കഴിഞ്ഞ ലേഖനത്തിൽ, സഭയായ സ്ത്രീയെ ദൈവത്തിൻ്റെ ഇസ്രായേൽ എന്നും വിളിക്കാ മെന്ന് നമ്മൾ കണ്ടു. ഈ സ്ത്രീ 3.5 വർഷം ഒരു പരിശോധന നേരിടേണ്ടി വരുമെന്നും നമ്മൾക്കറിയാം. 7-12 വാക്യത്തിൽ, എതിർ ക്രിസ്തു ഭരണത്തിലേക്ക് നയിക്കുന്ന കൂര്‍മ്മാഗ്ര മായ (TIPPING POINT) മാലാഖമാരുടെ യുദ്ധം നമുക്ക് കാണാൻ കഴിയും.
വെളിപ്പാ. 12:7-12, “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവൻ്റെ ദൂതന്മാരും മഹാസർപ്പത്തോട് പടവെട്ടി; തൻ്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ല താനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റി ച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു; അവൻ്റെ ദൂതന്മാരെയും അവനോട് കൂടെ തള്ളിക്കളഞ്ഞു. അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടത്: ഇപ്പോൾ നമ്മുടെ ദൈവത്തിൻ്റെ രക്ഷയും ശക്തിയും രാജ്യവും അവൻ്റെ ക്രിസ്തുവിൻ്റെ ആധിപത്യവും തുടങ്ങിയിരി ക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപ വാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിൻ്റെ രക്തം ഹേതുവാ യിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായു ള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാച് തനിക്ക് അല്പകാ ലമേയുള്ളു എന്നു അറിഞ്ഞ് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരി ക്കുന്നു.”
മഹോപദ്രവത്തിനു മുൻപുള്ള (PRE-TRIB) പശ്ചാത്തലം
ഇന്ന് ഞങ്ങളുടെ ടിപിഎം തീവ്രവാദികളിൽ ഒരാൾ (കോയിൽമണി സ്റ്റീഫൻ ഡാനിയേൽ) കുറച്ച് വാക്യങ്ങൾ എയ്തു, അവ സന്ദർഭത്തിന് വിരുദ്ധമായി നോക്കിയാൽ അവരുടെ ഷണ്ഡന്മാരുടെ ശുശ്രുഷയെ സാധൂകരിക്കുന്നതായി തോന്നും. അവൻ്റെ അഭിപ്രായം പരി ശോധിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഇതേ രോഗം നമ്മുടെ പ്രീ-ട്രിബ് സഹോദരന്മാ രിലും കാണപ്പെടുന്നു. അവരുടെ പ്രിയപ്പെട്ട ഒരു വാക്യം 2 തെസ്സലൊനീ. 2:6-7 ആകുന്നു.
അവൻ സമയത്തിനു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിൻ്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതു വരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
“വഴിയിൽ നിന്ന് പുറത്തെടുക്കേണ്ടത് പരിശുദ്ധാത്മാവാണ്, പരിശുദ്ധാത്മാവി നൊപ്പം സഭയും എടുക്കപ്പെടും” എന്ന് ഈ പ്രീ-ട്രിബ് സഹോദരന്മാർ (ടിപിഎം വെള്ള വസ്ത്ര ധാരികൾ ഉൾപ്പെടെ) നമ്മോട് പറയുന്നു, അങ്ങനെ അവരുടെ മഹോപദ്രവത്തിനു മുൻപേയുള്ള ഉൽപ്രാപണം തെളിയിക്കുന്നു . അവർ അധ്യായത്തിലെ 1-ാം വാഖ്യം മുതൽ വായിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള നിഗമനത്തിലെത്തുമായിരുന്നില്ല. അയ്യോ, പിശാച് പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ഇത്തരത്തിലുള്ള വ്യാഖ്യാനത്തെ “Eisegesis” എന്ന് വിളിക്കുന്നു, അതിൽ നിങ്ങൾ നിങ്ങളുടെ മുൻവിധികൾ, പരിപാടികൾ, പക്ഷപാതങ്ങൾ മുതലായവ അവതരിപ്പിക്കുന്ന രീതിയിൽ വാചകം വ്യാഖ്യാനിക്കുന്നു.
അതേ വാക്യവും സന്ദർഭവും വീണ്ടും പരിശോധിക്കുക, ദുരൂഹതയുടെ നിഗൂഢത പൂർണ്ണ മായി വെളിപ്പെടുത്തുന്നതിൽ നിന്ന് തടയുന്നതെന്താണെന്ന് നിങ്ങളെ അറിയിക്കുന്ന സൂചനകളൊന്നും ഞങ്ങൾക്ക് ലഭിക്കുന്നില്ല. എന്നാൽ, അതിൻ്റെ പൂർണ്ണമായ അനാച്ഛാ ദനം എന്നറിയപ്പെടാൻ പോകുന്ന സംഭവത്തിൻ്റെ ഒരു ഒളിനോട്ടം നമുക്ക് വെളിപ്പാട് 12 ൽ നിന്നും ലഭിക്കുന്നു.
മീഖായേലിൻ്റെ പ്രാധാന്യം
കർത്താവിൻ്റെ മാലാഖമാരുടെ സൈന്യം കോടിക്കണക്കിന് ആണ്, അതായത് അക്ഷരാർ ത്ഥത്തിൽ നമുക്ക് കണക്കാക്കാനാവില്ല.
സങ്കീർത്ത. 68:17, “ദൈവത്തിൻ്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ.”
വെളിപ്പാട് 5:11, “പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനാ യിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.”
ഒരു സംഘടന രൂപകൽപ്പന ചെയ്‌തിരിക്കുന്നതു പോലെ ഈ മാലാഖമാരെ അധികാര ശ്രേണിയിൽ ക്രമീകരിച്ചിരിക്കുന്നു. ഈ മാലാഖമാരുടെ അധികാര ശ്രേണിയിൽ ഏറ്റവും മുകളിലത്തെ നിലയിൽ അവരുടെ തലവന്മാരാകുന്നു. അവരെ പ്രധാന ദൂതൻ (ARCH ANGEL) എന്ന് വിളിക്കുന്നു. പ്രധാനദൂതൻ്റെ പദവി ഒരു ദൂതന് മാത്രമേ ബൈബിൾ നൽകു ന്നുള്ളൂ: മീഖായേൽ. എന്നിരുന്നാലും, അതേ ഗ്രേഡിലുള്ള കൂടുതൽ മാലാഖമാർ ഉണ്ടാകാ മെന്ന് വിശ്വസിക്കുന്നത് ന്യായമാണ്. ഇത് ദാനിയേലിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
ദാനിയേൽ 10:13, “പാർസിരാജ്യത്തിൻ്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോട് എതിർ ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു.”
മാത്രമല്ല, അപ്പോക്രിഫ ഗ്രന്ഥങ്ങളിലും യഹൂദ നാടോടിക്കഥകളിലും മറ്റുചിലരെ പറ്റിയും പറയുന്നു .
- റാഫേൽ (Raphael): റാഫേൽ ഉൾപ്പെടെ ഏഴ് പ്രധാനദൂതന്മാർ ഉണ്ടെന്ന് തോബിറ്റ് 12:15-22 ലെ ഒരു ഭാഗം സൂചിപ്പിക്കുന്നു. അവർ തോബിത്തിനും തോബിയാസിനും പ്രത്യക്ഷപ്പെടുകയും ദൈവത്തെ സ്തുതിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- ഗബ്രിയേൽ (Gabriel): മുകളിൽ സൂചിപ്പിച്ചതുപോലെ, തിരുവെഴുത്ത് അദ്ദേഹത്തെ ഒരു പ്രധാന ദൂതനായി അവതരിപ്പിക്കുന്നില്ല. എന്നാൽ അദ്ദേഹം ഓരോ തവണയും മനുഷ്യരാശിയുടെയും ഇസ്രായേൽ ജനതയുടെയും ഭാവിയെ ബാധിക്കുന്ന വാർത്ത കൾ പ്രഖ്യാപിച്ചുകൊണ്ട് ദാനിയേലിനും യേശുവിൻ്റെ അമ്മയായ മറിയയ്ക്കും പ്രത്യ ക്ഷപ്പെടുന്നുവെന്ന് നമുക്ക് പരാമർശിക്കാം.
- ജോഫിയൽ (Jophiel): യഹൂദ, കബാലിസ്റ്റിക് കഥകളിൽ, അവളെ പലപ്പോഴും സൗന്ദ ര്യവും പോസിറ്റീവിയുമായി ബന്ധിച്ചിരിക്കുന്നു. ഒരു തിരുവെഴുത്തോ കാനോനിക നിയമങ്ങൾക്കു പുറത്തുള്ള പാഠമോ അവളെ പേരിനാൽ പരാമർശിക്കുന്നില്ല.
- ഏരിയൽ/യൂറിയൽ (Ariel/Uriel): ബൈബിളിൽ സംഭവിക്കുന്ന നിരവധി സംഭവങ്ങ ൾക്ക് ചില ആളുകൾ യൂറിയലിനെ കരണമാക്കുന്നുണ്ടെങ്കിലും (ഏദൻതോട്ടത്തിന് കാവൽ നിൽക്കുന്ന മാലാഖ, അസീറിയൻ സൈന്യത്തെ കൊന്ന മാലാഖ മുതലാ യവ), കാനോനിക പുസ്തകങ്ങൾക്ക് വെളിയിലുള്ള 2 എസ്‌ഡ്രാസ് എന്നറിയപ്പെടുന്ന പുസ്തകം അവനെ പറ്റി പരാമർശിക്കുന്നു അവനെ (2 എസ്രാസ് 4:1-8). മനുഷ്യർക്ക് എന്തുകൊണ്ട് ദൈവത്തിൻ്റെ വഴികൾ മനസ്സിലാക്കാൻ കഴിയില്ലെന്ന് കാണിക്കാൻ അസാധ്യമായ മൂന്ന് കടങ്കഥകൾ യൂറിയൽ അവതരിപ്പിക്കുന്നു.
- അസ്രേൽ (Azrael): ഈജിപ്തിലെ പത്താമത്തെ ബാധയിൽ പലരും അസ്രേലിനെ മരണദൂതൻ എന്ന് മുദ്രകുത്തിയിട്ടുണ്ട്, എന്നാൽ ആ മാലാഖയുടെ വ്യക്തമായ പേര് തിരുവെഴുത്തിൽ പരാമർശിച്ചിട്ടില്ല.
- ചാമുവെൽ (Chamuel): വീണ്ടും, ഒരിടത്തും ഇദ്ദേഹത്തിൻ്റെ പേര് പരാമർശിച്ചിട്ടില്ല, സമാധാനം കൊണ്ടുവരുന്നതുമായി ചാമുവെൽ ബന്ധപ്പെട്ടിരിക്കുന്നു.
വീണുപോകുന്നതിനുമുമ്പ് സാത്താൻ (ലൂസിഫർ) പ്രധാന ദൂതന്മാരിൽ ഒരാളായിരുന്നു എന്ന നിലപാടുള്ള ദൈവശാസ്ത്രജ്ഞരുണ്ട് (THEOLOGIANS).
ഇപ്പോൾ മീഖായേലിന് ഒരു അധിക ഉത്തരവാദിത്തമുണ്ട്. ഇസ്രായേൽ ജനതയെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ദൂതൻ അവനാണ്.
ദാനിയേൽ 12:1, “ആ കാലത്ത് നിൻ്റെ സ്വജാതിക്കാർക്ക് തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടി ല്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്ന് നിൻ്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.”
കുരങ്ങിനെ പിടിക്കുന്ന കെണി (MONKEY TRAP)
ആഫ്രിക്കയിൽ കുരങ്ങുകളെ പിടികൂടാൻ ഉപയോഗിച്ച ഒരു പഴയ തന്ത്രം ഉണ്ട്. ചുവടെ യുള്ള ചിത്രത്തിലും കാർട്ടൂണിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക (നിരര്‍ത്ഥകപദങ്ങള്‍ (EXPLETIVES) അവഗണിക്കുക). കുരങ്ങിൻ്റെ കൈ കടക്കുന്ന ഒരു ദ്വാരം കെണിയിൽ ഉണ്ട്. പക്ഷേ അതിൽ നിന്നും മുഷ്ടി ചുരുട്ടി പുറത്തേക്ക് വരാൻ സാധിക്കില്ല. വാഴപ്പഴം ഇല്ലാതെ കുരങ്ങിന് രക്ഷപ്പെടാം. എന്നാൽ വാഴപ്പഴം കഴിക്കാനുള്ള ആഗ്രഹം മൂലം കുരങ്ങൻ കെണിയിൽ കുടുങ്ങുന്നു. അത് വാഴപ്പഴം പിടിച്ചുകൊണ്ടിരിക്കുമ്പോൾ, വേട്ടക്കാർക്ക് അതിനെ പിടിക്കാൻ സമയം കിട്ടുന്നു.
ആരെയും രക്ഷപ്പെടാൻ അനുവദിക്കാത്ത സമാനമായ സാഹചര്യം സാത്താനും സൃഷ്ടി ക്കുന്നുണ്ട്. അവൻ ലോകത്തെ ഭരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും സ്വർഗത്തിൽ തൻ്റെ സ്ഥാനം മുറുകെ പിടിക്കുന്നു. അവൻ ഈ ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നിട ത്തോളം കാലം, അക്ഷരാർത്ഥത്തിൽ തൻ്റെ ഇരട്ട മോഹത്താൽ ബന്ധപ്പെട്ടിരിക്കുന്നു. അവൻ സർവ്വവ്യാപിയല്ല, അത് അവൻ്റെ ദൗര്‍ബ്ബല്യം ആയി മാറി. അതിനാൽ, സാത്താനും മീഖായേലും തമ്മിൽ ഒരു സ്വർഗ്ഗീയ യുദ്ധം ഉണ്ടാകുന്നതുവരെ, എതിർ ക്രിസ്തുവിൻ്റെ മൃഗങ്ങളിലൂടെ അവനെ പൂർണ്ണമായി വെളിപ്പെടുത്താൻ കഴിയില്ല. സമയം ആകുന്നതു വരെ, മീഖായേൽ മഹാസർപ്പത്തെ തൻ്റെ വാഴപ്പഴം (സ്വർഗ്ഗത്തിലെ സ്ഥലം) മുറുകെ പിടിക്കാൻ അനുവദിക്കും.
സ്വർഗ്ഗത്തിലെ യുദ്ധത്തിനുശേഷം
സ്വർഗ്ഗത്തിലെ ഈ യുദ്ധം മഹാസർപ്പത്തെ പ്രതിസന്ധിയിൽ നിന്ന് മോചിപ്പിക്കും. സ്വർഗ ത്തിൽ തൻ്റെ സ്ഥാനം നഷ്ടമായതിനാൽ, അയാൾക്ക് പോകാൻ ഒരിടം മാത്രമേയുള്ളൂ, അതാണ് ഈ ഭൂമി. ഈ യുഗത്തിൻ്റെ അവസാന 3.5 വർഷം നാശം അഴിച്ചുവിടാൻ അവനെ ഈ ഭൂമിയിൽ ഇറങ്ങാൻ അനുവദിച്ചിരിക്കുന്നു. യേശു ഈ ഭൂമിയിലായിരുന്നപ്പോൾ ഈ സംഭവം പ്രവചിച്ചു.
ലൂക്കോസ് 10:18, “അവൻ അവരോട്: “സാത്താൻ മിന്നൽപോലെ ആകാശത്തു നിന്ന് വീഴു ന്നത് ഞാൻ കണ്ടു.”
അവൻ താഴെ വീഴുമ്പോൾ, തൻ്റെ കാലാവധി അവസാനിക്കാൻ ഒരു ചെറിയ സമയം മാത്രം അവശേഷിക്കുന്നതിനാൽ അയാൾ സ്ത്രീയെ (സഭ) ഉപദ്രവിക്കും. മീഖായേൽ ഇസ്രായേലിൻ്റെ സംരക്ഷകനാണെന്ന് അവനറിയാമെന്നതിനാൽ ഇസ്രായേൽ രാഷ്ട്ര ത്തോടുള്ള കോപവും അവൻ അഴിച്ചുവിടും. അതിനാൽ ഈ കാലഘട്ടത്തെ യാക്കോ ബിൻ്റെ കുഴപ്പം എന്നും വിളിക്കുന്നു. യാക്കോബിൻ്റെ പ്രശ്‌നത്തെക്കുറിച്ച് കൂടുതലറി യാൻ ഇവിടെ ക്ലിക്കുചെയ്യുക.
ഉപസംഹാരം
ഈ സമാപന വിഭാഗത്തിൽ, എന്തുകൊണ്ട് നാശയോഗ്യൻ്റെ വരവിനെ തടയുന്നത് പരിശു ദ്ധാത്മാവ് അല്ലെന്ന് ഞാൻ കരുതെന്നു നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.
2 തെസ്സലോനിക്യർ 2:6-8, “അവൻ സമയത്തിന് മുമ്പെ വെളിപ്പെടാതിരിക്കേണ്ട തിനു ഇപ്പോൾ തടുക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിൻ്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങി പോക മാത്രം വേണം. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താ വായ യേശു തൻ്റെ വായിലെ ശ്വാസത്താൽ ഒടുക്കി തൻ്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.”
- പരിശുദ്ധാത്മാവ് ദൈവമാകുന്നു. വാക്യത്തിൽ ഇതുവരെ തടുക്കുന്നവൻ വഴി യിൽനിന്നു നീങ്ങിപോക മാത്രം വേണം എന്നതുകൊണ്ട് അവൻ ദൈവത്തെ ക്കാൾ ശക്തനായ ഒരാളാണെന്ന ധാരണ നൽകുന്നു. മാര്‍ഗ്ഗരോധകം (ROADBLOCK) ആയി പരിശുദ്ധാത്മാവിനെ വിശേഷിപ്പിക്കുന്നത് തികച്ചും അനുചിതമാണ്. അവൻ സർവ്വ വ്യാപിയായ ദൈവമാണ്, സൗകര്യത്തിനായി ചുറ്റിക്കറങ്ങുന്നവനല്ല. അദ്ദേഹം മറ്റുള്ളവരെ ചലിപ്പിക്കുന്നു.
- മഹോപദ്രവ കാലത്ത് രക്ഷയുടെ വമ്പിച്ച പ്രവർത്തനങ്ങൾ നടക്കും. പരിശുദ്ധാത്മാ വിൻ്റെ സാന്നിധ്യമില്ലാതെ എങ്ങനെ ജനങ്ങളെ മനസ്സാന്തരപ്പെടുത്താൻ സാധിക്കും?
- മഹോപദ്രവ കാലത്ത് രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ, സഭ എങ്ങനെ നഷ്ട മാകും? രക്ഷിക്കപ്പെട്ടവർ സഭയുടെ ഭാഗമാകേണ്ടതുണ്ട്. ടിപിഎം പഠിപ്പിക്കുന്നതു പോലെ രണ്ടാം തരം ഗ്രൂപ്പായി അവരെ സഭയിൽ ഉൾപ്പെടുത്തുന്നില്ല.
- പരിശുദ്ധാത്മാവും സാത്താനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ തികച്ചും തുല്യമ ല്ലാത്ത പോരാട്ടമാണ്. സാത്താൻ ഒരു മാലാഖയാണ്, സാത്താനെ നേരിടുന്നതും പരാ ജയപ്പെടുത്തുന്നതും മീഖായേൽ തന്നെയാണെന്ന് ചിന്തിക്കുന്നതിൽ അർത്ഥമുണ്ട്. ഒരു ദൂതൻ സാത്താനെ തടവിലാക്കുമ്പോൾ സമാനമായ ഒരു രംഗം വെളിപ്പാട് 20 ൽ നടപ്പാകുന്നു.
അതിനാൽ സാത്താൻ്റെ വെളിപ്പെടുത്തലിനെ തടഞ്ഞുനിർത്തുന്ന ഒരു സംഭവമാണ് സ്വർഗ്ഗീയ യുദ്ധം (മീഖായേൽ vs മഹാസർപ്പം) എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സംഭവം വൈകിപ്പിക്കുന്ന ഒരാൾ മീഖായേൽ തന്നെയാണ്, കാരണം ഒരിക്കൽ ആക്രമിച്ചാൽ സാത്താനെ ഭൂമിയിലേക്ക് തള്ളിയിടുകയും എതിർ ക്രിസ്തു വെളിപ്പെടുകയും ചെയ്യും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.