പുത്രനെ ആർക്കുവേണം?

ഇതൊരു പുതിയ പരമ്പര ആണ്. ഈ ലേഖനങ്ങളെ ഞങ്ങൾ ഉപമകൾ എന്ന് വിളിക്കുന്നു. നിങ്ങളുടെ സ്വന്തം രീതിയിൽ അർത്ഥം ഗ്രഹിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഈ ഉപമയുടെ തലക്കെട്ട് “പുത്രനെ ആർക്കുവേണം” എന്നാകുന്നു.


മനോഹരമായ പെയിൻറ്റിങ്ങുകൾ ശേഖരിക്കാൻ ഇഷ്ടപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു മകനുണ്ടായിരുന്നു. അദ്ദേഹവും ചിത്രങ്ങളുടെ വലിയ കാമുകനായി രുന്നു. അച്ഛനും മകനും ലോകമെമ്പാടും പോയി പുരാതന പെയിൻറ്റിങ്ങുകൾ ശേഖരിച്ചു. ചില പെയിൻറ്റിങ്ങുകൾ ഊറിലെ ദേശങ്ങളിൽ നിന്നും, ചിലത് മെസൊപ്പൊട്ടേമിയയിൽ നിന്നും, ചിലത് പുരാതന റോമിൽ നിന്നുമായിരുന്നു. അച്ഛനും മകനും മണിക്കൂറുക ളോളം ഒരുമിച്ചിരുന്ന് അവർ ശേഖരിച്ച മികച്ച കലാസൃഷ്ടികൾ ആസ്വദിക്കുമായിരിന്നു.

ഒരു ദിവസം അവിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പുത്രനും യുദ്ധത്തിൽ ചേർന്നു. ധീരമായി യുദ്ധത്തിൽ പോരാടിയ അദ്ദേഹം നിരവധി ജീവൻ രക്ഷിച്ചു. ഒരു ജീവൻ രക്ഷിക്കുന്നതി നിടയിൽ, ഒരു വെടിയുണ്ട അയാളുടെ ഹൃദയത്തിൽ തറച്ച് മരിച്ചു. തൻ്റെ പ്രിയപ്പെട്ട മകൻ്റെ മരണം കേട്ട് പിതാവ് വളരെയധികം ദുഃഖിച്ചു.

പുത്രൻ്റെ സുഹൃത്ത്‌

കുറച്ച് മാസങ്ങൾക്ക് ശേഷം ആരോ അയാളുടെ വാതിലിൽ മുട്ടി. ഒരു യുവ സൈനികൻ വാതിൽ ക്കൽ നിൽക്കുന്നത് അയാൾ കണ്ടു. പട്ടാളക്കാരൻ ഒരു പാക്കറ്റ് കൈയ്യിൽ പിടിച്ചിരുന്നു. “സർ, നിങ്ങ ൾക്ക് എന്നെ അറിയില്ല,” സൈനികൻ പറഞ്ഞു. “ഞാൻ നിങ്ങളുടെ മകനോടൊപ്പം യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികനാണ്. യുദ്ധദിവസം, നിങ്ങളുടെ മകൻ നിരവധി ജീവൻ രക്ഷിച്ചു. ഞാൻ പരിക്കേറ്റ ധാരാളം വ്യക്തികളിൽ ഒരാളായിരുന്നു. പരിക്കേറ്റവരിൽ ഞാനും ഉണ്ടായിരുന്നു. നിങ്ങടെ മകൻ എന്നെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടു പോകുമ്പോൾ, നിങ്ങളുടെ മകന്റെ ഹൃദയത്തിൽ ഒരു വെടിയുണ്ട കൊണ്ടു, അവൻ മരിച്ചു.”

ഇതാ” എന്ന് പറഞ്ഞു അയാൾ വൃദ്ധന് ഒരു പാക്കറ്റ് കൈമാറി. “ഇത് നിങ്ങളുടെ മകൻ ആഗ്രഹിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു.” പിതാവ് പാക്കറ്റ് തുറന്നു. അകത്ത് ഈ യുവ സൈനികൻ വരച്ച മകൻ്റെ ഛായാചിത്രം ഉണ്ടായിരുന്നു. സൈനികൻ മകൻ്റെ വ്യക്തിത്വം വരച്ച രീതി കണ്ട് അയാൾ അതിശയിച്ചു. പിതാവിൻ്റെ കണ്ണുകൾ നിറഞ്ഞു. യുവാവിന് നന്ദി പറഞ്ഞ അദ്ദേഹം പെയിൻറ്റിങ്ങിന് പണം വാഗ്ദാനം ചെയ്തു. “ഓ, വേണ്ട സർ, നിങ്ങളുടെ മകൻ എനിക്കുവേണ്ടി ചെയ്‌തത് എനിക്ക് ഒരിക്കലും തിരിച്ച ടയ്ക്കാൻ കഴിയില്ല. ഇത് ഒരു സമ്മാനമാണ്,” എന്നു പറഞ്ഞ് സൈനികൻ കടന്നു പോയി.

പിതാവ് തൻ്റെ മുറിയിൽ ഛായാചിത്രം തൂക്കി. ഒരു സന്ദർശകൻ വരുമ്പോഴെല്ലാം, താൻ ശേഖരിച്ച മറ്റ് മഹത്തായ ചിത്രങ്ങൾ കാണിക്കുന്നതിനുമുമ്പ് അദ്ദേഹം മകൻ്റെ ഛായാ ചിത്രം കാണിക്കുമായിരുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷം വൃദ്ധൻ മരിച്ചു. മരിക്കുന്നതിനുമുമ്പ്, പെയിൻറ്റിങ്ങുകളെ ക്കുറിച്ച് അദ്ദേഹം വിശദമായ ഒരു വിൽ എഴുതിയിരുന്നു. ഒരു ദിവസം അദ്ദേഹത്തിൻ്റെ എല്ലാ ചിത്രങ്ങളുടെയും ലേലം നടന്നു. പിതാവിൻ്റെയും പുത്രൻ്റെയും അമൂല്യമായ ചിത്ര ങ്ങളുടെ വലിയ ശേഖരം കാണാൻ സ്വാധീനമുള്ള ധാരാളം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരുടെ മികച്ച ശേഖരങ്ങളിൽ ഏറ്റവും മികച്ചത് വാങ്ങാൻ എല്ലാവരും ആഗ്രഹിച്ചു.

ലേലം ആരംഭിച്ചപ്പോൾ, അകത്ത്‌ സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗ് ലേലം വിളിക്കുന്ന വ്യക്തി പുറത്തെടുത്തു. അത് ഒരു യുവ സൈനികൻ വരച്ച പുത്രൻ്റെ പെയിൻറ്റിങ്ങായി രുന്നു. ലേലക്കാരൻ ചുറ്റിക എടുത്ത്‌ മേശമേൽ അടിച്ചു.

പുത്രൻ്റെ ചിത്രം

ആദ്യമായി ഈ ചിത്രം ലേലം വിളിക്കാം.”

പുത്രനെ ആര് ആദ്യം ലേലം വിളിക്കും.”

അവിടെ പൂര്‍ണ്ണ നിശ്ശബ്‌ദത ആയിരുന്നു. പുത്രനെ ചിത്രീകരിച്ച പെയിൻറ്റിങ്ങ് വാങ്ങാൻ ആരും താൽപര്യം കാണിച്ചില്ല. കുറച്ച് സമയത്ത്‌ നിശബ്ദതക്കുശേഷം, മുൻ നിരയിൽ ഇരുന്ന ഒരാൾ എഴുന്നേറ്റുനിന്നു. ഭംഗിയായി ക്രീസിട്ട തൂവെള്ള യൂണിഫോം അദ്ദേഹം ധരിച്ചിരുന്നു.

അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു, “ഏഴ് പടികളുള്ള ഗോവണിയുടെ പെയിൻറ്റിങ്ങ് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ദയവായി ഇത് ഒഴിവാക്കാമോ?

വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച വ്യക്തിയെ ലേലക്കാരൻ അവഗണിച്ചു. ഓഡി റ്റോറിയത്തിൽ ഇരിക്കുന്ന ആളുകളിലേക്ക് അദ്ദേഹം മുഖം തിരിച്ചു, വീണ്ടും ചോദിച്ചു,

ഈ പെയിൻറ്റിങ്ങ് ആരെങ്കിലും ലേലം വിളിക്കുമോ?”

ആര് ലേലം വിളി തുടങ്ങും?”

$10, $20…?

മറ്റൊരാൾ എഴുന്നേറ്റ് ഉറക്കെ വിളിച്ചുപറഞ്ഞു,

വടക്ക് പർവതത്തിന് മുകളിലുള്ള കന്യകമാരുടെ പെയിൻറ്റിങ്ങ് ഞങ്ങൾക്ക് കാണിച്ചുതരൂ.”

ലേലം വിളിക്കുന്നയാൾ കേട്ടില്ല എന്ന മട്ടിൽ പ്രവർത്തിച്ചു.

പുത്രൻ…..!”   “പുത്രൻ……!

പുത്രനെ ആർക്കുവേണം?

സ്ഥലത്ത് ഇരിക്കുന്ന ആളുകൾ പിറുപിറുക്കാൻ തുടങ്ങി. അവർ ലോകത്തിലെ വിദൂര സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്തു വന്നവരാണ്. അവർ ഇവിടെ പുത്രനുവേണ്ടി വന്നതല്ല. ഹാളിൽ വലിയ കലഹമായി.

ജനങ്ങൾ ബഹളം വെയ്ക്കാൻ തുടങ്ങി, “ഇവിടെ എത്താൻ ഞങ്ങൾ ഞങ്ങളുടെ വീടു കൾ, കുടുംബങ്ങൾ, മാതാപിതാക്കൾ എന്നിവരെ തനിയെ ആക്കേണ്ടി വന്നു.” മകൻ്റെ പെയിൻറ്റിങ്ങ് പറഞ്ഞ് നിങ്ങൾ എന്തിന് സമയം പാഴാക്കുന്നു? ഞങ്ങൾക്ക് പുതിയ എന്തെങ്കിലും വേണം.”

എന്നാൽ ലേലക്കാരൻ പുത്രനുവേണ്ടി മാത്രം ലേലം വിളിച്ചുകൊണ്ടിരുന്നു.

ഈ സംഭവത്തിനായി ഞാൻ എൻ്റെ ഭാര്യയെയും മക്കളെയും പോലും ഉപേ ക്ഷിച്ചു” എന്ന് പറഞ്ഞ് ഒരാൾ നേരത്തെ സംസാരിച്ച വ്യക്തിയെ തടസ്സപ്പെടുത്തി.

അവസാനം, മുറിയുടെ പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടു. ഒരാൾ എഴുന്നേറ്റുനിന്നു. പല നിറം കൊണ്ടുള്ള കോട്ട് ധരിച്ച ഒരു വൃദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു, “പുത്രൻ്റെ പെയിൻറ്റിഗിനായി ഞാൻ 10 ഡോളർ നൽകാം.” ഒരു ദരിദ്രനായതിനാൽ അദ്ദേഹത്തിന് അത്രമാത്രമേ താങ്ങാനാവുകയുള്ളൂ.

പുത്രൻ്റെ പെയിൻറ്റിഗിന് ഉയർന്ന വില ലഭിക്കാൻ ലേലക്കാരൻ ആഗ്രഹിച്ചു. അതിനാൽ അദ്ദേഹം ഒരിക്കൽ കൂടി ആളുകളോട് ചോദിച്ചു, “ആരെങ്കിലും തുക കൂട്ടി ലേലം വിളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ആര് $ 20 ലേലം വിളിക്കും?”

വെളുത്ത യൂണിഫോം ധരിച്ച ജനക്കൂട്ടം ദേഷ്യത്തോടെ വിളിച്ചുപറഞ്ഞു,

മകനെ എടുത്തുമാറ്റുക. അത് സാധാരണ പുരുഷന്മാർക്ക് വേണ്ടിയുള്ളതാണ്. സാധാരണക്കാർ പുത്രനെ സ്നേഹിക്കുന്നു.”

ആഴമേറിയ സത്യങ്ങളുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് വേണം.”

ലേലക്കാരൻ ചുറ്റിക എടുത്ത്‌ അടിച്ചു. ഒരു തരം, രണ്ടു തരം, മകൻ്റെ പെയിൻറ്റിങ്ങ് പല നിറം കൊണ്ടുള്ള കോട്ട് ധരിച്ച പുരുഷന് വിറ്റു.

വിറ്റു

10 ഡോളറിനു വിറ്റു.”

രണ്ടാമത്തെ നിരയിൽ ഇരിക്കുന്നവൻ

രണ്ടാമത്തെ നിരയിൽ ഇരിക്കുന്ന ഒരാൾ വിളിച്ചുപറഞ്ഞു, “ഇപ്പോൾ ആൽവിൻ ഡി അൽവിസിൻ്റെ പെയിൻ റ്റിങ്ങുകൾ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവരൂ.” വെള്ള ധരിച്ച ജനക്കൂട്ടം ഒറ്റക്കെട്ടായി പ്രതികരിച്ചു, “അ തേ, ആഴത്തിലുള്ള കളി ആരംഭിക്കട്ടെ. ഈ പെയിൻറ്റി ങ്ങുകൾ സ്വീകരിക്കാൻ ഞങ്ങൾ പ്രതിഷ്ഠിച്ചവരാണ്.”

ലേലക്കാരൻ ചുറ്റിക താഴെ വെച്ചു.

ക്ഷമിക്കണം” ലേലക്കാരൻ പറഞ്ഞു.

മറ്റ് പെയിൻറ്റിങ്ങുകളുടെ കാര്യമോ,” ഉജാല വെളുത്ത വസ്ത്രം ധരിച്ച ജനക്കൂട്ടം ചോദിച്ചു.

ലേലക്കാരൻ മറുപടി പറഞ്ഞു, “ഈ ലേലം നടത്താൻ എന്നെ വിളിച്ചപ്പോൾ, മകൻ്റെ പെയിൻറ്റിങ്ങ് വിൽ ക്കുന്നതു വരെ വെളിപ്പെടുത്താൻ പാടില്ലാത്ത ഒരു രഹസ്യ നിബന്ധനയെക്കുറിച്ച് എന്നോട് പറഞ്ഞു. മകൻ്റെ പെയിൻറ്റിങ്ങ് മാത്രമേ ലേലം ചെയ്യാവൂ എന്ന് ഈ മുഴുവൻ എസ്റ്റേറ്റിൻ്റെയും ഉടമ തൻ്റെ വിൽ പത്രത്തിൽ പറഞ്ഞിരുന്നു. പുത്രൻ്റെ പെയിൻറ്റിങ്ങ് വാങ്ങുന്നവന് മുഴുവൻ എസ്റ്റേറ്റും അവകാശമാകും.”

പുത്രനെ ലഭിക്കുന്നവന് എല്ലാം കിട്ടും.”

ക്രൂരമായ കുരിശിൽ മരിക്കാൻ ദൈവം 2,000 വർഷം മുമ്പ് തൻ്റെ മകനെ നൽകി. ലേല ക്കാരനെപ്പോലെ, ദൈവത്തിൻ്റെ യഥാർത്ഥ ദാസന്മാർ ഇന്ന്, “പുത്രൻ, പുത്രൻ, ആർക്ക് പുത്രനെ വേണം?” എന്ന് നിലവിളിക്കുന്നു. നിങ്ങൾക്ക് പുത്രനെ വേണോ അതോ പുത്ര നല്ലാതെ മറ്റെല്ലാ കാര്യങ്ങളിലും താൽപ്പര്യമുള്ള വെള്ള പൂശിയ ശവക്കല്ലറകൾ വേണോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *