പെന്തക്കോസ്ത് മിഷൻ അനീതിയുടെയും മറ്റുള്ളവരേക്കാൾ തങ്ങൾ ശ്രേഷ്ടരാണെന്നുള്ള തന്ത്രത്തിൻ്റെയും അടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നു. അവരുടെ സ്വർഗ്ഗത്തിലെ 4 ശ്രേണികളെ ക്കുറിച്ച് നമുക്കറിയാം, അതിൽ ഏറ്റവും ശ്രേഷ്ഠമായ ശ്രേണി അവരുടെ വെളുത്ത വസ്ത്രം ധരിച്ച വിശുദ്ധന്മാർക്ക് അനുവദിച്ചിരിക്കുന്നു. എന്നാൽ, ഈ രോഗം സീയോനോടൊപ്പം പോലും അവസാനിക്കുന്നില്ല. അവരുടെ സീയോനുള്ളിൽ വിവിധ വിഭാഗങ്ങളും ഉപ വിഭാഗങ്ങളും ഉണ്ട്. സംഘടനയിലെ ഒരു മുതിർന്നയാൾക്ക് ജൂനിയ റിൻ്റെ ചെലവിൽ പ്രധാന ഓഹരിയും പ്രത്യേക തിരഞ്ഞെടുപ്പുകളും അവകാശപ്പെടു മ്പോൾ ടിപിഎമ്മിലെ മിക്ക അതിക്രമങ്ങളും സംഭവിക്കുന്നു. അതിക്രമങ്ങൾ നടക്കു കയും തുറന്നുകാട്ടുകയും ചെയ്യുമ്പോഴും, കുറ്റവാളിയെ അവൻ്റെയും അവളുടെയും ഉന്നതന്മാരായ വ്യക്തികളുമായുള്ള സ്വാധീനത്തെ അടിസ്ഥാനത്തിൽ അവർ പരിഗണി ക്കുന്നു. കുറ്റവാളിക്ക് ചീഫ് പാസ്റ്റർമാരുമായി നല്ല ബന്ധം ഉണ്ടെങ്കിൽ, സംഭവം മൂടിവ യ്ക്കുകയും അവരുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യും. ഇരട്ടത്താപ്പ് ടിപിഎമ്മിലെ ഒരു മാനദണ്ഡം ആകുന്നു.
കർത്തൃ മേശയ്ക്കിടെയുള്ള അപമാനം
മേൽപ്പറഞ്ഞ എല്ലാ ക്രൂരതകളും ഒരു വിശ്വാസിയുടെ വ്യക്തമായ കാഴ്ചയിൽ ദൃശ്യമാക ണമെന്നില്ല. മൂടിവയ്ക്കുന്നതിൽ അവർ യജമാനന്മാരാണ്. എന്നാൽ, നിങ്ങൾ കണ്ടിട്ടുള്ള തായ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ടിപിഎ മ്മിലെ കർത്തൃ മേശയിൽ നിന്ന് ചില ആളുകളെ നീക്കംചെയ്യുന്നത് ഞാൻ ഒരുപാടു പ്രാവശ്യം കണ്ടിട്ടുണ്ട്. ഞാനിപ്പോൾ അതിനെ കർത്തൃ മേശയായി കണക്കാക്കുന്നില്ല, എന്നാൽ മികച്ച ഒരു വാക്ക് കിട്ടാത്തതിനാൽ, നമുക്ക് അങ്ങനെ വിളിക്കാം. അവർ മറ്റൊരു സഭയിൽ സ്നാനമേറ്റതിനാൽ ടിപിഎമ്മിൻ്റെ അപ്പത്തിനും വീഞ്ഞിനും യോഗ്യത യില്ല എന്നതാണ് ഈ ആളുകളെ കർത്തൃ മേശയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള പ്രധാന കാരണം.
ഒരാൾ ഇരുന്നതിനുശേഷം കർത്തൃ മേശയിൽ നിന്ന് നീക്കം ചെയ്യുന്നത് ഗുരുതര മായ അപമാനമാണെന്ന് ഞാൻ കരുതുന്നു. അങ്ങനെ ഒരു വ്യക്തിയെ മാറ്റാൻ വേദപു സ്തകം ആർക്കും ഒരു അധികാ രവും നൽകുന്നില്ല. കാരണം, ടിപിഎം അനുസരിച്ച്, ദൈവ സഭ (CHURCH OF GOD) ഒരു ആഗോള സ്ഥാപനമല്ല (GLOBAL BODY), മറിച്ച് ടിപിഎം അല്ലെങ്കിൽ എൻടിസി അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഘടനയാണ്. ക്രിസ്തുവിൻ്റെ ശരീരത്തിലെ ഒരു അവയവത്തെ അപമാ നിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന് അവർ കരുതുന്നു. അപ്പത്തിലും വീഞ്ഞിലും പങ്കാളിയാകുന്നതിന് മുമ്പ് സ്വയം പരിശോധിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
1 കൊരിന്ത്യർ 11:28-29, “മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നു കയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ. തിന്നുകയും കുടിക്കയും ചെയ്യു ന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്ക് ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.”
അത്തരമൊരു അപമാനത്തിൻ്റെ ഔദ്യോഗിക കാരണം എന്താണെന്ന് നിങ്ങൾ ക്കറിയാമോ? സ്‌നാനപ്പെടുത്തിയ ശുശ്രുഷകൻ ആത്മാവില്ലാത്തവൻ ആണെ ന്നവർ പറയുന്നു. അതുകൊണ്ട് അവൻ്റെ സ്നാനം ശരിയായ സ്നാനമല്ല. അതു കൊണ്ട്, ഈ വ്യക്തിയെ ടിപിഎമ്മിൻ്റെ വെള്ള ധരിച്ച പുരോഹിതന്മാർ ടിപിഎ മ്മിലേക്ക് വീണ്ടും സ്നാനപ്പെടുത്തേണ്ടതുണ്ട്. അപ്പോൾ മാത്രമേ TPM അപ്പവും വീഞ്ഞും എടുക്കാൻ അദ്ദേഹത്തിന് യോഗ്യത ഉണ്ടാകു.
“ആത്മാവ് നിറഞ്ഞു” എന്ന പദത്തിൻ്റെ അർത്ഥം ആത്മാവിൻ്റെ ഫലങ്ങളല്ല. “ആത്മാവ് നിറഞ്ഞു” എന്ന വാക്കിനെ ടിപിഎം വ്യാഖ്യാനിക്കുന്നത് അവരുടെ പറയപ്പെടുന്ന അന്യ ഭാഷകളിൽ അലറുകയും അലയ്ക്കുകയും ചെയ്യാനും അവരുടെ ജോലിയിൽ പ്രവേശി ക്കാനും കഴിയുന്ന ഒരാളായിട്ടാണ്. അവരുടെ അഭിപ്രായത്തിൽ, “ആത്മാവ് നിറ യാത്ത” ഒരു വ്യക്തി നിങ്ങളെ സ്നാനപ്പെടുത്തിയാൽ, രണ്ടാമത്തെ വരവിൽ നിങ്ങൾ എടുക്കപ്പെടുകയില്ല.
സ്ഥാപകനെ പരിശോധിക്കുന്നു
ഇത്തരത്തിലുള്ള നിയമങ്ങൾ മറ്റുള്ളവരിൽ നിർബന്ധിതമാകുമ്പോൾ, ടിപിഎമ്മിൽ എല്ലാവർക്കും ഇത് സാർവ്വത്രികമായി ബാധകമാണോ എന്ന് നമ്മൾ പരിശോധിക്കേ ണ്ടതല്ലേ?
പെന്തക്കോസ്ത് മിഷൻ്റെ സ്ഥാപകൻ (അപ്പോൾ സിലോൺ പെന്തക്കോസ്ത് മിഷൻ) അവ രുടെ കർത്തൃ മേശയ്ക്ക് യോഗ്യത നേടിയിട്ടുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. ടിപിഎം അവരുടെ സ്ഥാപകനും ആദ്യത്തെ ചീഫ് പാസ്റ്ററുമായ പോൾ രാമൻകുട്ടിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചു. ജീവചരിത്രം വായിക്കുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക.
ഒന്നാം അധ്യായത്തിൻ്റെ സമാപനത്തിൽ നാലാം പേജിൽ, അസരപ്പ എന്ന പേരിൽ ഒരു സിഎംഎസ് വ്യക്തി അദ്ദേഹത്തെ സ്നാനപ്പെടുത്തിയതായി നാം വായിക്കുന്നു.
ഡോ. അസരപ്പയും ഭാര്യയും സന്തോഷ ഭരിതരായി. ക്രിസ്തുവിനെക്കുറിച്ച് കൂടുതലറിയാ നുള്ള ഉത്സാഹം രാമൻകുട്ടിയുടെ ഹൃദയത്തിൽ വർദ്ധിച്ചു. അതിനാൽ, പെട്ടെന്ന്, സിഎംഎസ് സഭയിലെ വ്യക്തി അദ്ദേഹത്തെ സ്നാനപ്പെടുത്തി, പോൾ എന്ന ക്രിസ്തീയ പേര് നൽകി.
ബ്രിട്ടീഷ് ആംഗ്ലിക്കൻ സഭയുടെ ദക്ഷിണേഷ്യൻ ശാഖയായിരുന്നു സിഎംഎസ് എന്ന് നമു ക്കറിയാം. അവർ വെള്ളം തളിച്ചുള്ള സ്നാന (SPRINKLING BAPTISM) ശുശ്രുഷ പിന്തുടർന്നു. അതുകൊണ്ട്, അദ്ദേഹത്തെ സ്നാനപ്പെടുത്തിയത് അന്യഭാഷ പറയുന്ന ഒരു പ്രഭാഷകന ല്ലെന്നും വെള്ളത്തിൽ മുക്കി സ്നാനപ്പെടുത്തിയിട്ടില്ലെന്നും ചിന്തിക്കുന്നത് ഉചിതമാണ്.
പിന്നീട് 7-ാം പേജിൽ, ഇനിപ്പറയുന്ന ഭാഗം ഞങ്ങൾ വായിച്ചു.
റവ. എബ്രഹാം എന്ന ഇംഗ്ലീഷ് പ്രസംഗകൻ വാദിച്ചു: `ഞാൻ ഒരിക്കൽ സ്‌നാനമേറ്റു. വീണ്ടും സ്‌നാനമേൽക്കാൻ ഞാൻ തയ്യാറല്ല ’. അതിനാൽ, എന്തുചെയ്യണമെന്നറിയാതെ മതപണ്ഡിതനായ (CATECHIST) പോൾ കുഴങ്ങി. അതിനാൽ, അദ്ദേഹം ഇപ്രകാരം പ്രാർ ഥിച്ചു: കർത്താവേ, ഞാൻ വീണ്ടും സ്നാനപ്പെടണമെന്ന് അങ്ങ് എന്നോട് പറഞ്ഞാൽ, ഞാൻ വീണ്ടും സ്നാനപ്പെടാൻ തയ്യാറാണ്. ഞാൻ നിരസിക്കുകയില്ല.
കർത്താവ് വെളിപ്പെടുത്തിയാൽ “ആത്മാവ് നിറഞ്ഞ” ഒരു വ്യക്തിയിൽ നിന്നും വീണ്ടും സ്‌നാനമേൽക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നുവെന്ന് നാം കാണുന്നു.
അടുത്ത ഖണ്ഡികയിൽ, അദ്ദേഹം ആഗ്രഹിച്ച വെളിപ്പാട് കിട്ടിയില്ലെന്ന് നാം കാണുന്നു.
മുങ്ങി സ്നാനപ്പെടാൻ മനസില്ലാത്തവർക്കൊപ്പം, കർത്താവ് വെളിപ്പെടുത്തി യാൽ മുങ്ങി സ്നാനപ്പെടാമെന്ന ദൃഡനിശ്ചയത്തോടെ പോൾ എന്ന മതപണ്ഡി തനും ആ യോഗങ്ങളിൽ പങ്കെടുത്തു. വലിയ അനുഗ്രഹമായി മാറിയ ആ കാത്തിരുപ്പ് യോഗങ്ങൾ പത്തുദിവസം തുടർന്നു. അവർ ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിച്ചു.
ഞങ്ങൾ പുസ്തകം വായന തുടർന്നു, അദ്ദേഹം വീണ്ടും സ്നാനമേറ്റതായി പ്രതിപാദിക്കുന്ന ഒരു സ്ഥലവും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അദ്ദേഹം മറ്റു പലരെയും സ്നാനപ്പെ ടുത്തി. വീണ്ടും സ്നാനമേൽക്കുന്നതിനെ ക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലിനായി കാത്തിരുന്ന അദ്ദേഹത്തെ ക്കുറിച്ച് ടിപിഎം വളരെ വിശദമായി പറയുമ്പോൾ, അദ്ദേഹം വീണ്ടും സ്നാനപ്പെട്ടിരുന്നുവെങ്കിൽ അവർ തീർച്ചയായും പരാമർശിക്കുമായിരുന്നു. അതു കൊണ്ട്, അദ്ദേഹം വീണ്ടും സ്നാനപ്പെട്ടിട്ടില്ലെന്ന് കരുതുന്നത് തികച്ചും ന്യായമാണ്.
പുസ്തകത്തിലെ മിക്ക കഥകളും പക്ഷപാതപരവും കാര്യപരിപാടികളുമായി ബന്ധപ്പെട്ട തായതിനാൽ, നാണക്കേട് ഒഴിവാക്കാൻ ഭാവി പതിപ്പുകളിൽ അവർ പോളിൻ്റെ വീണ്ടും സ്നാന വിഭാഗം ചേർത്താൽ നാം ആശ്ചര്യപ്പെടേണ്ടതില്ല.
ഉപസംഹാരം
ടിപിഎം നിർവചനം അനുസരിച്ച് പാസ്റ്റർ പോളിനെ “ആത്മാവ് നിറഞ്ഞ” ഒരു വ്യക്തി സ്നാനപ്പെടുത്തിയിട്ടില്ല എന്നതിൻ്റെ ഈ തെളിവ് കണ്ടിട്ട്, നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരോട് വ്യത്യസ്തമായ ഒരു മാനദണ്ഡം ഉന്നയിക്കാൻ കഴിയുന്നു?
പാസ്റ്റർ പോൾ കൈക്കൊണ്ട സ്നാനം സാധുവായ ഒന്നല്ലാത്തതിനാൽ ടിപിഎം പഠിപ്പിക്കൽ അനുസരിച്ച്, അദ്ദേഹം ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെ ടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
അവരുടെ ഉപദേശങ്ങൾ ഒരിക്കലായിട്ടു വിശുദ്ധർക്ക് നല്കിയതാണെന്ന് അവകാശ പ്പെടുന്നതിൽ നിർബന്ധം പിടിക്കുന്ന ടിപിഎം മേധാവിയോടും കൂട്ടാളികളോടും ഇനിപ്പ റയുന്ന ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
പെൺ താറാവിന് നല്ലതായിട്ടുള്ളത് ആൺ താറാവിനും നല്ലതല്ലേ?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.