവർ അവനെ അവൻ്റെ മുമ്പിൽ അടുത്തുവരുമാറാക്കി.”

ഈ ദാനിയേൽ ഉദ്ധരണി യേശു പീലാത്തോസിനു മുമ്പായി ആവർത്തിച്ചു, അതിൽ ലോകമെമ്പാടും തൻ്റെ ഭരണം സ്ഥിരീകരിച്ചു.

മർക്കോസ് 14:62, “ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തൻ്റെ വലത്തുഭാഗത്ത്‌ ഇരി ക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്ന് യേശു പറഞ്ഞു.”

വെളിപ്പാട് പുസ്തകത്തിൽ, യോഹന്നാൻ ഈ മനുഷ്യപുത്രനെ (ആൺകുട്ടി) സർവ്വശക്ത നായ ദൈവമായി തിരിച്ചറിയുന്നു, അവൻ തൻ്റെ ഇരുമ്പുകോൽ കൊണ്ട് ഭൂമിയെ ഭരി ക്കാൻ സ്വർഗ്ഗത്തിൽ മേഘങ്ങളിൽ വരും.

വെളി. 1:7-8, “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തു ളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വില പിക്കും. ഉവ്വ്, ആമേൻ. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരു ന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.”

വെളിപ്പാട് 19:15, “ജാതികളെ വെട്ടുവാൻ അവൻ്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറ പ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ട് അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവ ത്തിൻ്റെ കോപവും ക്രോധവുമായ മദ്യത്തിൻ്റെ ചക്ക് അവൻ മെതിക്കുന്നു.”

ഉപസംഹാരം

ഞങ്ങൾ വ്യക്തായി ഇനിപ്പറയുന്ന കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.

  • സ്ത്രീ
  • അവളുടെ ഗർഭം
  • ആൺകുട്ടി

ഇവയെ ടിപിഎം വ്യാഖ്യാനവുമായി നിങ്ങൾ താരതമ്യം ചെയ്യണം.

ടി‌പി‌എം പ്രസിദ്ധീകരണമായ “വെളിപ്പാട് പുസ്തകം” എന്ന പുസ്തകത്തിൻ്റെ 12-‍ാ‍ം അധ്യായം ഞാൻ വായിക്കുകയായിരുന്നു, അവരുടെ നിഗമനത്തിൽ എത്താൻ അവർ പെടുന്ന കഷ്ട പ്പാട് കണ്ട് എനിക്ക് വലിയ രസം തോന്നി. അവരുടെ ഇഷ്ടപ്പെട്ട ഉപദേശങ്ങൾ തയ്യാറാക്കു ന്നതിനുള്ള വ്യക്തിത്വങ്ങളെ അവർ ഇതിനകം തിരിച്ചറിഞ്ഞിരുന്നതിനാൽ, ആൺകുട്ടി യെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനം പുറത്തുകൊണ്ടുവരാൻ അവർ സ്ത്രീയെക്കാൾ വളരെയധികം കഷ്ടപ്പെടുന്നു. തിരുവെഴുത്തുകൾ ഒരു വിധത്തിലും തുണയ്ക്കാത്ത അവരുടെ “തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിനെ (അവരുടെ വെള്ള ധാരികൾ)” ന്യായീകരിക്കു ന്നത് ചുവടെയുള്ള സ്ക്രീൻ‌ ഷോട്ടുകൾ‌ പരിശോധിച്ച് മനസ്സിലാക്കുക. കൊലോസ്യർ 3:11-ലെ ഒരു ആഗോള സർവ്വവ്യാപിയായ സഭയുടെ നിർവചനം അവർ എടുക്കുന്നു, സ്ത്രീയിൽ നിന്ന് പുറത്തുവരുന്ന ആൺകുട്ടി അതാണെന്ന് പറയുന്നു.

Rapture Series – Scriptural Twist of The Pentecostal Mission – 2

(മുകളിലുള്ള സ്ക്രീൻ ഷോട്ടിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.)

(പലതായ നമ്മെ ഒന്നാക്കുവാൻ ആൺകുട്ടി സഭ ഒരു ശരീരമാകുന്നു. “അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു” (കൊലോ സ്യർ 3:11). അതുകൊണ്ട് മഹാസർപ്പമായ സാത്താനെ തോൽപിച്ച, ആത്മാവിനാൽ സ്നാനപ്പെട്ട, തിരഞ്ഞെടുക്കപ്പെട്ട, ഒരു കൂട്ടം വിശുദ്ധന്മാരുടെ ഒരു സംഘമാണ് ആൺകുട്ടി അല്ലാതെ ഒരു വ്യക്തിയല്ല. “അവർ (തിരഞ്ഞെടുക്കപ്പെട്ട കൂട്ടം) അവനെ കുഞ്ഞാടിൻ്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപ ര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല” (വെളിപ്പാട് 12:11). ലോകമെമ്പാടുമുള്ള സഭ ഒരു പൊതുവായ രീതിയിൽ പ്രാർത്ഥിക്കുമെങ്കിലും, ദൈവത്തോട് രാത്രിയിലും പകലും കരഞ്ഞു വിളിച്ചപേക്ഷിക്കുന്നവരും എല്ലാ കാര്യങ്ങളും തരണം ചെയ്യേണ്ടതിന് പ്രാർത്ഥനയിൽ ഭക്തിനിര്‍ഭരമായി കഷ്ടപ്പെടുന്നവരും അവൻ്റെ (ക്രിസ്തുവിൻ്റെ) സ്വരൂപ ത്തിൽ രൂപാന്തരപ്പെടുന്നവരും അതുകൊണ്ട് അവൻ്റെ വരവിങ്കൽ ഉൾപ്രാപണം (RAPTURE) പ്രാപിക്കുന്നവരുമാണ് സഭയ്ക്കുള്ളിലെ തിരഞ്ഞെടുക്കപ്പട്ടവർ. അവർ സ്വഭാവത്തിൻ്റെ വടിയും അധികാരവുമായ ഇരുമ്പുകോൽ കൊണ്ട് എല്ലാ ജാതികളേയും ഭരിക്കേണ്ടതിന് ജ്ഞാനത്താൽ നിറഞ്ഞവരും അകത്തേ മനുഷ്യൻ ശക്തിയിലും ബലത്തിലും വളർന്നവ രുമാണ്. സഭ നിർമ്മിക്കുന്ന ആത്മാവ് നിറഞ്ഞ എല്ലാവരും ഉൾപ്രാപണം പ്രാപിക്കുകയില്ല, ജയശാലിയായ വിശുദ്ധന്മാർ (ആൺകുട്ടി) മാത്രം യേശുവിൻ്റെ വരവിങ്കൽ എടുക്കപ്പെടും.)

വെളിപ്പാട് 12:11 സഭാ ജനങ്ങളുടെ രക്തസാക്ഷിത്വമാണ്, വെളിപ്പാട് 12:5-ൽ അവർ അവ കാശപ്പെടുന്ന കപട ഉൾപ്രാപണവുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നാൽ TPM ദൈവശാസ്ത്രജ്ഞന്മാർ അവരുടെ തെറ്റായ സിദ്ധാന്തത്തെ പിന്തുണയ്ക്കാൻ പോലും വെളിപ്പാട് 12:11 ൻ്റെ പിന്തുണ സ്വീകരിക്കേണ്ടതുകൊണ്ട് ആശയക്കുഴപ്പത്തിലാണ്.

ക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും പകരം വയ്ക്കുന്നതിൽ നിന്നും ഒരു പടി പോലും പിന്‍മാറാനുദ്ദേശിച്ചിട്ടില്ലാത്ത ഒരു കൂട്ടം ആളുകളിൽ നിന്ന് മെച്ച പ്പെട്ട വ്യാഖ്യാനം നിങ്ങൾ പ്രതീക്ഷിക്കുന്നോ?

ടിപിഎമ്മിലുള്ള ഈ വ്യാഖ്യാനത്തിൻ്റെ ഉറവിടം നിങ്ങൾക്ക് ഇപ്പോൾ മനസ്സി ലായോ? അതെ, അത് എതിർ ക്രിസ്തുവിൻ്റെതാണ്.

1 കൊരി. 16:22, “കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവ് വരുന്നു.”

തുടരും…..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

 

Leave a Reply

Your email address will not be published. Required fields are marked *