ചങ്ങല – അടിച്ചമർത്തലിൻ്റെ മുദ്ര

ഒരിക്കൽ വിദൂരദേശത്ത് ഒരു രാജ്യം ഉണ്ടായിരുന്നു. ദേശത്തെ എല്ലാ പൗരന്മാരും കഴു ത്തിൽ കനത്ത ഇരുമ്പ്‌ ചങ്ങല കെട്ടണമായിരുന്നു. അവരുടെ പൗരത്വത്തിൻ്റെ തെളിവാ യിരുന്നു കഴുത്തിലെ ചങ്ങല. ജനങ്ങളുടെ നേതാക്കളെന്ന് സ്വയം വിശേഷിപ്പിച്ച തെമ്മാടി കൾ ഈ ദേശത്തെ ജനങ്ങളെ കീഴടക്കി. കീഴ്പ്പെടുത്തലിൻ്റെ മുദ്രയായി അവർ ചങ്ങല ഉപയോഗിച്ചു.

The Shackle – The Seal of Subjugation

ചങ്ങലയില്ലാത്ത എല്ലാവരെയും കല്ലെറിഞ്ഞുകൊല്ലും. ഏകദേശം 50 പൗണ്ട് തൂക്കമുള്ള ഉരുക്കിയ ഇരുമ്പ് കൊണ്ട് ഈ ചങ്ങല നിർമ്മിച്ചിരുന്നു. ഏകദേശം 50 പൗണ്ട് തൂക്കമുണ്ട്. ഈ ഭാരം മൂലം ചങ്ങല ജനങ്ങൾക്ക് എപ്പോഴും വഹിക്കാൻ അസാധ്യമാക്കി. അതിനാൽ രാജാവ് ചില അയവുകൾ വരുത്തി. അത് ഇങ്ങനെ ആയിരുന്നു

  1. ഒരു മനുഷ്യൻ ചങ്ങല ഒരു നിമിഷം താഴെ വെച്ചാൽ (ഭാരം വഹിക്കാൻ കഴിയാത്ത തുമൂലം), അയാൾ ഒരു കുരുവിയെ രാജാവിൻ്റെ ഭണ്ഡാരത്തിൽ കൊടുക്കണം.
  2. ഒരു മനുഷ്യൻ ചങ്ങല 1 മിനിറ്റ് താഴെ വെച്ചാൽ, അയാൾ ഒരു ആടിനെ രാജാവിൻ്റെ ഭണ്ഡാരത്തിൽ നൽകണം.
  3. ഒരാൾ ഒരു മണിക്കൂർ ചങ്ങല താഴെ വെച്ചാൽ 100 ​​കാളകളെ രാജാവിൻ്റെ ഭണ്ഡാര ത്തിന് നൽകണം.

ഏറ്റവും വലിയ ധനികന് പോലും നല്കാനാവാത്ത വിധം ശിക്ഷ വളരെ കഠിനമായിരുന്നു. സ്വന്തം ആത്മാവിൻ്റെ വീണ്ടെടുപ്പിന് ആവശ്യമായ വീണ്ടെടുപ്പുവില കൊടുത്ത്‌ സഹോ ദരനേയോ സ്വയമോ വീണ്ടെടുക്കാനും രാജാവിന് പണമടയ്ക്കാനും കഴിയുന്ന ഒരു മനു ഷ്യനും ആ രാജ്യത്തിൽ ഉണ്ടായിരുന്നില്ല. രാജാവിൻ്റെ ഭവനം ഒഴികെ, എല്ലാവർക്കും ചങ്ങ ലയുടെ ഭാരം വഹിക്കേണ്ടിവന്നു.

ഈ പ്രയാസത്തിൽ നിന്ന് കരകയറാൻ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജകീയ സന്തതിയിൽ ആരെങ്കിലും ഈ കനത്ത ഇരുമ്പ് ചങ്ങല സ്വന്തം കഴുത്തിൽ ബന്ധിക്കാൻ തയ്യാറാകണം. എന്നിട്ട് അവനെ നാട്ടുകാർ കൊല്ലണം. അപ്പോൾ മാത്രമേ ആളുകൾക്ക് സ്വതന്ത്രരാകാൻ കഴിയൂ. രാജകീയ സന്തതിയുടെ മരണം ഓരോ മനുഷ്യ ൻ്റെയും വീണ്ടെടുപ്പിൻ്റെ വിലയായിരുന്നു.

ഒരു ദിവസം, രാജാവിൻ്റെ മകൻ സ്വന്തം ജനത്തെ വീണ്ടെടുക്കുമെന്ന് തീരുമാനിച്ചു. അതി നാൽ, കീറിപ്പറിഞ്ഞ തുണികൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ച്, കഴുത്തിൽ കനത്ത ഇരുമ്പ് ചങ്ങല കെട്ടി, ജനങ്ങളിൽ ഒരാളായി സ്വയം സാമ്യമുണ്ടാക്കി. പിന്നെ അവൻ കൊട്ടാര ത്തിൽ നിന്നു പുറപ്പെട്ട് ഒരു സാധാരണക്കാരനായി ദേശത്തു നടന്നു. അവൻ തൻ്റെ ജന ങ്ങളുടെ ഇടയിൽ കൂടാരം അടിച്ചു. അവരുടെ സങ്കടങ്ങൾ അവൻ വഹിച്ചു.

ചങ്ങല കഴുത്തിൽ തൂക്കി ഉണ്ടായ അഴുകിയ വൃണങ്ങളുള്ള ജനങ്ങളെ സുഖപ്പെടുത്താൻ അദ്ദേഹം തൻ്റെ ശക്തി ഉപയോഗിച്ചു. മുടന്തരെ ബാം പുരട്ടി നടത്തി. കണ്ണീരിൻ്റെയും മര ണത്തിൻ്റെയും താഴ്വരയിൽ ഇരിക്കുന്നവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുടയ്ക്കു മായിരുന്നു. ജനങ്ങൾ അവൻ്റെ നല്ല പ്രവൃത്തികളെ സ്നേഹിച്ചു. അവർ അവനെ അനുഗ മിച്ചു, അവൻ്റെ പ്രസംഗങ്ങൾ കേട്ടു. പക്ഷേ, ചങ്ങലയുടെ നേതാക്കൾ അദ്ദേഹത്തെ ഇഷ്ട പ്പെട്ടില്ല. അദ്ദേഹത്തെ പറ്റി അന്വേഷിക്കാൻ അവർ പലപ്പോഴും അഭിഭാഷകരെ അയച്ചി രുന്നു. “പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വത ന്ത്രർ ആകും” എന്ന് അവൻ പലപ്പോഴും അവർക്ക് മറുപടി നൽകുമായിരുന്നു.

മകൻ …..? അപ്പോൾ നിങ്ങൾ രാജകുമാരനാണോ?” അങ്ങനെ അവർ അവനെ ചോദ്യം ചെയ്യും. അവൻ എപ്പോഴും തലയാട്ടുമായിരുന്നു, പക്ഷേ അവർ അവനിൽ വിശ്വസിച്ചില്ല.

ഒരു ദിവസം അവർ വളരെ കോപാകുലരായി രാജാവിൻ്റെ ഏക മകനെ കൊന്നു. അദ്ദേഹ ത്തിൻ്റെ മരണത്തോടെ, ഓരോ മനുഷ്യൻ്റെയും കഴുത്തിൽ നിന്ന് ചങ്ങലകൾ മാന്ത്രിക മായി പൊട്ടി. പൗരന്മാർ സ്വതന്ത്രരായി. രാജാവിൻ്റെ ഏകജാതനായ പുത്രൻ ഞങ്ങളെ സ്വതന്ത്രരാക്കിയെന്നും ഞങ്ങൾക്ക് ജീവൻ നൽകിയെന്നും ഒരു സന്തോഷ വാർത്ത ഉടൻ പ്രചരിച്ചു.

The Shackle – The Seal of Subjugation

എന്നാൽ ദുഷ്ട നേതാക്കൾ കൈപ്പേറി യവരും കുഴപ്പക്കാരും ആയിരുന്നു. ചങ്ങല മാറ്റിയാൽ ഈ ജനങ്ങൾ അടിമ ത്തത്തിൽ നിന്ന് പുറത്തുവരുമെന്ന് അവർക്ക് അറിയാമായിരുന്നു. അവർ ഒരു പുതിയ വഞ്ചന പറഞ്ഞു, വിവര മില്ലാത്ത ഈ ആളുകൾക്ക് ചുറ്റും ഒരു പുതിയ കഥ ഉണ്ടാക്കി. ഒരു വെള്ള യൂണിഫോം ധരിച്ച് അവർ പുതിയ ഭരണകൂടത്തിൻ്റെ സൂക്ഷിപ്പുകാരായി പുനർനിർമ്മിച്ചു. പഴയ ചങ്ങലയുടെ ഭാരത്തിൽ നിന്ന് രാജാവിൻ്റെ മകൻ ഞങ്ങളെ സ്വതന്ത്രരാക്കി എന്നത് വാസ്തവത്തിൽ ശരിയാണെന്ന് അവർ പറഞ്ഞു, എന്നാൽ പഴയ ചങ്ങലയുടെ സ്ഥാനത്ത് രാജാവ് ഒരു പുതിയ ചങ്ങല തയ്യാറാക്കി. പഴയതും വൃത്തികെട്ടതുമായ പഴയ ഇരുമ്പ് ചങ്ങലയിൽ നിന്ന് വ്യത്യസ്തമായി, ശുദ്ധവും വെള്ള നിറവും ഉള്ളതായ, വളരെ മികച്ച സ്റ്റെയിൻ‌ലെസ് സ്റ്റീൽ കൊണ്ടാണ് ഈ പുതിയ ചങ്ങല നിർമ്മിച്ചത്. ഈ മടിയന്മാർ പുതിയ ചങ്ങല ഇടാത്തവരുടെ പണത്തിൽ നിന്ന് ജീവിക്കാൻ ആഗ്രഹിച്ചു. അതിനാൽ, അവർ പുതിയ നികുതി ഭാരം ദേശത്തെ ജനങ്ങളുടെ കഴുത്തിൽ കെട്ടിവെയ്ക്കുകയും ഓരോരുത്തരുടെയും വരുമാനത്തിൻ്റെ പത്തിലൊന്ന് വില ആവശ്യപ്പെടുകയും ചെയ്തു (പണസംബന്ധമായ ദശാംശം). സംഘത്തിൻ്റെ നേതാവ് സ്വയം ഇടയ ശ്രേഷ്ഠൻ (ചീഫ് പാസ്റ്റർ) എന്ന പദവി ഏറ്റെടുത്തു, അതിനാൽ ഈ നേതാക്കൾ തീർച്ചയായും രാജകുമാരനെ പ്രതിനിധീകരിക്കുന്നുവെന്ന് ജനങ്ങൾ കരുതുന്നു.

ഈ കഥ എൻ്റെ വായനക്കാർക്ക് വ്യക്തമാണെന്ന് ഞാൻ കരുതുന്നു. നിത്യജീവൻ നേടുന്ന തിനായി നിയമങ്ങൾ പാലിക്കുന്നതിൻ്റെ ഭാരത്തിൽ നിന്ന് രാജകുമാരൻ നമ്മളെ മോചി പ്പിച്ചു. അവൻ നമ്മെ നിയമത്തിൻ്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചു. വിശ്വാസത്താൽ അബ്രഹാമിന് വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ നമുക്ക് അവകാശമായി ലഭിക്കുന്നു. നമ്മൾ ഇപ്പോൾ ചങ്ങലയിൽ അല്ല. എന്നാൽ ദുഷ്ടന്മാരുടെ മക്കൾ മറ്റൊരു ചട്ടങ്ങളും നിയ ന്ത്രണങ്ങളും കണ്ടുപിടിച്ചു. അവർ പുതിയ നിയമങ്ങളിലൂടെ പഴയ നിയമങ്ങളുടെ അടിമ നുകത്തിൻ കീഴിൽ ആളുകളെ തിരികെ കൊണ്ടുവരുന്നു. നിഷ്കളങ്കരായ ജനത്തിൻ്റെ കഴുത്തിൽ പുതിയ ചങ്ങലകൾ കെട്ടിയിട്ട് അവർ വെള്ളിയും സ്വർണവും തൂത്തു വരുന്നു. വീണ്ടും അകപ്പെടരുത്.

അപ്പൊ.പ്രവ. 15:10, “ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞി ട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷി ക്കുന്നത് എന്ത്?”

വായിക്കാനും ധ്യാനിക്കാനുമുള്ള തിരുവെഴുത്ത്: അപ്പൊ. പ്രവ. 15-‍ാ‍ം അധ്യായം.

Reference article: https://malayalam.fromtpm.com/2018/10/18/tpm-and-the-tyranny-of-asceticism/

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *