ഏറ്റവും വലിയ കള്ളൻ

ഒരു ചെറിയ ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് ഭയങ്കരമായി കിതച്ചുകൊണ്ട് ഒരു കുട്ടി നിന്നു. തന്നെ അടിച്ചുകൊല്ലാൻ വന്ന കോപാകുലരായ ഒരു കൂട്ടം ജനത്തിൽ നിന്ന് അവൻ ജീവ രക്ഷയ്ക്കായി ഓടുകയായിരുന്നു. അവർ ഇപ്പോഴും തന്നെ പിന്തുടരുകയാണോ എന്ന് പരിശോധിക്കാൻ അവൻ പുറകിലേക്ക് തിരിഞ്ഞു നോക്കി. ആരെയും കാണാതിരുന്ന പ്പോൾ അവൻ ആശ്വാസത്തിൻ്റെ നീണ്ട ഒരു നെടുവീർപ്പിട്ടു. എന്നിട്ട് മോഷ്ടിച്ച ഒരു റൊട്ടി പുറത്തെടുത്തു നിലത്തിരുന്നു. അവൻ അതിൻ്റെ ഒരു ഭാഗം മുറിച്ചെടുത്ത്‌ കഴിക്കാൻ ശ്രമിച്ചു. പക്ഷെ അവന് അത് കഴിക്കാൻ കഴിഞ്ഞില്ല. എന്തോ അവനെ തടഞ്ഞു. അവൻ്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. താൻ പാപം ചെയ്തുവെന്ന് അവനറിയാമാ യിരുന്നു. മോഷ്ടിച്ച റൊട്ടി അവന് എങ്ങനെ കഴിക്കും? അവൻ ജീവിതത്തിൽ ഒരിക്കലും മോഷ്ടിച്ചിട്ടില്ല, പക്ഷേ സാഹചര്യങ്ങൾ മൂലം അവന് മറ്റൊരു മാർഗ്ഗം ഇല്ലാതായി. അവൻ്റെ രണ്ടാനമ്മ അവനെ പുറത്താക്കി. അവൾ സുന്ദരിയായിരുന്നു, പക്ഷേ അല്പം പോലും ദയ യില്ലാത്തവളാണ്. അവൾ സ്വന്തം മക്കളെ സ്നേഹിക്കുകയും പലപ്പോഴും രണ്ടാനമ്മയായ അവൾ അവനെ അപമാനിക്കുകയും അടിക്കുകയും ചെയ്തിരുന്നു. അവൻ എന്തെങ്കിലും ഒരു ജോലിക്കായി വീടുകൾ തോറും കടകൾ തോറും കയറിയിറങ്ങി. പക്ഷെ ആരും അവന് ഒരു സഹായഹസ്തം നീട്ടിയില്ല. അവസാനം ജീവൻ രക്ഷിക്കാൻ അവന് മോഷ്ടിക്കേ ണ്ടിവന്നു. അവസാനം അവർ അത് കണ്ടെത്തി, അടിച്ചുകൊല്ലാൻ അവൻ്റെ പിന്നാലെ ഓടി. അവൻ്റെ കവിളുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി.

അവൻ എഴുന്നേറ്റ് കാട്ടിലേക്ക് നടക്കാൻ തുടങ്ങി. ഉയരമുള്ള ഓക്ക് മരങ്ങൾ ചെറുപ്പക്കാര നായ കള്ളനെ പുച്ഛത്തോടെ താഴേക്ക് നോക്കി. ഇടതൂർന്ന വനത്തിനുള്ളിൽ, കപടന്മാർ മുറിച്ച ഒരു മര മുട്ടിയുടെ ഭാഗങ്ങൾ കണ്ടു. അവൻ നിരാശയോടെ അതിൽ ഇരുന്നു. താമ സിയാതെ അവൻ ഗാഢനിദ്രയിലായി. ചെവിയിൽ പല ശബ്ദങ്ങൾ കേട്ട് അവൻ ഉണർന്നു. താൻ ഒരു കൂട്ടം മോഷ്ടാക്കളാൽ ചുറ്റപ്പെട്ടെന്ന് അവന് മനസ്സിലായി. കൊച്ചുകള്ളൻ വലിയ കള്ളന്മാരാൽ വലയപ്പെട്ടു. പണമില്ലാത്തവനോട് അവർ പണം ചോദിച്ചു. പരിഭ്രാന്തനായ അവൻ കൊള്ളയടിച്ച റൊട്ടി കൊടുത്തു. താൻ ചെയ്ത കുറ്റത്തെക്കുറിച്ച് നിഷ്കളങ്കമായി സംസാരിച്ചു. “എനിക്ക് ഇത് മാത്രമേയുള്ളു – മോഷ്ടിച്ച റൊട്ടി!” കുട്ടികൾ കള്ളം പറ യുകയില്ലെന്ന് കള്ളന്മാർക്ക് അറിയാമായിരുന്നു. ക്രൂരന്മാരുടെ ഹൃദയത്തിൽ അവനോട്‌ സഹതാപം തോന്നി.

കുട്ടി, നീ ഞങ്ങളെ ഭയപ്പെടേണ്ട. നീയും ഞങ്ങളിൽ ഒരാളാണ് – ഒരു കള്ളൻ! കള്ളന്മാരെ ഞങ്ങൾ ഒരിക്കലും വേദനിപ്പിക്കില്ല. ഓരോ കള്ളനും ഞങ്ങളുടെ സഹോദരനാണ്. ഈ ലോകം ഞങ്ങളെ കള്ളന്മാരാക്കി. ഞങ്ങൾ കള്ളന്മാരായത് ഇഷ്ടം കൊണ്ടല്ല, വേദനയിലൂടെയാണ്! നമ്മുടെ ചുറ്റുമുള്ള ലോകം കൊള്ളയടി ച്ചവരെ കൊള്ളയടിച്ചാൽ ഞങ്ങൾ എത്ര ക്രൂരന്മാരായിരിക്കും?”- അങ്ങനെ കള്ള ന്മാരുടെ രാജാവ് പറഞ്ഞു! വലുതും ചെറുതുമായ കള്ളന്മാർ നിറഞ്ഞ ആ വനത്തിൽ, വിദ്യാഭ്യാസമില്ലാത്ത കള്ളൻ്റെ ആഴത്തിലുള്ള തത്ത്വചിന്തയിൽ കൊച്ചുകള്ളൻ വിസ്മയി ച്ചുതുടങ്ങി! ആരാണ് ദുഷ്ടൻ – കള്ളന്മാരെ തെറ്റായ പാതയിലൂടെ നയിക്കാൻ പ്രേരിപ്പിച്ച ക്രൂരമായ ലോകമോ അതോ അവരുടെ സ്വത്ത് ലോകം കൊള്ളയടിച്ചതു കൊണ്ട് കള്ള ന്മാരായ മോഷ്ടാക്കളോ?

കൊച്ചുകുട്ടി ഭക്ഷണം കഴിച്ചുകഴിഞ്ഞ് മോഷ്ടാക്കളുടെ കൂട്ടത്തിൽ ചേർന്നു. അടുത്ത ദിവസം, ഇടതൂർന്ന വനത്തിലൂടെ നടക്കുമ്പോൾ, ഒരു മനുഷ്യൻ്റെ കാൽപ്പാടിൻ്റെ ഒച്ച അവർ കേട്ടു. ഉയരമുള്ള ഓക്ക് മരങ്ങളുടെ പിന്നിൽ അവർ ഒളിച്ചു. ഒരാൾ കഴുതയെ വലിച്ചിഴക്കുന്നതായി കണ്ടു. ക്ഷീണിതനായ മൃഗത്തെ വലിച്ചിഴച്ചുകൊണ്ട് അയാൾ തൻ്റെ വിധിയെ ശപിക്കയായിരുന്നു. മറുവശത്ത്, കഴുത തൻ്റെ സ്വേച്ഛാധിപതിയുടെ കീഴിലുള്ള സ്വന്തം വിധിയെ ശപിക്കയായിരുന്നു. സ്വേച്ഛാധിപതിയായ യജമാനൻ്റെയും കഴുതയു ടെയും കാലുകൾക്കടിയിൽ ഉണങ്ങിയ ഇലകൾ പൊടിയുന്ന ശബ്ദം മുഴങ്ങുമ്പോൾ, മനു ഷ്യരുടെയും മൃഗങ്ങളുടെയും കാൽക്കീഴിൽ ചവുട്ടി അരിയപ്പെടുന്ന ഇലകൾ വിധിയെ ശപിക്കുന്നതുപോലെ തോന്നി. ഞൊടി നേരത്തിനുള്ളിൽ മോഷ്ടാക്കൾ അയാളുടെ കോള റിൽ പിടിച്ചു.

ഞാൻ ഒരു പുരോഹിതനാണ്!” ആ മനുഷ്യൻ മറുപടി പറഞ്ഞു. അയാളുടെ അവകാശവാദത്തിൽ ഭയവും അഭിമാനവും ഉണ്ടായിരുന്നു. “എൻ്റെ കൈയിൽ പണമില്ല“.

നിങ്ങൾ കള്ളം പറയുകയാണ്,

എൻ്റെ വസ്ത്രധാരണം നോക്കൂ. ഒരു പുരോഹിതൻ്റെ വസ്ത്രധാരണം നിങ്ങൾ കാണുന്നില്ലേ?”

മോഷ്ടാക്കന്മാർ സന്യാസിയെ അടിമുടി നോക്കി.

അപ്പോൾ നിങ്ങൾ ഒരു പുരോഹിതനാണോ?” ഒരു കള്ളൻ ചോദിച്ചു.

എന്നെ കൊല്ലരുത്,” പുരോഹിതൻ പറഞ്ഞു. “നിങ്ങൾ എന്നെ വേദനിപ്പിച്ചാൽ ദൈവം കോപിക്കും.”

അയാളുടെ പവിത്രമായ ഭീഷണികൾ കേട്ട് കള്ളന്മാർ ചിരിച്ചു. വനം മോഷ്ടാക്ക ളോടൊപ്പം ചേർന്നു, അവരോടൊപ്പം ചിരി വീണ്ടും പ്രതിധ്വനിച്ചു. അവരുടെ ദുഷ്ട ചിരി അവരുടെ നേതാവ് സംസാരിക്കാൻ തുടങ്ങുന്നതുവരെ അങ്ങോട്ടും ഇങ്ങോട്ടും പ്രതിധ്വനിച്ചു.

ഞങ്ങൾ നിങ്ങളുടെ ദേവന്മാരെ ഭയപ്പെടുന്നില്ല. ഒരു ദൈവമുണ്ടായിരുന്നുവെ ങ്കിൽ അവൻ ഒരിക്കലും എൻ്റെ മക്കളെ മരിക്കാൻ അനുവദിക്കുമായിരുന്നില്ല. മകളെയും എൻ്റെ പ്രിയപ്പെട്ട ഭാര്യയെയും കൊലപ്പെടുത്താൻ പുരുഷന്മാരെ അനുവദിച്ച അവനോട് എൻ്റെ കൊച്ചു പെൺകുട്ടി എന്ത് ചെയ്തു? അവൾ ഒരു മന്ത്രവാദിയാണെന്ന് അവർ കുറ്റപ്പെടുത്തി. അവൾ അല്ലായിരുന്നു. മത വിശ്വാ സികളേ, നിങ്ങളുടെ മതം എൻ്റെ കുടുംബം എനിക്ക് നഷ്ടപ്പെടാൻ ഇടയാക്കി.” കള്ളൻ വളരെ ദേഷ്യപ്പെട്ടു. അപ്പം മോഷ്ടിച്ച കൊച്ചുകുട്ടി ഉറച്ച ദൈവ വിശ്വാസി യായിരുന്നു. മിണ്ടാതിരുന്നാൽ മോഷ്ടാക്കൾ പുരോഹിതനെ കൊല്ലുമെന്ന് ആ കുട്ടിക്ക് മനസ്സിലായി. ആ കുട്ടി ഉടനെ കള്ളന്മാരുടെ നേതാവിനോട് ചോദിച്ചു, “സർ, നിങ്ങളെപ്പോലുള്ള കള്ളന്മാരെ ഉപദ്രവിക്കരുതെന്ന് നിങ്ങൾ പറയുന്നത് ഞാൻ കേട്ടല്ലോ?”

അതെ,” ചീഫ് കള്ളൻ മറുപടി പറഞ്ഞു.

അപ്പോൾ അയാൾ നിങ്ങളെപ്പോലെയാണ്,” ആ കുട്ടി പറഞ്ഞു.

നമ്മളെപ്പോലെ ………….?നമ്മൾ കള്ളന്മാരാണ്. അവൻ ഒരു പുരോഹിതനാണ്….! നമ്മൾ പാപികളാണ്; അവൻ ഒരു വിശുദ്ധനാണ്. നമ്മൾ ഭൂമിയാണ്; അവൻ സ്വർ ഗ്ഗമാണ്. നമ്മൾ തന്നിൽ യാതൊരു സാമ്യവുമില്ല!”

ഓ… നിങ്ങൾ തെറ്റിദ്ധരിക്കുന്നു സർ! അവൻ നമ്മളെപ്പോലെയാണ്. നമ്മുടേതിന് സമാനമായ ഒരു ജോഡി കൈകാലുകൾ അവനുണ്ട്. നമുക്കുള്ള അതേ കണ്ണു കൾ അവനുണ്ട്. അവൻ്റെ തൊലി നമ്മളെപ്പോലെയാണ്. അവൻ നമ്മളെപ്പോലെ മനുഷ്യനാണ്! നമ്മൾ ചെയ്യുന്നതുപോലെ അവൻ അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്നു. അവൻ എങ്ങനെ വ്യത്യസ്തനാണ്?”

കൊച്ചുകുട്ടിയുടെ വലിയ ചോദ്യങ്ങൾ ചീഫ് കള്ളനെ കുറച്ചുനേരം ചിന്തിപ്പിച്ചു. എന്നിട്ട് കുട്ടിയോട് പറഞ്ഞു.

അല്ലയോ കുട്ടി, അവനെ നോക്കൂ. നീ എന്ത് കാണുന്നു? ……… എന്നെ നോക്ക്! നീ എന്ത് കാണുന്നു? നമ്മൾ സമാനമായി കാണപ്പെടുന്നുണ്ടോ? അയാൾക്ക് ഷേവ് ചെയ്ത മുഖമുണ്ട്. ഞാൻ വർഷങ്ങളായി ഷേവ് ചെയ്തിട്ടില്ല! അവൻ ഒരു വെളുത്ത വസ്ത്രം ധരിക്കുന്നു, ഞാൻ ഒരു കറുത്ത വസ്ത്രം ധരിക്കുന്നു. അവൻ്റെ മുഖം എണ്ണ പുരട്ടിയതും തടിച്ചതും തിളങ്ങുന്നതുമാണ്, എൻ്റെ മുഖത്ത്‌ പാടുകളും മുറിവുകളും ഉണ്ട്. അവൻ്റെ കയ്യിൽ ഒരു വിശുദ്ധ ഗ്രന്ഥമുണ്ട്. എൻ്റെ കൈയിൽ ഈ കത്തി ഉണ്ട്.”


വായനക്കാരനോട് ഒരു ചോദ്യം

“ധീരനും ബുദ്ധിമാനും ആയ വായനക്കാർ എന്നോട് പറയുക. പുരോഹിതൻ ഒരു കള്ളനാ യിരുന്നോ? അവൻ കള്ളൻ ആണെങ്കിൽ, മൂന്നുപേരിലും ഏറ്റവും വലിയ കള്ളൻ ആരാണ് – റൊട്ടി മോഷ്ടിച്ച കൊച്ചുകുട്ടിയോ, നിന്ദിക്കപ്പെട്ട അനാഥക്കുട്ടിയെ ആശ്വസിപ്പിച്ച കള്ള ന്മാരുടെ സംഘമോ, അതോ ഉയരമുള്ള ഓക്ക് കാടുകളിലെ വിശുദ്ധനോ?

ശരിയായ ഉത്തരം ക്ലിക്കുചെയ്ത് ചോദ്യത്തിന് ഉത്തരം നൽകുക. നിങ്ങളുടെ ലോജിക്കൽ വിശദീകരണങ്ങളും കൂടുതൽ വിശദാംശങ്ങളും അഭിപ്രായ വിഭാഗത്തിൽ എഴുതാം.

മൂവരിൽ ഏറ്റവും വലിയ കള്ളൻ ആരാകുന്നു?

  1.  ചീഫ് കള്ളൻ
  2.  പുരോഹിതൻ
  3.  കൊച്ചുകുട്ടി

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *