വെളിപ്പാട് 12-ാം അധ്യായത്തിലെ ദർശനത്തിൽ കണ്ട കഥാപാത്രങ്ങളെ നമ്മൾ മനസ്സി ലാക്കി. സ്ത്രീ സഭയാണെന്ന് ഞങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, നമ്മൾ ശരിയായി മനസ്സിലാക്കിയാൽ ഈ സ്ത്രീയെ ഇസ്രായേൽ എന്ന് വിളിക്കുന്നതിൽ തെറ്റില്ല.
നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യം, സഭ (Ekklesia/ Congregation/Assembly) എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ ഈ സ്ത്രീ കർത്താവിൻ്റെ പുനരുത്ഥാനത്തിനുശേഷം നിലവിൽ വന്നതല്ല എന്നതാണ്. സൃഷ്ടിയുടെ തുടക്കം മുതൽ തന്നെ അത് ഉണ്ടായിരുന്നു. ടിപിഎമ്മിൻ്റെ പ്രതീക്ഷയേയും വഞ്ചനാപരമായ ഉപദേശങ്ങളെയും തകർക്കും എന്നതിനാൽ ടിപിഎമ്മിന് ഈ സത്യം ഇഷ്ടമല്ല.
എന്നാൽ, യേശുവിനു മുമ്പ് ജീവിച്ചിരുന്ന വിശുദ്ധന്മാർക്ക് ഈ ദർശനം ഉണ്ടായിരുന്നു. ക്രൂശിക്കപ്പെട്ട യേശുവിനെ കാണാൻ നാം ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നതു പോലെ, പഴയനിയമ വിശുദ്ധന്മാർ തങ്ങളുടെ ഭാവിയിലേക്ക് ഉറ്റുനോക്കി, അവിടെ മിശിഹാ തങ്ങളുടെ പാപങ്ങളുടെ പരിഹാരമായിരികുമെന്ന് അവർ മനസ്സിലാക്കി.
1 യോഹന്നാ. 2:2, “അവൻ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രം അല്ല, സർവ്വലോകത്തിൻ്റെ പാപത്തിനും തന്നേ.”
ടിപിഎം ഉപദേശമനുസരിച്ച്, AD 30 നു ശേഷം ജനിച്ചവരുടെ പ്രായശ്ചിത്ത യാഗമാകാൻ മാത്രമേ ക്രിസ്തുവിന് കഴിയൂ. ക്രിസ്തുവിനു മുൻപ് ജീവിച്ച ജനങ്ങളെ വീണ്ടെടുക്കുന്നതിൽ അവരുടെ ടിപിഎം-ദൈവത്തിന് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. സമയത്തിൻ്റെ വലയിൽ കുടുങ്ങി എല്ലാ ലോകത്തെയും രക്ഷിക്കുന്നതിൽ പ്രശ്നങ്ങളുള്ള ഒരു ദൈവത്തെ അവർ പ്രസംഗിക്കുന്നു.
ദൈവ സഭ, സമയ പരിമിതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തുന്ന കുറച്ച് വാക്യങ്ങൾ നമുക്ക് പരിശോധിക്കാം. എന്നാൽ അതിനുമുമ്പ്, എക്ലേഷ്യ എന്നാൽ അസംബ്ലി അഥവാ സഭ എന്നാണ് അർത്ഥമാക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം. ടിപിഎം ആളുകൾ മനസ്സിലാക്കുന്നതുപോലെ ഇത് ഏതെങ്കിലും ഒരു സ്ഥാപനം അർത്ഥമാക്കുന്നില്ല. നിങ്ങൾക്ക് സ്ട്രോംഗ്സ് കോൺകോർഡൻസ് 1577 പരിശോധിക്കാം.
പഴയ നിയമ പിതാക്കന്മാരുടെ സഭയെക്കുറിച്ചുള്ള ധാരണ
കർത്താവിൻ്റെ സഭ സമയം, പ്രദേശം, വംശം അതുമല്ലെങ്കിൽ അത്തരം ഉപരിപ്ലവമായ അതിർവരമ്പുകളുമായി ബന്ധിപ്പിക്കാവുന്ന ഒന്നല്ല. ദാവീദ് സഭയെ എങ്ങനെ മനസ്സിലാ ക്കിയെന്ന് നമുക്ക് നോക്കാം.
സങ്കീർത്തനം 74:2, “നീ പണ്ടുപണ്ടേ സമ്പാദിച്ച നിൻ്റെ സഭയെയും നീ വീണ്ടെടുത്ത നിൻ്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോൻ പർവ്വതത്തെയും ഓർ ക്കേണമേ.”
ഈ സഭ കാലം മറികടന്ന് എന്നെന്നേക്കും തുടരുന്ന വിശ്വാസികളുടെ ഒരു പുരാതന സമൂഹമാണെന്ന് ദാവീദിന് വ്യക്തമായി അറിയാമായിരുന്നു.
ഇസ്രായേലിൻ്റെ ചരിത്രം വിശദീകരിക്കുന്നതിനിടയിൽ സ്തെഫാനോസ് രസകരമായ ഒരു കാര്യം ഉദ്ധരിക്കുന്നു. മിസ്രയീം മുതൽ കനാൻ വരെയുള്ള ഇസ്രായേൽ യാത്രയെ കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ “മരുഭൂമിയിലെ സഭയിൽ” യേശുവിൻ്റെ സാന്നിധ്യം അദ്ദേഹം തിരിച്ചറിഞ്ഞു.
അപ്പൊ.പ്രവ. 7:38, “സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്ക ന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്ക് തരുവാൻ ജീവനുള്ള അരുളപ്പാട് ലഭിച്ചവനും അവൻ തന്നേ.”
ഈ ഭാഗം വായിക്കുമ്പോൾ, യേശുവിൻ്റെ കാലത്തിനുമുമ്പ് തന്നെ സഭ എങ്ങനെ നിലവിൽ വന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സഭയെ (EKKLESIA) കുറിച്ച് ശരിയായ ധാരണയുള്ള എല്ലാ ജനങ്ങളുടെയും ഇടയിൽ ഈ ധാരണ ഒരുപോലെ ആയിരുന്നു. മോശെ അതിനെക്കുറിച്ച് ചിന്തിച്ചതെങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.
എബ്രായർ 11:24-26, “വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിൻ്റെ തൽക്കാ ലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ട് ഫറവോൻ്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നത് നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു.”
മുകളിലുള്ള തിരുവെഴുത്തുകളിൽ രണ്ട് പദങ്ങൾ ഞങ്ങൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
- ദൈവജനം (സഭ / എക്ലേഷ്യ)
- ക്രിസ്തുവിൻ്റെ നിന്ദ (ആയിരക്കണക്കിന് വർഷങ്ങൾ ഭാവിയിൽ നോക്കിക്കൊണ്ട്, അപ്പോൾ ശാരീരികമായി ജനിച്ചിട്ടില്ലാത്ത യേശുക്രിസ്തു)
ടിപിഎമ്മിൻ്റെ വക്രതകളെക്കാൾ മോശെ ക്രിസ്തുവിൻ്റെ സുവിശേഷം മനസ്സിലാക്കിയിരു ന്നുവെന്ന് വ്യക്തം.
പൗലോസ് അത് എങ്ങനെ മനസ്സിലാക്കി?
സ്വാഭാവിക ഇസ്രായേലിനെ ആത്മീയ ഇസ്രായേലിൽ നിന്ന് പൗലോസ് വ്യക്തമായി വേർതിരിച്ചറിയുകയും അതിനെ നാട്ടൊലിവും കാട്ടൊലിവുമായി സാമ്യപ്പെടുത്തുകയും ചെയ്യുന്നു. സ്വാഭാവിക ഒലിവിൻ്റെ (ഇസ്രായേല്യർ) ശാഖകൾ മുറിച്ച് അതേ സ്ഥലത്തു തന്നെ കാട്ടൊലിവിൻ്റെ (ജാതികൾ) ശാഖകൾ ഒട്ടിച്ച ഒരു കഥ അദ്ദേഹം നമ്മോട് പറയുന്നു. അവരുടെ അവിശ്വാസം മൂലം മാതാപിതാക്കളിൽ നിന്ന് അവരെ വെട്ടിക്കളഞ്ഞു.
റോമർ 11:20-24, “ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിൻ്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിൻ്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവ ത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ വരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.”
ജാതികളായ നമ്മെ ഒട്ടിച്ചിരിക്കുന്ന പ്രധാന തടി പൗലോസ് വ്യക്തമായി തിരിച്ചറിയുന്നു. നമ്മൾ മൊത്തത്തിൽ ഒരു പുതിയ ഒലിവ് ആണെന്ന് അദ്ദേഹം പറയുന്നില്ല. ആ ഒലി വിൻ്റെ ഭാഗമാകാൻ ഇതിനകം നിലവിലുള്ള ഒലിവ് മരത്തിലേക്ക് നമ്മളെ ഒട്ടിച്ചു. കാട്ടൊ ലിവ് ശാഖയെ ദൈവത്തിൻ്റെ ഇസ്രായേലായി ഒട്ടിച്ച ഈ ഒലിവിനെ അദ്ദേഹം തിരിച്ചറി യുന്നു (ഗലാത്യർ 6:16).
ഉപസംഹാരം
2000 വർഷം ആയുസ്സുള്ള വെളിപ്പാട് 12 ലെ സ്ത്രീ യുടെ പഴക്കത്തിലേക്ക് ടിപിഎമ്മിൻ്റെ നിർവചനം തള്ളിക്കയറ്റരുത്. ഈ സ്ത്രീ ദൈവത്തിൻ്റെ ഇസ്രാ യേലാണ്, അവളിൽ നിന്നാണ് നമ്മുടെ മിശിഹാ വന്ന് ദൈവത്തിലേക്കും അവൻ്റെ സിംഹാസന ത്തിലേക്കും എടുക്കപ്പെട്ടത് (വെളിപ്പാട് 12:5). യേശുവിൻ്റെ സഭ അപ്പൊസ്തലന്മാരുടെയും പ്രവാ ചകന്മാരുടെയും അടിസ്ഥാനത്തിൽ നിർമ്മിച്ചിരി ക്കുന്നു. അപ്പൊസ്തലന്മാർ പുതിയനിയമ കാലഘട്ട ത്തിലെ സഭാ ഉപദേശങ്ങളെ പരാമർശിക്കുമ്പോൾ പ്രവാചകന്മാർ (അവരുടെ പഠിപ്പിക്കലുകൾ) പഴയനിയമ കാലഘട്ടത്തിലെ നിർമാണ ബ്ലോക്കുകളെ പരാമർശിക്കുന്നു.
ലൂക്കോ. 24:44, “പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാ കേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.”
ഇതിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.
സഭയുടെ അടിസ്ഥാനം ഇതിനകം തന്നെ സ്ഥാപിച്ചിരിക്കുന്നു. ടിപിഎം പഠിപ്പിക്കുന്നതു പോലെ കൂടുതൽ കല്ലുകൾ അടിസ്ഥാനത്തിൽ ഇടേണ്ടതില്ല. ടിപിഎമ്മിൻ്റെ ഈ വെള്ള വസ്ത്ര ധാരികൾ തട്ടിപ്പുകാരാണ്, അവർ അടിസ്ഥാനമല്ല.
1 കൊരിന്ത്യർ 3:11, “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴികയില്ല.”
തുടരും….
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.