മെയിലുകൾ, അഭിപ്രായങ്ങൾ, അതും അല്ലെങ്കിൽ മാനനഷ്ട കേസുകൾ കൊടുക്കുമെന്ന ഭീഷണി വഴി ഞങ്ങളോട് മോശമായി പെരുമാറുന്നതിലൂടെ ഞങ്ങളെയും ഞങ്ങളുടെ ശുശ്രുഷയെയും ആക്രമിക്കാൻ സന്തോഷമുള്ള ജനങ്ങൾക്കായി ഈ ലേഖനം സമർപ്പി ക്കുന്നു. ഞങ്ങൾക്ക് ലഭിച്ച വ്യക്തവും പ്രസക്തവുമായ (TANGIBLE AND RELEVANT) തെളിവു കൾ ഞങ്ങൾ അവതരിപ്പിക്കുന്നു.
ടിപിഎം യൂത്ത് ക്യാമ്പ് 2019 നവംബർ 21 മുതൽ നവംബർ 24 വരെ നടത്തി. പോസ്റ്ററുകൾ അയച്ച് വാർഷിക ബ്രെയിൻ വാഷിംഗ് സെഷനായി യുവാക്കളെ കൂട്ടി. എന്നാൽ ഓരോ തവണയും, ടിപിഎം കൾട്ട്, അഹങ്കാരം കാരണം മഹാവിഡ്ഢികളാകുന്നു. നിങ്ങൾ നോട്ടീസ് ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ, ക്യാമ്പിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതി നുള്ള ഒരു പ്രലോഭനം കാണാം. സംഭവസ്ഥലത്ത് രജിസ്ട്രേഷൻ (SPOT REGISTRATION) ഉണ്ടാകില്ലെന്ന് അവർ പറയുന്നു. ലാഭകരമായ അവസരമായി കാണപ്പെടുന്ന ചില ലൗകിക സമ്മേളനത്തിൻ്റെ എല്ലാ കെണികളും ഇതിനുണ്ട്. തങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഇതായിരിക്കുമെന്ന് പ്രവീൺ കുമാറിനും (19 വയസ്സ്) മാതാപിതാക്കൾക്കും ഒരിക്കലും അറിയില്ലായിരുന്നു. ടിപിഎമ്മിൻ്റെ മരണ കൾട്ടുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ ”ജീവിതം ജീവിക്കാൻ കൊള്ളാം” എന്ന് അവർ മനസ്സിലാക്കി.
പ്രവീൺ കുമാർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഞങ്ങളുടെ സമ്മേളനത്തിൽ നിങ്ങളുടെ മകനെ വെളുത്ത വസ്ത്രം ധരിച്ചവർ കാര്യമായി നോക്കിക്കൊള്ളുമെന്ന് വ്യക്തമാക്കി കാണും. പകരം, ടിപിഎം ഇരുമ്പുലിയൂർ, അദ്ദേഹത്തെ ശവ സംസ്കാര ചടങ്ങുകൾ നട ത്തുന്ന അണ്ടർടേക്കർമാർക്ക് (UNDERTAKERS) കൈമാറുന്നുവെന്ന് ഉറപ്പുവരുത്തി.
മുകളിലുള്ളത് എനിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശമാണ്. ഇതൊരു തമിഴ് സന്ദേശമാണ്. അതിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.
ടിപിഎം യൂത്ത് ക്യാമ്പിൽ ടിപിഎം യുവാവിൻ്റെ ദുരൂഹമരണം
ഈ കുട്ടിക്ക് തുടർച്ചയായ വയറിളക്കം ഉണ്ടായെന്നും മോട്ടോർ റൂമിന് സമീപം മരിച്ച നില യിൽ കണ്ടെത്തിയെന്നും വേലക്കാരൻ സഹോദരൻ രഞ്ജിത്ത് കുമാർ പറഞ്ഞു. രഞ്ജി ത്ത് കുമാർ മാതാപിതാക്കളെ അറിയിച്ച വിവരമാണിത്.
അതിനാൽ ആൺകുട്ടിയുടെ പിതാവ് എസ് 14 പീർകങ്കറിനായി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 761/2019 വകുപ്പ് 174 CRPC എന്ന നമ്പറിൽ അവർ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി പിന്നീട് ആ പാവപ്പെട്ട മാതാപിതാക്കൾക്ക് കൈമാറി.
കുട്ടിയുടെ പേര് : പ്രവീൺ കുമാർ
പിതാവിൻ്റെ പേര് : ദാരവിത് വിന്ന @ വെങ്കടേശ്വര (അയാളുടെ ഒരേയൊരു മകൻ മരിച്ചു)
സ്ഥലം : സിന്ധാൽ പൂടി, പൊതിന സ്കൂൾ, കൃഷ്ണ ജില്ല, ആന്ധ്ര പ്രദേശ്.
ടിപിഎമ്മിൻ്റെ ആസ്ഥാനമായ ഇരുമ്പുലിയൂരിൽ, സംശയാസ്പദമായ നിരവധി മരണങ്ങൾ മുമ്പ് നടന്നിട്ടുണ്ട്. കിണറ്റിൽ വീഴുക, കെട്ടിടം വീഴുക, വിവിധ രോഗങ്ങൾക്ക് ശുശ്രുഷി ക്കാതിരിക്കുക എന്നിവയാണ് നിരവധി മരണ കാരണങ്ങൾ. പ്രവീൺ കുമാറിൻ്റെ മരണം പോലും വേലക്കാരൻ സഹോദരൻ അറിയിച്ച പോലെ വയറിളക്കം മൂലമല്ല. യൂത്ത് ക്യാമ്പിൽ, ആരുടെയെങ്കിലും മർദ്ദനം മൂലമോ വൈദ്യുതാഘാതത്തിൽ നിന്നോ ആ കുട്ടി മരിച്ചിരിക്കാം. ടിപിഎമ്മിൻ്റെ വിശ്വാസികളുടെ വിലാപങ്ങളാണിവ.
വ്യക്തവും പ്രസക്തവുമായ (TANGIBLE AND RELEVANT) തെളിവുകൾ
ഞങ്ങളുടെ സഹകാരികളിൽ ഒരാൾ ഇക്കാര്യം പരിശോധിക്കാൻ ടിപിഎം ഇരുമ്പുലിയൂ രിൽ വിളിച്ചു. സൗമ്യതയോടും താഴ്ന്ന സ്വരത്തോടും എക്കാലത്തെയും കൃപാലുവായ കുമാരി കോൾ തീരുന്നതിനുമുമ്പ് ഫോൺ കട്ട് ചെയ്യുന്നത് നിങ്ങൾക്ക് കേൾക്കാനാകും.
മറുപടിയിൽ സംതൃപ്തരാകാതെ, ഞങ്ങൾ ആ പോലീസ് സ്റ്റേഷനിൽ വിളിച്ചു, ഇക്കാര്യ ത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നത് തീർച്ചയായും ശരിയാണെന്ന് ഒരു വനിത പോലീസ് ഉദ്യോഗസ്ഥ സ്ഥിരീകരിച്ചു. ആ പോലീസ് ഉദ്യോഗസ്ഥ വസ്തുത അംഗീകരി ക്കുന്ന പോയിൻറ്റ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. അവരുമായുള്ള സംഭാഷണത്തിൽ നിന്ന് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി.
ഉപസംഹാരം
മോട്ടോർ റൂം എപ്പോഴും പൂട്ടിയിരിക്കണം. അവൻ്റെ ശരീരം മോട്ടോർ റൂമിൽ എങ്ങനെ വന്നു? കർശനമായി നിരോധിച്ചിരിക്കുന്ന എന്തെങ്കിലും അദ്ദേഹം കണ്ടോ? നിങ്ങൾ ഉത്തരം നൽകേണ്ട ചോദ്യങ്ങളാണിവ. ഞങ്ങൾ വേണ്ടത്ര കാര്യങ്ങൾ ചെയ്തു, ഞങ്ങൾക്ക് വേണ്ടത്ര സൂചനകൾ ലഭിച്ചു. അത് ഞങ്ങൾ ഇവിടെ അറിയിക്കുന്നില്ല.
വരികൾക്കിടയിൽ നിന്ന് വായിക്കുമ്പോൾ, കേസ് മൂടാനായി ധാരാളം പണം എറിയുന്നു വെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്തമായത് നിങ്ങ ളുടെ കൈവശം ഇപ്പോൾ ഉണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ അങ്ങനെ ചെയ്യുക. പ്രവീൺ കുമാർ ഒരു തരത്തിലും അഡ്മിനുമായി ബന്ധമില്ല. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടാ കുമ്പോഴെല്ലാം, ഇത് എൻ്റെ സ്വന്തം മക്കളിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? തീർച്ചയായും, നിങ്ങൾ ശ്രദ്ധിക്കാത്തതുകൊണ്ടാ കുന്നു. അടുത്ത തവണ അത് പ്രവീൺ കുമാർ ആയിരിക്കുകയില്ല, പകരം നിങ്ങളുടെ സ്വന്തം കുട്ടിയാകാം. പാമ്പിന് തീറ്റ കൊടുത്തു കൊണ്ടിരിക്കുക.
സാദൃശ്യവാഖ്യ. 21:13, “എളിയവൻ്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.”
ഇത് ഒരു കഥ എഴുതി അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എലിപ്പത്തായം
(എഴുത്തുകാരൻ ആരെന്ന് അറിയില്ല)
കൃഷിക്കാരനും ഭാര്യയും ഒരു പാക്കേജ് തുറക്കുന്നത് കാണാൻ എലി മതിലിലെ വിള്ളലി ലൂടെ നോക്കി. അതിൽ എന്ത് ഭക്ഷണം അടങ്ങിയിരിക്കാം? അതൊരു എലിപ്പത്തായം ആണെന്ന് മനസ്സിലാക്കിയപ്പോൾ എലി ഭയപ്പെട്ടു. കളപ്പുരയിലേക്ക് തിരിച്ചുപോകുമ്പോൾ എലി മുന്നറിയിപ്പ് നൽകി; “വീട്ടിൽ ഒരു എലിപ്പത്തായം ഉണ്ട്, ഒരു എലിപ്പത്തായം!”
കോഴി കുഴി മാന്തിയുണ്ടാക്കി, തല ഉയർത്തി പറഞ്ഞു, “ക്ഷമിക്കണം, മിസ്റ്റർ എലി, ഇത് നിനക്ക് ഒരു കടുത്ത ആശങ്കയാണെന്ന് എനിക്ക് പറയാൻ കഴിയും, പക്ഷേ ഇത് എനിക്ക് ഒരു പരിണതഫലവും (CONSEQUENCES) ഉണ്ടാക്കില്ല. ഇത് എനിക്ക് പ്രശ്നമേയല്ല.”
എലി പന്നിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, “വീട്ടിൽ ഒരു എലിപ്പത്തായം ഉണ്ട്, വീട്ടിൽ ഒരു എലിപ്പത്തായം“ ക്ഷമിക്കണം മിസ്റ്റർ എലി,” പന്നി അനുഭാവം പ്രകടിപ്പിച്ചു, “പക്ഷേ അതിനെക്കുറിച്ച് പ്രാർത്ഥിക്കുക അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ ക്കുവേണ്ടി ഞാൻ തീർച്ചയായും പ്രാർത്ഥിക്കും.”
എലി പശുവിലേക്ക് തിരിഞ്ഞു. പശു പറഞ്ഞു, “അയ്യോ, മിസ്റ്റർ എലി. ഒരു എലിപ്പത്തായം. ഞാൻ ഗുരുതരമായ അപകടത്തിലാണ്. ഭൂ?” അതിനാൽ എലി തല കുനിച്ചു നിരാശ്ശനായി തനിയെ എലിപ്പത്തായത്തെ അഭിമുഖീകരിക്കാൻ കർഷകൻ്റെ വീട്ടിലേക്ക് മടങ്ങി.
ആ രാത്രിയിൽ തന്നെ എലിപ്പത്തായത്തിൽ ഇര വീഴുമ്പോൾ ഉണ്ടാകുന്ന പോലുള്ള ഒരു ശബ്ദം വീട്ടിലുടനീളം കേട്ടു. എന്താണ് വീണതെന്നറിയാൻ കർഷകൻ്റെ ഭാര്യ പാഞ്ഞു. ഇരുട്ടിൽ, അത് ഒരു വിഷമുള്ള പാമ്പാണെന്ന് അവൾ കണ്ടില്ല, അതിൻ്റെ വാൽ കെണി യിൽ വീണിരുന്നു. പാമ്പ് കൃഷിക്കാരൻ്റെ ഭാര്യയെ കടിച്ചു. കൃഷിക്കാരൻ ഭാര്യയെ ആശു പത്രിയിൽ എത്തിച്ചു. അവൾ പനിയുമായി വീട്ടിലേക്ക് മടങ്ങി.
നല്ല ചിക്കൻ സൂപ്പ് പനിക്ക് നല്ലതാണെന്ന് എല്ലാവർക്കുമറിയാം, അതിനാൽ സൂപ്പിൻ്റെ പ്രധാന ചേരുവയ്ക്കായി കൃഷിക്കാരൻ കോഴിയെ കളപ്പുരയിലേക്ക് കൊണ്ടുപോയി.
ഭാര്യയുടെ അസുഖം തുടർന്നതിനാൽ സുഹൃത്തുക്കളും അയൽവാസികളും അവളോ ടൊപ്പം സമയം മുഴുവൻ ഇരുന്നു. അവർക്ക് ആഹാരം കൊടുക്കാൻ കൃഷിക്കാരൻ പന്നിയെ കശാപ്പ് ചെയ്തു.
കൃഷിക്കാരൻ്റെ ഭാര്യ സുഖമായില്ല. അവൾ മരിച്ചു, അവളുടെ ശവസംസ്കാരത്തിനായി ധാരാളം ആളുകൾ വന്നു, എല്ലാവർക്കും ഭക്ഷണത്തിന് ഇറച്ചി നൽകാനായി കർഷകൻ പശുവിനെ അറുത്തു.
അതിനാൽ അടുത്ത തവണ ആരെങ്കിലും ഒരു പ്രശ്‌നം നേരിടുന്നുവെന്ന് കേൾക്കുകയും അത് നിങ്ങളെ ബാധിക്കുന്നില്ലെന്ന് കരുതുകയും ചെയ്യുമ്പോൾ, വീട്ടിൽ ഒരു എലിപ്പ ത്തായം ഉണ്ടെന്ന് ഓർക്കുക, മുഴുവൻ കളപ്പുരയും അപകടത്തിലാണ്.
അഴിമതിയെ ക്കുറിച്ചുള്ള മറ്റ് ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്കുചെയ്യുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
മാന നഷ്ടതിന് കേസ് ഫയൽ ചെയ്യാൻ ധൈര്യം ഉള്ള TPM അധോലോക പ്രവർത്തകരെ വെല്ലു വിളിക്കുന്നു. . കൊട്ടാരക്കര മാത്രം നടന്ന ദുർ മരണങ്ങൾ ഹൈ കോടതി ക്കു പൊതു താല്പര്യം ഫയൽ ചെയ്യാൻ തീരുമാനിച്ചു. വാദി ഈ മാന നഷ്ടം സംഭവിച്ച ആൾ ആയിരിക്കും