ഈ സാക്ഷ്യത്തിൻ്റെ ഒന്നാം ഭാഗത്തിൽ, തേജു റോബിൻ എന്ന പക്ഷിയെ കുടുക്കാൻ ടിപിഎം പ്രയോഗിച്ച നുണകളും വഞ്ചന കളും നാം കണ്ടു. ഇപ്പോൾ ഈ ഭാഗത്തിൽ, ടിപിഎം എങ്ങനെ വഞ്ചനയുടെ കലയെ മികച്ചതാക്കിയെന്ന് ഞങ്ങൾ എണ്ണിയെ ണ്ണിപ്പറയുന്നു. നല്ല എണ്ണമയമുള്ള ഒരു ഘടന പ്രവർത്തിക്കാൻ, സ്വയം വഞ്ചിതരായ ആളുകളെ കൊണ്ട് യന്ത്രങ്ങൾ നന്നായി പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കണം.
2 തിമൊഥെയൊ. 3:13, “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ട് മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.”
കൂട്ടിൽ ചില പക്ഷികളെ അവയുടെ സൗന്ദര്യത്തിനായി മാത്രം സൂക്ഷിക്കുന്നു. എന്നാൽ മറ്റു ചിലത്, സംസാരശേഷിക്കും അതിന് ചെയ്യാൻ കഴിയുന്ന വിദ്യകൾക്കും (TRICKS) വേണ്ടിയാണ്. ലക്ഷ്യം എന്തുതന്നെയായാലും, ഈ പക്ഷികളെ വ്യവസ്ഥയ്ക്കുള്ളിലെ വിദഗ്ധർ പരിശീലിപ്പിക്കണം. അതിനാൽ തേജു റോബിൻ്റെ പരിശീലന യാത്രയെക്കുറിച്ച് (TRAINING JOURNEY) നമുക്ക് കേൾക്കാം.
കൂട്ടിനുള്ളിൽ സ്ഥലംമാറ്റി (TRANSPORTED IN A CAGE)
കണ്ണുനീർ തുളുമ്പി നിന്ന എൻ്റെ കുടുംബത്തോടു പോലും ശരിയായി വിടപറയാൻ അനു വദിക്കാതെ തിടുക്കത്തിൽ എൻ്റെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ഞാൻ നിർബന്ധി തനായി. ഞാൻ കോയമ്പത്തൂർ സെൻറ്റെറിൽ നിന്നാകുന്നു, പക്ഷേ ഇൻചാർജ് ബ്രദർ ജോബ് ട്രിച്ചി സെൻറ്റെറിൽ നിന്ന് എന്നെ സ്ഥാനാർത്ഥിയാക്കി ടിപിഎം ശുശ്രുഷയിൽ ചേർത്തു. അദ്ദേഹത്തിന് കോയമ്പത്തൂർ സെൻറ്റെർ പാസ്റ്ററായ ജോൺസണുമായി എന്തെങ്കിലും പ്രശ്നങ്ങളോ അല്ലെങ്കിൽ ട്രിച്ചിയിലെ സെൻറ്റെർ പാസ്റ്ററായ പാസ്റ്റർ ഗുണ ശീലനോട് എന്തെങ്കിലും പ്രത്യേകതയോ ഉണ്ടെന്ന് ഞാൻ കരുതുന്നു. എന്തായാലും എന്നെ താമസിയാതെ ട്രിച്ചിയിലെ പാസ്റ്റർ ഗുണസീലന് കൈമാറി. കൂട്ടിലടച്ച പക്ഷിയെ കൊണ്ടുപോകാൻ വളരെ എളുപ്പമാണല്ലോ?
ഞാൻ ട്രിച്ചിയിൽ എത്തി അ ധികം വൈകാതെ, മറ്റ് വേല ക്കാരായ സഹോദരന്മാർ ക്കൊപ്പം ഇലക്ട്രിക്കൽ ജോ ലിയും പ്ലംബിംഗ് ജോലിയും ഉൾപ്പെടെ എല്ലാ ജോലികളും പാസ്റ്റർ ഗുണശീലൻ എന്നെ ക്കൊണ്ട് ചെയ്യിപ്പിച്ചു. പറയ പ്പെടുന്ന “ദൈവ ഭവനം” എന്ന് വിളിക്കുന്ന ഈ സ്ഥലത്ത് ഈ ജോലികൾ എല്ലാം ചെയ്യുന്നത് ഞാൻ ആസ്വദിച്ചു. സെൻറ്റെർ ഫെയ്‌ത്ത് ഹോമിലെ TPM വേലക്കാർ എന്നെ പ്രോത്സാഹിപ്പിച്ചു. എൻ്റെ പഠനം നിർത്തി മുഴുവൻ സമയ ശുശ്രൂഷയ്ക്ക് കീഴടങ്ങിയത് ഞാൻ ചെയ്ത ഏറ്റവും മികച്ച പ്രവർത്തിയാ ണെന്ന് അവർ പറഞ്ഞു. ഇനി മുതൽ ഞാൻ അനുഗ്രഹിക്കപ്പെടുമെന്നും അവർ എന്നോട് പറഞ്ഞു. എൻ്റെ പഠനം ഉപേക്ഷിച്ചതിന് എന്നെ അഭിനന്ദിച്ച സഹോദരന്മാരിൽ കൂടുതലും പേര് സ്കൂൾ പഠനം ഇടയ്ക്കു വെച്ച് നിർത്തിയവരായിരുന്നു എന്നത് മറ്റൊരു കാര്യമാണ്. എന്നെ അതിശയിപ്പിച്ചുകൊണ്ട് ഒരു വേലക്കാരൻ സഹോദരൻ സ്റ്റീഫൻ ശുശ്രൂഷ യിൽ വന്നതിന് എന്നെ ശകാരിച്ചു. ഞാൻ ഒരു മെഡിക്കൽ പശ്ചാത്തലത്തിൽ നിന്ന് വന്നതിനാൽ അവർ എന്നെ അസുഖക്കാരായ സെൻറ്റെർ പാസ്റ്റർമാരെ പരിചരിക്കുന്ന ചുമതലകൾ മാത്രമേ ഏൽപ്പിക്കയുള്ളൂവെന്നും ഒരു സുവിശേഷ വേലയും ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു തിരുമ്മുകാരനും പ്രാരംഭ പരിശീലനവും

എന്നെ ഒരാഴ്ചയോളം ട്രിച്ചി സെൻറ്റെർ ഫെയ്ത്ത് ഹോമിൽ പാർ പ്പിച്ചു. എൻ്റെ എല്ലാ വേലകളും രണ്ട് ജോലികൾക്കിടയിൽ (ഒന്ന് പുലർച്ചെ 4 നും മറ്റൊന്ന് രാത്രി 10 നും) സാൻഡ് വിച്ച് ആയിരു ന്നെങ്കിലും, ഈ “സാൻഡ്‌വിച്ചിന്” ഒരു കയ്ക്കുന്ന പുറംചട്ട ഉണ്ടാ യിരുന്നു. അത് അടിവസ്ത്രം മാത്രം ധരിച്ച് കട്ടിലിൽ മലർന്നു കിടക്കുന്ന സെൻറ്റെർ പാസ്റ്റർ ഗുണശീലനെ എല്ലാ രാത്രിയിലും പതിനൊന്നു മണിക്ക് ശേഷം ഒലിവെണ്ണ തേച്ച് ശരീരം മുഴുവൻ തിരുമ്മണം എന്നതായിരുന്നു. രാത്രി 11 മണിക്ക് ശേഷം TPM വിശ്വാസ ഭവനങ്ങളിൽ ഭൂരിഭാഗവും തിരുമ്മു കേന്ദ്രങ്ങ ളായി മാറുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടവിടാതെ സ്ഥിരമായി സീനിയർമാരെ മസാജ് ചെയ്യുന്ന ജൂനി യർമാരെ കാണാൻ കഴിയും. നിയുക്ത ജോലികളെല്ലാം ഞാൻ ഉത്സാഹത്തോടെ ചെയ്യുമായിരുന്നു, പക്ഷേ ഞാൻ ട്രിച്ചിയിൽ താമസിക്കാൻ തുടങ്ങി ഏകദേശം അഞ്ചു ദിവസത്തിനുശേഷം, പോത്തീഫറിൻ്റെ ഭാര്യ യോസഫിനെ പിടിച്ചതു പോലെ മസാജ് ചെയ്യുന്നതിനിടയിൽ പാസ്റ്റർ ഗുണശീലൻ എന്നെ കയറിപിടിച്ചു, അവൻ്റെ ഉദ്ധരിച്ച ലിംഗത്തിൽ പിടിപ്പിച്ചു. പ്രതികരിക്കാൻ സാധിക്കാതെ ഞാൻ വളരെയധികം ഞെട്ടി, താമസിയാതെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി ബ്രദർ ജോയൽ (ഇപ്പോൾ അഡയാർ സെൻറ്റെറിൽ) എന്ന വേലക്കാരൻ സഹോദരനോട് അയാളുടെ മുറിക്ക് പുറത്തുനിന്ന് കാര്യങ്ങൾ പറഞ്ഞു. ഈ സംഭവം ഞാൻ പാസ്റ്ററിനു വേണ്ടി എല്ലാം കേൾക്കുന്നതിൻ്റെയും ചെയ്യുന്നതിൻ്റെയും മൂര്‍ദ്ധന്യാവസ്ഥ ആയിരുന്നു. ഗുണശീലൻ തൻ്റെ കാലുകളിലെ രോമങ്ങൾ എന്നെകൊണ്ട് ഷേവ് ചെയ്യിച്ചു… ഭൂ… വെറുപ്പുളവാകുന്നു.
പിറ്റേന്ന് പാസ്റ്റർ ഗുണശീലൻ എന്നെ കണ്ടെങ്കിലും മുഖത്ത് യാതൊരു പശ്ചാത്താപവുമി ല്ലായിരുന്നു, അദ്ദേഹം പതിവുപോലെ മീറ്റിംഗുകൾ നടത്തുകയായിരുന്നു. ജഡമോഹി യായ പാസ്റ്റർ ഗുണശീലൻ സഹോദരിമാരുമായി പോലും മോശമായി പെരുമാറുമായി രുന്നു. ഗായക വേലക്കാരി സഹോദരി സ്വീറ്റ്ലിൻ ബ്രിന്ദയോട് അയാൾ പറഞ്ഞു,
“നിന്നെ എനിക്ക് സമർപ്പിക്കുക, ഞാൻ നിങ്ങളെ രാജ്ഞിയാക്കാം”. ഗുണശീലൻ സ്വീറ്റ്ലിൻ ബ്രിന്ദയോട് പറഞ്ഞു.
“നിങ്ങൾ യേശുവിനെ സേവിക്കാൻ വന്നതാണെങ്കിൽ നിങ്ങൾക്ക് ഇവിടെ ജീവി ക്കാൻ കഴിയില്ല, നിങ്ങൾ ഈ ഭവനത്തിലാണെങ്കിൽ ദൈവത്തിൻ്റെ വിശുദ്ധരെ സേവിക്കണം”. ഗുണശീലൻ
ഈ ചെന്നായ്ക്കളുടെ മുഖംമൂടി മാറുന്നതുകണ്ട് ഞാൻ വളരെ അസ്വസ്ഥനായി. ഞാൻ യേശുവിനെ സേവിക്കാനാണ് വന്നതെങ്കിലും ഇവിടെ എല്ലാം വ്യത്യസ്തമായിരുന്നു. എന്നാൽ, പുതുതായി റിക്രൂട്ട് ചെയ്ത മറ്റ് മൂന്ന് വേലക്കാരി സഹോദരിമാരോടൊപ്പം എന്നെ പരിശീലനത്തിനായി ചെന്നൈയിലെ ഇരുമ്പിലിയൂരിലേക്ക് മാറ്റിയപ്പോൾ ഗുണശീലൻ്റെ പിടിയിൽ നിന്ന് ഞാൻ മോചിതനായി. കൂട് വീണ്ടും നീങ്ങുന്നു.
പാസ്റ്റർ ഗുണശീലനും സെൻറ്റെർ മദറും ഞങ്ങളോടൊപ്പം ഇരുമ്പിലിയൂരിൽ വന്ന് ചീഫ് പാസ്റ്റർ എൻ സ്റ്റീഫൻ്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. ചീഫ് പാസ്റ്ററിന് കൊടു ക്കാനായി പാസ്റ്റർ ഗുണശീലൻ എൻ്റെ കൈയ്യിൽ ഒരു പണ സഞ്ചി (തുക എനിക്ക് അറി യില്ല) തന്നു. ഞാൻ ട്രിച്ചി സെൻറ്റെർ ഫെയ്ത്ത് ഹോമിലായിരിക്കുമ്പോൾ എൻ്റെ മുത്തച്ഛൻ പാസ്റ്റർ ഗുണശീലനെ സന്ദർശിച്ച് എനിക്ക് വേണ്ടി കുറച്ച് പണം കൊടുത്തിരുന്നു എന്ന് ഞാൻ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. സഹോദരീ സഹോദരന്മാർ, TPM ശുശ്രൂ ഷയിൽ ചേരുമ്പോൾ, ഇരുമ്പിലിയൂരിലെ എല്ലാവർക്കും പണം കൊടുക്കണം. ആരും ഇത് പൊതുവായി അംഗീകരിക്കുന്നില്ലെങ്കിലും, ഇത് ഒരു ആവശ്യകതയാണെന്ന് ഉറപ്പാണ്. ചീഫ് പാസ്റ്ററെ കണ്ട ശേഷം എന്നെ പരിശീലന ചുമതലക്കാരനെ ഏൽപ്പിച്ചു.
പരിശീലന പദ്ധതി (TRAINING SCHEDULE)
കൺവെൻഷനോ യോഗങ്ങളോ ഇല്ലാത്തപ്പോൾ ഇരുമ്പിലിയൂർ കൺവെൻഷൻ ഗ്രൗണ്ട് ഒരു ഭയാനകമായ സ്ഥലമാണ്. പെട്ടെന്ന് ടിപിഎമ്മിൻ്റെ “മെക്കാ” ആയ ഇരുമ്പിലിയൂരിൽ എനിക്ക് ഏകാന്തത അനുഭവപ്പെടാൻ തുടങ്ങി. എനിക്ക് ഇതിനകം അറിയാവുന്ന ചില മുതിർന്ന വേലക്കാരുമായി എൻ്റെ അവസ്ഥ ഞാൻ പങ്കുവെച്ചു. അവർ എന്നോട് പറഞ്ഞു “നിങ്ങൾ ഇപ്പോൾ വെളുത്ത ജൂബയും മുണ്ടും ധരിച്ചിരിക്കുന്നു, അതിനാൽ വിട്ടുപോകു ന്നതിനെ പറ്റി ചിന്തിക്കുക പോലുമരുത്”. താമസിയാതെ ഞാൻ എൻ്റെ സാഹചര്യങ്ങളു മായി യോജിക്കയും പുതിയ പ്രവേശകർക്കായി താഴെ സൂചിപ്പിക്കുന്ന TPM പരിശീലന പദ്ധതിയുമായി പൊരുത്തപ്പെടുകയും ചെയ്തു:
സമയം | ദിനചര്യകൾ (ACTIVITIES) |
3:45 AM | എഴുന്നേൽക്കുക (WAKE UP) |
3:55 AM | മീറ്റിംഗ് ഹാളിൽ പ്രഭാത സ്തുതിക്ക് ഹാജരാകുക |
4:00 AM – 5.00 AM | പ്രഭാത സ്തുതി (MORNING PRAISING) |
5:00 – 5:15 AM | മീറ്റിംഗ് ഹാളിൽ ബൈബിൾ വായന |
5:00 – 5:45 AM | പ്രഭാത കർമ്മങ്ങൾ |
5:55 AM | പ്രഭാത പ്രാർത്ഥനയ്ക്ക് ഹാജരാകുക |
6:00 – 9:00 AM | പ്രഭാത പ്രാർത്ഥന (MORNING PRAYER) |
9:00 – 9:20 AM | പ്രഭാതഭക്ഷണം (BREAKFAST) |
9:30 – 11:00 AM | താമസ സ്ഥലത്ത് (QUARTERS) ഒരുമിച്ച് പ്രാർത്ഥിക്കുക |
11:00 AM – 1:00 PM | നിയുക്ത ഡ്യൂട്ടികൾ – SWEEPING, WATCHMAN, CONSTRUCTION WORK, MOTOR ROOM DUTY, KITCHEN DUTY, SERVING DUTY etc. |
1:00 – 1:30 PM | ഉച്ചഭക്ഷണം (LUNCH) |
1:30 – 5:55 pm | നിയുക്ത ഡ്യൂട്ടികൾ തുടരുക |
3:00 – 4:00 PM | അക്കൗണ്ടുകളും ഹിന്ദി ക്ലാസുകളും |
5:55 PM | സായാഹ്ന പ്രാർത്ഥനയ്ക്ക് ഹാജരാകുക |
6:00 – 8:00 PM | സായാഹ്ന പ്രാർത്ഥന (EVENING PRAYER) |
8:00 – 8:30 PM | അത്താഴം (DINNER) |
8:30 – 9:55 PM | വെളിപ്പാടുകൾ കുറിക്കുക, ബാക്കിയുള്ള നിയുക്ത ഡ്യൂട്ടി, തുണി അലക്കുക, കുളിക്കുക |
10:00 – 11:00 PM | രാത്രി സ്തുതി (NIGHT PRAISING) |
11:00 PM – 4:00 AM | SHIFT പ്രകാരമുള്ള CHAIN പ്രാർത്ഥന. ഓരോ മണിക്കൂറിലും SHIFT മാറും |
XXXXXX | XXXXXXXXXXXX XXXXXXXXXX |
പരിശീലന വേലക്കാരുടെ (TRAINEES) താമസ സ്ഥലം (STAYING QUARTERS) പ്രധാന കൺ വെൻഷൻ ഹാളിൻ്റെ ബാൽക്കണി ആയിരുന്നു. ഞങ്ങൾക്ക് ഉറങ്ങാൻ പായകൾ മാത്രമേ നല്കിയിരുന്നുള്ളു, രണ്ട് പായകൾ തമ്മിലുള്ള അകലം ഒരു അടിയിൽ കുറയരുത്.
TPM CONCENTRATION ക്യാമ്പിലെ ജീവിതം
പുതിയ അംഗങ്ങളെ നിയന്ത്രിക്കുന്നതിന് ഉറക്കാതിരിക്കുക, പട്ടിണി, ഭയം etc.
മേൽപ്പറഞ്ഞ തിങ്ങിനിറഞ്ഞ പരിശീലന പദ്ധതിയിൽ നിന്ന് ഒരു പുതിയ അംഗത്തിന് ഒരു ദിവസം മൊത്തം 3 മണിക്കൂർ 45 മിനിറ്റ് ഉറങ്ങാൻ പറ്റുന്നില്ലെന്ന് വ്യക്തമാണ്. നമ്മളുടെ രാത്രി CHAIN പ്രാർത്ഥന സമയം രാത്രി 11:00 മുതൽ 12:00 വരെയോ അഥവാ 3:00 AM മുതൽ 4:00 AM വരെയോ ആയിരിക്കുമ്പോൾ 3 മണിക്കൂർ 45 മിനിറ്റ് തുടർച്ചയായി ഉറങ്ങാനുള്ള ആഡംബരം നമുക്ക് ലഭിക്കുമോ? കാവൽ ഡ്യൂട്ടിയിലുള്ള മുതിർന്ന സഹോദരന്മാരെ പരി ശീലന സഹോദരന്മാരെ പുലർച്ചെ 3:45 ന് മണിക്കും അതാത് ചെയിൻ പ്രാർത്ഥന ഷിഫ്റ്റു കൾക്കും ഉണർത്താനുമായി നിയോഗിക്കുന്നു. ഈ നിർബന്ധിത ഉറക്കിളപ്പാണ് പരിശീല നത്തിൻ്റെ ഏറ്റവും മോശം ഭാഗം. ഞങ്ങൾ ഉറങ്ങാൻ ഇഷ്ടപ്പെടുന്നു എന്നല്ല, ക്ഷീണിച്ചതും ഉറക്കമില്ലാത്തതുമായ ശരീരം പ്രതികരിക്കുന്നില്ല എന്നതാണ് സത്യം.
ആവർത്ത. 5:14 ൽ (… .. നിൻ്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥ മായിരിക്കേണ്ടതിനു തന്നേ) ഒരു ദിവസം വിശ്രമിക്കാൻ കൽപിച്ചപ്പോൾ ദൈവം പോലും കൃപയുള്ളവനായിരുന്നു.
ഉറക്കം അപഹരിക്കുന്നതു (SLEEP DEPRIVATION) വഴി പുതിയതായി പ്രവേശിക്കുന്നവരെ പൂർണ്ണ സമർപ്പണത്തിനായി മസ്തിഷ്കപ്രക്ഷാളനം (BRAINWASHING) ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് ഇപ്പോൾ എനിക്ക് പരസ്പരം ബന്ധപ്പെടുത്തി സ്ഥിരീകരിക്കാൻ കഴിയും. ഉറക്കക്കു റവ് രീതി മിക്ക കൾട്ടുകളും അവരുടെ ഉപദേശങ്ങൾ വളർത്താൻ ഉപയോഗിക്കുന്നു, TPM കൾട്ട് ഒരു അപവാദമല്ല. എല്ലാ പുതിയ അംഗങ്ങളും എല്ലാ യോഗങ്ങൾക്കും 5 മിനിറ്റ് മുമ്പേ എത്തണം. ഏത് വിളംബവും (DELAY) രഹസ്യ നിരീക്ഷകർ “ഹാജരായില്ല” എന്ന് രേഖപ്പെടുത്തും.
ഏതെങ്കിലും യോഗങ്ങൾക്ക് വൈകി എത്തുന്നതും മുതിർന്നവരോടുള്ള അനുസരണ ക്കേടും ശക്തമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. നിങ്ങളെ ചുമതലയുള്ളവർ വിളിച്ച് പലപ്പോഴും പരസ്യമായി വളരെ പരുഷമായി ഉച്ചത്തിൽ ശകാരിക്കും. മറ്റെല്ലാ പുതിയ നിയമിതരുടെയും (RECRUITS) മുന്നിൽ ഡൈനിംഗ് ഹാളിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഇത് ഒരുപക്ഷെ, മറ്റുള്ളവരിൽ ഭയം വളർത്താ നുള്ള മനഃശാസ്ത്രപരമായ നീക്കമായിരിക്കാം. മിസ്രയീമിൽ ഇസ്രായേല്യരുടെ ജീവിതം ദുസ്സഹമാക്കിയ കഠിന ജോലി ചെയ്യിച്ചവരെ പ്പോലെയാണ് ചുമതലയുള്ള വേലക്കാർ പെരുമാറിയത്. BOX IN THE PRISON പോലെയുള്ള ഒരു ശിക്ഷ കൂടി ഉണ്ട്. ഇത്തരത്തിലുള്ള ശിക്ഷയിൽ, കുറ്റവാളിയെ 24 മണിക്കൂറും ഉപവാസ പ്രാർത്ഥന മുറിയിലേക്ക് അയയ്‌ക്കു കയും ഉപവാസം എടുക്കാൻ നിർബന്ധിക്കുകയും ചെയ്യും. ഈ ഉപവാസം സ്വമേധയാ അല്ല, മറിച്ച് നിർബന്ധിതമായതിനാൽ എനിക്ക് ഇതിനെ “ഉപവാസം” എന്ന് വിളിക്കാൻ കഴിയില്ല. അതിനാൽ ഈ 24X7 ഉപവാസ പ്രാർത്ഥന, പ്രാർത്ഥനയുടെ മറവിൽ മുറിയ്ക്കു ള്ളിൽ പട്ടിണിയിടുന്ന ശിക്ഷയാണ്. ചുമതലക്കാരൻ്റെ മാനസികാവസ്ഥയും ഒരാളുടെ “കുറ്റകൃത്യ” ത്തിൻ്റെ തീവ്രതയും അടിസ്ഥാനമാക്കി ഭക്ഷണവും ഉറക്കവുമില്ലാതെ ഒരു ദിവസം മുതൽ 7 ദിവസം വരെ 24X7 ഉപവാസ പ്രാർത്ഥന മുറിയിലേക്ക് എറിയാം. ഞാൻ വീണ്ടും പറയട്ടെ, ഭക്ഷണവും ഉറക്കവും ഇല്ലാതെ 24 X 7. (7 ദിവസം)
മുട്ടിൽ നിർത്തുന്നതിൻ്റെ അമിത അളവ് (OVER DOSE)
വിശുദ്ധന്മാർ മുട്ടുകുത്തി ദൈവത്തെ ആരാധിക്കയും സ്തുതിക്കയും ചെയ്തിരുന്നുവെന്ന് ബൈബിൾ പറയുന്നു, എന്നാൽ അത് ദൈവജനത്തിന്മേൽ അടിച്ചേൽപ്പിച്ചുവെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. എന്നാൽ ഒരു പരിശീലന വേലക്കാരൻ ദിവസേന 6 മണിക്കൂറും 15 മിനിറ്റും മുട്ടുകുത്തി നിൽക്കാൻ നിർബന്ധിതനാകുന്നു. (പ്രഭാത സ്തുതി: 1 മണിക്കൂർ + ബൈബിൾ വായന: 15 മിനിറ്റ് + പ്രഭാത പ്രാർത്ഥന: 1 ½ മണിക്കൂർ + ഒരുമിച്ച് പ്രാർത്ഥന സെഷൻ: 1 ½ മണിക്കൂർ + സായാഹ്ന പ്രാർത്ഥന: 1 ½ മണിക്കൂർ + രാത്രി സ്തുതി: 1 മണി ക്കൂർ). എൻ്റെ കാൽമുട്ടുകൾ പൊട്ടി രക്തം ഒഴുകുമായിരുന്നു, എന്നാൽ താമസിയാതെ എൻ്റെ ശരീരം ഈ കഠിന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. പക്ഷേ, എല്ലാവരും വേദന സഹിച്ചത് ശിക്ഷയെ ഭയന്നാണെന്നും ഭക്തിയിൽ നിന്നല്ലെന്നും എനിക്ക് പറയാൻ കഴിയും. ശുശ്രൂഷയിൽ നാം മരിക്കണമെന്നും മുട്ടുകുത്തി നിൽക്കുമ്പോൾ മരിക്കുന്നത് മഹത്വമാണെന്നും ഇൻ-ചാർജ് വേലക്കാർ പറയാറുണ്ടായിരുന്നു. അതിനുള്ള ഒരു വാക്യം ബൈബിളിൽ നിന്ന് കണ്ടെത്താൻ ഞാൻ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു.
സ്തുതി വേളയിൽ ചീട്ടുകൊട്ടാരം പോലെ വീഴുന്നു
3 ½ മണിക്കൂർ ഉറക്കത്തിന് ശേഷം അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് മുട്ടുകുത്തി നിൽ ക്കുന്നതും അതുപോലെ ഒരു പകൽ മുഴുവൻ ജോലി ചെയ്തശേഷം രാത്രി 11 മണിക്ക് വീണ്ടും മുട്ടുകുത്തി നിൽക്കുന്നതുമായ പീഡനം സങ്കല്പിക്കുക. ആത്മാവ് തീർച്ചയായും ഒരുക്കമാണ്, പക്ഷെ ജഡം പൂർണ്ണമായും ദുർബലമായിരിക്കും. സ്തുതിക്കുന്നതിനിടെ, ചുമതലയുള്ളവർ പറയുന്ന കാര്യങ്ങൾക്ക് തുടർച്ചയായി “PRAISE THE LORD” എന്ന് പറയാൻ ഞങ്ങൾ ട്യൂൺ ചെയ്യപ്പെട്ടു. ആവർത്തിച്ചുള്ള “PRAISE THE LORD” യാന്ത്രികവും ഉപബോധ മനസ്സുകളിൽ നിന്നുമായിരുന്നു. മുട്ടുകുത്തി നിൽക്കുമ്പോൾ ഏറ്റവും രസകരമായ ഭാഗം ഒരു പരിശീലകൻ്റെ വീഴ്ചയാണ്, ഒരു വേലക്കാരൻ അസഹനീയമായ ഉറക്കം കാരണം താഴേയ്ക്ക് തൊട്ടടുത്ത വേലക്കാരൻ്റെ മുകളിൽ വീഴും, അപ്പോൾ ആ നിരയിലെ എല്ലാ വേലക്കാരും ഒന്നിനു പുറകെ ഒന്നായി ചീട്ടുകൊട്ടാരം പോലെ മറിഞ്ഞു വീഴും. മാർച്ച് മാസത്തെ കൺവെൻഷനിൽ “സീയോനിൽ പോകുന്നവർ” പൊതുജനങ്ങൾക്ക് മുന്നിൽ വീഴുകയും ചാടുകയും ചെയ്യുന്ന അതേ ഹാളിൽ തന്നെ ഇതും നടക്കുന്നു.
ബൈബിൾ പഠനങ്ങൾ എല്ലാം അവരുടെ വിശുദ്ധന്മാ രിലേക്ക് ചൂണ്ടുന്നു
പരിശീലകർക്കായുള്ള ബൈബിൾ പഠനങ്ങളിൽ ദൈവശാസ്ത്രപരമായി ഒന്നും തന്നെ യില്ല. വേലക്കാർക്ക് നൽകുന്ന പഠനങ്ങൾ, ബൈബിൾ പഠനത്തിലും ഞായറാഴ്ച ശുശ്രൂഷ യിലും വിശ്വാസികളോട് പ്രസംഗിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പരിശീലക രോട് പ്രസംഗിക്കുന്നത് ടിപിഎം ഉപദേശങ്ങൾ, ടിപിഎം വിശുദ്ധന്മാർ, ടിപിഎം വിശുദ്ധ ന്മാരെ അനുസരിക്കുക, TPM ഉപദേശം എന്നിവ ജനങ്ങളോട് എങ്ങനെ പ്രസംഗിക്കണം എന്നായിരുന്നു. പാസ്റ്റർ കേശവൻ ഉൾപ്പെടെയുള്ള എല്ലാ പ്രസംഗകരും ടിപിഎം വേല ക്കാരെ അവരുടെ പ്രസംഗ വേളകളിൽ പ്രശംസിച്ചിരുന്നു. പ്രസംഗത്തിൽ യേശുവിനെ ഉയർത്തിക്കാട്ടാൻ ആരും ശ്രമിച്ചിരുന്നില്ല.
“ടിപിഎമ്മിനുള്ളിൽ നിങ്ങളെ വിശുദ്ധന്മാർ നയിക്കണം, പരിശുദ്ധാത്മാവല്ല.” കെ സാമുവേൽ (ടിപിഎം ഇൻചാർജ് ബ്രദർ)
റോമർ 8:14, “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിൻ്റെ മക്കൾ ആകുന്നു.”
ഒരുപക്ഷേ അവർ ദൈവപുത്രന്മാരല്ല എന്ന സത്യം അറിയാതെ സംസാരിക്കുന്നുണ്ടാകാം.
വിദ്യാഭ്യാസമുള്ളവർക്ക് അക്കൗണ്ട് ക്ലാസുകൾ
10-ാം ക്ലാസും മുകളിലും വിദ്യാഭ്യാസമുള്ള ട്രെയിനികൾക്കായി അക്കൗണ്ട് ക്ലാസുകൾ നടത്തുന്നു. സ്കൂൾ പഠനം ഇടയിൽ നിർത്തിയവർ ഈ ക്ലാസിന് യോഗ്യരല്ല. സിസ്റ്റർ സെൽവിയോ സിസ്റ്റർ കവിതയോ ക്ലാസുകൾ എടുക്കും. ഈ സൈദ്ധാന്തിക (THEORY) ക്ലാസുകളുടെ പ്രധാന ലക്ഷ്യം വിവിധ വിശ്വാസ ഭവനങ്ങളുടെ ചുമതലക്കാർ ആകു മ്പോൾ പണം കൈകാര്യം ചെയ്യാൻ പരിശീലകരെ സജ്ജമാക്കുക എന്നതായിരുന്നു. അവർ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങൾ ഇപ്രകാരമായിരുന്നു:
- ലോക്കൽ ചർച്ച് അക്കൗണ്ട്, സെൻറ്റെർ അക്കൗണ്ട് എന്നിങ്ങനെ 2 ഹെഡിൽ അക്കൗ ണ്ടുകൾ സൂക്ഷിക്കണം. ദശാംശവും വഴിപാടുകളും ലോക്കൽ ചർച്ച് അക്കൗണ്ടിൽ സൂക്ഷിക്കണം. സംഭാവനകളും വലിയ വഴിപാടുകളും സെൻറ്റെർ അക്കൗണ്ടിൽ സൂക്ഷിക്കണം.
- ബില്ലുകളും വൗച്ചറുകളും സൂക്ഷിക്കണം.
- പണത്തിൻ്റെ ഒഴുക്ക് ഏകദിശയിലായിരിക്കണം, അതായത്, അടിസ്ഥാന ചെലവുക ൾക്ക് ശേഷമുള്ള എല്ലാ പണവും സെൻറ്റെർ പാസ്റ്ററിന് നൽകണം. ദരിദ്രന്മാർക്ക് ദാന ധർമ്മത്തിൽ പണം നൽകുന്നതിനെക്കുറിച്ച് ആരും ഒരിക്കലും സംസാരിക്കരുത്.
പ്രബലന്മാർക്ക് രോഗ കിടക്ക (SICK ROOM)
ദൈവിക രോഗശാന്തിയെക്കുറിച്ചും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാം ദുഷിച്ച താണെന്നും ടിപിഎം പുൽപിറ്റിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. ടിപിഎം ശുശ്രുഷയിൽ ചേർ ന്നതിനുശേഷം മരുന്നുമായി ബന്ധപ്പെട്ട ഒരു കാര്യവുമായും ഞാൻ ഒരിക്കലും ബന്ധ പ്പെടില്ലെന്ന് കരുതി. എന്നാൽ, എൻ്റെ മെഡിക്കൽ പശ്ചാത്തലം ഇരുമ്പിലിയൂരിൽ അതി ൻ്റെതായ മൂല്യം കണ്ടെത്തി. ഒരിക്കൽ നേപ്പാളിൽ നിന്നുള്ള ഒരു വേലക്കാരൻ സഹോദ രൻ്റെ മുറിവുകൾ വൃത്തിയാക്കാൻ എന്നെ സിക്ക് റൂമിലേക്ക് (രോഗികളെ പരിചരിക്കുന്ന ഒരു പ്രത്യേക മുറി) വിളിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട്, ആ മുറിയിൽ പഞ്ഞി, മെഡി ക്കൽ ബാൻഡേജ്, സ്പിരിറ്റ്, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഫോർ സെപ്‌സുകൾ, ഓപ്പ റേഷനു വേണ്ടിയ ബ്ലേഡുകൾ, കത്രിക, കത്തികൾ എന്നിങ്ങനെ ശസ്ത്രക്രിയയ്ക്ക് ആവ ശ്യമായ നിരവധി വസ്തുക്കൾ സൂക്ഷിച്ചിരുന്നു. എന്നാൽ, മരുന്നുകളോ സിറിഞ്ചുകളോ ഗുളികകളോ ഞാൻ കണ്ടില്ല. മേദാവകം (ചെന്നൈയിലെ ഒരു പ്രദേശം) സ്വദേശിയായ ഒരു വിശ്വാസി ഡോക്ടർ സ്റ്റെതസ്കോപ്പും മരുന്നുകളും അടങ്ങിയ പെട്ടിയുമായി സിക്ക് മുറി (SICK ROOM) സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹം മരുന്ന് കൊടുത്ത് ചില രോഗി കളെ ശുശ്രുഷിക്കുമായിരുന്നു. ഈ അഭ്യാസം രഹസ്യമായിയിട്ട് നടത്തുന്നെങ്കിലും, ചീഫ് പാസ്റ്റർമാർക്കും സിസ്റ്റർ കുമാരിക്കും, പരിശീലന ചുമതലയുള്ളവർക്കും അറിയില്ലെന്ന് പറയുന്നത് തെറ്റാണ്.
ഒരു മെഡിക്കൽ പശ്ചാത്തലത്തിൽ നിന്നുള്ളതിനാൽ രോഗികളെ ഏറ്റവും മികച്ച രീതി യിൽ ചികിത്സിക്കുന്നത് തെറ്റാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഇരട്ട ത്താപ്പ് എന്നെ പ്രകോപിപ്പിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ പരിശീലകർക്കും സിക്ക് റൂം കൊടുക്കുന്നതിലുള്ള പക്ഷപാതം കാണാനാകും. ഉത്തരേന്ത്യ, കേരളം, നേപ്പാൾ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ട്രെയിനികൾ എന്നിവർക്ക് സിക്ക് റൂമിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാമെങ്കിലും TN, AP ട്രെയിനികൾക്ക് അത് സാധാ രണ കൊടുക്കുമായിരുന്നില്ല. TN, AP എന്നിവടങ്ങളിൽ മരുന്നുകൾ കഴിക്കുന്നതി ലുള്ള നിയന്ത്രണങ്ങൾ കർശനമായതിനാൽ, ഞങ്ങളുടെ കുടുംബൾക്കും സുഹൃത്തുക്ക ൾക്കും ഇത് ഞങ്ങൾ വിളമ്പുമെന്ന ഭയമാകാം അവരുടെ ഈ പക്ഷപാദത്തിന് കാരണം.
സ്വവർഗരതി (HOMOSEXUALITY)
പായകൾ തമ്മിലുള്ള ദൂരം ഒരു അടിയിൽ കുറവാകരുത് എന്ന നിയമം ഓർക്കുന്നുണ്ടോ? ഇത് ഒരു ചോർച്ചയാണ്! അത് ഞാൻ വിശദീകരിക്കുന്നില്ല, എന്നാൽ പരിശീലന കേന്ദ്ര ത്തിൽ സീനിയർ, ജൂനിയർ സഹോദരന്മാരുടെ ഇടയിൽ റോമർ 1:27 ൽ (“…കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായത് പ്രവർത്തിച്ചു.…”) പരാമർശിച്ചിരിക്കുന്ന പാപ ത്തിൻ്റെ നിരവധി സംഭവങ്ങളുണ്ടെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. അതേ വാക്യത്തിൽ അതിൻ്റെ കാരണവും കൊടുത്തിരിക്കുന്നു, “അവ്വണ്ണം പുരുഷന്മാരും സ്വാഭാവിക സ്ത്രീ ഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായത് പ്രവർ ത്തിച്ചു.” ഈ “മനുഷ്യനിർമിത ഷണ്ഡന്മാരെ” പുറത്തുപോയി വിവാഹം കഴിക്കാൻ അനു വദിക്കയും ശാപങ്ങളാൽ ഭീഷണി പ്പെടുത്താതിരിക്കയും ചെയ്താൽ ആരും അത്തരം പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ബൈബിളിൽ സൂചിപ്പിച്ചിരിക്കുന്ന തുപോലെ സ്വാഭാവികസ്ത്രീഭോഗം നിർത്തുമ്പോൾ, പ്രകൃതിവിരുദ്ധ ബന്ധങ്ങൾ ഉടലെടുക്കും.
സീനിയേഴ്സിൽ ഉരുക്കുമുഷ്ടി കൊണ്ടുള്ള പരിശീലന ത്തിൻ്റെ ശൂന്യമായ സ്വാധീനം
ഇരുമ്പിലിയൂരിലെ സീനിയേഴ്സിൽ വർഷം നീളുന്ന പരിശീലനത്തിൻ്റെ ഫലം എനിക്ക് കാണാൻ കഴിഞ്ഞു. അടുത്തുള്ള ലോക്കൽ വിശ്വാസ ഭവനങ്ങളിൽ പോയി മീറ്റിംഗുകൾ നടത്താൻ അവരെ അനുവദിച്ചതിനാൽ, പലരും മൊബൈൽ ഫോണുകളും പണവും രഹ സ്യമായി കൈവശം വെച്ചിരുന്നു. പരിശീലനത്തിൽ ചെയ്യരുതെന്ന് ഞങ്ങളെ പഠിപ്പിച്ച തെല്ലാം അവരുടെ കാര്യത്തിൽ ജനലിൽ കൂടി വലിച്ചെറിഞ്ഞതായി ഞാൻ നിരീക്ഷിച്ചു. വീണ്ടും അത് പണം സൂക്ഷിക്കുന്നതിനെക്കുറിച്ചോ മൊബൈൽ ഫോണുകൾ ഉപയോഗി ക്കുന്നതിനെ ക്കുറിച്ചോ അല്ല, മറിച്ച് അത് ഒരു കള്ളനെപ്പോലെ ചെയ്യുന്നത് എന്നെ അസ്വ സ്ഥനാക്കി. പലരും തങ്ങളുടെ അടിവസ്ത്രത്തിനുള്ളിൽ വളരെ ചെറിയ മൊബൈൽ ഫോണുകൾ മറയ്ക്കാറുണ്ടായിരുന്നു.
ബ്രദർ തേജു കുര്യൻ്റെ യഥാർത്ഥ സ്വരൂപം കാണുക
എൻ്റെ സാക്ഷ്യത്തിൻ്റെ ആദ്യ ഭാഗത്തിൽ സൂചിപ്പിച്ചതു പോലെ, ബ്രദർ തേജു കുര്യൻ എൻ്റെ ആരാധ്യ പുരുഷ നായിരുന്നു. ഞാൻ ഈ ടിപിഎം ശുശ്രുഷ തിരഞ്ഞെടു ത്തതിൽ അയാൾ വലിയ പങ്കുവഹിച്ചു. ഞാൻ ഒരു ടിപിഎം ശുശ്രുഷകനായതിനുശേഷം അയാളെപ്പോലെ തന്നെ അതേ യൂണിഫോം (ജൂബ) ധരിക്കാൻ തുടങ്ങിയ തിന് ശേഷം ഞാൻ ഞെട്ടിപ്പോയി. ഞാൻ അയാളെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ കണ്ടുമുട്ടാൻ ശ്രമിച്ച പ്പോൾ അയാൾ എന്നെ കാണാൻ വിസമ്മതിക്കുകയും സ്റ്റുഡിയോയിൽ അങ്ങേരെ കാണാൻ അനുവദിക്കരുതെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഞാൻ ഒരു വിശ്വാസിയായിരുന്നപ്പോൾ കാണിച്ച തേൻ മധുരമായ അയാളുടെ പെരുമാറ്റത്തിൽ നിന്ന് വളരെ വ്യത്യസ്തമായ പെരുമാറ്റത്തിൽ അമ്പരന്നുപോയി. എങ്ങ നെയോ ഒരിക്കൽ ഞാൻ അയാളെ കാണാനുള്ള ധൈര്യം ശേഖരിച്ചു, എന്നിട്ട് ഇനി ഈ ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. അയാൾ വളരെ ലാഘവത്തോടെ മറു പടി പറഞ്ഞു “നീ അകത്തു വന്നു, ഇനിയും പുറത്തുപോകുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്.” അയാൾ എന്നോട് സംസാരിച്ചില്ലെങ്കിലും, ഉത്തരേന്ത്യ, വിദേശ രാജ്യങ്ങ ളിൽ (മിഡിൽ ഈസ്റ്റിൽ നിന്ന് ശുശ്രൂഷയ്ക്ക് വന്ന കേരളത്തിൽ നിന്നുള്ള വിശ്വാസികൾ) നിന്നുള്ള ട്രെയിനികളുമായി വളരെ നന്നായി സംസാരിച്ചു. എൻ്റെ ആരാധ്യ പുരുഷൻ്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ദൈവം വെളിപ്പെടുത്തി തന്നതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു, സന്തോഷിക്കുന്നു.
വഞ്ചിക്കപ്പെട്ടതായി തോന്നുന്നു (FEELING CHEATED)
TPM മുഴുവൻ സമയ ശുശ്രൂഷയെക്കുറിച്ചുള്ള എൻ്റെ ധാരണകളെല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു. ആത്മീയമായി അതിൽ ഒന്നും ഉണ്ടായിരുന്നില്ല. അതെല്ലാം നിയന്ത്ര ണങ്ങളും നിയമങ്ങളും ആയിരുന്നു. മത്തായി 11:28-29-ൽ പരാമർശിക്കുന്ന സ്നേഹ മുള്ള യേശുവിനെ കാണുന്നതിൽ ഞാൻ പരാജയപ്പെട്ടു.
മത്താ. 11:28-29, “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എൻ്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടത്തും.”
ഞാൻ ഒരു വിശ്വാസിയായിരുന്നപ്പോൾ വളരെ സൗഹൃദത്തിലായിരുന്ന വേലക്കാർ പരി ശീലന സമയത്ത് വളരെ മോശന്മാർ ആയിരുന്നു. ശുശ്രൂഷയിൽ തുടരാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ഞാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്നു. ശുശ്രൂഷയിൽ നിന്ന് പുറ ത്തുപോയാൽ, പരിശീലനത്തിൽ വിവിധ പ്രസംഗകരിലൂടെ എൻ്റെ ഉപബോധമനസ്സിൽ അടിച്ചുറപ്പിച്ച ശപിക്കപ്പെടുകയും നരകത്തിലേക്ക് തള്ളിയിടുകയും ചെയ്യുമെന്ന പ്രസം ഗത്തെ ഞാൻ ഭയപ്പെട്ടു.
കൂട്ടിൽ നിന്ന് ഓടിപ്പോകാനുള്ള വിഫലശ്രമം
ഇരുമ്പിലിയൂരിലെ എൻ്റെ പരിശീലനത്തിൻ്റെ മൂന്നാം മാസം ആയിരുന്നു. ടിപിഎം ശുശ്രു ഷയിൽ ഞാൻ ആകെ നിരാശനായി. അവർ പ്രസംഗിക്കുന്നതിന് വിപരീതമായിട്ട് പ്രവർ ത്തിക്കുന്നു. അവരുടെ പീഡനം അസഹനീയമായിരുന്നു. ഞാൻ ഈ ശുശ്രൂഷയ്ക്ക് യോഗ്യനല്ലെന്നും ടിപിഎമ്മിൽ വിശ്വാസിയായി തുടരുന്നതാണ് നല്ലതെന്നും കരുതി. ഒരു ദിവസം ഞാൻ ഇരുമ്പിലിയൂരിലെ കിച്ചൻ ഗേറ്റിൽ വാച്ച്മാൻ ഡ്യൂട്ടി ചെയ്യുകയായിരുന്നു. ഞാൻ ഗേറ്റിൽ നിന്ന് പുറത്തേക്ക് നടന്നു. എന്നാൽ ഞാൻ കിച്ചൻ ഗേറ്റിൽ നിന്ന് ഇരുമ്പിലി യൂരിലെ പ്രധാന കവാടത്തിലേക്ക് യാത്ര ചെയ്യുമ്പോൾ, എന്നെന്നേക്കുമായി ശപിക്കപ്പെ ടുകയും പുറത്താക്കപ്പെടുകയും ചെയ്യുമെന്ന ചിന്ത എന്നെ വീണ്ടും വല്ലാതെ അലട്ടി. ശക്തമായി എൻ്റെ ഹൃദയം മിടിക്കാൻ തുടങ്ങി. പെട്ടെന്ന് ഞാൻ മനസ്സ് മാറ്റി അടുക്കള ഗേറ്റിലേക്ക് ഓടി. ഈ സമയം സീനിയേഴ്സിൻ്റെ സംശയാസ്പദമായ കണ്ണുകളിൽ നിന്ന് ഒരു മണിക്കൂറോളം ഞാൻ മറഞ്ഞിരുന്നു. എന്നെ പാസ്റ്റർ കേശവൻ്റെ അടുത്തേക്ക് കൊണ്ടു പോയി, അദ്ദേഹം എനിക്ക് ഒരു നീണ്ട പ്രഭാഷണം നൽകി, എനിക്കും എൻ്റെ കുടുംബ ത്തിനും ശാപങ്ങൾ വരുമെന്ന് ഭയപ്പെടുത്തി. ശിക്ഷ എന്ന നിലയിൽ, ഒരു ദിവസം 24X7 ഉപവാസ പ്രാർത്ഥന മുറിയിൽ (ജയിലിലെ ബോക്സ് ഓർക്കുന്നുണ്ടോ?) പോകാൻ അയാൾ എന്നോട് പറഞ്ഞു. ഇതിനർത്ഥം അടുത്ത 24 മണിക്കൂർ ഉറക്കവും ഭക്ഷണവുമില്ല. ഞാൻ 24X7 പ്രയർ റൂമിലേക്ക് പോയി. എന്നാൽ, വിശപ്പ് നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ഡൈനിംഗ് ഹാളിലേക്ക് വഴുതി ഭക്ഷണം കഴിച്ചു. പാസ്റ്റർ കേശവൻ്റെ അടുത്ത് താമസിയാതെ ഈ വാർത്ത എത്തി. വീണ്ടും ഞാൻ എന്നെ പാസ്റ്റർ കേശവൻ്റെ കോടതി യിൽ കണ്ടു. ദുഷിച്ച ജോലി ചെയ്യിക്കുന്ന ഒരുവനെപ്പോലെ, എൻ്റെ വേദനയും യാദനയും മനസിലാക്കാൻ ശ്രമിക്കാതെ, ഭക്ഷണം കഴിച്ചതിനുള്ള ശിക്ഷ അദ്ദേഹം പ്രഖ്യാപിച്ചു. ഇത്തവണ ശിക്ഷ 7 മടങ്ങ് കഠിനമായിരുന്നു – 24X7 ഉപവാസ പ്രാർത്ഥന മുറിയിൽ 7 ദിവസം. ഞാൻ പോയി ഭക്ഷണം കഴിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ എന്നേക്കാൾ ഒരു വർഷം മുതിർന്ന ഒരു സഹോദരനെ എന്നെ നിരീക്ഷിക്കാൻ നിയോഗിച്ചു. ഞാൻ വാഷ് റൂമിൽ പോകുമ്പോഴും ഈ സഹോദരൻ എന്നെ പിന്തുടർന്നു. ഈ സഹോദരൻ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോകുമ്പോൾ എന്നെ നിരീക്ഷിക്കാൻ മറ്റേതെങ്കിലും ഒരു ബ്രദ റിനെ നിയോഗിക്കാറുണ്ടായിരുന്നു.
എന്നാൽ ഈ പട്ടിണി കിടന്ന സമയങ്ങളിലും ദൈവം എന്നെ സഹായിച്ചുവെന്ന് എല്ലാവ രേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സെർവിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹോദരന്മാരിൽ ചിലർക്ക് എന്നോട് കരുണ തോന്നുകയും രഹസ്യമായി എനിക്ക് ഭക്ഷണം നൽകുകയും ചെയ്തു. പക്ഷെ, ആ കാട്ടാളന്മാർ എൻ്റെ ഉറക്കം അപഹരിച്ചു.
അവസാന ജയിൽ തകർക്കൽ (FINAL JAIL BREAK)
ഉപവാസ പ്രാർത്ഥന മുറിയിലെ എൻ്റെ ദിവസങ്ങളിൽ ഞാൻ 4 സുവിശേഷങ്ങളും ശ്രദ്ധാ പൂർവ്വം വായിച്ചു. ഒരു വർഷത്തിനുള്ളിൽ ഞാൻ ഇവിടെ പരിശീലനം പൂർത്തിയാക്കി യാലും അവർ എന്നെ ഒരു സെൻറ്റെർ വിശ്വാസ ഭവനത്തിലേക്ക് മാറ്റും, ഗുണശീലനെ പ്പോലുള്ള പാസ്റ്റർമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എനിക്ക് ധൈര്യം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു, ഒടുവിൽ, ഇരുമ്പിലി യൂരിലെ അടിമത്തത്തിൻ്റെ ചങ്ങലകൾ തകർത്ത്, പ്രഭാത സ്തുതി സമയത്ത് എൻ്റെ ശിക്ഷ യുടെ ഏഴാം ദിവസം ഞാൻ മെയിൻ ഗേറ്റിലൂടെ പുറത്തേക്ക് നടന്നു. ഇരുമ്പിലിയൂരിലെ മൂന്നുമാസത്തെ പരിശീലനം എന്നെ മാനസികമായി ശിലായുഗത്തിലേക്ക് വലിച്ചിഴച്ചു.
ഞാൻ ചെന്നൈയിലെ എൻ്റെ ഒരു എംബിബിഎസ് സുഹൃത്തിൻ്റെ വാതിലിൽ മുട്ടി. ഞാൻ മാതാപിതാക്കളെ വിളിച്ച് എൻ്റെ തീരുമാനം അറിയിച്ചു. താമസിയാതെ ഇരുമ്പിലിയൂരിൽ നിന്ന് കോയമ്പത്തൂരിലെ എൻ്റെ ലോക്കൽ ഫെയ്ത്ത് ഹോമിൽ സമ്മർദ്ദം ചെലുത്തി, അപ്പോഴും അവിടെ ബ്രദർ ജോബും സിസ്റ്റർ ഷീബയും ശുശ്രൂഷ ചെയ്യുന്നുണ്ടായി രുന്നു. ശുശ്രൂഷയിൽ ചേരുന്നതിനുള്ള ക്ഷണം നൽകി എന്നെ അസഹ്യപ്പെടുത്തിയ സിസ്റ്റർ ഷീബ എൻ്റെ നടപടിയെ അക്ഷരാർത്ഥത്തിൽ ആക്രോശിക്കയും എൻ്റെ കുടും ബത്തെ ശപിക്കയും ചെയ്തു. ഇരുമ്പിലിയൂരിലെ ഉന്നതർ എനിക്ക് 24 മണിക്കൂർ ഗ്രേസ് പിരീഡ് നൽകിയെന്ന് എൻ്റെ മുത്തച്ഛൻ ഹോസ്റ്റലിൽ ഓടിവന്ന് എന്നെ അറിയിച്ചു. ഞാൻ നിര്‍ദ്ദേശം നിരസിച്ചപ്പോൾ അദ്ദേഹം പോയി. താമസിയാതെ എൻ്റെ പിതാവും ഇളയ സഹോദരനും (ഞങ്ങളുടെ ലോക്കൽ ഫെയ്‌ത്ത് ഹോമിലെ ടിപിഎം വേലക്കാരുടെ അവിഹിത ബന്ധങ്ങൾ കണ്ടപ്പോൾ ടിപിഎമ്മിൽ പോകുന്നത് നിർത്തി) ചെന്നൈയി ലെത്തി എന്നെ കോയമ്പത്തൂർ ജില്ലയിലെ എൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി.
മലക്കം മറിച്ചിൽ (TURN AROUND)
സ്നേഹമയമായ മധുര വാക്കുകൾ കൊണ്ട് എന്നെ ടിപിഎം ശുശ്രൂഷയിലേക്ക് തള്ളിവിട്ട ബ്രദർ ജോബ് അടുത്ത ഞായറാഴ്ച അക്ഷരാർത്ഥത്തിൽ എൻ്റെ കുടുംബത്തെ ശപിക്കയാ യിരുന്നു. വിശ്വാസ ഭവനത്തിലെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് അയാൾ എൻ്റെ കുടുംബത്തെ വിലക്കി. എൻ്റെ അമ്മ കണ്ണുനീരിലായിരുന്നു. ടിപിഎമ്മിൻ്റെ ആഴമേ റിയ ഉപദേശങ്ങൾ കാരണം സ്വർഗത്തിലേക്കുള്ള ഒരേയൊരു മാർഗ്ഗം TPM മാത്രമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുള്ളതിനാൽ മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ യോഗങ്ങളിൽ ഒരിക്കലും പങ്കെടുത്തിട്ടില്ല. ആറുമാസത്തോളം ഒരു കൂട്ടായ്മയ്ക്കും പോകാതെ ഞങ്ങൾ വീട്ടിലായിരുന്നു. 2018 ജനുവരിയിൽ ബ്രദർ ജോബിനെയും സിസ്റ്റർ ഷീബയെയും മാറ്റി, മറ്റൊരു കൂട്ടം വേലക്കാർ വന്നു. അവർക്ക് ഞങ്ങളെ നന്നായി അറിയാമായിരുന്നു. അവർ ഞങ്ങളെ വിളിച്ച് ലോക്കൽ ഫെയ്‌ത്ത് ഹോമിലെ യോഗങ്ങളിൽ പങ്കെടുക്കാമെന്ന് പറഞ്ഞു. ഞങ്ങൾ സന്തുഷ്ടരായി, പതിവായി ഫെയ്‌ത്ത് ഹോമിലേക്ക് പോകാൻ തുടങ്ങി. എന്നാൽ ഒരു വിശ്വാസിയും എന്നോട് നന്നായി സംസാരിച്ചില്ല. എൻ്റെ ഫെയ്‌ത്ത് ഹോമിൽ കീബോർഡ് വായിക്കാൻ ആരുമില്ലാത്തതിനാൽ, എനിക്ക് ആ നിയമനം ലഭിച്ചു. പെട്ടെന്ന് ഞാൻ സന്ദർശനത്തിലും വിവർത്തനത്തിലും ഞങ്ങളുടെ ഫെയ്‌ത്ത് ഹോമിലെ വേലക്കാ രൻ സഹോദരനെ സഹായിക്കാൻ തുടങ്ങി.
പുറമെ കാര്യങ്ങൾ സാധാരണമാണെന്ന് തോന്നിയെങ്കിലും, ഞാൻ ദുഖിതനും വിഷാദനും നിസ്സഹായനുമായിരുന്നു. ഞാൻ പഠനം ഉപേക്ഷിച്ചു, എൻ്റെ ഭാവി അനിശ്ചിതത്വത്തിലായി രുന്നു. എന്നാൽ ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതി ഉണ്ടായിരുന്നു. ഞാൻ വേദപു സ്തകം വായിക്കാൻ തുടങ്ങി, താമസിയാതെ എനിക്ക് ശാന്തമായ ഒരു മനസ്സ് ലഭിച്ചു. പാസ്റ്റർ ജോൺ പൈപ്പർ പോലുള്ള ടിപിഎം ഇതര പാസ്റ്റർമാരുടെ സന്ദേശങ്ങൾ ഞാൻ യുട്യൂബിൽ കേൾക്കാൻ തുടങ്ങി. fromtpm.com (മലയാളത്തിൽ വായിക്കാൻ malayalam.fromtpm.com) സൈറ്റിലെ ലേഖനങ്ങളും എന്നെ വല്ലാതെ സ്വാധീനിച്ചു. ടിപിഎം പ്രചരിപ്പിക്കുന്ന ബ്രഹ്മ ചര്യ ശുശ്രുഷ യുവാക്കളുടെ മേൽ ചൊരിയുന്ന ഏറ്റവും വലിയ വഞ്ചനയാണെന്ന് ഞാൻ മനസ്സിലാക്കി. നിങ്ങൾ ഈ സൈറ്റിലെ നിരവധി ലേഖനങ്ങൾ വായിക്കുക. ഞാൻ ടിപിഎം യോഗങ്ങളിൽ പങ്കെടുക്കാതായിട്ട് ഇപ്പോൾ 3 മാസത്തിലേറെയായി. ഇത് ഒരു കൾട്ടാണ്. സൂക്ഷിക്കുക!
എൻ്റെ പഠനത്തിലേക്ക് തിരിച്ചുവരാൻ, കരുണയുള്ള ദൈവം എന്നെ സഹായിച്ചു, ദൈവ കൃപയാൽ എൻ്റെ പഠനങ്ങൾ ഇപ്പോൾ ശരിയായ പാതയിൽ നീങ്ങുന്നു.
എൻ്റെ സാക്ഷ്യം വളരെ ദൈർഘ്യമേറിയതാണെന്ന് എനിക്കറിയാം, പക്ഷേ ഈ കൾട്ടിനു ള്ളിൽ ഞാൻ നേരിട്ട പീഡനത്തെക്കുറിച്ച് പരാമർശിച്ചില്ലെങ്കിൽ അത് പുറം ലോകത്തിന് അജ്ഞാതമായിരിക്കും. ഒരു യുവാവും ഈ ഭീകര സംഘടനയിൽ കുടുങ്ങരുതെന്നാണ് എൻ്റെ ലക്ഷ്യം. ടിപിഎം വേലക്കാർക്ക് വിശ്വാസികളുടെ മുന്നിൽ അഭിനയിക്കാനും പ്രവർത്തിക്കാനും പരിശീലനം നൽകുന്നു. വിശുദ്ധിയെക്കുറിച്ചുള്ള അവരുടെ സംസാരം ഒട്ടും ആഴമില്ലാത്തതാണ്. സെൻറ്റെർ പാസ്റ്റർമാർ ചെയ്യുന്ന ദുഷ്പ്രവൃത്തികളെ കുറിച്ച് ചീഫ് പാസ്റ്റർമാർക്ക് പൂർണ്ണ വിവരങ്ങൾ ലഭിക്കുമെങ്കിലും അവർ അന്ധ ന്മാരായി അഭിനയിക്കും. അവർ ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠ കാര്യം അവർക്ക് സ്ഥലമാറ്റം കൊടുക്കുക എന്നതാണ്. 1 കൊരിന്ത്യർ 5:13-ൽ വിശുദ്ധ പൗലോസ് പരാമർശിക്കുന്നതു പോലെ അവർ എപ്പോഴെങ്കിലും വക്രത പുറന്തള്ളുമോ?
1 കൊരിന്ത്യർ 5:13, “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.”
നല്ലവരും അവരുടെ പവിത്രത കാത്തുസൂക്ഷിക്കുന്നവരുമായ കുറച്ചുപേരെ നിശബ്ദരാ ക്കുയോ അഥവാ ഈ കൾട്ടിനുള്ളിൽ നടക്കുന്ന കൃത്രിമത്വങ്ങൾക്കും മ്ലേച്ഛതകൾക്കും അവർ നിശബ്ദ കാഴ്ചക്കാരോ ആകുന്നു. ടിപിഎമ്മിൻ്റെ ദുഷ്‌പ്രവൃത്തികൾ പലർക്കും അറിയാം, പക്ഷേ ഈ കൾട്ടിനുള്ളിൽ അവരുടെ നല്ലകാലം നഷ്ടപ്പെട്ടതിനാൽ ടിപിഎ മ്മിൻ്റെ സുഖസൗകര്യങ്ങൾക്ക് പുറത്ത് അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്.
എനിക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക. എന്നെ അറിയുന്ന ടിപിഎം വേലക്കാ രിൽ നിന്ന് കഠിനമായ പ്രതികരണവും പ്രതികാരവും ഞാൻ പ്രതീക്ഷിക്കുന്നു. അവരുടെ സ്വർണ്ണ കാളക്കുട്ടിയെ രക്ഷിക്കാൻ ടിപിഎം ഏതു പരിധിവരെയും പോകും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ഡോക്ടർ തേജു റോബിന്റെ ധീരമായ സാക്ഷ്യം മൂലം ടിപിഎമ്മിന്റെ അടിത്തറ ഇളകുന്നു. അവരുടെ ശുശ്രൂഷയിൽ ചേരുന്നതിന് അദ്ദേഹത്തെ ചതിക്കുകയും ഒരിക്കൽ കുടുങ്ങിയ ശേഷം സഹിക്കേണ്ടിവന്ന അതിക്രമങ്ങളുടെയും വഞ്ചനാപരമായ രീതി.
ടിപിഎം കൂട്ടായ്മയിൽ ഇപ്പോഴും പങ്കെടുക്കുന്ന ചില കുടുംബാംഗങ്ങളിലൂടെ തേജു റോബിനെ ഭീഷണിപ്പെടുത്താൻ ടിപിഎം ആസ്ഥാനത്തു (TPM HEAD QUARTERS) നിന്ന് ട്രിച്ചി സെന്റർ പാസ്റ്റർ ആശീർവാദത്തിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇപ്പോൾ മനസ്സിലായി. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളിൽ ഒരാളെ ട്രിച്ചി സെന്റർ പാസ്റ്റർ വിളിച്ച്, fromtpm.com സൈറ്റിൽ വന്ന തേജുവിന്റെ സാക്ഷ്യത്തിന് പ്രത്യേകിച്ചും പാസ്റ്റർ ഗുണസീലന്റെ വൃത്തികെട്ട പ്രവൃത്തികൾ വെളിച്ചത്ത് കൊണ്ടുവന്നതിനു വളരെ ശക്തമായ വാക്കുകളിൽ ശാസിച്ചു.
സത്യം മൂടി വയ്ക്കാനായുള്ള ഈ കപാലന്മാരുടെ പ്രവൃത്തികൾ മനസിലാക്കുക.